Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, December 31, 2010

വര്‍ഗീസച്ചന്റെ ഏഴാമത്തെ തമാശ

ജോസി എന്‍റെ അക്കൌന്റാന്ടോ?. ഒന്നു പോടാ മോനെ . അതൊക്കെ ഈ വയസ്സന്‍ വര്‍ഗീസച്ചന്റെ ഒരു തമാശയല്ലായിരുന്നോടാ മക്കളെ? നിങ്ങള്‍ക്കത് പിടി കിട്ടിയില്ലേ?
 
എന്നാ കേട്ടോ. ജോസി ഔട്ട്‌. അവന്റെ അവളുടെ കോഴിക്കാലിനു രുചി പോര. പിന്നെ എന്തെങ്കിലും consolation prise അവനു ഞാന്‍ കൊടുക്കും. അത്ര തന്നെ.

അക്കൌണ്ടന്റ് വേറെ.

CVG ന്നു പറയും. സീ. വീ. ജോര്‍ജ്. 

വികാരി വിശ്വാസികളുടെ സ്വൈര്യം കെടുത്തുന്നു

നാട് മുഴുവന്‍ തെണ്ടി പണം പിരിക്കാന്‍ കോപ്പെലിലെ പാവം മനുഷ്യര്‍. പണം കയ്യില്‍ വന്നാല്‍ അത്‌ കൈകാര്യം ചെയ്യാന്‍ വികാരിയും, കണക്കെഴുതാന്‍ വികാരി സ്വയം തിരഞ്ഞെടുത്ത കണക്കു കൂട്ടാനറിയാത്ത accountant ഉം. 

പുതുവത്സരത്തലേന്നു കോപ്പെലിലെ വികാരി ഫാ. വര്‍ഗീസ്‌ കാണിച്ച് കൂട്ടുന്ന വികൃതികളില്‍ ഒന്നാണിത്.

Thursday, December 30, 2010

The Year 2011: Like the Egyptians, Will It Be the Year Mar Jacob Angadiath Drowns Himself and His Diocese in the Red Sea?

Tom Varkey
 – Tom Varkey

Since the Church consecration took place on December 19, 2010, Fr. Varghese and Bishop Mar Angadiath have been playing hard ball with the parishioners of Coppell. The year 2011 may very well be the “Make or Break Year” for the Bishop and the Diocese and its supporters. As I indicated in my Christmas message, these unscrupulous people including the entire Chicago hierarchy have been very unpredictable in their “on again, off again” politics which they have been playing with the parishioners of Coppell as well as the other innocent victims in other parishes in the Diocese like Garland and Chicago and the one in New Jersey.

Wednesday, December 29, 2010

ഈ വര്‍ഗീസച്ചന്റെ ഒരു തമാശ!

"ഇതൊക്കെ ഈ വയസ്സനച്ചന്റെ ഒരു തമാശയല്ലായിരുന്നോട മക്കളെ" എന്ന് പറഞ്ഞു ഫാ. വര്‍ഗീസ്‌ തന്‍റെ നോമിനി ലിസ്റ്റ് കരു കിരൂന്നു കീറിക്കളഞ്ഞു. ഇന്ന് വൈകിട്ട് അച്ഛന്‍ വിളിച്ചു കൂട്ടിയ കൈക്കാരന്‍മാരുടെ മീറ്റിംഗില്‍ വച്ചാണ് ഇത് നടന്നത്.

വറുഗീസ് പാതിരിയുടെ വികൃതികള്‍ (additional material added at bottom)

കോപ്പെലില്‍ ഫാ വര്‍ഗീസ്‌ കൈക്കാരന്മാരുടെ ഒരു ചെറിയ യോഗം ഇന്ന് വൈകിട്ടത്തെക്ക് വിളിച്ചു കൂട്ടിയിരിക്കുന്നു. പഴയ കൈക്കാരന്മാരെയും വിളിച്ചിട്ടുണ്ട്. ശീല ഷിബുവിനെയും അച്ഛന്‍ മീറ്റിംഗ് ന്  വിളിചിട്ടുണ്ടെന്നാണ് അറിവ്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം എന്ന് ചോദിക്കും പോലെ കൈക്കാരന്മാരുടെ മീറ്റിങ്ങില്‍ ശീല ഷിബുവിന്‍റെ സാന്നിധ്യം മനസ്സിലാകുന്നില്ല.  അല്ല, മനസിലാകാതില്ല. അത്‌ തോമാക്ക് ഓശാരം പറയാന്‍ വേണ്ടി മാത്രമാണെന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്.

Tuesday, December 28, 2010

കുറെ കൊച്ചുവര്‍ത്തമാനങ്ങള്‍

 Sent by Anonymous
CHANCELLOR ROY KADUPIL IS TRANSFERED TO KERALA BY CURIA

Happy News to all the Syro Malabar Catholics in United States of America.Chicago Diocese Chancellor Fr. Roy Kaduppil is summoned by Curia Bishop with a short notice of 15 days.He is expelled from his service with immediete effect due to several allegations on him and his behaviour.He is not given any responsibility back in Kerala but the Bishop's conference is certain to give 6 months restricted life in Pala Bishop House.He is been asked to surrender his Green Card to authorities before he start from United States.Please be careful to get hold of the funds and account he is handling for the Diocese and the Parishes across the Nation.Also dont lend any money to him as he is not going to return to Chicago or any parishes in his life time.


അനോനിമസ്‌ ആയി ആരോ വിട്ട കമ്മെന്റ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ആരുടെയോ ഉള്ളിലെ ആശകൊണ്ട്‌ എഴുതിയതല്ലേ ഈ കമ്മെന്റ് എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. കാരണം ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. സത്യമായിരുന്നെങ്കില്‍ നല്ലതായിരുന്നു. സന്തോഷിക്കാന്‍ വകയുണ്ടായിരുന്നു. പക്ഷെ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കാര്യമായി സന്തോഷിക്കാനുള്ള കാര്യങ്ങളൊന്നും ഈയിടെ ഉണ്ടാകാറില്ലല്ലോ.

Sunday, December 26, 2010

കോപ്പെലില്‍ വീണ്ടും ഒച്ചപ്പാടും ബഹളവും

കോപ്പേല്‍ പള്ളി വികാരി ഫാ വര്‍ഗീസ്‌ അവിടെ വീണ്ടും ആശ്വസ്തതകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് കുര്‍ബാനയ്ക്ക് ശേഷം നടത്തിയ അറിയിപ്പുകളില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ജനങ്ങളെ ക്ഷുഭിതരാക്കിയത്.

