Wednesday, July 29, 2009
ചര്‍ച്ച് ഹാര്‍ഡ് ഡിസ്ക് ഓവര്‍ ഹീറ്റ് ആകുന്നു
പ്രിയ ചര്‍ച്ച് ഹാര്‍ഡ് ഡിസ്ക്,
നിയമ പാലനത്തിനായി സെക്യൂരിറ്റി ക്യാമറ ഉപയോഗിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. കുര്‍ബാന സമയം വിശ്വാസികളുടെ അറിവില്ലാതെ ക്യാമറ ഉപയോഗിച്ചു അച്ഛന്‍ തന്റെ മുറിയിലിരുന്ന് വീക്ഷിക്കുന്നത്, അത് സത്യമാണെങ്കില്‍, ശരിയല്ല എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്ക്.
സത്യത്തില്‍ പള്ളിക്ക് ചുറ്റും പിറകിലും, ആള്‍ സഞ്ചാരം കുറവായ മറ്റു സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കുന്നത് നല്ലതായിരിക്കും എന്ന അഭിപ്രായം ഞങ്ങള്‍ക്കുണ്ട്. മദ്യപാനം തുടങ്ങിയ പല അനാശാസ്യ പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നതായി നമുക്കറിയാം. തിരുനാളിന് അടിപിടി വരെയുണ്ടായ കാര്യം നിങ്ങള്‍ക്കറിയാമല്ലോ.
പിന്നെ നിങ്ങള്‍ പറഞ്ഞ പോലെ ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു വേദിയല്ല ഇത്. ലോകത്തില്‍ പലതും നടക്കുന്നുണ്ട്, പലരും ജയിലില്‍ പോകുന്നുണ്ട്, പലരും മരിക്കുന്നുണ്ട്, പലരെയും തുണിയുരിഞ്ഞു പരിശോധിക്കുന്നുണ്ട്, കറമ്പന്‍ വെളുംപനെയും നേരെ മറിച്ചും വെടി വയ്ക്കുന്നുണ്ട്, സിനിമ നടിമാരും, നടികളും പലതും ചെയ്യുന്നുണ്ട്. പക്ഷെ അത് ഞങ്ങളെ ബാധിക്കുന്നില്ല. നേരെ മരിച്ചു ഇത് നമ്മുടെ പള്ളിയില്‍ നടക്കുകയാണെങ്കില്‍ നമ്മെ ബാധിക്കും, ഞങ്ങള്‍ എഴുതുകയും ചെയ്യും.
കള്ളന്‍ കപ്പലില്‍ തന്നെയുണ്ട് എന്റെ ഡിസ്ക് മോനേ. born criminals ന് വേണ്ടി വേറെ എങ്ങും തപ്പെണ്ട. അവര്‍ പള്ളിയില്‍ തന്നെയുണ്ട്. സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു ഉദ്ദേശ സാധ്യം നേടിയവരും, അവരെ ചൂഷണം ചെയ്ത് ഉപയോഗിച്ചവരും, അവരുടെ പണം താറു മാറാക്കി ധൂര്‍ത്തടിച്ചവരും അവിടെ തന്നെയുണ്ട്. കത്തോലിക്ക സഭയുടെയും യേശുവിന്റെയും മറ പിടിച്ചു സര്‍വ വൃത്തികേടുകളും കാണിക്കുന്നവരും, അവരുടെ കാര്യസാധ്യത്തിന് വേണ്ടി ഈ സമൂഹത്തെ തച്ചുടച്ചു തരിപ്പണമാക്കാന്‍ മടിക്കാത്തവരും, അതിന് കൂട്ട് നില്‍ക്കുന്നവരും, മനുഷ്യരെ പരസ്പരം അടിപ്പിച്ചു ഭിന്നിപ്പിച്ചു കാര്യം കാണാന്‍ ശ്രമിക്കുന്നവരും പള്ളിയില്‍ തന്നെയുണ്ട്. എല്ലാറ്റിനുമുപരി തിണ്ണ മിടുക്ക് കാണിക്കുന്ന ബിഷപ്പും, അദ്ദേഹത്തിന്റെ വാലിയക്കാരനായ കടുപ്പനും, ഇവരുടെ കളിപ്പാവയായ ഒരു വികാരിയച്ചനും. കാര്യം കണ്ടു കഴിഞ്ഞപ്പോള്‍ പൊതുജങ്ങളുടെ മുപ്പതിനായിരം ഡോളര്‍ വാരി എറിഞ്ഞു ലോകത്തിലെ ഏറ്റവും വികൃതമായ കര്‍ട്ടന്‍ വാങ്ങി തൂക്കി അള്‍ത്താരയുടെ ഐശ്വര്യം നശിപ്പിക്കുകയും, സമൂഹത്തിന് ഇടര്‍ച്ച വരുത്തുകയും ചെയ്ത ബിഷപ്പും, ശിങ്കിടികളും. ഇങ്ങനെ നോക്കുകയാണെങ്കില്‍ born criminals ന്റെ ലിസ്റ്റ് നീണ്ടു നീണ്ടു, അങ്ങ് കേരളം വരെ പോകും.
അതുപോലെ തന്നെ ഡിസ്ക്, ഞങ്ങള്‍ക്ക് ആശയ ദാരിദ്ര്യം ലവ ലേശം ഇല്ല. പോസിറ്റീവ് ആയ കാര്യങ്ങള്‍, വിഷയങ്ങള്‍ ഒന്നും കാണുന്നില്ല എന്ന് മാത്രം . അതുകൊണ്ട് തന്നെ ഞങ്ങള്‍ ഒന്നു രണ്ടു ദിവസം മുമ്പ് നിങ്ങള്‍ വായനക്കാരുടെ സഹായം ആവശ്യപ്പെട്ടിരുന്നു. പോസിറ്റീവ് സംഗതികള്‍ എന്തെങ്കിലും ചൂണ്ടിക്കാട്ടുവാന്‍ . ഒരു മനുഷ്യനും ഇന്നുവരെ ഒന്നും ചൂണ്ടി ക്കാട്ടുവാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഖേദ പൂര്‍വ്വം അറിയിക്കുന്നു. നിങ്ങള്‍ ഡിസ്ക് ആള്‍ ഹാര്‍ഡ് ആയതുകൊണ്ട്, നിങ്ങളോടും ഞങ്ങള്‍ ഈ അവസരത്തില്‍ അഭ്യര്‍ദ്ധിക്കുകയാണ്. ഞങ്ങളെ സഹായിക്കുക. എന്തെങ്കിലും നല്ല കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചു തരിക. ആത്മാര്‍ദ്ധമായി ഞങ്ങള്‍ ചോദിക്കുകയാണ്.
എന്റെ ആത്മീയ നിലവാരം അളക്കുവാന്‍ ഉള്ള നിലവാരം ഡിസ്കിനുണ്ടോ എന്ന് ഞാന്‍ സംശയിക്കുകയാണ്. അത് വിധി നാളില്‍ കര്‍ത്താവിനു വിടുകയല്ലേ നല്ലത്?
നമ്മുടെ കുര്‍ബാനപ്പാട്ടുകള്‍ അത്രയ്ക്ക് ഭാരപ്പെട്ടതാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എന്നിട്ടും അത് ഇത്തിരിയെങ്കിലും പാടിയൊപ്പിക്കാന്‍ വൈദികര്‍ മിനപ്പെടാത്തത് വിശ്വാസികലോടുള്ള അവഹെളന മാത്രമാണ്. ശ്രുതി മാധുര്യമോ മറ്റൊന്നുമല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ചുരുങ്ങിയത് പാട്ടു അറിഞ്ഞിരിക്കതന്നെയെങ്കിലും വേണ്ടേ?
അത് കൊണ്ടു ചര്‍ച്ച് ഹാര്‍ഡ് ഡിസ്ക്, നന്ദി നമസ്കാരം. വല്ലപ്പോഴും എഴുതൂ. നമുക്കു ഈ സംവാദം ഇനിയും തുടരാം.
സീറോ മലബാര്‍ വോയിസ്
Tuesday, July 28, 2009
ചര്‍ച്ച് മൌസിന്റെ മാളത്തില്‍നിന്ന്
നമ്മുടെ ഇടവകയുടെ അധികാര ശ്രേണിയില്‍ കര്‍മ്മ നിരതനായ ഒരു സമുദായ സ്നേഹി ഞങ്ങളുടെ വിശ്വസ്ത ചാരനായി സേവനം ചെയ്യാന്‍ മുമ്പോട്ട് വന്നിരിക്കുന്നു. ചര്‍ച്ച് മൗസ് എന്ന പേരില്‍ അദ്ദേഹം നമുക്കായി റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.
നമ്മുടെ വികാരിയച്ചന് തലയ്ക്ക് എന്തോ കാര്യമായ തകരാറുണ്ട്, നമ്മുടെ ചാരന്‍ ചര്‍ച്ച് മൗസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൌസിന്റെ ഈ നിഗമനത്തിന് പിറകില്‍ ഇതാണ്. ഞായറാഴ്ച ദിവിസങ്ങളില്‍ തനിക്ക് പകരം മറ്റു പുരോഹിതര്‍ കുര്‍ബാന ചൊല്ലുന്ന സമയമെല്ലാം അദ്ദേഹം തന്റെ മുറിയില്‍ വച്ചിരിക്കുന്ന വലിയ ഡിജിറ്റല്‍ TV യില്‍ surveillance ക്യാമറയില്‍ ക്കൂടി ഭക്ത ജനങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 11 മണിയുടെ മലയാളം കുര്‍ബാനക്കാണ് മൗസ് ഇത് പലപ്പോഴും നോട്ട് ചെയ്തിരിക്കുന്നത്. എന്താണ് ഇതിന്റെ പൊരുള്‍ എന്ന് മനസ്സിലാകുന്നില്ല. holy communion ന്റെ സമയമറിയാന്‍ നോക്കി യിരിക്കുന്നതാണ് എന്നാണു അച്ഛന്‍ പറയുന്നത്. അദ്ദേഹത്തിന് താഴെ ഇറങ്ങി വന്നു സഹായിക്കുവാന്‍ . ഏതായാലും ഇതു മഹാ വിചിത്രം തെന്നെ, മൗസ് പറയുന്നു.
പൊതുജങ്ങളുടെ അറിവില്ലാതെ രഹസ്യമായി അവരെ ഒളിഞ്ഞിരുന്നു നിരീക്ഷിക്കുന്നത് നിയമ വിരുദ്ധമല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. നിയമ വിരുദ്ധമല്ലെങ്കില്‍ കൂടി പള്ളിയുടെ അന്തരീക്ഷത്തിനോ, ഒരു വികാരിയുടെ അന്തസ്സിനോ ഒട്ടും ചേര്‍ന്നതല്ല ഈ പ്രവര്‍ത്തി എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
മൌസിന്റെ ഈ റിപ്പോര്‍ട്ട് സത്യമാണെങ്കില്‍, വികാരി അത് നിറുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍ ചുരുങ്ങിയ പക്ഷം അദ്ദേഹം പോതുജങ്ങളെ ഇക്കാര്യം അറിയിച്ചു ബോധ്യപ്പെടുത്തേണ്ടതാണ്. കുര്‍ബാന സമയം ഭക്തജനങ്ങള്‍ കാമറയുടെ നിരീക്ഷണ ത്തിലായിരിക്കുമെന്നു പള്ളിയില്‍ വിളിച്ചു പറയുക.
