Wednesday, April 29, 2009
വാര്‍ഷിക പൊതു യോഗം - മൂന്നാം ഭാഗം
നമ്മുടെ ജനങ്ങളല്ലേ. ഇമ്മിണി പരിശോധിക്കും! വികാരിയച്ചനോട് പരിശോധനക്കായി ഫയല്‍ ആവശ്യപ്പെടാന്‍ ചുണയുള്ള ആമ്പിള്ളേര്‍ നമ്മുടെ പള്ളിയില്‍ എമ്പിടിയുണ്ട്! പാന്റ്സില്‍ പിടുക്കും!
ഞങ്ങള്‍ ഏതായാലും ആ കണക്കുകളില്‍ക്കൂടി ഓടി ഒന്നു കണ്ണോടിച്ചു. വിശദമായി ഫയല്‍ പരിശോധിച്ചില്ലെങ്കിലും കിട്ടിയ നാലുപേജ് കണക്കുകള്‍ ഒന്നിരുത്തി വായിച്ചാല്‍ പൊതുജനങ്ങളുടെ പണം കൊണ്ടു അധികാരികള്‍ ആറാട്ട് നടത്തിയതിന്റെ തെളിവുകള്‍ പലത് കാണാം. ഉദാ: ഇന്ത്യയിലുള്ള മൊയലന്‍ സെറാമിക്സിന് സ്റ്റെയിന്‍ ഗ്ലാസ്, ബലിപീഠം , ബേമ, മറ്റു ഇറക്കുമതി സാധനങ്ങള്‍ എന്നിവയ്ക്ക് കൊടുത്തത് $221,387. അതായത് ബജറ്റ് ചെയ്തിരുന്ന 200,000 ഡോളറില്‍ നിന്നും ഇരുപത്തിയോരായിരത്തില്‍ പരം ഡോളര്‍ അധിക ചെലവ്. ഇന്ത്യന്‍ രൂപ വച്ച് കണക്കാക്കിയാല്‍ "വെറും" ഒരു കോടിയോളം രൂപ!
എന്താണാവോ "ഈ മറ്റു ഇറക്കുമതി സാധനങ്ങള്‍?"
അതവിടെ നിക്കട്ടെ. ഇതെഴുതുമ്പോള്‍ നമ്മുടെ ഇടവകയിലെ ഒരു പ്രമുഖ വ്യക്തി പറഞ്ഞത് ഓര്‍ത്തുപോകുകയാണ്. അദ്ദേഹം പറഞ്ഞു: "പെയിന്റ് ചെയ്ത ഗ്ലാസ് വാങ്ങാന്‍ നമ്മള്‍ മുടക്കിയ ഈ തുകയുണ്ടായിരുന്നെങ്കില്‍ നാട്ടില്‍ ഒരൊന്നാന്തരം ഒരു ഗ്ലാസ് ഫാക്ടറി സ്വന്തമായി തുടങ്ങാമായിരുന്നു. ഒരുപക്ഷെ അതില്‍ നിന്നുള്ള ഭാവി വരുമാനം കൊണ്ട് പള്ളിയുടെ മോര്‍ട്ട്ഗേജ് തന്നെ അടഞ്ഞുപോയേനെ."
എത്രയോ സത്യം!
ചങ്ങനാശ്ശേരിക്കാരന്‍ അച്ചായന്‍ കോണകം വാങ്ങാന്‍ കൊച്ചിക്ക് പത്തിരട്ടി വണ്ടിക്കാശും മുടക്കി പോയതിന് തുല്യമല്ലേ ഇത്? അല്ലെങ്കില്‍ പറയൂ: നാട്ടില്‍ നിന്നും ഇവ ഇറക്കുമതി ചെയ്തിട്ട് ഈ സമൂഹത്തിന് എത്ര ലക്ഷത്തിന്റെ ലാഭം നിങ്ങള്‍ ഉണ്ടാക്കി കൊടുത്തുവെന്ന്. ഒരു കോടി രൂപ! മനസ്സിലാക്കൂ മാലോകരെ, നമുക്ക് ലാഭമൊന്നും ഉണ്ടായില്ല. ഒരു ചുക്കും ലാഭമായി ഉണ്ടായില്ല. ഉറപ്പ് . നേരെ മറിച്ച് നഷ്ടമേ ഉണ്ടായുള്ളൂ. കനത്ത നഷ്ടം. അല്ലെങ്കില്‍ ഉത്തരവാദിത്ത്വപ്പെട്ടവര്‍ മറുപടി പറയട്ടെ. "നിങ്ങള്‍ ഈ സാധനങ്ങളുടെ വില ഇവിടെ അന്ന്വേഷിച്ചോ? എത്ര കമ്പനികളില്‍ അന്ന്വേഷിച്ചു. കിട്ടിയ ക്വൊട്ടേഷന്‍ എത്ര? നാട്ടില്‍ എത്ര കമ്പനികളില്‍ നിന്നും നിങ്ങള്‍ കൊട്ടേഷന്‍ വാങ്ങി? എന്തുകൊണ്ട് ഈ മൊയലന്‍ സെറാമിക്സ്? ആരുടെ ശിപാര്‍ശയില്‍ നിങ്ങള്‍ ഈ കമ്പനിയുമായി ഈ ഇടപാട് നടത്തി?" അച്ഛനും ശിങ്കിടികളും മറുപടി പറയണം.
ഈ പള്ളിപണിയില്‍ നടന്നിരിക്കുന്ന കള്ളക്കളികളുടെ ആഴം നമ്മളധികമാരും മനസ്സിലാക്കുന്നില്ല. മനസ്സിലാക്കുന്ന അപൂര്‍വ്വം പേര്‍ മൌനം പാലിക്കുന്നു. അധികാരികള്‍ അത് മുതലാക്കുന്നു. ഓര്‍ക്കുക, ആറ് മില്യണ്‍ന്റെ പള്ളിയാണിവര്‍ പത്തു മില്യണ്‍ കൊണ്ടു പണിതിരിക്കുന്നത് !
അഴിമതിയുടെയും അടിവലിവിന്റെയും ഈറ്റില്ലമായ നമ്മുടെ കൊച്ചു കേരളത്തില്‍ ഒരു കോടിയുടെ കച്ചവടം നടത്തിയിട്ട് ആരും സ്വന്തം ചീള വീര്‍പ്പിച്ചില്ല! എത്ര പുണ്യവാന്മാര്‍! ഇവരുടെ ഈ BS എല്ലാം വിശ്വസിക്കാന്‍ ഈ ഇടവകക്കാരെല്ലാം മന്ദബുദ്ധികളല്ലേ!
സുഹ്രത്തുക്കളെ, നമ്മുടെ പള്ളിപണിയില്‍ ധൂര്‍ത്തും അഴിമതിയും നടന്നിട്ടുണ്ടോ എന്നതല്ല ചോദ്യം. എത്രമാത്രം നടന്നിട്ടുണ്ട് എന്നുള്ളതാണ്.
ആര് നടത്തിയെന്നുള്ളതും.
Sunday, April 26, 2009
ഓത്ത് കുര്‍ബാന, അഥവാ, സത്യപ്രതിജ്ഞാ നാടകം
കാരണം മറ്റൊന്നുമല്ല. ഇത്തമ്മയെയും പിള്ളേരെയും പള്ളിയുടെ മുമ്പിലിറക്കിയിട്ടു കിഴക്കേ പാര്‍ക്കിംഗ് ലോട്ട് വഴി കറങ്ങി ചെന്നപ്പോള്‍ ദാ കിടക്കുന്നു നമ്മുടെ കറമ്പന്‍ പോലീസ്. നേരെ പുറകോട്ടടിച്ചു. ഗതി മുട്ടിയപ്പോള്‍ ഞാനൊരു വിദ്യ പ്രയോഗിച്ചു. പഴയ പള്ളിയുടെ പടിഞ്ഞാറെ ഭാഗത്ത് do not enter ല്‍ ക്കൂടി റിവേര്‍സ് അടിച്ചു. വളവു തിരിഞ്ഞു ചെന്നപ്പോള്‍ വേലിയുടെ ഓരം ചേര്‍ന്ന് ചെറിയൊരു ഗാപ് കിട്ടി. വണ്ടി അവിടെ തള്ളി കേറ്റിയിട്ടിട്ട് നേരെ പള്ളിയിലേക്കോടി.
അകത്തു കേറിയപ്പോള്‍ കണ്ട രംഗം കണ്ടു ഞാന്‍ അന്തം വിട്ടുപോയി. മറത്തിപ്പറമ്പിലച്ചന്‍ വളരെ ഔപചാരികപരമായി ആര്‍ക്കൊക്കെയോ സത്യ പ്രതിജ്ഞാവാചകം ചൊല്ലി കൊടുക്കുന്നു. ആദ്യമോര്‍ത്തു ആരുടെയോ കല്യാണമാണെന്ന്. പക്ഷെ നോക്കിയപ്പോള്‍ മണവാട്ടിയെക്കാണാനില്ല. പരിസരബോധം വന്നപ്പോള്‍ കാര്യം മനസ്സിലായി. പുതിയ കമ്മിറ്റിയുടെ സത്യപ്രതിജ്ഞ.
എന്തായിരുന്നു സത്യ പ്രതിജ്ഞ ചടങ്ങിന്റെ ഒരു പ്രൌഡി! തട്ടിച്ചു നോക്കിയാല്‍ പ്രസിഡന്റ് ഒബാമയുടെത് ഒന്നുമല്ലായിരുന്നു!
ഒരു നൂറായിരം കാര്യങ്ങള്‍ ഇവര്‍ ബൈബിളില്‍ കൈവച്ചു സത്യം ചെയ്തു. അച്ഛനെ എല്ലാ ക്കാര്യത്തിലും അനുസരിക്കുമെന്ന് സത്യം ചെയ്തു. പിതാവിനെ അനുസരിക്കുമെന്ന് സത്യം ചെയ്തു. പക്ഷെ അവര്‍ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന ഈ ഇടവകക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് മാത്രം അവര്‍ സത്യം ചെയ്തില്ല.
ഇനി ഇപ്പോള്‍ ഇവര്‍ എന്തൊക്കെ കുന്ത്രാണ്ടങ്ങള്‍ കാട്ടിക്കൂട്ടുമെന്നു ദൈവം തമ്പുരാന് മാത്രം അറിയാം.
തിരിച്ചു വരുമ്പോള്‍ വണ്ടിയില്‍ വച്ചു ഞാനും ഇത്തുവും കൂടി ഒരു കാര്യം ഓര്‍ത്ത് ചിരിച്ച് ചിരിച്ചു മണ്ണ് കപ്പി! മറത്തിപ്പറമ്പിയച്ഛന്റെ നമ്മുടെ പള്ളിയെപ്പറ്റിയുള്ള വര്‍ണന ഓര്‍ത്ത്. ഇദ്ദേഹം PhD ക്ക് വേണ്ടി മുടക്കിയ കാശ് പാഴായിപ്പോയി. ഉറപ്പ്. ഇങ്ങനെ ഇവര്‍ക്കെങ്ങനെ ഇരുട്ടുകൊണ്ട് തുളയടക്കാന്‍ ഉള്ള തൊലിക്കട്ടി കിട്ടി എന്ന് മനസ്സിലാകുന്നില്ല. നമ്മുടെ പള്ളിയകത്ത് കാലെടുത്തു വച്ചിട്ട് ആ അല്താരയിലേയ്ക്ക് നോക്കുന്ന ആരും മൂക്കത്ത് വിരല്‍ വച്ചു പോകും എന്നത് സത്യം. ഈ പൊതുജനങ്ങള്‍ ഇത്ര വിഡ്ഢികളാണെന്നു ഇവര്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ. ഈ വെള്ളയുടുപ്പും അണിഞ്ഞു പുരോഹിതവേഷം കെട്ടുന്നത് കൊണ്ടുമാത്രം നിങ്ങള്‍ പുലമ്പുന്ന അര്‍ദ്ധസത്യങ്ങള്‍ ഞങ്ങള്‍ ക്ഷമയോടെ കേട്ടുകൊണ്ടിരിക്കുന്നു. അത്ര തന്നെ.
പുരോഹിതരെ, നിങ്ങള്‍ കേരളത്തിലെ നാല്‍ക്കവലകളില്‍ വെറും വാക് ചാദുര്യം കൊണ്ടും വാചക ക്കസര്‍ത്തു കൊണ്ടും പാവങ്ങളെ പറ്റിച്ചു അവര്‍ക്ക് പാമ്പെണ്ണയും, മയിലെണ്ണയും, സര്‍വരോഗസംഹാരിയും വില്‍ക്കുന്ന തട്ടിപ്പ് വീരന്മാരുടെ നിലയിലേയ്ക്ക് തരം താണിരിക്കുന്നു. നിങ്ങള്‍ പറയുന്ന പുളുവെല്ലാം ഞങ്ങള്‍ കേള്‍ക്കുന്നു. പക്ഷെ അതെല്ലാം ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി. വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന് കര്‍ത്താവ് വിളിച്ചത് നിങ്ങളെ മാത്രം മനസ്സില്‍ കണ്ടുകൊണ്ടാണ്. അതീ ഇടവകയിലെ ഏത് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം.
