Monday, August 31, 2009
വീരപ്പനൊരു കുഞ്ഞുണ്ടായി
മ്ലേച്ചതയുടെയും, അധര്‍മ്മത്തിന്റെയും, വെറും "തറ" യായ രീതികളുടെയും കാര്യത്തില്‍ നമ്മുടെ അച്ചന്മാരെ കേരള പോലീസിനോട് ഉപമിച്ചാലോ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. പക്ഷെ പോലീസ് അതൊരു insult ആയി എടുക്കും. പിന്നെ അവരെന്നെ എടുത്തിട്ടിടിക്കും. അതുകൊണ്ട് തല്ക്കാലം അത് ചെയ്യുന്നില്ല.
എങ്കിലും മനുഷ്യന് ചീപ്പ് ആയാലും ഇത്രയ്ക്കു ചീപ് ആകുമോ? പ്രത്യേകിച്ചും അച്ചന്മാര്! അതും ഒരു വികാരി!
വിഷയം ഞായറാഴ്ചയിലെ അച്ഛന്റെ അറിയിപ്പുകളില്‍ ഒന്നാണ്. പലര്‍ക്കും മനസ്സില്‍ തോന്നിയ കാര്യം ഞങ്ങള്‍ തുറന്നു ചോദിക്കുന്നു എന്ന് മാത്രം.
നമ്മുടെ ഇടവകയിലെ ഒരംഗത്തിന് ഒരു കുട്ടിയുണ്ടായി. ആദ്യത്തെയല്ല. രണ്ടാമത്തെ. അത് ലോകരെ മുഴുവന്‍ അറിയിക്കുവാന്‍ ആദ്ദേഹം പൈസ മുടക്കി മംഗളത്തില്‍ ഒരു എമണ്ടന്‍ കളര്‍ ഫോട്ടോയും പരസ്യവും കൊടുക്കുകയും ചെയ്തു.
അത് പോരാഞ്ഞിട്ട് ചര്‍ച്ച് ബുള്ളറ്റിനിലും ഉണ്ടായിരുന്നു അറിയിപ്പ്.
അതും പോരാഞ്ഞിട്ട് കുര്‍ബാനയ്ക്ക് ശേഷം അച്ഛന് ഒരു പ്രത്യേക വിളിച്ചു പറച്ചിലും, കുഞ്ഞിനെ പോക്കിക്കാട്ടലും നടത്തി.
അസൂയ കൊണ്ടു ചോദിക്കുന്നതല്ല. ഈ കുഞ്ഞ് എന്താ, ഉണ്ണിയീശോ മറ്റോ ആണോ? അതോ അത്ഭുത ശിശുവോ? എനിക്കിതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. സീറോ മലബാറിലെ മി. വീരപ്പന് ഒരു കുട്ടിയുണ്ടായത്തില് എന്താണിത്ര പുത്താരം? ഇവിടെ പലര്‍ക്കും കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ട്, ജനിക്കുന്നുണ്ട്, ഇനി ജനിക്കുകയും ചെയ്യും. അതൊക്കെ പരസ്യം ചെയ്യുവാന്‍ ബുള്ളറ്റിനില്‍ ഇടവും വിളിച്ചു പറയുവാന്‍ അച്ചന് നേരവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഫാദര്‍ ആന്റണി ഒരു rent-a-priest ആയി തരം താണിരിക്കുന്നു. അതില്‍ അശേഷം സംശയമില്ല.
അയോഗ്യരായ പുരോഹിതര്‍
പുരോഹിതരുടെ പതനങ്ങളെയും അതിനുള്ള ശിക്ഷകളേയും പറ്റി വിശുദ്ധ ഗ്രന്ഥത്തിലും വളരെയധികം പരാമര്‍ശങ്ങളുണ്ട്. ആരംഭ സഭയിലെ രണ്ടു പുതുപുത്തന്‍ പട്ടക്കാരെയെടുക്കാം. ആരോണ്‍ന്റെ മക്കള്‍ നാദാബും അബിഹു ഉം. പറഞ്ഞാല്‍ വിശ്വസിക്കില്ല. രണ്ടുപേരും ധൂപക്കുറ്റികൊണ്ട് കളിച്ചു. (നമ്മുടെ സ്വന്തം കപ്യാര് അപ്പച്ചനെപ്പോലെ). നിറയെ കുന്തരിക്കം വാരിയിട്ടു. ശരിക്ക് പുകയും തീയും വരുവാന്‍ വേറെ എന്തോ അന്യ വസ്തുവും കൂട്ടിച്ചേര്‍ത്തു. ഫലമോ. തീ ആളിക്കത്തി. രണ്ടുപേരും യഹോവയുടെ മുമ്പില്‍ വച്ചു തന്നെ തീ പിടിച്ചു വെന്തു മരിച്ചു. സംഗതി കഴിഞ്ഞപ്പോളല്ലേ അറിയുന്നത് ബലിയര്‍പ്പണത്തിന് മുമ്പ് രണ്ടുപേരും അല്‍പ്പം വീശിയിട്ടുണ്ടായിരുന്നു എന്ന്. (Leviticus 10:1-9). അല്‍പ്പം കടന്നു പോയെങ്കിലും ദൈവം പാഠം പഠിപ്പിച്ചോ ഇല്ലയോ!
വേറെയും രണ്ടു വിരുതന്മാര് പുരോഹിതരുണ്ട്. ഇവരും സഹോദരര്‍ തന്നെ. ഇലായ്യുടെ മക്കള്‍ ഹോഫ്നിയും ഫിനെയാസും. ശിലോ എന്ന ദേശത്ത് സേവനം ചെയ്തിരുന്നവര്‍. തല തിരിഞ്ഞുള്ള പോക്കായിരുന്നു ഇരുവരുടെയും. ഇലായ് പഠിച്ച പണി പതിനെട്ടു നോക്കി മക്കളെ ഒന്നു നേരെ ആക്കുവാന് . നടന്നില്ല. (1 samuel 4:11,17 അവസാനം യഹോവ തന്നെ വേണ്ട പോലെ കൈകാര്യം ചെയ്തു. ശോചനീയമായ ഒരു ദുര്‍മരണം. (1 samuel 23-25).
ഒരു കാര്യം എടുത്ത് പറഞ്ഞുകൊള്ളട്ടെ. ഹോഫ്നിയുടെയും ഫിനെയാസിന്റെയും പാപം മദ്യപാനമോ പരസ്ത്രീ വേഴ്ചയോ പോലെ വെറുമൊരു മാനുഷീക ബലഹീനതയുടെ ഫലമായിരുന്നില്ല. പ്രത്യുത അത് പുരോഹിതവൃത്തി, അല്ലെങ്കില്‍ പുരോഹിത ധര്‍മ്മത്തില്‍ വന്ന വീഴ്ചയുടെ ഫലമായിരുന്നു. അതായത് ഈ രണ്ട് പോക്കിരികളും അവരുടെ അധികാരം, പുരോഹിതര്‍ എന്ന സ്ഥാനം, തങ്ങള്‍ സേവിക്കുവാനും സംരക്ഷിക്കുവാനും നേര്‍വഴിക്കു നയിക്കുവാനും കടപ്പെട്ടിരുന്നതായ ജനങ്ങളെ ചൂഷണം ചെയ്യുവാന്‍ ഉപയോഗിച്ചു. വേലി തന്നെ വിളവു തിന്നുന്നു എന്ന് പറഞ്ഞ പോലെ. അവരുടെ പൌരോഹിത്യ അധികാരം ദുര്‍വിനിയോഗിച്ചു അവര്‍ കടുത്ത വിശ്വാസ വഞ്ചന നടത്തി. (Hebrews 5:1). ഇത് ഇത്തിരി അതിരുവിട്ട പാപമായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ?
ഈ രണ്ട് വിരുതന്മാരും ചെയ്ത രണ്ട് പാതകങ്ങളെപ്പറ്റി വി. ഗ്രന്ഥത്തില്‍ പ്രത്യേകം പ്രതിപാതിക്കുന്നുണ്ട്.
ഒന്നാമതായി അവര്‍ "യഹോവയുടെ ഭവനത്തില്‍ ഒത്തുകൂടിയ സ്ത്രീകളെ പീഡിപ്പിച്ചു " (1 samuel 2:22). അതായത് സ്ത്രീ പീഡനം . ചുരുക്കിപ്പറഞ്ഞാല്‍ തങ്ങള്‍ സംരക്ഷിക്കാനും സഹായിക്കാനും കടപ്പെട്ട സ്ത്രീജനങ്ങളെ, ദൈവ വിശ്വാസികളായിപ്പോയി എന്നുള്ള അവരുടെ ബലഹീനതകള്‍ മുതലെടുത്ത് അവര്‍ ലൈംഗീകമായി ചൂഷണം ചെയ്തു. യഹോവയുടെ ഭവനം തന്നെ അവര്‍ ഈ വിശ്വാസ വഞ്ചനക്കായി ദുരുപയോഗിക്കയും ചെയ്തു.
ദൈവകോപം ചോദിച്ചു വാങ്ങുവാന്‍ ഇവര്‍ ചെയ്ത രണ്ടാമത്തെ പാപം എന്താണെന്നോ? ബലിക്കായി ജനങ്ങള്‍ കൊണ്ടു വന്ന കുഞ്ഞാടുകളുടെ നല്ല ഭാഗങ്ങള്‍ ബലിക്ക് മുമ്പെ ആശാന്മാര് മുറിച്ചു മാറ്റി. ബാക്കി ഉച്ചിഷ്ടം യാഹോവക്ക് ബലിയായി സമര്‍പ്പിച്ചു. അങ്ങനെ ദൈവ ഭവനത്തെ അവര്‍ സേവിക്കേണ്ടതിന് പകരം ദൈവ ഭവനം അവരെ സേവിക്കേണ്ട ഗതി വരുത്തിക്കൂട്ടി.
ദുഷ്ട പുരോഹിതരുടെ മധ്യസ്ഥ പുണ്യവാളന് എന്ന് വേണമെങ്കില്‍ പറയാം മറ്റൊരു പുരോഹിത പ്രമാണിയെ - അതായത് കയ്യഫാസ്. സാന്ഹെദ്രിനില് വച്ചു യേശുവിനെ കുറ്റമാരോപിക്കുകയും പീലാത്തോസിന്റെ മുമ്പില്‍ വച്ചു അവന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുകയും ചെയ്ത പ്രമാണി. ദൈവത്തിന്റെ ആലയം തന്നെ ദൈവപുത്രന്റെ കൊലപാതകം ആസൂത്രണം ചെയ്യാനായി ഇയാള്‍ ഉപയോഗിച്ചു. എന്തിനേറെ, പുറം ജാതിക്കാരനായ പീലാത്തോസ് പോലും മനസ്സിലാക്കി ഇവര്‍ ചെയ്യുന്നത് അന്യായമാണെന്ന്.
പൌരോഹിത്യത്തിനു വേണ്ടുന്ന മിനിമം യോഗ്യതകള്‍ എന്താണ്? വിശുദ്ധ ജോണ്‍ ക്രിസോസ്ട്ടോം ന്റെ അഭിപ്രായത്തില്‍ അവര്‍:
- ഹൃദയത്തില്‍ കറയില്ലാത്തവരായിരിക്കണം
- പരസ്ത്രീ വേഴ്ച ചെയ്യാത്തവരായിരിക്കണം
- എല്ലാ കാര്യങ്ങളിലും മിതത്ത്വമുള്ളവനായിരിക്കണം
- പക്വതയോടെ ചിന്തിക്കുന്നവനായിരിക്കണം
- മാനസിക ലാളിത്യമുള്ളവനായിരിക്കണം
- എല്ലായിടത്തും മാന്യതയോടെ പെരുമാരുന്നവനായിരിക്കണം
- അത്യന്തം ആതിഥ്യ മര്യാത പാലിക്കുന്നവനായിരിക്കണം
- അവന് മധ്യപാനിയായിരിക്കരുത്
- സര്‍വരോടും സൌമ്യനായിരിക്കണം
- അവന് സര്‍വഥാ എല്ലാ കാര്യങ്ങളിലും നീതിമാനായിരിക്കണം
- ഏഷണികള്‍ക്ക് വശംവദരാകാത്തവരായിരിക്കണം
- അവന് ഒരിക്കലും ഒരു വഴക്കാളിയായിരിക്കരുത്
- അത്യാഗ്രഹിയും സ്ഥാനമോഹിയും ആയിരിക്കരുത്
അതേസമയം ചൂതുകളി, മദ്യപാനം, തുടങ്ങിയ മാനുഷിക ദൌര്ബല്യങ്ങള് പൊതുജനങ്ങളില്‍ നിന്നും മറച്ചു വച്ചു ജനസേവനം ചെയ്യുന്ന പുരോഹിതരെ കള്ള പുരോഹിതരുടെ ഗണത്തില്‍ പെടുത്തുന്നത് അന്യായമാണ്. കാരണം അവരുടെ തെറ്റുകള്‍ മാനുഷികമാണ്, വെഷം തീണ്ടിയുള്ള അധികാര ദുര്‍വിനിയോഗമല്ല. എന്നാല്‍ പുരോഹിതവൃത്തിയുടെ മൂല്യങ്ങള്‍ക്ക് ഘടക വിരുദ്ധമായി പ്രവര്‍ത്തിച്ച് അന്യായങ്ങളും പാപങ്ങളും ചെയ്യുന്നവരാണ് യഥാര്‍ത്തത്തില്‍ ചീഞ്ഞു പുഴുത്ത പുരോഹിതര്‍.