പാരിഷ് കൌന്സിലിലേക്ക് ഫാ വര്‍ഗീസ്‌ താന്തോന്നിത്തരം കാണിച്ച് തനിക്കു ഇഷ്ടപ്പെട്ടവരെ  nominate ചെയ്തതില്‍ പൊതുജനം തികച്ചും അസന്തുഷ്ടരാണ്. അരമനയുടെ സപ്പോര്‍ട്ടോടെയുള്ള അച്ചന്‍റെ  ഈ തീക്കളിക്കെതിരെ ശക്തമായ സമരമുറയാണ് കോപ്പെലിലെ ജനങ്ങള്‍ കൈക്കൊള്ളുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ പോലീസിന്‍റെ  സാന്നിധ്യത്തില്‍ താന്‍ പള്ളിയില്‍ ഇലെക്ഷന്‍ നടത്തും എന്ന ഭീഷണി ജനങ്ങളെ വല്ലാതെ പ്രകോപിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം സര്‍വ ഭക്തജനങ്ങളും അതോടെ പള്ളിയില്‍ നിന്നും ഇറങ്ങിപ്പോയി.

കോപ്പെലില്‍ ബിഷപ്‌ നടത്തിയത് നാടകം, പൊഴിച്ചത് കള്ളക്കണ്ണീര്‍

വെറും ഒരാഴ്ചാ മുമ്പ് ബിഷപ്‌ മാര്‍ അങ്ങാടിയത്ത് കോപ്പെലില്‍ കാഴ്ചയ വച്ചത് വലിയൊരു നാടകമാണ് എന്ന് പില്‍ക്കാല സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു.

ബിഷപ്‌ പള്ളിയില്‍ തെളിച്ച വിശുദ്ധ ജലം ഉണങ്ങും മുമ്പേ തന്നെ വികാരി ഫാ. വര്‍ഗീസ്‌ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ചിക്കാഗോയുടെ പച്ചക്കൊടിയില്ലാതെ  സ്വന്തം കൌപീനം പോലും അഴിക്കാന്‍ തയ്യാറാകാത്ത ഫാ വര്‍ഗീസ്‌ പാരിഷ് കൌന്സിലിലേക്ക് എല്ലാ അംഗങ്ങളെയും സ്വയം nominate ചെയ്തു. ചിക്കാഗോയുടെ അറിവും മൌനസമ്മതവും കൂടാതെയാണ് അദ്ദേഹം ഈ വികൃതി കാണിച്ചതെന്ന് ആരും വിശ്വസിക്കുന്നില്ല.

Saturday, December 25, 2010

ഓണം പിറന്നാലും, ഉണ്ണി പിറന്നാലും, വര്‍ഗീസച്ചന്‍ വീണ്ടും തെങ്ങുംമേല്‍ തന്നേ


The Author
 – Tom Varkey

One of the worst fears seemed to sneak back into reality in Coppell yesterday soon after the Holy Mass was over. Fr. Varghese wished the parishioners a Happy Christmas and then he let out the venom in his evil heart as he went on to read his plans for creating the next Parish Council. He revealed his plan to hand pick parishioners from each ward who will later become Parish Council members. I think he must have taken some advice from Fr. Joji Kaniampadickal from the neighboring Garland Church. Before the idea takes hold in his head, let me tell you, Fr. Varghese, this isn’t going to work in Coppell.

ക്രിസ്മസ് വിശേഷങ്ങള്‍ - ചിക്കാഗോ/കോപ്പേല്‍

ചിക്കാഗോ: പുറത്തു നല്ല സ്നോ പെയ്യുന്നു. തിളങ്ങുന്ന സാരിയും മിന്നുന്ന ബ്ലൌസും ഇട്ടു ഇത്തമ്മ ക്രിസ്മസ് കുര്‍ബാനയ്ക്ക് പോകാന്‍ മുകളില്‍ തയ്യാറാകുന്നു. ഞാനാണെങ്കില്‍ വേഷ്ടി മുണ്ടുടുക്കണമെന്നു അവള്‍ക്കു നിര്‍ബന്ധം. കൂടെ ജൂബായും. കാലു മുതല്‍ ആസനം വരെ തണുത്തു മരവിക്കുമെന്നു ഉറപ്പ്.

നേരെ താഴെച്ചെന്നു. ആര്‍ക്കോ ഗിഫ്റ്റ് കൊടുക്കാന്‍ വാങ്ങിവചിരിക്കുന്ന ഷിവാസ് ഒരെണ്ണം എടുത്തു പൊട്ടിച്ചു, രണ്ടെണ്ണം അങ്ങ് വീശി. ഇത്തമ്മ നടയിറങ്ങുന്ന ശബ്ദം. ഒരു ഡബിള്‍ ലാര്‍ജും കൂടി ഒഴിച്ച് നേരെ വലിച്ചു. അതോടെ തലയ്ക്കു ഏതാണ്ട് ഒരനക്കം വച്ചു തുടങ്ങി.

Friday, December 24, 2010

പള്ളി മുസ്ലീങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന പ്രശ്നമില്ല - ഫാ വര്‍ഗീസ്‌

എന്തു ടൈപ്പ് മനുഷ്യരാണ് ഈ കൊപ്പെലുകാര്‍. വെറുതെ ഒരു പാവം വര്‍ഗീസച്ചനെപ്പറ്റി കെട്ടു കഥയുണ്ടാക്കിയിരിക്കുന്നു. കോപ്പേല്‍ പള്ളി ഇടദിവസങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നെന്നു!

കല്ലു വച്ച നുണ. ഫാ വര്‍ഗീസ്‌ അങ്ങനെ ചിന്തിചിട്ടുപൊലുമില്ല. ബിഷപ്പിനാണെങ്കില്‍ ഇത് കേട്ടതോടെ ഹാലിളകി. തന്‍റെ തലയില്‍ തൊപ്പിയും കയ്യില്‍ വടിയും ഇരിക്കുന്നിടത്തോളം കാലം  ഒരു ഹറാം പിറന്ന മുസ്ലീമും തന്‍റെ ഭവനമായ കോപ്പേല്‍ പള്ളിയില്‍ കാലെടുത്തു കുത്തുകയില്ല എന്ന വാശിയിലാണ് അദ്ദേഹം. തോമാക്കും പള്ളി മുസ്ലീമുകള്‍ക്ക് വാടകയ്ക്ക് കൊടുക്കാന്‍ ഒട്ടും ഇഷ്ടമല്ല. അദ്ദേഹവും ലത്തീന്‍ ജോയിയും പണ്ടേ പറഞ്ഞതാ അച്ഛനോട്, കൊടുക്കണ്ടാ, കൊടുക്കണ്ടാ, എന്ന്. പക്ഷെ കോപ്പെലിലെ പൊതു ജനങ്ങള്‍ സമ്മദിക്കണ്ടേ. കാക്കാന്മാര്‍ക്ക് പള്ളി വാടകയ്ക്ക് കൊടുത്തു കാശ് വാങ്ങി ബിഷപ്പിന് മാസം തോറും കൊടുക്കണമെന്ന് അവര്‍ക്ക് പിടിവാശി. പതിനയ്യാരിയിരം  ഡോളര്‍ വച്ചു ആറ്‌ മാസത്തെ വാടക അഡ്വാന്‍സ്‌ കാക്കാന്മാര്‍ വച്ചുനീട്ടിയതാ. ഫാ. വിനോദിനി വേണ്ടാ എന്ന് പറഞ്ഞു. തനിക്കും, ബിഷപ്പിനും, വര്‍ഗീസച്ചനും ഒന്നും പണത്തിനു ഒരാര്‍ത്തിയും ഇല്ലത്രെ. എല്ലാം പൊതുജനങ്ങളുടെ ഐഡിയ ആണ്. ഇതുപോലുള്ള  ലൊട്ടു ലൊടുക്കു വേലകള്‍ കൊണ്ടു മേലാല്‍ വന്നുപോകരുതെന്നു അദ്ദേഹവും, പ്രത്യേകിച്ച് ഫാ. വര്‍ഗീസും പറഞ്ഞു ജനങ്ങളെ വിരട്ടി. ഏതെങ്കിലും  അത്മായര്‍ ഇതുപോലുള്ള ആശയങ്ങളുമായി വീണ്ടും വന്നാല്‍ സന്യയെക്കൊണ്ട് 911 കുത്തിക്കുമെന്നാണ് തോമായുടെ ഭീഷണി.