ഒരു കാര്യം പറയാന്‍ മറന്നു പോയേനെ.
നമ്മുടെ CPA വിദ്വാന്മാര്‍ സകുടുംബം തപസ്സുധ്യാനം കൂടാന്‍ പോയി! മൂന്ന് ദിവസം പച്ചവെള്ളം പോലും കുടിക്കാതെ. (അവര്‍ കിട്ടിയ സമയംകൊണ്ട് ധ്യാനഗുരുവിനെ പിഴപ്പിച്ചില്ല എന്ന് വിശ്വസിക്കുന്നു.) എന്റെ മക്കളെ, ചെറിയോരുപദേശം. നിങ്ങള്‍ ചോവ്വാവൂല്ല. നിങ്ങള്‍ ഇതു പോലെ പത്തു തപസ്സു ധ്യാനം കൂടിയാലും നിങ്ങള്‍ ഈ സമൂഹത്തോട് ചെയ്ത അപരാധത്തിന് പൊറുതി കിട്ടില്ല. വെറുതെ ഭാര്യമാരെ പട്ടിണി ഇടാമെന്നുള്ളതല്ലാതെ യാതൊരു ഫലവും ഇതുകൊണ്ടു നിങ്ങള്‍ക്കിണ്ടാകില്ല. എങ്കിലും ഒരു നല്ല കാര്യം ഞങ്ങള്‍ പറഞ്ഞു തരാം: നിങ്ങള്‍ക്ക് ആണത്വം എന്നൊന്നുണ്ടെങ്കില്‍ കര്‍ത്താവിന്റെ ആ ശിഷ്യനെ കണ്ടു പഠിക്കൂ. യൂദാസിനെ. തൂങ്ങിച്ചാകുന്നതിലും ഒരന്തസ്സുണ്ട്!
വീണ്ടും ഒരു പെരുന്നാള്:
സത്യം പറയാമല്ലോ. ഇതൊരു മനസില്ലാമനസ്സോടെയുള്ള പെരുന്നാളായിരുന്നു. ഒരു ഘൂം ഉണ്ടായിരുന്നില്ല. കഴിഞ്ഞത് അതിരമ്പുഴക്കാര് നടത്തിയെങ്കില്‍ ഇത് എടത്വാക്കാര്‍ നടത്തി. വിട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ. പിന്നെ ചെണ്ടപ്പുറത്ത് കോല്‍ വയ്ക്കുന്നിടത്തു ഒരു പ്രദിക്ഷണവും കാണുമല്ലോ. മംഗ്ലീഷ് കുര്‍ബാനയ്ക്ക് പള്ളി ഒഴിഞ്ഞു കൊടുക്കുകയും വേണം. അപ്പോള്‍ മേല്‍പ്പറഞ്ഞ പ്രദിക്ഷണം സൂപര്‍. പഴയ പള്ളി കാലിയായി കിടപ്പുമുണ്ട്, ആന്റിമാര്‍ക്ക് സാരി പ്രദര്‍ശനത്തിനൊരു ചാന്‍സുമായി. നേരിയ മഴ ഒരു രസം കൊല്ലിയായിരുന്നുവെന്ന് മാത്രം.
പ്രിയപ്പെട്ട എടത്വാക്കാരെ, ഒരു കാര്യം തുറന്നു പറയുന്നതില്‍ വിരോധം തോന്നരുത്. ആ ബിരിയാണി. അത് പോക്ക് സാധനമായിരുന്നു. അറിയും മാംസവും ചേര്‍ത്തുണ്ടാക്കിയ ഒരു ഭക്ഷണം ഇത്രയ്ക്ക് അരുചികരമാക്കണമെങ്കില്‍ അതിന് ഒരു പ്രത്യേക കഴിവ് തന്നെ വേണം. കോഴിയായിരുന്നോ അത്? സാധനമെന്തായാലും അങ്ങോട്ട് ഒന്നു കടിക്കുമ്പോള്‍ റബര്‍ പന്ത് പോലെ ഇങ്ങോട്ട് തിരിച്ചടിക്കും. എല്ലല്ലാതെ അബദ്ധത്തില്‍ പോലും ഒരു ഇറച്ചിക്കഷണം കടിച്ചതായി ഓര്‍ക്കുന്നില്ല. കോഴിയുടെ വേസ്റ്റ് കഷണങ്ങളായിരുന്നു എന്ന് സംശയിക്കുന്നു. എന്തിനീ വഴിപാട്? സത്യം പറഞ്ഞാല്‍ എടത്വായില്‍ നിന്നു പെണ്ണ് കെട്ടാതിരുന്നത് ഈയുള്ളവന്റെ ഭാഗ്യമെന്നു ഇപ്പോള്‍ കരുതുന്നു. ഏടത്വരെ, ഒരു കാര്യം പറയട്ടെ: ഈ സീറോ മലബാറില്‍ വരുന്ന ജനങ്ങള്‍ ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാത്തവരല്ല. ഇല്ലെങ്കില്‍ വേണ്ട. ആരും പരാതി പറയില്ല. പക്ഷെ പിച്ചക്കാര്‍ക്കാണെങ്കിലും ഒരു നേരത്തെ ആഹാരം കൊടുക്കുകയാണെങ്കില്‍ നിറഞ്ഞ മനസ്സോടെ, സന്തോഷത്തോടെ, രുചിയോടെ കൊടുക്കുക. വെറും കടത്ത് കഴിക്കുന്ന പോലെ ചെയ്യാതെ. ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഏറ്റവും വലിയ തെളിവാണ് അവരുണ്ടാക്കുന്ന ഭക്ഷണത്തിന്റെ മേന്മ. ഇനി തന്നെയെങ്കിലും ഇതുപോലൊരു പെരുന്നാള്‍ സദ്യ, അഥവാ, സ്നേഹവിരുന്ന് കൂടാന്‍ ഈ ഇടവകക്കാര്‍ക്ക് ഇടയുണ്ടാകാതിരിക്കട്ടെ!
Tuesday, April 21, 2009
ഇനി നമുക്കു മനസമാധാനത്തോടെ മരിക്കാം!!
അങ്ങനെ ഫ്ലോറിഡയില്‍ ഒരുവിധം സ്വസ്ഥമായി കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുമ്പോള്‍ ദാ വരുന്നു ഇത്തമ്മയുടെ ഫോണ്‍ വിളി. അപ്രദീക്ഷിതമായി. കഴിഞ്ഞ ഞായറാഴ്ച.
എടുത്ത പാടെ അവള്‍ കാറി "എത്ര തവണ വിളിച്ചു, മനുഷ്യ! ഇതു എവിടെ പോയി കിടക്കുകയായിരുന്നു?"
പ്രത്യകം പറയേണ്ടല്ലോ. ആകെ വിരണ്ടു പോയി ഞാന്‍ .
"എന്തെ, എന്ത് പറ്റി ഇത്തമ്മ? കുഞ്ഞുങ്ങള്‍ക്കെന്തെങ്കിലും...?
"കുഞ്ഞുങ്ങള്‍ക്കൊരു കുന്തവുമില്ല. എല്ലാം നിങ്ങള്‍ക്കാ."
അവളുടെ പതിവു ചീറ്റല്‍.
"നീ ചുമ്മാ കാറാതെ കാര്യം പറ, ഇത്തമ്മേ. വെറുതെ മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാതെ."
"കാര്യോ? പറയാം. ദേ, നമ്മുടെ പള്ളി സിമിത്തേരി വാങ്ങിച്ചിരിക്കുന്നു."
"അതിനെന്താ ഒരു കുഴപ്പം, എന്റെ ഇത്തൂ? പള്ളിയായാല്‍ ഒരു സിമിത്തേരി വേണ്ടേ"
"വേണം. അതാ ഞാന്‍ സമയം പാഴാക്കാതെ വിളിച്ചത്. പ്ലോട്ട് വേണ്ടവര്‍ ഉടനെ വിളിച്ചു ബുക്ക് ചെയ്യണം. അങ്ങനാ അച്ഛന്‍ വിളിച്ചു പറഞ്ഞെ. കണ കുണ പറഞ്ഞിരുന്നാല്‍ നല്ല പ്ലോട്ടെല്ലാം ആണുങ്ങള് അടിച്ച് കൊണ്ടുപോം."
"അതിനിവിടെ ഇപ്പോള്‍ ഇവിടെ ആരാ ചാവാന്‍ കാത്തിരിക്കുന്നെ, ഇത്തെ? സാവധാനം പോരെ?"
"പോര. അതിനുള്ള സമയമില്ല. നമ്മുടെ പള്ളിയാണെന്നോര്‍ക്കണം."
" എന്ന് വച്ചാല്‍?" എനിക്ക് കാര്യം പിടി കിട്ടിയില്ല.
" എന്ന് വച്ചാലോ? പറയാം. അതിന് തലയ്ക്ക് വെളിവുണ്ടെങ്കിലല്ലേ പറഞ്ഞിട്ട് വിശേഷമുള്ളൂ."
"ഒന്നു പറഞ്ഞു മുടിയ്ക്കെന്റെ, ഇത്തെ. ഇവിടെ ഊണ് കഴിയ്ക്കാന്‍ സമയമായി. ആനിയമ്മ വിളിക്കുന്നു."
"ഒന്നോര്‍ത്തു നോക്ക് മനുഷ്യ. നമ്മുടെ പുതിയ പള്ളിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഇരിക്കാന്‍ ആവശ്യത്തിന് ഇടമില്ല. വണ്ടിയിടാന്‍ ലോട്ടില്‍ സ്ഥലവുമില്ല. പിന്നെ ഈ ചത്തവരെ ഇടാന്‍ ആവശ്യത്തിനുള്ള ഇടമുണ്ടാകുമെന്നു നിങ്ങള് വിചാരിക്കുന്നുണ്ടോ?"
"അതൊരു നല്ല പോയിന്റാ. സമ്മദിച്ചു തന്നിരിക്കുന്നു." അവളെയൊന്നു പോക്കാന്‍ ഞാന്‍ പറഞ്ഞു.
"അങ്ങനെ എന്റെ മോന്‍ മര്യാദയ്ക്ക് വാ. അതുകൊണ്ടെ നമുക്കു ഇപ്പോള്‍ തന്നെ അഡ്വാന്‍സ് കൊടുക്കാം. ഒരു പത്തു കുഴി നമുക്കു വേണമെന്നു ഞാന്‍ അച്ഛനോട് സൂചിപ്പിച്ചു കഴിഞ്ഞു ."
"എന്റെ പോന്നുടയക്കാര! ഞാന്‍ പോയ നേരത്ത് നിനക്കു എന്താ പെണ്ണുംപിള്ളേ തലയ്ക്ക് വട്ടു പിടിച്ചോ? ഇതാരെ പിടിച്ചിടാനാ ഇത്തമ്മേ ഈ പത്തു കുഴി?"
"അതോ? പറയാം. നിങ്ങളീ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് എന്നും പറഞ്ഞിട്ട് നടന്നിട്ട് ഒരു നക്കാപ്പിച്ച ഇന്നുവരെ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ല. എന്നാലേ പത്തു പൈസ ഉണ്ടാക്കാനുള്ള വഴി ഞാന്‍ പറഞ്ഞു തരാം. ഇന്നു പത്തു കുഴിക്കുള്ള അഡ്വാന്‍സ് കൊടുത്താല്‍ പിന്നീട് നൂറു കുഴിക്കുള്ള ലാഭം കിട്ടും. ഉറപ്പ്."
ഇത്തമ്മ പറഞ്ഞതില്‍ കാര്യമുണ്ടല്ലോ എന്നാലോചിച്ചു കൊണ്ടിരുന്നപ്പോള്‍ അവള്‍ തുടര്‍ന്നു:
"റിയല്‍ എസ്റ്റേറ്റ് ഫീല്‍ഡ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്ന് കരുതി മനുഷ്യന്‍ കാഞ്ഞു പോകാതിരിക്കുമോ? അതാ ഞാന്‍ പറഞ്ഞെ, ഇതൊരു നല്ല ഇന്‍വെസ്റ്റ്മെന്റ് ആണെന്ന്. എന്റെ ദൈവമേ! എന്റെ അപ്പച്ചന്‍ പണ്ടു പറഞ്ഞതു ഇന്നലേന്നു പറഞ്ഞ പോലെ ഞാന്‍ ഓര്‍ക്കുന്നു."