Monday, July 27, 2009
Sunday, July 26, 2009
ഒരഭ്യര്‍ത്ഥന
ആലോചിച്ചു നോക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് മനസ്സിലായി. അതുകൊണ്ട് സമതുലനം പാലിക്കുവാനായി നല്ല കാര്യങ്ങളും എഴുതണമെന്നു ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എന്നാല്‍ ആലോചിച്ചിട്ട് ഒരു പോയിന്റ് കളും പിടി കിട്ടുന്നില്ല. ഇവിടെയാണ് നിങ്ങളുടെ സഹായം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്.
നിങ്ങളുടെ അഭിപ്രായത്തില്‍ ഞങ്ങള്‍ എഴുതെണ്ടാതായ കുറെ നല്ല പോയിന്റ് കള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ ദയവായി പെടുത്തുക. ആത്മാര്‍ഥമായി ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ തീര്‍ച്ചയായും അവയെ കുറിച്ചു എഴുതുമെന്നു ഉറപ്പു തരുന്നു. വെറുമൊരു മഞ്ഞപ്പത്രമാണ് വോയിസ് എന്ന ധാരണ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് തിരുത്തി ക്കുറിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.
വാര്‍ത്താ ശകലങ്ങള്‍
വികാരി ഫാ. ആന്റണിയുടെ ചര്‍ച്ച് വാര്‍ഡിലെ പ്രതിനിധി സോണി കുടുംബാശ്രമം തിരഞ്ഞെടുത്ത് elmhurst വാര്‍ഡിലേയ്ക്ക് താമസം മാറ്റിയിരിക്കുന്നതായി ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു . അതായത് ഇപ്പോള്‍ നിയമാനുസൃതം ചര്‍ച്ച് വാര്‍ഡിന് പ്രതിനിധിയില്ല.
എന്നാല്‍ ആ ഒഴിവിലേയ്ക്ക് മത്സരിക്കാന്‍ , അല്ലെങ്കില്‍ അച്ചനാല്‍ തിരഞ്ഞെടുക്കപ്പെടുവാന്‍ , ഓങ്ങി നില്‍ക്കുന്നവര്‍ അടങ്ങുക. ശ്രീമാന്‍ സോണി തന്റെ സ്ഥാനം രാജി വച്ചിട്ടില്ല. വയ്ക്കുമെന്നും തോന്നുന്നില്ല. അതിനുള്ള ഒഴിവ് കഴിവ് എന്തെങ്കിലും ഫാ. വികാരി സമയോചിതം കണ്ടുപിടിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. അറ്റ് നോറ്റ് കണ്ടെത്തിയ തന്റെ ഇഷ്ട പ്രതിനിധിയെ വാര്‍ഡ് മാറി താമസിക്കുന്നു എന്ന നിസ്സാര കാരണം പറഞ്ഞു അച്ഛന്‍ മാറ്റി, തല്‍സ്ഥാനത്ത് വേറെ ആളെ നിയമിക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ചര്‍ച്ച് വാര്‍ഡ് അംഗങ്ങളില്‍ നിന്നും എന്തെങ്കിലും ചോദ്യമുയര്‍ന്നാല്‍ എന്ത് ചെപ്പടി വിദ്യയാണ് അച്ഛന്‍ കാട്ടുവാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം.
Vincent de Paul ല്‍ അച്ഛന്റെ പുതിയ ചെപ്പിടി വിദ്യ
കഴിഞ്ഞ സെലെക്ഷന്‍ സീസണില്‍ മേല്‍പറഞ്ഞ സംഘടനയില്‍ നടപകികള്‍ ഒന്നുമുണ്ടായില്ല എന്ന കാര്യം വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമെന്നു വിശ്വസിക്കുന്നു. കാരണം വ്യക്തം. മുമ്പോട്ട് വന്ന രണ്ട് സ്ഥാനാര്‍ ത്ഥികളും ഒന്നിനോടൊന്നു മെച്ചം. ജോയിച്ചന്‍ പുതുകുളം ആന്‍ഡ് Paul പറമ്പി. രണ്ടു പേരും ആന്റണി യച്ഛന്റെ ഉറക്കം കെടുത്തുന്ന പ്രത്യേക ജന്മങ്ങള്‍. ഇവരില്‍ ആരെ പിടിച്ചു തന്റെ കീശയിളിട്ടാലും അവിടെ വാ തുറക്കാതെ അടങ്ങിക്കിടക്കുമെന്ന് അച്ചന് വിശ്വാസമില്ലായിരുന്നു. അസ്ഥാനത്ത് കടികിട്ടുമെന്നുള്ള ഭയം, അത് ആര്‍ക്കും മനസ്സിലാക്കാവുന്നതെയുള്ളൂ. അതുകൊണ്ട് അച്ഛന്‍ അതിനൊരു പരിഹാരം ചെട്ടെന്നു കണ്ടുപിടിച്ചു. നിലവിലുള്ള പ്രസിഡന്റ് വട്ടത്തിലിനോട് ഒരു വട്ടം കൂടി തല്‍ സ്ഥാനത്ത് തുടരുവാന്‍ കല്പനയായി.
ഇപ്പോള്‍ മാസം അഞ്ചാറു കഴിഞ്ഞു . പൊടിയെല്ലാം കെട്ടടങ്ങി. എല്ലാം ശാന്തം.
വേണമെങ്കില്‍ വട്ടത്തിലിനോട് സ്ഥാനം രാജി വെച്ചു കൊള്ളുവാന്‍ അച്ഛന്‍ സിഗ്നല്‍ കൊടുത്തിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു . ആരെയോ അങ്ങോരു മനസ്സില്‍ കണ്ടിട്ടുണ്ട്. അത് മുകളില്‍ പറഞ്ഞ രണ്ടു വിദ്വാന്‍ മാരില്‍ ആരുമല്ല. ഏതോ ഒരു യൂത്ത് ആകാനാണ് സാധ്യത. യൂത്തീകരണമാണല്ലോ നമ്മുടെ പള്ളിയില്‍ എല്ലാ തലങ്ങളിലും നടക്കുന്നത്. അങ്ങനെ ഇപ്പോള്‍ യൂത്തുകള്‍ മാത്രം മിന്നിത്തിളങ്ങുന്ന നേതൃനിരയില്‍ വട്ടത്തില്‍ മാത്രം ഒരപവാദമാകരുതല്ലോ.
വിശദ വിവരങ്ങള്‍ കാത്തിരുന്നു പാര്‍ക്കലാം!
Friday, July 24, 2009
കാര്‍മ്മി അവതാളത്തില്‍, ബെന്നി രക്ഷക്ക്
ഇത്തവണയും പ്രസംഗം അടി പൊളി. പക്ഷെ പഴയ പോലെ ഉലാത്താന്‍ പറ്റിയില്ല. പുതിയ പള്ളിയില്‍ ഉലാത്തിയാല്‍ തല തല്ലി താഴെ കിടക്കും. കാരണം ഉലാത്താനുള്ള ഇടം വേണ്ടേ!
വിഷയത്തിലേയ്ക്ക് കടക്കട്ടെ. കാലങ്ങളായി ഞങ്ങള്‍ക്ക് മനസ്സില്‍ തികട്ടിത്തികട്ടി വന്നിട്ടുള്ള ഒരു വിഷയമാണ്. നമ്മുടെ അച്ചന്മാര്‍ മിക്കവാറും തന്നെ ഉജ്ജ്വല വാഗ്മികളാണ്. ചിക്കാഗോയിലെ കാര്യം തന്നെ നോക്കാം. റോയി അച്ഛന്‍ - അദ്ദേഹം ആള് കുള്ളനാണെങ്കിലും ആ നാക്കിന്റെ നീളം കണ്ടാല്‍ ആരെങ്കിലും പറയുമോ? വാചകക്കസര്‍ത്തിന് മധ്യസ്ഥനായ ഒരു വിശുദ്ധനുണ്ടെങ്കില്‍ ആ വിശുദ്ധന്‍ റോയച്ചനെ വാരിക്കോരി അനുഗ്രഹിച്ചിട്ടുണ്ട്. കാള മൂത്രമൊഴിക്കും പോലെയല്ലേ അദ്ദേഹത്തിന്റെ വായില്‍ നിന്നും വാക്കുകള്‍, വാചകങ്ങള്‍, ഇങ്ങനെ ഇടതടവില്ലാതെ വീഴുന്നത്. ജോര്‍ജ് അച്ഛനും വാക്ക് ധോരണി ഇല്ലാതില്ല. പക്ഷെ പകുതി മംഗ്ലീഷ് ആയിപ്പോയി. ആന്റണിയചനൊ? ഇടവകക്കാരെ തെറി പറയാന്‍ അദ്ദേഹത്തിന് എന്തെങ്കിലും വാക്ക് ക്ഷാമാമുണ്ടോ? ഇല്ല. വേണ്ടിടത്തൊക്കെ ബൈബിള്‍ ഉദ്ധരിച്ച് ഇടവകക്കാരെ വിരട്ടി ഒതുക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് ഒന്നു വേറെ തന്നെ എന്ന് സമ്മദിക്കാതെ നിവര്‍ത്തിയില്ല. കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയര്‍പ്പിച്ച പൈങ്കിളി അച്ഛനും ആളൊരു ഉശിരന്‍ പ്രാസംഗികന്‍ തന്നെ. പുള്ളി ആഫ്രിക്കയില്‍ നിന്നും വന്നപാടെയാണ്. തുടങ്ങിയ പാടെ ആഫ്രിക്ക എന്ന് പറഞ്ഞപ്പോഴേ, പണ്ടു ആന്റണിയച്ചന്‍ പറഞ്ഞ ആഫ്രിക്കന്‍ ഞണ്ടിന്റെ ഓര്‍മ്മ വന്നു. അവനിപ്പോഴും വേദനയോടെ അവന്റെ തൊണ്ട് ഉരിഞ്ഞു കൊണ്ടിരിക്കുകയാണ്. ഔച്ച്! ഏതായാലും പ്രസംഗം കലക്കി, പക്ഷെ ബാബേല്‍ ഗോപുരത്തിലായിരുന്നത് കൊണ്ടുള്ള ഒരു കുറവ് മാത്രം.
