Tuesday, March 31, 2009
വാര്‍ഷിക പൊതുയോഗം-ആമുഖം
മന്നബുദ്ധിയായ മകനെ പെണ്ണ് കാണിക്കുവാന്‍ കൊണ്ടു പോയ തന്തപ്പടിയെപ്പോലെയായിരുന്നു ആന്റണിയച്ഛന്റെ പെരുമാറ്റം. സൂചിമുനയില്‍ നില്‍ക്കുന്ന പോലെയായിരുന്നു അച്ഛന്‍ സദാ നേരവും. പൊതുജനങ്ങള്‍ എന്തെങ്കിലും കട്ടിയുള്ള ചോദ്യം ചോദിക്കുമ്പോള്‍ അച്ഛന്‍ ചാടി വീഴും. അതുപോലെ തന്നെ CPA മാര്‍ എന്തെങ്കിലും വിഡ്ഢിത്തരം പറയാന്‍ വാ തുറക്കും മുമ്പും.
അക്കം കൊണ്ടും നമ്പരുകൊണ്ടും വേലത്തരം കാണിച്ചു വയറ്റില്‍ പിഴപ്പ് നടത്തുന്നവരാണ് ഈ CPA വിദ്വാന്‍മാര്‍ എന്ന സത്യം പൊതുജനങ്ങള്‍ പലരും വിട്ടുപോയി. ഏത് കണക്കുകളും വളച്ചൊടിച്ചു ഞൊടിയിടയില്‍ കയ്യില്‍ തരാന്‍ ലൈസന്‍സ് ഉള്ളവരാണ് ഇവര്‍. കമ്പ്യൂട്ടറും പവര്‍ പോയിന്‍റും മറ്റു മായാജാലങ്ങളും കാണിച്ചു മനുഷ്യരെ വിഡ്ഢികളാക്കുക. അതാണ് അവരുടെ കഴിവ്. അങ്ങനെ പുതിയ പള്ളിയുടെ നിര്‍മ്മാണ കണക്കുകളുടെ കാര്യത്തില്‍ അവര്‍ തല്‍ക്കാലം തടി തപ്പിയിരിക്കുകയാണ്. തീര്‍ന്നിട്ടില്ല. കട്ടിയുള്ള ചോദ്യങ്ങള്‍ക്ക് ഇവര്‍ ഇനിയും ഉത്തരം പറയേണ്ടി വരും. അത് വേറെ കാര്യം.
എന്നാല്‍ പള്ളിക്കണക്കുമായി നേരിട്ടു ബന്ധമില്ലാത്ത പല ചോദ്യങ്ങളുണ്ടായിരുന്നു. അവയ്ക്ക് മറുപടി പറഞ്ഞ ആന്റണിയച്ഛന്റെ ഉരുണ്ടുകളി ഒന്നു കാണേണ്ടത് തന്നെയായിരുന്നു.
ഫാ. ആന്റണി, ആണ്ട്രൂസ്, ചാമക്കാല. the three stooges of syro malabar church!
ഇവരുടെ വിക്രിതികളുടെ കഥ പറയുന്ന ഹാസ്യ ലേഖന പരമ്പര: "വാര്‍ഷിക പൊതുയോഗം". വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വായിക്കാം. സീറോ മലബാര്‍ വോയ്സില്‍ മാത്രം!
Monday, March 30, 2009
പുതിയ സൈന്‍ ബോര്‍ഡ് കലക്കി!
കഴിഞ്ഞ ഞായറാഴ്ച നമ്മുടെ പള്ളിയുടെ പാര്‍ക്കിന്ഗ് ലോട്ടിലോട്ടു കയറാന്‍ വണ്ടി പതുക്കെ സ്ലോ ചെയ്തു കൊണ്ടിരിക്കയായിരുന്നു ഞാനപ്പോള്‍. ചങ്കിനുള്ളില്‍ വണ്ടി എവിടെ ഇടും എന്ന തീയും.അപ്പോള്‍ അതാ ഒരു പ്രേതത്തെ കണ്ടിട്ടെന്നപോലെ കാത് പൊട്ടുമാറ് ഉച്ചത്തില്‍ കാറിക്കൊണ്ട് എന്റെ ഭാര്യ ഇത്തമ്മ: "ഈശോ ...കര്‍ത്താവേ!!!!"
ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ടുട്ടുമോനും ടിട്ടിമോളും ഒപ്പം കാറി. ഞെട്ടി വിരണ്ട ഞാന്‍ അറിയാതെ ബ്രേക്ക് ചവിട്ടി.
പിന്നില്‍ വരുകയായിരുന്ന ചിന്നമ്മ തൊട്ടു തൊട്ടില്ല, തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ സടന്‍ സ്റ്റോപ്പ്. അവള്‍ ആഞ്ഞു ചവിട്ടിയില്ലായിരുന്നെങ്കില്‍ എന്റെ റിയര്‍ തവിടുപൊടി!
മനസാന്നിധ്യം വീണ്ടെടുത്ത ഞാന്‍: "എന്തെ, എന്ത് പറ്റി ഇത്തു?"
"ഇടത്തോട്ടു നോക്ക് മനുഷ്യ!"
അത് കണ്ട ഞാനും ഞെട്ടിപ്പോയി! രണ്ടു ഓറഞ്ച് സ്തംഭങ്ങള്‍! അതെ ഓറഞ്ച് കളറിലുള്ള സ്തംഭങ്ങള്‍! നമ്മുടെ പള്ളിയുടെ മുമ്പില്‍!
അമ്പരന്നുപോയി. വഴി തെറ്റിപ്പോയോ? ബാര്‍ട്ട് ലെറ്റിലെ ജെയിന്‍ ക്ഷേത്രത്തിന്റെ മുമ്പിലാണോ ഞങ്ങള്‍ എത്തുപെട്ടിരിക്കുന്നത്! അതോ താഴത്തങ്ങാടിയിലെ ശ്രീ നാരായണഗുരു സ്തൂപത്തിനു മുമ്പിലോ?
പരിസരബോധം നഷ്ടപ്പെട്ട ഞാന്‍ വണ്ടി മെല്ലെ മുമ്പോട്ട് നിരങ്ങി നീങ്ങിയതറിഞ്ഞതെയില്ല. ഇടം വലം നോക്കാതെ സടന്‍ ബ്രേക്കിട്ടു. ഭാഗ്യത്തിന് തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഞാന്‍ സിന്ധുമോളുടെ പിറകില്‍ ചെന്നു നിന്നു. അങ്ങനെ ആഞ്ഞു ചവിട്ടിയില്ലായിരുന്നെങ്കില്‍ സിന്ധു മോളുടെ റിയര്‍ തവിടുപൊടി!
"ഇതു ബിഷപ്പിന്റെ പണിയാ," ഒടുവില്‍ ഇത്തമ്മ പറഞ്ഞു.
"വാട്ട് ഡു യൂ മീന്‍?"
"കര്‍ട്ടന്റെ കളര്‍ കണ്ടില്ലേ? അതുമായി മാച്ച് ചെയ്യുന്ന കലറാ ."
" അത് ശരിയാ. പക്ഷെ എനിക്ക് തോന്നുന്നത് മറ്റൊന്നാ."
"വാട്ട് ഡു യൂ മീന്‍?
"ഇതൊരു പക്ഷെ നമ്മുടെ ശ്രദ്ധയാകര്ഷിക്കുവാന്‍ വേണ്ടിയുള്ള പണിയായിരിക്കും. ആദ്യമായി നമ്മുടെ പള്ളി യന്ന്വേഷിച്ചു വരുന്ന പലരും ഈ താഴികക്കുടങ്ങളൊക്കെ കണ്ടു ഇതൊരു മോസ്ക്കാണെന്ന് കരുതി നേരെ വിട്ടു പോയിട്ടുണ്ട്. ഈ രൂപത്തിലുള്ള ഒരു കത്തോലിക്കാ പള്ളി ഏതെങ്കിലും മനുഷ്യര് കണ്ടിട്ടുണ്ടോ? " ഞാന്‍ പറഞ്ഞു. "കൂടാതെ നമ്മുടെ പല ആള്‍ക്കാരും st charles road ല്‍ കറമ്പന്‍ പോലീസിനെ പേടിച്ചു സ്പീഡോമീറ്ററില്‍ നിന്നും കണ്ണെടുക്കാറില്ല. പലരും അറിയാതെ പള്ളി പാസ് ചെയ്ത് മാന്‍ഹേം റോഡ് വരെ പോയ കഥകളുണ്ട്."
"അത്രയും വലിയ പോട്ടന്മാര് നമ്മുടെ പള്ളിയിലുണ്ടോ?"
"എസ് മമ്മി," ടിട്ടിമോള്‍ പറഞ്ഞു, "അവര്‍ ഡാഡി !"
ടുട്ടുവും ടിട്ടിയും ഇത്തുവും ആര്‍ത്താര്‍ത്തു ചിരിച്ചു.
Sunday, March 29, 2009
വാര്‍ഷീക പൊതുയോഗ പ്രഹസനം
പത്രാധിപര്‍
Wednesday, March 25, 2009
ഷട്ടിലു വണ്ടി, നമ്മുടെ ഷട്ടിലു വണ്ടി
ഷട്ടിലു വണ്ടി-
തള്ള്, തള്ള്, തള്ള്, തള്ളീ-
തല്ലിപ്പൊളി വണ്ടി, ഈ ഷട്ടില്‍ പൊളി വണ്ടി.
ആളുകളുന്തും നേരം കാളക്കുട്ടനെപ്പോലെ,
ചീറ്റും, ങാ, തുമ്മും, പിന്നെ ചത്തതുപോലെ കിടക്കും, വണ്ടി,
ഷട്ടിലു വണ്ടി, നമ്മുടെ ഷട്ടിലു വണ്ടി.
തള്ള്, തള്ള്, തള്ള്, തള്ള്,
ഷട്ടിലു വണ്ടി-
തള്ള്, തള്ള്, തള്ള്, തള്ളീ-
തല്ലിപ്പൊളി വണ്ടി, ഈ ഷട്ടില്‍ പൊളി വണ്ടി.
ഭക്ത ജനങ്ങളുടെ സൌകര്യാര്‍ത്ഥം സീറോ മലബാര്‍ പള്ളിയിലേയ്ക്ക് പ്രത്യക ഷട്ടില്‍ ബസ്സ് സര്‍വീസ് ആരംഭിക്കുവാന്‍
തീരുമാനിച്ചിരിക്കുന്നു. എല്ലാ ഞായരാഴ്ച്ചകളിലും മറ്റു വിശേഷ ദിവിസങ്ങളിലും കാലത്ത് 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഈ സൌകര്യം ഉണ്ടായിരിക്കുന്നതാണ്.
ഏത് മോഡല്‍ ബസ്സാണ് വേണ്ടതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പല കമ്മിറ്റി അംഗങ്ങളും പല നിര്‍ദ്ദേശങ്ങളുമായി വന്നിട്ടുണ്ട്. അവര്‍ മുമ്പോട്ട് വച്ച മോഡലുകളില്‍ നിന്നും കോര്‍ കമ്മിറ്റി തിരഞ്ഞെടുത്ത 4 മോഡ ലുകളുടെ ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
പതിവിന് വിപരീതമായി ഇക്കാര്യത്തില്‍ നിങ്ങളു

ടെ അഭിപ്രായങ്ങള്‍ക്ക് ഞങ്ങള്‍ വലിയ വിലയാണ് കല്‍പ്പിക്കുന്നത്. അതുകൊണ്ട് ഇവയില്‍ നിന്നും നിങ്ങള്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഡല്‍ ഏതാണെന്ന് അധികാരികളെ അറിയിക്കുക. നിങ്ങളുടെ തീരുമാനം ഏതായാലും ഈ ഷട്ടില്‍ ഉപയോഗിക്കുന്നതില്‍ നിങ്ങള്‍ ഒട്ടും അമാന്തപ്പെടേണ്ട. സാധാരണ ഒരു സീറോ മലബാര്‍ ഇടവകക്കാര്‍ക്കും കിട്ടാത്ത അസൂയാവഹമായ ഒരു അസുലഭാവസരമാണ് ഇതുവഴി നമുക്ക് കൈ വന്നിരിക്കുന്നത്. എല്ലാം നിങ്ങളുടെ പ്രാര്‍ഥനയുടെ ഫലം. നമുക്ക് സര്‍വ ശക്തനായ ദൈവത്തിനു സ്തുതിയര്‍പ്പിക്കാം.Saturday, March 21, 2009
പറ്റാനുള്ളത് പറ്റി-പരിഹാരമെന്ത്?
