സെപ്റ്റംബര്‍ മുതല്‍ ചിക്കാഗോ സീറോ മലബാര്‍ ദേവാലയത്തിലെ കുര്‍ബാന സമയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പുതിയ അറിയിപ്പ്. പല അഴിച്ചുപണികളും നടത്തിയ ശേഷം ശനിയാഴ്ച വൈകിട്ട് അടിയന്തിരമായി കൂടിയ കമ്മിറ്റിയില്‍ പാസ്സാക്കി, ഇന്നാണ് അറിയിപ്പുണ്ടായത്.
ജനദ്രോഹപരവും കുടുംബദ്രോഹപരവുമായ രീതിയിലാണ് കുര്‍ബാന സമയങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. കുഞ്ഞുങ്ങള്‍ക്ക് സ്വന്തം മാതാപിതാക്കളോടൊപ്പം മലയാളം കുര്‍ബാനയില്‍ പങ്കെടുക്കുക അസാധ്യമാണെന്നതാണ് ഇതിന്റെ സവിശേഷത. ഈ സംവിധാനമനുസരിച്ച് കുഞ്ഞുങ്ങള്‍ക്ക് ഇംഗ്ലീഷ് കുര്‍ബാന കാണാതെ മറ്റൊരു ഗത്യന്തരവുമില്ലത്രെ . മലയാളത്തെ നമ്മുടെ കുഞ്ഞുങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും പള്ളിയങ്കണത്തില്‍ നിന്നും പാടെ നിര്‍മാര്‍ജനം ചെയ്യാനുള്ള ഒരു ഗൂഢാലൊചനയാണ് ഇവിടെ നടക്കുന്നത് എന്ന് വ്യക്തമാണ്.
കഴിഞ്ഞ ഓശാന ഞായറാഴ്ച പുതിയ കുര്‍ബാന സമയങ്ങള്‍ അച്ചടിച്ചു പള്ളിയില്‍ വിതരണം ചെയ്തിരുന്നു. അത് പിന്നീട് കൂടിയ പൊതുയോഗം അംഗീകരിക്കുകയും ചെയ്തിരുന്നു. കുഞ്ഞുങ്ങള്‍ക്ക് സൌകര്യപൂര്‍വ്വം CCD ക്ലാസുകളില്‍ പോകാനും അതെ സമയം മാതാപിതാക്കള്‍ക്കൊപ്പം മലയാളം കുര്‍ബാനയില്‍ പങ്ക് കൊള്ളുവാനും ഉതകുന്ന വിധമുള്ള ഒരു ക്രമീകരണമായിരുന്നു അത്. എന്നാല്‍ ചില വ്യക്തികളുടെ, വ്യക്തമായി പറഞ്ഞാല്‍, DRE മൂലയില്‍ പാപ്പച്ചന്റെ സ്വാര്ത്ഥതാല്പര്യങ്ങള്ക്ക് വഴങ്ങി വികാരിയച്ചന് അടിയന്തിര യോഗം വിളിച്ചു കൂട്ടുകയായിരുന്നു. ശീല-ക്ലാവര്‍ കുരിശ് പ്രശ്നം പോലെ ഇതിന്റെയും ഉത്തരവാദിത്ത്വം ബിഷപ്പിന്റെ തലയില്‍ വച്ചുകൊടുത്ത് തടിയൂരാമെന്ന് വികാരിയച്ചന് വിചാരിക്കേണ്ട.