ഉദാഹരണം:
- സ്ഥാനമാനങ്ങള്‍ക്ക് പിറകെ പരക്കം പായുന്നവര്‍
- എല്ലാ അധികാരങ്ങളും സ്വന്തം കയ്യിലൊതുക്കി അത് തോന്ന്യാസം കയ്യാളുന്നവര്‍
- ജനങ്ങള്‍ തങ്ങളിലര്‍പ്പിച്ചിട്ടുള്ള വിശ്വാസം കൈമുതലാക്കി അവരെ ചൂഷണം ചെയ്യുന്നവര്‍
- നിരാലംബരായ കുട്ടികളോടും അബലകലായ സ്ത്രീകളോടും അന്യായം ചെയ്യുന്നവര്‍
- യോഗ്യരെ താഴ്ത്തിക്കെട്ടി അയോഗ്യരെ സമൂഹത്തില്‍ ഉയര്ത്തിക്കാട്ടുവാന് വേണ്ടി തന്റെ സ്ഥാനവും അധികാരവും ദുരുപയോഗപ്പെടുത്തുന്നവര്‍
- ഒരുവന്റെ അപരാധത്തിന് അപരനെ ശിക്ഷിക്കുന്നവര്‍
- കുറ്റം ചെയ്തു എന്ന് സംശയമുള്ളവരോട് ക്ഷമയും ദയയും അനുകമ്പയും കാണിക്കാതെ ഹൃദയത്തില്‍ പകയും വൈരാഗ്യവും പേറി നടക്കുന്നവര്‍
- വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടുന്നതിനു പകരം വിമര്‍ശകരോട് പ്രതികാരം ചെയ്യുന്നവര്‍
- അധികാരം ദുര്‍വിനിയോഗിച്ചു ഭീകര ഭരണം നടത്തി കര്‍ത്താവിന്റെ കുഞ്ഞാടുകളുടെ ഹൃദയത്തില്‍ ഭീതി പരത്തുന്നവര്‍
- തന്റെ മേല്‍നോട്ടത്തിനായി ഏല്‍പ്പിക്കപ്പെട്ട കുഞ്ഞാടിന് പറ്റത്തിനിടയില്‍ ഇടര്‍ച്ചയും പിളര്‍പ്പും സൃഷ്ടിച്ചു അവയെ നോവിക്കുന്നവര്‍
ഒരപേക്ഷ: നമ്മുടെ പുരോഹിതര്‍ ആരും മേല്പറഞ്ഞ ഗണത്തില്‍ പെട്ടവരാണെന്ന് അബദ്ധ വശാലെങ്കിലും സംശയിച്ചു പോകരുതേ.
Sunday, August 30, 2009
Anonymous said...
August 30, 2009 9:50 PM
Saturday, August 29, 2009
Trust God, not Clergy
Prof. Anthony M. Stevens-Arroyo
Friday, August 28, 2009
ആശയപരമായ സംവാദം - എന്നും ഞങ്ങളുടെ സ്വപനം
- പുതിയ ദേവാലയ നിര്‍മാണത്തില്‍ വന്നിട്ടുള്ള അധികച്ചിലവിനെപ്പറ്റി,
- പുതിയ പള്ളിയുടെ ചുരുങ്ങിയ സീറ്റിംഗ് കപ്പാസിറ്റിയെപ്പറ്റി,
- ആവശ്യത്തിന് പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഇല്ലാത്തതിനെ പ്പറ്റി,
- പള്ളിയുടെ തന്നെ രൂപകല്‍പ്പനയെപ്പറ്റി,
- ഭരണാധികാരികളുടെ ഓഫീസ് മുറികള്‍ പുതിയ പള്ളിയുടെ മുഖവാരത്തു സ്ഥാപിച്ചതിനെപ്പറ്റി,
- മലയാളത്തെ തഴഞ്ഞു, ഇംഗ്ലീഷ് ഭാഷയില്‍ കുര്‍ബാനയും മറ്റു ആരാധനാക്രമങ്ങളും നടത്താനുള്ള അധികാരികളുടെ വ്യഗ്രതയെ പ്പറ്റി,
- പാരിഷ് കൌണ്‍സില്‍ ഇലെക്ഷനില്‍ സര്‍വ മാന്യതയുടെയും അതിര് വരമ്പ് ലംഘിച്ചു വികാരിയച്ചന് ഇടപെട്ടതിനെപ്പറ്റി,
- അപക്ക്വരും അനുഭവസമ്പത്തുമില്ലാത്ത വ്യക്തികളെ, അവര്‍ യൂത്ത് ആണ് എന്ന പരിഗണയില്‍ മാത്രം പാരിഷ് കൌണ്സിലിലെയ്ക്കും കൈക്കാര സ്ഥാനത്തേക്കും അച്ഛന്റെ ഒത്താശയോടെ നിയമിച്ചതിനെപ്പറ്റി.... ഇങ്ങനെ നൂറു കൂട്ടം സംഗതികള്‍.
നിങ്ങള്‍ പറയുന്ന പോലെയുള്ള ആശയ പരമായ സംവാദമാണ് ഞങ്ങളുടെ സ്വപനം! അതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശം തന്നെ. അവനവന്റെ ആശയങ്ങള്‍ പ്രകടിപ്പിക്കുക. ആശയ വിനിമയം നടത്തുക. സൌകൃതപരമായി വാക്വാദം നടത്തുക. മനുഷ്യരെ ആശയ വിനിമയത്തിന്റെ ഗോദായിലേയ്ക്ക് നിര്‍ബന്ധിച്ചായാലും ഇറക്കുക.
താമസം വിനാ ഈ അനോണിയുടെ മുഖംമൂടി മാറ്റി സ്വയം വെളിപ്പെടുത്തണമെന്നും ഞങ്ങള്ക്കാഗ്രതമുണ്ട്. പക്ഷെ ഈ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തുന്നവര്‍, അവര്‍ ഏത് ചേരിയിലുള്ളവരായാലും എല്ലാവരും അനോനി കളായി നില്ക്കുമ്പോള് മുഖം കാണിക്കുവാന്‍ ഞങ്ങള്‍ അമാന്തിക്കുന്നു. പര്‍ദ്ദയിട്ട മുഖം മൂടികളുടെ മദ്ധ്യേ നഗ്നരായി നില്ക്കുന്ന പ്രതീതി.
Thursday, August 27, 2009
ഇദ്ദേഹം പറഞ്ഞതില്‍ കാര്യം ഇല്ലാതില്ല
Anonymous said...രണ്ടാം ലേഖനം വായിക്കാന്‍ നിയുക്തരയിരിക്കുന്ന ആന്റിമാരുടെ ശ്രദ്ധയ്ക്ക് :
കഴിഞ്ഞ കുറെ ഞായറാഴ്ചകളില്‍ കണ്ടതില്‍ നിന്നും പറയുന്നതാണ് , അച്ഛന്റെ പ്രാര്‍ത്ഥന കഴിയണം അന്റീസ് അവരുടെ ആസനം ഒന്ന് അനക്കാന്‍ . പിന്നെ പള്ളിയുടെ ഏതാണ്ട് നടുക്ക് നിന്നും ആന നട നടന്നു നടന്നു വരും ലേഖനം വായിക്കാന്‍ .പിന്നെ വന്നാലോ വായിക്കണ്ട ഭാഗം തപ്പി പിടിക്കണം . പിന്നെ തുറന്നു വായിക്കണ്ട ഭാഗം തപ്പിയെടുത്തു , പിന്നെ അച്ഛന്റെ നേരെ ഒരു തലകുത്തും കഴിഞ്ഞു ലേഖനം വായന തുടങ്ങുമ്പോള്‍ ഏതാണ്ട് ഒരു മൂന്ന് മിനിറ്റ് കഴിയും . സൊ ചേച്ചിമാര് ഇതില്‍ ഏതെങ്കിലും ഒന്ന് ചെയ്താല്‍ വലിയ ഉപകാരം ആയിരുന്നു
ഒന്ന്) വായിക്കുന്ന ചേച്ചിമാര് അല്താരയുടെ അടുത്ത് ഇരിക്കുക
രണ്ടു) അച്ഛന് ആദ്യത്തെ ലേഖനം വായന കഴിയുന്ന ഭാഗത്ത് ചൊല്ലുന്ന പ്രാര്‍ത്ഥന തുടങ്ങുമ്പോള്‍ ആന നട തുടങ്ങുക
മൂന്നു) അല്ലെങ്കില്‍ വായന മുന്‍ഭാഗത്ത് ഇരിപ്പുരപ്പിച്ചിട്ടുള്ള ചേച്ചിമാര്‍ക്ക് കൈമാറുക
ഇത് ഏതെങ്കിലും ഒന്ന് ചെയ്താല്‍ വലിയ ഉപകാരം ആയിരുന്നു.August 27, 2009 9:27 AM
Monday, August 24, 2009
പുരോഹിതരുടെ വികൃതികള്‍
കഴിഞ്ഞ ഞായറിലെ 11 മണിയുടെ മലയാളം കുര്‍ബാനയില്‍ നമ്മുടെ വായനക്കാരില്‍ പലരും പങ്കുകൊണ്ടു കാണുമല്ലോ. അവര്‍ക്ക് എളുപ്പം മനസ്സിലാകും ഞങ്ങള്‍ ഈ എഴുതുന്നതിന്റെ പൊരുള്‍ എന്താണെന്ന്. ആ കുര്‍ബാനയില്‍ പങ്കുകൊള്ളാനുള്ള നിര്‍ഭാഗ്യം ഉണ്ടാകാതിരുന്ന ഭാഗ്യവാന്മാരായ ഇടവകക്കാര്‍ക്കായി ചെറിയൊരു വിവരണം തന്നു കൊള്ളട്ടെ.
കാര്മ്മികര്: മൂന്നു നാടോടികള്‍. ഒന്നു നമ്മുടെ പഴയ പന്തലാനി. കൂടാതെ മറ്റു രണ്ടു പേരും.
കുര്‍ബാന തുടങ്ങുന്നു. ഗായക സംഘം റെഡി. മോനിച്ചന് തന്റെ പാട്ടുപെട്ടിയില്‍ നിന്നും "അന്നാ പെസഹാ.." എന്ന പ്രാരംഭ ഗാനം മൂളിച്ചു. പക്ഷെ പന്തലാനിയോ മറ്റു രണ്ടു പേരോ വായ് തുറക്കുന്നില്ല. വായില്‍ അമ്പഴങ്ങാ തള്ളിയ പോലെ പന്തലാനി മിഴിച്ചു നില്ക്കുന്നു. ഉടന്‍ നമ്മുടെ ഫാ ആന്റണി പിന്നണി ഗായകനായി മാറുന്നു. അദ്ദേഹം പിറകില്‍ നിന്നും അന്നാ പെസഹയും തുടര്‍ന്നുള്ള ഗാനങ്ങളും പാടുന്നു.
അതോടെ സംഗതി ശുഭം എന്ന് വിചാരിച്ചവര്‍ക്ക് തെറ്റിപ്പോയി.
സര്‍വാധിപനാം കര്‍ത്താവേ എന്ന പാട്ടു തുടങ്ങി. സഹായി ചരട് വലിച്ചു ശീല പൊക്കി. അതോടെ ദേ, തുടങ്ങുന്നു ഉച്ചഭാഷിണി കൂകാന്‍ . ഒന്നര ലക്ഷത്തിന്റെ സൌണ്ട് സിസ് റ്റമല്ലെ. അതിന്റെ ഗമ അത് കാണിക്കാതിരിക്കുമോ. ഒന്നിനോടൊന്നു ഉച്ചത്തില്‍ അവന് തന്റെ കാറല്‍ തുടര്‍ന്ന് കൊണ്ടിരുന്നു. മറുത കൂടിയ പോലെ. മൈക്ക് സെറ്റ് കാരന് അവിടെ ഒട്ടു ഇല്ല താനും. സംഗതി പന്തിയല്ല എന്ന് മനസ്സിലാക്കിയ ആന്റണിയച്ചന് പിന്നണി ഗായക സ്ഥാനം വിട്ടിട്ടു നേരെ ബാല്‍ക്കണിയിലോട്ട് വിട്ടു. എലിവാണം വിട്ട പോലെ. കൂവല്‍ തല്ക്കാലം നിന്നു. പിന്നണി പാടാന്‍ ഫാ. ആന്റണി ഇല്ലാതിരുന്നതുകൊണ്ട് പിന്നീട് വന്ന പല ഗാനങ്ങള്‍ക്കും പകരം കാര്‍മ്മികള്‍ പ്രാര്‍ത്ഥന ചൊല്ലി ഒപ്പിച്ചു തള്ളി വിട്ടു.
