Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, May 22, 2009

പ്രിയപ്പെട്ട വായനക്കാരെ,

കഴിഞ്ഞ കുറെ ആഴ്ചകളായി ഞങ്ങള്‍ തിരക്കിലായിരുന്നു. അപ്രദീക്ഷിതമായ യാത്രയും മറ്റു ജോലിത്തിരക്കുമായിരുന്നതിനാല്‍ മുന്നറിയിപ്പ് തരാന്‍ കഴിഞ്ഞില്ല. ക്ഷമിക്കണം.

Holy Communion, Confirmation എന്നിവ ഈ വരുന്ന ശനി, ഞായറുകളിലാണല്ലോ. രസകരമായ ധാരാളം സംഗതികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അധികാരികള്‍ ജനങ്ങളില്‍ നിന്നും മറച്ചു വയ്ക്കുന്നതും, ഒളിച്ചു വയ്ക്കുന്നതുമായ നഗ്ന സത്ത്യങ്ങള്‍ ഞങ്ങള്‍ കൂസലെന്ന്യേ നിങ്ങളുടെ മുന്നില്‍ നിരത്തുന്നതാണ്.
വായിക്കുക....

Sunday, May 10, 2009

ഇക്കിളി പാക്കരന്‍ said...

Delete

In January theeppantham said:

"Ammayi and her husband Vakkachan are known as the albatross duo of Syro-Malabar Church in Chicago. They have always managed to cling to positions of authority one way or other. They have a knack to put the priest in charge of the parish, whoever he is, including Fr Antony, in place, by their sheer chutzpah....

In may they said: ചിക്കാഗോ സീറോ മലബാര്‍ ഇടവകയുടെ ശൈശവകാലം മുതലേ അതിന്റെ ഒരു നെടും തൂണും, സജീവ പ്രവര്‍ത്തകയും, നിസ്വാര്‍ത്ഥ സേവികയുമായി പ്രശസ്ത സേവനം ചെയ്തുകൊണ്ടിരുന്ന സീറോ മലബാറുകാരുടെ സ്വന്തം "അമ്മായി" എന്നറിയപ്പെടുന്ന കത്രിക്കുട്ടി പുതുക്കുളം ..

Dear readers.....please note the double standard .

പ്രിയ ഇക്കിളി പാക്കരാ,
ഇതില്‍ ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ്‌ ഇല്ല. പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങളും സത്യമാണ്. മുപ്പതോളം വര്‍ഷം അമ്മായി സീറോ മലബാര്‍ ഇടവകയെ സേവിച്ചില്ല എന്ന് പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അതെ സമയം അമ്മായിയുടെ ഈ സേവന സന്നദ്ധതയ്ക്ക് പിറകില്‍ എല്ലാവരെയും പോലെ അമ്മായിക്കും ചില സ്വാര്‍ഥ താല്പര്യങ്ങളുണ്ടായിരുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിന് ഞങ്ങള്‍ അമ്മായിയെ മാത്രമായി കുറ്റം പറയുന്നില്ല. സഭാ-സമുദായ സേവനത്തിനു പിറകില്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഇല്ലാത്ത മാന്യന്മാര്‍ നമ്മില്‍ ആരുണ്ട്‌? നമ്മുടെ ഇടവകയില്‍ മെത്രാന്‍ തുടങ്ങി താഴേയ്ക്ക് അച്ചന്‍ , കപ്യാര്, മല്പാന്‍ , ശുശ്രൂഷി, കമ്മിറ്റി മെമ്പറന്മാര്‍ വരെ സര്‍വതും കള്ളന്മാരാണ്, കപടന്മാരാന്. കര്‍ത്താവിന്റെ പേരില്‍ സഭാധികാരികള്‍ കാട്ടിക്കൂട്ടുന്ന അഴിമതികള്‍ പാക്കരന്‍ കാണുന്നില്ലെങ്കില്‍ പാക്കരന്റെ കണ്ണില്‍ തിമിരമാണ്. യഥാര്‍ഥത്തില്‍ നിങ്ങള്‍ ആരോപിക്കുന്ന ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ്‌ "ജീവിക്കുന്ന"വരാണ് നമ്മുടെ സഭാധികാരികള്‍. കര്‍ത്താവിന്റെ പേരില്‍ അവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍! ഒരു വശത്ത് പ്രസംഗം, കയ്യിലിരുപ്പ് നേരെ എതിര്‍ ! അതുവെച്ചു തട്ടിച്ചു നോക്കുമ്പോള്‍ അമ്മായിയുടെ ഈ ബലഹീനതകള്‍ എത്രയോ നിസ്സാരം. പാക്കരന്‍ ആദ്യം അധികാരികളുടെ കണ്ണിലെ മുട്ടന്‍ തടി കാണുക, മാറ്റുക. എന്നിട്ട് തീപ്പന്തത്തിന്റെ കണ്ണിലെ കരട് മാറ്റാന്‍ ശ്രമിക്കുക.
സീറോ മലബാര്‍ വോയിസ്‌

