കൊപ്പെളില്‍ അതിസുപ്രധാനമായ പാരിഷ് കൌണ്‍സില്‍ ഈ സമയം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കഴിഞ്ഞ മീറ്റിങ്ങില്‍ തീരുമാനമാകാതിരുന്ന പള്ളിരേഖ മുക്കല്‍, പള്ളിരേഖയില്‍ തിരിമറി എന്നിവയാണ് മുഖ്യ ചര്‍ച്ചാവിഷയം.
Wednesday, August 31, 2011
കുഞ്ഞുങ്ങളെ CCD യില്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കി, മാതാപിതാക്കള്‍ ക്ഷുഭിതര്‍
ചിക്കാഗോ: കൃത്യ സമയത്തിനു രജിസ്റ്റര്‍ ചെയ്തില്ല എന്ന കാരണം പറഞ്ഞു പല കുഞ്ഞുങ്ങളെയും ക്ലാസ്സ് മുറികളില്‍ നിന്നും പുറത്താക്കി.
Sunday, August 28, 2011
(0) മലബാര്‍ മസാല
കമ്പ്യൂട്ടര്‍ ജീനിയസ്, ഫോട്ടോ ഷോപ്പ് വിദഗ്ധന്‍, ഫാ ശാശ്ശെരിയുടെ അഭാവം കൊണ്ടാണോ, പുതിയ വികാരിയുടെ തീരുമാനം കൊണ്ടാണോ, ഈ ഞായറാഴ്ചയിലെ കത്തീദ്രല്‍ ബുള്ളറ്റിന്‍ വെറും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിരുന്നു.
Saturday, August 27, 2011
ചെളിവാരിയെറിയാതെ ക്രിയാത്മകമായി പ്രതികരിക്കുക - ഫാ ആന്റണി VG സ്ഥാനത്തിന് അനര്‍ഹന്‍
നിയമം ആര് ലംഘിച്ചാലും അത് നിയമ ലംഘനമാണ്. അഭിഷിക്തനായാലും അല്ലെങ്കിലും.
കോപ്പേല്‍ പാരിഷ് കൌണ്‍സില്‍ മീറ്റിംഗ്: അപ് ഡേറ്റ്
ഫാ വര്‍ഗീസ് മുന്നറിയിപ്പില്ലാതെ ഒരു ദിവസം മുമ്പ് കൊപ്പേല്‍ വിട്ടു ഒളിച്ചോടി പോയെങ്കിലും ഫാ ശാശ്ശെരിയുടെ അധ്യക്ഷതയില്‍ മുന്‍കൂട്ടി തീരുമാനിച്ചത് പോലെ പാരിഷ് കൌണ്‍സില്‍ കൂടി. രാത്രി 11 :30 വരെ മീറ്റിംഗ് തുടര്‍ന്ന് എന്നാണു വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
Friday, August 26, 2011
ഫാ വര്‍ഗീസ് മുങ്ങി, ബോസ്റ്റണില്‍ പൊങ്ങി - ഫാ ശാശ്ശെരിയുടെ ഇ-മെയില്‍ ഇടവകക്കാര്‍ക്ക്
ഇന്ന് നടക്കാനിരുന്ന പാരിഷ് കൌണ്‍സില്‍ മീറ്റിങ്ങില്‍ പങ്കെടുക്കാതെ കൊപ്പേല്‍ വികാരി ഫാ. വര്‍ഗീസ് മുങ്ങാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി പറഞ്ഞ ഞങ്ങളുടെ നിഗമനത്തെ സ്ഥിരീകരിച്ചു കൊണ്ട് വികാരി ഫാ ശാശ്ശേരിയുടെ ഇ-മെയില്‍ സന്ദേശം ഇടവകക്കാര്‍ക്ക്. കൊപ്പെളില്‍ മുങ്ങിയ ഫാ വര്‍ഗീസ് സസൌഘ്യം ബോസ്റ്റണില്‍ പൊങ്ങിയിട്ടുണ്ടെന്നും ആരും അദ്ദേഹത്തെക്കുറിച്ച് ബെജാരാകേണ്ട എന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.
ഫാ. വര്‍ഗീസ് മുങ്ങാന്‍ സാധ്യത
കൊപ്പേല്‍ പള്ളിയില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ഫാ. വര്‍ഗീസ് ഇന്ന് കൂടാനിരിക്കുന്ന പാരിഷ് കൌണ്‍സില്‍ മീറ്റിങ്ങില്‍ പങ്കെടുക്കാതെ മുങ്ങാന്‍ സാധ്യത ഏറെ.