ഇവിടുത്തെ ജനങ്ങള്‍ കോടികള്‍ മുടക്കി ഈ പള്ളി പണിതിരിക്കുന്നത് വികാരിയച്ചനോ, മെത്രാനൊ, മറ്റ് കുട്ടി നേതാക്കള്‍ക്കോ തോന്നിയവാസം ചെയ്യാനല്ല. കുഞ്ഞുങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാനുമല്ല . തങ്ങളുടെ കുഞ്ഞുങ്ങള്‍ ഏത് കുര്‍ബാന കാണണം, ഏത് ഭാഷയിലുള്ള കുര്‍ബാന കാണണം , ഇതൊക്കെ നിശ്ചയിക്കേണ്ടത് അവരുടെ മാതാപിതാക്കളാണ്. അല്ലാതെ അച്ഛനും കപ്യാരുമല്ല. മൂലയില്‍ പാപ്പച്ചനുമല്ല. കുഡുംബസ്നേഹികളായ മാതാപിതാക്കള്‍ സഭാധികാരികളുടെ ഈ കുത്സിത നീക്കങ്ങള്‍ക്കെതിരെ ശക്തിയായിതന്നെ പ്രതികരിക്കേണ്ടിയിരിക്കുന്നു. ശീല ക്ലാവര്‍ കുരിശ് കാര്യത്തിലും കുര്‍ബാന സമയ ക്രമീകരനത്തിലും status quo നില നിര്‍ത്തുക തന്നെ വേണം . കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടിയ പോലെയാണ് പുതിയ പള്ളി കിട്ടിയപ്പോള്‍ സഭാധികാരികള്‍. അവരുടെ തന്നിഷ്ടം ഇടവക മക്കളുടെമേലും കുഞ്ഞുങ്ങളുടെമേലും അടിച്ചേല്‍പ്പിക്കാനുള്ള ഇത്തരം പ്രവണതകള്‍ക്ക് വിരാമം ഇട്ടില്ലെങ്കില്‍ നമ്മുടെ പള്ളിയുടെ ഭാവി തന്നെ അപകടത്തിലാകും. ഇന്നലെ വന്നു കയറിയ കുട്ടിനേതാക്കന്മാരും വൈദീക പ്രമാണിമാരും നമ്മുടെ ഈ മിനിസ്ട്രിയുടെ സ്ഥാപകഉദ്ദേശം തന്നെ മറക്കുകയാണ്. വരും തലമുറയ്ക്ക് നമ്മുടെ സീറോ മലബാര്‍ സംസ്ക്കാരവും, നമ്മുടെ ഭാഷയും, നമ്മുടെ കലകളും പരിചയപ്പെടുത്തി കൊടുക്കുക എന്നൊരുദ്ദേശവും ഈ മിനിസ്ട്രിക്കുണ്ടായിരുന്നു. ഇന്നിവര്‍ ഇതെല്ലാം മറക്കുകയാണ് . സഭാധികാരികളുടെ ഇത്തരം ജനഹിതവിരുദ്ധവും ജനദ്രോഹപരമായ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സഭാ സ്നേഹികളായ എല്ലാ മാതാപിതാക്കളോടും ഞങ്ങള്‍ വീണ്ടും അഭ്യര്ധിക്കുകയാണ്.
New Sunday Schedule
8:00 a.m to 9:00 a.m. Malayalam Mass (1)
9:30 a.m to 10:30 a.m. CCD and Malayalam Mass (2)
10:45 a.m. to 11:45 a.m. English Mass and Malayalam Language Class (1)
12:00 p.m. to 1:15 p.m. Malayalam Mass (3) and Malayalam Language Class (2)
5:30 p.m. to 6:30 p.m. Malayalam Mass (4)
ശ്രദ്ധിച്ചു വായിച്ചാല്‍ ഈ സമയവിവര പട്ടികയില്‍ ഒളിച്ചു വച്ചിരിക്കുന്ന ജനദ്രോഹപരമായ നീക്കങ്ങള്‍ ആര്‍ക്കും മനസ്സിലാക്കാം. മലയാളം കുര്‍ബാനയുടെ സമയം CCD യും, അത് കഴിഞ്ഞ ഉടനെ ഇംഗ്ലീഷ് കുര്‍ബാനയുടെ അതെ സമയം മലയാളം ക്ലാസ്സും വയ്ക്കുകവഴി രണ്ടു കിളികളെയാണ് ഒരു വെടിക്ക് ഇവര്‍ വീഴ്ത്തുന്നത്. മലയാളത്തെ മനപ്പൂര്‍വം ഉത്മൂലനാശം ചെയ്യാനുള്ള സംഘടിതമായ ഒരു ഒത്തുകളിയാണ് ഇവിടെ നടക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ മലയാളം കുര്‍ബാന കാണരുതെന്നും മലയാളം പഠിക്കരുതെന്നും ഇവര്‍ക്ക് നിര്‍ബന്ധമാണ്. ഉദാ. ഇപ്പോഴത്തെ പ്രധാന മലയാളം കുര്‍ബാന പത്തരക്കാണല്ലോ. ആ കുര്ബാനയാണിപ്പോള് ഇംഗ്ലീഷ് ആക്കി മാറ്റിയിരിക്കുന്നത്. ഇതില്‍ നിന്നും നമുക്കു മനസ്സിലാക്കാം പള്ളിയിലെ മലയാള വിരുദ്ധ ലോബ്ബിയുടെ ശക്തി. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതാക്കി എന്തിന് നമ്മുടെ കുഞ്ഞുങ്ങളുടെ തൊണ്ടയിലൂടെ ഇംഗ്ലീഷ് കുത്തിയിരക്കുവാന് ഇവര്‍ ശ്രമിക്കുന്നു? ഇംഗ്ലീഷ് പ്രേമം മൂത്ത ഇവര്‍ക്ക് എന്തുകൊണ്ട് 12 മണിയുടെ കുര്‍ബാന ഇംഗ്ലീഷ് ആക്കിക്കൂടാ? കാരണം, അങ്ങനെ ചെയ്താല്‍ പള്ളി കാലിയായിരിക്കും. ഒരീച്ചകുഞ്ഞും ഇവരുടെ ആ കുര്‍ബാന കാണാനുണ്ടാകില്ല. അതവര്‍ക്കറിയാം. ബഹുഭൂരിപക്ഷം കുഞ്ഞുങ്ങളും CCD യും കൂടി, മലയാളം കുര്‍ബാനയിലും പങ്ക് കൊണ്ട്, മലയാളം ക്ലാസ്സിലും പോയി നേരത്തെ വീട് പറ്റാന്‍ നോക്കും. അത് തന്നെ കാരണം.
