Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, September 29, 2008

തിരശീല രണ്ടായി കീറി

ജോലി സംബന്ധമായി രണ്ടു ദിവസം യാത്രയിലായിരുന്നു. അതുകൊണ്ട് നമ്മുടെ പള്ളിയില്‍ നടന്ന സംഭവങ്ങളുടെ റിപ്പോര്ട്ട് തയ്യാറാക്കാന്‍ വൈകിപ്പോയി.
ചിക്കാഗോ സീറോ മലബാര്‍ ഇടവകയുടെ പുതിയ ദേവാലയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായത്തെ മറികടന്ന് അങ്ങാടിയത്ത് പിതാവ് നിര്‍ബന്ധിച്ചു തൂക്കിയ തിരശീല 27 ശനിയാഴ്ച രാത്രി ഉപയോഗശൂന്യമാം വിധം കുത്തി ക്കീറപ്പെട്ടിരിക്കുന്നു. പാതിരാത്രിയോടടുത്താണ് സംഭവം നടന്നതെന്നും അത് നടക്കുമ്പോള്‍ വികാരിയച്ചന്‍ പള്ളിയകത്തുണ്ടായിരുന്നെന്നും പറയപ്പെടുന്നു. സംഭവമറിഞ്ഞയുടനെ പോലീസും ബിഷപ്പും സ്ഥലത്തെത്തി. ആളെ തിരിച്ചറിഞ്ഞുവെങ്കിലും ഇടവകാംഗമായതിനാല്‍ ക്രിമിനല്‍ നടപടികളൊന്നും കൈക്കൊള്ളേണ്ട എന്ന തീരുമാനമാണ് അധികാരികള്‍ കൈക്കൊണ്ടത്. സംഭവം ഇലക്കും മുള്ളിനും കേടുകൂടാതെ സമാധാനപരമായി തീര്‍ത്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ശീല കീറിയതില്‍, ചുരുക്കം ചില തീവ്ര വാദികള്‍ ഒഴിച്ചാല്‍, പരക്കെ എല്ലാവര്ക്കും സന്തോഷമേയുള്ളൂ. സമൂഹത്തിന്റെ പിളര്‍പ്പിന്റെ ഒരടയാളമായിട്ടെ ഈ ശീലയെ പൊതുജനങ്ങള്‍ വീക്ഷിച്ചിട്ടുള്ളൂ. ഈ സംഭവത്തോടെ ജനവികാരത്തിന്റെ ആഴം പിതാവ് മനസ്സിലാക്കുമെന്നാണ് പൊതുവെ വിശ്വാസം.