അതോടെ സംഗതി ശുഭം എന്ന് വിചാരിച്ചവര്‍ക്ക് തെറ്റിപ്പോയി.
അടുത്ത പാട്ടു വന്നു. മിശിഹാ കര്ത്താവിന് ... എന്ന പാട്ടാണെന്ന് തോന്നുന്നു. പന്തലാനിയുടെ വായില്‍ പിന്നെയും അമ്പഴങ്ങ. അങ്ങേരോ മറ്റു രണ്ടു സഹ കാര്മ്മികരോ വാ തുറക്കുന്നില്ല. കുന്തം വിഴുങ്ങിയ പോലെ മിഴിച്ചങ്ങനെ നില്‍പ്പുണ്ട് ഈ ത്രിമൂര്‍ത്തികള്‍. ഭക്ത ജനങ്ങള്‍ കൊയറിലെ ബെന്നിയുടെ നേരെ നോക്കുന്നു. മൂന്നു നാലാഴ്ച മുമ്പ് ഇതുപോലുള്ള ഒരു സാഹചര്യത്തില്‍ അവസരോചിതമായി ഇടപെട്ട് കാര്‍മ്മികന്റെ ഭാഗം പാടി മറ്റൊരച്ചന്റെ തടി ബെന്നി രക്ഷിച്ചിരുന്നു. എന്തുകൊണ്ടോ ഇത്തവണ അത് സംഭവിച്ചില്ല. പകരം അദ്ദേഹം സ്വര്‍ഗസ്ഥനായ പിതാവിനെ ധ്യാനിച്ചെന്ന പോലെ പള്ളിയുടെ ഉത്തരത്തേല്‍ കണ്ണും നട്ട് അങ്ങനെ നിന്നു. ഭക്തജനങ്ങള്‍ കാര്‍മ്മികരെ മിഴിച്ചു നോക്കുന്നു. കാര്മ്മികര് പരസ്പരം കണ്ണും കലാശവും കാട്ടുന്നു. നീ പാടു, നീ പാടു എന്ന മട്ടില്‍. മലയാളം സിനിമയിലെ ലവ് സീന്‍ പോലെ. പൊതുജനം വീണ്ടും ബെന്നിയുടെ നേരെ നോക്കുന്നു. കൊയര്‍ ലീഡര്‍ കുഞ്ഞുമോന് കൂട്ടിലിട്ട വെരുകിനെപ്പോലെ പരക്കം പായുന്നു. അദ്ദേഹത്തിന്റെ പ്രിയതമ സൂസന് തന്റെ ഭര്‍ത്താവിനെ സ്നേഹമസൃണമായി കടാക്ഷിച്ചുകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ തെരുതെര ബാവായ്ക്കും പുത്രനും വയ്ക്കുന്നു. ഗായകന് അനിയന് ഇതൊന്നും കാണുകയും അറിയുകയും ചെയ്യുന്നില്ല എന്ന പോലെ നിര്‍വികാരനായി പാടു പുസ്തകത്തില്‍ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. പള്ളിയില്‍ നിറഞ്ഞ നിശ്ശബ്ദത. ഈ നാടകം ഇങ്ങനെ ഒരു രണ്ടു മൂന്നു മിനിറ്റ് തുടര്‍ന്നു.
ഇനി നമ്മുടെ വികാരിയച്ചനോട് ഈ ഇടവകയിലെ ഒരംഗം എന്ന നിലയില്‍ ഈ അനോനി മൗസ് ഒന്നു ചോദിച്ചോട്ടെ. പതിവു പോലെ ചാടിക്കടിക്കരുത്.
ഇതുപോലുള്ള കള്ള കത്തനാരന്മാരുടെ കപട നാടകം കാണാന്‍ ഞായറാഴ്ചകളില്‍ ഞങ്ങള്‍ എന്തിന് കെട്ടിയെടുത്തു ഈ പള്ളിയിലേയ്ക്ക് വരണം? നിങ്ങളുടെ ബലിയര്‍പ്പണം ഇവിടുത്തെ പൊതുജനങ്ങള്‍ക്കൊരു embarassment ആണ്. വെറും ചീപ്പ്. ഇവിടുത്തെ ജനങ്ങള്‍ ഈ തേജോവധം അര്‍ഹിക്കുന്നില്ല. ഇവിടുത്തെ ജനങ്ങള്‍ ഞായറാഴ്ചകളില്‍ ദേവാലയത്തില്‍ വരുന്നതു ഭക്തി പുരസ്സരം വി. കുര്‍ബാനയില്‍ പങ്കു കൊള്ളാനാണ്. അച്ചന്മാരുടെ കോമാളിത്തരം കാണാനല്ല. നിങ്ങള്‍ നിങ്ങളുടെ പൌരോതിത്യത്തില്, യേശു ക്രിസ്തുവില്‍, വി. കുര്‍ബാനയില്‍, സത്യമായും വിശ്വസിക്കുന്നു എങ്കില്‍ ഇത്ര അവഹേളനാ പൂര്‍വ്വം ആ ബലിയര്‍പ്പിക്കുവാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?
ഡിയര്‍ ഫാ. ആന്റണി, ഈ ഇടവകയിലെ ജനങ്ങളുടെ വികാരിയായി നിങ്ങളെ നിയമിച്ചിരിക്കുന്നത് ഞായറാഴ്ചകളിലെങ്കിലും ഇടവകക്കാര്‍ക്കായി ഒരു ദിവ്യ ബലിയര്‍പ്പിക്കാനാണ്, അവരുടെ ആത്മീയ കാര്യങ്ങള്‍ നോക്കാനാണ്. ബലിപീഠം കണ്ട കത്തനാമ്മാര്ക്കെല്ലാം തോന്ന്യാസം വാടകക്ക് കൊടുത്തിട്ട് റിംഗ് മാസ്റ്റര്‍ നടിച്ചു നടക്കാനല്ല. നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ ഗൌരവതരമായ വീഴ്ച വരുത്തിയിരിക്കുന്നു.
ഭക്തി പുരസ്സരം ദിവ്യ ബലിയില്‍ പങ്കു കൊള്ളുക ഇടവക ജനങ്ങളുടെ അനിഷേധ്യമായ അവകാശമാണ്. അത് നിഷേധിക്കുന്ന പുരോഹിതനേതൃത്വത്തെ ഈ ഇടവകയില്‍ ജനങ്ങള്‍ക്ക് വേണ്ടേ വേണ്ട.
Exclusive from ചര്‍ച്ച് മൗസ്:
തൂയ ട്യൂണ്‍ ഇട്ടു കിട്ടാഞ്ഞതിന്റെ അമര്‍ഷമാണ് പന്തലാനി അള്‍ത്താരയില്‍ വച്ചു കാട്ടിക്കൂട്ടിയത് എന്ന് ഞങ്ങളുടെ ലേഖകന്‍ ചര്‍ച്ച് മൗസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Sunday, August 23, 2009
ഫാ ആന്റണിക്ക് ആത്മീയതയുണ്ടോ?
CMI സന്ന്യാസ സഭാംഗങ്ങളേപ്പോലെ വലിയ ആത്മീയ ഗുരുക്കന്മാരായി ഫാ. ആന്റണി ഉള്‍പ്പെടുന്ന MST സഭിയിലെ അംഗങ്ങള്‍ അറിയപ്പെടുന്നില്ല. 1968 ല്‍ പാല ബിഷപ് വയലില്‍ സ്ഥാപിച്ചതാണ് ഈ MST സഭ. കല്‍ദായ വല്‍ക്കരണത്തിന്റെ കൂലിപ്പട്ടാളമായി. CMI കേരള പോലീസാണെങ്കില്‍, MST CRP (സെന്‍ട്രല്‍ റിസര്‍വ് പോലീസ്) ക്കാരാണ്. എവിടെ ലാന്‍ഡ് ചെയ്താലും അവിടെ അടിച്ച് നിരപ്പാക്കും. എന്ത് കൊള്ളയും കൊലയും ബലാല്‍സംഗവും ചെയ്തു ജനങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാര്‍ ഇഷ്ടം നടപ്പാക്കും. കയറിപ്പറ്റണമെങ്കില്‍ വലിയ യോഗ്യത ഒട്ടു വേണ്ട താനും. ആത്മീയത ഉള്ളവര്‍ മറ്റു സന്ന്യാസ സഭകളില്‍ ചേരുമ്പോള്‍ എങ്ങിനെയെങ്കിലും കുപ്പായത്തില്‍ കയറാന്‍ കൊതിക്കുന്നവര്‍ MST യില്‍ ചേരും.
ബിഷപ്പ് വയലില്‍ വടക്കേ ഇന്ത്യയില്‍ പ്രേഷിത പ്രവര്‍ത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് MST സ്ഥാപിച്ചത്. വയലില്‍ പ്പിതാവിനു അതൊക്കെ പറയാം. അത് അന്ത കാലം. പക്ഷെ ഇതു ഇന്നു. അവിടെ ജീവിതം അത്ര സുഖമല്ല എന്ന് ഇപ്പോഴുള്ള അംഗങ്ങള്‍ക്ക് മനസ്സിലായിരിക്കുന്നു. അമേരിക്ക പോലെയുള്ള ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ മിഷന് വേല ചെയ്യുന്നതാണ് തടിക്കു നല്ലത്. പൈസയും മോശമല്ല. ഉള്ളത് ഡോളറില്‍ തന്നെ കിട്ടുകയും ചെയ്യും. അതിനാല്‍ തന്നെ MST അമേരിക്കയില്‍ ഒരു ചാപ്റ്റര്‍ സ്ഥാപിച്ചു കഴിഞ്ഞു . ഇനി ഇപ്പോള്‍ സ്വാധീനമുള്ള MST അച്ചന്മാര്ക്ക് വടക്കേ ഇന്ത്യയില്‍ കിടന്നു വെയിലുകൊണ്ട് ക്രിസ്തുവിനു ആത്മാക്കളെ നേടിക്കൊടക്കേണ്ട കാര്യമുണ്ടാകില്ല. അത് അമേരിക്കയില്‍ AC റൂമിലിരുന്നു ചെയ്യാം.
മൗസ് തുടരുന്നു. ഫാ. ആന്റണിയെ ഒരു പരിധി വരെ കുറ്റം പറയാന്‍ പറ്റില്ല. പരിശീലിച്ചിട്ടുള്ള തന്റെ പണി അദ്ദേഹം ഭംഗിയായി ചെയ്യുന്നു. ചെന്നു പറ്റുന്ന സ്ഥലം വെളുപ്പിക്കുക. പൊതു ജനങ്ങളോ അവരുടെ താല്പര്യങ്ങലോ അദ്ദേഹത്തിന് ഒരു പുല്ലുമല്ല. ഇടവക വികാരി എന്ന സ്ഥാനം അദ്ദേഹം ഒരു രാഷ്ട്രീയക്കാരനെപ്പോലെ ആണ് കാണുന്നത്. അധികാരം കയ്യാളുവാനുള്ള ഒരവസരം. അത്മീയത്തിനു അദ്ദേഹത്തിന് സമയമില്ല. പ്രാര്‍ഥനക്ക് അദ്ദേഹത്തിന് സമയമില്ല. പൊതുവേദികളില്‍ കാണുന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ആത്മീയ ജീവിതം. രാത്രി പ്രാര്‍ത്ഥനയില്ല . എന്തിന് നെറ്റിയില്‍ ഒരു കുരിശുവര പോലുമില്ല. എങ്ങനെ പറ്റും? തലയില്‍ സദാ കണക്കു കൂട്ടലുകലാണ്. പരിശുധാത്മാവിനു അവിടെ ഇടമില്ല. അദ്ദേഹത്തിന്റെ ഹൃദയം സാത്താന്റെ പണിപ്പുരയായി മാറപ്പെട്ടിരിക്കുന്നു. പകയും വൈരവും പ്രതികാരദാഹവും അവിടെ കുടി കൊള്ളുന്നു. അദ്ദേഹത്തിന്റെ ആത്മാവിനെ രക്ഷിക്കാന്‍ സാക്ഷാല്‍ യേശു ക്രിസ്തുവിനു പോലും കഴിയുമെന്ന് തോന്നുന്നില്ല.
By: ചര്‍ച്ച് മൗസ്
നമ്പര്‍ 1 Useful Idiot
അസാമാന്യമായ ധൈര്യത്തോടെ അത് തങ്ങള്‍ തന്നെ എന്ന് 45% പേര് ഏറ്റു പറഞ്ഞു. ഇതൊരു മലയാളിയെ സംബന്ധിച്ചിടത്തോളം അചിന്തനീയം തന്നെ. കാരണം എന്റെ പിഴ വയ്ക്കുന്നവര്‍ നമുക്കിടയില്‍ വിരളമാണല്ലോ. ഫാ. ആന്റണിയുടെ പ്രീണന നയങ്ങള്‍ക്ക് മുന്പില് പൊതുജനങ്ങള്‍ എത്രമാത്രം നിസ്സഹായരാണെന്നുള്ളതിനു വ്യക്തമായ തെളിവാണ് ഇത്.