ഇവരുടെ ഈ വിധേനയുള്ള ജനദ്രോഹ നടപടികള്‍ക്കെതിരെ ഈ വൈകിയ വേളയിലെങ്കിലും മാതാപിതാക്കള്‍ ശബ്ദമുയര്ത്തെണ്ടിയിരിക്കുന്നു.
Sunday, August 17, 2008
Saturday, August 9, 2008
ബിഷപ്പിന് ഇടവക പ്രതിനിധികളുടെ നിവേദനം
ചിക്കാഗോ സീറോ മലബാര്‍ രൂപത മെത്രാന് ചിക്കാഗോ ഇടവക പ്രതിനിധികള്‍ നിവേദനം കൊടുത്തു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മെത്രാസനമന്ദിരത്തില്വച്ചു നടന്ന കൂടിക്കാഴ്ചയിലാണ് പന്ത്രണ്ടോളം പേരടങ്ങിയ സംഘം പിതാവിനെ കണ്ടു നിവേദനം കൊടുത്തത് .
പുതിയ കത്തീദ്രല്‍ ദേവാലയത്തിന്റെ കൂദാശയ്ക്കൊപ്പം, പിതാവ് അപ്രദീക്ഷിതമായി നടപ്പാക്കിയ ഏകപക്ഷീയവും, തീര്‍ത്തും പ്രാദേശീയവുമായ ആരാധനക്രമപരിഷ്കാരങ്ങള് സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള സംഘര്‍ഷാവസ്ഥ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കുക എന്നതായിരുന്നു ദൌത്യസംഘത്തിന്റെ ഉദ്ദേശം. ഇരുന്നൂറിലധികം അംഗങ്ങള്‍ ഒപ്പിട്ട നിവേദനം അവര്‍ പിതാവിന് സമര്‍പ്പിക്കുകയും ചെയ്തു.
ചിക്കാഗോയില്‍ പ
ണി തീര്‍ത്ത പുതിയ ദേവാലയത്തിന്റെ അള്‍ത്താര വിരിയിട്ടു മറയ്ക്കുകയും അള്‍ത്താരയില്‍ മനിക്കേയന്‍ കുരിശു പ്രതിഷ്ടിക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണം. കേരളത്തില്‍ ചെറിയ ഒരു ന്യൂനപക്ഷം രൂപതകളില്‍ മാത്രം അനുഷ്ടിച്ചുപോരുന്ന ഈ പഴയ സുറിയാനി പാരമ്പര്യങ്ങളോട് ചിക്കാഗോയിലെ വലിയൊരു സീറോ മലബാര്‍ ജനവിഭാഗത്തിന് വിയോജിപ്പാണ്. ഇതു മുന്‍കൂട്ടി കണ്ട ബിഷപ്പ് പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുംവരെ തന്റെ നിഗൂഡ ഉദ്ദേശം പൊതുജനങ്ങളില്‍ നിന്നും മറച്ചു വയ്ക്കുകയായിരുന്നു. വി. കുര്‍ബാന സമയം വിരി അടയ്ക്കുന്നതും തുറക്കുന്നതും, അള്‍ത്താരയില്‍ മനിക്കേയന്‍ കുരിശു തൂക്കിയിരിക്കു
ന്നതും ഭക്തജനങ്ങളോടുള്ള വലിയ ഒരവഹേളനമായി പലരും കണക്കാക്കുന്നു. മാത്രമല്ല കേരളത്തിലെ സകല മെത്രാന്മാരും ശ്രമിച്ചിട്ടും ഇതുവരെ പരിഹാരം കാണാന്‍ പറ്റാത്ത ഈ പ്രശ്നം, ഇത്ര ലാഘവത്തോടെ ചിക്കാഗോക്കാരുടെമേല് അടിച്ചേല്‍പ്പിച്ചത് അങ്ങാടിയത്ത് പിതാവിന്റെ വിവരക്കേടിന്റെ അങ്ങേയറ്റമാണെന്നാണ് പൊതുജനാഭിപ്രായം.