"നിന്റെ അപ്പച്ചന്‍ കള്ളു കുടിച്ചാല്‍ പിന്നെ പറയാത്തതെന്തെങ്കിലുമുണ്ടോ? കുറെ കല്ലു വച്ച തെറി ഞാനും കേട്ടിട്ടുണ്ട്. എന്നെയും പറഞ്ഞിട്ടുണ്ട് കുറെ തെറി . അതും എന്റെ ജോണി വാക്കര്‍ കുടിച്ചിട്ട്."
അത് കേള്‍ക്കാത്ത മട്ടില്‍ അവള്‍ പറഞ്ഞു:
"എന്റെ അപ്പച്ചന്‍ എപ്പോഴും പറയുമായിരുന്നു.
ആപത്തു കാലത്ത്
കാ പത്തു വച്ചാല്‍-
സമ്പത്ത് കാലത്ത്
തൈ പത്തു തിന്നാം."
"എടി മണ്ടീ, അങ്ങനെയല്ല. അത് നേരെ മറിച്ചാണ്. സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം"
"അതാ ഞാന്‍ പറഞ്ഞത്. കാ എപ്പോള്‍ വച്ചാലും മതി. പിന്നീട് തിന്നാം. ങാ, പിന്നെ നമ്മുടെ മോളമ്മ ഒരു കാര്യം പറഞ്ഞു. ആരോടും പറയരുതെന്നും പറഞ്ഞു പറഞ്ഞതാ."
" ഏത് മോളമ്മ?" അറിയാത്ത മട്ടില്‍ ഞാന്‍ ചോദിച്ചു. നമ്മുടെ മോളമ്മയെ അറിയാത്തവര്‍ ആരാ ഈ പള്ളിയിലുള്ളത്!
"നമ്മുടെ കൈക്കാരന്റെ മോളമ്മ. അതിയാന്‍ അവളോട് പറഞ്ഞതാണത്രെ. കുഴി വിറ്റ് പള്ളി നല്ല കാശുണ്ടാക്കും. ഇപ്പോള്‍ തന്നെ നല്ല ലാഭത്തിനാണ് പള്ളി ഈ സിമിത്തേരി പ്ലോട്ട് നമുക്കു മറിച്ച് വില്‍ക്കുന്നത്. പോരാത്തതിന് സാവധാനം പള്ളിയില്‍ പുതിയ നിയമം വരുമത്രേ. നമുക്കു തോന്നിയ സിമിത്തെരിയിലോന്നും പിന്നെ ശവം അടക്കാന്‍ പറ്റില്ല. അച്ഛന്‍ വന്നു വെള്ളം തെളിയ്ക്കണമെങ്കില്‍ സ്വന്തം സിമിത്തേരിയില്‍ തന്നെ അടക്കേണ്ടി വരും. അപ്പോള്‍ എല്ലാവരും ഇവിടെ തന്നെ പ്ലോട്ട് വാങ്ങാന്‍ നിര്‍ബന്ധിതരാകും. അപ്പോള്‍ കുഴിക്കു നല്ല പിടുത്തം വരും. റോക്കറ്റ് പോലെയായിരിക്കും അപ്പൊ കുഴിയുടെ വില പൊങ്ങുന്നത്. മോളമ്മയും പത്തുപതിനഞ്ച് കുഴിക്ക് അഡ്വാന്‍സ് കൊടുക്കുന്നുണ്ടത്രേ. വിറ്റ് തീരുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്‌താല്‍ നിങ്ങള്ക്ക് കൊള്ളാം. അത്ര തന്നെ "
"എന്തെ ഇത്തമ്മേ, ഈ കച്ചവടം എനിക്ക് വേണ്ട. നീ വേറെ വല്ല നല്ല കാര്യവും പറ." അക്ഷമനായി ഞാന്‍ പറഞ്ഞു.
"എന്റെ മനുഷ്യ, ഈ കണക്കിന് നിങ്ങളെങ്ങാന്‍ തട്ടിപ്പോയാല്‍ പുറമ്പോക്കില്‍ ഇടേണ്ടി വരും. എന്റെ ദൈവമേ, എനിക്കീ ഗതി വന്നല്ലോ! ഞാനും എന്റെ പിള്ളേരും ഇനി എന്ത് ചെയ്യും, കര്‍ത്താവേ...". ഇത്തമ്മ പതിവു പോലെ വെറുതെ മോങ്ങാന്‍ തുടങ്ങി.
"എന്നെ കുഴിയില്‍ അടക്കേണ്ട, പോരെ," അവളെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു. "എന്നെ ദഹിപ്പിച്ചാല്‍ മതി. ക്രിമേഷന്‍ . നമ്മുടെ നടേശനെപ്പോലെ. എന്താ അതിനൊരു കുഴപ്പം? പത്ത് മിനിട്ടിനകം കത്തിച്ചു ചാമ്പലാക്കി ഭരണിയിലാക്കി കയ്യില്‍ തരും."
"എന്റെ ഉടയക്കാരാ, ഞാനും അച്ഛനില്ലാത്ത ഈ പിഞ്ചു കുഞ്ഞുങ്ങളും ഇതെങ്ങനെ താങ്ങും? ഞങ്ങളിനി എങ്ങനെ ജീവിക്കും, കര്‍ത്താവേ? ഞാനന്നേ എന്റെ അപ്പച്ചനോട് പറഞ്ഞതാ എനിക്കാ മുച്ചീട്ടുകളിക്കാരനെ തന്നെ മതിയെന്ന്. എന്നാല്‍ ഇന്നെനിക്ക് ഈ ഗതി വരുമായിരുന്നോ? "
"എന്റെ ഇത്തമ്മേ. ഒന്നടങ്ങ്. ഇങ്ങനെ എണ്ണിപ്പെറുക്കാന്‍ ഇപ്പോള്‍ എന്തുണ്ടായി. ഞാനൊന്ന് ചത്തു കിട്ടിയിട്ട് പോരെ ഈ ബഹളം?" അവളെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു.
"ക്രിമേഷന്‍ വളരെ നല്ലതാണ്. ചിലവും കുറവ്. എല്ലാവര്‍ഷവും കല്ലറ സന്ദര്‍ശനം, ഒപ്പീസ്, ഇതൊന്നും വേണ്ടതാനും . നേരത്തെ പറഞ്ഞ പോലെ ചാരം ഭരണിയിലാക്കി കയ്യില്‍ തരും. വീട്ടില്‍ തന്നെ, നല്ല ഒരു സ്ഥലത്ത് സൂക്ഷിക്കുകയും ചെയ്യാം."
"അയ്യേ, വീട്ടില് സൂക്ഷിക്കുകയോ? അതേതായാലും വേണ്ട." പെട്ടെന്ന് കരച്ചില്‍ നിറുത്തി ഇത്തമ്മ പറഞ്ഞു.
"ങൂം? അതെന്താ, ഇത്തമ്മേ?" ഞാന്‍ ചോദിച്ചു.
"അതോ? എനിക്ക് പേടിയാകും"
"എന്റെ ചാരം കണ്ടാല്‍ പേടിയോ?" എനിക്ക് വിശ്വസിക്കാനായില്ല.
"ങൂം." കൊഞ്ചിക്കുഴഞ്ഞുകൊണ്ട് ഇത്തമ്മ മൊഴിഞ്ഞു. "അല്ലെങ്കിലും എനിക്കിപ്പോള്‍ എന്ത് കണ്ടാലും ഭയങ്കര പേടിയാ. പ്രായമാകുന്നതിന്റെ ലക്ഷണമായിരിക്കും. പണ്ടത്തെപ്പോലെ ഒരു സ്റ്റാമിനയുമില്ല " ഇത്തമ്മ പറഞ്ഞു.
ആ പറഞ്ഞതു സത്യമാണെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. പുറത്തു പറഞ്ഞില്ല.
"എന്നാലും ഇത്തമ്മേ," എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല, " ജീവിച്ചിരിക്കുമ്പോള്‍ എന്നെ പട്ട്യോളം പേടിക്കാത്ത നീ ചത്തു ചാരമായ എന്നെ പേടിക്കുന്നു വെന്നോ? വിശ്വസിക്കാന്‍ പ്രയാസം."
Friday, April 17, 2009
ഈസ്റ്റര്‍ ഞായര്‍ - ഒരു തിരിഞ്ഞു നോട്ടം
ഒരു മണിക്കൂര്‍ മുമ്പെ പാര്‍ക്കിംഗ് ലോട്ടിന്റെ ചില ഭാഗങ്ങള്‍ പോലീസ് അടച്ചിരുന്നു. ഭാഗ്യവാന്മാര്‍ക്ക് വണ്ടിയിടാന്‍ ഇടം കിട്ടി. അല്ലാത്തവര്‍ വണ്ടികള്‍ ദൂരെ മാറ്റി തെരുവിലിട്ടു. നിര്‍ഭാഗ്യവാന്മാര്‍ ഷട്ടിലെടുത്തു.
സേവന തല്‍പരരായ എത്ര പള്ളിനേതാക്കള്‍ വണ്ടി ദൂരെ പാര്‍ക്ക് ചെയ്ത ശേഷം ഷട്ടിലെടുത്ത് പൊതുജനങ്ങള്‍ക്ക് നല്ല മാതൃക കാട്ടി എന്ന് അടുത്ത ഞായറാഴ്ച അച്ഛന്‍ ഒന്നു അനൌണ്‍സിയാല്‍ നന്നായിരുന്നു.
ചടങ്ങുകള്‍ തുടങ്ങാന്‍ ആകാംക്ഷാഭരിതരായി കാത്തിരിക്കുന്ന ജനങ്ങള്‍!
അപ്പോള്‍ അതാ, വികാരിയച്ഛന്റെ അനൌണ്‍സ്മെന്റ്:
"കര്‍ത്താവ് ഉയര്‍ത്തെഴുന്നെല്‍ക്കുന്നത് കാണണമെങ്കില്‍ എല്ലാവരും പാരിഷ് ഹാളിലേയ്ക്ക് പോകുക".
ആരും അനങ്ങിയില്ല. അച്ഛന്റെ മുഖത്ത് ആ പതിവു ചമ്മിയ ചിരി.
അച്ഛന്‍ വീണ്ടും അന്നൌണ്‍സി: "കര്‍ത്താവ് ഉയര്‍ത്തെഴുന്നെല്‍ക്കുന്നത് കാണണമെങ്കില്‍ എല്ലാവരും പാരിഷ് ഹാളിലേയ്ക്ക് പോകുക".
പോയില്ലെങ്കില്‍ ചാവുദോഷമായെങ്കിലോ എന്ന ഭയത്താലാകാം ഇതോടെ ചില ഹതഭാഗ്യര്‍ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. പോകുന്നതിനു മുമ്പ് കൂട്ടൂരിയിട്ട് തങ്ങളുടെ ഇരിപ്പടം റിസര്‍വ് ചെയ്യാന്‍ പക്ഷെ, അവര്‍ മറന്നില്ല.
ആ ഹതഭാഗ്യരില്‍ ഈയുള്ളവനും ഉള്‍പ്പെടുന്നു എന്ന സത്യം ഏറ്റു പറയുന്നു.
പാരിഷ് ഹാളില്‍ ചെന്നപ്പോളല്ലേ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ പുതുമ കണ്ടത്! അസ്സല്‍ നാടകം. അതെ, ടേപ്പ് വച്ച്, ജീവനുള്ള മനുഷ്യര്‍ അഭിനയിച്ച വെറും ഒരു നാടകം! വിശ്വസിക്കാനായില്ല. മനുഷ്യന്‍ അധപ്പതിച്ചാലും ഇത്രമാത്രം അധപ്പതിച്ചു പോകുമോ എന്നത്ഭുത്തപ്പെട്ടുപോയി. ഈ ജോണ്‍സ്റ്റീ അച്ഛന്റെ നാടകക്കസറത്ത് എവിടെ ചെന്നു നില്‍ക്കും കര്‍ത്താവേ! ഈ പോക്ക് പോയാല്‍ താമസിയാതെ വി. കുര്‍ബാന പോലും നാടകമാക്കി മാറ്റാനുള്ള എല്ലാ സാധ്യതകളുമുണ്ട്! സത്യം പറയാമല്ലോ. ഇപ്പോള്‍ തന്നെ അള്‍ത്താരയില്‍ നടക്കുന്നതെല്ലാം ഒരു കോമഡി ഷോ പോലെയാണ്. ഒന്നോര്‍ത്തുനോക്കുക: അടി മുടി കളര്‍ ലൈറ്റ് പ്രളയം. അടിപൊളി വളയം. അടയുകയും തുറക്കുകയും ചെയ്യുന്ന ചുവന്ന കര്‍ട്ടന്‍ . ചരടുവലിക്കുന്ന പിന്നണി പ്രവര്‍ത്തകര്‍. യാതൊരു അര്‍ദ്ധവുമില്ലാത്ത ക്ലാവര്‍ കുരിശ്. കപ്യാരപ്പച്ചന്റെ വെളിച്ചപ്പാട് വേഷം. ശുശ്രൂഷികളുടെ വേലത്തരങ്ങള്‍. കൊച്ചാന്റിമാരുടെ ലേഖനവായന. പാടി പ്രാര്‍ത്ഥിക്കുന്ന പാതിരി. പിന്നണി യില്‍ പാടുന്ന ഗായക വൃന്ദം... പിതാവ്, അച്ഛന്‍ . തലങ്ങും വിലങ്ങും ഓടുന്ന അഷറന്മാര്‍. കാമറയുമായി ചുമ്മാ ഓടിനടക്കുന്ന ജോഷി വള്ളിക്കളം. മറ്റ് അല്ലറ ചില്ലറ കോമാളികള്‍. ഇങ്ങനെ പോകുന്നു നമ്മുടെ പള്ളിയിലെ നടീനടന്മാര്‍!
