- By GB
- സിറോ മലബാര്‍ ല്‍ കലഹത്തിനു വഴി വച്ച മാര്‍ത്തോമ കുരിശിന്റെ ആഗമനം 1988- ല്‍ ഫാദര്‍ വഴുതനപള്ളി രചിച്ച THE BIBLICAL AND ARCHAEOLOGICAL FOUNDATIONS OF THE MAR THOMA SLIBA എന്നാ പുസ്തകത്തില്‍ കുടെയാണ്. മൈലാപൂര്‍ കുരിശ,പല്ലവി കുരിശു , പേര്‍ഷ്യന്‍ കുരിശു മുതലായ പേരുകളില്‍ അതുവരെ അറിയപെട്ടിരുന്ന മനിക്കേയന്‍ കുരിശിനു മാര്‍ത്തോമ കുരിശു എന്ന് പേരിട്ടത് Fr.Vazhuthanapalli ആണ്.
Tuesday, August 31, 2010
മനിക്കേയന്‍ കുരിശ് എന്ന് മാര്‍ത്തോമ്മ കുരിശായി?
Sunday, August 29, 2010
വിശ്വാസിക്ക് അവന്റെ ശത്രുക്കള്‍ക്ക് മുന്നില്‍ ദൈവം വിരുന്നൊരുക്കി
കൊപ്പേല്‍: ദാല്ലാസ് ക്നാനായ ഇടവക പള്ളിയുടെ ധന സംഹരണാര്‍ത്ഥം നടത്തപ്പെട്ട ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ആഡംബര വിദേശ കാര്‍ കൊപ്പേല്‍ വി. അല്‍ഫോന്‍സാമ്മ ഇടവകയിലെ സജീവ അംഗവും പാരിഷ് കൌണ്‍സില്‍ മെമ്പറുമായ മിഡ് സിറ്റിയില്‍ താമസക്കാരനായ ശ്രീ ജേക്കബ്ബിനു ലഭിച്ചിരിക്കുന്നു. ഇന്ന് ദിവ്യബലിക്ക് ശേഷം നടന്ന നറുക്കെടുപ്പിലാണ് ഒറ്റ ഒരു ടിക്കറ്റ് മാത്രം എടുത്തിരുന്ന ശ്രീ ജേക്കബ്ബിനെ ഭാഗ്യ ദേവത കടാക്ഷിച്ചത്.
Saturday, August 28, 2010
കാലം മാറി എന്ന് ബിഷപ് അങ്ങാടിയത്ത് മനസ്സിലാക്കണം
ബിഷപ്പ് അങ്ങാടിയത്തിന്റെയും സില്‍ബന്ധികളുടെയും ചെപ്പിടി വിദ്യ ഇനി അമേരിക്കയില്‍ വിലപ്പോകില്ല. പൊതുജനങ്ങളെ വിരട്ടിയും ശപിച്ചും തന്‍റെ ക്ലാവര്‍ കുരിശ് അമേരിക്കന്‍ വിശ്വാസികളുടെ തോണ്ടയില്‍ക്കൂടി കുത്തിയിറക്കാം എന്ന വ്യാമോഹം ബുദ്ധിയുണ്ടെങ്കില്‍ അദ്ദേഹം ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
Tom Varkey Responds to the Reception at DFW Airport
I have been so overwhelmed by the support that I have been getting from so many of you in my ongoing Battle for the Crucifix. You have fought with me standing shoulder to shoulder and sharing my pain and tribulations that come with it as in the case of any battle.
Friday, August 27, 2010
ഗാര്‍ലാന്‍ഡ് ബിഷപ് അങ്ങാടിയത്തിന്റെ കുരുക്ഷേത്രം
കുരിശ് വിവാദത്തിന്‍റെ കാര്‍മേഘങ്ങള്‍ ഗാര്‍ലാന്‍ഡില്‍ ഉരുണ്ടു കൂടാന്‍ തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. പുതിയ പള്ളിയില്‍ ഏത് കുരിശാണ് സ്ഥാപിക്കാന്‍ പോകുന്നത് എന്നതിനെപ്പറ്റി ജനങ്ങള്‍ ഇപ്പോള്‍ തന്നെ വികാരിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
Thursday, August 26, 2010
ഗാര്‍ലാന്‍ഡില്‍ മാര്‍ തോമകുരിശ് വിരുദ്ധ യുദ്ധത്തിന്റെ ആദ്യത്തെ വെടിയുണ്ട പാഞ്ഞു
ഗാര്‍ലാന്‍ഡ്: അയല്‍ നാടായ കോപ്പെലിലെ മാര്‍ത്തോമ കുരിശ് വിരുദ്ധ വിപ്ലവപ്പനി ഇതാ ചിക്കന്‍ ഗുനിയ പോലെ ഗാര്‍ലാന്‍ഡ് ലേക്കും പടര്‍ന്നിരിക്കുന്നു.
