ഫെ. 22, ഞായറാഴ്ച.
ശ്രീമാന്‍ വിജയന്‍ കടമപ്പുഴയുടെ വണ്ടി ഇന്നേ ദിവസം സീറോ മലബാര്‍ പള്ളി പാര്‍ക്കിന്ഗ് ലോട്ടില്‍ നിന്നും ടോ ചെയ്തു വലിച്ചു കൊണ്ടുപോയി!
പുതിയ ദേവാലയത്തിന്റെ നിര്‍മാണ ഫണ്ടിലേയ്ക്ക് ഇരുപത്തി അയ്യായിരത്തില്‍ പരം ഡോളര്‍ സംഭാവന ചെയ്തതിന് അംഗീകാരമായാണ് അദ്ദേഹത്തിന്റെ വണ്ടി ടോ ചെയ്തത്. നമ്മുടെ പാര്‍ക്കിന്ഗ് ലോട്ടില്‍ നിന്നും ആദ്യമായി ടോ ചെയ്ത വണ്ടിയുടെ ഉടമ എന്ന അംഗീകാരവും ഇതു മൂലം അദ്ദേഹത്തിന് സ്വന്തമായി. ടോയിംഗ് കമ്പനിക്ക് തക്ക പാരിദോഷികം കൊടുത്ത് വണ്ടി ഒറിജിനല്‍ ഷേയ്പ്പില്‍ തന്നെ വീണ്ടെടുക്കാം എന്ന പ്രതീക്ഷയിലാണ് മിസ്റ്റര്‍ വിജയന്‍.
പാര്‍ക്കിംഗ് ലോട്ടില്‍ തണുത്ത് വിറച്ച്, തലക്കും കൈ കൊടുത്തുകൊണ്ട് മിസ്റ്റര്‍ വിജയന്‍ ഉരുവിട്ടുകൊണ്ടിരുന്ന "സുകൃതജപങ്ങള്‍" തല്‍ക്കാലം ഞങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.
വരും ഞായറാഴ്ചകളില്‍ മറ്റു പല പ്രമാണിമാരുടെയും ഗതി ഇതു തന്നെയായിരിക്കും എന്ന് ഞങ്ങള്‍ പ്രദീക്ഷിക്കുന്നു.
ഈ ചുറ്റുപാടുകളില്‍ പരിഹാരമായി ഞങ്ങള്ക്ക് ഒന്നേ നിര്‍ദ്ദേശിക്കുവാനുള്ളൂ. അതായത്, ഇനിയുള്ള ഞായറാഴ്ചകളില്‍ സീറോ മലബാര്‍ പള്ളിയില്‍ വരുമ്പോള്‍ നിങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ രണ്ടു വണ്ടികളിലായി വരിക. അപ്പോള്‍ ഒരു വണ്ടി ടോ ചെയ്‌താല്‍പോലും മറ്റുള്ളവരെ ആശ്രയിക്കാതെ സംഗതികള്‍ നേരെയാക്കാം. നല്ല ഒരു ക്രെഡിറ്റ് കാര്‍ഡും ഇതിനായി പ്രത്യേകം കരുതാന്‍ മറക്കേണ്ട.
സ്വ. ലേ.
Monday, February 23, 2009
Monday, February 16, 2009
ഒരു വിശ്വാസിയുടെ നിശ്വാസം
ഒന്നു രണ്ടാഴ്ച മുന്പുള്ള ഒരു ഞായറാഴ്ച. പതിവില്ലാതെ കറമ്പന്‍ പോലീസിന്റെ കാറ് പള്ളിയുടെ പാര്‍ക്കിന്ഗ് ലോട്ടില്‍ പരതി നടക്കുന്നത് കണ്ടപ്പോള്‍ത്തന്നെ ഒരരുതായ്ക തോന്നി. എങ്കിലും പതിവുപോലെ ഒരു പാര്‍ക്കിന്ഗ് സ്പേസ് തപ്പി പള്ളിക്ക് ചുറ്റും മൂന്നു വലം വച്ചു. ഫലമുണ്ടായില്ല. പിന്നെ ഒരുവിധത്തില്‍ പള്ളിയുടെ മുന്‍പില്‍ മിസ്സസ്സിനെയും ചില്ലറകളേയും അണ്‍ ലോഡ് ചെയ്തിട്ട് വീണ്ടും രണ്ടു വട്ടം പ്രദക്ഷിണം വച്ചു. ഇതിനിടയ്ക്ക്, പയസ്, അലക്സ് , ചാക്കോപ്പി തുടങ്ങിയ പ്രമാണിമാരും മറ്റു പലരും പള്ളിക്ക് തെക്കുവശത്തുള്ള പറമ്പില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട്, കുട്ടനാടന്‍ പുഞ്ചയില്‍ നിന്നും കാളകെട്ട് കഴിഞ്ഞു വരുന്ന പണിക്കാരെപ്പോലെ ചെളിയില്‍ അഭിഷേകിതരായി, പള്ളിയിലേയ്ക്ക് നടന്ന് വരുന്ന കാഴ്ചയും കണ്ടു. ഏതായാലും ആ ചളിക്കുണ്ടില്‍ എന്റെ വണ്ടിയിടാന്‍ മനസ്സു