അങ്ങനെ പൊതുജനങ്ങളുടെ ഒരു സ്വപ്നം തകര്‍ന്നു. ദേ, പോണു മാസം ഡോളര്‍ പതിനയ്യായിരം.

കോപ്പെലിലെ മിടുക്കന്മാര്‍ക്ക്‌ Merry Christmas!!!!

അല്ലാഹൂ അക്ബര്‍

ഡോളര്‍ വരുമാനത്തിന്‍റെ കാര്യത്തില്‍, പ്രത്യേകിച്ചും  അതെവിടെ നിന്നു വരുന്നു എന്ന കാര്യത്തില്‍ നമ്മുടെ സഭാധികാരികള്‍ തിരിച്ചുഭേദം കാണിക്കാറില്ല. കോപ്പേല്‍ വികാരി ഫാ. വര്‍ഗീസിന്‍റെയും അരമനയിലെ (കു)പ്രസിദ്ധ  സാമ്പത്തിക വിദഗ്ദ്ധന്മാരുടെയും തീരുമാനം വിജയിച്ചാല്‍ താമസിയാതെ കോപ്പേല്‍ പള്ളിയങ്കണത്തില്‍ നിന്നും ഉയരുക Praise the Lord അല്ല. മറിച്ചു അല്ലാഹൂ അക്ബര്‍ വിളിയും ബാങ്ക് വിളിയും ആയിരിക്കും.

കോപ്പേല്‍ വികാരിക്ക് ഡോളറിന്റെ പുളപ്പ്

വെറും രണ്ടു മാസങ്ങള്‍ക്കുമുമ്പ് ഫാ വര്‍ഗീസ്‌ കൊപ്പേല്‍ മുഴുവന്‍ ഡോളറിനു വേണ്ടി കൊടിച്ചിപ്പട്ടിയെപ്പോലെ മോങ്ങിക്കൊണ്ട് നടന്ന പരിതാപകരമായ കാഴ്ച കാണാത്തവര്‍ ആരുമില്ല. അതിനു ഒരു ഫലവുമുണ്ടായില്ല എന്നതൊരു സത്യം. വെറുതെ കണ്ണുനീര്‍ പാഴാക്കിയതല്ലാതെ അദ്ദേഹത്തിന്‍റെ കള്ളക്കരച്ചിലിനു മറ്റു ഫലമൊന്നുമുണ്ടായില്ല.

Thursday, December 23, 2010

പ്രിയപ്പട്ട കൊച്ചപ്പിചെട്ട, You are an Awesome Gift from Santa … Sort of Like Fr. Sajy and Bishop Mar Angadiath

 – Tom Varkey

പ്രിയപ്പട്ട കൊച്ചപ്പിച്ചേട്ട, I did not believe in Santa until December 19, 2010 when I felt that our Bishop Angadiath acted like a true Santa fitting the mold in every way. My belief in Santa was further reinforced when I started reading in the Blog what you write and saw how passionately you write (especially your passion for the Crucifix and the Syro-Malabar Church and your support for our fight for it in Coppell. I am not all that crazy about receiving gifts on Christmas Eve (even though I make sure I do give them to my precious wife and the kids and my friends in the neighborhood).

Wednesday, December 22, 2010

മലയാളത്തില്‍ എളുപ്പം ടൈപ്പ് ചെയ്യുക

ഡോ. കൊച്ചാപ്പി, S.S.L.C..PhD , തുടങ്ങിയ മഹല്‍ വ്യക്തികളായ പല എഴുത്തുകാരും വായനക്കാരും സീറോ മലബാര്‍ വോയ്സ് കൂടുതല്‍ writer frindly ആക്കണമെന്ന് കുറച്ചു നാള്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നുവല്ലോ. ഈ  ആവശ്യം ഞങ്ങള്‍ ഗൂഗിള്‍നെ അറിയിച്ചതനുസരിച്ച് അവര്‍ മലയാളമെന്നല്ല, ലോകത്തിലെ ഏതു ഭാഷയിലും ഏതു പൊട്ടന്മാര്‍ക്കും ടൈപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യുക. എന്നിട്ട് കമന്റ്‌ ലേക്ക് കോപ്പി ആന്‍ഡ്‌ പേസ്റ്റ് ചെയ്യുക.

ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്, ഉണ്ടവന് പായ് കിട്ടാഞ്ഞിട്ട്

കാല്‍ഗരിയിലെ സ്നേഹമുള്ള വല്യേട്ടന്‍മാരേ, കൊച്ചനുജന്‍മാരേ, ബഹു: സ്ത്രീ ജനങ്ങളേ,

ഞാന്‍ കൊച്ചാപ്പി, ഡോ.കൊച്ചാപ്പി, എസ്.എസ്.എല്‍.സി.,പി‌എച്ച്.ഡി.(അവസാനം എഴുതിയിരിക്കുന്നത് എന്റെ ഡിഗ്രിയാണ്) നിങ്ങള്‍ക്ക് ഞാന്‍ പുതിയ ആള്‍ ആയിരിക്കാം , പക്ഷേ ഈ അമേരിക്കാ ഭൂഖണ്ഡത്തിലെ പല സീറോ മലബാര്‍ സമൂഹങ്ങള്‍ക്കും ഞാന്‍ ഒരു കോമാളിയും , സഭാധികാരികള്‍ക്ക് തല വേദനയും ആണ്.

Monday, December 20, 2010

Dear Santa, Can you Deliver in Garland What You Promised Us in Coppell?


Church Consecration
 -- Tom Varkey

After attending the Consecration Ceremony in Coppell yesterday, I was thrilled. If you are like me, I am sure you also felt that our beloved Bishop Mar Jacob Angadiath sounded like an awesome Santa. Yes, he promised that he will not impose the Mar Thoma Cross anymore and anywhere in his diocese since the Kerala Church has not reached a consensus on this issue. For a moment, as an avid devotee of the Crucifix, I felt like a kid sitting on Santa’s lap listening to him telling me I can have whatever I wish for this Christmas. But soon my thoughts turned a little somber. Based on our Bishop’s promises in the past, his promises sounded a little far-fetched. So the question that is now swirling around in my head is: “Can our Bishop deliver in Garland what he promised us in Coppell?” Based on his record on keeping promises, like most of you I feel like he is somebody who lives in an unfamiliar territory like the North Pole while we live in Dallas, Texas.