Sunday, May 3, 2009

അമ്മായി CCD സ്ഥാനം രാജി വച്ചു

ചിക്കാഗോ സീറോ മലബാര്‍ ഇടവകയുടെ ശൈശവകാലം മുതലേ അതിന്റെ ഒരു നെടും തൂണും, സജീവ പ്രവര്‍ത്തകയും, നിസ്വാര്‍ത്ഥ സേവികയുമായി പ്രശസ്ത സേവനം ചെയ്തുകൊണ്ടിരുന്ന സീറോ മലബാറുകാരുടെ സ്വന്തം "അമ്മായി" എന്നറിയപ്പെടുന്ന കത്രിക്കുട്ടി പുതുക്കുളം തന്റെ CCD അധ്യാപക സ്ഥാനം രാജി വച്ചിരിക്കുന്നു.

1970 കളുടെ അവസാനത്തില്‍, ചിക്കാഗോ സീറോ മലബാര്‍ സമൂഹത്തിന്റെ ഭ്രൂണദിശയില്‍ തുടങ്ങി, 2009 വരെ ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ സ്ലാഘനീയമായ പല സേവനങ്ങളും സ്വന്തം സഭക്കും സമൂഹത്തിനും ചെയ്തിട്ടുള്ള ഒരപൂര്‍വ വ്യക്തിയാണ് അമ്മായി. അങ്ങനെയുള്ള ഈ അമ്മായിയുടെ പൊടുന്നനെയുള്ള ഈ വിടവാങ്ങലില്‍ പല ദുരൂഹതകളുമുണ്ട്. സീറോ മലബാര്‍ ഇടവക നേതൃത്വത്തിന്റെ ഇപ്പോഴത്തെ വഴിവിട്ട നയങ്ങളില്‍ പ്രതിഷേധിച്ചാണ് അവരുടെ രാജി എന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്.