അങ്ങനെ കുര്‍ബാന തകര്‍ത്ത് ചൊല്ലി, കലാശപ്പാട്ടിന്റെ സ്ഥാനത്ത് വന്നു. അതോടെ ആശാന്റെ ആപ്പീസ് പൂട്ടി. അച്ഛന്റെ ആപ്പ് തെറിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ! സമാപന ആശീര്‍വാദഗാനം പാടാന്‍ ആശാന് അറിയില്ല. അല്ലെങ്കില്‍ അതിനുള്ള ആസ്തിയില്ല. അള്‍ത്താരയില്‍ നിന്നും അദ്ദേഹം ഞെളി പിരി കൊണ്ട്, പെപ്പെപ്പേ, പെപ്പെപ്പേ വയ്ക്കുവാന്‍ തുടങ്ങി. ആ വൈക്ലബ്ബ്യം കണ്ടപ്പോള്‍ അള്‍ത്താരയില്‍ അദ്ദേഹം നമ്പര്‍ 2 തന്നെ കാഴ്ച വയ്ക്കുമോ എന്ന് തോന്നിപ്പോയി. സംഗതി അവതാളത്തിലായി എന്ന് മനസ്സിലാക്കിയ നമ്മുടെ ബെന്നി അവസരോചിതമായി ഇടപെട്ടു. കാര്‍മ്മികന്റെ ഭാഗം തന്മയത്തത്തോടെ പാടി പൂര്‍ത്തിയാക്കി.
ഞങ്ങള്‍ ഇതൊക്കെ പറയുന്നത് വേറൊരു കാര്യം ചോദിക്കാനാണ്. ഒരു വൈദികനെ വാര്‍ത്തെടുക്കാന്‍ പത്തു പന്ത്രണ്ടു വര്‍ഷം വേണം. അല്മായര്‍ ചില്ലറ പൈസയുമല്ല മുടക്കുന്നത്. ഇക്കാലമത്രയും അവര്‍ സെമ്മിനാരിയില്‍ എന്ത് ചെരച്ചു കൊണ്ടിരിക്കുകയാണ്? സാധാരണ കുര്‍ബാനയുടെ ഗാനങ്ങള്‍ പോലും മനുഷ്യനെയും ദൈവത്തെയും പേടിപ്പിക്കാതെ പാടാനുള്ള പരിശീലനം അവര്‍ക്ക് നേടിക്കൂടെ? സര്‍വ വേലത്തരങ്ങളും പഠിക്കുന്ന കൂട്ടത്തില്‍ ഇത്തിരി പരിശീലനം ഇതിലും? അവനവന്റെ കുലത്തൊഴില്‍ മാന്യമായി ചെയ്യാനുള്ള വിരുത് നേടേണ്ടത് സാമാന്യ ആവശ്യം മാത്രമല്ലേ. നമ്മുടെ അച്ചന്മാര്‍ അള്‍ത്താരയില്‍ നിന്നും ഒലിയിടുന്നതിലും നന്നായി ഒലിയിടുന്ന എത്രയോ സാധാരണ മനുഷ്യര്‍ നമ്മുടെ പള്ളിയിലുണ്ട്. എത്ര വര്‍ഷങ്ങളായി ഈ അച്ചന്മാര്‍ ഈ ഒരേ കുര്‍ബാന ഇട്ടു ചിരയ്ക്കുന്നു. ഒരു ചിമ്പന്‍സിയോ മുതുകുരങ്ങോ ആണെനെങ്കില്‍ പോലും ഇത്രയും പരിശീലനം കിട്ടിയാല്‍ ഇതിലും ഭേദമായി പാടിയേനെ. എന്നിട്ടും ഒരു മുഴുവന്‍ കുര്‍ബാന മാന്യമായി പാടി അര്‍പ്പിക്കാനുള്ള കഴിവില്ലെങ്കില്‍ ഇവര്‍ വേറെ വല്ല തൊഴിലിനും ഇറങ്ങി തിരിക്കണം. (ഞാനെന്തൊരു മണ്ടന്‍ ! അതിനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഈ പണിക്ക് അവര്‍ ഇറങ്ങിത്തിരിക്കുമായിരുന്നോ, അല്ലെ?) ദിവ്യ ബലിയാണ് ഇവര്‍ അര്‍പ്പിക്കുന്നത് എന്ന് സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ അല്‍പ്പം കൂടി മാന്യമായി അതര്‍പ്പിക്കാന്‍ അവര്‍ മിനക്കെട്ടേനെ.
ഇത്തരുണത്തില്‍ ഒരു സത്യം ഞങ്ങള്‍ തുറന്നു പറയാം. സംഗീത വാസന കാര്യമായിട്ടൊന്നും ഇല്ലെങ്കിലും നമ്മുടെ ബഹുമാനപ്പെട്ട പിതാവ് ഒരു പാട്ടു കുര്‍ബാന തരക്കേടില്ലാതെ പാടി ഒപ്പിക്കും. അത് അദ്ദേഹത്തിന്റെ ദിവ്യ ബലിയോടുള്ള ആദരവ് ഒന്നു കൊണ്ടു മാത്രമാണ്. ഭക്ത ജനങ്ങളെ അലോസരപ്പെടുത്താതെ , ഭക്തി പുരസരം പിതാവ് പാട്ടു കുര്‍ബാന അര്‍പ്പിക്കുന്നതില്‍ പങ്കു കൊള്ളാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്. പലപ്പോഴും. ശരിയായ പരിശ്രമത്തിന്റെ ഫലമായാണ് പിതാവ് ഈ കഴിവ് നേടിയെടുത്തത്. നമ്മുടെ വികാരി ഫാ. ആന്റണിയും കുര്‍ബാനപ്പാട്ടിന്റെ കാര്യത്തില്‍ അത്ര മോശമല്ല. നമ്മുടെ പിതാവിനും വികാരി അച്ഛനും അതിനുള്ള കഴിവുണ്ടെങ്കില്‍ എന്ത് കൊണ്ടു നമ്മുടെ പൈകിളി പുരോഹിതര്‍ക്ക് അത് സാധിക്കുന്നില്ല?
അതുകൊണ്ട് പ്രിയ പുരോഹിതരെ, വാ കൊണ്ട് വെറുതെ ചവച്ചു, നാക്കിട്ടടിച്ചു മനുഷ്യരെ വെറും വിഡ്ഢി കളാക്കാതെ. അല്പസ്വല്പം സ്വന്തം തൊഴില്‍ അഭ്യസിക്കുക. ചില്ലറ അതുമിതുമൊക്കെ പാടാന്‍ കൂടി പരിശീലിക്കുക. അതില്‍ അല്പം കൂടി പ്രാവീണ്യം നേടുക. വലിയ കട്ടിയുള്ള പണിയൊന്നുമല്ലല്ലൊ. നാക്കിനല്‍പ്പം വിശ്രമം കൊടുത്തിട്ട് തൊണ്ടക്കല്‍പ്പം പരിശീലനം കൊടുക്കുക. കാരണം "ഇനി ഒരു ബലിയര്‍പ്പിക്കുവാന്‍ നമ്മള്‍ വരുമോ ഇല്ലയോ എന്ന് നമുക്കറിഞ്ഞു കൂടാ."
Thursday, July 23, 2009
Clergy Sex Abusers Protected, Crimes Covered Up
The politically powerful Catholic Church has been reluctant to admit that sexual abuse by the clergy is a widespread occurrence. Repeated media stories report accounts of both long-term and situational incidents of nuns being sexually abused by the clergy, murder of nuns, physical abuse of children in Christian management schools, sexual abuse of children in Bible Schools, ragging in colleges and violence against nuns. The consequences of sexual abuse are traumatic and long lasting. What is hard to accept is why the Church refuses to accept sex abuse by the clergy. Sex abuse by the clergy is a harsh reality, and the Church must understand what it is, know the factors-both physical and behavioral-that may indicate its existence, and be familiar with repeated occurrence.
The general public and laity is becoming more aware of the extent and nature of sex abuse by the priests. Nationally reported sensational trials of priestly sex abuse and murder have brought priestly deviance and Church cover-up into focused attention. The CBI investigation of the nun Abhaya murder trial, arrest of three Catholic priests and supervisory nuns forced the public to confront sex abuse, murder, and the Church blame shifting and cover-up. Nun Abhaya was murdered because she had witnessed priestly sex with her supervisory nuns and she spoke out against sex in the convent. Another nun Anupama had committed suicide allegedly unable to face sexual harassment by senior nuns. Another senior nun Jesme has written in detail in her autobiography about brutal, inhuman sex abuse by priests and nuns. She has reported experiences with sex abuse, attempted or actual rape, assault or violence. In spite of repeated cases of sex abuse, murder, suicide and assault, the Church has resorted to knee jerk reaction, cover-up and quick fixes for this emotionally charged serious problem. They always paid the victim as the instigator. The Church with deep pockets and political muscle has been sabotaging high-profile cases. The widespread use of Church money and power has provided increased opportunities to provoke the impression of Christian prosecution. The political-money power of the Church prevents government from arresting, prosecuting and punishing dangerous Christian priests who are sex offenders. and perverts. As a result, the police, the Judiciary and the government have been reluctant to investigate arrest or prosecute sex predators and deviant priests. The Churches are engaged in media manipulation, blame game and victim abuse. But the general public claim priestly sex abuse clearly exists and is more widespread than believed. Sex abuse by the Christian clergy creates anxiety and apprehension and present serious social problem. Several nuns have committed suicide and many others have become mentally sick.
Most disturbing were the obvious predatory offenders who would, in open defiance, refuse to admit their sex crimes have been transferred to Europe and America. Several Christian priests from Kerala were arrested in the US for lewd, lascivious, or indecent assault and are serving long-term prison sentences.
While the blame must be rightly placed on the individual priests who committed the heinous sexual acts, society must not forget that it is our church that is also generally responsible.
The sex predators in the Church feel more protected since the Christian Churches have no policy to identify and restrict known sexual offenders among the clergy. The Churches in India have no policy or guidelines to identify priests having strong sexual propensities. There are several instances where Catholic Sunday school teachers, priests and school officials engaged in pedophile pattern of sexual misconduct in such an egregious nature that there is a substantial likelihood of serious physical or mental harm being inflicted on the victims. The Church holds that predatory sexual behavior does not constitute the kind of injury, pain, or other evil. The Church's failure in addressing the sexual misconduct of the clergy amounts to ignoring substantial likelihood of serious physical or emotional harm to the victims. There are no mandatory reporting guidelines, sex abuse registration, community notification guidelines, uniform sex abuse reporting requirement, national incident-based reporting system, or any mechanism for national sex crime victimization survey in the Church in order to help Christian community feel safer. Given the criminal and public health significance of sex offenders among the Catholic clergy, it is surprising how little has been done by the Church to acknowledge or to prevent such deviant acts. It is unbelievable our powerful Church has no means for measuring sex violence, assault, rape, attempted murder or murder by the clergy, as well as collecting data both prevalence rates (number of victims) or incidence rates (number of incidents). The government is under the political pressure from the Churches and is unwilling to enact laws in an effort to restore a sense of safety and security to the community.
Law enforecement acknowledgement and response to clergy sex abuse has been slow in coming in Kerala. Even today, police officers would rather not get involved in crime, violence, sex abuse in the Church for fear of retaliation from the powerful Christian lobby.