Thursday, August 25, 2011
ഗാര്‍ലാന്‍ഡില്‍ CCD അദ്ധ്യാപകരുടെ കൂട്ടരാജി
ഗാര്‍ ലാന്‍ഡ് സിറോ മലബാര്‍ ദേവാലയത്തിലെ CCD അദ്ധ്യാപകര്‍ ഒന്നടങ്കം രാജി വച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
Wednesday, August 24, 2011
ഫാ ആന്റണിയുടെ തീരുമാനങ്ങള്‍ക്ക് ഏറാന്‍ മൂളിയാല്‍ ഫാ. ആലപ്പാട്ട് വിഴുങ്ങുന്നത് സയനായിഡ് ഗുളികകള്‍ ആയിരിക്കും
കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച പ്രകാരം ശനിയാഴ്ച ഫാ ആന്റണിക്ക് ചിക്കാഗോ ഇടവക ജനങ്ങള്‍ ഗംഭീരമായ യാത്രയയപ്പുനടത്തി.
ഫാ. ആന്റണിക്ക് യാത്രയയപ്പ്
Anonymous said...
- It's very interesting that you have no comments and concerns abt the Farewell party given to Fr. Antony.If you don't want to mention abt the big crowd, at least say something negative about it.
- -ഒരു വായനക്കാരന്റെ കമ്മന്റ്
ബോസ്റ്റണില്‍ പുതിയ ദേവാലയം, വികാരിയായി ഫാ. വര്‍ഗീസ്!
ബോസ്റ്റണിലെ സീറോ മലബാര്‍ വിശ്വാസികള്‍, വികാരി ഫാ.വടാനയുടെ നേതൃത്ത്വത്തില്‍ പുതിയ ഒരു ദേവാലയം വാങ്ങിയതായി പറയപ്പെടുന്നു. മുഖ്യമായും ഐറിഷ് കത്തോലിക്കര്‍
Monday, August 22, 2011
ഗാര്‍ലാന്ഡ് വിശ്വാസികള്‍ പൊതുയോഗത്തില്‍ തീരുമാനിച്ചതൊഴികെ മറ്റൊന്നും അവര്‍ സ്വീകരിക്കില്ല
ഗാര്‍ ലാണ്ടിലെ വിശ്വാസികള്‍ പൊതുയോഗത്തില്‍ ബഹുഭൂരിപക്ഷത്തോടെ തീരുമാനിച്ച വലിയ ക്രൂശിത രൂപമല്ലാതെ മറ്റൊന്നും അള്‍ത്താരയില്‍ സ്ഥാപിക്കാന്‍ ഫാ. ജോജിയും കൂട്ടരും കോപ്പ് കൂട്ടെണ്ടെന്നു ജനങ്ങള്‍.
ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ വികാരിയായി ഫാ. ജോയ് ആലപ്പാട്ട് ചാര്‍ജെടുത്തു
ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ പള്ളിയുടെ പുതിയ വികാരിയായി ഫാ. ജോയ് ആലപ്പാട്ട് ഇന്നലെ ചാര്‍ജ് എടുത്തു. വികാരി ഫാ. ആന്റണി തുണ്ടത്തില്‍ ചിക്കാഗോ രൂപതാ VG ആയി നിയമിക്കപ്പെട്ട ഒഴിവിലാണ് നിയമനം.
Saturday, August 20, 2011
DRE പാപ്പച്ചനെ CCD അധ്യാപകരുടെ മീറ്റിങ്ങില്‍ വച്ച് ഫാ. ആന്റണി അധിക്ഷേപിച്ചു
വോയ്സില്‍ "ചിക്കാഗോ DRE പാപ്പച്ചന്‍ മൂലയിലിനെ അട്ടിമറി യിലൂടെ പുറത്താക്കി" എന്ന തലക്കെട്ടില്‍ വന്ന ന്യൂസ് നെ ചൊല്ലി അദ്ദേഹത്തിനു വീണ്ടും പീഡനം.
Friday, August 19, 2011
ഫാ ആന്റണിയുടെ നിയമനങ്ങള്‍ അസാധു. ഫാ. ജോയി അവ റദ്ദാക്കണം
ചിക്കാഗോ വികാരി ഫാ. തുണ്ടത്തില്‍ VG ആയി സ്ഥലം മാറിപ്പോകുന്ന ഒഴിവിലേയ്ക്ക് ഫാ. ജോയ് ആലപ്പാട്ടിനെ നിയമിച്ചതായ പ്രഖ്യാപനം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു.