വന്നില്ല. അതുകൊണ്ട് പള്ളിക്ക് ചുറ്റും ഒന്നു കൂടി കറങ്ങാമെന്നു വച്ചു. അങ്ങനെ മൂന്നാം വട്ടം ചുറ്റി വന്നപ്പോള്‍, ദാ വരുന്നു എദിര്‍ദിശയില്‍ നിന്നും നമ്മുടെ എല്‍സമ്മ. തൃപ്പൂണിത്തുറ കൊട്ടാരത്തിലെ വലിയ കൊമ്പന്റെ പുറത്ത് പേടിച്ചരണ്ടിരിക്കുന്ന അച്ചുതന്‍ പപ്പാനെപ്പോലെ, തന്റെ ഹമ്മറിന്റെ സ്റ്റിയറിങ്ങ് വീലേല്‍ ജീവരക്ഷാര്‍ഥം എന്നപോലെ മുറുക്കിപ്പിടിച്ച്, പകച്ചു നോക്കുന്ന, നമ്മുടെ എല്‍സമ്മ. പുറകോട്ടു പോകുക അസാധ്യം എന്ന മട്ടില്‍ എല്‍സമ്മ ദയനീയമായി തലയാട്ടി. അപ്പോഴാണ് ഓര്‍ത്തത്, എല്സമ്മയ്ക്കു റിവേര്‍സ് വശമില്ലെന്ന്. മാത്രമല്ല, രണ്ടേ രണ്ട് സ്ഥലത്തെക്കെ എല്‍സമ്മ തനിയെ വണ്ടി ഓടിച്ചു പോകാറുള്ളൂ. ഒന്ന്, വീട്ടില്‍ നിന്നും alexian brother hospital ലേയ്ക്ക്, രണ്ട്, വീട്ടില്‍ നിന്നും സീറോ മലബാര്‍ പള്ളിയിലേക്ക്. ഇനി അഥവാ ആസ്പത്രിയില്‍ നിന്നും സീറോ മലബാറിലേയ്ക്ക്, നേരിട്ട് എങ്ങാനും പോകേണ്ട അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പോലും, ആദ്യം വീട്ടില്‍ ചെല്ലാതെ പള്ളിയിലേയ്ക്ക് നേരിട്ടു വരുക എല്സമ്മയ്ക്കു അസാധ്യം. ഏതായാലും പ്രായോഗിഗബുദ്ധി ഉപയോഗിച്ചു, ഞാന്‍ പള്ളിക്ക് ചുറ്റും മുക്കാല്‍ ഭാഗം റിവേര്‍സ് അടിച്ച് പുള്ളിക്കാരിയെ കടത്തി വിട്ടു. വീണ്ടും ചുറ്റിക്കറങ്ങി പള്ളിയുടെ മുമ്പില്‍ വന്നപ്പോളും പോലീസുവണ്ടി അവിടെ തന്നെ, എന്നെയും നോക്കിയെന്നപോലെ, കിടപ്പുണ്ട്. ഇടം വലം നോക്കാതെ നേരെ പള്ളിയുടെ കിഴക്കുവശത്തുള്ള സൈഡ് സ്ട്രീട്ടിലെയ്ക്ക് വിട്ടു. ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍! നേരെ തന്നെ ഒരു പാര്‍ക്കിംഗ് സ്പേസ് കണ്ടു. വണ്ടി വേഗം പാര്‍ക്ക് ചെയ്തിട്ട് തണുത്ത് വിറച്ച് പള്ളിയിലേയ്ക്ക് പാഞ്ഞു.
നല്ല ടൈമിംഗ് എന്നല്ലാതെ എന്ത് പറയാന്‍! കൃത്യം കര്‍ട്ടന്‍ വലി കഴിഞ്ഞ് സുവിശേഷം വായനയുടെ അവസാന ഭാഗത്താണ് ഞാന്‍ പള്ളിയകത്ത് കാലെടുത്ത് കുത്തുന്നത്. ചെന്നപാടെ കോട്ടൂരിയിട്ട് ബഞ്ചില്‍ ഇരുന്നു.
ആന്റണിയച്ചന്‍ തന്റെ പ്രസംഗം തുടങ്ങി. ഞാനാകട്ടെ മുന്ബഞ്ചിലിരിക്കുന്ന ബീനാമ്മയുടെ പിറകിലെ തരിശുഭൂമിയില്‍ കണ്ണും നട്ട്, ധ്യാനനിരതനായി അങ്ങനെ ഇരുന്നു. അച്ഛന്റെ നീണ്ട പ്രസംഗം ഒരു സ്വപ്നത്തിലെന്നപോലെ ഞാനങ്ങനെ കേട്ടുകൊണ്ടിരുന്നു. "ദയവായി handicap area യില്‍ വണ്ടി പാര്‍ക്ക് ചെയ്യരുത്. ദയവായി fire line ല്‍ വണ്ടി പാര്‍ക്ക് ചെയ്യരുത്. ദയവായി clergy ക്ക് വേണ്ടി റിസേര്‍വ് ചെയ്തിരിക്കുന്നിടത്ത് വണ്ടി പാര്‍ക്ക് ചെയ്യരുത്. ദയവായി പള്ളിയുടെ മുമ്പില്‍ വണ്ടി പാര്‍ക്ക് ചെയ്യരുത്."