പ്രിയ ഡോ. കൊച്ചാപ്പി ചേട്ടന്

പ്രിയ കൊച്ചാപ്പി ചേട്ടാ,

ഷീറോ മലബാര്‍ സൌണ്ട് എന്നോ മറ്റോ പറഞ്ഞ ഒരു ബ്ലോഗിനെപ്പറ്റി ഡോക്റ്റര്‍ വോയ്സില്‍ വിമര്‍ശിച്ചു എഴുതിയിരുന്നല്ലോ. പല സമയം കൊല്ലി ബ്ലോഗര്‍മാരും ഇത്തിക്കണ്ണികളെപ്പോലെ വോയ്സിന്റെ മുതുകില്‍ ചവിട്ടിക്കയറി ആളാകാന്‍ ശ്രമിക്കാറുണ്ട്. വോയ്സ് അങ്ങനെയുള്ള ബ്ലോഗുകളില്‍ കയറി സമയം പാഴാക്കാറില്ല.

ഡോ കൊച്ചാപ്പിയുടെ മറുപടി

പ്രിയ ബ്ലോഗ് ചേട്ടന്‍മാരേ,
അയ്യോ തെറ്റിദ്ധരിച്ചു! തെറ്റിദ്ധരിച്ചു!....നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചു! കൊച്ചാപ്പി അങ്ങിനത്തെ ആളൊന്നും അല്ലാ കേട്ടോ. ചുമ്മാ നിസ്സാര കാര്യത്തിന് കൊതി കുത്തി മോന്തയും വീര്‍പ്പിച്ചു ഇരിക്കുന്നതു പെണ്ണുങ്ങളുടെ സ്വഭാവം അല്ലേ? ഷൌണ്ട്കാരന്‍ എന്നെ ആക്രമിച്ചെന്നോ അല്ലെങ്കില്‍ voice എന്നെ defend ചെയ്തില്ലെന്നോ ഒന്നും എനിക്കു പരാതിയില്ല. ആരോ ഒരു സുഹൃത്ത് ബുദ്ധി പൂര്‍വം ഊഹിച്ചതുപോലെ ഞാന്‍ എരുമയുടെയും മക്കളുടെയും കൂടെ X'mas shopping ല്‍ ആയിരുന്നു. ആ ഷൌണ്ട്കാരന് ‍എങ്ങിനെ എന്റെ secret കണ്ടു പിടിച്ചു എന്നറിയില്ല, അവര്‍ പറഞ്ഞത് പോലെ ഞാന്‍ മറ്റവനെ പൈന്‍റു രൂപത്തില്‍ bath room ലെ flush tank ല്‍ ആണ് സൂക്ഷിക്കുന്നത്. ഷൌണ്ടുകാരന്‍റെ ബ്ലോഗ് വായിച്ചതോടെ എരുമ ശോശാമ്മ ബാത്ത് റൂം raid ചെയ്തു എന്റെ കള്ള് എല്ലാം എടുത്തു കാട്ടില്‍ കളഞ്ഞു. ഇന്ന് വെറും പച്ച ആണ്. അത് കാരണം ചിന്ത വരുന്നില്ല.

ബിഷപ്‌ അങ്ങാടിയത്തിന്റെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം

കോപ്പെലിലെ ദേവാലയ വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ മംഗളകരമായി നടന്നു. കൊപ്പെലിനെ ഇടവകയായി പ്രഖ്യാപിച്ചു.

ചടങ്ങുകള്‍ക്ക് ശേഷം ബിഷപ്‌ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞ ചില സംഗതികള്‍ അവിടെ കൂടിയിരുന്ന ഭക്ത ജനങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.

കൊപ്പെലില്‍ തനിക്കു തെറ്റ് പറ്റിയെന്നു അദ്ദേഹം പരസ്യമായി ഏറ്റുപറഞ്ഞു. അദ്ദേഹം സമൂഹത്തോട് അതിന് മാപ്പ് ചോദിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനു  ശേഷം നടത്തിയ പ്രസ്താവനയാണ് ഭക്തജനങ്ങളെ ഒന്നാകെ ഞെട്ടിച്ചത്.

"ഇനി അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കണമെന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല. കേരളത്തിലെ സഭയില്‍ ഇതിനെപ്പറ്റി  തീരുമാനമാകാത്തതിനാല്‍ ആണ് ഈ പുതിയ തീരുമാനം." ഭക്ത ജനങ്ങള്‍ ആവേശഭരിതമായ ഹര്‍ഷാരവത്തോടെ ബിഷപ്പിന്‍റെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു.

ബിഷപ്പിന്‍റെ ഈ പരസ്യ പ്രസ്താവന ഗാര്‍ലാണ്ടിനും ചിക്കാഗോക്കും നവോന്മേഷം പകര്‍ന്നിരിക്കുകയാണ്. ഗാര്‍ലാണ്ടിലെ പുതിയ ദേവാലയത്തില്‍ മാര്‍ തോമ കുരിശ് കയറുമെന്ന് ഇനി വിശ്വസിക്കുക വയ്യ. ചിക്കാഗോ കത്തീദ്രലില്‍ ജനങ്ങളെ കബളിപ്പിച്ച് ബിഷപ്പും കൂട്ടരും സ്ഥാപിച്ച മാര്‍ തോമ കുരിശും അള്‍ത്താര വിരിയും ഇതോടെ താഴെയിറക്കാനും അദ്ദേഹം തീരുമാനിക്കും എന്ന് ഇവിടുത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. അതും  കൂടി നടപ്പാക്കുന്നതോടെ നമ്മുടെ സഭയില്‍ ഐക്യത്തിന്റെ പുതു പുത്തന്‍ അദ്ധ്യായം തുറക്കപ്പെടുമെന്ന് പ്രത്യാശിക്കാം.

Sunday, December 19, 2010

To the people of the brand new parish of Coppell

കോപ്പേല്‍ കൌണ്ട് ഡൌണ്‍ - ന്യൂസ്‌ അപ്ഡേറ്റ്കള്‍

Sunday , Dec . 19 : 10:25 am: കോപ്പേല്‍  വി. അല്‍ഫോന്‍സാമ്മ ദേവാലയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം പൂര്‍ത്തിയായി.പള്ളിയുടെ നാല് കവാടങ്ങളിലും വിശുദ്ധ വെള്ളം തെളിച്ചു. ബലിപീഠം വിശുദ്ധ ജലം കൊണ്ടു കഴുകി പരിശുദ്ധമാക്കുന്ന ചടങ്ങു നടന്നുകൊണ്ടിരിക്കുന്നു. 