Thursday, August 18, 2011
ഫാ ആന്റണി VG ആയതു രാഷ്ട്രീയ കുതിരക്കച്ഛവടത്തിലൂടെ (updated)
ബെല്‍വുഡ് വികാരിയായിരുന്ന ഫാ. ആന്റണി തുണ്ടത്തില്‍ ചിക്കാഗോ രൂപതാ VG ആയി സ്ഥാനക്കയറ്റം നേടിയതിനു പിന്നില്‍ നാറിയതും നാണം കേട്ടതുമായ ചില രാഷ്ട്രീയ കുതിരക്കച്ഛവടങ്ങള്‍ ഉണ്ടായിരുന്നു എന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ലാവര്‍ ഗാങ്ങിന്റെ ഉന്നം: ഫാ. ശാശ്ശേരി
കൊപ്പേല്‍ വികാരിയായി പുതുതായി ചാര്‍ജ് എടുത്ത ഫാ. ശാശ്ശെരിക്കെതിരെ ചിക്കാഗോ ഇടവക അംഗം ജോഷി വള്ളിക്കളം കൊടുത്തു എന്ന് പറയുന്ന സമന്‍സിനു പിറകില്‍ കളികള്‍ ഏറെ.
Tuesday, August 16, 2011
CCD വിവാദം: വായനക്കാര്‍ പ്രതികരിക്കുന്നു, വോയ്സ് തിരിച്ചടിക്കുന്നു
Anonymous Said.....
So you guys want to come to Syro Church and enjoy the social activities free at the cost of others.
ഫാ ആന്റണിക്ക് ചിന്തിക്കാന്‍ ചില പോയിന്റുകള്‍
By Anonymous Parishioner
കുഞ്ഞുങ്ങളെ CCD പഠിപ്പിക്കാന്‍ ഡോളര്‍ ചോദിക്കുന്ന ഈ അച്ഛന്‍ വരെ അച്ഛന്‍ പട്ടം വാങ്ങിക്കാന്‍ വീട്ടില്‍ നിന്നും എത്ര ഡോളര്‍ കൊടുത്തു ? ഇന്ന് അച്ഛനായി കഴിഞ്ഞപ്പോള്‍ കുഞ്ഞുങ്ങളെ താന്‍ ഫ്രീ ആയി പഠിച്ച വേദങ്ങള്‍ ആ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഡോളര്‍ കൊടുക്കണം പോലും ! ഈ കുഞ്ഞുങ്ങളുടെ അപ്പനും അമ്മയും ഒരുകാലത്തും ഇന്നല്ലെങ്കില്‍ നാളെ കൊടുക്കില്ല ദൈവത്തെ കബളിപ്പിച്ചു നാട് വിടും എന്ന് തോന്നിയത് വളരെ കഷ്ടം ആയി പോയി . ഒരു ക്രിസ്ത്യാനിയും ദൈവത്തെ കബളിപ്പിക്കും എന്ന് അച്ഛന് തോന്നിയിട്ടുണ്ടെങ്കില്‍ അച്ഛന് മനുഷ്യരിലും , ദൈവത്തില്‍ പോലും വിശ്വാസം ഇല്ല എന്നുള്ളതിനുള്ള തെളിവ് ആണ് .
Monday, August 15, 2011
ഫാ ആന്റണി പറയുന്നത് കല്ലുവച്ച നുണകള്‍ മാത്രം!
ചിക്കാഗോയില്‍ പതിവ് പോലെ ഫാ ആന്റണി തുണ്ടത്തില്‍ തുടങ്ങിയ ഞായറാഴ്ച അറിയിപ്പുകള്‍ പതിവിലേറെ വിചിത്രമായി മാറി. കല്ല് വച്ച നുണകളുടെയും കരിങ്കല്ലിനെ പോലും കരളയിപ്പിക്കാന്‍ പോന്ന കള്ളക്കരച്ചിലിന്റെയും ഒരു സമാസമ-സമഗ്ര പ്രദര്‍ശനമായിരുന്നു അത്.