The media, professionals and the society in Kerala must accept the fact that victims of clergy sex abuse and victims of sexual harassment especially nuns have rights and need. The government must enact legislation to ensure financial rewards for sex abuse victims and financial independence from the perpetuators. Freedom of the Church to run religious schools and illegal treatment centers without government regulations must be subject to scrutiny. The consequences of sex abuse by the priests are traumatic and the ramifications are serious. Although there is disagreement among the Church hierarchy, all agree that sex abuse by the clergy is a serious problem that must be handled by the police and the judiciary effectively. The media must expose and educate the public against clergy sex abuse and use of women as sexual trophies or playthings instead of equals by the Church. Only through ongoing awareness campaign against the special Church privileges, priestly sex deviance and exploitation of nuns and such heinous sex crimes can be put to an end.
Nuns treated like servants by priests: Cardinal
Early last year, a study by the Catholic church in Kerala found that 25% of the nuns in Kerala were unhappy with life inside the four walls of a convent. More recently, a former nun dropped a bombshell revealing in a book about sexual abuse and mental harassment she suffered in the order. Now,there's further confirmation of their misery and it comes from the leader of India's archbishops.
Cardinal Varkey Vithayathil, who is president of Catholic Bishops Council of India, says the nuns are humiliated by priests and they live in fear.
The cardinal's views have appeared in his biography, much like the nun's own. If Sister Jesmi's book was called `Amen! Autobiography of a nun', Vithayathil's book is titled `Straight from the heart'. The cardinal tells his biographer Paul Thelakat, the spokesperson of Syro-Malabar Church, that the time has come to free the nuns from the "pitiable situation'' they are in.
"I would say to a great extent our nuns are not emancipated women. They are often kept under submission by the fear of revenge by priests. That's how the priests get away with whatever humiliation they heap upon them. It is a pitiable situation from which somebody has to liberate them,'' says the 82-year-old cardinal.
"A big complaint of our nuns is that the diocesan priests are treating them like servants, making them wash their clothes, prepare their food, wash the churches, etc and that too without getting paid. These are all unjust ways of treating the women religious.''
About the criticism against the clergy in the controversial Sister Abhaya murder, the senior priest says he believed that the Church had not tried to hide anything in the case. "The Church does not want to protect anyone.'' Even the Cardinal knows how to lie!
Vithayathil admits that there has been erosion in values in religious life. "I think asceticism has gone out of religious life.'' Fr. Antony, please take note. He also points to the growing gap between the clergy and laity. (It is not a gap. It is a chasm, a gulf, your excellency.
Also, in what would be music to the ears of the Sangh Parivar, the cardinal lends legitimacy to arguments against religious conversion. "I must add that there is some truth in their contention that certain Christian groups are going about making mass conversions without any real conversion of heart.''
He says the Church believes in admitting to its fold "people who have belief in the Church'' and not in mass conversion of people "who have no faith and become Christians only nominally''. He, however, slams anti-conversion laws, which he says, have banned even legitimate conversion.
കമ്മെന്റ് കാരന് മറുപടി
Anonymous said...The church is for believers, not for those who exhibit themselves before others for their vested interest and businesses. You guys are belongs to those who come to church and get benefit without spending or sacrificing anything. Please stop this BS and come forward and raise your opinion in public (pothuyogam)
Critisicing a priest of Bishop will spoil your family. Prey for them instead and point out their mistake in pothuyogam.July 15, 2009 1:32 PM
- Dear Anoni:
- So who are these so called believers? People like you, who suck up to the bishop's ass for your own benefit? Let me make it clear to you my friend. We are all believers, the poor believers sit in the pews, and listen to the BS given to them by the non-believers from the altar.
How stupid you are for asking us to raise these issues at the Pothuyogam! You must be from another world.
You are wrong in accusing us of benefiting from the church with out contributing. On the contrary, it is because we are contributing that we feel so vehemently against the waste and squandering perpetrated by the church authorities and their coolies. Only a blind, stupid person like you will defend what the authorities have done to this community in the past two-three years. They are destroying this community piece by piece. "Ithikkanni" does not suck its mother tree dry and kill it. Parasites do not suck its host's body dry and kill him. But this holy, church parasites suck the community that sustains them dry and try to destroy and kill it.
As for praying for the Bishop and the priest, they are beyond our prayer. Eternal damnation waits for them. The satan is waiting in hell with their mouth watering. You will see.
സിറോ മലബാര്‍ വോയിസ്
അടി-തിരിച്ചടി
-
Anonymous said... When you guys are going to buy a new curtain for the church , as you torn the curtain?
The syro malabar voice is behind this 'curtain torturing'July 22, 2009 2:49 PM
-
Syro Malabar Voice said... Hello Anoni, we tore our curtain sheela centuries ago. When the Portuguese came they showed us what we call the "shaddy" or "jatty" or "brief". We liked it better than the sheela. Now we know some backward people from South Kerala,like you, Bishop and Thundathil, still think sheela is the best thing in the world. That is because you people still live in the sixteenth century and do not know how comfortable Jatty is.
We sincerely believe the curtain was an unauthorized, and hence illegal thing to be hanging in the church. We certainly empathize with the person who did it. Jesus himself said something to the effect that if something causes you scandal, cut it out. The curtain was a flagrant waste of over $26,000 of our hard earned money. We believe every true believer has the right, no duty, to stand up for their faith. Even to die for it, like many do.
Having said this, it is pure rumor-mongering to accuse voice being behind the "curtain torturing". Not that we did not want to, but like so many hundreds of our Northern Kerala sissy brothers , we didn't have the guts.July 23, 2009 5:23 AM
Wednesday, July 22, 2009
ആനയ്ക്ക് വിസ വേണോ?
ആനയെ തന്നെ കൊണ്ടുവരണം. കൊമ്പനാനയെ തന്നെ എഴുന്നുള്ളിക്കണം.
ഏറ്റുമാന്നൂര്‍ നടരാജന്‍
പാലാ പരമേശ്വരന്‍
മണിമല മണി കണ്ഠന്‍
എല്ലാം പേരെടുത്ത, തലയെടുപ്പുള്ള ഗജ വീരന്മാര്‍.
"ആനയെ നാട്ടില്‍ നിന്നും തന്നെ കൊണ്ടുവരാണോ? ഇവിടെ നിന്നും ഒന്നു രണ്ടെണ്ണത്തിനെ വാട്കയ്ക്കെടുത്താല്‍ പോരെ. വല്ല സര്‍ക്കസ്സുകാരുടെ കയ്യില്‍ നിന്നും?" കുടുംബത്തിലെ കാരണവര്‍ക്കൊരു സംശയം.
"പോര. നാട്ടില്‍ നിന്നും തന്നെ വേണം. ഇവിടുത്തെ ആനകളൊക്കെ ഒരു തരം സിസ്സികളാ ." എല്ലാവരും ഒന്നടങ്കം പറഞ്ഞു.
"ആ മണികണ്ഠന്‍ ആന ആള് പിശകാ. കഴിഞ്ഞ ഉത്സവത്തിന് അവന്‍ ഇടഞ്ഞു. ഒന്നു രണ്ടു പേരെ ചവിട്ടി കൊന്നു. പത്രത്തില്‍ വായിച്ചില്ലേ. ഏഷ്യ നെറ്റിലും വന്നു." കാരണവര്‍.
"അതാ നമുക്കു വേണ്ടത്. ആന ഇടയണം. ശരിക്ക് ഇടയണം. പുബ്ലിസിറ്റിക്ക് അത് വളരെ നല്ലതാ. പത്രത്തിലും TV ലും ഒക്കെ വലിയ ന്യൂസായിരിക്കും. ആരാണ് ഈ ചിറയിക്കാരെന്ന് ലോകമൊന്നു കാണണം."
"അപ്പോള്‍ ആനയ്ക്ക് വിസ വേണോ? ഒരു സ്പൌസ് വിസ സംഘടിപ്പിച്ചാലോ ? " കാരണവര്‍ക്ക് അപ്പോഴും സംശയം.
"ആനയ്ക്ക് വിസ വേണമെങ്കില്‍ തന്നെ സ്പൌസ് വിസയുടെ ആവശ്യമില്ല. നമ്മുടെ bishop അല്ലെ ഉള്ളത്. അങ്ങോരെക്കൊണ്ട് സ്പോന്‍സര്‍ ചെയ്യിക്കാം. "
" അത് നല്ല idea ആണ്. bishop അച്ചന്മാരെ ചറ പറാന്നു കൊണ്ടുവരുന്നുണ്ട്. എന്നുവെച്ച് ആനയെ...."
"എന്റെ ഇച്ചായാ, ഇങ്ങനെ വേവലാതിപ്പെടാതെ," സണ്ണി പറഞ്ഞു. "എട്ടും പൊട്ടും തിരിയാത്ത ഡസന്‍ കണക്കിന് അച്ചന്മാരെ പുല്ലു പോലെ ബിഷപ്പിന് സ്പോന്‍സര്‍ ചെയ്യാമെങ്കില്‍, ഇത്രയും ബുദ്ധി ശക്തിയും, ഓര്‍മ്മ ശക്തിയും ഐശ്വര്യവുമുള്ള ആനകളെ ബിഷപ്പിന് പുഷ്പം പോലെ സ്പോന്‍സര്‍ ചെയ്യാവുന്നതെയുള്ളൂ. എടാ ജോമോനെ, മണികണ്ഠനെ ഇടയിപ്പിക്കുന്ന കാര്യം ആനക്കാരനോട് പ്രത്യേകം ഒന്നു പറയണേ. മാത്രമല്ല പിതാവും വികാരിയച്ചനും, പറ്റുമെങ്കില്‍ ആ കടുപ്പനും പ്രദിക്ഷണ ത്തിനു അവന്റെ പുറത്തു തന്നെ സവാരി ചെയ്യുമെന്നും ഉറപ്പാക്കണം. "
Friday, July 17, 2009
വോയിസ് ജനങ്ങളെ s--t തീറ്റിക്കുന്നു - ഒരു കമ്മെന്റ്
ഇവന്റെ ഒക്കെ തല തിരിഞ്ഞു പോയിരിക്കുന്നു എന്നതില്‍ വളരെ സഹതാപമുണ്ട്.
പൊതുജനങ്ങളെ ആരോ sh-t തീറ്റിക്കുന്നുണ്ടെന്നുള്ളതും അവര്‍ അത് ഇടം വലം നോക്കാതെ വാരി വലിച്ചു തിന്നുന്നുണ്ടെന്നുള്ളതും പരമ സത്യം. അതില്‍ ഈ മേല്‍ പറഞ്ഞ ആശാന്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. എന്നാല്‍ ആര് ആണ് ഈ sh-t വിളമ്പി കൊടുക്കുന്നതെന്ന് ആശാന് പിടിയില്ല. തിന്നുമ്പോള്‍ പന്നിക്ക് ചെവിയും കണ്ണുമില്ലല്ലോ. പ്രത്യേകിച്ചും തിന്നുന്ന സാധനം മേല്‍ പറഞ്ഞ sh-t ആകുമ്പോള്‍!