ബിഷപ്‌ അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ വിഡ്ഢി സംഘവും കോപ്പെലില്‍ പരിതാപകരമായി നാണം കെട്ടിരിക്കുകയാണ്. ഒരളവു വരെയെങ്കിലും അവരുടെ അന്തസ്സ് വീണ്ടെടുക്കണമെങ്കില്‍ നാടകീയ മായ എന്തെങ്കിലും കാര്യങ്ങള്‍ അവര്‍ ഉടന്‍ ചെയ്തെ പറ്റൂ. ഉദാഹരണം: കോപ്പേല്‍ മോഡല്‍ ഗാര്‍ലാണ്ടിലും ചിക്കാഗോയിലും ഉടന്‍ നടപ്പാക്കുക. അതിന് തയ്യാറാകാത്ത പക്ഷം നാട്ടിലേക്ക് കെട്ടു കെട്ടുവാന്‍ ബിഷപ്പും സംഘവും തയ്യാറാകേണ്ടി വന്നേക്കാം. 

കോപ്പെലില്‍ വേണ്ടാത്ത ക്ലാവരും ശീലയും ഞങ്ങള്‍ക്കും വേണ്ടാ എന്ന് മറ്റേതെങ്കിലും സമൂഹം ശടിച്ചാല്‍, പറ്റില്ല എന്നെങ്ങനെ പറയാന്‍ കഴിയും മാര്‍ അങ്ങാടിയത്തിന്? 


"കോപ്പെലില്‍ വേണ്ടാത്ത ക്ലാവര്‍ കുരിശും ശീലയും ഞങ്ങള്‍ക്കും വേണ്ടാ" എന്ന് അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ സമൂഹങ്ങളും ഇന്ന് ആര്‍ത്തു വിളിക്കുകയാണ്‌. ഇതിനു ചെവി കൊടുത്തില്ലെങ്കില്‍ സമാധാനമെന്തെന്നു ഇനി അങ്ങാടിയത്ത് അറിയില്ല. 

Sunday , Dec . 19 : 10:15 am : വി. കുര്‍ബാന നടന്നു കൊണ്ടിരിക്കുന്നു. ഈയവസരത്തില്‍ പള്ളിയില്‍ പോലീസിന്റെ സാന്നിധ്യത്തെപ്പറ്റി രണ്ട്‌ വാക്ക് പറയാതെ വയ്യ. ഈ വിശുദ്ധ വേദിയില്‍ പോലീസിനെ കടത്തിയതിനുള്ള ഏക ഉത്തരവാദി ബിഷപ്പല്ലാതെ മറ്റാരുമല്ല. സ്വന്തം അജഗണങ്ങളുടെ ഇടയിലേക്ക് കാവല്‍ പ്പട്ടാളത്തിന്‍റെ അകമ്പടിയില്ലാതെ ഇറങ്ങിച്ചെല്ലാന്‍  ഭയക്കുന്ന ഇടയന്‍ !  സ്ത്രീ ജനങ്ങളും കുഞ്ഞു കുട്ടികളും സന്നിഹിതരായിരിക്കുന്ന ഈ വിശുദ്ധ അങ്കണത്തിനു കളങ്കം ചാര്‍ത്തിയിരിക്കുകയാണ് ഭീരുക്കളായ ചിക്കാഗോ സംഘം. തന്‍റെ പിടിവാശിയും ദുര്‍ബുദ്ധിയും ഒന്നുകൊണ്ടു മാത്രം കോപ്പെലിലെ സമാധാനം എന്നന്നേക്കുമായി നശിപ്പിച്ച ഒരു വെറും നീചനായ മനുഷ്യനാണ് ബിഷപ്‌ അങ്ങാടിയത്ത്. 

അധികാരത്തിമിര്‍പ്പില്‍ അന്ന്യായം കാട്ടിയ അങ്ങാടിയത്ത് ഇന്ന് ലോകത്തിന്റെ മുമ്പില്‍ അപമാനിതനാണ്. ഇത് ആധുനിക യുഗത്തിലെ ഒരു ദാവീദ്/ഗോലിയാത്ത് ധ്വന്ത യുദ്ധം തന്നെയായിരുന്നു. തന്‍റെ ചെങ്കോലും തൊപ്പിയും കാട്ടി വിരട്ടി  ഒരു ജനത്തെ അപ്പാടെ വഴി തെട്ടിക്കാമെന്നു ബിഷപ്‌ അങ്ങാടിയത്ത് സ്വപ്നം കണ്ടു. കോപ്പെലിലെ വിശ്വാസികള്‍ അദ്ദേഹത്തിന്‍റെ ആ സ്വപ്നം ഒരു  ഭീകര സ്വപ്നമാക്കി മാറ്റി. ആധുനിക കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ അങ്ങാടിയത്തിനെപ്പോലെ കുഞ്ഞാടുകളുടെ മുമ്പില്‍ അപമാനിതനായ ഒരിടയന്‍ ഉണ്ടായിട്ടില്ല, ഇനി ഒട്ടു ഉണ്ടാകുമെന്നും തോന്നുന്നില്ല. ചിക്കാഗോ സംഘം രക്തം ചോര്‍ന്നുപോയ മനുഷ്യ ശവങ്ങളെപ്പോലെ കോപ്പെലില്‍ കര്‍മ്മ ചേഷ്ടകള്‍ ചെയ്തു കൊണ്ടിരിക്കുന്നു. 

Sunday , Dec . 19 : 10:05 am: ചടങ്ങുകള്‍ക്ക് തുടക്കമായി. ചിക്കാഗോ സംഘത്തിനു പുറമേ, ദാല്ലാസ് ബിഷപ്പും, ഗാര്‍ലാന്‍ഡില്‍ നിന്നും ഫാ. ജോജിയും ഉള്‍പ്പടെ ഏറ്റു പേര്‍ സഹാകാര്‍മ്മികരായി ഉണ്ട്. മുന്‍ വികാരിമാരായ ഫാ. സഖറിയ, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. സജി എന്നിവരുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധേയമാണ്.
Sunday , Dec . 19 : 9 :55 am: koppel പള്ളിയില്‍ പോലീസിന്റെ തേര്‍വാഴ്ച. പള്ളിയുടെ നാര്‍തെക്സില്‍ ജനങ്ങളെ നിരീക്ഷിച്ചുകൊണ്ട് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. പരസ്പരം കുശലം  സംസാരിക്കുന്നവരുടെ അടുത്തേക്ക്‌ പോലീസ് സംശയ ദ്രിഷ്ടിയോടെ സമീപിക്കുന്നു. സങ്കീര്‍ത്തി  മുറിയില്‍ ബിഷപ്‌ തിരുവസ്ത്രങ്ങള്‍ അണി ഞ്ഞുകൊണ്ടിരിക്കുന്നു. അവിടെയും പോലീസ് തോക്കുമായി ബിഷപ്പിന് കാവലുണ്ട്.
 Sunday , Dec . 19 : 9 :40 am: വിശുദ്ധ കര്‍മ്മങ്ങള്‍ ആരംഭിക്കുവാന്‍ വെറും 20 മിനിറ്റ് മാത്രം ബാക്കി. ഭക്ത ജനങ്ങള്‍ എത്തിത്തുടങ്ങി. ദേവാലയത്തിന്റെ മുമ്പില്‍, പള്ളി കോമ്പൌണ്ട് ന് അകത്ത്‌  തന്നെ, കോപ്പേല്‍ പോലീസിന്റെ ഒരു SUV നിലയുറപ്പിച്ചിട്ടുണ്ട് . ബിഷപ്പും സംഘവും ഇതിനോടകം പള്ളിയകത്തുണ്ട്. പോലീസ് സംഘം ബിഷപ്പിന് കാവലായി എന്നപോലെ അദ്ദേഹത്തിന്‍റെ തൊട്ടടുത്തുണ്ട്. ദേവാലയത്തിനകത്ത് ഉള്ള പോലീസ് സാന്നിധ്യം ജനങ്ങള്‍ നിസ്സാരമായി കണക്കാക്കില്ല എന്നുറപ്പാണ്.