കമെന്റ്കാരുടെ പേട്ടയാണ്.
ഇതാണ് കമ്മെന്റ്കളുടെ രത്നച്ചുരുക്കം: "നിങ്ങള്‍ എപ്പോഴും അധികാരികളെ വിമര്‍ശിക്കുന്നു. നേതാക്കളെ വിമര്‍ശിക്കുന്നു. പുതിയ പള്ളിയെ വിമര്‍ശിക്കുന്നു. കമ്മിറ്റികളെ വിമര്‍ശിക്കുന്നു. പള്ളി പണി ഒരു കെണിയായിരുന്നെന്ന് എല്ലാവരും സമ്മദിക്കുന്നു. അധികാരികള്‍ക്ക് അങ്ങനെ ഒരു പറ്റു പറ്റി. പക്ഷെ നിങ്ങള്‍ വിമര്‍ശനങ്ങളല്ലാതെ ക്രിയാത്മകമായ പരിഹാരങ്ങള്‍ ഒന്നും തന്നെ നിര്‍ദ്ദേശിക്കുന്നില്ല. ചത്ത കൊച്ചിന്റെ ജാതകം നോക്കേണ്ട കാര്യമില്ല. അതുകൊണ്ട് ദയവായി പ്രശ്നപരിഹാരമെന്തെങ്കിലും ഉണ്ടെങ്കില്‍ മുമ്പോട്ട് വയ്ക്കുക."
വായനക്കാരുടെ ഈവിധ അഭിപ്രായങ്ങളില്‍ കാമ്പില്ലെന്നു ഞങ്ങള്‍ കരുതുന്നില്ല. കാമ്പുണ്ട്. നല്ല കാമ്പുണ്ട്.
അതുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസമായി അടിയന്‍ നോമ്പും പ്രാര്‍ത്ഥനയുമായി, ഹെന്നസ്സിയും നുകര്‍ന്നുകൊണ്ട് , കമ്പ്യൂട്ടറിന്റെ മുമ്പില്‍ ചടഞ്ഞിരുന്ന് ധ്യാനിച്ചു. പള്ളിയുടെ, സമൂഹത്തിന്റെ പ്രശ്നമാണല്ലോ. ഒരു പരിഹാരമാര്‍ഗം മനസ്സിലുദിപ്പിക്കണമേയെന്ന് മുട്ടിപ്പായി അപേക്ഷിച്ചു.
മൂവി തീര്‍ന്ന്, ബികിനി ഇട്ട പെണ്ണിന്റെ രൂപം സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ പെട്ടെന്ന് എനിക്കൊരു വെളിപാടുണ്ടായി.
നമ്മുടെ പള്ളിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ദൈവം നേരിട്ടു അടിയനോട് വെളിപ്പെടുത്തിത്തന്നു. പറയാം.
എല്ലാവര്‍ക്കുമറിയാമല്ലോ, നമ്മുടെ പള്ളിയിലെ പ്രശങ്ങള്‍ ചില്ലറയല്ല.
പള്ളിപണി കഴിഞ്ഞിട്ട് വര്ഷം ഒന്നാകുന്നു. കണക്കിതുവരെ പുറത്താക്കിയിട്ടില്ല. പല മുടന്തന്‍ ന്യായങ്ങളും പറഞ്ഞു ഇത്രയും നാള്‍ അധികാരികള്‍ പിടിച്ചു നിന്നു. കഴിഞ്ഞയാഴ്ച പുറത്താക്കുമെന്ന് പറഞ്ഞിട്ട് അനക്കമൊന്നും കണ്ടില്ല. പൊതുജനം കഴുതയല്ലേ. മറന്നു പൊയ്ക്കോളും എന്നുകരുതിയാകാം. (അതെ, പൊതുജനം കഴുത തന്നെയാണ്.)
ഏതായാലും ഇരുപത്തി ഒമ്പതാം തീയതി വാര്ഷിക പൊതുയോഗം വരുന്നുണ്ട്. ദിവസം അടുക്കുന്തോറും ആന്റണി യച്ഛന്റെ ആധി കൂടുകയാണ്. ചില്ലറ ആധിയാണോ അദ്ദേഹത്തിന്? അല്ല, മില്ല്യനുകളുടെ ആധിയാണ്. കണക്കു കൂട്ട് തെറ്റിയാല്‍ ആശ്രമത്തിലേയ്ക്ക് തിരിച്ചുപോകേണ്ട ഗതികേട് വരും അദ്ദേഹത്തിന്.
കഴിഞ്ഞയാഴ്ച ജോണ്‍സ്റ്റിയച്ഛന്റെ ചവിട്ടുനാടകക്കുര്ബാന കഴിഞ്ഞു വീട്ടിലുവന്നപ്പോള്‍ എന്റെ ഭാര്യ ഇത്തമ്മ അമ്പരന്നു ചോദിക്കുകയാണ് "നമ്മുടെ പാവം ആന്റണിയച്ചന് ഇതെന്തു പറ്റി? നയനിലവന്റെ ഒറ്റ രാത്രികൊണ്ട് ബുഷിന്റെ തലമുടി നരച്ചപോലെയല്ലേ, കല്‍ക്കരിപോലെയിരുന്ന ആന്റണിയച്ചന്‍ വെളറി വെളുത്തു പോയത്!"
ഇത്തമ്മ മാത്രമല്ല, ഇതു പള്ളിമുഴുവാന്‍ മനുഷ്യര് കുശുകുശുക്കുന്ന കാര്യമാണ്. ഇക്കണക്കിനു പോയാല്‍ താമസംവിനാ വട്ടു പിടിച്ച് അദ്ദേഹത്തെ കുതിര വട്ടത്തെയ്ക്ക് കൊണ്ടുപോകേണ്ടി വരും!
അല്ലാ, എങ്ങനെ വട്ട് പിടിയ്ക്കാതിരിക്കും?
ഇപ്പോള്‍ അദ്ദേഹം അഭിമുഖീകരിക്കുന്നത് ഒന്നു രണ്ടു വലിയ പ്രശ്നങ്ങളാണ്. ഒന്ന്: കയ്യിലിരുന്ന കാശുകൊടുത്ത് പള്ളി ഉണ്ടാക്കിയിട്ട് അതില്‍ കാല് കുത്താന്‍ ഇടമില്ല. രണ്ട്: പാര്‍ക്കിന്ഗ് ലോട്ടില്‍ കാറിടാന്‍ സ്ഥലമില്ല. ഇടം വലം തിരിയുമ്പോള്‍ പൊതുജനങ്ങളുടെ വായില്‍ നിന്നും പുളിച്ചത് കേള്‍ക്കേണ്ടിവരുന്നു.
ആന്റണിയച്ചന്‍ ഈ പതനത്തിലകാന്‍ കാരണമെന്താണ്?
പറയാം. അദ്ദേഹം പിശാശുക്കളുമായി ഉടമ്പടിയുണ്ടാക്കി. തന്റെ സ്വാര്‍ത്ഥ ലാഭത്തിനായി. പൊതുജനങ്ങള്‍ പറയുന്നത്, "പത്രൊസ് പാറമേല്‍ പള്ളി പണിതു, നമ്മള്‍ പൈസമേല്‍ പള്ളി പണിതു" എന്നാണ്. പൈസമേല്‍ പണിത പള്ളിയ്ക്ക് എങ്ങനെ നിലനില്‍പ്പുണ്ടാകും? ഇപ്പോള്‍ ആന്റണിയച്ചന് മനസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു.
അതോക്കെയവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ അദ്ദേഹം പരിഹാരം കാണേണ്ടത് പ്രധാനമായും രണ്ടു പ്രശ്നങ്ങള്‍ക്കാന്. ഒന്ന്: പള്ളിയിലിടമില്ല, ചീക്ക സൌണ്ട്, എക്കോ, പിളരുന്ന ബലിപിഠം, തകരുന്ന ഗ്രാനൈറ്റ്, ചിതറുന്ന ജനല്‍ ചില്ല്, പൊളിയുന്ന വാതില്‍, സമൂഹത്തില്‍ അനൈക്ക്യം, പാര്‍ക്കിംഗ് ലോട്ടില്‍ വണ്ടിയിടി, etc. etc.
രണ്ട്: കറമ്പരും മല്ലുകളും കൂടി കൈ വൈയ്ക്കും മുമ്പ് പാര്‍ക്കിങ്ങിന് ശാശ്വത പരിഹാരം കാണണം.
ഞാന്‍ മുമ്പോട്ട് വയ്ക്കുന്ന പ്രശ്നപരിഹാരം ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന് പറഞ്ഞ പോലെയാണ്. ഒറ്റയടിയ്ക്ക് അച്ഛന്റെ രണ്ട് തലവേദനകളും പുഷ്പം പോലെ തീരും.
നിങ്ങളെല്ലാം ആകാംക്ഷാഭരിതരായി കാത്തിരുന്ന, ഞാന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗം ഇതാണ്:
പുതിയ പള്ളി അടിച്ച് നിരത്തുക!
അതെ, ചിലര്‍ക്കത് വേദനാജനകമാണ്. പ്രത്യേകിച്ചും ഭിത്തിയില്‍ പേരുവച്ച കോര്‍ കമ്മിറ്റിക്കാര്‍ക്കും, മറ്റു അല്ലറ ചാല്ലറ നേതാക്കന്മാര്‍ക്കും. പക്ഷെ, പൊതുജന ക്ഷേമത്തിനായി നമ്മള്‍ ഇതു ചെയ്യേണ്ടിയിരിക്കുന്നു. പുതിയ പള്ളി പൊളിച്ചാല്‍ പാര്‍ക്കിന്ഗ് പ്രശ്നം തീരും. മുകളില്‍ പറഞ്ഞ മറ്റു പ്രശ്നങ്ങളും തീരും. നമുക്കു പഴയ പള്ളിയിലേയ്ക്ക് കുര്‍ബാന മാറ്റാം. പഴയപോലെ. അച്ചായാന്മാരോട് പന്ത് കളിക്കണമെങ്കില്‍ കാശ് മുടക്കി ഏതേലും ക്ലബ്ബില്‍ പോയി ചേരാന്‍ പറയുക. എന്നിട്ട് കാശുണ്ടെങ്കില്‍ സ്റ്റീല്‍ കസേരകള്‍ മേടിച്ചിടുക. അല്ലെങ്കില്‍ കേരളത്തിലെപ്പോലെ നമുക്ക് നിലത്തു മുട്ടുകുത്താം. എന്നിട്ട് നമുക്ക് ഒരുമയോടെ ദിവ്യബലിയില്‍ പങ്കു കൊള്ളാം. ജോണ്സ്റ്റിയച്ഛന്റെ ചവിട്ടുനാടക കുര്‍ബാനയും ഹോളി പൊളി, ജെസ്സി, ബെന്നി, ശാന്തി, അശാന്തി തുടങ്ങിയവരുടെ ഗാനാലാപവും. ഗോലിയാത്ത് മോനിച്ചനും, സക്കെവൂസ് ബെന്നിയും മൂക്കന്‍ ജോസും ഉള്‍പ്പെട്ട അത്യാരോച്ചകമായ ഓര്‍ക്കെസ്ട്ട്രായും. പിന്നെ കൂവാത്ത മൈക്കും! എന്തൊരു സ്വര്ഗീയാനുഭവമായിരിക്കും അത്! ഭക്തിയുടെ ഉത്തുംഗശ്രങ്കത്തിലെയ്ക്ക് മനുഷ്യമനസ്സിനെ ഉയര്‍ത്താന്‍ സംഗീതത്തിന് മാത്രമെ കഴിയൂ.
എന്നിട്ട്?
എന്നിട്ട് ഇല്ലാത്ത പുതിയ കത്തീദ്രല്‍ പള്ളിയ്ക്ക് നമുക്ക് മോര്‍ട്ട്ഗേജ് കൊടുക്കാം! ഇതു ലോകത്തിലെ ഏറ്റവും വലിയ ഒരു പുതുമയായിരിക്കും. പക്ഷെ ഇതു വഴി നമ്മുടെ വിശ്വാസത്തിന്റെ ആഴം ലോകമെമ്പാടും അറിയപ്പെടും! പുതുതായി പണിതിട്ട്, പൊളിച്ചു മാറ്റിയ, ഇല്ലാത്ത പുതിയ പള്ളിക്ക് മോര്‍ട്ട്ഗേജ് കൊടുക്കുക.