നമ്മുടെ സമൂഹത്തെ അധികാരികള്‍ വിഡ്ഢികളാക്കിയെന്നുള്ള ധാരണ പലര്‍ക്കുമുണ്ടായിരുന്നു. എങ്കിലും ബഹുഭൂരി പക്ഷം പേരും സത്യങ്ങളുടെ നേരെ കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു. അത് മുതലെടുത്ത് അധികാരികള്‍ വീണ്ടും അവരെ കൂടുതല്‍ വിഡ്ഢികളാക്കുകയാണ് ചെയ്തത്. എങ്കിലും അന്ധരും ബധിരരും ഇനിയും നമ്മുടെ ഇടയിലുണ്ട്. അധികാരികള്‍ക്ക് ഓശാന പാടി അവര്‍ കൂടുതല്‍ ജന ദ്രോഹ നടപടികള്‍ക്ക് വഴി മരുന്നിട്ടു കൊടുത്തുകൊണ്ടിരിക്കുന്നു.
തങ്ങളെ തന്നെ അച്ഛന്റെ useful idiots ആയി തിരഞ്ഞെടുത്ത് വോട്ട് ചെയ്യുക അനായാസമായിരുന്നു എന്നാണു പലരും അഭിപ്രായപ്പെട്ടത്. അതിന് പ്രേരണാ ജനകമായ ചില പോയിന്റ് കള്‍ താഴെ കൊടുക്കുന്നു:
സാമാന്യം കൊള്ളാമായിരുന്ന ഒരു ദേവാലയം നിലവിലുണ്ടായിരുന്നിട്ടും അതിന്റെ മുറ്റത്തുതന്നെ മറ്റൊരു ദേവാലയം പണിയാനുള്ള അധികാരികളുടെ തീരുമാനത്തിന് സമൂഹം ഒന്നടങ്കം വശംവദരായി. "ക മ" എന്നൊരക്ഷരം മിണ്ടാതെ ഉള്ള പൈസ എല്ലാം അവര്‍ അതിനായി വാരിക്കോരി കൊടുത്തു. പാടുകാര്‍ പാട്ടുപാടിയും ചേട്ടത്തിമാര് ചൂടപ്പം വിറ്റും കൊച്ചു കുട്ടികള്‍ raffle നടത്തിയും സംഭാവന ചെയ്തു. സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തും, മുഖസ്തുതി പറഞ്ഞും അധികാരികള്‍ മണ്ടന്മാരായ പല പൊങ്ങികളുടെയും പോക്കറ്റടിച്ചു. അങ്ങനെ ഏത് വിധേനയും ഒരു പള്ളി തല്ലിക്കൂട്ടി ഒപ്പിച്ചു.
പള്ളിപണി കഴിഞ്ഞതെ ദാ, അങ്ങാടിയത്ത് ഒരു പരിഷ്കാരവുമായി വന്നിരിക്കുന്നു. അദ്ദേഹത്തിന് അമേരിക്കയില്‍ ജീവിക്കണം, പക്ഷെ പതിനാറാം നൂറ്റാണ്ടിലെയ്ക്ക് തിരിച്ചു പോകണമത്രേ. അതിന്റെ പ്രാരംഭ നടപടിയായി അള്‍ത്താരയില്‍ അദ്ദേഹമൊരു വളയം തൂക്കി വലിയൊരു ശീല തൂക്കി. അതിനെതിരെ ശബ്ദ മുയര്‍ത്താന്‍ ഒരു വടക്കന്റെയും നാവു പൊങ്ങിയില്ല. ശീലക്കെതിരെ വീമ്പിളക്കിയ പല വടക്കരും വാലും ചുരുട്ടി, വായും അടച്ചു അധികാരികളുടെ പാദസേവ സേവനത്തിലെയ്ക്ക് തിരിച്ചു പോയി. ഇതോടെ മായം ചേര്‍ത്ത മുലപ്പാല്‍ കുടിച്ചു വളര്‍ന്നവരാണ് വടക്കര് എന്ന ബോധ്യം പാലാ-ചങ്ങനാശ്ശേരിക്കാര്‍ക്ക് ഉറപ്പായി. താമസംവിനാ അവരെ പള്ളിയില്‍ നിന്നുതന്നെ എടുത്ത് ദൂരെ എറിയാമെന്ന ചിന്താഗതിയാണ് അവര്‍ക്കിപ്പോള്‍.
ഇന്നു മിക്ക ഞായറാഴ്ചയും കുര്‍ബാന മദ്ധ്യേ ശീല അടക്കുകയും തുറക്കുകയും ചെയ്യപ്പെടുന്നു. ഒരു പക്ഷെ യഥാര്‍ത്ഥ കത്തോലിക്ക വിശ്വാസികളെ സഭാധികാരികള്‍ ഉടുപ്പ് പൊക്കിക്കാട്ടി അധിക്ഷേപിക്കുന്നതിന്റെ സ്മരണക്കായി.
ഏതായാലും ഏറെ വൈകിയാണ് പുതിയ പള്ളിക്ക് പഴയ പള്ളിയുടെ അത്രപോലും സൌകര്യങ്ങള്‍ ഇല്ലെന്നു പൊതുജനം മനസ്സിലാക്കുന്നത്.. അന്ന് നിലവില്‍ 950 ഓളം കുടുംബങ്ങള്‍ ഇടവകയില്‍ അംഗങ്ങള്‍ ആയുണ്ടായിരുന്നു. എന്നിട്ടും പള്ളിയില്‍ ഇരിക്കാന്‍ ഇടം 832 പേര്‍ക്ക് മാത്രം. പിന്നെ അങ്ങ് മുകളില്‍ ബാല്‍ക്കണിയില്‍ ഒരു ഇരുന്നൂറ്റി ചില്ല്വാനും പേര്‍ക്ക് ഒതുങ്ങിക്കൂടാം . കുട്ടി നേതാക്കള്‍ക്ക് പോലും കഷ്ടി വണ്ടിയിടാന്‍ മാത്രം 200 ഓളം പാര്‍ക്കിംഗ് സ്പേസ്. പൊതു ജനങ്ങള്‍ക്ക് പൊതു വഴി ശരണം. പാര്‍ക്കിംഗ് ടിക്കറ്റും towing ഉം സര്‍വ സാധാരണം. പൊതുജനങ്ങള്‍ക്ക് ഷട്ടില്‍ വണ്ടി എടുക്കേണ്ട ഗതികേട്. പ്രശ്ന പരിഹാരത്തിനായി ഫാ. ആന്റണിയുടെ മാസ്റ്റര്‍ പ്ലാന്‍ . സമൂഹത്തെ വിഭജിക്കുക. കുട്ടികള്‍ക്ക് പ്രത്യേക മംഗ്ലീഷ് കുര്‍ബാന. കാലത്ത് വേറെ കുര്‍ബാന. 11 ന് മറ്റൊരു കുര്‍ബാന. വൈകിട്ട് വീണ്ടും കുര്‍ബാന. CCD രണ്ടു വീതം.
പൊതുജങ്ങള്‍ വിഡ്ഢികളാണെന്നു അധികാരികള്ക്കറിയാമായിരുന്നു. വിഡ്ഢികള്‍ ആയതുകൊണ്ട് അത് പൊതു ജനങ്ങള്‍ക്കറിയില്ലായിരുന്നു. എന്നാല്‍ അവരുടെ തല നേരെ ആകാന്‍ തുടങ്ങിയിരിക്കുന്നുവെന്നു ഈ വോട്ടെടുപ്പ് തെളിയിക്കുന്നു.
അച്ഛന്റെ useful idiot. ഫസ്റ്റ് റണ്ണര്‍ അപ്പ്: റോയി തച്ചില്‍. 38% വോട്ടു നേടി. സാമാന്യം കൊള്ളാവുന്ന ഒരു കുടുംബത്തില്‍ നിന്നും വന്നവനാണ്. പറഞ്ഞിട്ടെന്തു കാര്യം. എല്ലാ കുടുംബത്തിലും ഉണ്ടാകുമല്ലോ ഒരു കുല ദ്രോഹി!
ബിഷപ് അങ്ങാടിയത്ത് 24 % വോട്ടു നേടിയത് തര്‍ക്കത്തിന് ഇടയായിരിക്കയാണ്. ഫാ. ആന്റണി തന്റെ useful idiot ആകുന്നു, അല്ലാതെ താന്‍ ഫാ ആന്റണിയുടെ idiot അല്ല എന്നാണു ബിഷപ്പിന്റെ വാദം. ഐഷയും ജോര്‍ജ് വാചായുമായി ബിഷപ് ഇക്കാര്യം ചര്‍ച്ച ചെയ്തു ആര് ആരുടെ വിഡ്ഢി എന്ന് പിന്നീട് തീരുമാനിക്കും.
പാരിഷ് കൌണ്‍സില്‍ 21% വോട്ടു നേടിയപ്പോള്‍, കൈക്കാരന്മാര് 26% വോട്ടു നേടി 2 ശത മാനത്തിന്റെ നേട്ടം കൊയ്തു.
അതായത് ഫാ. ആന്റണി ഒഴിച്ച് മറ്റുള്ള ജനങ്ങള്‍ എല്ലാവരും കൂടി 100 ശതമാനം വോട്ട് നേടി, ഫാ. ആന്റണിയുടെ useful idiot എന്ന ബഹുമതിക്ക് അര്‍ഹരായിരിക്കുന്നു.
Saturday, August 22, 2009
ഷട്ടില്‍ വണ്ടി ... നമ്മുടെ ഷട്ടില്‍ വണ്ടി - ഫാ. ആന്റണി
അത് കേട്ടപ്പോള്‍ ഇത്തമ്മയുടെ അച്ചായന് സന്തോഷമായി. മൂപ്പിലാനും കാര്‍ന്നോത്തിയും ലാന്‍ഡ് ചെയ്തിട്ട് മാസം ഒന്നല്ലേ ആയുള്ളൂ.
"എടാ പുന്നൂസേ എന്റെ Preffered food എന്താണെന്ന് നിനക്കറിയാമല്ലോ?"
"അറിയാം അച്ചായാ," ഞാന്‍ പറഞ്ഞു. "പക്ഷെ ഇത് കള്ളും കറീം കിട്ടുന്ന സ്ഥലമല്ല. വണ്ടി ഇടാനുള്ള സ്ഥലമാ. പള്ളിയില്‍ ഇടമില്ലാത്തത് കൊണ്ട്. "
"ഇതെന്തു കൂത്ത്, പുന്നൂസേ, വണ്ടി വേറെ വല്ലിടത്തും ഇടണമായിരുന്നെങ്കില് നമ്മുടെ ഗാരേജില്‍ തന്നെ അങ്ങ് ഇട്ടാല്‍ പോരായിരുന്നോ. ഈ അമേരിക്കക്കാരുടെ ഒരു പൂത്താരം!"
"എന്റെ അച്ചായാ. ഞാനൊരു നഴ്സാ. എനിക്കൊരു സ്റ്റാറ്റസ്സുണ്ട്. അതച്ചായന് അത് കളഞ്ഞു കുളിക്കരുത്. പുന്നൂസാണെങ്കില് തൊഴിലില്ലാത്ത ഒരു റിയല്‍ എസ്റ്റേറ്റ് agent ഉം. " ഇത്തമ്മ.
"നീ ഒന്നു പോടീ കൊച്ചെ," അച്ചായന് മിസ്റ്റര്‍ മത്തപ്പി കണ്ണുരുട്ടി. " എടാ പുന്നോസ്സെ, അപ്പൊ ആ അച്ഛന് പറഞ്ഞ ഷട്ടില്‍, അത് KSRTC ടെ ആന വണ്ടിയാണോടാ?"
"അല്ല അച്ചായാ. ഇതൊരു വാനാ. വെറും വാന്‍ ." ഞാന്‍ .
"ഹയ്യോ! കര്‍ത്താവേ. വാനോ? നമ്മുടെ നാട്ടിലെ കള്ളും വണ്ടിയോ!" മി. മത്തപ്പി, എന്‍ ഫാദര്‍-ഇന്‍ ലാ.
" അത് കള്ളു ഷാപ്പ്കാരോട് ചെയ്യുന്ന ഒരു അവഹേളനമല്ലെ, എന്റെ പുന്നൂസേ?" ഇത്തമ്മയുടെ അച്ചായാന്‍ , എന്റെ ഫാദര്‍ ഇന്‍ ലോ, വളരെ വികാര ഭരിതനായി ചോദിച്ചു.