ഈ സമയം ഞാന്‍ ഏകനായിരുന്നു ചിന്തിക്കുകയാണ്, "ഇക്കണക്കിന് പിന്നെ നമ്മള്‍ വണ്ടി എവിടെ പാര്‍ക്ക് ചെയ്യണമെന്നാണ് അച്ഛന്‍ പറയുന്നത് ?"
അപ്പോഴാണ് ഇടിവെട്ട് പോലെ ഞാനത് കേട്ടത്: "ദയവായി പള്ളിക്ക് ചുറ്റുമുള്ള സൈഡ് സ്ട്രീറ്റ്കളില്‍ വണ്ടി പാര്‍ക്ക് ചെയ്യരുത്. ടിക്കറ്റ് കിട്ടും."
നിമിഷനേരം കൊണ്ടു മുമ്പിലെ തരിശുഭൂമി ഒരു മരീചികയായി മാറി. കണ്ണില്‍ ഇരുട്ട് കയറി. ചാടി എഴുന്നേറ്റ ഞാന്‍ കോട്ടുപോലുമിടാതെ എന്റെ വണ്ടിയെ ലക്ഷ്യമാക്കി ഓടി. പക്ഷെ, വൈകിപ്പോയിരുന്നു. വിന്‍ഡ് ഷീല്‍ഡില്‍ നിന്നും എന്നെ പുച്ചിച്ചു നോക്കി പല്ലിളിച്ചു കൊണ്ടിരിക്കുന്ന ഒരു മഞ്ഞ ടിക്കറ്റാണ് ഞാന്‍ കണ്ടത്. തല തിരിച്ചുനോക്കിയപ്പോള്‍ വണ്ടി മാറ്റാന്‍ ആംഗ്യം കാണിക്കുന്ന കറമ്പന്‍ പോലീസ്!
ഒരു ഭാഗ്യപരീക്ഷണത്തിനായി ഞാന്‍ പള്ളിയുടെ പാര്‍ക്കിന്ഗ് ലോട്ടിലെയ്ക്ക് വീണ്ടും വണ്ടിയുമായി പോയി. എന്ത്! എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ദാ, പള്ളിയുടെ കിഴക്ക് ഭാഗത്തെ ആ ചെറിയ പാര്‍ക്കിംഗ് ലോട്ടിന്റെ വടക്കേ അറ്റത്ത് ആര്‍ക്കും വേണ്ടാതെ ഒരു പാര്‍ക്കിംഗ് സ്പേസ്! മറ്റാരും അത് കയ്യടക്കും മുമ്പ് വണ്ടിയവിടെ ഏത് വിധേനയും പാര്‍ക്ക് ചെയ്തിട്ട് വീണ്ടും പള്ളിയിലേയ്ക്ക് കയറി. പഴയ പോലെ മുമ്പിലെ തരിശു ഭൂമികളിലും, പുറംപോക്കുകളിലും എന്റെ നയനങ്ങള്‍ ഉല്ലാസയാത്ര നടത്തിക്കൊണ്ടിരുന്നപ്പോള്‍ , ജീവിതത്തിന്റെ ശൂന്യതയെപ്പറ്റി, ഈ പെട്രോളും കത്തിച്ച്, മൈലുകള്‍ താണ്ടി ബെല്‍ വുഡ് വരെ വന്ന്, കറമ്പന്‍ പോലീസിന്റെ ടിക്കെറ്റ് മേടിച്ചു കെട്ടേണ്ടിവന്നതിന്റെ അര്‍ത്ഥമില്ലായ്മയെപ്പറ്റി ഞാന്‍ ധ്യാനിച്ചുകൊണ്ടിരുന്നു. മനക്കണക്ക് കൂട്ടി നോക്കിയപ്പോള്‍ പള്ളിക്ക് കൊടുക്കേണ്ട പതിവ് പിരിവ്: $10. പാര്‍ക്കിംഗ് ഫൈന്‍ $30. ആകെ ലാഭം $ 40!
ആന്റണി അച്ഛന്റെ പ്രസംഗം അപ്പോഴും അരങ്ങ് തകര്‍ക്കുകയാണ് . "പാര്‍ക്കിന്ഗ് ലോട്ടില്‍ ഇടം കിട്ടാത്തവര്‍ക്ക് അഞ്ചു ബ്ലോക്ക് പടിഞ്ഞാറ് അരമനവക ലോട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ട്. വേണ്ടവര്‍ക്ക് അവിടെ പാര്‍ക്ക് ചെയ്യാം. അവിടെ നിന്നും ആവശ്യമുള്ളവര്‍ക്ക് നടന്നു വരാം. അല്ലാത്തവര്‍ക്കുവേണ്ടി അവിടെ നിന്നും പള്ളിയിലേയ്ക്ക് ഷട്ടില്‍ ബസ് ആരംഭിക്കാനുള്ള ആലോചനയുണ്ട്. അതും ഫ്രീ. ഇതിനൊന്നും മനസ്സില്ലാത്തവര്‍ ഇങ്ങോട്ട് വരേണ്ട. നിങ്ങളെക്കൂടാതെയും ഈ പള്ളി മുമ്പോട്ട് പോകും. നിങ്ങളുടെ ആരുടേയും ഒരു സംഭാവനയും ഈ പള്ളിക്ക് വേണ്ട. എനിക്ക് നിങ്ങളുടെ ആരുടേയും ഒന്നും വേണ്ട. വേണ്ടിവന്നാല്‍ ഞാന്‍ എന്റെ ആശ്രമത്തിലേയ്ക്ക് പോകും. പറഞ്ഞേക്കാം."