കോപ്പേല്‍ വിശ്വാസികള്‍ക്ക് ഫാ. സജിയുടെ ആശംസകള്‍!

Saturday, December 18, 2010

കോപ്പേല്‍ സൂചിമുനയില്‍

കോപ്പേല്‍ സീറോ മലബാര്‍ വിശ്വാസികളുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുവാന്‍ വെറും പന്ത്രണ്ടു മണിക്കൂറുകള്‍ മാത്രം ബാക്കി. കോപ്പേല്‍ സൂചിമുനയിലാണ്. ലോകം അവരെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു.

A Day of Celebration … A Day of Victory for the Crucifix

 – Tom Varkey

Tomorrow is a day of joyful celebration and a day of victory for our Savior who went to the Cross for our salvation and the salvation of all humanity. We have many reasons to celebrate tomorrow and let us do just that. It shouldn’t be a day for calling anybody a loser or to mock or humiliate anybody.

കോപ്പേല്‍ ഒരുങ്ങുന്നു

അടുത്ത ഇരുപത്തിനാല്  മണിക്കൂറുകള്‍ കോപ്പേല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരിക്കും.

ബിഷപ്പ് മാര്‍ അങ്ങാടിയത്ത് 
പത്തൊന്‍പതാം തീയതി ഞായറാഴ്ച ഒമ്പത് മണിക്ക് തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് പള്ളിയുടെ കൂദാശാ കര്‍മ്മം നിര്‍വഹിക്കുന്നതാണ്. മാസങ്ങള്‍ നീണ്ട ധ്വന്തയുദ്ധത്തിന്‌ വിരാമമിട്ടുകൊണ്ട് മാര്‍ അങ്ങാടിയത്ത് കോപ്പെലിലെ പാവപ്പെട്ട വിശ്വാസികള്‍ക്ക് മുമ്പില്‍ വെള്ളക്കൊടി കാട്ടി കീഴടങ്ങുന്ന കാഴ്ചക്കാണ് അന്ന് ലോകം സാക്ഷിയാകാന്‍ പോകുന്നത്. അങ്ങാടിയത്തിന്‍റെ  ഇഷ്ട കുരിശായ ക്ലാവര്‍ കുരിശും അതിനെ മറക്കുന്ന ശീലയും കോപ്പെലില്‍ തൂങ്ങുകയില്ലെന്നു മനസ്സിലായ മാര്‍ അങ്ങാടിയത്ത് മറ്റു  ഗത്യന്തരമില്ലാതെ, ആടിയുലയുന്ന  തന്‍റെ തോപ്പിയേല്‍ ആഞ്ഞ്‌ പിടിച്ചു ക്രൂശിത രൂപത്തെ ആശ്ലേഷിക്കുന്ന കാഴ്ച അന്ന് ലോകം കാണും.

Friday, December 17, 2010

To all dear pazham vishungikal in Coppell:

'എന്നാലും ഈ പോലീസ് സന്നാഹത്തിന്‍റെ ആവശ്യം എന്താണെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.'  വോയ്സ്.

You will know on Sunday, at the time of Consecration.

"അല്ലെങ്കില്‍ ജനങ്ങള്‍ കുപിതരാകാന്‍ കാരണമാകത്തക്ക എന്തെങ്കിലും നടപടി എടുക്കാന്‍ അധികാരികള്‍ക്ക് ഗൂഡാലോചനയുണ്ട്." വോയ്സ്.

You guessed it!
I don't want to write it here, and give them ideas if what I suspect is not their real plan.

Thursday, December 16, 2010

Diocesan Office Building Buying & Selling Fiasco

ബിഷപ്‌ അങ്ങാടിയത്തിന്‍റെ വെള്ളയാന
Proof of Syro Malabar Diocese “TOTAL MISMANAGEMENT”


(All relevant links are attached. Tax detail can be obtailned from Cook County Treasurer Office.)

http://www.cookcountytreasurer.com/paymentresults.aspx?ntopicid=3&banktype=1

Property Index Number (PIN): 15-07-210-024-0000


Syro Malabar purchased the office building for 760K on 06/07/2006. (Purpose: You can have your own guess)

Address: 5544 St. Charles, Berkeley, 60163-1209

ഒന്നേകാല്‍ മില്ല്യന്‍റെ സാദാ വീട് മേത്രാസനമായപ്പോള്‍ രണ്ടേകാല്‍ മില്ല്യന്‍റെതായ കഥ

രൂപതാ അപ്പീല്‍ നേരത്തെ എല്ലാവര്‍ക്കും കിട്ടിയല്ലോ. അതെടുത്തു ചവറ്റു കൊട്ടയില്‍ എറിഞ്ഞ സത്യ വിശ്വാസികള്‍ക്കായി ഇതാ ബിഷപ്‌ ഇപ്പോള്‍ ഒരു reminder കൂടി അയച്ചിരിക്കുന്നു. ബിഷപ്പും രൂപതയും ഇങ്ങനെ പണത്തിനായി ആക്രാന്തം കാട്ടുന്ന ഈ ക്രിസ്മസ് സീസണില്‍ ഇതുവരെ നമ്മള്‍ കൊടുത്ത പണം കൊണ്ടു ബിഷപ്പും കൂട്ടരും ചെയ്തു കൂട്ടിയിരിക്കുന്ന മിഷന്‍ പ്രവര്‍ത്തനം എന്താണെന്ന് ജനങ്ങളെ ബോധ്യ പ്പെടുത്തേണ്ടത് ഒരു കടമയായി ഞങ്ങള്‍ കാണുന്നു.

ഒന്നേകാല്‍ മില്ല്യന്‍റെ  വീട് രണ്ടേകാല്‍ മില്ല്യന്‍റെ  മെത്രാസനം ആയി മാറിയ കഥ.

(ലേഖകന്‍ ഇടവകയിലും രൂപതയിലും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി എന്നതിനാല്‍ തല്‍ക്കാലം പേരു വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന് ഞങ്ങളുടെയും ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ഓരോ അംഗങ്ങളുടെയും ആത്മാര്‍ത്ഥമായ അഭിവാദനങ്ങള്‍!