ടോം വര്‍ക്കിക്ക് ഊഷ്മള വരവേല്‍പ്പ്
അമേരിക്കയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കുരിശ് വിവാദത്തെപ്പറ്റി സീറോ മലബാര്‍ സിനടിനെ അവബോധരാക്കുവാന്‍ കേരളത്തിലേക്ക് പോയിരുന്ന സഭാ സ്നേഹി. ടോം വര്‍ക്കിക്ക് ഇന്നലെ DFW എയര്‍ പോര്‍ട്ടില്‍ ജനങ്ങള്‍ ഉജ്ജ്വല സ്വീകരണം നല്‍കി . ഇന്നലെ രാത്രി പത്തരയോടെ എയര്‍ പോര്‍ട്ടില്‍ എത്തിയ അദ്ദേഹത്തെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും അഭ്യുതയകാക്ഷികളും ഉള്‍പ്പെട്ട ഒരു വന്‍സംഘമാണ് പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചും ഹാരാര്‍പ്പണം നടത്തിയും സ്വീകരിച്ചത്.
Sunday, August 22, 2010
ഒരു വിശ്വാസിയുടെ വിലാപം
- Anonymous said...
- ഈ ബ്ളോഗ് ഇടക്കിടെ കാണാറുണ്ടെങ്കിലും ആദ്യമായാണ് ഇതില്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നത് . ഇതില്‍ പോസ്റ്റ് ചെയ്യുന്നത് കൊണ്ട് ഈ ബ്ലോഗിന്റെ ആശയങ്ങളോടും രീതികളോടും മുഴുവനായും ആഭിമുഖ്യം ഉണ്ട് എന്ന് ദയവായി മാന്യവായനക്കാര്‍ കരുതരുത്. ന്യായങ്ങള്‍ ഉണ്ട് എന്നിരുന്നാലും അതിന്റെ അവതരണത്തില്‍ സഭ്യതയുടെയും മാന്യതയുടെയും അതിര്‍ വരമ്പുകള്‍ പലപ്പോഴും ലഘി ക്കപ്പെടുന്നു എന്നത് ഒരു ദുഃഖ യാതാര്ത്യമാണ്. എന്നിരുനാലും സാധാരണക്കാരനായ എന്നെപോലെയുള്ള സീറോ മാലബാര്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതാണ് എന്റെ മാസ്സിലുള്ളവ തുറന്നു കാണിക്കാനുള്ള ഏക വഴി എന്നാ നിലക്ക് ഇതില്‍ എന്റെ കമെന്റ്സ് ഇടാന്‍ ഞാന്‍ തീരുമാനിച്ചു.
Saturday, August 21, 2010
പ്രഗല്‍ഭര്‍ പറഞ്ഞ സത്യങ്ങള്‍
... അധികാരികള്‍ സഭയെ നയിക്കേണ്ടത് മുമ്പോട്ടാണ്...... കാലത്തിനൊത്തു വളരാന്‍ സഭ പഠിക്കണം... അല്മായരില്‍ ഇടര്‍ച്ചയുണ്ടാക്കരുത്... പ്രവാസി രൂപതകളില്‍ ഒരിക്കലും പ്രാദേശിക ചിന്താഗതികള്‍ അടിച്ചേല്‍പ്പിക്കരുത്.... ജനങ്ങളില്‍ അഭിമാനവും ആത്മീയതയും വളര്‍ത്തുന്ന നേത്രുത്ത്വമാണ് നമുക്കുണ്ടാകേണ്ടത്..... ചിഹ്ന്നങ്ങളുടെയും പൌരാണികതയുടെയും പിന്നാലെ പോകുന്ന നേതൃത്വം സഭയെ പിളര്‍ത്തും.... അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ രീതികളും വര്‍ത്തമാന കാലത്തിന്റെ സവിശേഷതകളാണ്.... ജനങ്ങളോട് ഒത്തു പ്രവര്‍ത്തിക്കുന്ന സഭാ നേതൃത്വമാണ് ദൈവഹിതം നടപ്പാക്കുന്നത്..
ഇത്ര വ്യക്തമായി സിനഡില്‍ കേട്ട പ്രസ്‌താവനകള്‍ മാര്‍ അങ്ങാടിയത്തിന് എങ്ങനെ
കേട്ടില്ലെന്നു നടിക്കാന്‍ കഴിയും?
സത്യം പിതാക്കന്മാരില്‍ നിന്നും നേരിട്ട് കേട്ട വിശ്വാസികള്‍ക്ക് എങ്ങനെ പ്രതികരിക്കാതിരിക്കാന്‍ കഴിയും?
ഇത്ര വ്യക്തമായി സിനഡില്‍ കേട്ട പ്രസ്‌താവനകള്‍ മാര്‍ അങ്ങാടിയത്തിന് എങ്ങനെ
കേട്ടില്ലെന്നു നടിക്കാന്‍ കഴിയും?
സത്യം പിതാക്കന്മാരില്‍ നിന്നും നേരിട്ട് കേട്ട വിശ്വാസികള്‍ക്ക് എങ്ങനെ പ്രതികരിക്കാതിരിക്കാന്‍ കഴിയും?