ഇതു കേട്ടപ്പോള്‍ St. Thomas Syro Malabar Church എന്ന് ഇരുവശത്തും വലിയ കറുത്ത അക്ഷരത്തില്‍ എഴുതിയ, നീണ്ട മുഖമുള്ള മഞ്ഞ സ്കൂള്‍ ബസ്സുകളാണ് എന്റെ കണ്ണുകളില്‍ മിന്നിമറഞ്ഞത്. കരമ്പരുടെ "പീടികമുറി" പള്ളികളിലെയ്ക്ക് ഞായറാഴ്ച ആളുകളെ കയറ്റി പോകുന്നതരം മഞ്ഞ ബസ്. ഓരോ മിനിട്ടിലും നമ്മുടെ പാര്‍ക്കിന്ഗ് ലോട്ടില്‍ ആളുകളെ ഇറക്കി, അടുത്ത ലോഡിനായി ചീറിയടിച്ചു തിരിച്ചു പോകുന്ന, മഞ്ഞ സ്കൂള്‍ ബസ് ഞാന്‍ എന്റെ മനസ്സില്‍ കണ്ടു.
പ്രസംഗം തുടര്ന്നുകൊണ്ടിരുന്നതിനോടൊപ്പം, എന്റെ മനസ്സ് വീണ്ടും കാടുകയറി ചിന്തിക്കുവാന്‍ തുടങ്ങി.
"ഈ ആന്റണി അച്ചന് എന്താ, തലയ്ക്കു വട്ടാണോ? മനുഷ്യര് കാശ് മുടക്കി ലെക്സസ്സും, ബെന്‍സും, ജാഗ്വാറും, എടുത്താല്‍ പൊങ്ങാത്ത ഹമ്മറും , മറ്റു SUV കളും മേടിച്ചിരിക്കുന്നത് ബിഷപ്പിന്‍റെ ഒഴിഞ്ഞമ്പലത്തില്‍ പാര്‍ക്ക് ചെയ്യാനാണോ?അവിടെ പാര്‍ക്ക് ചെയ്‌താല്‍ അത് ആര് കാണാനാണ്? അഥവാ അങ്ങനെ ചെയ്‌താല്‍ തന്നെ, കുര്‍ബാന കഴിഞ്ഞ് തിരിച്ചു ചെല്ലുമ്പോള്‍ വണ്ടിയവിടെ ഉണ്ടാകുമോ എന്ന് എന്താണ് ഉറപ്പ് ? കരമ്പരുടെ നാടല്ലെ? ചിലപ്പോള്‍ വണ്ടി കട്ടപ്പുരത്തിരിക്കും. അത് നടക്കാന്‍ പോകുന്ന കാര്യമല്ല. സത്യക്രിസ്ത്യാനികളായ ഇടവക മക്കള്‍ ആരും തന്നെ, അത് വടക്കാണോ തെക്കനൊ ആയ്ക്കൊള്ളട്ടെ, ഇതിന് തയാറാകില്ല. പത്തു പതിനൊന്നു മില്ല്യന്‍ മുടക്കി പള്ളി ഉണ്ടാക്കിയിട്ട് കോണ്ക്രീറ്റ് ഉണങ്ങിയിട്ടില്ല. അതിന് മുമ്പ് പറയുന്നു അരമനയുടെ "അവിടെ" പാര്‍ക്ക് ചെയ്തിട്ട് നടക്കാന്‍, അല്ലെങ്കില്‍ ഷട്ടിലെടുക്കാന്‍! അത് അച്ഛന്‍ അങ്ങ് അങ്ങാടിയില്‍ പോയി പറഞ്ഞാല്‍ മതി."
ഇങ്ങനെ എന്റെ മനസ്സ് അസ്വസ്ഥമായി ചിന്തിച്ചു കൊണ്ടിരുന്നപ്പോള്‍ സാക്ഷാല്‍ പരിശുഥാത്മാവ് എന്നില്‍ പ്രവര്ത്തിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ! പെട്ടെന്നൊരാശയം എന്നിലുദിച്ചു.