നിജ സ്ഥിതി - ചിക്കാഗോ സീറോ മലബാര്‍ രൂപത അരമന
(All details are listed with public records. You can check history in Chicago Tribune house sales site as well))

Property History of our current Bishop House. This is just to point out that the authority made VERY poor financial decisions. I am not here to criticize their Spiritual doing and I am not worthy enough to discuss that. However the point is the money is “Public Money” and it should be used wisely. There are amble talents in the church and the financial decisions should have been made wisely. Earlier I pointed out the രൂപതയുടെ ഓഫീസ് കെട്ടിടം 700K mess.

Wednesday, December 15, 2010

കൊച്ചാപ്പി ചിന്തകള്‍

Dr. Kochappi, S.S.L.C., PhD

ഞാന്‍ സാധാരണ ആയി weekend ലെ എന്തെങ്കിലും എഴുതാറുള്ളൂ. weekend ല്‍ രണ്ടെണ്ണം വീശിയിട്ടു ഇരിക്കുമ്പോഴാണ് ചിന്ത വരുന്നത്. കഴിഞ്ഞ weekend ല്‍ ഞാന്‍ എന്തൊക്കെയോ പറഞ്ഞു വിലപിച്ചു നാക്കെടുത്തില്ല , അപ്പോഴേക്കും വന്നു ചൂടുള്ള വാര്‍ത്തകളും കമന്‍റുകളും.. എന്‍റേത് കരിനാക്കൊന്നും അല്ലാ കേട്ടോ!

Tuesday, December 14, 2010

ഫാ. സജോയുടെ കത്ത്

കാല്‍ഗരിയില്‍ ചീഞ്ഞു നാറുന്നതെന്തെന്നു ബാഹ്യലോകത്തിനറിയില്ല. പക്ഷെ അവിടെ എന്തോ ചീഞ്ഞു നാറുന്നുണ്ട്.

Monday, December 13, 2010

നിജസ്ഥിതി അറിയാവുന്നവര് ആരുമില്ല? ഇതാ നിജസ്ഥിതി

Delete
പൊതുജനങ്ങള്‍ വിയര്‍ത്തുണ്ടാക്കിയ പണം പിടിപ്പില്ലാത്ത ഒരു ബിഷപ്പും അദ്ദേഹത്തിന്‍റെ കുറെ  വാലാട്ടിപ്പട്ടികളും കൂടി കുരങ്ങിന്‍റെ കയ്യില്‍ പൂമാല കിട്ടിയ പോലെ പൊടിച്ചു നശിപ്പിച്ച കഥ. രൂപതയുടെ ഓഫീസ് കെട്ടിടം എന്ന പേരില്‍ വാങ്ങിയ ഈ വെള്ളയാനയുടെ വാങ്ങലിലും വില്‍ക്കലിലും  ദുരൂഹതകള്‍ മാത്രമേ ബാക്കിയുള്ളൂ. സമൂഹം കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. പണത്തില്‍ തിരിമറിയും, അടിവലിയും നടന്നിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. സംഗതികളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ രൂപതാധികാരികള്‍ കൂട്ടാക്കാതിരുന്നതിന്‍റെ  പശ്ചാത്തലത്തില്‍ ഒരുറച്ച സമുദായ സ്നേഹി വസ്തുതകള്‍ അക്കമിട്ടു ഇവിടെ നിരത്തുകയാണ്. ആദര്‍ശ ധീരനായ അദ്ദേഹത്തിന് വോയ്സിന്‍റെ അഭിവാദനങ്ങള്‍.

Sunday, December 12, 2010

എല്ലാവര്‍ക്കും എന്താ ഒരു മിണ്ടാട്ടം?

Dr. Kochappi, in deep thinking
-Dr.Kochappi. S.S.L.C.,Ph.D.

കുറച്ചു നാളായിട്ട് വലിയ വിശേഷങ്ങള്‍ ഒന്നും വായിക്കാന്‍ കിട്ടുന്നില്ല. എന്നും ചൂട് വാര്‍ത്തകളും കമന്‍റുകളും എഴുതിയിരുന്ന കോപ്പിലെ കോപ്പന്‍മാരുടെ അനക്കം ഒന്നും കേള്‍ക്കാനില്ല. യേശുനാഥന്‍ അരുളിയതുപോലെ, ഒരു കരണത്ത് അടിക്കുന്നവനെ മറുകരണവും കാണിക്കാന്‍ ഉള്ള മാനസികാവസ്ഥയില്‍ , അവര്‍ സര്‍വ്വവും ക്ഷമിക്കാനും എല്ലാം മറക്കാനും തയ്യാറായി മിണ്ടാവൃതം അനുഷ്ഠിക്കുന്നതാണോ, അതോ മെത്രാന്‍ മര്യാദ പഠിച്ചെന്നു കരുതി അനങ്ങാതിരിക്കുന്നതാണോ എന്നറിയില്ല....അടി ഒന്നും ആയിട്ടില്ല മക്കളെ , വടി വെട്ടാന്‍ കാട്ടിലേക്ക് കയറിയിട്ടേ ഉള്ളൂ...പക്ഷേ ഇനി കിട്ടുന്നത് നല്ല ഊക്കുള്ള ഇരുട്ടടി ആയിരിക്കും എന്നു മാത്രം...ഈ കൊച്ചാപ്പി അച്ചന്‍ മാരെയും മെത്രാന്‍ മാരെയും ഒക്കെ എത്ര കണ്ടിരിക്കുന്നു..

പാറയില്‍ വീണ വിത്ത്

പാറയില്‍ വീണ വിത്തുപോലെയായി ബിഷപ്‌ അങ്ങാടിയത്തിന്‍റെ diocesan appeal. Respond ചെയ്തവര്‍ ആകെ 83 പേര്‍ മാത്രം എന്നായിരുന്നു ഫാ. ശാശ്ശേരി രണ്ടാഴ്ച മുമ്പ് തന്‍റെ അറിയിപ്പില്‍ പറഞ്ഞത്.

ഈ 83 എന്ന് പറയുന്നത് അമേരിക്കയിലും കാനഡയിലും നിന്നുള്ള ആകമാനം response ആണോ അതോ ചിക്കാഗോ ഇടവകയില്‍ നിന്നും മാത്രമുള്ളതാണോ എന്ന് വ്യക്തമല്ല. ആകെ 8000 ത്തില്‍ താഴെ കുടുംബങ്ങള്‍ക്ക് അപ്പീല്‍ അയച്ചിരുന്നു എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം . അതില്‍ 600 ല്‍ താഴെ കുടുബങ്ങള്‍ മറുപടി അയച്ചു എന്നും ഒരു വാര്‍ത്തയുണ്ട്. കാലിഫോര്‍ണിയയില്‍, ഫാ. പോള്‍ കോട്ടക്കലിന്‍റെ ഇടവകയില്‍ നിന്നും 19 കുടുംബങ്ങളില്‍ നിന്നായി 1450 ഓളം ഡോളര്‍ സമാഹരിക്കാന്‍ ഈ അപ്പീല്‍ ന് കഴിഞ്ഞു. ഇവിടെ നിന്നും സംഭാവന കൊടുത്തവരുടെ ലിസ്റ്റ്, അവര്‍ കൊടുത്ത തുകയുള്‍പ്പടെ ഒരു ഇടവക അംഗം ഞങ്ങള്‍ക്ക് അയച്ചുതന്നിരുന്നു. ക്ലിക്ക് ഹിയര്‍ ടു സീ ദ ലിസ്റ്റ്.