തമ്മില്‍ ഭേദം തൊമ്മന്‍! പൊതുജനങ്ങള്‍ ഇതിനോട് തീര്ച്ചയായും സഹകരിക്കും.
പത്തു മുപ്പത്തയ്യായിരം ഡോളര്‍ മോര്‍ട്ട് ഗേജ് കൊടുത്തിട്ട് ഇരിയ്ക്കനിടവുമില്ല, വണ്ടിയിടാന്‍ സ്ഥലവുമില്ല എന്നതിനേക്കാള്‍ എത്രയോ ഭേദം, പൈസ ഇത്രയും പോയാലും സമാധാനമായി ഇരുന്നു കുര്‍ബാനയില്‍ പങ്കു കൊള്ളാന്‍ സാധിക്കുക എന്നത് !
ഈ നിര്ദ്ദേശം അധികാരികള്‍ സഹര്‍ഷം കൈക്കോള്ളൂമെന്നാണ് പ്രതീക്ഷ. അല്ലാതെ ഗത്യന്തരമൊന്നുമില്ല താനും. അതുകൊണ്ട് വാച്ചായും മറ്റു അടുക്കള ഉപദേശകരും അധികാരികള്‍ക്ക് എന്റെ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ട പ്രോത്സാഹനം നല്‍കുമെന്നാണ് പ്രതീക്ഷ.
P.S. ഇതു വായിച്ച എന്റെ ഭാര്യ, ഇത്തമ്മ: "എന്റെ മനുഷ്യാ, നിങ്ങളുടെ തലയ്ക്കെന്തു പറ്റി?"
ഞാന്‍: "അതെന്താടീ ഇത്തമ്മേ?"
ഇത്തമ്മ: "ഇത്രയും ഡോളര്‍ മുടക്കി തീര്ത്ത പള്ളി അടിച്ച് നിരത്താന്‍ പറയുന്ന നിങ്ങളുടെ തലയ്ക്കു വട്ടല്ലെങ്കില്‍ പിന്നെ എന്താ? ഈ ഉള്ള കള്ള് മുഴുവന്‍ മൂഞ്ചി നിങ്ങളുടെ ബ്രെയിന്‍ സെല്ലെല്ലാം നശിച്ചു. ഈ പിള്ളേരുടെ കാര്യമൊക്കെ ഒന്ന് കഴിഞ്ഞിട്ട് എവിടെ പോയി പണ്ടാരമടങ്ങിയാലും വേണ്ടില്ല. എന്റെ ദൈവമേ, ഞാനിനി എന്ത്ചെയ്യും? ഞാനന്നേ അപ്പച്ചനോട് പറഞ്ഞതാ, എനിക്കാ മുച്ചീട്ടുകളിക്കാരനെ തന്നെ മതിയെന്ന്. എന്റെയൊരു തലേവിധി!"
ഞാന്‍: "ഒന്നടങ്ങ് എന്റെ ഇത്തെ, മുത്തേ! സമൂഹത്തിന്റെ കാര്യമല്ലേ, കരളേ. എന്റെ കൊച്ചു മനസ്സില്‍ ദൈവം തോന്നിച്ച ആശയമാണ് ഇത്. ഇനി, ഇതിലും നല്ലോരാശയമുണ്ടെങ്കില്‍ നീയെന്നോട് പറ."
ഇത്തമ്മ: "എന്റെ മനുഷ്യാ. പള്ളിയേതായാലും പണിതു. എന്തൊക്കെയായാലും ബിഷപ്പും മറ്റും മുന്‍കയ്യെടുത്തു ചെയ്തതല്ലേ. ഇനി അത് പൊളിച്ചു കളയുന്നത് മണ്ടത്തരമല്ലേ. മാത്രമല്ല അത് പാവം ബിഷപ്പിനോടും ആന്റണി യച്ചനോടും ചെയ്യുന്ന അവഹേളനമല്ലെ. സഭാധികാരികളെ വേദനിപ്പിച്ചാല്‍ തീരാ ശാപം കിട്ടുമെന്ന് അച്ഛന്‍ എന്നും പ്രസംഗത്തില്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടില്ല? അതുകൊണ്ട് വേറെ എന്തെങ്കിലും പോംവഴി കണ്ടുപിടിക്കണം. അതിന് ആദ്യം നിങ്ങളുടെ തലച്ചോറ് നേരെ വര്‍ക്കു ചെയ്യണം."
ഞാന്‍: "കര്‍ത്താവേ, തുടങ്ങി നീ വീണ്ടും! എന്നാല്‍ നീ വല്ല്യ സ്മാര്‍ട്ട് നുഴ്സല്ലേ. ഇതിനേക്കാള്‍ നല്ല ഒരു പരിഹാരമിങ്ങു പറഞ്ഞു തന്നെ."
ഇത്തമ്മ: "പരിഹാരമോ? പറയാം. പള്ളി പൊളിക്കേണ്ട ആവശ്യമില്ല. പക്ഷെ ആനവാതില്‍ പൊളിച്ചു മാറ്റണം."
ഞാന്‍: " അത് പ്രത്യേകം പൊളിക്കേണ്ട ആവശ്യമില്ല. തന്നെ പൊളിയുന്നുണ്ട് . എന്നിട്ട്?
ഇത്തമ്മ: എന്നിട്ട് ഇപ്പോള്‍ ഉള്ള സ്റ്റെപ്പുകള്‍ക്ക് പകരം കാറുകള്‍ ഓടിച്ചു കേറ്റത്തക്ക വിധത്തില്‍ മുകളിലോട്ട് ഒരു റാമ്പ് പണിയുക. അങ്ങനെ തന്നെ താഴോട്ടു ബസ്മെന്റിലെയ്ക്കും. അപ്പോള്‍ രണ്ട് നില പാര്‍ക്കിന്ഗ് ആയി."
ഞാന്‍: "എന്റെ ഇത്തേ , പൊന്നു സത്തേ! നീയില്ലായിരുന്നെങ്കില്‍ ഞാന്‍ എന്ത് ചെയ്തേനെ?. ഇങ്ങ് വന്നെ, വാ, ഇങ്ങടുത്ത് വാടീ ശ്രിങ്കാരി."
ഇത്തമ്മ: "ഒന്ന് പോ മനുഷ്യാ. ഈ വയസ്സുകാലത്ത്. പിള്ളേര് മുകളിലുണ്ട്. അല്ലേലും ഞാന്‍ പറഞ്ഞിട്ടില്ലേ എനിയ്ക്ക് കള്ളിന്റെ മണം ഇഷ്ടമല്ലെന്നു?"
ഞാന്‍: "അതിന് പരിഹാരമുണ്ട്. നീ ദേ, ഇതില്‍ നിന്നും രണ്ട് സിപ്പെടുത്തെ. പിന്നെ മണം അറിയില്ല."
ഞാന്‍ ഒരു ഫുള്‍ ഗ്ലാസ് ഇത്തമ്മയ്ക്ക് നേരെ നീട്ടി. അവള്‍ വാങ്ങി ഒറ്റ വലി. ഗ്ലാസ് കാലി.
അവള്‍ എന്നെ ബസ്മെന്റിലെയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.
ക്നാനായാക്കാര്‍ പള്ളിക്കൃഷിയുപേക്ഷിച്ചു-ബിഷപ്പിന് നിരാശ
ഹോഫ്‌മാന്‍ എസ്റ്റേറ്റ് ല്‍ ക്നാനായാക്കാര്‍ ചെയ്യാനിരുന്ന പള്ളികൃഷി തല്‍ക്കാലം ഉപേക്ഷിച്ചു. കാരണങ്ങള്‍ പലതാണ്.
"ഞങ്ങളുടെ maywood ലെ പള്ളിയ്ക്ക് കഷ്ടി ഒരു മില്യണ്‍ മാത്രമേ ആയുള്ളൂ. ആലോചിച്ചു നോക്കിയപ്പോള്‍ പത്തു മില്യണ്‍ മുടക്കി പുതിയ ഒരു പള്ളി പണിയാന്‍ ഞങ്ങള്ക്ക് തലയ്ക്കു വട്ടില്ല." ബിജു വടക്കെക്കൂട്ടില്‍ പറഞ്ഞു. കൂട്ടത്തില്‍ എനിയ്ക്കിട്ടൊരു കൊട്ടും: "നിങ്ങള്‍ ബെല്‍വൂടില്‍ കാട്ടിക്കൂട്ടിയ പോലെ".
"ഇന്നത്തെ സാമ്പത്തികാവസ്ഥയില്‍ ക്നാക്കാര്‍ക്ക് വേണ്ടത് പുതിയ പള്ളികളല്ല. കുറെ പുതിയ ഗാസ് സ്റ്റേഷനുകളാണ്." സാമ്പത്തിക-നികുതി വിദഗ്ധനായ വെളങ്ങര ഷെയ്ബു പറഞ്ഞു. "പള്ളി പണിയാനുള്ള പൈസ നമ്മുടെയിടയിലെ പാവപ്പെട്ടവര്‍ക്ക് ഗാസ് സ്റ്റേഷന്‍ വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്കു കടമായി കൊടുക്കുക. ഒബാമയുടെ ഭാഷയില്‍ പറഞ്ഞാല്‍ അത് നല്ലൊരു എക്കണോമിക് സ്റ്റിമുലേഷനായിരിക്കും." അദ്ദേഹം തുടര്‍ന്നു. "സ്റ്റിമുലേഷന്‍ വര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണ്: പണം കടം കൊടുക്കുക വഴി KCS ന് പലിശയിനത്തില്‍ വരുമാനമുണ്ടാകുന്നു. പലിശത്തോത് കുറവായതിനാല്‍ അങ്ങനെ കടം വാങ്ങി ഗാസ് സ്റ്റേഷന്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ലാഭമുണ്ടാകുന്നു. അവര്‍ അക്കൌണ്ടന്റായി എന്നെ നിയമിക്കുന്നു. അവര്‍ നല്ല ലാഭമുണ്ടാക്കുന്നത് കൊണ്ടു ഞാന്‍ ഫീസായി കുറെ ജാസ്തി ചാര്‍ജ് ചെയ്യുന്നു. അങ്ങനെ കൂടുതലായി കിട്ടുന്ന പണം ഞാന്‍ ലാവിഷായി ചിലവാക്കുന്നു. അപ്പോള്‍ നമ്മുടെ എക്കോണമി പൊങ്ങുന്നു. മനസ്സിലായോ?"
തെക്കേമറ്റത്തിലെ മേയാമ്മയുടെ അഭിപ്രായം മറ്റൊന്നാണ്. "ഞങ്ങളുടെ ഇപ്പോഴത്തെ പള്ളിയുടെ നല്ലൊന്നാന്തരം അള്‍ത്താര നാരായന്‍ കുട്ടപ്പന്‍ തല്ലിപ്പോളിച്ചത് കര്‍ട്ടന്‍ തൂക്കാനായിരുന്നെന്നു ഇപ്പോഴാണ് മനസ്സിലായത്," മേയാമ പറഞ്ഞു. "അങ്ങാടിയത്തിന്റെ വേല ക്നാക്കാരുടെ അടുത്ത് വേണ്ട. പുതിയ പള്ളി തീര്‍ത്തിട്ടു വേണം അങ്ങോര്‍ക്ക് വളയം തൂക്കാന്‍. നിങ്ങളുടെ ബെല്‍ വുഡ് പള്ളിയിലെപ്പോലെ."
"ഞങ്ങള്ക്ക് ഇപ്പോള്‍ ഉള്ള പള്ളിയൊക്കെ മതി. ഇനി വേറൊരെണ്ണം വേണമെന്ന് യതൊരാഗ്രഹവുമില്ല," പടിഞ്ഞാറെക്കരയിലെ സോളിമോള് പറഞ്ഞു. "അച്ചന്മാര്‍ക്കും തല്‍ക്കാലം ഇപ്പോളുള്ള മേച്ചില്‍പ്പുറങ്ങളൊക്കെ മതി. അവര്‍ക്ക് ദൈവം തമ്പുരാന്റെ കൃപകൊണ്ട് പഞ്ഞമൊന്നുമില്ലല്ലോ. കോട്ടൂരിന്റെ കാര്യം തന്നെ നോക്ക്. ഞങ്ങള്ക്ക് ഇവിടെ എങ്ങനെയെങ്കിലും സമാധാനമായി ഒന്നു ജീവിച്ചാല്‍ മതി. ഇപ്പോള്‍ തന്നെ സോണിമോന്‍ ഗാസ് സ്റ്റേഷനില്‍ നിന്നുവന്നാല്‍ പിന്നെ സമാധാനമില്ല." സോളിമോള്‍ അര്ത്ഥം വച്ചു പറഞ്ഞു.