Friday, August 20, 2010
പറയുമ്പോള്‍ എല്ലാം പറയണമല്ലോ
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. നമ്മള്‍ സീറോ മലബാറികള്‍ ഒക്കെ ഒരു ടൈപ്പ് ആണ്. ഒരു കാര്യവും കേട്ടാലും വിശ്വസിക്കില്ല, കണ്ടാലും വിശ്വസിക്കില്ല. ഇക്കാര്യത്തില്‍ മാത്രം നമ്മുടെ പിതാവ് മാര്‍ തോമാ ശ്ലീഹായുടെ പാരമ്പര്യം നമുക്കെല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട്.
Syro Malabar Synod: Spectacular Show by American Syro Malabar Catholics at St. Thomas Mount
By Tom Varkey, Organizer and Parishioner of St. Alphonsa Catholic Church, Coppell, TX, USA
In connection with the on-going Syro Malabar Synod at St. Thomas Mount at Kakkanad, Kochi, the American Syro Malabar Catholics under the leadership of Tom Varkey, President of Jesus Army Ministries, Inc. an evangelistic and non-Profit Corporation operating from Dallas, Texas put up a spectacular and impressive protest rally at Kakkanad at the entrance of the Syro Malabar Curia.
In connection with the on-going Syro Malabar Synod at St. Thomas Mount at Kakkanad, Kochi, the American Syro Malabar Catholics under the leadership of Tom Varkey, President of Jesus Army Ministries, Inc. an evangelistic and non-Profit Corporation operating from Dallas, Texas put up a spectacular and impressive protest rally at Kakkanad at the entrance of the Syro Malabar Curia.
Thursday, August 19, 2010
രാത്രിയെ പകലാക്കിയ ദിവസം - ബിഷപ് അങ്ങാടിയത്തിനെതിരെ ശക്തമായ പ്രകടനം
ആധുനിക സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ബിഷപ്പിനെതിരെ പ്രകടനവും ധര്‍ണയും. സീറോ മലബാര്‍ ബിഷപ്പുമാരുടെ സിനഡ് നടക്കുന്ന സെന്റ് തോമസ് മൌണ്ടിന് മുമ്പിലാണ് ചിക്കാഗോ ബിഷപ് മാര്‍ അങ്ങാടിയത്തിനെതിരെ നൂറു കണക്കിന പ്രകടനക്കാര്‍ അണിനിരന്നത്. 


പ്രകടനക്കാര്‍ക്കു ധാര്‍മ്മിക ധൈര്യം പകര്‍ന്നു കൊടുക്കാന്‍ ഡസന്‍ കണക്കിന് വൈദീകരും മുമ്പില്‍ തന്നെ അണി നിരന്നിരുന്നു. "രാത്രിയെ പകല്‍ പോലെയാക്കുന്ന ദിവസം. തെറ്റിനെ തുറന്ന് കാണിക്കുന്ന ദിവസം, അനീതിക്കെതെരെ അത്യുന്നതനിലേക്ക് ആയിരങ്ങളുടെ ശബ്ദം ഉയര്‍ന്ന ദിവസം" ഫാ. മാത്യു എടശ്ശേരി പ്രകടനക്കാരോട് വികാര ഭരിതനായി പറിഞ്ഞു.
തികഞ്ഞ അച്ചടക്കത്തോടെയും അര്‍ഹിക്കുന്ന ആദരവ് കളോടെയും കൂടിയാണ് സമാധാന പരമായ ധര്‍ണ സംഘാടകര്‍ ആസൂത്രണം ചെയ്തിരുന്നത്. ആര്‍ച് ബിഷപ്പു പവ്വത്തിലിന്റെ കാറ് പ്രകടനക്കാന്‍ തടഞ്ഞു നിറുത്തി നിവേദനം അദ്ദേഹത്തിന് നേരിട്ട് സമര്‍പ്പിച്ചു. മറ്റു ബിഷപ്പു മാര്‍ക്കും അങ്ങാടിയത്തിനെതിരെ പ്ലക്കാര്‍ഡും കയ്യിലേന്തി നടന്നു നീങ്ങി മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടിരുന്നു പ്രകടനക്കാരുടെ ഇടയില്‍ക്കൂടി കടന്നു പോകേണ്ടി വന്നു. കേരളത്തിലെ എല്ലാ പ്രധാന മാധ്യമങ്ങളും സന്നിഹിതരായിരുന്നു. ചാനലുകള്‍ സജീവമായി എല്ലാം ചിത്രീകരിച്ചു.
മുപ്പത്തി ഒന്നോളം അല്‍മായ പ്രതിനിധികളാണ് അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നും തങ്ങളുടെ പരാതികള്‍ സിനടിനെ നേരിട്ടറിയിക്കാന്‍ കേരളത്തിലേക്ക് പോയിരുന്നത്. koppel ഇടവകയില്‍ നിന്നും ജോസി , ഗാര്‍ലാന്‍ഡ് ഇടവകയെ പതിനിധീകരിച് ജിന്‍സണ്‍ (ആലുവ) എന്നിവര്‍ ശക്തമായി രംഗത്തുണ്ടായിരുന്നു. ടോം വര്‍ക്കിയുടെ നേതൃത്ത്വത്തിലുള്ള ജീസുസ് ആര്‍മി എന്ന യുവ അല്‍മായ സംഘടനയിലെ പ്രവര്‍ത്തകരാണ് പ്രതിഷേധ ജാഥ നയിച്ചത്. ഈ സഭാസ്നേഹികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലധികം വിജയം കൈവരിക്കാന്‍ സാധിച്ചു എന്നത് അമേരിക്കന്‍ സീറോ മലബാര്‍കാര്‍ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന കാര്യമാണ്.