ഏത് വിധേനയും പിതാവിന്റെ നിലപാടില്‍ ചില വിട്ടുവീഴ്ചകള്‍ അദ്ദേഹം ചെയ്താല്‍ വലിയൊരു പിളര്‍പ്പ് സമൂഹത്തില്‍ ഒഴിവാക്കാമെന്നാണ് ദൌത്യ സംഘത്തിന്റെ അഭിപ്രായം. വി. കുര്‍ബാന സമയം വിരി അടയ്ക്കുന്നതും തുറക്കുന്നതും ഒഴിവാക്കണമെന്നും, തൂങ്ങപ്പെട്ട കുരിശു രൂപത്തിന് അള്‍ത്താരയില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നും നിവേദനത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് കേള്‍ക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും. Click on the petition below to read.
പുതിയ കത്തീദ്രല്‍ ദേവാലയത്തിന്റെ കൂദാശയ്ക്കൊപ്പം, പിതാവ് അപ്രദീക്ഷിതമായി നടപ്പാക്കിയ ഏകപക്ഷീയവും, തീര്‍ത്തും പ്രാദേശീയവുമായ ആരാധനക്രമപരിഷ്കാരങ്ങള് സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള സംഘര്‍ഷാവസ്ഥ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കുക എന്നതായിരുന്നു ദൌത്യസംഘത്തിന്റെ ഉദ്ദേശം. ഇരുന്നൂറിലധികം അംഗങ്ങള്‍ ഒപ്പിട്ട നിവേദനം അവര്‍ പിതാവിന് സമര്‍പ്പിക്കുകയും ചെയ്തു.
ചിക്കാഗോയില്‍ പ
ണി തീര്‍ത്ത പുതിയ ദേവാലയത്തിന്റെ അള്‍ത്താര വിരിയിട്ടു മറയ്ക്കുകയും അള്‍ത്താരയില്‍ മനിക്കേയന്‍ കുരിശു പ്രതിഷ്ടിക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണം. കേരളത്തില്‍ ചെറിയ ഒരു ന്യൂനപക്ഷം രൂപതകളില്‍ മാത്രം അനുഷ്ടിച്ചുപോരുന്ന ഈ പഴയ സുറിയാനി പാരമ്പര്യങ്ങളോട് ചിക്കാഗോയിലെ വലിയൊരു സീറോ മലബാര്‍ ജനവിഭാഗത്തിന് വിയോജിപ്പാണ്. ഇതു മുന്‍കൂട്ടി കണ്ട ബിഷപ്പ് പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുംവരെ തന്റെ നിഗൂഡ ഉദ്ദേശം പൊതുജനങ്ങളില്‍ നിന്നും മറച്ചു വയ്ക്കുകയായിരുന്നു. വി. കുര്‍ബാന സമയം വിരി അടയ്ക്കുന്നതും തുറക്കുന്നതും, അള്‍ത്താരയില്‍ മനിക്കേയന്‍ കുരിശു തൂക്കിയിരിക്കു
ന്നതും ഭക്തജനങ്ങളോടുള്ള വലിയ ഒരവഹേളനമായി പലരും കണക്കാക്കുന്നു. മാത്രമല്ല കേരളത്തിലെ സകല മെത്രാന്മാരും ശ്രമിച്ചിട്ടും ഇതുവരെ പരിഹാരം കാണാന്‍ പറ്റാത്ത ഈ പ്രശ്നം, ഇത്ര ലാഘവത്തോടെ ചിക്കാഗോക്കാരുടെമേല് അടിച്ചേല്‍പ്പിച്ചത് അങ്ങാടിയത്ത് പിതാവിന്റെ വിവരക്കേടിന്റെ അങ്ങേയറ്റമാണെന്നാണ് പൊതുജനാഭിപ്രായം.ഏത് വിധേനയും പിതാവിന്റെ നിലപാടില്‍ ചില വിട്ടുവീഴ്ചകള്‍ അദ്ദേഹം ചെയ്താല്‍ വലിയൊരു പിളര്‍പ്പ് സമൂഹത്തില്‍ ഒഴിവാക്കാമെന്നാണ് ദൌത്യ സംഘത്തിന്റെ അഭിപ്രായം. വി. കുര്‍ബാന സമയം വിരി അടയ്ക്കുന്നതും തുറക്കുന്നതും ഒഴിവാക്കണമെന്നും, തൂങ്ങപ്പെട്ട കുരിശു രൂപത്തിന് അള്‍ത്താരയില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നും നിവേദനത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് കേള്‍ക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും. Click on the petition below to read.
Subscribe to:
Posts (Atom)