പൊതു ജനങ്ങള്‍ക്ക് ആരെങ്കിലും sh-t വിളമ്പി തരുന്നുണ്ടെങ്കില്‍ അത് നമ്മുടെ സഭാധികാരികള്‍ മാത്രമാണ്. അവര്‍ മാത്രമല്ല, അവരെ ചുറ്റി പറ്റി, അവരുടെ ആസനം താങ്ങി നടക്കുന്ന കുറെ അവസര വാദികളും. ഇവരാണ് തങ്ങളുടെ ജന വിരുദ്ധ നടപടികള്‍ വഴി പൊതു ജനങ്ങളെ തുണി പൊക്കി കാണിക്കുന്നത്. വെറും മ്ലേച്ചമായി അവര്‍ ഈ സമൂഹത്തെ ഉപയോഗിക്കുന്നു, ചൂഷണം ചെയ്യുന്നു. സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി. അവര്‍ ഇവിടുത്തെ ജനങ്ങളെ വെറും വിഡ്ഢികളാക്കുന്നു. പൊതുജനങ്ങളുടെ കനിവില്‍ ജീവിച്ചിട്ട്, സഭയുടെയും ദൈവത്തിന്റെയും മറയില്‍ അവരുടെ തോന്ന്യാസം അവര്‍ ചെയ്യുന്നു. ജനങ്ങള്‍ക്ക്, അവരുടെ താല്പര്യങ്ങള്‍ക്ക് പുല്ലുവിലയാണ് അധികാരികള്‍ കല്‍പ്പിക്കുന്നത്. സമൂഹത്തിന് ദ്രോഹകരമായ, നാശകരമായ നടപടികള്‍ അവര്‍ അടിച്ചമര്‍ത്തി നടപ്പിലാക്കുന്നു. പറയാണെങ്കില്‍ ഒത്തിരിയുണ്ട്. എന്നാള്‍ ഇവയൊന്നും പ്രസ്തുത കമ്മെന്റ്കാരന് മനസ്സിലാകില്ല. കാരണം അവന്‍ മേല്‍ പറഞ്ഞ സാധനം തിന്ന് മത്തനാണ്. എന്നാള്‍നമ്മുടെ ബഹുഭൂരി പക്ഷം ജനങ്ങള്‍ക്കും അതറിയാം. എന്നാള്‍ അവര്‍ വേണ്ട വിധം പ്രതികരിക്കുന്നില്ല എന്നത് സത്യം. ഒരു പരിധിവരെ അത് അവരുടെ അന്തസ്സ്. ഇതു മുതലെടുത്ത് അധികാരികള്‍ ജനങ്ങളെ കൂടുതല്‍ ചൂഷണം ചെയ്യുന്നു.
മേല്‍ പറഞ്ഞ കമ്മെന്റ് കാരന്റെയും മറ്റു പൊതു ജനങ്ങളുടെയും അറിവിലേക്കായി അധികാരികളുടെ sh-t ലിസ്റ്റ്, അഥവാ sh-t menu ഞങ്ങള്‍ പിന്നീട് പ്രിന്റ് ചെയ്യുന്നതാണ്.
Thursday, July 16, 2009
Former nun denounces sexual abuse and corruption in Kerala’s Catholic Church
Sister Jesme's new autobiography, "Amen", has been burning up the Indian media and blogs and flying off the shelves in her home province of Kerala. The former nun talks explicitly about the sexual abuse to which she and other women religious in her order have been subjected. It's harrowing and very sad that this should happen to women who have devoted their lives to God and the poor. -- RGThe Catholic Church in Kerala, India, which has barely recovered from the Sister Abhaya murder case, allegedly murdered by two priests and a nun, finds itself in another controversy.
52-year-old Sister Jesme, a former nun from Kerala, has blown the whistle on the alleged sexual abuse that nuns have to face in convents. Sister Jesme has written a book - Amen - Oru Kanyasthreeyude Atmakatha (Amen - an autobiography of a nun,) that talks about the sexual harassment that she faced in the convent at the hands of both priests and nuns.
In her book, Sister Jesme has asserted that she first came face-to-face with sexual abuse when she was a Novitiate. She says in her book, ”At a retreat for novices, I noticed girls in my batch were unsettled about going to the confession chamber. I found that the priest there asked each girl if he could kiss them. I gathered courage and went in. He repeated the question. When I opposed, he quoted from the Bible which spoke of divine kisses.”Sister Jesme has alleged that another time, a nun forced her to have sex with her. ”I was sent to teach plus-two students in St Maria College. There, a new sister joined to teach Malayalam; she was a lesbian. When she tried to corner me, I had no way but to succumb to her wishes. She would come to my bed in the night and do lewd acts and I could not stop her,” she has written in her book, Amen - an Autobiography of a Nun.
Citing another incident of sexual trauma that she had to face, Sister Jesme says that it happened when she had gone to Bangalore for a refresher course. She writes, ”I was told to stay at the office of a priest respected for his strong moral side. But when I reached the station, he was waiting there and hugged me tight on arrival. Later in the day, he took me to Lalbagh (a garden) and showed me cupid-struck couples and tried to convince me about the need for physical love. He also narrated stories of illicit relations between priests and nun to me. Back in his room, he tried to fondle me and when I resisted, got up and asked angrily if I had seen a man. When I said no, he stripped himself, ejaculated and forced me to strip.”
Sister Jesme has also described the mental torture that novices are subjected to. She said that she was not allowed to go home when she heard of her father’s death, and was able to see her father’s body just before his funeral. She was told by the superior sisters that she was lucky to have been able to at least see her father’s body, unlike many senior sisters.
Dr. Sister Jesme also refers to the corruption and the politicisation of religion prevalent in the Catholic Church. “Thirty-three years cannot be penned down in 180 pages but there are points the I want to make about the capitation fee, the quarrels that happen within the church, about the homosexuality, the heterosexuality,” she says.
“The mental torture was unbearable. When I questioned the church’s stand on self-financing colleges and certain other issues, they accused me of having mental problems. They have even sent me to a psychiatrist. There are many nuns undergoing ill-treatment from the order, but they are afraid of challenging it. The church is a formidable fortress,” she adds.
The Catholic Church, of course, has reacted in its usual inimitable, unoriginal way. Sister Jesme has been denounced as mentally ill, and her Amen: Autobiography of a Nun has been termed as a “book of trivialities.”
Sister Jesme has alleged that the Church alternately tried to bribe her not to write the book, and threaten her.
She writes, “One sister said that she is going to sit in the corner of the chapel and pray the rosary so that all my books will be burnt and no person will be able to read it. I said let us wait and see whose prayer will God hear.”
In the book, Sister Jesme refers to the helplessness that nuns face when they are sexually abused in a convent. “When a woman is molested, sexually harassed, will she speak out? Only one out of a thousand will speak out. So think of nuns! They will never speak out. They fear that their nun-hood will be lost,” said Sister Jesme...
Sunday, July 12, 2009
ഫാ. ആന്റണി - "a lover of youth, lover of children"
അമേരിക്കന്‍ കത്തോലിക്ക സഭയില്‍ "Lover of Children, Lover of Youth" ഒക്കെ ആയിരുന്ന പല പുരോഹിതന്മാരും ജയിലില്‍ അടയ്ക്കപ്പെട്ട ഈ സാഹ ചര്യത്തില്‍ ഫാ. ആന്റണി എങ്ങനെ കുട്ടികളുടെയും യുവാക്കളുടെയും "Lover" ആയി ഇത്ര പരസ്യമായി വിലസുന്നു എന്ന് ഈ ലേഖകന്‍ അത്ഭുതപ്പെടാതിരുന്നില്ല. അപ്പോഴാണ് സായപ്പന്മാരായി ജനിച്ചവരാണെങ്കിലും "ഇംഗ്രീസ്" വ്യാകരണ ത്തിലുള്ള പ്രാവീണ്യം നമ്മുടെ കുമാരന്മാര്‍ക്ക് കമ്മിയാനെന്ന ചിന്ത പോയത്.
ഏതായാലും ഫാ. ആന്റണി "Lover of Children and Lover of Youth" ആയതല്ല ഈ ലേഖകന്റെ ഉദ്വേഗമുയര്‍ത്തിയത്. അദ്ദേഹത്തിന്റെ ചില സിദ്ധാന്തങ്ങളാണ്. നമ്മുടെ സീറോ മലബാര്‍ ഇടവകയുടെയും രൂപതയുടെയും ഭാവിയെ കുറിച്ച് ഫാ. ആന്റണിക്കും മറ്റു അധികാരികള്‍ക്കും ചില രഹസ്യ അജണ്ടകള്‍ ഉണ്ടെന്നുള്ളത് ഏവര്‍ക്കും രഹസ്യമായ പരസ്യമാണ്. ആ അജണ്ടകള്‍ ഊളാക്കത്തില്‍ നടപ്പിലാക്കാനുള്ള പല നീക്കങ്ങളും അവര്‍ നടത്തുന്നുണ്ടായിരുന്നു. അതിന്റെ ഒരു പ്രധാന ഭാഗമാണ് സമൂഹത്തിന്റെ മേല്‍ പരക്കെ അധികാരികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആംഗലേയവല്‍ക്കരണം. ഇതിന് തെളിവായി പ്രസ്തുത അഭിമുഖത്തില്‍ നിന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഇവിടെ ഉദ്ധരിക്കട്ടെ.
ചോദ്യം: Do you have any message for the youth?
ഫാ. ആന്റണി: This church if for you. I want more youth to come to the 9:30 English Mass. Now there are three Malayalam masses and one English mass. That will reverse in your lifetime. There will be a time when there will be three English masses and one Malayalam Mass. Everything I do is for the youth.....
ഇപ്പോള്‍ ഫാ. ആന്റണിയുടെ തനിനിറം നിങ്ങള്‍ കണ്ടല്ലോ. അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പ്. ചിക്കാഗോയിലെ സീറോ മലബാര്‍ വിശ്വാസികള്‍ കഴിഞ്ഞ മുപ്പതില്‍ പരം വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഈ സമൂഹത്തെ അപ്പാടെ തച്ചുടക്കുക എന്നുള്ളതാണ് ആന്റണി കത്തനാരുടെ ദൌത്യം! ഒരു സത്യം അദ്ദേഹം മറന്നു പോയി. അദ്ദേഹത്തെ ഇവിടെ നമ്മള്‍ നിയമിച്ചത് minister ചെയ്യാനാണ്, ഈ സമൂഹത്തെ പരിചരിക്കാനാണ് , അല്ലാതെ പരിവര്‍ത്തനം ചെയ്യാനല്ല. എന്നാല്‍ ഈ സമൂഹത്തെ തകര്‍ക്കാനുള്ള ഗൂഡാലോചന എത്രത്തോളം ആഴത്തില്‍ അധികാരികളുടെ മനസ്സില്‍ വെരൂന്നിയുട്ടുണ്ടെന്നു മുകളില്‍ ഉദ്ധരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും നമുക്കു മനസ്സിലാക്കാം.