ഏതായാലും ഉയര്‍ത്തെഴുന്നെറ്റ യേശുവിന്റെ വേഷം കെട്ടിയ വിഡ്ഢിയെ മുത്തേണ്ട ഗതികേട് വന്നില്ല. സന്തോഷം!
ഉയരത്തെഴുന്നേല്‍പ്പു നാടകം കഴിഞ്ഞു മെയിന്‍ പള്ളിയിലായി പിന്നത്തെ അരങ്ങ്.
240 പേര്‍ക്ക് മാത്രം ഇരിക്കാന്‍ അനുമതിയുള്ള ബാല്‍ക്കണിയില്‍ അതിന്റെ ഇരട്ടി ജനം ഉറപ്പ്. (ഇപ്പോക്ക് പോയാല്‍ ബാല്‍ക്കണിയിടിഞ്ഞു വീണ് രക്തസാക്ഷിയായി നേരെ സ്വര്‍ഗത്തിലെയ്ക്ക് പോകാന്‍ താഴെയിരിക്കുന്ന കുറെ പേര്‍ക്ക് വളരെ ചാന്‍സുണ്ട്.) പള്ളിവരാന്തയില്‍ തറ ടിക്കറ്റ് എടുത്ത് സിനിമ കാണാനിരിക്കുംപോലെ ഒരു കൂട്ടം ജനങ്ങള്‍ അങ്ങനെ. ചാപ്പലില്‍ പുറം തിരിഞ്ഞിരുന്നു TV കുര്‍ബാന കണ്ടു സായൂജ്യമടയുന്ന ഒരു പറ്റം ജനങ്ങള്‍ വേറെ. ഒന്നും പറയാതിരിക്കയാണ് ഭേദം.
പണ്ടൊക്കെ എന്തായിരുന്നു എല്ലാവരുടെയും പ്രസംഗം! "എല്ലാ വിശേഷ ദിവസങ്ങളിലും നമ്മുടെ എല്ലാ അംഗങ്ങള്‍ക്കും ഒന്നിച്ചിരുന്നു ദിവ്യബലിയില്‍ പങ്കു കൊള്ളാനുള്ള സൌകര്യമുണ്ടാക്കാനാണ് നമ്മള്‍ പുതിയ പള്ളിയുണ്ടാക്കുന്നത്". എന്നിട്ടിപ്പോള്‍ എന്തായി? ഉള്ള കഞ്ഞിയിലും കൂടി പാറ്റ ചാടിച്ചു. അത്ര തന്നെ.
മുഖ്യ കാര്‍മികന്‍ ആരായിരുന്നെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ബിഷപ്പ്. ഇടത്തും വലതും ആന്റണി-ജോണ്‍സ്റ്റീ പുരോഹിത ജോടികള്‍. പാട്ടു ദാസേട്ടന്‍ തന്നെ! പ്രസംഗം കലക്കി. ആദ്യപാതി ബിഷപ്പ്. രണ്ടാം പാതി നിങ്ങള്‍ ഊഹിച്ചപോലെ തന്നെ, സ്റ്റീയച്ചന്‍ !
ഒരു കാര്യം പ്രത്യേകം എടുത്ത് പറയാതെ വയ്യ. ഏത് വടക്കനേയും പോലെ വിടുവായ്ത്തരം പറയാന്‍ നമ്മുടെ സ്റ്റീയച്ചനും മോശമല്ലെന്ന് അദ്ദേഹം തന്നെ തെളിയിച്ചു. ഉദാഹരണത്തിന് അദ്ദേഹം തന്റെ പകുതി പ്രസംഗം തുടങ്ങിയത് തന്നെ ഇങ്ങനെയാണ്: "തിരുവുയര്‍പ്പിനെപ്പറ്റി നമ്മുടെ കാരണവര്‍ നല്ല ആംഗലേയ ഭാഷയില്‍ നിങ്ങളോട് പ്രസംഗിച്ചല്ലോ. അത് കേട്ട് ഉറങ്ങിപ്പോയവരെ നിങ്ങള്‍ ഒന്നു പരസ്പരം മുട്ടിയുണര്‍ത്തുക."
ഏതായാലും സ്റ്റീയാന്റെ കവല പ്രസംഗം കേള്‍ക്കാന്‍ പിതാവ് ഇരുന്നില്ല. അദ്ദേഹം ആ സമയം സങ്കീര്‍ത്തിയിലേയ്ക്ക് വലിഞ്ഞു. ഒരു പക്ഷെ ഒന്നു നടു ചായ്ക്കുവാന്‍ !
ഇക്കണക്കിനു പോയാല്‍ സ്റ്റീയച്ഛന്റെ വിസയുടെ കാലാവധി ഒത്തിരി നീളാന്‍ സാധ്യത തീരെ കുറവാണ്!
Saturday, April 11, 2009
ദുഃഖവെള്ളി-കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രം
ജോണ് സ്റ്റീ അച്ഛന്റെ സംവിധാനത്തില്‍ അരങ്ങേറിയ പീഡാനുഭവ കഥ, ഞങ്ങള്‍ പ്രതീക്ഷിച്ചതിനു വിരുദ്ധമായി, അത്യന്തം വിജയകരമായിരുന്നു എന്ന് സമ്മതിക്കുന്നു. വരും വര്‍ഷങ്ങളിലും ഇതു തുടരണം എന്നുതന്നെയാണ് ഞങ്ങളുടെ അഭിപ്രായം. ജോണ് സ്റ്റീ അച്ഛനും, പങ്കെടുത്ത എല്ലാവര്ക്കും ഞങ്ങളുടെ അഭിനന്ദനങ്ങള്‍! സംഭാഷണം സിനിമ സ്റ്റൈല്‍ ആയിരുന്നു. റെക്കോര്‍ഡിംഗ് മാറ്റി, തല്‍സമയ സംഭാഷണമാക്കുകയാണെങ്കില്‍ കൂടുതല്‍ സ്വാഭാവീകതയുണ്ടാകും എന്ന അഭിപ്രായമുണ്ട്.
ദുഃഖവെള്ളിയാഴ്ച കര്‍മ്മങ്ങള്‍ അത്യന്തം മനോഹരവും ഭക്തിനിര്ഭരവുമായിരുന്നു എന്നതിന് സംശയമില്ല. പതിവു പോലെ പാക്കിന്ഗ് വലിയൊരു പ്രശനം തന്നെയായിരുന്നു. എങ്കിലും ഇന്നത്തെ ദിവസം അത് അവഗണിക്കാവുന്നതേയുള്ളൂ.
ചടങ്ങുകളിലുടനീളം ഒരു സംഗതി ഈ ലേഖകനെ അലട്ടിക്കൊണ്ടിരുന്നു. ആന്റണിയച്ചന്‍ എന്തോ വളരെ വിവശനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ പീഡാനുഭവകഥാ പാരായണത്തില്‍ ഒരു ജീവനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സു മറ്റെവിടെയോ അലയുകയായിരുന്നു എന്ന് തോന്നുന്നു. അദ്ദേഹത്തെ എന്തോ കാര്യമായി അലട്ടുന്നുണ്ടായിരുന്നു എന്ന് ഞങ്ങള്‍ സംശയിക്കുന്നു. അതില്‍ സിറോ മലബാര്‍ വോയ്സിന്റെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ ക്ഷമിക്കണം എന്ന് അഭ്യര്ധിക്കുകയാണ്.
ദുഃഖ വെള്ളിയാഴ്ചയുടെ കൊയര്‍ അത്യധികം ഭംഗിയായിരുന്നു. സത്യം പറഞ്ഞാല്‍ നമ്മുടെ പുതിയ കത്തീദ്രലില്‍ ഇത്രയും നല്ല ഒരു കൊയര്‍ കേള്‍ക്കുവാന്‍ ഭാഗ്യമുണ്ടായത് ഇതാദ്യമായാണ്. പതിവിനു വിരുദ്ധമായി സൌണ്ടും വളരെ നല്ലതായിരുന്നു. ആവശ്യമില്ലാത്ത വാദ്യോപകരണങ്ങള്‍ ഒഴിവാക്കിയത് പാട്ട് നന്നാവാന്‍ സഹായിച്ചു. വിവരമില്ലാത്ത ഓര്‍ക്കെസ്ട്ട്രാക്കാര്‍ അതും ഇതും തലങ്ങും വിലങ്ങും ഇട്ട് അടിക്കുന്നത് ഭക്തജനങ്ങള്‍ക്ക് വളരെ അരോചകം തന്നെ. മനുഷ്യന് തലവേദന തരാം എന്നതിലുപരി മറ്റു ഗുണമൊന്നും അത് ചെയ്യുന്നില്ല. (പിതാവിന് കൂടെക്കൂടെയുണ്ടാകുന്ന തല ചുറ്റിനും മറ്റും മുഖ്യ കാരണം തന്നെ ഈ വാദ്യമേളത്തിന്റെ അതിപ്രസരമല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.) സത്യം പറഞ്ഞാല്‍ ഒരു കീ ബോര്‍ഡും സക്കേവൂസ് ബെന്നിയുടെ തബലയും മാത്രമെ നമ്മുടെ കൊയറിന് ആവശ്യമുള്ളു. (മകനെ സക്കെവൂസേ, നീ ഈ വിശുദ്ധ വാരത്തില്‍ എവിടെപ്പോയി? നിന്നെ ആ മരത്തേല്‍ ഇക്കൊല്ലം ഞാന്‍ കണ്ടില്ലല്ലോ! നിന്റെ തപ്പുകൊട്ടില്‍ ഞാന്‍ അത്യന്തം സംപ്രീതനാന്.) കെട്ടും മാറാപ്പുമായി വാദ്യോപകരണ വായനക്കാരെന്നു സ്വയം നടിച്ചു വരുന്ന സര്‍വ അഭയാര്‍ത്ഥികളേയും , ബാത്ത് റൂം പാട്ടുകാരേയും കൊയറില്‍ വലിച്ചു കേറ്റിയാല്‍ അതെങ്ങനെ കൊളമാകാതിരിക്കും ?
അതുപോലെ തന്നെ സ്വല്‍പ്പമെങ്കിലും സംഗീതമറിയാവുന്നവര്‍ ലീഡ് ചെയ്തു പാടി എന്നതും ഇന്നത്തെ കൊയറിന്റെ വിജയത്തിന്റെ ഒരു മേജര്‍ ഘടകമാണ്. കോറസ് സംഘവും വളരെ ഒതുക്കിത്തന്നെ പാടി. സാധാരണപോലെ, കൊയര്‍ നാറിയാലും "എന്റെ ഒച്ച മുമ്പില്‍" നില്‍ക്കണം എന്ന മനോഭാവം ഉള്ളവര്‍ക്ക് കാറി വിളിക്കാനുള്ള അവസരം എന്തുകൊണ്ടോ കിട്ടിയില്ല.
ക്രിയാത്മകമായ ഒരു വിമര്‍ശനമായി അച്ഛന്‍ ഇതു കണക്കാക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
സൊ ഫാര്‍ സൊ ഗുഡ്.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഉയിര്‍പ്പ് കുര്‍ബാനയുടെ ഗതി എന്തായിരിക്കുമെന്ന് പറയുക അസാധ്യം. നന്നാകാന്‍ ബുദ്ധിമുട്ടാണ്. സര്‍വ വാദ്യ മേളങ്ങളും സര്‍വമാന പാട്ടുകാരും ഒത്തുകൂടുമ്പോള്‍..... ഓര്‍ക്കുമ്പോള്‍ എന്തുകൊണ്ടോ ഭയമാകുന്നു.
എല്ലാ വായനക്കാര്‍ക്കും ഉയിര്‍പ്പ് തിരുനാളിന്റെ മംഗളങ്ങള്‍.