Friday, December 10, 2010

ബിഷപ്പു കനിഞ്ഞു, ഫ്രിസ്കോയില്‍ സാന്താ

ഫ്രിസ്കോയില്‍ കരോള്‍ നടത്തുന്നതിന്  വെറും ഒരാഴ്ച മുമ്പ് വിലക്കെര്‍പ്പെടുത്തിയ   ബിഷപ്‌ അങ്ങാടിയത്തിന് ഇതാ ഇപ്പോള്‍ മനം മാറ്റം. ഫ്രിസ്കോയില്‍ കൊപ്പെല്‍ പള്ളിക്കാര്‍ കരോള്‍ നടത്തുന്നതിനും, കരോള്‍ സംഘത്തെ അനുഗമിക്കുന്നതിനു വികാരിയെ അനുവദിച്ചുകൊണ്ടും ഉള്ള തീരുമാനം ബിഷപ്‌ അറിയിച്ചു.

Thursday, December 9, 2010

ബ്ലാ ബ്ലാ ബ്ലാ ...

കോപ്പെലില്‍ ഫാ. ബ്ലാ ബ്ലാ ബ്ലാ തിരിച്ചു വന്നു. പിറ്റേ ദിവസം തന്നെ പള്ളിക്കാര്യങ്ങളില്‍ കയ്യിട്ടു ബ്ലാമ്പിക്കാന്‍ തുടങ്ങി. വന്ന ദിവസം, ഫാ. ശാശ്ശേരിയുണ്ടായിരുന്നപ്പോള്‍ ആള് മഹാ ഹാപ്പി. ശാശ്ശേരി പോയി, ബ്ലാ ബ്ലായുടെ മുഖം കടന്നല് കുത്തിയ പോലെയായി.

Tuesday, December 7, 2010

അരിസോണയിലെ കുഞ്ഞാടുകളുടെ തോളില്‍ എടുത്താല്‍ പൊങ്ങാത്ത നുഖം

ചിക്കാഗോ രൂപതാ നേതൃത്വം മറ്റൊരു സമൂഹത്തെ കുരുതി കഴിക്കുന്നു. ഇത് അരിസോണയുടെ ഊഴമാണ്.

ബഹുഭൂരിപക്ഷം ജനങ്ങളുടെയും, വികാരിയുടെ നോമിനികള്‍ അടങ്ങിയ പാരിഷ് കൌന്‍സിലിന്‍റെയും അഭിപ്രായത്തെ കാറ്റില്‍ പറത്തി വികാരി ഫാ മാത്യു, സ്ഥലത്തെ കുപ്രസിദ്ധനായ ഒരു  ലോക്കല്‍  ഗൂണ്ട,  ബിഷപ്‌ മാര്‍ അങ്ങാടിയത്ത് എന്നിവര്‍ ചേര്‍ന്ന് അരിസോണയിലെ കുഞ്ഞാടുകളുടെ തോളില്‍ എടുത്താല്‍ പൊങ്ങാത്ത  ഒരു നുഖം കയറ്റുവാന്‍ തീരുമാനിച്ചു കഴിഞ്ഞു.

Sunday, December 5, 2010

ഫാ. ശാശ്ശേരി - ചിക്കാഗോ രൂപതയുടെ രക്ഷകനോ, രക്തസാക്ഷിയോ?

കോപ്പേല്‍ പള്ളിയില്‍ ഇന്നത്തെ ദിവ്യബലി മദ്ധ്യേ ഫാ. ശാശേരില്‍ നടത്തിയ പ്രസംഗത്തില്‍ സീറോ  മലബാര്‍ വോയ്സ് ബ്ലോഗിനെ പറ്റി പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹം പല പരാമര്‍ശങ്ങളും  നടത്തി. ബ്ലോഗിനെ ഏതെങ്കിലും വിധത്തില്‍ അപലപിക്കുവാണോ തള്ളിപ്പറയുവാനോ  അദ്ദേഹം ശ്രമിച്ചില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
കോപ്പേല്‍ പള്ളിയില്‍ ഇന്ന് വി. കുര്‍ബാന മദ്ധ്യേ ഫാ. ശാശേരില്‍ സീറോ  മലബാര്‍ വോയ്സ് ബ്ലോഗിനെപ്പറ്റി അര മണിക്കൂറോളം അതി വാചാലമായി പ്രസംഗിച്ചു. അതിന്‍റെ പ്രസക്ത ഭാഗങ്ങളും ഞങ്ങളുടെ പ്രതികരണവും അടങ്ങിയ  റിപ്പോര്‍ട്ട് ഉടന്‍ പ്രതീക്ഷിക്കാം.

ഗാര്‍ലാണ്ടിലെ നാല്‍വര്‍ സംഘം

ഗാര്‍ലാന്‍ഡ്‌ പാരിഷ് കൌണ്‍സിലിന്റെ കാലാവധി നീട്ടാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുമ്പ് എടുത്തിരുന്നതായി ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നല്ലോ. ഇത്രയും നാള്‍ ഗോപ്യമായി സൂക്ഷിച്ചിരുന്ന ഈ സത്യം ഇന്ന് കുര്‍ബാന സമയം ജനങ്ങളെ അറിയിക്കും എന്ന് പറയപ്പെടുന്നു.

ചിക്കാഗോയുടെ അനുഗ്രഹാശംസകളോടെ എന്ന് മാത്രമല്ല അവരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി എന്നുറപ്പാണ്. എങ്ങിനെയും അധികാരക്കസേരയില്‍ കടിച്ചു തൂങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്ന പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്കാകട്ടെ ബഹുസന്തോഷം.  പുതിയ കൌണ്‍സില്‍ വന്നാല്‍ ബിഷപ്പിന്‍റെ താരമാച്ചെടി വലിച്ചു പള്ളയില്‍ കളയുമോ എന്ന ഭയമാണ് ഇതിനു കാരണമെന്ന് സംശയമില്ല.

Thursday, December 2, 2010

കോപ്പെലിലെ കുഴഞ്ഞ കേസുകെട്ട്‌

കോപ്പേല്‍: ഫ്രിസ്കോ വാര്‍ഡില്‍ കരോള്‍ വിലക്കിക്കൊണ്ട് ബഷപ് അങ്ങാടിയത്തിന്റെ ഓര്‍ഡര്‍. മറ്റു വാര്‍ഡുകളിലും കരോളുകാര്‍ക്കൊപ്പം വികാരിയച്ചന്‍ പോകേണ്ട എന്നും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം.

A Humble Request to Our Readers

In respect to our female and clerical readers and the religious nature of this Blog, please refrain from using vulgar and crude language in your comments.  Please do not use this forum to make personal attacks and smear the character of our fellow Christians.We will strictly enforce comment filtering and any comments we consider offensive to our readers will not be published. - Blog Editors