അപ്പോഴേയ്ക്കും എല്ലാകുട്ടികളുടെയും കൂട്ടഡാന്‍സ് തുടങ്ങി. കലാശക്കളിയാണെന്ന് തോന്നുന്നു. സത്യത്തില്‍ ഡാന്‍സുകള്‍ മാത്രമെ പരിപാടിയില്‍ ഉണ്ടായിരുന്നുള്ളൂ.
കാഴ്ച്ചക്കാരെക്കാള്‍ വലിയ ജനക്കൂട്ടം സ്റ്റേജിലായിരുന്നു.
നമ്മുടെ ബെല്‍വുഡ് പള്ളിയില്‍ നടക്കാറുള്ള പോലെ!
ഈ ന്യൂസ് അത്യധികം നിരാശയോടെയാണ് ബിഷപ്പ് അങ്ങാടിയത്ത് സ്വാഗതം ചെയ്തത്. അവസാനം അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ പറഞ്ഞത് മനസ്സിലായി. പക്ഷെ ഒരിക്കല്‍ പണിയാമെന്ന് ദൈവത്തോട് വാക്ക് കൊടുത്തതല്ലേ. എങ്കിലും നിങ്ങള്‍ക്കിഷ്ടമില്ലെങ്കില്‍ പുതിയ പള്ളി ഹോഫ് മാന്‍ എസ്റ്റേറ്റില്‍ വേണ്ട. എനിക്കാണെങ്കില്‍ അത് ദൂരക്കൂടുതലുമാണ്. അതുകൊണ്ട് പുതിയ പള്ളി നിങ്ങളുടെ ഇപ്പോഴത്തെ പള്ളിയുടെ പാര്‍ക്കിന്ഗ് ലോട്ടില്‍ പണിയരുതോ? ബെല്‍ വൂടിലെപ്പോലെ? ഞാന്‍ പ്രാര്‍ഥിക്കാം." അദ്ദേഹം ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു, കണ്ണീര്‍ ഒപ്പി.
Friday, March 20, 2009
എന്റെ ഞായറാഴ്ചയനുഭവം
ജോന്‍സ്ടീ അച്ഛന്റെ പാട്ടു കേട്ടിട്ടോ, കേള്‍ക്കാഞ്ഞിട്ടോ അല്ല.
ആന്റണിയച്ഛന്റെ വെപ്രാളം കണ്ടിട്ടല്ല.
കൊയറിന്റെ പാട്ടു കേട്ടിട്ടല്ല.
ലേഖന വായനക്കാരിയെ കാണാഞ്ഞിട്ടല്ല!
ബീനാമ്മയുടെ കോലം കണ്ടിട്ട്!!!!
അല്‍ത്തായ്ക്ക് കര്ട്ടനിട്ട പോലെയായിരുന്നില്ലേ, നമ്മുടെ ബീനാമ്മ!
എല്ലാം മൂടിപ്പുതച്ച്. ചുറ്റിക്കെട്ടി, വലിച്ചു മുറുക്കി, പാവം ബീനാമ്മ! തരിശുഭൂമി പോയിട്ട് ഒരു ചാണ്‍ പുറമ്പോക്കുപോലും കാണാനില്ലായിരുന്നു.
വായനക്കാര്‍ അപഖ്യാതി പറഞ്ഞ് ബീനാമ്മയെ ഒരു പരുവമാക്കി. ഭര്‍ത്താവിന്റെയാകട്ടെ ഉറക്കവും കെടുത്തി.
നമ്മുടെ പൊതുജനങ്ങള്‍ ഒരിക്കലും നന്നാകൂല്ല. ഉറപ്പ്!
എല്ലാം ഈശോയ്ക്കുവേണ്ടി ഈയുള്ളവന്‍ കാഴ്കാവെച്ചു. എല്ലാം അവിടുത്തെ ഇഷ്ടം. അല്ലാതെന്തു പറയാന്‍!
ഏതായാലും എനിക്കുമുണ്ടായി ഒരു മനപരിവര്‍ത്തനം!
കാരണം വിശുദ്ധ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ: "ദുഷ്ടനായ മനുഷ്യാ, നരകരാജ്യം നിന്നെപ്പോലെയുള്ളവര്‍ക്ക് വേണ്ടിയല്ലോ ഒരുക്കി വച്ചിരിക്കുന്നത്! നിന്റെ പുരോഹിതനും പുരോഹിത ശ്രേഷ്ടനും ഒപ്പം നീയും അവിടെ വസിക്കും."
ഈ വാക്കുകള്‍ ഓര്‍ത്ത് വിരണ്ട്, അങ്ങനെ ധ്യാനനിമഗ്നനായി ധ്യാനിച്ച്, പ്രാര്‍ത്ഥിച്ച്, പശ്ചാത്തപിച്ച്, ഹൃദയം നൊന്ത് ഇരിക്കുമ്പോള്‍ ഞാനൊരു തീരുമാനമെടുത്തു.
ഇനി ഇങ്ങനെ ബീനാമ്മയുടെ തരിശും, പുറമ്പോക്കും നോക്കി ഒരിക്കലും കുര്‍ബാന സമയം അര്‍ത്ഥവത്താക്കില്ല. സത്ത്യം.
പകരം ദീനാമ്മയുടെയോ പ്ലമേനയുടെയോ കിറിയില്‍ നോക്കിയിരുന്നോളാം. വട്ടത്തിലുള്ള പള്ളിയായത് ഉപകാരമായി. പിടലി കളയേണ്ടല്ലോ!
Wednesday, March 18, 2009
Monday, March 16, 2009
ഫസ്റ്റ് ഇമ്പ്രഷന്‍, ഗുഡ് ഇമ്പ്രഷന്‍!
ആദ്യ ഇമ്പ്രഷന്‍: കൊള്ളാം. വളരെ സൌമ്യന്‍. വളരെ എളിയ മനുഷ്യന്‍. ആത്മ ചൈതന്യം ഉള്ളവനാണെന്ന് തോന്നുന്നു.
സാധാരണ ടൈപ്പ്, ഒരു തരം ഒരേ അച്ചില്‍ വാര്‍ത്തെടുത്ത, മുശടന്‍, മൂരാച്ചി മരപ്പട്ടിത്തലയന്‍ കത്തനാമ്മാരെപ്പോലെയല്ല അദ്ദേഹം . രക്തവും, മാംസവും, മജ്ജയുമുള്ള ഒരു നല്ല മനുഷ്യനാണെന്നു തോന്നുന്നു. തല്‍ക്കാലത്തെ കാര്യമാണ് പറയുന്നത്. പിന്നീടുള്ള കാര്യം ദൈവം തമ്പുരാനറിയാം. കാരണം ഏത് നല്ല അച്ഛനെയും അങ്ങാടിയത്തിന്റെ കയ്യില്‍ കിട്ടിയാല്‍ കുരങ്ങിന്‍റെ കയ്യില്‍ പൂമാല കിട്ടിയപോലെയാണല്ലോ! അങ്ങോര് ഈ പാവത്തിനെയും കരിക്കാട്ടിക്കളയുമോ എന്ന ഭയമാണ് ഈയുള്ളവന്.
ഏതായാലും ഒത്തിരി സൊള്ളാന്‍ പറ്റിയില്ല. കാരണം ആന്റണിയച്ചന്‍ തന്നെ. സംശയരോഗിയായ ഭര്‍ത്താവിനെപ്പോലെ അദ്ദേഹം അവിടെ നിന്നു വൈക്ലബ്യപ്പെട്ടു ഞെളിപിരി കൊള്ളുകയായിരുന്നു. കാണുന്നവരെല്ലാം അദ്ദേഹത്തിന് പന്തക്കാരാണല്ലോ!
എങ്കിലും ഒരു കാര്യം പറയാതെ വയ്യ. ആ സംഗീത രോഗം ബാക്കിയുണ്ട് ഇഷ്ടന്. തല്‍ക്കാലം നമുക്കത് അവഗണിക്കാം. കാരണം നമ്മുടെ പള്ളിയില്‍ ഇപ്പോള്‍ അതില്ലാത്തത് ആരാ ഒരാളുള്ളത്? ആന്റണിയച്ചന്‍ തൊട്ട്, ആനിയമ്മ, അച്ചാമ്മ, സൂസമ്മ വരെ ഈ രോഗത്താല്‍ പീഡിതരാന്.
പിന്നെ, ജോന്‍സ്ടി അച്ചന് പാടാന്‍ ഇത്തിരി കഴിവ് കൂടുതലുണ്ടെന്ന കുറവേയുള്ളൂ!
Thursday, March 12, 2009
ഈ കുട്ടിനേതാകന്മാര്‍ നമ്മുടെ പ്രതിനിധികളോ?
എന്തായിരുന്നു ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പിന്റെ സവിശേഷതകള്‍? പ്രധാനമായും നമ്മുടെ വികാരി ഫാ. ആന്റണി തുണ്ടത്തിലിന്റെയും, അദ്ദേഹത്തിന്റെ ദല്ലാള്മാരുടെയും അനാവശ്യമായ ഇടപെടലുകളും കൈകടത്തലും തന്നെ . ഒട്ടു മിക്ക വാര്‍ഡുകളിലും തന്നെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുവാന്‍ അച്ഛനും കൂട്ടരും കിണഞ്ഞു പരിശ്രമിചിരുന്നൂ എന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. അച്ഛന്റെ നേരിട്ടുള്ള പ്രോത്സാഹനത്തിന്റെ ഫലമായി മാത്രമാണ് ഇതുവരെ സമൂഹത്തില്‍ താരതമ്യേന അജ്ഞാതരായിരുന്ന പല കുട്ടിനേതാക്കന്മാരും പാസ്റ്ററല്‍ കൌണ്‍സിലില്‍ കടന്നു കൂടിയിരിക്കുന്നത്. അച്ഛന്റെ ശിങ്കിടിമാരായ പലരും വാര്‍ഡുകള്‍ തോറും വിളിച്ച് അച്ചന് താല്പര്യമുള്ളവരെ മുമ്പോട്ട് വരുവാന്‍ പ്രോത്സാല്‍ഹിപ്പിച്ചു. അവരില്‍ പ്രധാന്യരാണ് പഴയ കോര്‍ കമ്മിറ്റി മെമ്പറും, ഇപ്പോള്‍ ഫാര്‍ സൌത്ത് വാര്‍ഡ് മെമ്പറായി ഇടിച്ചു കയറിയിട്ടുള്ള റോയ് "ദ യൂസ് ലെസ്" തച്ചിലും, ചാന്ദ് പൊട്ട് ബോബന്‍ അവര്കളും. "ഉരല്‍ മോഷ്ടിക്കുമ്പോഴും വിരല്‍ തന്നെയെങ്കിലും മറയായി വേണം" എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ അച്ഛനും കൂട്ടരും ഈ ചീഞ്ഞ രാഷ്ട്രീയക്കളി പൊതുജനങ്ങളില്‍ നിന്നോ, വിശ്വാസികളില്‍ നിന്നോ മറച്ചു വയ്ക്കുവാന്‍ പേരിനെങ്കിലും യാതൊരു ശ്രമവും നടത്തിയില്ല . ഇത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ തന്റേടം ഒന്നുകൊണ്ടു തന്നെ എന്നല്ലാതെ എന്ത് പറയാന്‍? "സഭയ്ക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും. ആരുണ്ട് ചോദിക്കാന്‍? ഞാനാണ് വികാരി" എന്ന ഉങ്കാണ് അദ്ദേഹത്തിന്. (അച്ഛന്റെ നിഘണ്ടുവില്‍ സഭ എന്നാല്‍ അങ്ങാടിയത്ത് എന്നര്ത്ഥം.) തിരുവായ്ക്ക് എതിര്‍ വായില്ലല്ലോ.