പ്രകടനത്തിന് മുമ്പ് തന്നെ ബിഷപ്പു അങ്ങാടിയത്തിന് മറ്റ് പിതാക്കന്മാരുടെ ശകാര വര്‍ഷം ശരിക്കും കേള്‍ക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ അമേരിക്കയിലെ ചെയ്തികള്‍ നിയമവിരുദ്ധവും, മനുഷ്യാവകാശ വിരുദ്ധവും, വിശ്വാസ സമൂഹത്തെ വിഭജിക്കുന്നത്മാണെന്ന് ബിഷപ്പുമാര്‍ അതി ശക്തമായ ഭാഷയില്‍ അദ്ദേഹത്തെ താക്കീത് ചെയ്തു. മാര്‍ തോമ കുരിശും അള്‍ത്താര വിരിയും തന്നിഷ്ടമായി തൂക്കുന്നതില്‍ നിന്നും അങ്ങാടിയത്ത് പിന്തിരിയണമെന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
തെറ്റ് തിരുത്തി ക്ലോക്ക് പുറകോട്ടു തിരിക്കുവാന്‍ ഞങ്ങള്‍ അങ്ങാടിയത്തിനോട് ആഹ്വാനം ചെയ്യുകയാണ്. ചിക്കാഗോ കത്തീദ്രല്‍ ദേവാലയത്തിന്റെ അപമാനമായ ചുവന്ന കര്‍ട്ടന്‍ ഉടനടി താഴെയിറക്കി അദ്ദേഹം തന്‍റെ സദുദ്ദേശം അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെ ബോധ്യപ്പെടുത്തുക.
Wednesday, August 18, 2010
സിനഡില്‍ ബിഷപ് അങ്ങാടിയത്തിനെതിരെ ശക്തിയായ വിമര്‍ശനം
സെന്റ് തോമസ് മൌണ്ട്, കാക്കനാട്: ചിക്കാഗോ സീറോ മലബാര്‍ ബിഷപ് മാര്‍ അങ്ങാടിയത്തിനെതിരെ സീറോ മലബാര്‍ സിനഡില്‍ ശക്തിയായ വിമര്‍ശനം. ഇന്നലെ (ഇന്ത്യന്‍ സമയം ബുധനാഴ്ച) കൂടിയ അസ്സെംബ്ലിയിലാണ് ഒട്ട് മുക്കാല്‍ ബിഷപ്പു മാരും ബിഷപ് അങ്ങാടിയത്തിനെതിരെ തിരിഞ്ഞത്.
Both the Guru Kattackal and Sishyan, the Bishop Should Go, For The Sake of The Faithful
We are taking quite a beating for our last post which seemingly supports Fr. Kattackal's stand. Many of our Orange County readers, as you can see, are upset with us.
Tuesday, August 17, 2010
ഗുരുശിഷ്യ ദ്വന്തയുദ്ധം - ഞങ്ങള്‍ എന്തു പറയുന്നു?
ലോസ് ആഞ്ചലസില്‍ നിന്നും ആരോ ഒരാള്‍ ഈയിടെ ഞങ്ങളോട് എഴുതി ചോദിച്ചു: ഫാ കട്ടക്കന്റെ ഇപ്പോഴത്തെ കടുംപിടുത്തത്തെപ്പറ്റി ഞങ്ങളുടെ അഭിപ്രായം എന്തെന്ന്. അതായത് അദ്ദേഹം ബിഷപ്പിനെ വെല്ലുവിളിച്ച്, അല്ലെങ്കില്‍ അദ്ദേഹത്തെ അനുസരിക്കാതെ, തന്‍റെ പള്ളിമുറി വിടാതെ നില്‍ക്കുന്നതിനെപ്പറ്റി.
Sunday, August 15, 2010
ചിക്കാഗോ ഞായറാഴ്ച വിശേഷങ്ങള്‍
ചിക്കാഗോ: ഞങ്ങളുടെ പുതിയ അസ്ത്തേന്തി അച്ഛനെ ഞങ്ങള്‍ക്ക് ഒരു മാതിരി പിടിച്ചിരിക്കുന്നു. നിര്‍വചിക്കാന്‍ പാടില്ലാത്ത എന്തോ ഒരു "ഇത്" അദ്ദേഹത്തിനുണ്ട്. ഒരു സ്വാഭാവികത. ഒരു ലാളിത്യം. എന്താ പറയുക, നമ്മളില്‍ ഒരാള്‍ എന്ന ഒരു ചിന്ത നമ്മില്‍ ജനിപ്പിക്കുന്ന ഒരു വ്യക്തി.