Friday, April 10, 2009
വിശുദ്ധ വാരം - കണ്ടതും കേട്ടതും
ഇവരുടെ എഴുന്നള്ളത്തോടെ 2009 ലെ വിശുദ്ധ വാര മാമാങ്കത്തിന് ഇതോടെ തുടക്കമായി.
പതിവു പോലെ അപ്പച്ചന്‍ തന്റെ ധൂപക്കുട്ടികൊണ്ട് വെളിച്ചപ്പാടിനെപ്പോലെ ഓടി പ്പായുകയായിരുന്നു. പക്ഷെ പ്രസ്തുത കുറ്റി അദ്ദേഹം മരിച്ചു കുലുക്കുന്നുണ്ടായിരുന്നെങ്കിലും കിലുക്കം കുറവായിരുന്നു. കാരണം മൂപ്പില്‍ അറിയാതെ മറ്റു ശുശ്രൂഷികള്‍ മണിയുടെ കാ എടുത്തു മാറ്റിയിരുന്നുവെന്ന് തോന്നുന്നു. ഏതായാലും പണ്ടത്തെപ്പോലെ കിലുക്കമുണ്ടായിരുന്നില്ല.
പെരുന്നാളിന് കുട്ടികളുടെ കയ്യില്‍ കിലുക്കാം പെട്ടി കിട്ടുംപോലെയാണ് വിശേഷ ദിവസങ്ങളില്‍ അപ്പച്ചന് ധൂപക്കുറ്റി കയ്യില്‍ കിട്ടിയാല്‍. കുലുക്കി, കിലുക്കി മനുഷ്യന് വട്ടു പിടിപ്പിക്കും!
പുറത്തു പോലീസിന്റെ പിരളിയായിരുന്നു. പാര്‍ക്കിന്ഗ് നിരോധനം! ആദ്യമായി ഷട്ടില്‍ ബസ് കാണാനുള്ള ഭാഗ്യമുണ്ടായി! ജയില്‍ പുള്ളികളെപ്പോലെ രണ്ടു മൂന്നു നിരപരാധികള്‍ അകത്തുണ്ടായിരുന്നു!
ബിഷപ്പ് പാട്ട് തുടങ്ങിയതെ ഞാനോര്‍ത്തു മരമണി പതിവിലും നേരത്തെ അടിച്ചോ എന്ന്! പിതാവിന്റെ പാട്ട് പോകുന്ന ഗതി കണ്ടപ്പോള്‍ ഏതായാലും ആന്റണിയച്ചന്‍ വളരെ ഭവ്യതയോടെ മൈക്കെടുത്ത് വാഴ്ത്തി, ആശീര്‍വദിച്ച്, സ്തോത്രം ചെയ്ത്, സ്വന്തം ജോണ്‍ സ്ട്ടീ അച്ഛന്റെ നേര്‍ക്ക് നീട്ടി. അദ്ദേഹം അത് കിട്ടിയപാടെ ബിഷപ്പിനെയും മറ്റു അച്ചന്മാരെയും വഴിയോരത്ത് തള്ളിക്കൊണ്ട് രണ്ടും കല്‍പ്പിച്ചുകൊണ്ട് ആഞ്ഞു പിടിച്ചു പാടി.
പെസഹായുടെ കൊയര്‍ നന്നായില്ല എന്ന് പറയാന്‍ പറ്റില്ല, എന്ന് മാത്രമല്ല ഒരു വിധം നന്നായിരുന്നു എന്ന് തന്നെ സമ്മദിക്കേണ്ടിയിരിക്കുന്നു. സത്യം പറയണമല്ലോ, സൌണ്ട് ചീത്തയായിരുന്നോ എന്ന് ചോദിച്ചാല്‍, അല്ലായിരുന്നു. എന്ത് പറ്റി എന്നറിയില്ല. പതിവു കൂവലും ബഹളവും ഉണ്ടായില്ല. ഹല്ലെലുയ്യാ!
എന്നാല്‍ ജോണ്‍സ്ട്ടീ അച്ഛന്റെ പാട്ടിലുള്ള ഇത്തമ്മയുടെ മതിപ്പ് അല്‍പ്പം കുറഞ്ഞു. അവള്‍ ഉദ്ദേശിച്ച പോലെ അദ്ദേഹം അത്ര വിളങ്ങിയില്ല എന്ന് അവള്‍ തന്നെ സമ്മദിച്ചു. സാധാരണ അങ്ങനെ ഒന്നും സമ്മദിച്ചുതരുന്ന മുതലല്ല, എന്റെ ഇത്തമ്മ!
നമ്മുടെ പ്രധാന പാട്ടുകാരന്‍ ബെന്നിയുടെ വലതു കൈക്ക് കോച്ചു വാദം പിടിച്ചെന്നും ഇത്തമ്മ വളരെ രഹസ്യമായി എന്നോട് പറഞ്ഞു. അദ്ദേഹം പാടുമ്പോള്‍ മുഴുവന്‍ സമയം അദ്ദേഹത്തിന്റെ കൈ കോച്ചി വലിക്കുകയായിരുന്നത്രേ!
"ദൈവദോഷം പറയല്ലേ, ഇത്തമ്മേ!" ഞാന്‍ പറഞ്ഞു. "അവന്‍ പാട്ടിന് താളം പിടിക്കുന്നതാണ്."
"അതിനവന്‍ ഇങ്ങനെ കൈകൊണ്ടു കാണിക്കേണ്ട കാര്യം വല്ലതുമുണ്ടോ ," ഇത്തമ്മ പറഞ്ഞു. "നേരിട്ടു പറയേണ്ട കാര്യമല്ലേയുള്ളൂ!"
എന്റെ ഈശോയെ!
സമാപ്തം:
മണി അല്ലെങ്കില്‍ പുക! അപ്പച്ചന്‍ കാട്ടിയ ഒരു പുകില്‍! മണി കിലുങ്ങാത്തതിന്റെ ചൊരുക്ക് അദ്ദേഹം മറ്റൊരു വിധത്തില്‍ തീര്‍ത്തു. ഒന്നു രണ്ടു മണിക്കൂറോളം കുന്തരിക്കം ചുമ്മാ വാരിക്കോരിയിട്ട് പുകക്കുകയായിരുന്നില്ലേ ആശാന്‍! അവസാനം പുകപ്പുരയില്‍ രണ്ടാഴ്ച കിടന്ന റബ്ബര്‍ ഷീറ്റ് പോലെയായി പൊതുജനങ്ങള്‍! ഇതു തമാശ. കാര്യമോ?
പുക നിറഞ്ഞു ഫയര്‍ അലാറം അടിക്കാന്‍ തുടങ്ങി!
ഫയര്‍ അലാറം!
സൈറന്‍ ! അനൌണ്‍സ്മെന്റ് !
സൈറന്‍ ! അനൌണ്‍സ്മെന്റ്!
വീണ്ടും സൈറന്‍ ! വീണ്ടും അനൌണ്‍സ്മെന്റ് !
ആന്റണി അച്ഛന്‍: അനൌണ്‍സ്മെന്റ്! എല്ലാവരും അല്‍ഫോന്‍സ ഹാള്‍!
സൈറന്‍ ! അനൌണ്‍സ്മെന്റ്!
അവസാനം ദാ, ഫെയര്‍ എന്‍ജിന്‍ കളുടെ കൈലാസം! കൂകി ചീറി പാഞ്ഞെത്തിയ ഫയര്‍ എന്‍ജിന്‍ കള്‍. !
പാര്‍ക്കിന്ഗ് ലോട്ട് നിറയെ ഫയര്‍ മെന്‍!
കളര്‍ ലൈറ്റ്കളിട്ട ഫയര്‍ എന്‍ജിന്‍ കള്‍ കുഞ്ഞുങ്ങള്‍ക്കൊരുരു കൌതുകമായി!
Wednesday, April 8, 2009
ഈസ്റ്റര്‍ മംഗളങ്ങള്‍
ഇക്കൊല്ലത്തെ ദുഖവെള്ളി ചടങ്ങുകള്‍ വളരെ പുതുമകളോട് കൂടിയതായിരിക്കും. ഉദാഹരണം വിയാസാക്ര. വിയാസാക്ര പഴയ പള്ളിയില്‍ വച്ചായിരിക്കും. (പുതിയ പള്ളിയില്‍ അതിനുള്ള സ്ഥലമില്ലെന്ന സത്യം നമുക്കറിയാമല്ലോ?) വിയാസാക്ര സമയത്ത് യഥാസമയ ദ്രിശ്യാ വിഷ്കരണവുമുണ്ടായിരിക്കുമെന്നുള്ളതാണ് ഒരു വലിയ സവിശേഷത. അതായത്, വിയാ സാക്ര സമയത്ത് സ്റ്റേജില്‍ നാടകവും അരങ്ങേരുന്നതായിരിക്കും.
കഴിഞ്ഞ ഒന്നുരണ്ടാഴ്ച്ചയായി ജോണ്‍സ്ട്ടീ അച്ഛന്‍ ഇതിനായി കഷ്ടപ്പെടുന്നു, ഓടിപ്പായുന്നു. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ അദ്ദേഹം. യൂദാസിനെ ഒഴിച്ച് മറ്റു കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുവാന്‍ അദ്ദേഹം വളരെ കഷടപ്പെട്ടുഎന്നാണറിവ്. സീറോ മലബാര്‍ സ്ഥിരം നാടക വേദിയിലെ ഒന്നു രണ്ടു സ്ഥിരം നായക-നായകീ മാരെ അദ്ദേഹം ഒഴിവാക്കി എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത്. (പിതാവേ, ഇദ്ദേഹത്തോട് ക്ഷമിക്കേണമേ, കാരണം, ഇദ്ദേഹം ചെയ്യുന്നത് എന്താണെന്ന് ഇദ്ദേഹം അറിയുന്നില്ല. താമസിയാതെ അറിയും.)
ഞങ്ങള്‍ അത്ഭുതപ്പെട്ടുപോകുകയാണ്. ഈ ജോണ്‍ സ്ട്ടീ അച്ഛന്‍ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ എന്ത് ചെയ്തേനെ! പോട്ടെ, ബിഷപ്പ് എന്ത് ചെയ്തേനെ? വന്ന പാടെ അദ്ദേഹം കൊയറിലെ മൂത്ത മുതലകളെ നീന്തല്‍ പഠിപ്പിക്കാന്‍ പോയി. ഇപ്പോള്‍ ദേ, അദ്ദേഹം നാടകം പഠിപ്പിക്കുന്നു. സംവിധാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ നമ്മുടെ പല പെണ്ണുങ്ങളുടെയും ഹൃദയത്തില്‍ ഒളിഞ്ഞിരുന്ന കലാകാരികള്‍ പുറത്തു ചാടുന്നു വത്രേ. "അച്ഛന്റെ സംവിധാനത്തില്‍ എല്ലാ വിധ വികാരങ്ങളും അണ പൊട്ടി പുറത്തു ചാടുന്നു" എന്നാണ് ഒരു നടി കണ്ണീരോടെ ഞങ്ങളുടെ ലേഖകനോട് പറഞ്ഞത്.
ഇക്കണക്കിനു എന്തായിരിക്കും നമ്മുടെ ദുഖവെള്ളി! എന്താണ് അവിടെ നടക്കുവാന്‍ പോകുന്നത്! ഒരിടത്ത് കുരിശിന്റെ വഴി, സ്റ്റേജില്‍ നാടകം! ഇതെല്ലാം താങ്ങാനുള്ള ശക്തി നമ്മുടെ ജനങ്ങള്‍ക്കുണ്ടാകുമോ എന്തോ! ആമ്പുലന്‍സ് തയ്യാറാക്കി നിറുത്തുവാന്‍ അധികാരികള്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുമെന്നു കരുതുന്നു.
എറണാകുളം രൂപതയുടെ നഷ്ടം ചിക്കാഗോ രൂപതയുടെ ശാപം എന്ന് പറഞ്ഞാല്‍ മതിയല്ലോ!