പാസ്റ്ററല്‍ കമ്മിറ്റി സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യം വേണ്ട യോഗ്യതകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ അച്ഛന്‍ വിളമ്പരം ചെയ്തിരുന്നു. പ്രഥമവും പ്രധാനവുമായി അധികാരികളുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാതെ, അവരെ നൂറു ശതമാനം അനുസരിക്കുവാന്‍ തയ്യാറുള്ളവര്‍ മാത്രം കൌന്സിലിലെയ്ക്ക് മല്‍സരിക്കുവാന്‍ തുനിഞ്ഞാല്‍ മതി എന്ന വിജ്ഞാപന മായിരുന്നു. ഇത് അര്‍ഹരായ പലരെയും മുമ്പോട്ട് വരുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തി. കാരണം അഭ്യസ്തവിദ്യരും സമുദായസ്നേഹികളും സ്വന്തം വ്യക്തിത്വമുള്ളവരുമായ ഒട്ടേറെ ഇടവകാംഗങ്ങള്‍ വികാരി നിര്‍ദ്ദേശിച്ച ഈ നിബന്ധനകള്‍ തങ്ങള്‍ക്കു അപമാനകരമായി കണക്കാക്കി. അധികാരികളുടെ കയ്യിലെ കേവലം ഒരു റബ്ബര്‍ സ്റ്റാമ്പായി രണ്ടു വര്ഷം പാരിഷ് കൌസിലില്‍ ഇരുന്നു കസേര ചൂടാക്കുവാന്‍ അവര്‍ തയ്യാറല്ലായിരുന്നു. അതെ സമയം പാരിഷ് കൌണ്‍സില്‍ മെമ്പറാകാനുള്ള പ്രധാന യോഗ്യത അധികാരികളോടുള്ള ആളടിയാത്തം മാത്രം എന്നിരിക്കെ സ്ഥാനാര്‍ഥികളുടെ പ്രളയമായി. ഏത് അഡ്റസ്സില്ലാത്ത മണ്ടനും അണ്ടനും പാരിഷ് കൌണ്‍സിലില്‍ കയറിപ്പറ്റി കുട്ടി നേതാവ് കളിക്കാമെന്ന അവസ്ഥയായി. അധികാരികള്‍ക്ക് വേണ്ടതും അത് തന്നെയായിരുന്നു. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്ധികളില്‍ നിന്നും നറുക്ക് വീണു തിരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികളെ, അവര്ക്കു അധികാരികളോടുള്ള കൂറ് സംശയിച്ച് മാത്രം, ഓരോ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് പുറത്താക്കുകകൂടി ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്നുരണ്ട് ഭക്തസംഘടനകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടെകാവുന്ന പ്രതിനിധികളുടെ കൂറില്‍ സംശയം തോന്നിയ വികാരി ആ സംഘടനകളിലെ തിരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേയ്ക്ക് മാറ്റി വച്ചതായ സംഭവവും ഉണ്ടായിട്ടുണ്ട്.
പാരിഷ് കൌന്സിലിലെയ്ക്ക് ഇങ്ങനെ തനിക്ക് ഇഷ്ടപ്പെട്ടവരെ മാത്രം എന്തഴിമതിയും കാണിച്ചു തള്ളിക്കയറ്റുവാന്‍ വികാരിയച്ചന്‍ ഇത്രമാത്രം വ്യഗ്രത കാണിക്കുന്നതിന്റെ രഹസ്യമെന്ത്? ഈ അളവ് വിട്ട ആക്രാന്തത്തിനു കാരണമെന്ത്? ഇന്ന് ഈ പാരിഷ് കൌന്സിലിലെയ്ക്ക് നമ്മുടെ ഇടയില്‍ നിന്നും സെലെക്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കുട്ടി നേതാക്കന്മാരെ ഒന്ന് സൂക്ഷിച്ചു പഠിക്കുക. പലരും കേരളത്തിലെ രാഷ്ട്രീയക്കാരെപ്പോലെ പുനര്‍ജന്മം ചെയ്തവര്‍. ഇവിടെ നടക്കുന്നത് വെറും കസേരചുറ്റിക്കളിയാണ് . ഉദാഹരണം: പഴയ കോര്‍ കമ്മിറ്റി മെമ്പര്‍ ഇപ്പോള്‍ വെറും മെമ്പര്‍. പഴയ വെറും മെമ്പര്‍ ഇപ്പോള്‍ കൈക്കാരന്‍. പഴയ കൈക്കാരന്‍ ഇപ്പോള്‍ ഭക്ത സംഘടനാ പ്രസിഡണ്ട്. പണ്ടത്തെ ഭക്ത സംഘടന പ്രസിഡണ്ട് അവര്‍കളുടെ ഭാര്യ ഇപ്പോള്‍ അമ്മ സഖ്യത്തിന്റെ ഹെഡ്. ഒന്നു രണ്ടു വാര്‍ഡുകളില്‍ നിന്നും അപവാദം മാത്രം ഭയന്ന് ബിനാമികള്‍! ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവരും തന്നെ കഴിഞ്ഞ കാല സേവനം കൊണ്ട് അച്ഛനോടുള്ള കൂറ് തെളിയിച്ചവര്‍.
സഭാധികാരികളും അവരുടെ പാദസേവകരായ പഴയ കമ്മിറ്റികളും കൂടി ഈ സമൂഹത്തിന് വരുത്തിവച്ചിരിക്കുന്ന വിനകള്‍ എന്തെന്ന് നമുക്കു പലര്ക്കും ഇപ്പോഴും പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. കഴിഞ്ഞകാലാനുഭവങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഈ പുതിയ ഭരണകൂടം ചെയ്തു കൂട്ടാന്‍ പോകുന്ന എടാകൂടങ്ങള്‍ എന്താണെന്ന് ഊഹിക്കുവാന്‍ തന്നെ പ്രയാസം. അവര്‍ ഈ ഇടവകയ്ക്ക് വിനയല്ലാതെ ഒന്നും വരുത്തിക്കൂട്ടുകയില്ലെന്ന് ഉറപ്പാണ്.
ഈ പാരിഷ് കൌണ്‍സില്‍ പ്രതിനിധീകരിക്കുന്നത് നമ്മളെ, ഈ ഇടവകാംഗങ്ങളെയല്ല. അതുകൊണ്ട് ഈ ഇടവകയുടെ ക്ഷേമത്തെ മുന്‍നിറുത്തി അവര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഉറപ്പായും അവര്‍ സംരക്ഷിക്കുന്നത് അധികാരികളുടെ താല്‍പര്യങ്ങളെയായിരിക്കും. കാരണം അവരുടെ മേശയില്‍ നിന്നുവീഴുന്ന അപ്പക്കഷ്ണങ്ങളുടെ ഉച്ചിഷ്ടം ഭോജിച്ച് മാത്രം അധികാരക്കൊതി അടക്കുന്നവരാനല്ലോ നമ്മുടെ ഈ "നാമമാത്ര" ജനപ്രതിനിധികള്‍!
-
മാന്യ വായനക്കാരുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍... - Anonymous said...
The new priest's constant singing is getting on my nerves. what kind of b.s. is this? he is so artificial and phony. the mass has become a ridiculous drama. i wouldn't come to this church if it were not for my children. i think all the people and choir also should sing the prayers. that will teach these phony priests a lesson. this is the only solution for this "padum pathiri" problem.
March 15, 2009 9:38 AM
-
Anonymous said... What happend to SMCC election?
March 15, 2009 3:12 PM
-
Dineshan said... mone gunesha,
ninte nominees aarum nuranju kayariyille? what happened...YOu think you are not smart enough to play games with the permanent vicari?????? The management has the right to mismanage...It is just that simple...ithu manasillaakkan sense venum, sensitivity venu...sensibilit venum..pinne vere enthokkoyo venum...ninte pani beenamayude purmbokkil kannukale alakshyamaayi meyan vidal aanallo...athokke niruthi karthavaruliya kalpana pol ormoyode beli arpikkuka. appol ner vijarum undakum..ketto mone gunesha...March 15, 2009 4:04 PM
-
Anonymous said... Vicar is getting all his cronies into the parish council because he is afraid of being caught. He has sliced of funds from church account and building account. He is worried someone will dig it up.
March 15, 2009 8:58 PM
Tuesday, March 10, 2009
ചിക്കാഗോ സീറോ മലബാര്‍ ദേവാലയത്തിന്റെ യഥാര്‍ത്ഥ മുഖം

-
(click above for enlargement) -
- കമ്മെന്റുകള്‍
-
Anonymous said... Please find out why we are banned from parking the cars on 45th st. (?)A known hypocrite hit resident's car and ran?? Police still investigating ?
What is our role in the Church, Are we part of the Church? Just to give contribution and hear the bullshit? Why delay in presenting the account of Construction. We are preparing for 1st anniversary of dedication? Any body receive any commission?
What is use of basement? Why the code violation in construction ? Who is responsible? Architect? Paid Engineer, core-construction Committes?
Appreciate if you could do investigate and enlighten the people on these issues.March 14, 2009 4:31 PM
This photo shows the ugly face of Syro-Malabar church in Chicago.
March 11, 2009 6:53 PM
-
Anonymous said... hello syromalabar voice,
I hope you heard that the church authorities are finally planning to read the church construction account details in the church. They always sent mail to our home regarding, easter, christmas, all kind of collections etc.etc. Why cant they mail these construction account details to every parishner's home instead of reading in the church? This is not a one thousand or two thousand dollar account. We are talking about millions. Can anybody remember what they read in that church? First of all nobody understands anything in that church, because of the acho. Fine, they might do it in the hall. Nobody has the time to go sit there forever and listen to this. But if they mail it we can go through it on our own time.(that's what they don't want.)March 12, 2009 8:35 PM

- Anonymous said...
I love you Malabar Voice! I LOVE YOU! I LOVE YOU!
March 10, 2009 3:03 PM
-
Anonymous said... You must click on the bic/church picture. The enlarged view is awsome! Thanks to voice for bringing this photogenic picture!!
March 10, 2009 3:11 PM
-
Anonymous said... I like to know more about Mr. Sebastian! I mean a better descrption. Please!!
March 10, 2009 3:17 PM
-
Dineshan said... Engilum ente guneshaaa...
ithu mosham...de ingottu nokiye..YOu took a picture from outside the compound of the church and say this is the real face of the church. Church dont have control on the private properties of the neighbours...If it poses a health threat or environmental threat you can very well approach the village of Bellwood. Enthinum ethinum nee ingane vicariyude nere vikaaraprakadanam nadathunnathu sheriyaano...Engilum ente gunesha...Ashaya daaridryam varumbol pena thaazhathu vaykkuka....allathe mattullavante nenchathu kuththaruthu...March 10, 2009 3:25 PM
പ്രിയപ്പെട്ട ദിനേശാ,
രണ്ടു കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
ഒന്നു: ഞങ്ങള്‍ വികാരിയുടെ നേരെ മനപ്പൂര്‍വം വികാര പ്രകടനം നടത്തുന്നൂ എന്ന് പറയുന്നതു ശരിയല്ല. ഒരു പക്ഷെ, ഇതിന്‍റെ തലക്കെട്ടായി "ദേവാലയത്തിന്റെ യഥാര്‍ത്ഥ മുഖം" എന്നതിന് പകരം "മറ്റൊരു മുഖം" എന്ന് കൊടുക്കെണ്ടാതായിരുന്നൂ.
രണ്ട്:
ആശയ ദാരിദ്ര്യം എന്ന് പറയുന്നതു ഈ ജന്മത്ത് ഞങ്ങള്‍ക്കുണ്ടാകുമെന്നു വിചാരിക്കേണ്ട. അധികാര മോഹികളായ അച്ചന്മാരും, സ്ഥാന മോഹികളായ കുട്ടി നേതാക്കന്മാരും, നമ്മളെപ്പോലെ മണ്ടന്മാരായ കുറെ ജനങ്ങളും ചിക്കാഗോയിലുള്ളിടത്തോളം കാലം അങ്ങനെ ഒരു ഭയം വേണ്ട. ഇവരുടെ പേക്കൂത്തുകള്‍ വേണ്ടാം വിധം, സമയാ സമയം പുറത്തു കൊണ്ടുവരുവാന്‍ ഉള്ള സാങ്കേതിക ബുദ്ധി മുട്ടുകളെയുള്ളൂ.
വീണ്ടും നന്ദി.
സീറോ മലബാര്‍വോയിസ്
-
Anonymous said... After presenting the 'kanakku' the name of the 'core committe' will be renamed as 'konaka committee'
March 10, 2009 3:26 PM
- Thank you for your suggestion. It is not a bad idea! Even achan might like It!
- സിറോ മലബാര്‍ വോയിസ്.