"ഷട്ടില്‍ ആശയം കൊള്ളാം. പള്ളി കമ്മിറ്റിക്കാരും, മറ്റു അല്ലറ ചില്ലറ നേതാക്കന്മാരും, കൈക്കാരന്മാരും, അടുക്കള കമ്മിറ്റിക്കാരും, അരമന അന്തേവാസികളും, കടുപ്പനും, പുളിപ്പനും, ചാന്ദും , പൊട്ടും, എന്തിന്, അച്ഛനും, വേണ്ടിവന്നാല്‍ സാക്ഷാല്‍ മെത്രാന്‍ തിരുമേനി അങ്ങടിയത്തും വണ്ടി എവിടെയെങ്കിലും പാര്‍ക്ക് ചെയ്തിട്ട്, ഷട്ടില്‍ എടുത്തോ, അല്ലാതെയോ വരട്ടെ! നമ്മുടെ പള്ളിയിലെ വിവിധ നേതാക്കന്മാരെ ഒഴിവാക്കിയാല്‍ത്തന്നെ ഈ പാര്ക്കിംഗ് പ്രശ്നം തീരും. അല്ലാതെ, പാവപ്പെട്ട ഈ സാധാരണ ജനങ്ങള്‍ എന്ത് പിഴച്ചു? ഈ നേതാക്കന്മാരും കോര്‍ കമ്മിറ്റിയും, കോര്‍ അല്ലാത്ത കമ്മിറ്റിയും, അധികാരികളുമാണ് ഈ കുരുത്തക്കേടൊക്കെ കാട്ടിക്കൂട്ടിയത്. അതിന്റെ പ്രായശ്ചിത്തം അവര്‍ തന്നെ ചെയ്യട്ടെ. പള്ളി പണിക്കായി കാശ് കൊടുത്ത ഇവിടുത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായിരിക്കണം പാര്ക്കിംഗ് കാര്യത്തില്‍ മുന്‍ഗണന."
ഈ ആശയം, മഹറോന്‍ ചൊല്ലി പള്ളിക്ക് പുറത്താക്കപ്പെടാതെ, എങ്ങനെ കമ്മിറ്റിയില്‍ ഒന്നു അവതരിപ്പിക്കും എന്ന് കൂലങ്കഷമായി ചിന്തിച്ചു കൊണ്ടിരുന്നതിനിടയ്ക്ക് ബീനാമ്മ വി. കുബാന കൈക്കൊള്ളാന്‍ എഴുന്നേറ്റു പോയത് പോലും ഞാന്‍ അറിഞ്ഞില്ല . ഭാര്യ മുട്ടുകൈ നീട്ടി പള്ളയ്ക്ക് ആഞ്ഞു കുത്തിയപ്പോളാണ് പരിസരബോധം തിരിച്ചു കിട്ടിയത്. എല്ലാവരെയും പോലെ ഏതോ ശുശ്രൂഷിയുടെ കൈയ്യില്‍ നിന്നും വി. കുര്‍ബാന സ്വീകരിച്ചു, തിരിച്ചു വന്നു ബെഞ്ചിലിരുന്നു. ഹോളി പൊളിയും സംഘവും അടങ്ങിയ ഗായകസംഘം ഈ സമയം അത്യന്തം അറമാദിച്ചു പാടുകയാണ്. ജീവിതത്തില്‍ കേട്ടിട്ടില്ലാത്ത, സിനിമാപ്പാട്ട് പോലുള്ള ഒരു പാട്ട്.
ബെഞ്ചില്‍ തിരിച്ചു വന്നിരുന്ന്, അള്‍ത്താരയുടെ മുകളിലുള്ള വളയത്തിലെയ്ക്ക് ഞാന്‍ കണ്ണും നട്ടിരുന്നു. ആ വളയം ഒരു വലിയ മാന്ദ്രികവളയമായി എനിക്ക് അപ്പോള്‍ അനുഭവപ്പെട്ടു. ആ വളയത്തില്‍ കൂടി ചാടാന്‍ വലിയൊരു പറ്റം കുരങ്ങന്മാര്‍ നിരനിരയായി നില്ക്കുന്നത് ഞാന്‍ കണ്ടു. അരയില്‍ ചുവന്ന കെട്ടുള്ള ഒരു വയസ്സന്‍ കുരങ്ങനായിരുന്നു ഏറ്റവും മുമ്പില്‍. അയാളുടെ പിമ്പില്‍ ഒട്ടേറെ കുട്ടിക്കുരങ്ങന്മാര്‍. ഈ അനര്ഘ, അനശ്വര, അപൂര്‍വ നിമിഷത്തിലാണ് , മുകളില്‍ ഞാന്‍ സൂചിപ്പിച്ച എല്ലാ ആശയങ്ങളേയും തകിടം മറിക്കുന്ന, മറി കടക്കുന്ന, സദ്ദാം ഹുസൈന്‍ ന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു "mother of all ideas" എന്റെ മനസ്സില്‍ ഉദിക്കുന്നത്. അതൊരു ബോധോദയമായിരുന്നു: "Valet Parking!"
"എന്തുകൊണ്ട് നമുക്കു Valet Parking ആയിക്കൂടാ?" എല്ലാവരും അംഗീകരിക്കുന്ന ഒരാശയമായി എനിക്കത് തോന്നി. five star restaurant ലെപ്പോലെ. നമ്മുടെ ഇടവകയിലെ പണക്കാരും, അല്ലാത്തവരും, പള്ളിയുടെ മുന്‍പില്‍ തങ്ങളുടെ വണ്ടികള്‍ ചവിട്ടി നിറുത്തിയിട്ടു, Valet ന്റെ നേര്‍ക്ക് താക്കോല്‍ എറിഞ്ഞു കൊടുത്തിട്ട്, സുരേഷ് ഗോപിയെപ്പോലെ, പുല്ലു പോലെ പള്ളിയിലേയ്ക്ക് കയറിപ്പോകുന്ന ആ രംഗം ഞാന്‍ മനസ്സില്‍ വിഭാവനം ചെയ്തു. സേവന തല്‍പ്പരരായ കമ്മിറ്റി അംഗങ്ങളെ Valet കളായി നിയമിക്കുകയും ചെയ്യാം. drunken driving ന് ലൈസെന്‍സ് സസ്പെന്റ് ചെയ്തിട്ടില്ല എന്ന് മാത്രം ഉറപ്പു വരുത്തിയാല്‍ മതി.