ഫോട്ടോ ഡയറക്ടറി ഇറങ്ങുന്നതും കാത്തു വര്‍ഷങ്ങള്‍
- Anonymous said... I saw the pictures of the Kanaya church inauguration. Beautiful church compared to the Bellwood cathedral. I heard Fr.Antony is jealous. Our cathedral is 4 yrs old. Do we have some pictures of the blessings? No.
- Andrews-Chamakala team had been preparing a directory four years. What the hell are they doing? Does it takes 4 yrs ???? Very efficient!!
- I think we should demand a explanation.
- A Fed up parishioner.
- ചിക്കാഗോയിലെ ഒരു വായനക്കാരന്‍ എഴുതിയ കമ്മെന്റ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അതില്‍ അദ്ദേഹം ഡയറക്ടറിയെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടല്ലോ. അതിന്‍റെ കൂടെ ഞങ്ങളുടെ വക രണ്ട് നുറുങ്ങ് വിമര്‍ശനങ്ങള്‍ കൂടി കൂട്ടിചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു.
Saturday, August 14, 2010
എന്താ കൊപ്പേല്‍ പള്ളി നേതാക്കളുടെ ഒരു ശുഷ്ക്കാന്തി!
കൊപ്പേല്‍ പള്ളിയില്‍ ഇന്നൊരു പ്രത്യക പാരിഷ് കൌണ്‍സില്‍ മീറ്റിംഗ് കൂടി. പ്രസ്തുത മീറ്റിംഗ് അജണ്ട ഒന്നും ഇല്ലാതെ വിളിച്ച് കൂട്ടുവാന്‍ ആയിരുന്നു പ്ലാന്‍ . പൊതു ജനവിമര്‍ശനത്തെ തുടര്‍ന്നു ചില അജണ്ടകള്‍ പെട്ടെന്ന് തല്ലിക്കൂട്ടിയാണ് മീറ്റിംഗ് കൂടിയത്.
Friday, August 13, 2010
നമ്മുടേത് പ്രതികരിക്കാത്ത സമൂഹം
യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനും അതിനോട് പ്രതികരിക്കുവാനും പൊതുവേ മനുഷ്യര്‍ക്കൊരു വിമുഖതയുണ്ട്. നമ്മള്‍ മലയാളികള്‍ക്ക് പ്രത്യേകിച്ചും. ഇതിനൊരു ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ഞങ്ങളുടെ പോസ്റ്റ് കഴിഞ്ഞതിനു ശേഷമുള്ള വായനക്കാരുടെ നിശ്ശബ്ദത.
Wednesday, August 11, 2010
പേര്‍ഷ്യന്‍ കുരിശിനെപ്പറ്റി സീറോ മലബാര്‍ സഭാ സിനഡ്

അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ ചിക്കാഗോ രൂപത ബിഷപ് മാര്‍ അങ്ങാടിയത്ത് നടത്തിക്കൊണ്ടിരിക്കുന്ന ക്ലാവര്‍ കുരിശ് വിപ്ലവത്തിന് ആഗോള സീറോ മലബാര്‍ സഭയുടെ അംഗീകാരമുണ്ടെന്ന തികച്ചും വ്യാജമായ വ്യാഘ്യാനമാണ് അദ്ദേഹം അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് നല്‍കി ക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇവിടെ നടമാടിക്കൊണ്ടിരിക്കുന്ന അതെ കുരിശ് യുദ്ധം കേരളത്തില്‍ അരങ്ങേറി ക്കൊണ്ടിരിക്കുന്ന കാലത്ത് സീറോ മലബാര്‍ സിനഡ് ഈ പ്രശ്നത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയും, ഒരു താല്‍ക്കാലിക പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തതാണ്. 1994 ലെയും 1998 ലെയും സിനഡ് ന്‍റെ തീരുമാനങ്ങളില്‍ നിന്നും കാര്യ മാത്ര പ്രസക്തമായ രണ്ട് പേജുകള്‍ നിങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിനായി ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. വിദ്യാസമ്പന്നരും പ്രബുധരുമായ ഞങ്ങളുടെ വായനക്കാര്‍ക്ക് കൂടുതല്‍ വിശദീകരണം ആവശ്യമില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.
ഇതിനോടൊപ്പം ഞങ്ങള്‍ക്കൊരു അഭ്യര്‍ത്ഥനയുണ്ട്. ബിഷപ്പിനോടും അദ്ദേഹത്തിന്‍റെ ഏഴാം കൂലികളോടും. അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ അവകാശങ്ങളെ ചവിട്ടി മെതിക്കാന്‍ ബിഷപ്പ് അങ്ങാടിയത്തിന് അംഗീകാരം കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു ആധികാരിക രേഖ നിങ്ങള്‍ പ്രസിദ്ധീകരിക്കുക. 'Covertly and Overtly' ക്ലാവര്‍ കുരിശും ശീലയും വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് എന്ന സിനടിന്റെ നിര്‍ദ്ദേശത്തെ അപ്പാടെ ചവറ്റു കൊട്ടയില്‍ എറിഞ്ഞു തന്‍റെ തന്നിഷ്ടം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അങ്ങാടിയത്തിന് അധികാരം കൊടുത്ത ആധികാരിക രേഖകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതു പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.