Monday, April 6, 2009
വാര്ഷിക പൊതുയോഗം - ഭാഗം 2
നമ്മുടെ പുതിയ ദേവാലയം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു നവീന ബാബേല്‍ ഗോപുരമാണെന്ന് പറയാം. അത് സമ്മദിക്കാത്ത ഏക വ്യക്തികള്‍ വികാരിയച്ചനും പുതിയ സൌണ്ട് സിസ്റ്റം സ്ഥാപിക്കുവാന്‍ നേതൃത്വം കൊടുത്തവരും മാത്രം. പൊതുയോഗത്തില്‍ ചോദ്യമുന്നയിച്ച വ്യക്തിക്ക് അച്ഛന്‍ കൊടുത്ത ഉത്തരം അത്യന്തം വിചിത്രമായിരുന്നു. എന്തൊക്കെയാണ് അദ്ദേഹം പറഞ്ഞതെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ടോ എന്തോ! "സൌണ്ട് സിസ്റ്റത്തിന് ഒരു പ്രോബ്ലവുമില്ല. എന്തൊക്കെയായാലും പള്ളിയില്‍ ആരും ഇല്ലാത്തപ്പോള്‍ എക്കോ ഉണ്ടാകും. (പ്രത്യേകിച്ചും സൌണ്ട് ഉച്ചത്തില്‍ വച്ചാല്‍.) പക്ഷെ പള്ളി ഫുള്‍ ആണെങ്കില്‍ എക്കോ ഉണ്ടാകില്ല. (സൌണ്ട് പതുക്കെ വച്ചാല്‍!) എക്കോ മാറ്റാനുള്ള പണിയുണ്ടായിരുന്നു. പക്ഷെ ബട്ജെറ്റിന്റെ കുറവുകൊണ്ട് തല്‍ക്കാലം ഒന്നും ചെയ്തില്ല." അച്ഛന്റെ ഈ ഉത്തരം കേട്ടപ്പോള്‍ മേസണറി അവാര്‍ഡ് പോലെ ഏറ്റവും നല്ല സൌണ്ട് സിസ്റ്റത്തിനുള്ള അവാര്‍ഡും നമുക്കു കിട്ടിപ്പോയോ എന്ന് സംശയിച്ചു പോയി.
അച്ഛന്‍ വീണ്ടും വാചകക്കസര്‍ത്തു കാട്ടി ഈ ഇടവകക്കാരെ വിഡ്ഢികളാക്കുവാന്‍ ശ്രമിക്കുകയാണ്. പള്ളി പണിയുടെ കാര്യത്തില്‍ ഒട്ടു മിക്ക സംഗതികളിലും സംഭവിച്ച പോലെ ഇക്കാര്യത്തിലും പാളിച്ച അല്ലെങ്കില്‍ കളിപ്പ് പറ്റി എന്നതാണ് സത്യം. അതിന് അച്ഛന്‍ എത്രമാത്രം ഉരുണ്ടു കളിച്ചാലും മാറ്റമുണ്ടാകില്ല. "ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളിയാണ് നമ്മുടേത്. മിഡ് വെസ്റ്റിലെ ഏറ്റവും നല്ല മേസണറിക്കുള്ളഅവാര്‍ഡ് കിട്ടി നമുക്ക്. സൌണ്ട് സിസ്റ്റം സൂപര്‍ ആണ്. പാര്‍ക്കിന്ഗ് പ്രശ്നം എന്നൊന്നില്ല." ഇങ്ങനെയൊക്കെ പറഞ്ഞു അച്ചന് ആശ്വാസം കൊള്ളാം. പക്ഷെ സത്യം എന്താണെന്ന് അച്ഛനറിയാം. ഇടവകാംഗങ്ങളുടെ ആയിരക്കണക്കിന് ഡോളര്‍ വൃഥാ പാഴാക്കിയ ശേഷമാണ് അച്ഛനും കൂട്ടരും ഇങ്ങനെ കണ്ണടച്ചിരുട്ടാക്കുവാന്‍ ശ്രമിക്കുന്നത്.
പൊതുയോഗത്തില്‍ വെളിപ്പെടുത്തിയ പോലെ 50,000 ഡോളറാണ് സൌണ്ട് സിസ്റ്റത്തിന് ആദ്യം വകയിരുത്തുകയും കൊണ്ട്രാക്റ്റ് ചെയ്യുകയും ചെയ്തത്. പിന്നീടത് 124,000 ഡോളറായി ഉയര്‍ന്നു. പണി തീര്‍ന്നപ്പോള്‍ മൊത്തം കൊടുത്തത് 126,027 ഡോളര്‍. സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തത് ബര്‍ റിഡ്ജിലുള്ള പ്രൊ കോം എന്ന കമ്പനി.
ഞങ്ങളുടെ നടത്തിയ അന്ന്വേഷണത്തില്‍ മേല്‍ പറഞ്ഞ കമ്പനിക്ക് പള്ളികളില്‍ സൌണ്ട് സിസ്റ്റം സ്ഥാപിച്ച പരിചയം ഉണ്ടോ എന്നറിയാന്‍ കഴിഞ്ഞില്ല. ഗാനമേളകള്‍ക്കും മറ്റു പരിപാടികള്‍ക്കും സൌണ്ട് ചെയ്യുന്ന ഒരു കമ്പനിയാണ് ഇതെന്നാണ് ഞങ്ങള്ക്കറിയുവാന്‍ കഴിഞ്ഞത്. സൌണ്ട് സിസ്റ്റം വാടകയ്ക്ക് കൊടുക്കുന്ന പരിപാടിയും അവര്‍ക്കുണ്ട്. സാധാരണ ഒരു സൌണ്ട് ബിസിനെസ്സ് എന്നതിലുപരി ബ്രത്തായ ഒരു സൌണ്ട് സിസ്റ്റം ഡിസൈന്‍ ചെയ്യാന്‍ കഴിവുള്ള ഒരു കമ്പനി യാണ് ഇതെന്ന് ഞങ്ങളുടെ അന്ന്വേഷണത്തില്‍ തെളിഞ്ഞില്ല.
ഞങ്ങളുടെ അറിവ് ഇതാണെന്നിരിക്കെ ആരുടെ ശിപാര്‍ശയിലാണ് പ്രസ്തുത കമ്പനിക്ക് നമ്മുടെ സൌണ്ടിന്റെ ജോലി കൊടുത്തതെന്ന് ഈ ഇടവകക്കാര്‍ക്കറിഞ്ഞാല്‍ കൊള്ളാമായിരുന്നു. എത്ര കമ്പനികള്‍ ടെണ്ടര്‍ നല്‍കിയിരുന്നു? എന്ത് മാനദണ്ഠത്തിന്റെ അടിസ്ഥാനത്തി ലാണ് ഇവരുമായി ഇത്ര വലിയ ഒരു തുകയുടെ ഉടമ്പടിയിലേര്‍പ്പെട്ടത്? ചിക്കാഗോ ഏരിയയില്‍ ഈ കമ്പനി സൌണ്ട് സിസ്റ്റം സ്ഥാപിച്ച എത്ര പള്ളികള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പോയി നേരിട്ടു കണ്ടുറപ്പുവരുത്തി ? ആദ്യം വകയിരുത്തിയ 50,000 ഡോളറില്‍ നിന്നും ആകെ തുക 124,000 ആയി ഉയരാനുള്ള ന്യായീകരണമെന്ത് ? അധികാരികള്‍ ജനങ്ങളുടെ ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം നല്‍കേണ്ടിയിരിക്കുന്നു.
ഞങ്ങളുടെ അന്ന്വേഷണത്തില്‍ വേറെ ചില സംഗതികളും ഞങ്ങള്‍ക്ക് മനസ്സിലായി. അതായത്, വിദഗ്ധാഭിപ്രായമനുസരിച്ച് നമ്മുടെ പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന ഓഡിയോ -വീഡിയോ ഉപകരണങ്ങളുടെ ആകെ വില 25-30,000 ത്തില്‍ കൂടുതലില്ല. ഉപയോഗി ചിരിക്കുന്ന സാധനങ്ങളുടെ വില ഇത്രയും മാത്രമെന്നിരിക്കെ അത് സ്ഥാപിക്കാനുള്ള കൂലിയിനത്തില്‍ 95 ,000 ത്തിലധികം ഡോളര്‍ ചിലവായി എന്നുപറയുന്നത് അവിശ്വസനീയം തന്നെ. എന്നിട്ടും ശരാശരി മേന്മയുള്ള സൌണ്ട് ആണ് നമുക്ക് കിട്ടുന്നതെങ്കില്‍ ചെറിയൊരു ആശ്വാസമുണ്ടായിരുന്നു. ഇത്രയും പോക്ക് സൌണ്ട് ഈ അമേരിക്കയില്‍ ഏതെങ്കിലും പള്ളിയിലുണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല. വളരെ മികച്ച പാട്ടുകാര്‍ നമ്മുടെ പള്ളിയിലുണ്ട്. സാധാരണ സീറോ മലബാര്‍ അച്ചന്മാരെ വച്ചു തട്ടിച്ചു നോക്കിയാല്‍ സാമാന്യം ഭേദമായി പാടുന്ന അച്ചന്മാരും നമുക്കുണ്ട്. പക്ഷെ എന്ത് ഫലം? ഇപ്പോള്‍ തന്നെ എന്തെങ്കിലും അല്പം ചില്ലറ ശബ്ദം വരുന്നത് അള്‍ത്താരയുടെ പിറകില്‍ പാത്ത് വച്ചിരിക്കുന്ന രണ്ടു സ്പ്പീക്കെറില്‍ക്കൂടിയാണേന്നു പറയപ്പെടുന്നു.
സംഗതികള്‍ എന്തൊക്കെയാണെങ്കിലും സൌണ്ട് സിസ്റ്റത്തിന്റെ കാര്യത്തില്‍ അച്ഛനും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്ന ഈ നാടകം അവസാനിപ്പിക്കണം. കണ്ണടച്ചിരുട്ടാക്കിയിട്ടോ, കിടന്നു ഉരുണ്ടു മറഞ്ഞത് കൊണ്ടോ കാര്യമില്ല. അവര്‍ 124,000 ഡോളറിന്റെ മൂല്യം ഈ ഇടവകക്കാര്‍ക്ക് കിട്ടിയിട്ടുണ്ടോ? എന്ത് അഴിമതിയാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്? ഉത്തരവാദിത്വപ്പെട്ട ആര്‍ക്കെങ്കിലും എന്തെങ്കിലും അടിവലിവ് കിട്ടിയിട്ടുണ്ടോ? പള്ളികളില്‍ സൌണ്ട് സിസ്റ്റം സ്ഥാപിക്കുന്നതില്‍ നിപുണരും പരിചയ സമ്പന്നരുമായ ഒട്ടേറെ കമ്പനികള്‍ ഈ നാട്ടില്‍ ഉണ്ടെന്നിരിക്കെ, ഈ പ്രത്യേക കമ്പനിയെ തിരഞ്ഞു പിടിച്ചതില്‍ അഴിമതിയുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നതില്‍ തെറ്റുണ്ടോ?
യഥാര്‍ത്ധ്യത്തിന്റെ നേര്‍ക്ക് കണ്ണടച്ച്, ഇടവകക്കാരെ വിഡ്ഢികളാക്കി അങ്ങോളം നീണ്ടു മുറ്റാമെന്നു അച്ഛനും കൂട്ടരും ഒരിക്കലും സ്വപ്നം കാണേണ്ട. സത്യം പുറത്തുകൊണ്ടുവരും വരെ ഞങ്ങളുടെ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കും.
Sunday, April 5, 2009
പൊതുജനങ്ങള്‍ പ്രതികരിക്കുന്നു
-
Anonymous said... Sooo true!!
April 4, 2009 1:51 PM
-
Anonymous said... I am a concerned parishioner and a newcomer to the voice; it is with deep regret I would like to express my concern about the construction of our new Cathedral and the current parking situation. The community has been hit by a tsunami (financial burden and parking) by the betrayal of the stooges (Andrew & Chamakala) who played a crooked role in the construction. First of all these two are too selfish and they wouldn’t even pick up a paper from the church parking lot without anything in return. Second, what they are doing is sticking on to the community in order to expand their tax business. Both Andrew and Chamakala acted secretly and designed everything (even the veil at the end) by themselves without involving any experienced people from our community. Those experienced people know the basics of construction. But here they started with a project of 6.5 million and ended with 10 million which is unacceptable. Any foolish person(s) can do this kind of irresponsible act. They should not be rewarded. In a civilized world if any group (committee) started a project say for example 6.5 million and completed the so-called project in just under 6.5 million, that group or leaders must be projected as the true example!!. In essence these stooges are nothing but inexperienced, selfish, arrogant boys and must be dealt with.
It is with sad note I would like to ask the following questions, in which both Chama and Andrew must answer,
1. How many parishioners agreed to name a committee called the annoying “Core Committee”
2. Who authorized them to put their name-plates (Core committee) on the entrance of the church (narthex)????
3. How much money (commission) are you going to get from each contractor next year? (Smart parishioners know that you wouldn’t dare to collect any commission during construction or this year)!!
4. How many syro-malabar churches in the world require cpa(s). Are cpa(s) indispensable for running a church?
5. Do you think that in your absence, other experienced people would have built a more spacious and beautiful church under 6 million dollars??? (If no, Watch how much money will be spend to build a church in Dallas!!!)