മറന്നു പോകും മുമ്പ് ഈ ആശയം ബിഷപ്പിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ ജോര്‍ജ് വാച്ചായോട് ഞാന്‍ സദയം അപേക്ഷിച്ചു. ശ്രീമാന്‍ ജോര്‍ജിനും ഇത് നല്ല ഒരു ആശയമായി തോന്നിയതിനാല്‍, സമയം കളയാതെ അദ്ദേഹം ബിഷപ്പിനെ സെല്ലില്‍ വിളിച്ചു. പിതാവ് പര്യടനത്തിലായിരുന്നു. അങ്ങ് കാനഡയുടെ അറ്റത്ത് ഉത്തര ധ്രൂവത്തിന്റെ പരിസരത്ത്, ഇത്രയും നാള്‍ സസമാധാനം കഴിഞ്ഞിരുന്ന 15 ഓളം സീറോ മലബാര്‍ കുടുംബങ്ങള്‍ക്കായി ഒരു മിഷന്‍ ഉല്‍ഘാടനം ചെയ്യാന്‍ പോയിരിക്കയായിരുന്നു പിതാവ്.
നിമിഷനേരം കൊണ്ട് പിതാവിന്റെ മറുപടിയുമായി ജോര്‍ജ് എത്തി. "ആശയം പിതാവിന് വളരെ പിടിച്ചു. ഇങ്ങനെ പുതിയ, പുതിയ നവീന ആശയങ്ങളുമായി വരുന്ന വിശ്വാസികളെയാണ് ഇന്നത്തെ സീറോ മലബാര്‍ സഭയ്ക്ക് ആവശ്യം. പക്ഷെ ഒരു കാര്യത്തില്‍ മാത്രം പിതാവിന് ചെറിയ ബുദ്ധിമുട്ടുണ്ട്. Valet കളായി കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നതില്‍: അത് പൊതു ജനങ്ങളോട് ചെയ്യുന്ന ഒരു അവഹേളനമായി ജനങ്ങള്‍ കണക്കാക്കിയാലോ?" അത് കേട്ടപ്പോള്‍ എന്റെ ഹൃദയം ഇടിഞ്ഞു. ശ്രീമാന്‍ ജോര്‍ജ് വീണ്ടും തുടര്‍ന്നു. "എങ്കിലും നമ്മുടെ പ്രിയ പിതാവ് അതിനൊരു പരിഹാരം കണ്ടിട്ടുണ്ട്." ഞാന്‍ ആകാംക്ഷാഭരിതനായി ജോര്‍ജിനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അദ്ദേഹം തുടര്‍ന്നു: "പിതാവ് പറയുന്നത് പാലായില്‍ നിന്നോ, ചങ്ങനാശ്ശേരിയില്‍ നിന്നോ നാലഞ്ച് അച്ചന്മാരെയും മൂന്നാല് കന്യാസ്ത്രീകളെയും ഈ പേരില്‍ കൊണ്ടുവരുക. ഭാഷ പഠിക്കുന്നത് വരെ Valet കളായി സേവനം ചെയ്യട്ടെ. ഭാഷയും കല്‍ദായ പാരമ്പര്യവും ശരിക്ക് പഠിച്ചു കഴിയുമ്പോള്‍ ഏതെങ്കിലും മിഷനിലെയ്ക്ക് അവരെ നിയമിക്കാം."
ഈ ആശയത്തോട് യോജിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അറിയാതെ ഞാന്‍ ഓര്‍ത്തുപോയി: "അപ്പൊ നമ്മുടെ പിതാവിന് തലയില്‍ മുളയുണ്ട് ."
അങ്ങനെ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ഒരു ഹൃദയവുമായി, ഒരു നല്ല കുര്‍ബാന കണ്ടതിന്റെ ആത്മീയ ഉണര്‍വുമായി, നിറഞ്ഞ മനസ്സുമായി, "മിക്കി ഡി" യിലേയ്ക്ക് കുതിക്കാനുള്ള ആവേശത്തോടെ വണ്ടി ഇട്ടിരുന്നിടത്തെയ്ക്ക് ഓടി ചെന്ന ഞാന്‍ ഞെട്ടിപ്പോയി! വണ്ടിയിട്ടിരുന്നിടം കാലി! എന്റെ വണ്ടി കാണാനില്ല!
എന്റെ പരിഭ്രമം കണ്ട ഒരു കൊച്ചു കുട്ടി അടുത്ത് വന്ന് മുറി മലയാളത്തില്‍ പറഞ്ഞു: "അങ്കിളിന്റെ കാറ് പോലീസുകാര് കെട്ടിവലിച്ചു കൊണ്ട് പോയി."