Tuesday, August 10, 2010
കോപ്പെലിലും ഗാര്‍ലാണ്ടിലും അധികാര ദുര്‍വിനിയോഗം
കോപ്പെലില്‍ വികാരി ഫാ. വര്‍ഗീസ് പുതിയ ഒരു റുള് മായി വന്നിരിക്കുന്നു.. CCD coordinator , മി. ജോര്‍ജ് അഗസ്റ്റിന്‍ തല്‍സ്ഥാനം ഒഴിയണം അത്രേ. കാരണം? കാരണം അദ്ദേഹം വി അല്‍ഫോന്‍സാമ്മ ഫൌണ്ടേഷന്‍ മെമ്പര്‍ ആണ്. അത്ര തന്നെ. ഒരേ സമയം രണ്ട് വഞ്ചിയില്‍ കാലു കുത്തരുതത്രേ!
The Young Thug of Garland
The Old Fool of Coppell
എന്ന് തുടങ്ങിയാണ് ഏതെങ്കിലും ഫൌണ്ടേഷന്‍ലോ അസോസിയേഷന്‍കളിലൊ മെമ്പര്‍ഷിപ് ചേരുന്നത് സ്വന്തം ഇടവകയിലെ സേവനത്തിനു ഒരു വ്യക്തിയെ അയോഗ്യനാക്കുന്നത് എന്ന് ബ. അച്ഛന്‍ പറഞ്ഞില്ല. പള്ളിഭരണത്തില്‍ അഴിമതിയും തിരിമറിയും നടത്തുന്ന വില്ലന്മാര്‍ക്ക് കൈക്കാരനും ട്രസ്റ്റിയുമൊക്കെയായി തുടരുന്നതിന് അച്ഛന് യാതൊരു ബുദ്ധിമുട്ടുമില്ല. Monday, August 9, 2010
കളരി മര്‍മ്മാണി വൈദ്യന്‍ വാസവ ഗുരുക്കള്‍ അവര്‍കളുടെ കെട്ടിപ്പിടുത്ത പ്രതിരോധ ചികിത്സാ മുറ (revised)
ആയുര്‍വേദ വൈദ്യന്‍മാരുടെ സംവാദം കണ്ടു. ഈ കാര്യത്തില്‍ ഞാന്‍ അഷ്ടാംഗ വൈദ്യ ശിരോമണി കടമക്കുടി കുട്ടപ്പന്‍ അവര്‍കളോട് യോജിക്കുന്നു.
കെട്ടിപ്പിടുത്തം ഒരു രോഗമല്ല. അത് പ്രകൃതിയുടെ പ്രത്യുല്‍പ്പാദന പ്രക്രിയയുടെ തുടക്കമായ ഒരു ലാസ്യ ഭാവത്തിന്റെ പ്രതിഫലനമാണ്. പക്ഷേ അത് ആര് ചെയ്യുന്നു എന്നതാണ് പ്രധാനം .
കെട്ടിപ്പിടുത്തം ഒരു രോഗമല്ല. അത് പ്രകൃതിയുടെ പ്രത്യുല്‍പ്പാദന പ്രക്രിയയുടെ തുടക്കമായ ഒരു ലാസ്യ ഭാവത്തിന്റെ പ്രതിഫലനമാണ്. പക്ഷേ അത് ആര് ചെയ്യുന്നു എന്നതാണ് പ്രധാനം .
Sunday, August 8, 2010
കുറെ ചിക്കാഗോ വാര്‍ത്തകള്‍
ചിക്കാഗോ: ഇന്ന് കുര്‍ബാന കഴിഞ്ഞു പതിവ് കാപ്പി ഉണ്ടായിരുന്നില്ല. കാരണം കാപ്പി പ്പാത്രങ്ങള്‍ അഞ്ചും മലവെള്ളത്തില്‍ ഒഴുകിപ്പോയി. പുതിയത് വാങ്ങാന്‍ മൂന്ന് sponsors മുമ്പോട്ട് വന്നിട്ടുണ്ട് , ഇനി രണ്ട് പേരും കൂടി വേണം. അങ്ങനെ രണ്ട് പേരും കൂടി മുമ്പോട്ട് വന്നാല്‍ കാപ്പി റെഡി.
Change Is Coming...
Chicago: Change is coming. That is what we hear. Chicago and some other Syro-Malabar parishes in the US will see new pastors.
പുതിയ പള്ളികളും പൂട്ടുകച്ചവടവും
By: Anonymous Reader
ചിക്കാഗോ രൂപത ആക്ക്രാന്തതോടെ പുതിയ പള്ളികള്‍ക്ക് വേണ്ടി തലങ്ങും വെലെങ്ങും ഓടുകയാണ്. ഓര്‍ശലേം ദേവാലയത്തിലെ കച്ചവടം പൂര്‍വാധികം ഭംഗിയായി നടത്തുവാനുള്ള പരക്കംപാച്ചില്‍തുടരുകയാണ്. ആരാഥനയും കച്ചവടവും ഒരേ സമയം ഒരേ സ്ഥലത്ത്. ഹ-ഹ-ഹാ. ഇതില്‍ കൂടുതല്‍ എന്തുവേണം.