ഫാ. ആന്റണിക്ക് മലയാളം വര്‍ജ്ജ്യമാണത്രെ. മൂന്ന് ഇംഗ്ലീഷ് കുര്‍ബാനയാണത്രെ അദ്ദേഹത്തിന്റെ സ്വപനം! എത്ര മലയാളികള്‍, എത്ര മാതാപിതാക്കള്‍ ഇതിനോട് യോചിക്കുണ്ട്? പേരിനെങ്കിലും ആശ്രമ ജീവിതം തിരഞ്ഞെടുത്തിരിക്കുന്ന ഫാ. ആന്റണിക്ക്, മാതാപിതാക്കളുടെ അധികാരങ്ങളില്‍ കൈ കടത്തെണ്ട ആവശ്യമെന്ത്? ഇവിടുത്തെ കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണമെന്ന് അവരുടെ മാതാ പിതാക്കള്‍ക്കറിയാം. ഫാ. ആന്റണി അത്രയ്ക്ക് വലിയൊരു lover of children ആണെങ്കില്‍ ഇപ്പോഴും വൈകിയിട്ടില്ല. കുപ്പായം ഊരി പെണ്ണ് കെട്ട്. എന്നിട്ടുണ്ടാകുന്ന chindrens നെ ഇഷ്ടം പോലെ വളര്‍ത്ത്. തല്‍ക്കാലം ഇവിടുത്തെ മാതാപിതാക്കളുടെ അധികാരത്തില്‍, അവകാശത്തില്‍ കൈ കടത്തരുത്. ജന്മം കൊടുക്കാനാറിയാമെങ്കില്‍ പോറ്റാനുമറിയാം ഇവിടുത്തെ ജനങ്ങള്‍ക്ക്. അതിന് കത്തനാന്മാരുടെ ശിപാര്‍ശ വേണ്ട. നിങ്ങള്‍ കോലിട്ട് നശിപ്പിക്കാതിരുന്നാല്‍ മതി.
ഫാ. ആന്റണിയെ ഇവിടെ വികാരിയായി നിയമിച്ചിരിക്കുന്നത്, ഞങ്ങളെ ഭരിക്കാനല്ല. സേവിക്കാനാണ്. അതുകൊണ്ട് ഞങ്ങളെ മതിയാകുവോളം സേവിക്കുക. ഭരിക്കേണ്ട. ഇതൊരു മുന്നറിയിപ്പാണ്. ഈ സമൂഹത്തിന്റെമേല്‍ കുരിശു യുദ്ധത്തിനാണ് ഫാ. ആന്റണി കച്ച കെട്ടുന്നതെങ്കില്‍ ഞങ്ങളും അരക്കച്ച മുറുക്കി കെട്ടേണ്ടി വരും. ഓര്‍മ്മയിരിക്കട്ടെ.
Monday, July 6, 2009
പള്ളിപ്പെരുന്നാളില്‍ അലങ്കോലം, അടിപിടി
ഐവാനച്ചനുണ്ടായ ഈ നിര്‍ഭാഗ്യം നമ്മുടെ ദേവാലയത്തിന് ഒരു ദുശകുനമായാണ് പലരും ചിത്രീകരിച്ചത്. അനൈക്ക്യവും അസന്തോഷവും അസംത്രിപ്തിയും ദേവാലയത്തില്‍ നിറഞ്ഞു നില്ക്കുന്നു. കുഞ്ഞാടുകളുടെ താല്പര്യങ്ങള്‍ക്ക് കടക വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരിടയന്‍ തന്റെയും തന്റെ യജമാനരുടെയും അജണ്ടകള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. വഞ്ചിക്കപ്പെട്ട ഒരു വന്‍ ഭൂരിപക്ഷത്തിന്റെ തേങ്ങുന്ന ഹൃദയത്തിന്റെ മിടിപ്പുകള്‍ അലയടിക്കുന്ന ഒരു ദേവാലയം. അവരുടെ നീറുന്ന മനസ്സില്‍നിന്നും ഉരുകി വീഴുന്ന കണ്ണീര്‍ കണങ്ങള്‍ അടര്‍ന്നു വീഴുന്ന ആ ദേവാലയത്തിന്റെ അകത്തളങ്ങള്‍! ഇതിനിടയ്ക്ക് വികാരി ഫാ. ആന്റണിയുടെ വീമ്പിളക്കലുകള്‍.
11 മില്യണ്‍ ന്റെ പുതുപുത്തന്‍ ദേവാലയം പണി ചെയ്തിട്ട് ആകെയുള്ള ഒരു തിരുനാള്‍ വന്നപ്പോള്‍ സാധാരണക്കാരുടെ ഒറ്റ വണ്ടിക്കു പോലും പാര്‍ക്ക് ചെയ്യാന്‍ പോലീസ് അനുവാദം കൊടുത്തില്ല. അതെ സമയം കുട്ടിനേതാക്കള്‍ ബാഡ്‌ജും തൂക്കി തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. അവരുടെ വണ്ടികളെല്ലാം അകത്ത് പാര്‍ക്കും ചെയ്തിരുന്നു. ഒരു പക്ഷെ ദിവ്യ ബലിയുടെ തുടക്കം തന്നെ ദേവാലയത്തിന്റെ വലുപ്പവും മഹിമയും വിളിച്ചു കൂകിയ വികാരിക്ക് ദൈവം നല്കിയ ഒരു മുന്നറിയിപ്പാണ് നമ്മള്‍ അന്നവിടെ കണ്ടത്. ദേവാലയത്തിന്റെ മൂലക്കല്ലിട്ട ദിവസം തന്നെ ആന്റണി യചനു ദൈവം വ്യക്തിപരമായി ഏറെ വേദനിപ്പിക്കുന്ന വിധത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയതാണ്. അത് നമുക്കെല്ലാം അറിയാം. എന്നിട്ടും തികച്ചും സ്വേചാധിപതികളെപ്പോലെ തന്റെയും തന്റെ ശിങ്കിടി മാരുടെയും താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം അദ്ദേഹം നില കൊള്ളുന്നു. ഞങ്ങള്‍ക്ക് സംശയമില്ല: ഇതു ദൈവത്തിന്റെ ഒരു മുന്നറിയിപ്പ് തന്നെ
ഫാ. ജോണ്‍സ്റ്റീ ആരാണെന്നാണാവോ അദ്ദേഹത്തിന്റെ വിചാരം! സര്‍വതിലും കയ്യിട്ടു വാരുവാന്‍ ഉള്ള ഒരു വ്യഗ്രത അദ്ദേഹത്തില്‍ ഞങ്ങള്‍ കാണുന്നുണ്ട്. നാടകം, ഡാന്‍സ്, സംഗീതം - കൂടാതെ എന്തൊക്കെ കലകള്‍ അദ്ദേഹത്തിന്റെ ഉടുപ്പിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ദൈവത്തിനു മാത്രം അറിയാം. കുര്‍ബാന തുടങ്ങുന്നതിനു 5 മിനിട്ട് മുമ്പ് അദ്ദേഹം കൊയറിനെ പഠിപ്പിക്കുന്ന കണ്ടു. അതോ പഠിപ്പിക്കുന്നതായി പൊതു ജനങ്ങളെ കാണിക്കുന്നതോ. ഏതായാലും അദ്ദേഹം വാ തുറന്നപ്പോള്‍ വിചാരിച്ച മേന്മയൊന്നും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. വലിച്ചു കാറി കൂവുന്നുണ്ടായിരുന്നു. പക്ഷെ എന്തോ ഒരു "ഇത്" അദ്ദേഹത്തിന്റെ പാട്ടില്‍ ഉണ്ടായിരുന്നില്ല. ആള്‍ ഒരു തരികടയാണോ എന്നൊരു സംശയം.
ഇവാനച്ചന്റെ ജീവന്‍ രക്ഷിക്കാന്‍ വിദഗ്ദ്ധര്‍ കിണഞ്ഞു ശ്രമിക്കവേ ഏതോ ഒരാന്റിക്ക് വെളിപാടുണ്ടായി. മറുഭാഷ എന്ന് കരിസ്മാറ്റിക്കുകാര്‍ പറയുന്ന ജിബ്ബരിഷ് പറഞ്ഞു കൊണ്ടിരുന്ന ആ ആന്റിക്ക് വെളിപാടല്ല ഉണ്ടായത്. സാക്ഷാല്‍ സാത്താന്റെ ആവാസമാണ്.
ലോകമാകെ വിളമ്പരം ചെയ്തിരുന്ന വാച്ചാ ചുണ്ടന്‍ ഞങ്ങളെ അത്ര ഇമ്പ്രെസ്സ് ചെയ്തില്ല. സ്ത്രീ ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന ചുണ്ടനെ കാണണമെങ്കില്‍ ഭൂതക്കണ്ണാടിയില്‍ക്കൂടി നോക്കണ മായിരുന്നു.
ഇങ്ങനെ നാടകീയമായി ഒരു ശോകാവസ്ഥയില്‍ തുടങ്ങിയ തിരുനാള്‍ ആഘോഷങ്ങള്‍ ശുഭമായി പര്യവസാനിക്കാന്‍ സാധ്യതയില്ലല്ലോ. വെടിക്കെട്ടിന്റെ കുറവ് നികത്താനെന്ന പോലെ പള്ളിക്ക് പിറകില്‍ പൊരിഞ്ഞ അടി നടന്നു എന്ന് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു . അമിതമായി മദ്യപിച്ച ഒന്നു രണ്ടു ചെറുപ്പക്കാര്‍ കണ്ടവരുടെ എല്ലാം മുതുകത്ത് കയറിയതാണ് സംഗതിയുടെ തുടക്കം. തിരുനാള്‍ രാത്രി പള്ളിയില്‍ മദ്യപിക്കാത്തവരായി ആരുമുണ്ടായിരുന്നില്ലത്രേ. കാറുകളും SUV കളും മിനി ബാറുകളായി മാറിയിരുന്നു. പള്ളിയിലെ പല നേതാക്കന്മാരും പ്രമാണിമാരും അസ്സലായി അടിക്കുന്നുണ്ടായിരുന്നു. ചില മാന്യന്മാര്‍ കേരള സ്റ്റൈലില്‍ പെമ്പില്ലേരെ കമന്റും അടിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ സ്വന്തം മുലപ്പാല്‍ ഉട്ടി, ഒക്കത്ത് കയറ്റി വച്ചു കൊണ്ടു നടക്കുന്ന അച്ഛന്റെ പല പുന്നാര മക്കളും ഈ മിനുങ്ങുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്ന് പറയപ്പെടുന്നു അധികാരികള്‍ പതിവായി ഇതുപോലുള്ള അനാശാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാനത്രേ പതിവ്. കുളവി കുടിക്കും പോലെ കുടിച്ചു ലക്ക് കേട്ട പ്രസ്തുത വഴക്കാളികള്‍ അടി ശരിക്ക് കൊടുക്കുകയും വാങ്ങുകയും ചെയ്തു. പ്രസുടെന്തിയുടെ അനുജന് വരെ തല്ലു കിട്ടിയത്രേ. അവസാനം പള്ളിമുറിയില്‍ ഓടി ക്കയറി ഭീഷണിപ്പെടുത്തുകയും നാശനഷ്ടങ്ങള്‍ വരുത്തിക്കൂട്ടുകയും ചെയ്തു. ഉടു തുണി നഷ്ടപ്പെട്ട പ്രധാന അടിക്കാരനെ പോലീസെത്തി അറെസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി. ഇതിനിടെ ഇരമ്പി പാഞ്ഞെത്തിയ ആമ്പുലന്‍സ് ഇടി വാങ്ങിക്കൂട്ടിയവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.