6. Are you well-organized thieves???
7. If not, are you ready to go for a Lie-detector Test or a Narco Analysis?
If both of you cannot answer these questions, the parishioners are loosing their patience. We ask all syromalabar taxpayers who prepare tax with these stooges to stop using these inexperienced duos. This is the time for all parishioners to come together as one family so that we can mitigate all problems including the parking etc !!!!!. We are in a financial situation where people are struggling to make their ends meet. The parishioners have contributed enormously and the church belongs to us not to these so-called cpa stooges. The authorities must listen to the people. In the near future a coalition of good-hearted parishioners will come together irrespective of Changanacherry and Ernakulam etc and sit at the narthex and protest peacefully (the way the great Mahatma Gandhi taught us) inviting all international media (cnn, abc, foxnews, asianet, kairaly etc) until our parking and other problems are resolved completely. “We are parishioners not prisoners”.April 4, 2009 3:51 PM
- സൂപ്പര്‍! നിങ്ങള്‍ ഉന്നയിച്ചിരിക്കുന്ന പോയിന്റ്കള്‍ വളരെ പ്രസക്തമായവയാണ്. അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്ന ആണത്തമുള്ളവരാണ് ഈ CPA ശാപ്പാട്ടുരാമന്മാര്‍ എങ്കില്‍ അവര്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് അന്തസ്സായി മറുപടി പറയണം. നിങ്ങള്‍ സൂചിപ്പിച്ച സാമാധാനപരമായ പ്രോട്ടസ്റ്റ് റാലിയോട് ഞങ്ങള്‍ നൂറു ശതമാനം യോചിക്കുന്നു. നമ്മുടെ ഇടവകയില്‍ നടക്കുന്നത് ഭീകര ഭരണമാണ്. ഈ അരാജകത്വം അവസാനിപ്പിക്കുക തന്നെ വേണം. അത് ഈ സമൂഹത്തിന്റെ നന്മക്കും വളര്‍ച്ചക്കും അത്യന്താപേക്ഷിതമാണ്.
- സീറോ മലബാര്‍ വോയിസ്
-
-
Nuclear Bomb said... you didnt mention anything about the surplus money of $200000. That was the biggest joke???????????
April 5, 2009 6:21 അം
ഹല്ലോ ന്യൂക്ലിയര്‍! നിങ്ങള്‍ തന്നെയാണോ ആറ്റം ബോംബും? ആറ്റം ബോംബ് ഞങ്ങളെ ആസ് കിസ്സേര്സ് എന്ന് വിളിച്ചതില്‍ വേദനയുണ്ട്. ഞങ്ങള്‍ നേരെ മറിച്ചാണെന്ന് ഇതുവരെ മനസ്സിലായില്ലേ?
ഏതായാലും രണ്ടു ലക്ഷം ഡോളറിന്റെ കാര്യത്തില്‍ നിങ്ങള്‍ തോക്കില്‍ കയറി ബോംബിടുകയാണ്. അടങ്ങൂ, ബോംബെ! ഞങ്ങള്‍ ആ വിഷയത്തിലേയ്ക്ക് കടക്കുന്നതെയുള്ളൂ. വരും ലേഖനങ്ങളില്‍ എല്ലാം നിങ്ങള്‍ക്ക് വായിക്കാം.
Thursday, April 2, 2009
വാര്ഷിക പൊതുയോഗം - ഭാഗം ഒന്നു
ഇത് പണ്ടാരാണ്ട് പുരാണം പറഞ്ഞ പോലെയാണ്.
പെണ്ണ് കാണാന്‍ വീട്ടില്‍ വന്ന ചെറുക്കന്‍ വീട്ടുകാരില്‍ ഒരാള്‍: "പെണ്ണിന്റെ കാലിന് എന്തെങ്കിലും അസുഖമുണ്ടോ? ഒരു മുടന്തുള്ളപോലെ?"
പെണ്ണിന്റെ അപ്പച്ഛന്‍ , പരുങ്ങിക്കൊണ്ട് : "മുടന്തുണ്ടോ എന്ന് ചോദിച്ചാല്‍....മുടന്ത്..."
പെണ്ണിന്റെ അമ്മിച്ചി, ഇടയ്ക്ക് ചാടിക്കൊണ്ട്: "ഒന്നു മിണ്ടാതിരി മനുഷ്യ! ഞങ്ങളുടെ കൊച്ചിന് മുടന്തില്ലേ എന്ന് ചോദിച്ചാല്‍, ഇല്ല. എന്നാല്‍ മുടന്തുണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ട്."
"അതെന്താ ചേട്ടത്തി അങ്ങനെ?"
"അതോ? അത്... അവള്‍ക്ക് എപ്പോഴും മുടന്തൊന്നുമില്ല! നടക്കുമ്പോള്‍ മാത്രേയുള്ളൂ."
അലക്സിന്റെ ചോദ്യത്തിന് ആന്റണിയച്ഛന്റെ ഉത്തരവും ഏതാണ്ടിതുപോലെയായിരുന്നു.
"നമ്മുടെ പള്ളിയില്‍ 8 മണിക്ക് വരുന്ന ആളുകള്‍ കുര്‍ബാന കഴിയുമ്പോള്‍ പോകുന്നില്ല. 9:30 ന്റെ കുര്‍ബാനയ്ക്ക് വരുന്നവരും പോകുന്നില്ല. അങ്ങനെ പള്ളിയില്‍ ആളുകള്‍ കൂടുമ്പോള്‍ മാത്രമെ പാര്‍ക്കിംഗ് പ്രശ്നമുള്ളൂ. " അച്ഛന്‍ വിശദീകരിച്ചു. "ഹോളി ഇന്നസ്സന്‍സ് പള്ളിയില്‍ 3000 കുടുംബക്കാരുണ്ട്, പക്ഷെ പാര്‍ക്കിംഗ് പ്രശ്നമില്ല!"
അച്ഛന്‍ പറഞ്ഞതു വളരെ കറക്റ്റ്. ഞായറാഴ്ച ആളുകള്‍ വരുമ്പോള്‍ മാത്രമെ നമുക്ക് പാര്‍ക്കിങ്ങിന് പ്രശ്നമുള്ളൂ. മറ്റു ദിവസങ്ങളില്‍ പാര്‍ക്കിംഗ് ഒരു പ്രശനമേ അല്ല!!!!
"എന്തായാലും പാര്‍ക്കിംഗ് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കും. പുതിയ പള്ളിയുടെ ബേസ് മെന്റ് ക്ലാസ് മുറികളാക്കും. പഴയ പള്ളി ഇരിക്കുന്നിടം പാര്‍ക്കിംഗ് ആക്കി മാറ്റും." അലക്സിനെ ആശ്വസിപ്പിക്കാനെന്ന വണ്ണം അച്ഛന്‍ വെറുതെ പുലമ്പിക്കൊണ്ടിരുന്നു.
പഴയ പള്ളി എങ്ങനെ അച്ഛന്‍ പാര്‍ക്കിംഗ് ആക്കി മാറ്റും എന്ന് പിടി കിട്ടുന്നില്ല. അതിന് പുതിയ പദ്ധതികളുമായി നേതാക്കന്മാര്‍ വന്നിട്ടുണ്ടെന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. അതെ, സുഹൃത്തുക്കളെ, കഴിഞ്ഞ പാരിഷ് കൌണ്‍സില്‍ മീറ്റിങ്ങില്‍ ചില മെമ്പറുമാര്‍ പഴയ പള്ളിക്ക് ബ്രഹത്തായ പദ്ധതികളുമായി വന്നിരുന്നെന്നു കേട്ടു. പ്ലാനുകള്‍ വരെ വരച്ചു കൊണ്ടുവന്നിരുന്നു എന്നാണറിയാന്‍ കഴിഞ്ഞത്. അകവും പുറവും പൂര്‍ണ്ണമായി മാറ്റി പണിത് അടി പൊളിയാക്കാനാണത്രെ നീക്കം.
അച്ഛനും ശില്‍ബന്ധികളും ഈ വീണിടത്ത് കിടന്നു ഉരുളുന്ന പരിപാടി അവസാനിപ്പിക്കണം. ഇവിടുത്തെ ജനങ്ങള്‍, ഈ ഇടവകക്കാര്‍, പമ്പരവിഡ്ഢികളാണെന്നുള്ള ധാരണ അധികാരികള്‍ മാറ്റണം. നിങ്ങള്‍ ഈ പള്ളി ഉണ്ടാക്കിയത് പൊതുജനങ്ങളുടെ സൌകര്യത്തിന് വേണ്ടിയല്ല. അത് ഈ ഇടവകയിലെ ജനങ്ങള്‍ക്ക് നൂറു ശതമാനം മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് അര്‍ത്ഥമില്ലാത്ത ഒഴിവ് കഴിവ് പറയലും മുട്ടായുക്തികളും നിറുത്തുക. 950 കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഈ ഇടവകപ്പള്ളിക്ക് വെറും 203 വണ്ടിക്കുള്ള പാര്‍ക്കിംഗ് സൌകര്യം മാത്രം ഏര്‍പ്പെടുത്തിയതിന്റെ പിന്നിലുള്ള ന്യായീകരണമെന്ത്? CPA മാരും അവരുടെ ലാപ് ടോപ്പും പവര്‍ പോയിന്റും മറ്റു ഗിമ്മിക്കുകളും പള്ളി പണിക്ക് മുമ്പ് എവിടെയായിരുന്നു? വരുന്ന കൊല്ലത്തെയും അതിന്റെ പിന്നത്തെ കൊല്ലത്തെയും അടുത്ത അഞ്ചു കൊല്ലത്തേയും വരുമാനം മുന്‍കൂട്ടി പറയാന്‍ കഴിവുള്ള നമ്മുടെ ഈ CPA ദീര്‍ഘദര്‍ശിമാരുടെ ദര്‍ശനവരം ഈ പാര്‍ക്കിങ്ങിന്റെ കാര്യത്തില്‍ എവിടെയായിരുന്നു? ഉത്തരം തരു, ഈ ഇടവകക്കാര്‍ക്ക്.
പത്തോളം മില്യണ്‍ മുടക്കി പണിതീര്‍ത്ത ഒരു പള്ളി. ഒരു കൊല്ലം പോലും ആയിട്ടില്ല. ഒരു സാധാരണ ഞായറാഴ്ച പോലും മനുഷ്യന് സമാധാനമായി വണ്ടി പാര്‍ക്ക് ചെയ്ത് വന്നിരുന്നു കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന സൌകര്യം പോലുമില്ല. ചെളിക്കുണ്ടിലും പള്ളിക്ക് പുറത്ത് തെരുവിലും പാര്‍ക്ക് ചെയ്യേണ്ട അവസ്ഥ. (കഴിഞ്ഞ ഒന്നു രണ്ടു ഞായറാഴ്ച ചളിക്കുണ്ടില്‍ പലരുടെയും വണ്ടികള്‍ താഴ്ന്നു. പൊതുജനങ്ങള്‍ ഒത്തുപിടിച്ച് ഉന്തി തള്ളി കേറ്റി വിടേണ്ടിവന്നു.) ഇപ്പോള്‍ പുറത്ത് പോലും വണ്ടിയിടാന്‍ പാടില്ല എന്ന ഗതി. പോലീസിനെ മുട്ടിയിട്ടു നടക്കാന്‍ പറ്റില്ല എന്ന് വന്നിരിക്കുന്നു. നമ്മുടെ ഈ ഗതികേട് പറഞ്ഞാല്‍ ഈ ലോകത്തില്‍ ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല. ഈ അമേരിക്കയില്‍ ഏതെങ്കിലും കത്തോലിക്ക പള്ളിയില്‍ ഇങ്ങനെ ഒരു സാഹചര്യമുള്ളതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്നിട്ടും അധികാരികള്‍ പറയുന്നതോ? ഹേയ്, ഒരു പ്രശനവുമില്ല. പ്രശ്നമുണ്ടെങ്കില്‍ തന്നെ അതിനുത്തരവാദി പൊതുജനങ്ങളാണ്. കാരണം അവര്‍ പള്ളിയില്‍ വരുന്നുവത്രേ! കുര്‍ബാന കഴിഞ്ഞിട്ട് വേണ്ടത്ര വേഗത്തില്‍ സ്ഥലം കാലിയാക്കുന്നില്ലത്രേ. സിനിമാക്കോട്ടയല്ലേ, ആദ്യത്തെ ഷോ കഴിഞ്ഞാല്‍ സ്റ്റാന്ഡ് വിടാന്‍!