ചിക്കാഗോ രൂപത ആക്ക്രാന്തതോടെ പുതിയ പള്ളികള്‍ക്ക് വേണ്ടി തലങ്ങും വെലെങ്ങും ഓടുകയാണ്. ഓര്‍ശലേം ദേവാലയത്തിലെ കച്ചവടം പൂര്‍വാധികം ഭംഗിയായി നടത്തുവാനുള്ള പരക്കംപാച്ചില്‍തുടരുകയാണ്. ആരാഥനയും കച്ചവടവും ഒരേ സമയം ഒരേ സ്ഥലത്ത്. ഹ-ഹ-ഹാ. ഇതില്‍ കൂടുതല്‍ എന്തുവേണം.
Saturday, August 7, 2010
Syro Malabar Synod: Claiming to be Wise, Will they Become Fools?
-
By Tom Varkey, Parishioner of St. Alphonsa Church, Coppell, TX, USA - In 1 Kings Chapter 18 of the Bible, we see how the Israelites were vacillating between Jehovah, the true God and Baal, the false God. For fear of the people majority of whom were worshiping Baal, the Israelites hesitated to follow Jehovah completely and wholeheartedly. So in 1 Kings 18:21 Elijah asked his fellow Israelites: “How long will you waver between two opinions? If the Lord is God, follow him; but if Baal is God, follow him.” Exactly this state of indecisiveness is plaguing today’s Syro Malabar Church. Even though more than 90% of the Syro Malabar Catholics want the crucifix, which is a God-given gift to humanity as the symbol of man’s redemption and meant to serve as an instrument of his salvation, they are afraid to stand up against a handful of influential bishops in the Syro Malabar Church who have dominated and terrorized the whole Syro Malabar Church. They have allowed these Mar Thoma Cross terrorists to roam freely and replace the sacred Crucifix with their idolatrous cross, desecrating the places of our worship converting them into havens for Baal, the false god!
Thursday, August 5, 2010
ഗാര്‍ലാന്‍ഡില്‍ കള്ളക്കളികള്‍
നമ്മുടെ സഭാധികാരികള്‍ക്കു ഒരു പ്രത്യേകതയുണ്ട്. അവര്‍ വിശ്വാസികള്‍ക്ക് പുല്ലു വിലയെ കൊടുക്കൂ. ഉങ്കിന്റെയും തടിമല്ലിന്റെയും കാര്യത്തില്‍ അവരെ വെല്ലാന്‍ ലോകത്താരുമില്ല. ജനവികാരത്തെ ചവിട്ടി മെതിക്കാന്‍ നമ്മുടെ സഭാധികാരികളേക്കാള്‍ മിടുക്കന്മാര്‍ ഇനി ജനിക്കാന്‍ ഇരിക്കുന്നതെയുള്ളൂ.
കുരിശിനു മുകളില്‍ ക്ലാവര്‍ - മൂന്ന് മുഴം നീളമുള്ളവന്റെ അഞ്ചു മുഴം വരുന്ന അല്പത്വം
Tuesday, August 3, 2010
വെറുതെ ഒരു വാണിംഗ്
നമ്മെ സംബന്ധിച്ചിടത്തോളം പരാജയത്തിനു പര്യായം ഒന്നേ ഉള്ളൂ - ബിഷപ്പ് അങ്ങാടിയത്ത്.
വെറുതെ ടൈപ്പ് ചെയ്തു സമയം പാഴാക്കുന്നില്ല.
അങ്ങാടിയത്ത് പോകണം. പോയെ തീരൂ. അങ്ങാടിയത്ത് പോകും. പോകാതെ തരമില്ല. പോയിരിക്കും!
അല്ലാടാ ഉവ്വേ! ഇതെന്തു മറിമായം!
-
By: ഇരുട്ടു കാട്ടില്‍ കുട്ടപ്പന്‍ - അല്ലാടാ ഉവ്വേ! ഇതെന്തു മറിമായം. ഫാ. സജിയെപ്പോലെ നല്ലൊരു മാതൃകാ വൈദികനെ രായ്ക്കു രാമാനം നാടുകടത്തി. ഫാ. കട്ടക്കലിനെപ്പോലെ ഡബിള്‍ ഡോക്ടറെറ്റൂള്ള ആര്‍ക്കും വേണ്ടാത്ത സാധനത്തിന്റെ മൂക്കിലെ ഒരു പൂട പറിക്കാന്‍ പോലും നമ്മുടെ ബിഷപ്പിനും , ചുറ്റുമുള്ള കോമാളികള്‍ക്കും കഴിഞ്ഞോ.