ഇത് പറഞ്ഞു ശ്വാസം വിടും മുമ്പ് മിസ്സസ് മത്തപ്പി:
"എന്നാലും ഈ അമേരിക്കയില്‍ വന്നിട്ട് എനിക്ക് ഈ ഗതി വന്നല്ലോ, എന്റെ ഈശോയെ!" ഇത്തമ്മേടമ്മ മോങ്ങാന്‍ തുടങ്ങി. "എനിക്കെങ്ങനെയെങ്കിലും തിരിച്ചു നാടൊന്നു പറ്റിയാല്‍ മതി. ദെവസോം ഇതിയാന്റെ ഇടി കൊണ്ടിട്ടാണെങ്കിലും സമാധാനമായിട്ടുറങ്ങാമല്ലോ."
ഷട്ടില്‍ വന്ന പാടെ ഞാന്‍ പറഞ്ഞു: " ഇത്തെ, നീ റ്റിറ്റി യുടെയും ടുട്ടുവിന്റെയും കയ്യില്‍ പിടിച്ചോ. ഞാന്‍ അച്ചായന്റെയും അമ്മച്ചിയുടെയും കയ്യില്‍ പിടിച്ചോളാം."
അങ്ങനെ ഞങ്ങള്‍ 5000 st ചാള്‍സ് റോഡിലുള്ള സീറോ മലബാര്‍ പള്ളിയിലേയ്ക്ക് ഷട്ടിലേറി.
അതിന്റെ വീഡിയോ കാണണമെങ്കില്‍ ഇവിടെ ഞെക്കുക.
പൊതു ജനങ്ങളുടെ അറിവിലേയ്ക്ക്: ഇന്നത്തെ നമ്മുടെ ഷട്ടില്‍ വണ്ടിയുടെ ഡ്രൈവര്‍ ആരാണെന്ന് അറിയെണ്ടേ? മോഹന്‍ . നമ്മുടെ പുതിയ മെമ്പര്‍. ഉത്തര വാദിത്വം ഉള്ള പണിയല്ലേ. മനുഷ്യന്റെ ജീവന് കയ്യില്‍ പിടിച്ചുള്ള കളിയാ. ചുമ്മാ ഉള്ള അലവലാതികള്ക്കൊന്നും ചെയ്യാന്‍ പറ്റില്ല. നല്ല കഴിവുള്ള ആള് തന്നെ വേണം ഷട്ടിലിന്റെ വീല്‍ പിടിക്കാന്‍ . അതിന് ശ്രീമാന്‍ മോഹനെക്കാള്‍ പറ്റിയ ഒരാള്‍ നമ്മുടെ പള്ളിയിലില്ല. നമ്മുടെ പാര്‍ക്കിംഗ് ലോട്ടില്‍ വച്ചു തന്നെ കാറപകടമുണ്ടാക്കി കഴിവ് തെളിയിച്ച ആളാണ്.
Tuesday, August 18, 2009
Our Friend Dineshan said...

"...If you have a problem, come talk to me you cowardly uncles and aunties. -GIS
Hi GIS,
I have a problem and I want to talk to you.. Can you provide me your contact details including your phone number, email address and house number.We will meet in the church's parking lot. If not I have to call you a "COWARD, BROTHER!!!!!!!!!
Is your mom overweight too??????? Sorry ..your dad must not be happy...If your mother have problems let me know, I will help her...fortunately I am not overweight!!!!!!!!!!!!!!!!! You don't have to worry if your wife is overweight , because you have the liberty to try white , black,Mexican girls outside marriage....What a shame?
Try two say one sentence in English without stopping.......You cannot, my dear...That is the quality of the education you are getting in the UNITED STATES. You know who is Barack Obama? He is the president of this country...He, couple of weeks before, said the education system of this country have to be redesigned because the students are not capable of competing with the rest of the world...What a shame????? Mr. Obama is a product of ILLITERATE MIGRATION , and He is the one who now decide whether you can open your mouth or not!!!!!!!!!!
When you were a baby, the bottle of milk you sipped was bought with the money of your ILLITERATE MIGRANT parents. To betray the homeland is like betraying your Mother..August 18, 2009 7:28 AM
gIs said...
-
August 17, 2009 11:42 PM
- A suitable response can be expected very shortly for the above tirade by a deranged YOUTH of our church. In English no less, so that hopefully he can understand, although we doubt it.
Monday, August 17, 2009
റ്റാ... റ്റാ... ഫാ. ജോണ്‍ സ്റ്റീ
നമ്മുടെ കൈക്കാരന് റോയി, പോള്‍സണ്‍, ആണ്ട്രൂസ്, ജോണ്‍ സ്റ്റീ, പോത്തന് , ജോഷി, ഇങ്ങനെയുള്ള കുറെ useful idiots നെയാണ് അങ്ങാടിയത്തിന് ആവശ്യം. കുട്ടിക്കുരങ്ങന് മാരെക്കൊണ്ട് ചുടു ചോര്‍ വാരിക്കുന പോലെ ഇവരെപ്പോലുള്ള മണ്ടന്മാരെക്കൊണ്ട് അങ്ങാടിയത്ത് കാര്യം കാണുന്നു.
ഫാ. ജോണ്‍ സ്റ്റീ യുടെ മന്ഗ്ലീഷ് പാട്ടു കുര്‍ബാനയുടെ വീഡിയോ കാണണമെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മന്ഗ്ലീഷ് ഹൈ മാസ്സ് by ഫാ. ജോണ്‍ സ്റ്റീ
-
Anonymous said... സത്യം കേള്‍ക്കുന്നത് ആര്‍ക്കും അത്ര സുഖിക്കുന്ന കാര്യമല്ല........
That is true. First let us hear what the hard disk said. he should have said some annoying truthAugust 16, 2009 10:43 PM
ഹാര്‍ഡ് ഡിസ്കിന്റെ comment പ്രസിധീകരിക്കാതിരുന്നത് ആരെയും പേടിച്ചിട്ടല്ല. പ്രത്യുത ഈ പുണ്യവാളന് ഉപയോഗിച്ച ഭാഷയുടെ മാഹാത്മ്യം കൊണ്ടാണ്.
എന്തിനാണ് ഡിസ്കെ, ഇങ്ങെയുള്ള ഒരു കപട നാടക ജീവിതം നയിക്കുന്നത്. നിങ്ങള്‍ പള്ളിയെയും പട്ടക്കാരെയും defend ചെയ്യേണ്ടത് കുറച്ചു കൂടി മാന്യമായ ഭാഷ ഉപയോഗിച്ചു വേണം. അങ്ങനെയുള്ള comment കള്‍ക്ക് മറുപടി പറയുവാന്‍ ഞങ്ങള്‍ക്ക് സന്തോഷമേ യുള്ളൂ. അത് ഞങ്ങള്‍ ഒരു. വെല്ലുവിളി യായി എടുത്ത് മറുപടിഎഴുതും.
നിങ്ങള്‍ക്കറിയാമല്ലോ വോയിസ് നിങ്ങളെപ്പോലെ തന്നെ അനോണിയാണ്. എന്ത് പബ്ലിഷ് ചെയ്യാനും യാതൊരു ഭയവുമില്ല. പക്ഷെ ഇടവക ഭരണവുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ ജനങ്ങളെ ചെളി വാരി എറിയാനും കരി വാരി തെയ്ക്കാനുമുള്ള ഒരു മാധ്യമാമാകുവാന് ഞങ്ങള്‍ക്കാഗ്രഹമില്ല. അതെ സമയം സഭാധികാരികളും ഇടവകയുടെ ഭരണ ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നവരും സഭാ, സമുദായ വിരുദ്ധ നടപടികള്‍ എന്ത് ചെയ്താലും ഞങ്ങള്‍ നിര്‍ഭയം പ്രസിദ്ധീകരിക്കും. അതുകൊണ്ട് നിങ്ങള്‍ വിഷയത്തില്‍ നിന്നും വ്യതിചലിക്കാതെ. യാധാര്ധ്യങ്ങളുടെ നേരെ കണ്ണടച്ചതുകൊണ്ട് അവ ഇല്ലാതാകുന്നില്ല. നമുക്ക് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്താം.
Sunday, August 16, 2009
ഹാര്‍ഡ് ഡിസ്ക് വല്ലാതെ ചൂടാകുന്നു
സത്യം കേള്‍ക്കുന്നത് ആര്‍ക്കും അത്ര സുഖിക്കുന്ന കാര്യമല്ല. പ്രത്യേകിച്ചും പുരോഹിതരുടെ പാദ സേവ നടത്തി സായൂച്ച്യം കൊള്ളുന്ന ഹാര്‍ഡ് ഡിസ്കിനെപ്പോലുള്ളവര്ക്ക്. നിങ്ങളെപ്പോലുള്ള അന്ധര്‍ ഒരായുസ്സ് മുഴുവന്‍ ദൈവ തുല്യമായി പൊക്കിപ്പിടിച്ച് കൊണ്ടിരിക്കുന്ന വൈദികരില്‍ ചിലരെങ്കിലും സാധാരണ മനുഷ്യരെപ്പോലെ പിഴച്ചു പോകുന്നു എന്ന സത്യം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്.
ആര് കുറ്റ കൃത്യം ചെയ്താലും അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കണമെന്ന് വാദിക്കുന്നവരാണ് ഞങ്ങള്‍. പള്ളിക്ക് നാശ നഷ്ടം വരുത്തിയവര്‍ക്കെതിരെയും നിയമ നടപടികള്‍ എടുക്കണമായിരുന്നു. അധികാരികള്‍ എന്തുകൊണ്ടോ അന്ന് നടപടികള്‍ ഒന്നും എടുത്തില്ല. അതിന് കാരണം നിങ്ങള്‍ അധികാരികളോട് ആരായണം. അല്ലാതെ തരം താഴ്ന്ന ആരോപണങ്ങള്‍ നടത്തുകയല്ല ചെയ്യേണ്ടത്. അതുകൊണ്ട് നിങ്ങളുടെ വിഷം തീണ്ട പരാമര്‍ശങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല.
നിങ്ങള്‍ ഒരു പള്ളി insider ഉം അച്ഛന്റെ അരുമ സന്താനവും മിക്കവാറും ഒരു കരിസ്മാറ്റിക് തീവ്ര വാദിയുമാനെന്നുള്ളതിനു സംശയമില്ല. നിങ്ങളെപ്പോലുള്ള വിഷജീവികളാണ് നമ്മുടെ പുരോഹിതരെ നശിപ്പിക്കുന്നത്. അത് വഴി ഈ സമൂഹത്തെയും. ഹൃദയത്തില്‍ ഇത്ര മ്ലേച്ചമായ ചിന്തകളും വൈരാഗ്യവും അസൂയയും പേറി നടന്നിട്ട് ദൈവത്തിന്റെ സ്വന്തം ആള് എന്ന് നടിച്ചു നടക്കുന്നതില്‍ എന്തര്‍ത്ഥം?
കൊലപാതികികളെ കണ്ടു പിടിച്ചു ശിക്ഷിക്കണം - വോയിസ്
ഫാ. ജെയിംസ് ന്റെ കൊലപാതകത്തെ ഞങ്ങള്‍ അതിശക്തിയായി അപലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനു ഞങ്ങളുടെ ആത്മാര്‍ഥമായ അനുശോചനങ്ങള്‍. കുറ്റവാളികളെ കണ്ടുപിടിക്കണം. മാതൃകാപരമായി ശിക്ഷിക്കണം. ഇതുപോലുള്ള ഒരു മരണം ഒരു മനുഷ്യനും അര്‍ഹിക്കുന്നില്ല.
ഞങ്ങളുടെ നയം ഇതാനെന്നിരിക്കെ സത്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് , വെള്ള പൂശുന്നത് നീതിയാണെന്ന് ഞങ്ങള്‍ വിഷസിക്കുന്നില്ല. ജനസമ്മദനായ, സേവനതല്പ്പരനും ജന സേവകനുമായ ഒരു ആദര്‍ശ പുരുഷനായിരുന്നു ഫാ. ജെയിംസ് എന്ന് അദ്ദേഹത്തിന്റെ ബിഷപ്പും അദ്ദേഹത്തെ അടുത്തറിയാവുന്നവരും എടുത്തെടുത്തു പറയുന്നു. ഞങ്ങളത് വിശ്വസിക്കുന്നു. മോഷണമായിരുന്നില്ല കൊലപാതക കാരണം എന്നും bishop പറയുന്നു. കണക്കുകൂട്ടി, കരുതിക്കൂട്ടി ആസൂത്രണം ചെയ്ത ഒരുഅറും കൊലയായിരുന്നു ഇത്.
എങ്കില്‍ ഫാ. ജെയിംസ് ന്റെ മരണത്തിന് പിറകില്‍ ആര്? കാരണമെന്ത്?