എന്നിട്ടിപ്പോള്‍ നമ്മുടെ ബുദ്ധിജീവികളായ അധികാരികള്‍ അതി നൂതനമായ ഒരാശയവുമായി വന്നിരിക്കുന്നു. വണ്ടി ദൂരെ എങ്ങോ പാര്‍ക്ക് ചെയ്തിട്ട് ഷട്ടില് വണ്ടി എടുക്കുവാന്‍. അവിശ്വസനീയം തന്നെ! ഇവര്ക്ക് തലയ്ക്ക് വട്ടാണോ? ഏത് ലോകത്താണ് ഈ അച്ഛനും അങ്ങോരുടെ ചേനാരന്മാരും ജീവിക്കുന്നത്? ഈ ഇടവകക്കാര്‍ ഇതര്ഹിക്കുന്നില്ല. വിയര്‍പ്പിന്റെ വിലകൊടുത്താണിവര്‍ ഈ പള്ളിയുണ്ടാക്കിയത്. കഷ്ടപ്പെട്ടും, ഓവര്‍ ടൈം ചെയ്തും. ചോര നീരാക്കി. എന്നിട്ട് തോഴിലോന്നുമില്ലാതിരിക്കുന്ന കുറെ ഇടിയററ്സും, സമൂഹത്തിലെ ഇത്തിക്കണ്ണികളായ കുറെ സഭാധികാരികളും കൂടി ഒരു വകുപ്പുമായി വന്നിരിക്കുന്നു. വണ്ടി മാറ്റിയിട്ടിട്ട് ചക്കടവണ്ടിയെടുത്തു വരുവാന്‍! ഞങ്ങള്‍ അഭ്യര്ധിക്കുകയാണ്. ആദ്യം അധികാരികള്‍ തന്നെ മാതൃക കാണിച്ചു തരിക! ഞെളിഞ്ഞു നിന്നു ഉശിരോടെ പ്രസംഗിക്കുന്നതല്ലേ. മാതൃക കാട്ടിക്കൊടുക്കാന്‍. ആ മാതൃക കുറച്ചു ഞങ്ങള്‍ക്കിങ്ങു കാണിച്ചു തരിക. അത് തലപ്പത്ത് നിന്നു തന്നെ തുടങ്ങട്ടെ! ഷട്ടില്‍ ബസ് ആദ്യത്തെ ട്രിപ്പിന് ബിഷപ്പിനെ പിക്കപ്പ് ചെയ്തിട്ട് വരും വഴിക്ക് പൊതുജനങ്ങളെ പിക്കപ്പ് ചെയ്യട്ടെ. (കടുപ്പനെ പിതാവ് കീശയിലിടട്ടെ. ഒരാള്‍ക്കും കൂടി ഇരിക്കാന്‍ സ്ഥലം കിട്ടും.)
ആലോചിച്ചു നോക്കുമ്പോള്‍ ഇതൊരു സൂപ്പര്‍ ആശയമാണ്. ഏതായാലും നമുക്കൊരു പാര്‍ക്കിന്ഗ് പ്രശ്നമുണ്ട്. അച്ഛന്‍ അതിന് എന്ത് "ഞ്ഞ ഞ്ഞ ഞ്ഞ" പറഞ്ഞാലും അതൊരു സത്യമാണ്. അതിന്റെ ഉരുളുന്ന ഒരു തെളിവാണല്ലോ നമ്മുടെ ഷട്ടില് വണ്ടി. പക്ഷെ ഇവിടുത്തെ പാവപ്പെട്ട ജനങ്ങള്‍ ഇക്കാര്യത്തില്‍ എന്ത് പിഴച്ചു? അവര്‍ നിരപരാധികളാണ്. അവര്‍ മില്യണ്‍ പത്ത് മുടക്കിയത് ചക്കടവണ്ടി കേറി പള്ളിയില്‍ വരാനല്ല. അതുകൊണ്ട് നമുക്കൊരു പെര്‍മനന്റ് പാര്‍ക്കിന്ഗ് സൌകര്യമുണ്ടാകുന്നതുവരെ സിറോ മലബാര്‍ എക്സ്പ്രസ്സ് ഷട്ടില്‍ ബസ്സില്‍ നമ്മുടെ ഇടവകയിലെ എല്ലാ നേതാക്കന്മാര്‍ക്കും പെര്‍മനെന്റ് സീറ്റ് ബുക്ക് ചെയ്യുക. ഈ പള്ളി പണിക്കു മുമ്പില്‍ പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങളും റിമോട്ട് പാര്‍ക്കിന്ഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിട്ട് ഷട്ടില് വണ്ടി എടുക്കുക. കോര്‍ കമ്മിറ്റിയും, എക്സിക്യൂട്ടീവ് കമ്മിറ്റിയും, ബില്‍ഡിംഗ് കമ്മിറ്റിയും ഇതില്‍ ഉള്‍പ്പെടും. ഇവരാണ് ഇന്നത്തെ ഈ പ്രതിസന്ധിക്ക് ഉത്തരവാദികള്‍. അതുകൊണ്ട് ഇതിനൊരു ശാശ്വത പരിഹാരമുണ്ടാകും വരെ അവരെ പാര്‍ക്കിന്ഗ് ലോട്ടില്‍ നിന്നും പുറത്താക്കുക. അതുപോലെ തന്നെ സേവനസന്നദ്ധരായി മുമ്പോട്ട് വന്നിരിക്കുന്ന പുതിയ പാരിഷ് കൌണ്‍സില്‍ അംഗങ്ങളും. അവര്‍ മാതൃക കാണിച്ചു തരട്ടെ. അവരും പൊതുജന സൌകര്യാര്ധം തങ്ങളുടെ വണ്ടികള്‍ ദൂരെ പാര്‍ക്ക് ചെയ്തിട്ട് ഷട്ടിലെടുക്കാന്‍ തയ്യാറാകണം. അതുപോലെ തന്നെ ഭക്ത സംഘടന ഭാരവാഹി കളും, കൈക്കാരന്മാരും. ഇവരും സേവനാ സന്നദ്ധരാണ്. ഇങ്ങനെ ചെയ്‌താല്‍ തന്നെ ഉദ്ദേശം 60-70 വണ്ടികള്‍ക്കുള്ള ഇടം കിട്ടും. അധികാരികള്‍ ഇക്കാര്യം തീര്ച്ചയായും പരിഗണിക്കേണ്ടതാണ്.
ഒരു കാര്യം പ്രത്യകം എടുത്ത് പറയേണ്ട കാര്യമില്ല. അതായത് ഈ പ്രഹസനത്തില്‍ ഈ ഇടവകയിലെ പാവപ്പെട്ട ജനങ്ങള്ക്ക് യാതൊരു പങ്കുമില്ല. അവര്‍ ചെയ്ത തെറ്റ് അവര്‍ അധികാരികളുടെ spiritual blackmail ല്‍ പെട്ടുപോയി എന്ന് മാത്രം. അധികാരികള്‍ ഈ സമൂഹത്തിന്റെ മേല്‍ നടത്തിയതും, ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതും വെറും ecclessiastical terrorism ആണ്. ഇക്കാരണത്താല്‍ ഈ ഇടവകയില്‍ സാധാരണ ജനങ്ങള്‍ എല്ലാ വിധ പരിഗണനകളും അര്‍ഹിക്കുന്നു. അതിന്റെ ആദ്യത്തെ ഭാഗമായി പള്ളിക്കിപ്പോളുള്ള ഇടത്ത് പാര്‍ക്ക് ചെയ്യുവാന്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന കിട്ടേണ്ടത് അവര്‍ക്കാണ്. ദൂരെ നിന്നും മൈലുകള്‍ താണ്ടി, പിള്ളേരെയും ചുമന്നു വന്നിട്ട് ദൂരെ പാര്‍ക്ക് ചെയ്തിട്ട് ഇടി വണ്ടി കയറി വരാന്‍ പറയുന്നതു അപമാനകരമാണ്. ഏറ്റവും കൂടുതല്‍ ദൂരെ നിന്നും വരുന്ന അംഗങ്ങള്‍ക്ക് മൈലേജിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പാര്‍ക്കിന്ഗ് പെര്‍മിറ്റ് കൊടുക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം അധികാരികളെ ശക്തമായ ഭാഷയില്‍ അറിയിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഉടന്‍ പ്രതീക്ഷിക്കുക: സൌണ്ട് സിസ്റ്റം, അള്‍ത്താര വിരി - വിശദമായ വിവരണം.
കൂടാതെ: ഗ്രാനൈറ്റും, പെയിന്റ് ഗ്ലാസ്സും വാങ്ങാന്‍ കേരളത്തിലേയ്ക്ക് പോയത് കൊച്ചിക്ക് കോണകം വാങ്ങാന്‍ പോയതിനു തുല്ല്യം.
Wednesday, April 1, 2009
"നിങ്ങളെന്നെ വിശ്വസിക്കണം"- ആണ്ട്രൂസ് CPA
അത് കേട്ടപ്പോള്‍ തന്റെ ആയിരത്തി മുന്നൂറ്റി ഇരുപത്തി ഒന്നാമത്തെ പ്രൊഡ്യൂസറായ ചിക്കാഗോയിലെ ഒരു പ്രശസ്ത (?) സീരിയല്‍ നിര്‍മ്മാതാവ്/നടനോട് സീരിയല്‍ നടി കോടാംപാക്കം കോമളം പറഞ്ഞതാണ് ഓര്‍മ്മ വന്നത്: "സാര്‍ എന്നെ വിശ്വസിക്കണം. ഞാനൊരു കന്യകയാണ്. ഞാന്‍ ചീത്തയല്ല."
കോഴി കട്ടവനെ പപ്പുണ്ടോ എന്ന് തലയില്‍ തപ്പി നോക്കൂ. ആണ്ട്രൂസിനെ ആരും സംശയിച്ചില്ല. അദ്ദേഹത്തിന്റെ വിശ്വസ്തതയെ ആരും ചോദ്യം ചെയ്തുമില്ല. വളരെ ലളിതമായ ചില വിശദീകരണങ്ങള്‍ ചോദിച്ചതെയുള്ളൂ. അപ്പോഴേയ്ക്കും തന്നെ ആശാന്‍ ആള് ബേജാറായി. ഇത്ര നിസ്സാര കാര്യങ്ങള്‍ക്ക് ബേജാറാകുന്ന ഇദ്ദേഹം വരും ദിവസങ്ങളില്‍ പൊതുജനങ്ങളുടെ കട്ടിയുള്ള ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരം പറയും?
സാമാന്യ ബുദ്ധിയുള്ള ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഇത്രയും പറഞ്ഞുകൊള്ളട്ടെ. ഇതിലൊക്കെ എന്തോ പന്തികേടുണ്ട്. എന്തോ തിരിമറികളുണ്ട്. പൊതുയോഗത്തിന് സ്റ്റേജില്‍ നിന്ന CPA മാരുടെയും ആന്റണിയച്ചന്റെയും ലക്ഷണം ശരിയല്ലായിരുന്നു. അതായത് ബോഡി ലാംഗ്വേജ്. അവര്‍ വളരെ ആശ്വസ്തരായിരുന്നു എന്ന് ഏത് കൊച്ചു കുട്ടിക്കും പറയാന്‍ പറ്റുമായിരുന്നു. എന്നാല്‍ അന്നവിടെ കൂടിയിരുന്ന വിരളം നാട്ടുകാരില്‍ ഇന്നും അവര്‍ വിചാരിച്ച അത്ര കട്ടിയുള്ള ചോദ്യങ്ങളൊന്നും ഉയര്‍ന്നില്ല എന്നുള്ളത് അവര്ക്കു വളരെ ആശ്വാസമായി.
പ്രസവ വേദന കഴിഞ്ഞ മട്ടായിരുന്നു മൂവരുടെയും മുഖത്ത്, യോഗം കഴിഞ്ഞപ്പോള്‍!
We need to be thankful and sincere to God in our every breath. The new priest is an inspiration to our elderly and kids alike, he is very knowledgeable and he is an asset to our future community. Let us rejoice while we gather in the church.
+++ Psalm 68:4-5 Then the just will be glad; they will rejoice before God; they will celebrate with great joy. Sing to God, praise the divine name; exalt the rider of the clouds. Rejoice before this God whose name is the LORD. +++
The Alter of the church is the distracting one and its setup is unholy and satanic one. The new priest is surrounded by Chicago’s Diocesan crooks and thieves. He is already in the middle of snake pit. The Syro Bishop and the Vicar have already lost their credibility as a shepherd. They cheated the community and they destroyed our unity. We are really ashamed of you.
+++ Ezekiel Chapter 34:7-11
Therefore, shepherds, hear the word of the LORD:
As I live, says the Lord GOD, because my sheep have been given over to pillage, and because my sheep have become food for every wild beast, for lack of a shepherd; because my shepherds did not look after my sheep, but pastured themselves and did not pasture my sheep;
because of this, shepherds, hear the word of the LORD:
Thus says the Lord GOD: I swear I am coming against these shepherds. I will claim my sheep from them and put a stop to their shepherding my sheep so that they may no longer pasture themselves. I will save my sheep, that they may no longer be food for their mouths.
For thus says the Lord GOD: I myself will look after and tend my sheep. +++
April 28, 2009 6:30 PM