Sunday, March 8, 2009
ഞായറാഴ്ച ചിന്തകള്‍ - ഹെന്നസ്സിക്ക് മുമ്പ്
രണ്ടു CPA മാരുടെ മിനുക്ക് പണികള്‍ കഴിഞ്ഞു പുറത്ത്, സ്വതന്ത്രനായ ഒരു CPA യ്ക്ക് സൂക്ഷ്മ പരിശോധനയ്ക്ക് കൊടുത്തിരിക്കയായിരുന്നു വത്രേ! അതാണിത്ര താമസം പിടിച്ചത്.
ആന്ട്രൂസ് CPA ഒപ്പിച്ചു കൊടുത്ത ആളാണ് ഈ സ്വതന്ത്രനെന്ന് കൂടുതലൊന്നും പേര്‍ക്ക് അറിയില്ലായിരിക്കാം.
കണക്കുകള്‍ വായിച്ചു കേള്‍ക്കുന്നതില്‍ എന്താണ് കഴമ്പ് എന്ന് ഈ ലേഖകന് മനസ്സിലാകുന്നില്ല. പുതിയ ദേവാലയത്തിന് സംഭാവന ചെയ്ത എല്ലാവര്ക്കും ഒരു കോപ്പി കൊടുക്കും എന്ന് വിശ്വസിക്കുന്നു. പൊതുജനങ്ങളുടെ കൈയ്യില്‍ കിട്ടിക്കഴിയുമ്പോള്‍ അല്ലെ അതില്‍ ഒളിഞ്ഞിരിക്കുന്ന ഗുണ്ടുകള്‍ അവര്ക്കു നേരിട്ടു കാണ്ട് മനസ്സിലാക്കുവാന്‍ പറ്റുകയുള്ളൂ.
കഴിഞ്ഞ ഒരു ലക്കത്തില്‍ ഞങ്ങള്‍ പറഞ്ഞ പോലെ, പള്ളിപണി കഴിഞ്ഞിട്ട് കോണ്ക്രീറ്റ് ഉണങ്ങിയിട്ടില്ല. അതിന് മുമ്പ് തന്നെ ഓരോന്ന് കൊഴിഞ്ഞു വീഴാന്‍ തുടങ്ങി. വലിയ കൊട്ടും കുരവയുമായി നാട്ടില്‍ നിന്നും പ്ലെയിനില്‍ കെട്ടിയെടുത്ത് കൊണ്ടുവന്ന ബലി പീഠം രണ്ടായി പിളര്‍ന്നു എന്ന് കേട്ടു. അത് താനേ പിളര്ന്നതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ബിഷപ്പ് പിളര്ത്തിയതാകാനാണ് സാധ്യത. അദ്ദേഹമാണല്ലോ ഈ സമൂഹത്തെ പിളര്‍ത്തിയത്. അതിന്റെ പ്രതീകമായി രണ്ടു കുരിശുകളും അള്‍ത്താരയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇനി ഇപ്പോള്‍ ആകാശത്തില്‍ നിന്നും ഒരു ഇടിത്തീയും കൂടി വീഴേണ്ട കുറവേയുള്ളൂ.
ബലി പീറത്തിനു മാത്രമല്ല വിള്ളല്‍. നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത ഗ്രാനൈറ്റിനും പലയിടത്തും പൊട്ടല്‍ പറ്റിയിട്ടുണ്ട്. ഗ്രാനൈറ്റ് പൊട്ടുന്നത് ജീവിതത്തില്‍ ആദ്യമായി കാണുകയാണ്. മുട്ടത്തോടിന്റെ ഘനമേ നമ്മുടെ ഗ്രനൈറ്റിനുള്ളൂ . പിന്നെ പൊട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!
അതുപോകട്ടെ, പള്ളിയുടെ ആനവാതിലോ? ആനവാതിലിന്റെ കാര്യത്തില്‍ പൊതുജനങ്ങളുടെ കണ്ണില്‍ അധികാരികള്‍ പൊടിയിടുകയായിരുന്നല്ലോ. വലിയ കൊത്തുപണി ചെയ്ത വാതില്‍ എന്നായിരുന്നു കേട്ടുകേള്‍വി. അടുത്ത് നോക്കുമ്പോളല്ലേ, കൊത്തു പണിയല്ല , ഒട്ടിപ്പ് പണിയാണെന്ന് മനസ്സിലാകുന്നത്. ഒട്ടിപ്പ് ഓരോന്ന് അടര്‍ന്നു വീഴാന്‍ തുടങ്ങി. മരം വട്ടച്ചിട്ടുമുണ്ട്. നാട്ടിലെ മരമല്ലേ. ഇതുപോലുള്ള നശിച്ച തണുപ്പ് നമ്മുടെ നാടന്‍ മരം അനുഭവിച്ചിട്ടുണ്ടോ. അത് മനസ്സിലാക്കാനുള്ള ബോധം നമ്മുടെ കോറിനും കത്തനാര്‍ക്കും ഇല്ലാതെ പോയി. താമസിയാതെ ഒരു റീ ഒട്ടിപ്പ് നടത്തേണ്ടി വരും !
വാതിലവിടെ അടഞ്ഞു തന്നെ കിടക്കട്ടെ.. നമ്മുടെ പ്രശസ്തമായ സ്റ്റെയിന്‍ഡ് ഗ്ലാസ് വിന്‍ഡോകള്‍ക്ക് എന്ത് പറ്റി? കറമ്പന്റെ വെടുയുണ്ട കൊണ്ട പോലെയല്ലേ അത് പൊട്ടിത്തകര്‍ന്നിരിക്കുന്നത്! ഇനി സ്റ്റെയിന്‍ഡ് ഗ്ലാസ് വിന്‍ഡോ കാണണമെങ്കില്‍ നമ്മള്‍ വത്തിക്കാനില്‍ പോകേണ്ടി വരും! പക്ഷെ ഇക്കാര്യത്തില്‍ സാമ്പത്തിക നഷ്ടം കൂടുതല്‍ വരില്ല. കാരണം നമ്മുടേത് വെറും ചായമടിച്ച വെറും ചില്ലാണെന്നു നമുക്കു മാത്രമല്ലേ അറിയൂ!
ഓ! ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്! നമ്മുടെ പുതിയ അച്ഛന്റെ വി. കുര്‍ബാന കണ്ട് സായൂജ്യമടയാനുള്ള സാഹചര്യമുണ്ടായി. ഫാ. ജോന്‍സ്ടീ. നല്ല പേര്, നല്ല കുര്‍ബാന, നല്ല പാട്ട്. വി. കുര്‍ബാന കൈക്കൊണ്ടിട്ടു തിരിച്ചു വരുമ്പോള്‍ നമ്മുടെ ബീനാമ്മയുടെ കണ്ണ് നെറുകയിലേയ്ക്കു കയറിയിരിക്കുന്ന സീന്‍ കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി സംഗതി ഏറ്റിട്ടുണ്ടെന്ന്. പക്ഷെ എന്ത് പറയാന്‍! ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.അദ്ദേഹത്തിന് സംസാര ശേഷിയില്ലല്ലോ! സംഗീത ശേഷിയെ ഉള്ളൂ. പാടുന്നതും പാട്ടിലൂടെ, പ്രാര്‍ത്ഥിക്കുന്നതും പാട്ടിലൂടെ. അങ്ങാടിയത്തിന്റെ നേരെ ഓപ്പോസിറ്റ്.
ഏതായാലും ഇത്രത്തിടം വന്ന സ്ഥിതിക്ക് നമ്മുടെ ബിഷപ്പിനെയും അച്ചന്മാരെയും ജോന്‍സ്ടീ അച്ഛന്‍ ഒന്നുരണ്ടു സ രി ഗ മ പഠിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. കാളരാഗം കേട്ടു ജനങ്ങള്‍ മടുത്തു.
ആരോ പറയുന്ന കേട്ടു അച്ഛന്‍ വലിയ നാടകക്കാരനും മറ്റുമാണെന്ന്. അതുകൊണ്ടായിരിക്കും വലിയ ചുവന്ന കര്ട്ടനൊക്കെ കണ്ടപ്പോള്‍ അച്ഛന്‍ വെറുതെ വികാര വിവിശനായിപ്പോയത്. സാരമില്ല. ഇതൊക്കെ നാടകക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. പക്ഷെ പള്ളിയാണെന്നുള്ള കാര്യം മറക്കരുതേ. ഞങ്ങളുടെ പെണ്ണുങ്ങള്‍ കരയാന്‍ ഒരു ചാന്‍സ് നോക്കിയിരിക്കുകയാണ്. അവര്‍ വികാരമതികളാണ്. ഈ അഭിനയം അച്ഛന്‍ ഇനി ഏറെ തുടര്‍ന്നാല്‍ ഞങ്ങളുടെ പെണ്ണുങ്ങള്‍ സീരിയല്‍ കണ്ടതിന്റെ ബാക്കി കരച്ചില്‍ പള്ളിയില്‍ വച്ചു കരഞ്ഞു തീര്‍ക്കും!
ഒരു കാര്യം പറയാന്‍ വിട്ടുപോയി! നമ്മുടെ പഴയ അസ്തേന്തി വികാരി, ഫാ. വിന്‍സെന്റ് ചാടി! ങാ, അദ്ദേഹം പൌരോഹിത്യം വിട്ടു ഗ്രഹസ്ഥാശ്രമത്തിലെയ്ക്ക് കടക്കാന്‍ തയ്യാറാകുന്നുവത്രേ! വിശദ വിവരങ്ങള്‍ അറിയണമെങ്കില്‍ ഫാ. ആന്റണിയോട് ചോദിക്കുക.
പക്ഷെ ഒരു കാര്യം സമ്മദിക്കാതെ വയ്യ. വിന്സന്റദ്ദേഹം ആളൊരു വേന്ദ്രനാണ്. ചാടിക്കഴിഞ്ഞ്, ആ ക്ഷീണത്തില്‍ അദ്ദേഹം പുതിയൊരു കാറ് മേടിച്ചു. ബിഷപ്പ് അങ്ങാടിയത്തിന്റെ പേരില്‍!!!!!!
അങ്ങാടിയത്ത് പിടിച്ചൊരു പുലിവാല്!
ഓര്‍ത്തുപോകുകയാണ്, അന്നദ്ദേഹം പ്രസംഗിച്ച സംഗതികളൊക്കെ അനുസരിച്ച് ജീവിച്ചിരുന്നെങ്കില്‍ എന്ത് മണ്ടത്തരമായിപ്പോയിരുന്നെനെ!
കമന്റുകള്‍
-
Anonymous said... Dear Editor,
is there anybody in our church who can control our new priest's 'sangeetha haasyam'?March 8, 2009 3:25 PM
-
Anonymous said... who is going to be punished for cracking the altar? will we have a special collection to replace it?
March 8, 2009 3:27 PM
-
വസന്തന്‍ said... I think you people are not Catholics or even Christians. That’s why you are discussing church issues in public spaces.
Its very pathetic.March 8, 2009 11:23 PM
പ്രിയപ്പെട്ട വസന്തന്‍, പള്ളിക്കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യുന്നത് ഇതുവരെ മാര്‍പ്പാപ്പ വിലക്കിയതായിട്ട് അറിവില്ല. പള്ളിയുടെ അകത്ത് നടക്കുന്നതെല്ലാം നല്ല കാര്യങ്ങള്‍ ആണെങ്കില്‍ നാല് പേര്‍ അറിയുന്നതില്‍ എന്താണ് വസന്താ ഒരു കുഴപ്പം? നാല് പേര്‍ അറിയട്ടെ!
സിറോ മലബാര്‍ വോയിസ്.
-
Mathunni said... Good job, Voice in bringing the interesting, up to date with the happenings in our church in a simple style of your pen. My concern is that you are biased in your opinions against the priests ?. It is easy to find a black spot in a White sheet of paper . That does not mean that the whole white paper is filled with black spots. A Mass needs to be a felt and enjoyed as a conversation with Lord. If the new priest tries for that , why should anyone get hurt !!!. It is real pity that some of us are finding fault with the new priest who sings the MASS !!. Let him sing and if most of the people like it , let it be that way !!. , rather than making the mass a “lip service” and finish it fast for the Henessey .