Monday, August 2, 2010
കട്ടക്കിടിച്ചാലും അനങ്ങില്ല ഫാ. കട്ടക്കല്‍
ഓറഞ്ച് കൌണ്ടിയില്‍ നിന്നും അനക്കം ഒന്നും കേള്‍ക്കാതായപ്പോള്‍ ആകെ അമ്പരന്നു പോയി! ഇപ്പോള്‍ കിട്ടിയ ന്യൂസ് ഇതാ:
ഫാ. കട്ടക്കല്‍ സ്ഥാനം ഒഴിയില്ല എന്ന പിടി വാശിയിലാണ്. റെക്ട്ടറി വിട്ടു പോകുന്ന പ്രശ്നമില്ല. അതിന് ബിഷപ്പ് അദ്ദേഹത്തെ എടുത്തു നടു റോട്ടിലേക്ക് എറിയണമത്രേ.
Sunday, August 1, 2010
എല്ലായിടത്തും തിരുനാള്‍, ചിക്കാഗോയിലും
ചിക്കാഗോ: വേനലവധിയാണെങ്കിലും ഇന്ന് പള്ളിയില്‍ വലിയ തിരക്കാണ്. വി. അല്‍ഫോന്‍സാമ്മയുടെ നിരുനാളല്ലേ. അതായിരിക്കും കാരണം എന്ന് വിചാരിച്ചു. തെറ്റിപ്പോയി. അല്ല, കാരണം മറ്റൊന്നാണ്. മലയാളീ അസോസിയേഷന്‍ ന്‍റെ ഇലെക്ഷന്‍ ! അതാണ് കാര്യം. പള്ളിയുടെ തെക്കേ വശത്തെ കണ്ടത്തിലും വണ്ടികള്‍. കഴിഞ്ഞ ഞായറാഴ്ച അവിടെ വെള്ളപ്പൊക്കമായിരുന്നു.
ഫാ ജേക്കബ് കട്ടക്കല്‍ നല്ല മാതൃക കാട്ടി വിരമിക്കുക - എഡിറ്റോറിയല്‍
സഭാ പണ്ഡിതന്‍ , ദൈവ ശാസ്ത്രഞ്ജന്‍ , ഗ്രന്ഥ കര്‍ത്താവ് , വിദ്യാ ദാതാവ്, മിഷനറി, പാസ്റ്റര്‍ - ഇതെല്ലെല്ലാമും ഇതില്‍ കൂടുതലുമാണ് ഫാ. കട്ടക്കല്‍.. 8 പതിറ്റാണ്ടുകള്‍ സഭക്കും ദൈവത്തിനും വേണ്ടി യത്നിച്ച ഒരു മാതൃകാ പുരോഹിതനാണ് അദ്ദേഹം. എങ്കിലും എല്ലാ നല്ല കാര്യങ്ങളെയും പോലെ ഇതും ഒരു ദിവസം അവസാനിക്കാതെ തരമില്ലല്ലോ. ആ ദിവസം ഇന്നിതാ സമാഗതമായിരിക്കുകയാണ്. അമേരിക്കന്‍ സീറോ മലബാര്‍ സഭാ നേതൃത്വത്തെയും, വിശ്വാസികളെയും ആശ്ചര്യപ്പെടുത്തി അദ്ദേഹം ഇന്ന് ഓറഞ്ച് കൌണ്ടി ദേവാലയത്തിലെ തന്‍റെ വികാരി സ്ഥാനത്തോട് സന്തോഷത്തോടെ വിടപറയും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
ഓറഞ്ച് കൌണ്ടി ന്യൂസ്
Report by: A Parishioner
ഓറഞ്ച് കൌണ്ടി സീറോ മലബാര്‍ പള്ളിയില്‍ പുതിയതായി നിയമിതനായ ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ , ഇന്നലെ, ശനിയാഴ്ച ഉച്ച കഴിഞ്ഞു 3 :30 ന് Los Angeles എയര്‍ പോര്‍ട്ടില്‍ എത്തി ച്ചേര്‍ന്നു . ഒരു കൈക്കാരനും ചില കമ്മിറ്റി അംഗങ്ങളും അദ്ദേഹത്തെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ എത്തിയിരുന്നു. കൈക്കാരന്‍ ഉടനെ തന്നെ ഫാ അഗസ്സ്റിനെ വിശ്രമത്തിനും പരദൂഷണം പറച്ചിലിനുമായി തന്‍റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.
ഓറഞ്ച് കൌണ്ടി സീറോ മലബാര്‍ പള്ളിയില്‍ പുതിയതായി നിയമിതനായ ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ , ഇന്നലെ, ശനിയാഴ്ച ഉച്ച കഴിഞ്ഞു 3 :30 ന് Los Angeles എയര്‍ പോര്‍ട്ടില്‍ എത്തി ച്ചേര്‍ന്നു . ഒരു കൈക്കാരനും ചില കമ്മിറ്റി അംഗങ്ങളും അദ്ദേഹത്തെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ എത്തിയിരുന്നു. കൈക്കാരന്‍ ഉടനെ തന്നെ ഫാ അഗസ്സ്റിനെ വിശ്രമത്തിനും പരദൂഷണം പറച്ചിലിനുമായി തന്‍റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.
Subscribe to:
Posts (Atom)