2009 ലെ പാരിഷ് കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വികാരി ഫാ. ആന്റണി അത്യന്തം വഴിവിട്ട അഴിമതികളാണ് നടത്തിയതെന്ന് പൊതുവെ ആരോപണമുണ്ട്. സ്വയമായുണ്ടാക്കിയ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ തരം പോലെ അദ്ദേഹം തിരുത്തിക്കുറിക്കുകയായിരുന്നു. ഉദാ: ഏതെങ്കിലും വാര്‍ഡില്‍ ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ നറുക്കിട്ട് തിരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു നിയമം. എന്നാല്‍ തന്റെ ഏതെങ്കിലും പ്രിയ സ്ഥാനാര്‍ത്ഥിക്ക് പകരം തനിക്ക് അഭികാമ്യനല്ലാത്ത മറ്റൊരു വ്യക്തി മുമ്പോട്ട്‌ വാന്നാല്‍ റൂളുകള്‍ മാറിയത്രെ! ഉദാഹരണങ്ങള്‍ ഏറെയാണ്‌: SMCC യില്‍ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് 6 പേര്‍ മത്സരിച്ചപ്പോള്‍ അച്ഛന്‍ അനുരഞ്ജനം ആഹ്വാനം ചെയ്തു! അങ്ങനെ ജോഷി വള്ളിക്കളം പ്രസിഡണ്ട്‌ ആകുകവഴി പാരിഷ് കമ്മിറ്റിയിലേയ്ക്ക് ഞുഴഞ്ഞു കയറി. തലയില്‍ ഉള്ളത് കളി മണ്ണ് മാത്രമായതുകൊണ്ടും നാക്കില്‍ എല്ലില്ലാത്തതുകൊണ്ട് വിടുവായത്തരം മാത്രം പറയുന്നതു കൊണ്ടും അച്ഛന്‍ വളരെ വളരെ ഹാപ്പി. Vincent de Paul സംഘടനയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു പേര്‍ മത്സരിച്ചു. എങ്കിലും രണ്ടുപേരിലും ത്രപ്തനല്ലായിരുന്ന അച്ഛന്‍ സെലെക്ഷന്‍ പൊടുന്നനെ നീട്ടി വയ്ക്കുകയാണ് ചെയ്തത്.

എന്നാല്‍ സീ. എം. എല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ അച്ഛന്‍ നടത്തിയ തിരുമറിയാണ് അമ്മായിയെ CCD സ്ഥാനത്തുനിന്നും രാജി വയ്ക്കാന്‍ പ്രേരിപ്പിച്ചത് എന്ന് പറയപ്പെടുന്നു. ഇക്കാര്യത്തില്‍ അച്ഛന്റെ നടപടികള്‍ സാമാന്യ മര്യാദയ്ക്ക് ചേരാത്തതും അമ്മായിക്ക് വ്യക്തിപരമായി അപമാനകരവുമായിരുന്നുവത്രേ. പത്തു മുപ്പത്തഞ്ച് വര്‍ഷം സര്‍വ വിധ വൈതരണികളേയും വെല്ലുവിളികളെയും പുല്ലുപോലെ നേരിട്ടു അതിജീവിച്ച അമ്മായി ഇങ്ങനെ ഒരു സ്റ്റെപ്‌ എടുക്കണമെങ്കില്‍ അതിന് കാരണം നിസ്സാരമായിരിക്കാന്‍ സാധ്യതയില്ല.

Friday, May 1, 2009

ചേഞ്ച്‌ - പിതാവിന് ഇക്കൊല്ലം വെറും ചില്ലറ മതി!

അഭിവന്ദ്യ മെത്രാന്റെ ലെറ്റര്‍ വിറയ്ക്കുന്ന കൈകളാലേ തുറന്നു. എന്ത് തീവട്ടിക്കൊള്ളയാണ് അകത്ത് എന്നറിയില്ലല്ലോ. ഒരിക്കലും സദ്‌വാര്‍ത്തയായിരിക്കില്ല എന്ന് അനുഭവം കൊണ്ടാറിയാം. എഴുത്ത് പിതാവിന്റെയാണോ, വിഷയം പണത്തിന്റെയായിരിക്കും. തീര്‍ച്ച!

പക്ഷെ ഇത്തവണ തെറ്റിപ്പോയി!

എഴുത്ത് തുടങ്ങുന്നതുതന്നെ Change! എന്ന ഗംഭീര വാക്കിലാണ്. ഒബാമ പറഞ്ഞപോലെ!

ഹാവൂ. ആശ്വാസമായി. ഇക്കൊല്ലം ബിഷപ്പിന് Change മതി. വെറും ചില്ലറ. കുഞ്ഞാടുകളുടെ കഷ്ടപ്പാട് മനസ്സിലാക്കിയിട്ടായിരിക്കാം. അതുകൊണ്ട് പൊതുജനങ്ങളെ, നിങ്ങള്‍ കുഞ്ഞുങ്ങളുടെ പിഗ്ഗി ബാങ്ക് പൊളിച്ചായാലും ഉള്ള ചില്ലറ പിതാവിന് അയച്ചു കൊടുക്കുക.