അങ്ങനെ ഒരു ദിവസം രണ്ടു തവണ ആംബുലന്‍സ് വന്ന നമ്മുടെ പള്ളി, ബെല്‍ വുഡ് ലെ തന്നെ റെക്കോര്‍ഡ് ഒരു പക്ഷെ തിരുത്തിയിട്ടുണ്ടാകണം.
സത്യം തുറന്നു പറയാമല്ലോ. നേതൃത്വത്തിന്റെ തികഞ്ഞ പരാജയമാണ് തിരുനാള്‍ ദിവസം നമ്മുടെ പള്ളിയില്‍ കളിയാടിയത്. ഫാ. ആന്റണിയുടെ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. ആത്മീയ സത്ത അദ്ദേഹത്തെ കൈവെടിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പകയും വൈരവുമാണ് കുടികൊള്ളുന്നത്, ദൈവം തമ്പുരാനല്ല. അദ്ദേഹത്തിന്റെ തലയില്‍ നിറയെ രാഷ്ട്രീയമാണ്, പരിശുധാത്മാവല്ല. അദ്ദേഹം സേവിക്കുന്നത് ജനങ്ങളെയല്ല. സ്വന്തം നിലനില്‍പ്പിനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ദൈവത്തെ മറന്നു അദ്ദേഹം പെരുമാറുന്നു. ഒരു വൈദികന് പോയിട്ട്, സാധാരണ ക്കാരനുപോലും വേണ്ടതായ മിനിമം മര്യാതയും, സംസ്കാരവുമില്ലാതെ അദ്ദേഹം പലരോടും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതായി ഞങ്ങള്‍ക്കറിയാം. ഒന്നു പറഞ്ഞു രണ്ടാം വാക്കിന്, "ഇഷ്ടമില്ലെങ്കില്‍ ഇറങ്ങി പൊയ്ക്കോ. ഇങ്ങോട്ട് വരേണ്ട. ഈ പള്ളി നിങ്ങളില്ലാതെയും മുമ്പോട്ട് പോകും" എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്.
ഒന്നു ഞങ്ങ തുറന്നു പറയട്ടെ. നമ്മള്‍ ഇനിയും പലതും കാണാനിരിക്കുന്നെയുള്ളൂ. നമ്മുടെ ദേവാലയത്തിന്റെ ആദര്‍ശങ്ങള്‍ക്കു തുരംഗം വയ്ക്കാന്‍ ഫാ. ആന്റണി തുനിഞ്ഞിറങ്ങിയിരിക്കയാണ്. പ്രബുദ്ധരായി ഇടവകജനങ്ങള്‍ കണ്ണ് തുറക്കെണ്ടിയിരിക്കുന്നു. ഈ സമൂഹത്തിന്റെ നന്മക്കായി അദ്ദേഹത്തെ ഇവിടെ നിന്നും എത്രയും നേരത്തെ ആട്ടിപ്പായിക്കേണ്ടാതാണ്.
Sunday, July 5, 2009
തിരുനാള്‍ കുര്‍ബാന മദ്ധ്യേ വൈദികന്‍ കുഴഞ്ഞു വീണു
അമ്പരമനവരതം എന്ന ഗാനം കഴിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. അപ്രദീക്ഷിതമായി ബോധക്ഷയനായി നിലത്തു വീണ ബ. ഐവാനച്ചനെ എടുത്ത് ബഞ്ചില്‍ കിടത്തുകയായിരുന്നു. കര്‍മ്മങ്ങള്‍ അതോടെ താല്‍ക്കാലികമായി നിറുത്തി. ജനങ്ങള്‍ സംഭ്രീതരായി, ആകാംക്ഷാഭരിതരായി, എന്നാല്‍ പ്രാര്‍ഥനാ നിരതരായി സ്വന്തം ഇരുപ്പടങ്ങളില്‍ ക്ഷമയോടെ ഇരുന്നു. ആന്റണിയച്ചന്‍ ഡോക്ടര്‍മാര്‍ക്കായി അനൌണ്‍സ് ചെയ്തു. Dr. ചെറിയാന്‍ , Dr. ഈനാസ് കൂടാതെ ഒരു പറ്റം നേഴ്സ് മാറും അപ്പോഴേക്കും ഐവാനച്ചനെ വളഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ അല്ലാത്തവരെ സംഭവ സ്ഥലത്ത് നിന്നും മാറ്റി നിറുത്തുവാന്‍ അധികാരികള്‍ ഏറെ കഷ്ടപ്പെട്ടു.
വളരെ ശക്തിയേറിയ ഒരു ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു ഐവാനച്ചനെന്നു Dr. ചെറിയാന്‍ ഈ ലേഖകനോട് നേരിട്ട് പറഞ്ഞു. പള്‍സ് നിന്നുപോയിരുന്നത്രേ. revive ചെയ്യേണ്ടി വന്നു അദ്ദേഹത്തെ. വിദഗ്ദ്ധര്‍ കിണഞ്ഞു പരിശ്രമിച്ചതിന്റെ ഫലമായി അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടി. അപ്പോഴേക്കും para medics ഉം എത്തി. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.
അപകട ഘട്ടം അദ്ദേഹം തരണം ചെയ്തിരിക്കുന്നു എന്നാണു ഞങ്ങള്‍ക്ക് അവസാനമായി കിട്ടിയ റിപ്പോര്‍ട്ട്.
പെരുന്നാള്‍ വിശേഷങ്ങള്‍
യൂത്ത് കുര്‍ബാന സാധാരണ പൊതു ജനങ്ങള്‍ക്കിട്ടൊരു ഊത്തായിരുന്നു എന്ന് പറയാതെ വയ്യ.
എന്തിനീ പ്രഹസനം - സാധാരണക്കാര്‍ ചോദിച്ചു പോകുന്നു. നല്ലോന്താന്തരം ഒരു തിരുന്നാളായിട്ടു പൊതുജനങ്ങളെ ഇങ്ങനെ വധിക്കേണ്ട കാര്യമെന്ത്?
ഊത്തിന്റെ തലതൊട്ടപ്പനെന്നോണം ഇപ്പോള്‍ ജോണ്‍സ്റ്റീ എന്നൊരു കോമാളിയും വന്നിട്ടുണ്ട്. എന്തായിരുന്നു, ഏത് റീത്തിലായിരുന്നു അദ്ദേഹത്തിന്റെ കുര്‍ബാന? ഇംഗ്ലീഷോ അതോ മലയാളമോ, മംഗ്ലീഷോ, ലത്തീനോ, സീറോയോ? കഷ്ടം എന്നല്ലാതെ എന്ത് പറയാം. പക്ഷേ ഇംഗ്ലീഷ് ഉച്ചാരണം ഈ പുരോഹിത-സംഗീത-നാടക-നൃത്ത-സര്‍വകലാ വല്ലഭന് ശരിക്ക് വഴങ്ങുന്നില്ല എന്ന് തുറന്നു പറയേണ്ടിയിരിക്കുന്നു. നമ്മുടെ ബിഷപ്പ് പോലും നാണിച്ചുപോകും.
മത്തൊരു സംഗതി, പൊതുജനങ്ങള്‍ക്ക് സഹിക്കാനാകാത്തത് കത്തനാമ്മാരുടെ പരസ്പരമുള്ള ഈ പുകഴ്ത്തലാണ്. എല്ലാ ഞായറാഴ്ചയും എന്നല്ല, എല്ലാ കുര്‍ബാനയ്ക്ക് ശേഷവും ഇതൊരു പതിവാണ്. പരസ്പരമുള്ള ഈ പൊക്കല്‍. എന്ത് മഹത്ത്വപ്പെട്ട കാര്യങ്ങള്‍ ഇവര്‍ ചെയ്തെന്നാണ് സ്വയം അഭിമാനിക്കുന്നത്? ഈ സമൂഹത്തെ താറുമാറാക്കി എന്നല്ലാതെ മറ്റൊന്നും അവര്‍ ചെയ്തിട്ടില്ല. വയറ്റില്‍ പിഴപ്പിന് വേണ്ടി മാത്രം പുരോഹിതര്‍ ഈ സമൂഹത്തെ ഉപയോഗിക്കുന്നു. അവരുടെ പേരിനും പെരുമക്കും വേണ്ടത് അവര്‍ കണ്ണില്‍ ചോരയില്ലാതെ ചെയ്യുന്നു. അതിന് കര്‍ത്താവിനെ മറയായി ഉപയോഗിക്കുന്നു. കര്‍ത്താവിന്റെയും സഭയുടെയും പേര് പറഞ്ഞു എന്ത് വൃത്തികേടും, തന്തയില്ലാത്തരവും ചെയ്യാന്‍ അവര്‍ മടിക്കില്ല. ഇതു പൊതുജനങ്ങള്‍ക്ക് ശരിക്കും അറിയാവുന്ന സത്യമാണ്. അതുകൊണ്ട് തന്നെ കത്തനാമ്മാര്‍ ഈ പരസ്പരം മുഖസ്തുതി പറഞ്ഞതു കൊണ്ടു യാതൊരു കാര്യമില്ല.
മലബാര്‍ നൈറ്റ് . പൊതു ജനങ്ങള്‍ക്കിട്ടു കുത്തുവാന്‍ ഏത് വേദിയും, ബലി വേദിയും ഉപയോഗിക്കുക എന്നുള്ളതാണല്ലോ ഫാ. ആന്റണിയുടെ നയം. നമ്മുടെ ഇടവകയുടെ പോക്കില്‍ ഒരു കൂട്ടം അംഗങ്ങള്‍ അസന്തുഷ്ടരാണെന്ന സത്യം പരോക്ഷമായി അദ്ദേഹം മലബാര്‍ നൈറ്റ് വേദിയില്‍ അംഗീകരിച്ചു. എന്നാല്‍ അവര്‍ വിജയിക്കില്ലത്രേ. ഇറാനിലെ അയാത്തോള്ള പറയുന്നതും ഇതു തന്നെയാണ്. സത്ത്യത്തില്‍ ഇറാനിലെ അയാത്തോള്ളമാര്‍ രാഷ്ട്രീയ അഴിമത്തി പഠിച്ചത് തന്നെ നമ്മുടെ സ്വന്തം ആന്റണി അയാത്തോള്ളയില്‍ നിന്നല്ലേ എന്ന് ഞങ്ങള്‍ സംശയിച്ചുപോകുന്നു.