Sunday, August 14, 2011
ബിഷപ് അങ്ങാടിയത്തിനൊരു തുറന്ന കത്ത്
ചിക്കാഗോ രൂപത സ്ഥാപിതമായിട്ടും, അങ്ങ് അതിന്‍റെ സാരഥിയായി സ്ഥാനമേറ്റിട്ടും പത്തു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണല്ലോ. ഈ പത്തുവര്‍ഷത്തെ അങ്ങയുടെ രൂപതഭരണം ഒരു തികഞ്ഞ പരാജയമാണ് എന്ന് ഇവിടെ സമര്‍ദ്ധിക്കേണ്ടിവരുന്നതില്‍ ഞങ്ങള്‍അതിയായി ഖേദിക്കുന്നു. ചിക്കാഗോ രൂപതയിലെ ഒട്ടു മിക്ക അംഗങ്ങളും മനസ്സിലാക്കിയിരിക്കുന്ന ഈ യാഥാര്‍ത്ഥ്യം സ്വയം മനസ്സിലാക്കി അങ്ങ് മെത്രാന്‍ സ്ഥാനം രാജി വച്ചു നല്ല മാതൃക കാണിക്കണമെന്ന് ഞങ്ങള്‍ എളിമയോടെ അങ്ങയോടു അഭ്യര്‍ത്ഥിക്കുകയാണ്. Saturday, August 13, 2011
ടൈമിംഗ് ആണല്ലോ എല്ലാം!
ബെയിലിഫ് സമന്‍സുമായി എത്തിയപ്പോഴേക്കും വണ്ടി വിട്ടിരുന്നു. പത്തു മിനിറ്റ് നേരത്തെ എത്തിയിരുന്നെങ്കില്‍ അത് നാടകീയമായ ഒരു കാഴ്ചയായിരുന്നേനെ. ടൈമിംഗ് ആണല്ലോ എല്ലാം.
Guru Pippiladan Got It All Wrong: Tom Varkey
This is in response to Guru Pippiladan’s rebuttal. It is counterproductive to argue with the Word of God and the Word of God clearly states so.
Thursday, August 11, 2011
"Claiming to be Wise, they Became Fools.": Tom Varkey. Guru Pippiladan Disagrees
Tom Varkey, Followed by rebuttal by Guru Pippiladan
It is not at all surprising me to see the culmination of events to which our Bishop and Fr. Jojy and Fr. Koruth are leading themselves up.
It is not at all surprising me to see the culmination of events to which our Bishop and Fr. Jojy and Fr. Koruth are leading themselves up.
Tuesday, August 9, 2011
ചിക്കാഗോ DRE യെ അട്ടി മറിച്ച് പുറത്താക്കി
ദീര്‍ഘ കാലം ചിക്കാഗോ സിറോ മലബാര്‍ കത്തീദ്രല്‍ ദേവാലയത്തിലെ DRE ആയി സ്തുതര്‍ഹ്യമായ സേവനം ചെയ്തു വരികയായിരുന്ന ശ്രീമാന്‍ പാപ്പച്ചന്‍ മൂലയിലിനെ അപ്രതീക്ഷിതമായി തലസ്ഥാനത്ത് നിന്നും പുറത്താക്കി. പുറത്താക്കല്‍ ഒരട്ടിമറിയില്‍ക്കൂടിയായിരുന്നു എന്ന് ഭരണ കേന്ദ്രങ്ങളോട് അടുത്ത വൃത്തങ്ങള്‍ ഞങ്ങളോട് പറഞ്ഞു. Lame duck ആയി ഇപ്പോള്‍ വികാരിയായി തുടരുന്ന ഫാ. ആന്റണിക്ക് ഒരാഴ്ച്ചകൂടിയെ കാലാവധി ഉള്ളൂ എന്നിരിക്കെ പൊടുന്നനെയുള്ള ഈ നടപടി ജനങ്ങള്‍ക്കിടയില്‍ അസാരം സംസാരത്തിനു വഴി തെളിച്ചിട്ടുണ്ട്.
Monday, August 8, 2011
ബിഷപ് ഓലപ്പാമ്പിട്ടു പേടിപ്പിക്കുന്നത് പാമ്പാട്ടികളെ
നമ്മുടെ ബിഷപ്, ഒരു പാവം ബിഷപ്! അദ്ദേഹം അല്ലേലും എപ്പോഴും ഏതോ സ്വപ്നലോകത്തിലാണ്.