സൂക്ഷിച്ചു നോക്കിയപ്പോള്‍ ഭാഗികമായി മഞ്ഞുമൂടിക്കിടന്ന ആ സൈന്‍ ബോര്‍ഡ് ഞാന്‍ കണ്ടു. എന്റെ ചങ്ക് കത്തിപ്പോയി. "Handicap Parking.Violators will Fined $250 and towed at owners expense."

Sunday, February 15, 2009
ഊപ്സ് ... സെലെക്ഷന്‍ അസാധുവാക്കി
മിഡ് വെസ്റ്റ് വാര്‍ഡിലെ ജനങ്ങള്‍ പതിനൊന്ന് സ്ഥാനാര്ത്തികളില്‍ നിന്നും വളരെ കഷ്ടപ്പെട്ട് സെലെക്റ്റ് ചെയ്ത സെബാസ്റ്റൃന്റെ സെലെക്ഷന്‍ വികാരിയച്ചന്‍ നിഷ്കരുണം അസാധുവാക്കി. ആശാന്‍ രണ്ടു കൊല്ലമായി പള്ളിക്ക് വേണ്ട പദസാരം കൊടുത്തിട്ടില്ല എന്നുള്ളത് സത്യം തന്നെ. പക്ഷെ പുറത്താക്കലിന് ഇതാണ് കാരണം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ആള്‍ അധികാരികള്‍ക്ക് അഭികാമ്യനല്ലായിരുന്നു അത്ര തന്നെ. വേണ്ടപ്പെട്ടവനായിരുന്നെങ്കില്‍ പൈസക്കാര്യത്തിനു അച്ഛന്‍ എന്തെങ്കിലും പരിഹാരമുണ്ടാക്കിയേനെ. പള്ളിക്കമ്മിറ്റിയില്‍ അതുമിതും പറയാന്‍ സാധ്യതയുള്ളവരെ വേണ്ട അത്ര തന്നെ. തിരുവായ്ക്ക് എതിര്‍വായുണ്ടാകരുത് എന്നെ അച്ഛന് നിര്‍ബന്ധമാണ്.
vincent de paul ലെ സെലെക്ഷനും അച്ഛന്‍ പെന്റിങ്ങില്‍ വച്ചിരിക്കയാണ്. സ്ഥാനാര്‍ഥികള്‍ പോള്‍ പറമ്പിയും ജോയച്ചന്‍ പുതുക്കുളവുമാകുമ്പോള്‍ അച്ഛന്റെ ഈ നടപടിക്ക് പിന്നിലെ രഹസ്യം മനസ്സിലാക്കാം. ആറു മാസത്തേക്ക് സെലെക്ഷന്‍ നീട്ടി വച്ചിരിക്കയാണെന്നാണ് അറിവ്. അപ്പോഴേക്കും അധികാരികള്‍ക്ക് അഭികാമ്യനായ ഒരുത്തനെ സംഘടനയില്‍ വളര്‍ത്തിയെടുത്ത് , സ്ഥാനാര്‍ഥിയാക്കി, സെലെക്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് അച്ഛന്റെ കണക്കുകൂട്ടല്‍.
ഇതിനിടക്ക്, ജോഷി വല്ലിക്കളവും ചാന്ദുപൊട്ടും തമ്മിലുള്ള ദ്വന്ദയുദ്ധം എത്രത്തോളമായെന്നു ഒരറിവുമില്ല. ഇതിനൊരറുതി കാണാതെ അമറുന്ന അമ്മായി അടങ്ങുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

മരിച്ചത് നടരാജനോ അതോ നടേശനോ ?
ചിക്കാഗോയുടെ സ്വന്തം കലാകാരന്‍ മി. നടേശന്‍ പണിക്കര്‍ കാറപകടത്തില്‍ അതിദാരുണമായി അകാല ചരമം പ്രാപിച്ച വിവരം അമേരിക്കയില്‍ അറിയാത്തവര്‍ അധികം ഉണ്ടാകുമെന്ന് തോന്നുന്നില്ല. മികച്ച തബലിസ്റ്റ്, ചെണ്ട മേള വിദ്വാന്‍, മിമിക്രി ആര്‍ടിസ്റ്റ്, നൂറുകണക്കിന് ശിഷ്യര്‍ക്ക് ഗുരു എന്നീ നിലകളില്‍ ആരാധകരുടെ ഹൃദയങ്ങളില്‍ അസൂയാര്‍ഹമായ ഇടം നേടിയ വലിയൊരു കലാകാരനായിരുന്നു മിസ്റ്റര്‍ പണിക്കര്‍. സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാദമിയില്‍ തബല, ചെണ്ട അധ്യാപകനുമായിരുന്നു മരിക്കുമ്പോള്‍ അദ്ദേഹം.