അദ്ദേഹത്തിന്റെ തന്നെ ഇടവകയില്‍പ്പെട്ട ഒരു കുടുംബത്തിലെ രണ്ടംഗങ്ങളെ അന്ന്വേഷണ വിധേയമായി പോലീസ് പിടി കൂടിയിട്ടുണ്ട്. മരണത്തിന് പിറകിലുള്ള രഹസ്യങ്ങളുടെ ചുരുളുകള്‍ വരും ദിവസങ്ങളില്‍ അഴിയും. അതൊരു നാറ്റക്കേസായിരിക്കുമെന്നാണ് ഞങ്ങളുടെ അറിവ്. അതുകൊണ്ടുതന്നെ അതിന്റെ പൂര്‍ണ വിവരങ്ങള്‍ സഭാധികാരികള്‍ അവരുടെ സ്വാധീന മുപയോഗിച്ചു ഒതുക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. കുറ്റവാളികള്‍ നീതിന്യായത്തില്‍ നിന്നും രക്ഷ പെടുവാനുള്ള സാധ്യതയും ഞങ്ങള്‍ കാണുന്നു. കാരണം പ്രമാദമായ ഒരു കേസായി ഇതു മാറിയാല്‍ സഭയുടെ ഇമേജ് ന് മങ്ങല്‍ പറ്റും എന്ന സഭാധികാരികളുടെ ഭയം . അതിനാല്‍ കേസില്ലാതെ ഒതുക്കി കുറ്റവാളികള്‍ രക്ഷപെടാനുള്ള സാഹചര്യം അധികാരികള്‍ ഉണ്ടാക്കും എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അതിന്റെ ലക്ഷണമാണ് അദ്ദേഹത്തിന്റെ മരണത്തെ മതപീഠനത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള അധികാരികളുടെ വ്യഗ്രത. അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം നിരപരാധികളായ കര്‍ണാടകക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് അവരുടെ ശ്രമം. അത് വിലപ്പോകില്ല എന്നുള്ള സത്യം അധികാരികള്‍ മനസ്സിലാക്കണം. സത്യം പുറത്തു വരണം. കാരണം സീറോ മലബാര്‍ സഭയിലെ ഓരോ വൈദികനും അവകാശമുണ്ട് തങ്ങളുടെ സഹോദര വൈദികന് സംഭവിച്ചതെന്ത് എന്നറിയാന്‍ .
പക്ഷെ ഞങ്ങള്‍ക്ക് തെറ്റിയില്ലെങ്കില് നടക്കുവാന്‍ പോകുന്നത് ഇതാണ്: ഫാ. ജെയിംസ് ന്റെ മരണത്തിന് പിറകിലുള്ള സത്യങ്ങള്‍ അദ്ദേഹത്തോടൊപ്പം കബറടക്കപ്പെടും. പോയത് ഫാ. ജെയിംസ് നും അദ്ദേഹത്തിന്റെ കുടുംബത്തിനും മാത്രം.
Friday, August 14, 2009
Two in custody for Fr .James Mukalel murder
| ||
Thursday, August 13, 2009
ഫാ. ജെയിംസ് മുകളേല്‍ കൊല്ലപ്പെട്ടു
Syro-Malabar diocese of Belthangady (Karnataka, southern India) is distraught after one of its clergymen, Fr James Mukalel, was assassinated and left naked by the roadside in the village of Thottathady. At present the local bishop, Mgr Lawrence Mukkuzhy, has no clues as to who might have murdered the priest or why, but is certain that robbery was not the motive. The chancellor of the diocese, Fr Tomy Mattom, said that the killing was done in a “systematic way.” According to early results in the investigation, Father James, 39, met his death as he was making his way home after conducting a funeral in the village of Thottathady. His naked body was found on the side of a road, his motorcycle lying not far away. For Father Tomy, the body of the dead man showed no mark of injury but there were visible signs of suffocation.
Father James was originally from the diocese of Tellichery but had moved to Belthangady to carry out his duties.
“Father James was very much loved by the parishioners and people in this area,” Bishop Mukkuzhy told AsiaNews. “He was a good person, and did not have enemies; a zealous missionary, selflessly serving all people; he was inclusive in his mission, serving people of all faiths and creed,” he said.
“We just cannot understand why anyone would kill him,’ the bishop said, but “one thing is sure is that this is not a case of robbery.
The priest probably died around 9 pm last night, and was found around 7 am this morning. After that the body was taken away for a post mortem.
The Global Council of Indian Christians has called on the Central Bureau of Investigation to launch a full investigation into the murder of Fr James Mukalel as well as into other attacks against Christians in the State of Karnataka.
“The blood of Father James will not have been shed in vain. His blood will serve the Church and the mission in India. We pray God for justice and protection,” the bishop said.
The diocese of Benthangady has 22,100 members, divided in 45 parishes, out of a total population of 3.25 million people.
ഏറ്റവും പുതിയ ന്യൂസ്: ഫാ. ജെയിംസ്! മെയ് ഹിസ് സോള്‍ റസ്റ്റ് ഇന്‍ പീസ്.
സത്യം ഏതായാലും തുറന്നു പറയണമല്ലോ. തൊണ്ടയില്‍ പുഴുത്താല് വിഴുങ്ങുക തന്നെ. ഫാ. ജെയിംസ് സാക്ഷാല്‍ ഒരു രക്ത സാക്ഷി തന്നെ. ഒരു സംശയവുമില്ല.
പക്ഷെ അദ്ദേഹത്തിന് ഒരു ചെറിയ രോഗമുണ്ടായിരുന്നു എന്നാണ് ഞങ്ങളുടെ മൈസൂര്‍ മൗസ് പറയുന്നത്. വര്‍ഷങ്ങളായി മൈസൂറില്‍ കുടിയേറി താമസിക്കുന്ന ഒരു കത്തോലിക്ക കുടുംബത്തിലെഒരു കൊച്ചു പൈങ്കിളിയുമായി അദ്ദേഹത്തിന് അവിഹിത ബന്ധമുണ്ടായിരുന്നു അത്രേ. പെണ്‍കുട്ടി യുടെ സഹോദരന്മാര് പല തവണ അച്ഛനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചതാണ്. പല മുന്നറിയിപ്പുകളും കൊടുത്തതാണ്. കത്തോലിക്ക പുരോഹിതനാണല്ലോ. അല്മായരുടെ ഇതുപോലുള്ള മുന്നരിയിപ്പുകളൊക്കെ അവര്‍ക്ക് പുല്ലാണല്ലോ. സഹി കെട്ട് അവസാനം അവര്‍ നിയമ കയ്യിലെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഫാ. ജെയിംസ്നെ രക്തസാക്ഷിയാക്കാനുള്ള സഭയുടെ വ്യഗ്രത മനസ്സിലാക്കാം. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പക്ഷെ പെങ്കൊച്ചിന്റെ സഹോദരരേയും പിതാവിനെയും ചോദ്യം ചെയ്തു. നാലു മണിക്കൂര്‍ ചോദ്യം ചെയ്തു. വടം വലിയാണ്. സഭ ഒരു വശത്ത്. നാട്ടുകാര്‍ മറ്റൊരു വശത്ത്.
നമ്മുടെ സഭയിലെ പുരോഹിതര്‍ ഫാ. ജെയിംസ് ന്റെ അനുഭവം ഒരു പാറമായെടുത്താല് അദ്ദേഹത്തിന്റെ മരണം വൃഥാവിലായില്ല എന്ന് സമാശ്വസിക്കാം.
Wednesday, August 12, 2009
ആപ്ത വാക്ക്യങ്ങള്‍
- ഞാന്‍
"ദൈവം പുരോഹിതനെ സൃഷ്ടിച്ചു. പ്രതികാരമായി സാത്താന് പുരോഹിത വര്‍ഗത്തെ സൃഷ്ടിച്ചു."
John Twisleton.
Tuesday, August 11, 2009
ഒരു മോസ്കിന്റെ കഥ
ഞങ്ങളുടെ ഓര്‍മ്മയില്‍ അതൊരു പഴയ, അടച്ചു പൂട്ടിയ വിദ്യാലയമായിരുന്നു. ഇപ്പോള്‍ അത് തികച്ചും മനോഹരമായ ഒരു മോസ്ക് ആയി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കയാണ്. ഒരു താഴികക്കുടത്തിന്റെ നിര്‍മ്മാണം കഴിഞ്ഞു . പഴയ സ്കൂളിന്റെ സൌകര്യങ്ങളും പുതിയതായി പണിയുന്ന ഭാഗവും കൂടി സമന്ന്വയിപ്പിച്ചുകൊണ്ട് വളരെ വിദഗ്ധമായ ഒരു നിര്‍മ്മാണ ശൈലിയാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. തച്ചു ശാസ്ത്ര ജ്ഞാനവും, സൌന്ദര്യ ബോധവും അനുഭവ സമ്പത്തും ഉള്ള വ്യക്തികളുടെ മേല്‍ നോട്ടത്തിലാണ് ഈ മോസ്കിന്റെ നിര്‍മാണം നടക്കുന്നതെന്ന് ആര്‍ക്കും ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. പഴയ സ്കൂളിന്റെ എല്ലാ സൌകര്യങ്ങളും ഉപയൊഗപ്രദമാകുക എന്നുള്ളതായിരുന്നു അവരുടെ ഉദ്ദേശമെന്ന് മോസ്കിന്റെ ഒരു പ്രതിനിധി ഞങ്ങളോട് പറഞ്ഞു. അതനുസരിച്ചുള്ള രൂപ കല്പ്പനയാണ് അവര്‍ ആദ്യം മുതലേ ചെയ്തത്.
ഇവിടെയാണ് നമ്മുടെ പള്ളി പണിക്കാര്‍ക്ക് പറ്റിയ മണ്ടത്തരം. അനുഭവ സമ്പത്തില്ലാത്ത അഞ്ജന്മാര്. ഒരു കോഴിക്കൂട് പോലും ഈ ജന്മത്ത് വിഭാവനം ചെയ്യാന്‍ കഴിവില്ലാത്ത നിരക്ഷര കുക്ഷികള്‍ 11 മില്യണ്‍ന്റെ പള്ളി നിര്‍മ്മിക്കാന്‍ ഒരുമ്പെട്ടിറങ്ങി. വിദ്യാഭ്യാസ യോഗ്യതോയോ അനുഭവ സമ്പത്തോ ഒന്നു മല്ലല്ലോ പ്രധാനം. അധികാരികള്‍ അതൊട്ട് നോക്കുന്നുമില്ല. ഏത് സ്ഥാനത്തേക്കും ചാന്‍സ് കിട്ടിയാല്‍ അള്ളിപ്പിടിച്ചു കയറുന്ന കൊതിയന്മാരുടെ കൂടാണ് നമ്മുടെ പള്ളി. ചാന്‍സ് കിട്ടിയാല്‍ വികാരിയുടെയോ, ബിഷപ്പിന്റെയോ കസേരയില്‍ കയറി ഇറക്കാനും ഇവര്‍ മടിക്കില്ല. അച്ഛന് ഒന്നു ഓഫര്‍ ചെയ്യേണ്ട കാര്യം മാത്രം. അതുകൊണ്ടാണല്ലോ നമ്മുടെ പഴയ പള്ളിയെയും സ്കൂളിനെയും അവര്‍ ഒരു മാതിരി കണ്ടം ചെയ്തു, അവ പുതിയ പള്ളിയുടെ ഭാഗമാക്കേണ്ടതിന് പകരം. ഓഫീസുകളും എല്ലാം അവര്‍ക്ക് പഴയത് പോരായിരുന്നു. എല്ലാം പുതിയ പള്ളിയുടെ മണ്ടയ്ക്ക് തന്നെ വയ്ക്കണമായിരുന്നു.
ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. ആ മോസ്കിന്റെ നിര്‍മാണം കഴിയുമ്പോള്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ ഒന്നു സന്ദര്‍ശിക്കുക. അവിടെ നിങ്ങള്‍ ആവശ്യത്തിന് പാര്‍ക്കിംഗ് കാണും, ഷട്ടില്‍ വണ്ടി കാണില്ല. അവിടെ നിങ്ങള്‍ അല്ലാഹൂവിനെ കാണും, ഇബിലീസുകളെ കാണില്ല. സേവന സന്നദ്ധരായ മനുഷ്യരെ കാണും, അധികാര മോഹികളായ കുട്ടി നേതാക്കളെ കാണില്ല. അവിടെ നിന്നും അറബിയിലുള്ള ബാങ്ക് വിളി നിങ്ങള്‍ കേള്‍ക്കും. ഉര്‍ദുവില്‍ ജനങ്ങള്‍ നിസ്കരിക്കുന്നത് നിങ്ങള്‍ കാണും. ഇംഗ്ലീഷില്‍ ഖുര്‍-ആന്‍ വായിക്കുന്നത് നിങ്ങള്‍ കാണില്ല. മുല്ലാക്കമാര് ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ കേള്‍ക്കില്ല. അവരുടെ കുട്ടികള്‍ പഠിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ഉര്‍ദുവിലോ അറബിയിലോ ആയിരിക്കും.