ഗാര്‍ലന്‍ഡിലെ കാര്‍ട്ടൂണ്‍ ഗാല്ലറി: ക്ലാവരുകാരുടെ സ്വപ്ന സാക്ഷാത്ക്കാരം
ഗാര്‍ലണ്ട് പള്ളിയുടെ അള്‍ത്താരയില്‍ കോരോത്തച്ചനെക്കൊണ്ട് പടം വരപ്പിച്ചതിനെകുറിച്ച് പറയുമ്പോള്‍ ഓര്‍മ്മ വരുന്നത് ഞങളുടെ നാട്ടിലെ ഒരു പുതുപ്പണക്കാരന് പറ്റിയ ഒരു അബദ്ധമാണ്. 1960 കളില്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ അല്പം ബ്ലേഡ് ബിസിനസ് ഒക്കെ ആയി ഇത്തിരി ചില്ലറ കയ്യിലുണ്ടായിരുന്ന ഒരു പാര്‍ട്ടി ആണ് കഥാപുരുഷന്‍. കക്ഷിയുടെ അടുത്ത് നാട്ടില്‍ നിന്നും ഒളിച്ചോടി പട്ടാളത്തില്‍ പോയി ഡ്രൈവര്‍ ആയി ജോലി നോക്കിയിരുന്ന ഒരു വിരുതന്‍ ഒരു ബിസിനസ് പ്രോപോസലുമായി വന്നു.
Sunday, August 7, 2011
Friday, August 5, 2011
കോറോത്ത് ഗാര്‍ലാന്‍ഡില്‍ ചിത്ര രചന നടത്തുന്നത് അമേരിക്കന്‍ നിയമം ലംഘിച്ച്
ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ലോകമെമ്പാടും കുപ്രിസിദ്ധിയാര്‍ജിച്ച ഗാര്‍ലാന്ഡ് പള്ളിയിലെ ചിത്രകാരന്‍ അമേരിക്കന്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചാണ് അവിടെ ജോലി ചെയ്യുന്നത് എന്ന് പറയപ്പെടുന്നു. സന്ദര്‍ശന വിസയില്‍ അമേരിക്കയില്‍ വരുന്നവര്‍ ഇവിടെ ജോലി ചെയ്യുന്നത് നിഷിദ്ധമാണ്. ശ്രീമാന്‍ കോറോത്ത് സന്ദര്‍ശന വിസയില്‍ ആണ് അമേരിക്കയില്‍ കടന്നു പറ്റിയിരിക്കുന്നത് എന്ന് പറയപ്പെടുന്നു.
Thursday, August 4, 2011
ശരീരമില്ലാത്ത ശവപ്പെട്ടി - ഉദ്ധിതനായ യേശുവിന്റെ പ്രതീകം
| ശവ മഞ്ചത്തിനു മുകളില്‍ നില്‍ക്കുന്ന യേശു. വശങ്ങളില്‍ കുത്തിയിരിക്കുന്നതു രണ്ടു അലസന്‍ മാലാഖാമാര്‍. ഇരു വിശങ്ങളിലും ഒശാനയെ ഓര്‍മ്മിപ്പിക്കുന്ന കഴുതകളുടെ രൂപം. |
കലാബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു വിവരദോഷിയാണ് ഈ കോറോത്ത് ഭ്രാന്തന്‍ എന്ന് അയാളുടെ കലാ സൃഷ്ടി കണ്ടാല്‍ ഏതൊരുത്തനും മനസ്സിലാകും. ലോകത്തിനു മുമ്പില്‍ സീറോ മലബാര്‍ സഭയെ പരിഹാസ പാത്രമാക്കുവാന്‍ മാത്രമേ കൊരോത്തിന്റെ ഈ സൃഷ്ടി ഉതകുകയുള്ളൂ.
Tuesday, August 2, 2011
Monday, August 1, 2011
കൊപ്പേല്‍ പള്ളിയിലെ പല സുപ്രധാന രേഖകളും അപ്രത്യക്ഷമായതായി അഭ്യൂഹങ്ങള്‍
കൊപ്പേല്‍ ഇടവകയുടെ നാമഹേതു പുണ്യവതി വി അല്‍ഫോന്‍സാമ്മയുടെ ആഘോഷമായ തിരുനാള്‍ ഇന്നലെ സമാപിച്ചു. എന്നാല്‍ പുതുതായി പൊങ്ങിയ ഒരു വിവാദ വാര്‍ത്തയായിരുന്നു ജനങ്ങള്‍ക്കിടയില്‍ മുഖ്യ ചര്‍ച്ചാ വിഷയം.
Subscribe to:
Posts (Atom)