Real Issues are with Curtain and parking and accounts and ”Kutti” Nethankkanmar. It has been difficult to walk around the church without hitting a “Kutti Nethavu”. Mr. Voice Editor may use his Ink for bringing out the reality of our “Chotta nethakkanmar”, who walks around in wolfs Suite !! . And also lets allow new nethankkanmar to come and take over the place of “permanent Nethankkanmar”. Hey – let’s give a chance to everybody to serve. Our Folks are thirsting to serve the Community. Any body who looks around can feel the thirst to serve!! “Kulippichu Kochillathakkalle makkale” ;-)March 9, 2009 10:22 AM
Saturday, March 7, 2009
തോക്കില്‍ കേറി വെടി വച്ച വായനക്കാരന്‍
Anonymous said...hey syro voice,
you are too slow with your news. not impartial either. You put nadesans death in the voice even though he is not our parish member. but you didnt not put scaria chennikkaras death in the voice. why? He helped our parish, parishners different ways. Poor man never looked for any leadership or anything. I think he should be recognized. We expect diplomacy from u Mr.VOICE.
Our church althara already cracked into two according to who's wish? Not gods wish. Anyway I heard something like that. Please go there and have a close look at it. Make sure you take your camera with you. Once again Keep everything up todate.
GOD HAS SPECIAL PLANS ABOUT YOU.
GOOD LUCK.March 7, 2009 2:48 PM
പ്രിയപ്പെട്ട വായനക്കാരാ,
നിങ്ങള്‍ പറഞ്ഞത് അംഗീകരിക്കുന്നു. മനപ്പൂര്‍വമായിരുന്നില്ല. എങ്കിലും നമ്മുടെ പ്രിയപ്പെട്ട തങ്കച്ചനെപ്പറ്റി എന്തെങ്കിലും എഴുതാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നൂ ഈ ലേഖകന്‍.
മൂന്നുപതിറ്റാണ്ടിലേറെയുള്ള ബന്ധമാണ് ഞങ്ങള്‍ പരസ്പരം. വിശദമായി എഴുതുവാന്‍ പലതവണ തുനിഞ്ഞതാണ്. പക്ഷെ വാക്കുകള്‍ എന്നെ കൈ വിടുന്നു. എങ്കിലും സമീപഭാവിയില്‍ അദ്ദേഹത്തെ ക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ ഈ പേജുകളില്‍ നിങ്ങള്ക്ക് പ്രദീക്ഷിക്കാം.
രണ്ടു വര്‍ഷത്തിലേറെ മരണത്തെ മുന്നില്‍ കണ്ടുകൊണ്ടു, അതിനെ സധൈര്ര്യം, പുഞ്ചിരിയോടെ നേരിട്ട ഒരു വ്യക്തിയാണ് അദ്ദേഹം.
ഒരു കാര്യം പറയാതെ വയ്യ. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ വളരെ സരസമായി ഈ ലേഖകനോട് പറഞ്ഞ ഒരു കാര്യമാണ്. അദ്ദേഹം ചാപ്പലിനായി 50,000 ഡോളര്‍ സംഭാവന ചെയ്തു. മരത്തേലോ ഭിത്തിയെലോ പേര് വരാനല്ല. അത് വന്നുമില്ല. അതദ്ദേഹം ഒട്ടു ആഗ്രഹിക്കുന്നുപോലുമില്ല. പക്ഷെ, അദ്ദേഹം മൂക്കേല്‍ കൈ വച്ച് പോയി, പേരിനുവേണ്ടി നമ്മുടെ ചില ആളുകള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കണ്ട്. അതായിരുന്നു തങ്കച്ചന്‍. അദ്ദേഹത്തിന്റെ 50000 ത്തിന്റെ ക്രെടിട്ടെടുത്തു മരത്തേല്‍ പേരു കൊത്തിയ ചില മാന്യരെ ഈ ലേഖകനറിയാം. വെളിപ്പെടുത്തല്‍ പിന്നാലെ.
പിന്നെ സുഹൃത്തെ, അള്‍ത്താരയല്ല രണ്ടായി പൊട്ടിയിരിക്കുന്നത്. ബലിപീഠമാണ്. അള്‍ത്താര രണ്ടായി പൊട്ടാന്‍ ഇരിക്കുന്നെയുള്ളൂ. പൊട്ടിയിരിക്കുന്ന മറ്റു പല സാധനങ്ങളുടെയും വിവരങ്ങള്‍ ഉടനെ ഈ പേജുകളില്‍ താമസംവിനാ നിങ്ങള്ക്ക് വായിക്കാം. അതിന്റെ റിപ്പോര്‍ട്ട് തയ്യാറായി വരുന്നേയുള്ളൂ.
നിങ്ങള്‍ തോക്കില്‍ കേറി വെടിവച്ചൂ എന്ന് പറഞ്ഞാല്‍ മതിയല്ലോ! രസം കൊല്ലി!
-
Kunjunni said... Thankachen gave 50000. Nobody took the credit. His family name is engraved in the stone and exhibhited. This donation was dedicated to his father and mother and her father and mother - according to the engravings. Syromalabar voice is simply pretending that they know everything..Thankachen, no doubt was a nice guy and his demise is a big loss for the community, As with everybody he was in the middle of controversies too...
March 8, 2009 5:36 PM
Thank you Kunjunni.
സീറോ മലബാര്‍ വോയിസ്
Thursday, March 5, 2009
ഒരു പള്ളിയും ഒരുപിടി രാഷ്ട്രീയവും ഇവയ്ക്കിടയില്‍ കിടന്നുഴലുന്ന ഒരു സമൂഹവും
- ഈയിടെ ഒരു സ്ഥിരം വായനക്കാരനില്‍ നിന്നും ഞങ്ങള്ക്ക് ലഭിച്ച ഒരു comment:
- Anonymous said...
hello voice,
I am a regular reader of your Voice. We have a new church. It is a fact.(even though majority of the community was against it). There is no parking space for not even 300 family. That is another fact. Now they are changing the schedule (hopefully). According to my knowledge most majority of the community will go for the malayalam mass. So parking problem still exists. Dear voice , do you have any idea in your brain to take care of our problem (other than building another church)? One more request. If you have any more ink left in your pen please discourage these kind of nonsense.
About the Mid west ward election, its all over the church that the candidate didn,t pay his due. etc. etc. What kind of church is this? What kind of authorities are these? May be he had a difficulty to pay his share? Maybe he had a cash problem. Everybody loosing jobs in this economic crisis. May be he is facing something like that. If he is eligible in every other aspect authorities should give him a chance. Instead of humiliating him and his family. What a selfish, heartless, greedy, thankless, crew. CHRIST DEFINITELY IS NOT AMONG THEM. HOLLY SPIRIT DEFINITELY NOT AMONG THEM. THAT IS WHY THIS CHURCH IS IN SUCH A BIG MESS.March 4, 2009 6:07 PM
- ഒരു പഴഞ്ചൊല്ലുണ്ട്: വീട്ടിലെ കാരണവര്‍ക്ക് സ്വന്തം അടുപ്പില്‍ എന്തും ആകാമെന്ന്. ശരിയാണ്. പക്ഷെ അത് മല മൂത്ര വിസര്‍ജ്ജനമാകുമ്പോഴോ?
- ഇതാണ് ഇന്നു നമ്മുടെ സീറോ മലബാര്‍ പള്ളിയില്‍ അരങ്ങേറുന്നത്.
- "ദൈവത്തിന്‍ തിരു ഭവനമിതാ,
- ദൈവജനത്തിന്‍ ഭവനമിതാ" എന്ന് ജനങ്ങള്‍ എല്ലാ ഞായറാഴ്ചയും പാടുന്നു. അപ്പോള്‍ അങ്ങാടിയത്ത് പിതാവ് പറയുന്നു, "ഈ പള്ളി എന്റെ ഭവനമാണ് " എന്ന്. അതനുസരിച്ച് അദ്ദേഹം പള്ളിയില്‍ തന്റെ തോന്ന്യാസമെല്ലാം ചെയ്യുന്നു. അദ്ദേഹത്തിന്റെ പരിഷ്കാരങ്ങള്‍ സീറോ മലബാര്‍ സഭ ഒട്ടുക്ക് അറിയപ്പെടുകയും ചെയ്യുന്നു.
ഇതൊക്കെ കണ്ടും കേട്ടുമാണ് വികാരിയച്ചന്‍ പഠിക്കുന്നത്. ചൂളം പോലും അടിയ്ക്കാതെ അടിച്ച് മൂളിച്ചു വരുന്ന ചരക്കു തീവണ്ടി പോലെയാണ് വികാരിയച്ചന്‍. ജനവികാരങ്ങളെ ചവിട്ടി മെതിച്ചുള്ള ഒരു ഒരുപ്പോക്കാണ് അദ്ദേഹത്തിന്റേത്. എന്ത് കടുംകൈ ചെയ്യാനും തയ്യാറുള്ള മാഫിയ കൊലയാളിയെപ്പോലെ. എല്ലാം സഭയ്ക്ക് വേണ്ടിയാണത്രേ! പക്ഷെ, മെത്രാനും, തനിക്ക് ചുറ്റും നിന്ന് പാദശുശ്രൂഷ ചെയ്യുന്ന ഒരു ന്യൂനപക്ഷവും മാത്രമെ അദ്ദേഹത്തിന്റെ സഭയിലുള്ളൂ. ഈ ഇടവയിലെ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ അദ്ദേഹത്തിന്റെ സഭയില്‍ ഉള്‍പ്പെടുന്നില്ല. കാരണം അദ്ദേഹത്തിന്റെ മിക്കവാറും നടപടികളും ജനഹിത വിരുദ്ധവും, ജനദ്രോഹപരവുമാണ് എന്നത് തന്നെ.
ഇപ്പോള്‍ നടക്കുന്ന പാരിഷ് കൌണ്‍സില്‍ സെലെക്ഷനില്‍ എന്താണ് നടക്കുന്നത്? ഏത് മൂന്നാംകിട രാഷ്ട്രീയക്കാരെയും, ആഫ്രിക്കന്‍ സ്വേച്ചാധിപതികളെയും ലജ്ജിപ്പിക്കുന്നതരം തരം താഴ്ന്ന രാഷ്ട്രീയ കുതികാല്‍ വെട്ടലും, ചീഞ്ഞ ചരടുവലികളുമാണ് വികാരിയും അദ്ദേഹത്തിന്റെ സില്‍ബന്ധികളും കൂടി ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത് . വാര്‍ഡുകളിലെ ഇലെക്ഷന്‍, അഥവാ, സെലെക്ഷന്‍, മിക്കവാറും കഴിഞ്ഞു . ഒന്നോ രണ്ടോ പേരെ മാറ്റി നിറുത്തിയാല്‍, ഇതിലും പരിതാപകരവും, ശോചനീയവുമായ ഒരു സംഘം ജനങ്ങളെ നമ്മുടെ ഇടയില്‍ ഇനി കണ്ടെത്തുക അസാധ്യം. ഇവര്‍ പ്രതിനിധീകരിക്കുന്നതും, സേവിക്കുന്നതും പൊതുജനങ്ങളെയല്ല. അധികാരികളെയാണ്. അധികാരികളെ മാത്രം അചഞ്ചലമായി സേവിക്കും, അവരുടെ മാത്രം ചൊല്‍പ്പടിക്ക് നില്ക്കും, അവരുടെ താളത്തിനൊത്ത് തുള്ളും എന്ന് മാത്രം ഉറപ്പുള്ളവരെ മാത്രമെ അവര്‍ വച്ചു പൊറുക്കുകയുള്ളൂ. അല്ലാത്തവരെ ഏത് നീചവും നികൃഷ്ടവുമായ ഉപാധികളും ഉപയോഗിച്ചു അവര്‍ ഒഴിവാക്കും. ഇതിനൊരു മകുടോദാഹരണമാണ് ഈയിടെ മിഡ് വെസ്റ്റ് വാര്‍ഡില്‍ അരങ്ങേറിയ സെലെക്ഷന്‍ അസാധുവാക്കല്‍ പ്രഹസനം.
മിഡ് വെസ്റ്റ് വാര്‍ഡില്‍ നിന്നും നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ടതാണ് മി. സെബാസ്റ്റ്യന്‍. എന്നാല്‍ അധികാരികളോട് എല്ലാക്കാര്യത്തിലും നൂറു ശതമാനം കൂറ് പുലര്‍ത്തുമോ എന്ന സംശയത്താല്‍ അദ്ദേഹത്തെ പുറത്താക്കുവാന്‍ വേണ്ടി അധികാരികള്‍ കണ്ടെത്തിയ ഒരു മുടന്തന്‍ ന്യായമാണ്, അദ്ദേഹം പള്ളിക്ക് വേണ്ട പദസാരം കൊടുത്തിട്ടില്ല എന്നത് എന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു .
2004 ല്‍ മാത്രം അമേരിക്കയിലേയ്ക്ക് കുടിയേറിയ അദ്ദേഹം പള്ളിയ്ക്ക് വാര്ഷിക പിരിവ് പ്ലെഡ്ജ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അപ്രദീക്ഷിതമായി ജോലിസംബന്ധമായ പ്രതിസന്ധി വന്നപ്പോള്‍ തന്റെ പ്ലെഡ്ജ് ല്‍ നിന്നും താല്ക്കാലത്തെയ്ക്ക് ഓരോഴിവിനു അപേക്ഷിക്കുകയും അധികാരികള്‍ അത് അനുവദിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. കൌണ്‍സില്‍ സെലെക്ഷനില്‍ നറുക്ക് വീണുകഴിഞ്ഞപ്പോള്‍ വികാരിയച്ചന്‍ പറഞ്ഞതനുസരിച്ച് അന്നേ ദിവസം വരെയുള്ള കുടിശിഖ അദ്ദേഹം ഉടനെ കൊടുത്തുതീര്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മി. സെബാസ്ത്യന്റെ കൂറില്‍ സംശയം തോന്നിയ അച്ഛന്‍ കളം മാറ്റി ചവിട്ടുകയാണ് ചെയ്തത്.
ബൈബിള്‍ തന്നെ പറയുന്നുണ്ട്: നിയമം മനുഷ്യന് വേണ്ടിയാണ്, മനുഷ്യന്‍ നിയമത്തിനു വേണ്ടിയല്ല, എന്ന്. അനുഭവ സമ്പത്തും അറിവുമുള്ള ഒരു വ്യക്തിയാണ് മി. സെബാസ്റ്റ്യന്‍. അത് നമ്മുടെ ഇടവകയ്ക്കായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. പണം മാത്രമല്ല ഒരു വ്യക്തിയുടെ ധനം. പണത്തിനുപരിയായി പല കഴിവുകളും മനുഷ്യര്‍ക്കുണ്ട്. ജീവിത പരിചയവും അനുഭവസമ്പത്തും ഉള്ളവര്‍ അത് സമൂഹത്തിനായി സമര്‍പ്പിക്കുകയും അത് ഇരുകയ്യും കൂട്ടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുകയും ചെയ്താലേ സമുദായത്തില്‍ ശരിയായ ഉന്നതിയുണ്ടാകൂ. ഇന്നു നമ്മുടെ ഇടവകയില്‍ സംഭവിച്ചിരിക്കുന്നത് തന്നെ ഇതിന് നല്ലോരുദാഹരണമാണ്. കോടികള്‍ ഉണ്ടെങ്കില്‍ ഏത് മണ്ടനും ഈ അമേരിക്കയില്‍ ഒരു പള്ളി പണിയാം. വേണ്ടാ, താജ് മഹാള്‍ പണിയാം. എന്നാല്‍ അത് മനുഷ്യര്‍ക്ക് ഉപയോഗപ്രദമാകും വിധം പണിയണമെങ്കില്‍ അനുഭവസമ്പത്ത് ഉള്ളവരുംകൂടി അധികാരസ്ഥാനത്ത് വേണ്ടത് അനിര്‍വാര്യമാണ്. അതിന്റെ അഭാവമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്ക് കാരണം. പാര്‍ക്കിന്ഗ് ആവശ്യത്തിനില്ലാത്ത പള്ളി. ആവശ്യത്തിന് വലുപ്പമില്ലാത്ത പള്ളി. മറ്റൊരു പള്ളിയുടെ മുറ്റത്തൊരു പള്ളി. ഇപ്പോള്‍ തന്നെ തകരാന്‍ തുടങ്ങിയിരുക്കുന്ന ഒരു പള്ളി. (ഇതിനെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് പിന്നീട്). സ്വാര്‍ഥമതികളായ കുറെ സഭാധികാരികളും അധികാരക്കൊതിയന്മാരായ ഒരു പറ്റം സമുദായനെതാക്കളും, ഷണ്ഠമണ്ടശിരോമണികളായ കുറെ ഉപദേശകരും. ഈ മൂവര്‍ സംഘം വരും വര്‍ഷങ്ങളില്‍ കാട്ടിക്കൂട്ടാന്‍ പോകുന്ന പേക്കൂത്തുകള്‍ നോക്കിയിരുന്നു കാണാം.
വിഷയത്തിലേയ്ക്ക് തിരിച്ചു വരാം. മി. സെബാസ്റ്റ്യന്‍ ഒരു സഭാവിരുദ്ധനോ, പുരോഹിത വിരോധിയോ അല്ല. തന്റെ കഴിവിനൊത്ത് സഭയ്ക്കുവേണ്ടി എന്നും ധാരാളം കൊടുത്തിരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നമ്മുടെ ദേവാലയ നിര്‍മ്മാണത്തിനായി ഞെരുങ്ങിയെങ്കിലും 5000 ഡോളര്‍ അദ്ദേഹം സംഭാവന ചെയ്തു. ജോലിയില്‍ പ്രതിസന്ധി വന്നപ്പോള്‍ അദ്ദേഹം തന്റെ ബുദ്ധിമുട്ടുകള്‍ അധികാരികളെ ധരിപ്പിക്കുകയും ചെയ്തിരുന്നതാണ്. എന്നിട്ടും ഈ മുടന്തന്‍ ന്യായം ഉന്നയിച്ചു അദ്ദേഹത്തിന്റെ സെലെക്ഷന്‍ റദ്ദാക്കിയത് എവിടുത്തെ ന്യായമാണ്? ഇത് മുഖാന്തിരം മി. സെബാസ്റ്റ്യനും കുടുംബവും അനുഭവിക്കുന്ന മാനസിക വേദനയ്ക്ക് ആര് പറയും ഉത്തരം? സമൂഹത്തില്‍ അദ്ദേഹത്തിന്റെ നിലയ്ക്കും വിലയ്ക്കും ഏറ്റിട്ടുള്ള ക്ഷതത്തിന് ആര്, എന്ത് പരിഹാരം ചെയ്യും?
ഇതൊരു ഒറ്റപ്പെട്ട സംഭവമായി ഞങ്ങള്‍ കാണുന്നില്ല. വ്യത്യസ്തമെങ്കിലും വേദനാജനകമായ അനുഭവങ്ങള്‍ അധികാരികളില്‍ നിന്നും പല കുടുംബങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്. പല കുടുംബങ്ങളിലും ക്ഷുദ്രം വിതയ്ക്കാന്‍ അധികാരികള്‍ ശ്രമിച്ചതായി ഞങ്ങള്‍ക്കറിയാം. കുടുംബാംഗങ്ങളെ തമ്മില്‍ അടിപ്പിക്കുവാനുള്ള കരുക്കള്‍ പലതും അവര്‍ പലപ്പോഴും നീക്കാറുണ്ട് . ഉദാഹരണമായി, നമ്മുടെ ഇടവകയിലെ ഒരു പ്രമുഖ കുടുംബത്തിലെ ഒരംഗത്തെ ഒഴിവാക്കി, ആ കുടുംബത്തിലെ തന്നെ മറ്റൊരംഗത്തെ ആ സ്ഥാനത്ത് അവരോധിക്കാനുള്ള അധികാരികളുടെ കുത്സിത നീക്കങ്ങള്‍ പരാജയപ്പെട്ടത് ആ കുടുംബത്തിന്റെ തറവാട്ടുമഹിമ ഒന്നു കൊണ്ടുമാത്രമാണ്. നേരെ മറിച്ചും സംഭവിച്ചിട്ടുള്ള ശോചനീയമായ എത്രയെത്ര മ്ലേച്ചമായ കഥകള്‍!
ഈ സാഹചര്യത്തില്‍ മുകളില്‍ കമ്മെന്റ് ചെയ്തിരിക്കുന്ന വ്യക്തിയെ അനുകരിച്ചു ഞങ്ങളും ചോദിക്കുകയാണ്: പുരോഹിതരെ, നിങ്ങളുടെ ഹൃദയമെവിടെ? നിങ്ങള്‍ ആരാധിക്കുന്ന ദൈവമേത് ? നിങ്ങള്‍ സേവിക്കുന്ന ജനമേത് ?
ഒരു കാര്യം ഞങ്ങള്ക്ക് തികച്ചും ബോധ്യമായിരിക്കുന്നു. ആന്റണിയച്ഛന്റെ ഹൃദയത്തിലെ പുരോഹിതന്‍ ഒളിച്ചോടിയിരിക്കുന്നു. പകരം അദ്ദേഹത്തില്‍ കെ. കരുണാകരന്‍ കുടിയേറിയിരിക്കുന്നു. ഇനി ഒരാശ്രമത്തിന്റെ ഘനമേറിയ ഭിത്തികള്‍ക്കും ആന്റണിയച്ചനെ ഒതുക്കി നിറുത്താന്‍ കഴിയില്ല.
ഇവിടുത്തെ ജനങ്ങള്ക്ക് ആന്റണിയച്ചനെ നഷ്ടപ്പെട്ടു കഴിഞ്ഞു . ഒരു പക്ഷെ ദൈവത്തിന് പോലും അദ്ദേഹത്തെ നഷ്ടപ്പെട്ടോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു!
കമന്റുകള്‍...
-
Dineshan said... dineshan breaking silence:
gunesha ...athu kalakki."ഇപ്പോള്‍ തന്നെ തകരാന്‍ തുടങ്ങിയിരുക്കുന്ന ഒരു പള്ളി......" you are absolutely right. Permanent vicar said after christmas mass that we got an award for best flooring. If you take a closer look at the flooring you can see cracks.......Your heading for your article is amazing and it reflects the situation of syromalabarians in chicago..
Monday, March 2, 2009
മിഡ് വെസ്റ്റ് വാര്‍ഡ് സെലെക്ഷന്‍ അസ്സാധുവാക്കിയത് തികഞ്ഞ അന്ന്യായം
ഈ കുതിരക്കച്ഛവടത്തിന് പിന്നില്‍: നമ്മുടെ രക്ഷയുടെ താക്കോല്‍ സൂക്ഷിപ്പുകാരെന്നു നാം വിശ്വസിക്കുന്ന സഭാധികാരികളും അവരുടെ പാദ സേവകരായ ഒരു കപട ന്യൂനപക്ഷവും.
വിശദവും വിശ്വാസനീയവുമായ റിപ്പോര്ട്ട് ഉടന്‍ പ്രദീക്ഷിക്കുക.
(നേരത്തെ ചില കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്ക്ക് ലഭിച്ച അറിവുകള്‍ നൂറു ശതമാനം ശരിയായിരുന്നില്ല എന്ന് ഞങ്ങള്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു . ആ അറിവുകള്‍ വച്ചു ഞങ്ങള്‍ അന്ന് എഴുതിയ റിപ്പോര്‍ട്ടുകളില്‍ ഖേദിക്കുന്നു.)
hello editor,
I saw a comment saying that the altar is cracked and who are they going to punish? I think I know the answer. May be u thinking that andrews and chamakala team right? No. Wrong! Their wives! That's how they do it in the church. The real criminals are going to walk around the church with their head up. what a fiasco! Good luck.
One more thing. you are trying so hard to help this community and educate them. But I have news for you . They never change. So why don't you take care of your personal business instead.
March 9, 2009 3:45 PM
സഹോദരാ, നിങ്ങള്‍ പറഞ്ഞതു നൂറു ശതമാനം ശരിയാണ്. കേട്ടിട്ടില്ലേ: "എളതരം കണ്ടിടത്തെ വാതം കോച്ചൂ." ആമ്പിള്ളോരോട് കളിച്ചാല്‍ അടി മേടിക്കും. അതവര്‍ക്കറിയാം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്. ഇതാണ് നമ്മുടെ അധികാരികളുടെ നയം. കെട്ടിയവനോടുള്ള സൂക്കേട് ഭാര്യയോടും മക്കളോടും തീര്‍ക്കുന്ന കുറെയേറെ കഥകള്‍ ഞങ്ങള്‍ക്കറിയാം. ഭീരുക്കള്‍!
ഏതായാലും പറയാതിരിക്കാന്‍ വയ്യ. നിങ്ങള്‍ വളരെ സൂക്ഷ്മദ്രക്കായ വ്യക്തി തന്നെ!
അവസാനത്തെ പാരഗ്രാഫില്‍ പറഞ്ഞതും സത്യം. നൂറിന് നൂറ്റിപ്പത്ത് ശതമാനം സത്യം! പക്ഷെ എന്ത് ചെയ്യാം. പൊതു സേവനം ഞങ്ങള്ക്ക് ഒരു രോഗമായിപ്പോയി!