കാരണം അവര്‍ അല്ലാഹുവിന്റെ മഹത്ത്വത്തിനായി മാത്രം ആ മോസ്ക് പണി തീര്‍ത്തു. നമ്മളോ ദേവാലയം പണി തീര്‍ത്തത് അധികാരികളുടെ മഹത്വത്തിനായി മാത്രം.
പറയുന്നതില്‍ നാണക്കെടുണ്ട്. നമ്മള് നമ്മുടെ മുസിലിം സഹോദരരെക്കാള്‍ എത്രയോ മ്ലേച്ചര്‍!
Sunday, August 9, 2009
ഞായറാഴ്ച ചിന്തകള്‍
നിങ്ങള്‍ കേരളത്തിലെ നിങ്ങളുടെ ഇടവകപ്പള്ളികളെ മനസ്സില്‍ ഓര്‍ക്കുക. അതുപോലെ തന്നെ നിങ്ങള്‍ കേരളത്തില്‍ സന്ദര്‍ശിച്ചിട്ടുള്ള മറ്റേതെങ്കിലും പള്ളികലുണ്ടെങ്കില് അതും മനസ്സില്‍ കാണുക.
അതുപോലെ തന്നെ നിങ്ങള്‍ അമേരിക്കയില്‍ പോയിട്ടുള്ള പള്ളികളെ മനസ്സില്‍ കാണുക. ഒന്നു മനസ്സില്‍ ഓര്‍ക്കുക. നമ്മള് പല പള്ളികളും കണ്ടിട്ടുണ്ടല്ലോ, പോയിട്ടുണ്ടല്ലോ.
എന്നിട്ട് ഞങ്ങള്‍ ഈ ചോദിക്കുന്നതിനു ഉത്തരം തരിക, ദയവായി, സത്യസന്ധമായി.
നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള മേല്‍പ്പറഞ്ഞ ഏതെങ്കിലും ദേവാലയത്തിന്റെ മുഖവാരത്ത് വികാരിയച്ചന്റെയും, ബിഷപ്പിന്റെയും, ട്രസ്റ്റി മാരുടെയും, മറ്റു കണ്ട അണ്ട-അടകൊടന്മാരുടെയും ഓഫീസുകളും, കക്കൂസും മറ്റും ഉള്ളതായി നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏത് പള്ളിയാണെന്നു അറിയിച്ചാല്‍ വളരെ ഉപകാരമായിരുന്നു.
we rest our case.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഫാ. റോയ് വളരെ മയമായിരുന്നു. വാചകക്കസര്‍ത്ത് കാര്യമായൊന്നും കാണിച്ചില്ല. പ്രസംഗം ഇത്തിരി നീണ്ടുപോയി. പക്ഷെ വധം കുറവായിരുന്നു. അതുകൊണ്ട് ക്ഷമിക്കാം.
Saturday, August 8, 2009
ഒരു കമ്മെന്റ്കാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടി
Anonymous said...
According to Syro-Malabar Voice, this is the parish they want:
1) Open elections & politics for Parish Council
2) Holy English Qurbana in the Alphonsa or Parish Hall
3) Priests-for-hire instead of a genuine leadership
4)Criticism with no solution
No solution. So we don't know who these people are and all they do is write posts. Why can't they just reveal this inside the Cathedral?
Scared because you might be taken out of the parish? Scared because you know the majority of the parishioners don't agree with your statements? Scared because you know that if you reveal yourself, there will be more criticism about you than reward
So I have challenge for you SM Voice - reveal yourself. Reveal who you are. Because you have no problem in taking pictures of the Holy Cathedral and posting them. So you attend our parish and you attend our program.
If you are protecting the faith and if you are protecting me a parishioner - then please reveal yourself. Because according to you, you should be the most popular and respected parishioner in the Holy Cathedral-Parish
Prove it.
1. പള്ളിയില്‍, വാര്‍ഡുകളില്‍ സെലെക്ഷന്‍ അല്ല, സാക്ഷാല്‍ ഇലക്ഷന് വേണമെന്നു ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. പൊളിറ്റിക്സ്, അല്ലെങ്കില്‍ രാഷ്ട്രീയം വേണമെന്നു ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. പക്വതയുള്ള വ്യക്തികളെ മാന്യമായി പൊതുജനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ രാഷ്ട്രീയത്തിന് ഇടമില്ല. നേരെ മറിച്ച് ഇപ്പോള്‍ ആണ് രാഷ്ട്രീയം ഉള്ളത്. അത് കളിക്കുന്നത് പ്രധാനമായും അച്ഛന് തന്നെ. അച്ഛന്റെ ഇഷ്ട പാത്രങ്ങളാകാന്‍ വേണ്ടി സ്വന്തം അമ്മയെ പോലും അറിയില്ല എന്ന് പറയാന്‍ മടിക്കാത്ത രാഷ്ട്രീയ കൃമികള്‍ ആണ് നമ്മുടെ ചില ഇടവക നേതാക്കള്‍. വ്യക്തിത്വവും നട്ടെല്ലുമില്ലാത്ത വെറും കുറെ വാലാട്ടിപട്ടികള്‍! മാത്രമല്ല രാഷ്ട്രീയം കളിക്കുന്നത് പൊതുജനങ്ങള്‍ അല്ല താനും. കഴിഞ്ഞ സെലെക്ഷന്‍ സമയത്ത് അച്ഛന് കളിച്ചത് മുഴുവന്‍ എന്താണ് സഹോദരാ?
2. ഇംഗ്ലീഷ് കുര്‍ബാന, അല്ലെങ്കില്‍ മലയാളം കുര്‍ബാന പാരിഷ് ഹാളില്‍ ഒരേ സമയം വയ്ക്കുക. കുഞ്ഞുങ്ങള്‍ക്ക് അവരുടെ കുര്‍ബാന പുതിയ പള്ളിയില്‍ വേണമെന്നു ശാഠ്യമാണെങ്കില്‍ അതങ്ങനെ നടക്കട്ടെ. 11 മണിക്കുള്ള മലയാളം കുര്‍ബാന വളരെ വൈകിയാണ്. മനുഷ്യരെ മടുപ്പിച്ചു പിന് തിരിക്കുവാന്‍ വേണ്ടി വളരെ പൈശാചികമായി കണക്കുകൂട്ടി ചെയ്തിരിക്കുന്ന ഏര്‍പ്പാടാണ് അത്. 9:30 ന് മംഗ്ലീഷ് കുര്‍ബാന പ്രധാന പള്ളിയില്‍ അരങ്ങേറുമ്പോള്‍ അതെ സമയം തന്നെ മലയാളം കുര്‍ബാന പാരിഷ് ഹാളില്‍ നടത്തുവാന്‍ എന്താണ് അധികാരികള്‍ക്ക് വിഷമം? പറയൂ. ചുണ യുണ്ടെങ്കില്‍ അവരത് നടപ്പിലാക്കട്ടെ.
3. ചേരയെ തിന്നുന്നെങ്കില്‍ അതിന്റെ നടുക്കഷണം തന്നെ തിന്നുക. ഇപ്പോഴത്തെ മംഗ്ലീഷ് കുര്‍ബാന കുഞ്ഞുങ്ങള്‍ക്ക് ഒരു പീഡനമാണ്. അവര്‍ അത് നേരെ പറയുന്നില്ലെങ്കിലും. അതുകൊണ്ട്, നമ്മുടെ പുതിയ തലമുറയിലുള്ള ആരെങ്കിലും ദൈവവിളി കിട്ടി അച്ഛന്മാരാകുന്നത് വരെ ഒരമേരിക്കന്‍ അച്ഛനെ വിളിച്ചു ഭംഗിയായി ഇംഗ്ലീഷ് കുര്‍ബാന അര്‍പ്പിക്കാനുള്ള സംവിധാനമുണ്ടാക്കുക. ഇപ്പോഴുള്ള മംഗ്ലീഷ് കുര്‍ബാന അര്പ്പണയോഗ്യമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അതുകൊണ്ട് അധികാരികള്‍ കടും പിടുത്തം വിടുക. യാഥാര്‍ത്ഥ്യം മനസ്സിലാക്കി കുഞ്ഞുങ്ങളുടെ നന്മക്ക് വേണ്ടത് ചെയ്യുക. അതാണ് നിങ്ങള്‍ പറയുന്ന genuine leadership. ഇപ്പോള്‍ അധികാരികളുടെ ലക്ഷ്യം കുഞ്ഞുങ്ങളുടെ നന്മയല്ല. പുരോഹിതരുടെ ഇംഗ്ലീഷ് പരിശീലനമാണ്. അതിന് നമ്മുടെ പള്ളിയെ അവര്‍ പരീക്ഷണശാലയും കുഞ്ഞുങ്ങളെ gunea പന്നികളുമാക്കുന്നു.
4. ഞങ്ങള്‍ വിമര്‍ശനം മാത്രം നടത്തുന്നു. പരിഹാരമൊന്നും നിര്‍ദ്ദേശിക്കുന്നില്ല. ഞങ്ങളുടെ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പരിഹാരം ആര്‍ക്കും നിര്‍ദ്ദേശിക്കാം. പിന്നെ, ഇപ്പോഴത്തെ ഭരണ കര്‍ത്താക്കള്‍ അധികാരത്തിലിരിക്കുമ്പോള്‍ ആര് എന്ത് പരിഹാരം നിര്‍ദ്ദേശിച്ചാലും ഫലമില്ല. കാരണം അവര്‍ ചെയ്തതെല്ലാം സൂപ്പര്‍ എന്ന ഒറ്റപ്പിടുത്തമാണ് അവര്‍ക്ക്. ഫാ. ആന്റണിയുടെ ഒരു സ്വഭാവ വിശേഷത്തെപ്പറ്റി ഞങ്ങളുടെ ചര്‍ച്ച് മൗസ് പറഞ്ഞതോര്‍ക്കുന്നു. "ഫാ ആന്റണി ഏത് വിഡ്ഢിത്വം പറഞ്ഞാലും മറ്റുള്ളവര്‍ അതനുസരിച്ച് കൊള്ളണം. അല്ലെങ്കില്‍ അവന്റെ പണി അതോടെ തീരും. ചെറിയ വിമര്‍ശനം പോലും അദ്ദേഹം സ്വീകരിക്കില്ല. പാതി രാത്രിക്ക് നട്ടുച്ചയാണെന്ന് അദ്ദേഹം പറഞ്ഞാല്‍ എസ് പറയാത്തവര്‍ പുറത്താണ്." അത് ചെയ്യാഞ്ഞതു കൊണ്ടാണ് ഫാ. ആന്റണി ചര്‍ച്ച് മൌസിനെ വാലിന് പിടിച്ചു ചുഴറ്റി ദൂരെ എറിഞ്ഞത് എന്നുകൂടി ഇത്തരുണത്തില്‍ ഓര്‍പ്പിച്ചു കൊള്ളട്ടെ.
ഇനി ഈ കമ്മെന്റ് കാരന് പിന്നീട് ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ വളരെ രസകരമാണ്. ഞങ്ങള്‍ സ്വയം വെളിപ്പെടുത്താന്‍ ! ഈ കമ്മെന്റ് കാരന് , ഈ ഞങ്ങളെ ചീത്ത വിളിക്കുന്ന കമ്മെന്റ് കാരന് പോലും സ്വയം വെളിപ്പെടുത്തുന്നില്ല. ഇദ്ദേഹത്തിന് എന്തുണ്ട് ഭയപ്പെടുവാന്‍ ? അധികാരികള്‍ക്ക് സന്തോഷമേ ഉണ്ടാകുകയുള്ളൂ. എന്നിട്ടും അദ്ദേഹം അനോണിയുടെ മറയില്‍ ഒളിഞ്ഞിരിക്കുന്നു. സഹിഷ്ണുതയില്ലാത്ത ഒരു സഭാ നേതൃത്വമാണ് നമ്മുടെ. അത് മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. അത് ഈ കമ്മെന്റ് കാരനും ദൈവം അല്‍പ്പം കൊടുത്തിട്ടുണ്ട്. കാരണം അദ്ദേഹത്തിനറിയാം ഈ ബ്ലോഗ് സന്ദര്‍ശിച്ചു എന്ന് അധികാരികള്‍ അറിഞ്ഞാല്‍ അവര്ക്കിഷ്ടപ്പെടില്ല എന്ന്. അതുകൊണ്ടല്ലേ ഞങ്ങളെ എതിര്‍ക്കുന്നവര്‍ (അതായത് അധികാരികളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍) പോലും സ്വന്തം പേര് വെളിപ്പെടുത്താന്‍ ഭയപ്പെടുന്നത്. അച്ഛനെന്ത് വിചാരിക്കും, ബിഷപ്പെന്ത് വിചാരിക്കും? തോള് മുണ്ട് കൊണ്ടു മുഖം മറിച്ച് കള്ളുഷാപ്പില്‍ പോയി വെള്ളമടിക്കുന്ന പാലാക്കാര് ചെട്ടന്മാരെപ്പോലെയാണ് നമ്മുടെ ആളുകള്‍. ഈ ബ്ലോഗ് വായിക്കുന്നവര്‍ ആരെങ്കിലുമോണ്ടോ നമ്മുടെ ഇടയില്‍? ഹേയ്, ആരുമില്ല. എന്നാല്‍ കേള്‍ക്കുക: ഫാ. ആന്റണിയും, ബിഷപ്പും കടുപ്പനും നേരം വെളുത്താല്‍, ആദ്യത്തെ കര്‍മ്മം ഈ ബ്ലോഗ് വായനയാണ്. മൗസ് പറഞ്ഞു ഞങ്ങള്‍ക്കറിയാം.