മലബാര്‍ നൈറ്റ് സ്റ്റേജില്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാന്‍ അവസരം കിട്ടിയ മറ്റൊരു വിചിത്ര ജീവിയാണ് മോഹന്‍ സെബാസ്ട്ട്യന്‍ . വര്‍ഷങ്ങള്‍ പലത് ആറ്റു നോറ്റ് കാത്തിരുന്നാണ് ഇന്നലെ ആശാന്റെ കയ്യില്‍ മൈക്ക് കിട്ടിയത്. നാട്ടില്‍ നാറിയ രാഷ്ട്രീയം കളിച്ചു കവല പ്രസംഗം നടത്തി കിട്ടിയ അനുഭവ പാഠം ചിക്കാഗോ സീറോ മലബാറില്‍ ഒരു നാള്‍ പ്രയോചനകരമായേക്കുമെന്നു ആശാന്‍ പോലും നിനച്ചിരുന്നു എന്ന് തോന്നുന്നില്ല.
കലാ പരിപാടികള്‍ ഒട്ടു മിക്കതും തന്റെ തലയില്‍ക്കൂടിയാണ് ഓടുന്നത് എന്ന ഭാവമാണ് ജോണ്‍ സ്റ്റീ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ തൊലിക്കട്ടി സമ്മദിച്ചു കൊടുക്കേണ്ടത് തന്നെ. സ്വന്തം നില നില്‍പ്പിനുവേണ്ടി ആരുടെ ആസനം താങ്ങാനും തയാറുള്ള വ്യക്തിയാണ് ഇദ്ദേഹം എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. സത്യം പറഞ്ഞാല്‍, "useful idiot" സ്ഥാനത്ത് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുള്ള റോയ് തച്ചിലിനെ കടത്തി വെട്ടുന്ന idiot അല്ലെ ഇദ്ദേഹം എന്ന് ഞങ്ങള്‍ സംശയിച്ചു പോകുന്നു. ഇത്രയും പറഞ്ഞ കൂട്ടത്തില്‍ പലരുടെയും മനസ്സിലുള്ള ഒരു ചോദ്യം ഞങ്ങള്‍ തുറന്നു ചോദിക്കട്ടെ: "അച്ഛന്റെ ഉടുപ്പിനെന്താണ് ഇത്ര നീളം കുറവ്? യാക്കോബായ കത്തനാരുമാരെ അനുകരിക്കാന്‍ ശ്രമിക്കുന്നതാണോ, അതോ മിനിപ്പാവാടയിട്ട ഷക്കീലയെ അനുകരിക്കാന്‍ ശ്രമിക്കുന്നതോ."
മലബാര്‍ നൈറ്റിലെ കലാ പരിപാടികള്‍ എന്തായിരുന്നെന്നു പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. ഡാന്‍സ്. നൃത്തം. എല്ലാം നൃത്ത മയം.
കാണികള്‍ എല്ലാവരും ഹാപ്പിയാണ്. കാരണം കാണികളുടെ എല്ലാരുടെയും മക്കള്‍ സ്റ്റേജില്‍ ഉണ്ടായിരുന്നു. കൂട്ട ഡാന്‍സിന്.
Friday, July 3, 2009
പ്രസുദേന്തി നൈറ്റ് - ചൂടന്‍ വാര്‍ത്ത
സ്റ്റേജ്: അടിപൊളി
പരിപാടി: അളി പിളി, അഥവാ, അറു പൊളി.
ഇത്തമ്മ: "ഇതിലും ഭേതം ചീറ്റിപ്പോയ വാണം വാച്ച് ചെയ്യുന്നതായിരുന്നു... ജുലായ് 4th ന്റെ."
ഒരു മഹാവഞ്ചനയുടെ ഒന്നാം വാര്‍ഷീകം
ആഘോഷമായ റാസ.
ദേവാലയം ഭൂരിഭാഗം കാലി. ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും വച്ചാകള്‍!
ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കരി ദിനം പോലെ.
മുഴുവന്‍ സമയം തന്റെ സിംഹാസനത്തില്‍ ആസനസ്ഥനായിരുന്ന പിതാവ്. കുഞ്ഞുങ്ങളുടെ വിക്രിതികള്‍ വീക്ഷിക്കുന്ന കാരണവരെപ്പോലെ അദ്ദേഹം അവിടെ മുഴുവന്‍ സമയം കുത്തിയിരുന്നു.
എന്തിനിത്ര ബുദ്ധിമുട്ടി പള്ളിയാത്ര ചെയ്തു അദ്ദേഹം അവിടെ സന്നിഹിതനായി എന്ന് മനസ്സിലാകുന്നില്ല. അത്രയ്ക്ക് വയ്യായിരുന്നെങ്കില്‍ തിരുമനസ്സിനു ആ അരമനയില്‍ തന്നെ കുടികൊണ്ടാല്‍ മതിയായിരുന്നല്ലോ!
കാര്‍മ്മികര്‍ ജോണ്‍സ്റ്റീ / ആന്റണി ജോഡികള്‍!
പാര്‍ക്കിംഗ് പ്രശ്നമല്ലായിരുന്നു എന്നതൊരു നല്ല കാര്യം. രാത്രി പ്രസുദേന്തി നൈറ്റ് ആണല്ലോ. കാണികള്‍ കമ്മിയായിരിക്കുമെന്നാണ് ഞങ്ങളുടെ നിഗമനം.
റാസ കൂടി ബോറടിച്ച്, പരിതാപത്തിന്റെ പ്രതിരൂപമായി ആ കസേരയില്‍ ഇരിക്കുന്ന പിതാവിനെ സഹതാപപൂര്‍വ്വം വാച്ചുചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു നിയോഗമെന്നോണം ആ ഗാന ശകലത്തിന്റെ ഈരടികള്‍ കാതുകളില്‍ അലയടിച്ചു. പാടുന്നത് നമ്മുടെ കൊയര്‍.
പാടുന്നതോ?
"ശാവോലന്നാല്‍ യൂദന്‍
നിയമം ചാര്‍ത്തും തിരശ്ശീലകളാല്‍ അന്ധന്‍ .......
എന്നാല്‍ ശാവോലിനോട് മിശിഹാ ചെയ്തതോ:
"മിശിഹായവനില്‍ തന്‍ നിയമത്താല്‍
കാഴ്ച പകര്‍ന്നു."
കാരണം: "ശാവോലിനെയാ നാഥന്‍ പരിചില്‍ നേടി
തിരുസഭ തന്നില്‍ തീക്ഷണതയെറും മാതൃക നല്‍കാന്‍ .
അങ്ങാടിയത്തോ? ഇന്നും അന്ധന്‍ . കാരണം അദ്ദേഹത്തെ "നാഥന്‍ പരിചില്‍ നേടി"യില്ല.
അദ്ദേഹത്തെ നേടിയതോ ചങ്ങനാശ്ശേരിയിലെ അന്തി ക്രിസ്തുവും അയാളുടെ അനുയായി പാലായിലെ കുട്ടിപ്പിശാശും.
വാച്ചാ ചുണ്ടന്‍ അപ്ഡേറ്റ്:
വാച്ചാ ചുണ്ടന്‍ തല്‍ക്കാലം പഴയ ചാപ്പലില്‍ സ്ഥലം പിടിച്ചിരിക്കുന്നു.
അവനെയും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം കാണുവാന്‍ ഈയുള്ളവന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്. അത് കഴിഞ്ഞു കഴിയുമ്പോള്‍ പറയാം അമ്മിഞ്ഞ നുഴഞ്ഞിട്ടുള്ളവരാണോ നമ്മുടെ ഇവിടുത്തെ കുട്ടനാട്ടുകാരെന്ന്. സംശയമാണ്. തിരയില്‍ നിന്നും തിരയിലെയ്ക്ക്, ആട്ടിയുലച്ച്, കപ്പല്‍ പ്രദിക്ഷണം നടത്തുവാനുള്ള ചുണ ഇവന്മാര്‍ക്കുണ്ടോ എന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു.
SURVEILLANCE CAMERA IN THE CHURCH IS NOTHING TO COMMENT ABOUT...ALL CHURCHES HAVE CAMERAS...FOR SECURITY REASONS COPS ALSO SUGGEST THESE MODERN TECHNIQUE. ESPECIALLY WE HAD AN INCIDENT OF TEARING CURTAIN AND A SHOOTING IN A KNANAYA CHURCH THE USAGE OF SURVEILLANCE SYSTEM IS INEVITABLE FOR THE SECURITY OF THE PARISHONERS AND PROPERTY OF THE CHURCH AND EVIDENCES GATHERED CAN BE USED TO PROSECUTE "BORN CRIMINALS" IN OUR COMMUNITY..JAI HO !!!!!!!!!!
ആശയ ദാരിദ്ര്യം വരുമ്പോള്‍ പേന താഴെ വെക്കുക . അല്ലെങ്ങില്‍ national happenings വിശകലനം ചെയ്യുക...വെളുംബനെ കറമ്പന്‍ അറസ്റ്റ് ചെയ്തത് ശെരിയോ...പോലീസ് ചെയ്തത് ശെരിയോ...ഇതിനെ പ്രസിഡന്റ് "stupid"
എന്ന് പറഞ്ഞതു ശെരിയോ...തുടങ്ങിയ എന്തെല്ലാം കാര്യങ്ങള്‍...ഒന്നും വേണ്ട ഇന്ത്യന്‍ മുന്‍ പ്രസിഡന്റിന്റെ തുണിയൂരി ചെക്ക് ചെയ്തത് ശെരിയോ...രാജന്‍ പ ദേവ് മരിച്ചതോ ... പഞ്ഞമില്ല മോനേ വിഷയങ്ങള്‍ക്ക്.. വെറുതെ സിറോ മലാബാര്‍ പള്ളിയ്ക്കിട്ടു ചെരക്കാതെ കുര്‍ബാന കണ്ടു വീട്ടില്‍ പോടെ...
നിന്റെ ഒരു ലേഖനത്തില്‍ നടത്തിയ പരാമര്‍ശം നിന്റെ ആധ്മീയ നിലവാരം വെളിവാക്കുന്നതാണ് .....QUOTE"...........എത്ര വര്‍ഷങ്ങളായി ഈ അച്ചന്മാര്‍ ഈ ഒരേ കുര്‍ബാന ഇട്ടു ചിരയ്ക്കുന്നു. ....." ഇത്രയ്യ്ക്കു തരം താഴരുതെ മകനെ...തിരിച്ചു വരൂ...രെക്ഷപെടാന്‍ ഇനിയും അവസരം ഉണ്ട്..ഈത്തംമയ്ക്ക് നല്ല മാതൃക കാണിച്ചു കൊടുക്ക്... സഭ്യം അല്ലാത്ത ഭാഷ വിശുദ്ധ കുര്‍ബാനയെ പറ്റി എഴുതരുത്...ഈ പ്രയോഗത്തിനെ മോനേ നീ പരസ്യമായി മാപ്പു പറയണം.... നൂറു കണക്കിന് വിശ്വാസികളുടെ വികാരത്തെ നീ വ്രുനപെടുത്തി...ഇനിയും ഒരു ബലി അര്‍പ്പിക്കാന്‍ നമ്മള്‍ വരുമോ ഇല്ലയോ എന്ന് അറിഞ്ഞു കൂടല്ലോ...ക്ഷെമിക്കുക , സ്നേഹിക്കുക .....ജയ് ഹൊ!!!!!!!!!!!!!!!!