എന്നിട്ടും ഈ മാന്യ വ്യക്തിയുടെ ചരമ അറിയിപ്പിന് അദ്ദേഹത്തിന്റെ പേരു പോലും നേരെ ഓര്‍ത്തിരിക്കാന്‍ നമ്മുടെ ബഹുമാന്യ വികാരി ഫാ. ആന്റണിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയുടെ അവസാനം അറിയിപ്പിനിടയ്ക്കും, മറ്റു പല പ്രധാന വേദികളിലും, നടേശന്‍ പണിക്കര്‍ എന്നതിന് പകരം "നടരാജന്‍" എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്തതായി ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു . സീറോ മലബാര്‍ സമൂഹവുമായി ഇത്ര അടുത്തിട പഴുകുന്ന ഒരു വ്യക്തിയുടെ ചരമ അറിയിപ്പിന് പോലും അദ്ദേഹത്തിന്റെ പേര് ഓര്‍ത്തിരിക്കാന്‍ അച്ചന് കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ തലയില്‍ കൂടി ഓടുന്നത് എന്താണ്. നിരുപദ്രവകാരിയായ പാവം നടേശനെ അച്ഛന്‍ നടരാജനാക്കിയെങ്കില്‍ ഈ ഇടവകയിലെ അംഗങ്ങളായ പാവപ്പെട്ട ഞങ്ങളുടെ ഗതി എന്താണ്?
കലാപ്രേമിയാണ്, സംഗീത പ്രേമിയാണ് എന്നൊക്കെ പലപ്പോഴും നമ്മുടെ അച്ഛന്‍ അഭിമാനം കൊള്ളുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ വെറും പൊള്ളയായ വാക്കുകളായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. മി. നടേശന്‍ പണിക്കര്‍ ആരായിരുന്നു, അദ്ദേഹത്തിന്റെ വില എന്തായിരുന്നു, ഇതൊക്കെ അദ്ദേഹത്തിന് ഒരുപക്ഷെ മനസ്സിലായത് ബുധനാഴ്ച വൈകിട്ട് മുതുകാരണവരെയും താങ്ങി നടേശന്റെ വേക്കിനു വന്നപ്പോഴായിരിക്കാം. മി. നടേശനെ അവസാനമായി കാണാന്‍ തടിച്ചു കൂടിയിരുന്ന വിവിധ മദസ്ഥരായ ജനസഞ്ചായത്തെ കണ്ടപ്പോള്‍ ഒരു പക്ഷെ അച്ചന് മനസ്സിലായിക്കാണും ഇത് മിസ്റ്റര്‍ നടേശന്‍ പണിക്കരാണ്, വെറും നടരാജനല്ല എന്ന്.

Sunday, February 8, 2009
രാജാവിന് ഉടുതുണിയില്ല
മേലങ്കി മാറ്റിയപ്പോള്‍ രാജാവിന് ഉടുതുണിയില്ല എന്ന് പറഞ്ഞപോലെയാണ് ചില പുതിയ പ്രമാണിമാരുടെ കാര്യം. ചര്ച്ച് വാര്‍ഡിലെ യുവതുര്‍ക്കി, സോണി തേവലക്കര, പള്ളിക്ക് ഒരു നക്കാപ്പിച്ച കൊടുത്തിട്ടില്ല. സ്വന്തം പിതാവിന്റെ കൂടെ ഒരു കൂരയില്‍ പൊറുക്കുന്നതിനാല്‍ അതില്‍ അനൌചിത്യമൊന്നുമില്ലെന്നു അച്ഛന്‍ വിധിയെഴുതി.
എന്നാല്‍ ഇപ്പോള്‍ ഇതിന് പിന്നാലെ ദാ വരുന്നു മറ്റൊരു പൊല്ലാപ്പ്! ഇത്തവണ മിഡ് വെസ്റ്റ് വാര്‍ഡില്‍. സെലെക്ഷന്‍ കഴിഞ്ഞപ്പോള്‍ കേള്ക്കുന്നു ഇവിടുത്തെ പുതിയ കൌണ്‍സിലര്‍ മാന്യന്‍, സെബാസ്ത്യന്‍, രണ്ടു കൊല്ലമായി പള്ളിക്ക് കൊടുത്തിരിക്കുന്നത് വട്ടപ്പൂജ്യമാണെന്ന്. ഇവരെപ്പോലെയുള്ളവരുടെ സെലെക്ഷന്‍ അസാധുവാക്കനമെന്നാണ് ഞങ്ങളുടെ അഭിപ്രായം. പക്ഷെ ആയിരം ഡോളറിന്റെ ചെക്കെഴുതി ആശാന്‍ കസേര രക്ഷിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
കിട്ടാക്കുറ്റികളില്‍ നിന്നും പൈസ മേടിച്ചെടുക്കാനുള്ള ഒരു കുടിശിഖ ശേഖരണ മാര്‍ഗമായി ഇതുപോലുള്ള സെലെക്ഷന്‍സ് പ്രയോജനപ്പെടുത്തുന്നതിന്റെ പ്രായോഗിഗതയെപ്പ റ്റി അധികാരികള്‍ കൂലങ്കശമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

Subscribe to:
Posts (Atom)
announcement:
syro malabar voice formerly known as theeppantham is dying. Anthikodaasha will be administered by the permanent vicar fr,thundan. We ask all of you to pray for this unexepctedly dying soul. May lord bless syromalabar's soul...Amen
Born criminals. thirasheela, permanent vicari, parish council selection, pariking , holy pauly etc are stories of past. You can forget all with regreat. Just go to church pray and go home. In other words, just mind your damn business...
February 13, 2009 7:13