കമ്മെന്റ്കാരന്റെ ഒരു സംശയം കൂടി ഞങ്ങള്‍ തീര്‍ത്ത് കൊള്ളട്ടെ. അദ്ദേഹം ചോദിക്കുന്നു. " Scared because you might be taken out of the parish? Scared because you know the majority of the parishioners don't agree with your statements? Scared because you know that if you reveal yourself, there will be more criticism about you than reward."
ഈ പാരിഷ് ചര്‍ച്ച് സ്വന്തം തറവാട് സ്വത്താണെന്ന് ഭാവിച്ചു ഞെളിഞ്ഞു നടക്കുന്ന ചില മാന്യന്മാര് നമ്മുടെ പള്ളിയിലുണ്ടാകാം. എന്നാല്‍ സത്യം അതല്ല. ഈ ചര്‍ച്ച് ഈ ഇടവകയിലെ പാവപ്പെട്ട അംഗങ്ങളുടെയാണ്. വികാരിയുടെ പോലുമല്ല. അവിടെനിന്നും ആരെങ്കിലും പുറത്തു പോകണമെങ്കില്‍ അത് ഇടവകക്കരല്ല, അവിടെ താല്‍ക്കാലിക സേവനത്തിനായി വന്നിരിക്കുന്നവരാണ്. ഫാ. ആന്റണിക്ക് ആഗ്രഹമുണ്ട് അദ്ദേഹത്തിന്റെ വിമര്‍ശകരെയെല്ലാം പള്ളിക്ക് പുറത്താക്കണമെന്ന്. അതുകൊണ്ടാണല്ലോ ഒന്നു പറഞ്ഞു രണ്ടാം വാക്കിനു അദ്ദേഹം ചീറ്റുന്നത്: "നിങ്ങള്‍ക്കിഷ്ടമില്ലെങ്കില്‍ ഇറങ്ങിപ്പൊക്കോ. ആരും നിര്‍ബന്ധിക്കുന്നില്ല. നിങ്ങളില്ലാതെയും ഈ പള്ളി മുമ്പോട്ട് പോകും" എന്നൊക്കെ. നമ്മള്, ഈ ഇടവകാംഗങ്ങള്‍, എന്നും ഇവിടെ തന്നെയുണ്ടാകും. അവരെങ്ങും പോകാനിരിക്കുന്നവരല്ല. ഇതവരുടെ നാടാണ്. അവരുടെ പള്ളിയാണ്. പോകുന്നത് അച്ഛനും ബിഷപ്പുമൊക്കെയായിരിക്കും.
എന്നാല്‍ താല്‍ക്കാലികമായി ഇടവകയില്‍ സേവനം ചെയ്യുന്ന അധികാരികള്എടുക്കുന്ന പല നടപടികളും ഇടവകയെ സംബന്ധിച്ചിടത്തോളം ഭാവിയില്‍ വളരെ long term impact ഉണ്ടാക്കുന്നവയാണ്. ഉദാഹരണം പുതിയ പള്ളി. അതിന്റെ കട ബാധ്യത. പാര്‍ക്കിംഗ് പ്രശ്നം. അച്ഛന് പൂച്ചെണ്ടും അവാര്‍ഡും വാങ്ങി നാളെ അങ്ങ് പോകും. അനുഭവിക്കുന്നത് ഇവിടുത്തെ ഇടവകക്കാരാണ്. അതുകൊണ്ടാണ് നമുക്ക് സ്വതന്ത്രമായ ഒരു പാരിഷ് കൌണ്‍സില്‍ വേണമെന്നു ഞങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോഴത്തെ കൌണ്‍സില്‍ അംഗങ്ങളെ നോക്കുക. എല്ലാത്തിനെയും അച്ഛന് തിരഞ്ഞു പിടിച്ചവര്‍. എന്ത് തീവട്ടിക്കൊള്ളക്കും അവര്‍ അച്ചന് കൂട്ട് നില്ക്കും. ഈ വരും വര്‍ഷങ്ങളില്‍ ഇപ്പോഴത്തെ അച്ഛന്റെ ഈ കളിപ്പാവകളെക്കൊണ്ട് എന്തൊക്കെ വിനകള്‍ ഈ സമൂഹത്തിന് അവര്‍ വരുത്തിക്കൂട്ടുമെന്നു നമുക്കു കാത്തിരുന്നു കാണാം.
Tuesday, August 4, 2009
ഇന്നത്തെ പരിപാടി
പ്രാര്ഥനയായിരിക്കില്ല സന്ദര്‍ശനത്തിന്റെ പിറകില്‍ എന്ന് ഏവര്ക്കുമരിയാമല്ലോ. പള്ളിരാഷ്ട്രീയം പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുമെന്നു മൗസ് പറയുന്നു. മണത്തറിയുന്ന എല്ലാം തന്നെ വെള്ളം ചേര്‍ക്കാത്ത വിസ്കി പോലെ ഞങ്ങള്‍ക്ക് പകര്‍ന്നു തരാമെന്നു മൗസ് ഏറ്റിട്ടുണ്ട്. റിപ്പോര്‍ട്ട്കള്‍ വരുന്ന മുറയ്ക്ക് വായനക്കാരെ ഞങ്ങള്‍ അറിയിക്കുന്നതാണ്. വായിച്ചു മത്തരാകരുത് എന്നൊരപേക്ഷ മാത്രം.
Monday, August 3, 2009
ഇതെന്തൊരു നാണക്കേട്!
നമ്മുടെ പള്ളിയെയോ, അധികാരികളെപ്പറ്റിയോ നല്ല കാര്യങ്ങളെന്തെങ്കിലും പറഞ്ഞു താ. പ്ലീസ്! ഞങ്ങള്‍ യാചിക്കുകയാണ്! ഫാ. കടുപ്പന് , അങ്ങയുടെ നാലു മുഴമുള്ള നാവ് എവിടെപ്പോയി? നമ്മുടെ പള്ളി നേതാക്കള്‍ എവിടെ? വികാരി ഫാ: ആന്റണി എവിടെ? നമ്മുടെ പാരിഷ് കൌണ്‍സില്‍ എവിടെ, കൈക്കാരന്മാര് എവിടെ? വ്യക്തി ത്വമുള്ളവര് ആണ് നിങ്ങളെങ്കില്‍ പ്രതികരിക്കൂ.
ഡിയര്‍ ഫാ. ആന്റണി, ബിഷപ്പ് അങ്ങാടിയത്ത്, നിങ്ങളുടെ കഷ്ടകാലം തുടങ്ങിയിട്ടെയുള്ളൂ. ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ.
ജയ് ഹൊ കത്തോലിക് സഭ ഓഫ് കേരള!!!!
ഡൌണ്‍ വിത്ത് ദ ലൂസര്‍ ബിഷപ്പ് അങ്ങാടി!
ഡൌണ്‍ വിത്ത് കടുപ്പന് !
ഡൌണ്‍ വിത്ത് ഫാ. അന്തോണി
അപ്പ് , അപ്പ്, സീറോ മലബാര്‍ ചര്‍ച്ച്
അപ്പ് , അപ്പ്, സീറോ മലബാര്‍ ചര്‍ച്ച്
Saturday, August 1, 2009
മംഗ്ലീഷ് പാട്ട് കുര്‍ബാന പ്രഹസനം
നമ്മുടെ യൂത്ത് കളൊക്കെ എവിടെ പോയി ഒളിച്ചിരുന്നു എന്നറിയില്ല. പള്ളി നിശ്ശേഷം കാലിയായിരുന്നു. അവിടെയും ഇവിടെയും ഓരോ യൂത്ത് കള്‍ ദിവാ സ്വപ്നവും കണ്ടു കൊണ്ടിരിപ്പുണ്ട്. സര്‍ക്കസ്സിലെ റിംഗ് മാസ്റ്ററെ പ്പോലെ ആന്റണി യച്ചന് പിറകില്‍ കയ്യും കെട്ടി മുമ്പില്‍ തന്നെ നില്‍പ്പുണ്ട്. "വായില്‍ തോന്നിയത് കോതക്ക് പാട്ട്" എന്ന് പറഞ്ഞ പോലെ ജോണ്‍സ്റ്റീ അച്ഛന് വെറുതെ ഓലിയിട്ടുകൊണ്ടിരിപ്പുണ്ട്. ഏത് ഭാഷയിലാണ് അങ്ങോരു പാടുന്നതെന്ന് മനസ്സിലാക്കാന്‍ തന്നെ നന്നേ പ്രയാസം. എന്തൊരു ridiculous കാഴ്ച. കുര്‍ബാന ഒരു ബലിയാനെന്നരിയാം. എന്ന് കരുതി ഇങ്ങനെ കര്‍ത്താവിനെ വീണ്ടും വീണ്ടും പീഡിപ്പിക്കേണ്ട കാര്യമുണ്ടോ?
ഞങ്ങള്‍ നമ്മുടെ സഭാധികാരികളോട് ചോദിക്കുകയാണ്. ഇങ്ങനെ കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ ക്കൂടി ഇംഗ്ലീഷ് കുത്തിയിറക്കി, സമൂഹത്തിന്റെ മേല്‍ അത് അടി ച്ചെല്പ്പിക്കാനാണ് നിങ്ങളുടെ പദ്ധതി എങ്കില്‍ അതെന്തിന് പുറം വാതിലില്‍ ക്കൂടി ചെയ്യണം. മാന്യമായി ചെയ്തു കൂടെ. നല്ല ഒരു സായിപ്പ് അച്ഛനെ ഹയര്‍ ചെയ്യുക. ഒരു organist നെയും. സത്യമായും കുഞ്ഞുങ്ങള്‍ക്ക് അത് വളരെ ഇഷ്ടപ്പെടും. സാധാരണ ഇടവകക്കാരും ധാരാളം കൂടും. ഒരു മണിക്കൂറിനകം സര്‍വതും കഴിഞ്ഞു വീട് പറ്റാം. രണ്ടു മണിക്കൂര്‍ പള്ളിയില്‍ കുത്തിയിരുന്നു പാഴാക്കാതെ. മനുഷ്യന് ദൈവാനുഗ്രഹവും കൂടുതല്‍ കിട്ടും. കാക്ക കുളിച്ചാല്‍ കൊക്കാകുമോ? ജോണ്‍ സ്റ്റി എത്ര പയറ്റിയാലും സായിപ്പാകില്ല. അതുകൊണ്ട് അദ്ദേഹത്തിനെ വന്ന വഴിക്ക് വിടുക.
ബിഷപ്പ് കേട്ടിട്ടുണ്ടോ എന്നറിയില്ല. പച്ച മലയാളത്തില്‍ ഒരു ചൊല്ലുണ്ട്: തീട്ടം തിന്നേണ്ട ഗതികേട് വന്നാലും അത് അര്‍ശ്ശസ് പിടിച്ചവന്റെ വേണമെന്നുണ്ടോ.
ഒരു ചിക്കാഗോ നിവാസി ആണെങ്കിലും ഈ അടുത്ത കാലത്താണ് ഈ ബ്ലോഗ് വായിക്കാന്‍ ഇടയായത്.
മുന്‍ ലക്കങ്ങള്‍ വായിച്ചു. വളരെ അധികം പുരോഗമിച്ചിരിക്കുന്നു. എടുപ്പും മറ്റും എല്ലാം നന്നായി വരുന്നു.
മുന്‍ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഭാഷയും രിതിയും എല്ലാം മാറി വരുന്നു.
ഇതു എഴുതുന്ന ആളുകള്‍ കഴിവുള്ളവര്‍ തന്നെ.
കഴിയുന്നതും വ്യക്തികളെ തേജോവധം ചെയ്യാതെ ഇരിക്കുക. ഉദാഹരണമായി നാടോടി അച്ചന്മാര് എന്നാ പ്രയോഗം നന്നായി. ആ വന്ന അച്ചന്മാരുടെ പേരുകള്‍ ഉപയോഗിക്കഞ്ഞത്
വളരെ നല്ലെത്.
ആശയ പരമായ സംവാദം, സംഖര്‍ഷം നല്ലതാണു.
അവ എല്ലാവരുടെയും വളര്‍ച്ചക്ക് ഉതകും.
ഉടനെ മാറ്റങ്ങള്‍ ഉണ്ടായില്ല എങ്കിലും മാറ്റങ്ങള്‍ അനിവാര്യമാണ്. അവ സംഭവിക്കും.
August 27, 2009 8:18 PM