ഈ ചില്ലറ അയച്ചുകൊടുക്കുന്നതുകൊണ്ട് വേറെയും ചില മെച്ചങ്ങളുണ്ട്. കഴിഞ്ഞ പേ ചെക്കില്‍ ഒബാമയുടെ വക ഇത്തിരി പൈസ കൂടുതലുണ്ടായിരുന്നു! സ്റ്റിമുലസ്! ആര്‍ക്കറിയാം, പിതാവും ഒരു പക്ഷെ ഇങ്ങനെ ഓരോശാരം ഈ പെസഹാകുഞ്ഞാടുകള്‍ക്ക് ചെയ്തു കൂടായ്കയില്ല. പ്രത്യേകിച്ചും അദ്ദേഹം ഒബാമയുടെ ഒരാരാധകനായ സ്ഥിതിക്ക്. മിക്കവാറും ഒരു റീഫണ്ട് ചെക്ക് നമുക്കു പിതാവില്‍ നിന്നും പ്രതീക്ഷിക്കാം.

കാര്‍മേഘങ്ങള്‍ക്കിടയില്‍ ഒരു വെള്ളി രേഖ എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. ഈ ദുര്‍ഘട സന്ധികളിലും നമ്മുടെ ആത്മീയ നേതാക്കളുടെ സഹായ ഹസ്തങ്ങള്‍ അവര്‍ നമ്മുടെ നേരെ നീട്ടുന്നു. ഉദാഹരണം. നിങ്ങള്‍ ഇക്കൊല്ലത്തെ വാര്‍ഷിക പൊതുയോഗത്തില്‍ സംബന്ധിച്ചോ? ഇല്ലല്ലോ. എന്നാല്‍ പറയാം. കേട്ടോ. ഈ പള്ളിപണിയുടെയും പാര്‍ക്കിംഗ് പ്രശനങ്ങളുടെയും ഇടയ്ക്ക് നമ്മുടെ പള്ളിക്ക് രണ്ടു ലക്ഷത്തിലധികം ഡോളറിന്റെ നീക്കിയിരുപ്പുണ്ട്! രണ്ടു ലക്ഷം ഡോളറിന്റെ. അച്ഛനും CPA ക്കാര്‍ക്കും അന്ന് അത് തന്നെ പറയാനെ സമയമുണ്ടായിരുന്നുള്ളൂ. പക്ഷെ ഒരു പ്രശ്നമേയുള്ളൂ. ഈ തുകകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ അവര്‍ വിഷമിക്കുകയാണ്. കയ്യില്‍ തീക്കട്ട യിരിക്കുന്ന പോലെയാണ് അവര്‍ക്ക് ഈ തുക. അവസാനം അവര്‍ ഒരു തീരുമാനത്തിലെത്തിയിട്ടുണ്ട് എന്ന് രഹസ്യമായി ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു .

എന്താണെന്നോ?

ഒരു റീഫണ്ട്. അതെ, നമ്മുടെ പള്ളിക്ക് വാര്‍ഷീക കോണ്ട്രിബ്യൂഷന്‍ കൃത്യമായി കൊടുക്കുന്ന നാന്നൂറോളം കുടുംബങ്ങള്‍ക്ക് അവരുടെ സംഭാവനകള്‍ക്ക് ആനുപാതികമായി ഈ നീക്കിയിരിപ്പ് തുകയായ രണ്ടുലക്ഷം ഡോളര്‍ വീതിച്ചു നല്‍കുന്നതാണ്! ശരാശരി ഒരു കുടുംബത്തിനു കിട്ടുന്ന തുക, ഉദ്ദേശം 497.57 ഡോളര്‍!

സീറോ മലബാര്‍ കീ ജെയ്. ആന്റണിയച്ചന്‍ കി ജെയ്! അങ്ങാടിയത്ത് കി ജെയ്!