Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, October 31, 2011

കൊപ്പന്മാര്‍ ജാഗ്രതൈ! ശാശ്ശേരി ശെരിയല്ല

ആള് മാമുക്കോയ.  അഭിനയം മമ്മൂട്ടിയുടെ. നിങ്ങളുടെ വികാരി ശാശേരിയെപ്പറ്റിയാണ്‌ പറയുന്നത്. ആള് ശരിയല്ല. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. 

ഫാ. ജോജിയുടെ ആഗ്രഹം സാധിച്ചു

അങ്ങനെ ഫാ. ജോജിയുടെ ആഗ്രഹം സാധിച്ചു. അദ്ദേഹത്തിനു താമസിക്കാന്‍ നീന്തല്‍ക്കുളമുള്ള വീട് സ്വന്തം.

Saturday, October 29, 2011

ശവപ്പെട്ടി ജോജിക്ക് സ്വിമ്മിംഗ് പൂളില്‍ കുളിച്ചു രസിക്കാന്‍ മോഹം

ഞങ്ങളുടെ ഗാര്‍ലാന്‍ഡ്‌ ലേഖകന്‍

മുടിഞ്ഞ വീട് 
ഗാര്‍ലണ്ടില്‍ കുളം കലക്കി മീന്‍ പിടിച്ചുകൊണ്ടിരിക്കുന്ന ശവപ്പെട്ടി ജോജി വീണ്ടും വലിയൊരു തട്ടിപ്പുമായി രംഗത്തെത്തുന്നു. കുളം കലക്കി നല്ല പരിചയമുള്ള ഇദ്ദേഹം ഒരു കുളം തന്നെ മേടിക്കാന്‍ ഒരടിയന്തിര പൊതുയോഗം നാളെ ആദ്ധ്യത്തെ കുര്‍ബാനയ്ക്ക് ശേഷം വിളിച്ചു കൂട്ടിയിരിക്കുന്നു. പൊതുയോഗം വിളിക്കാന്‍ കാനോന്‍ നിയമ അനുശാസ്സിക്കുന്ന കുറഞ്ഞ സമയം പോലും അനുവദിക്കാതെ വെറും 10 മണിക്കൂര്‍ നോട്ടീസ് കൊടുത്താണ് ഈ പൊതുയോഗം വിളിക്കുന്നത്‌. ഈ പൊതുയോഗത്തിന് വേണ്ടിയുള്ള അറിയിപ്പുകള്‍ വോയിസ്‌ മെസ്സേജ്കളായി ഗാര്‍ലന്‍ഡിലെ ജനങ്ങളുടെ ഫോണില്‍ വന്നുകൊണ്ടിരിക്കുന്നു.

അടിപൊളി നീന്തല്‍ക്കുളം 
നീന്തല്‍ക്കുളമുള്ള ഒരു പഴഞ്ചന്‍ തല്ലിപ്പൊളി വീട് നീന്തല്‍ക്കുളമുണ്ട് എന്ന ഒറ്റ കാരണത്താല്‍ മാത്രമാണ് മേടിക്കുന്നത് എന്നാണു അറിയാന്‍ കഴിഞ്ഞത്. 1978 ല്‍ പണിത ഈ വീടിന്‍റെ വില ഏകദേശം 118000 ഡോളറാണ്. ഇപ്പോള്‍ ശവപ്പെട്ടി താമസിക്കുന്ന വീടിനും ഏകദേശം ഈ വിലയാണ്. പക്ഷെ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നീന്തല്‍ക്കുളമില്ല. പുരോഹിതനാണെന്ന് പറഞ്ഞിട്ടെന്തു കാര്യം. നീന്താന്‍ മോഹം തോന്നിയാല്‍ കുളം കലക്കിയാണെങ്കിലും അത് മേടിക്കതെന്തു ചെയ്യും. അത് എങ്ങിനെയും മേടിച്ചു കൊടുക്കാന്‍ ഗാര്‍ലന്‍ഡിലെ ക്ലാവരുകാര്‍ തയ്യാറുമാണ്. ശവപ്പെട്ടിയുടെ കൂടെ ഇനി ഏതൊക്കെ ക്ലാവരുകാരാണ് ഈ കുളത്തില്‍ നീന്തിത്തുടിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം. ഇതു പോലത്തെ കള്ള പുരോഹിതരെ ചുമക്കാനുള്ള നമ്മുടെ വിധിയെ ഓര്‍ത്തു സഹതാപം തോന്നുന്നു. വീണ്ടും ഗാര്‍ലണ്ട് ജനങ്ങള്‍ വിഡ്ഢികളാക്കപ്പെടുകയാണെന്ന് അവര്‍ തിരിച്ചറിയും എന്ന് നമുക്ക് പ്രത്യാശിക്കാം.

ശവപ്പെട്ടി മേടിക്കാനൊരുങ്ങുന്ന നീന്തല്‍ക്കുളത്തിന്‍റെയും വീടിന്‍റെയും ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നത് കാണുക.

സത്യം പറഞ്ഞത് ആര്‍ക്കോ ദഹിച്ചില്ല

 Anonymous said..


"വോയിസ്‌ ഞങ്ങളുടെ ക്ഷമ പരീഷിക്കരുതെ എന്നൊരു അപേക്ഷ. ഇനിയും സഭക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വൈദീകരെ ചെളി വരി എറിയാന്‍ തന്നെ ആണ് ഭാവം എങ്കില്‍ ഈ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വൈദീകരെ പറ്റി ഞങ്ങള്‍ക്കും ചിലത് ഉണര്‍ത്തി ക്കേണ്ടി വരും എന്നോര്‍മ്മിപ്പിക്കുന്നു.

ക്രൂശിത പക്ഷത്തിന്റെ പ്രതിനിധികള്‍ മാര്‍ ആലഞ്ചേരിയെ കണ്ടു

ചിക്കാഗോയിലെ കല്‍ദായവാദ വിരുദ്ധരായ ബഹുഭൂരിപക്ഷത്തെ പ്രതിനിധീകരിച്ചു അഞ്ചു പേരടങ്ങിയ ഒരു സംഘം മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. മാര്‍ അങ്ങാടിയത്തിന്റെ മൂക്ക് കയറില്ലാത്ത കലദായ വിപ്ലവം, കല്‍ദായേതര  രൂപതകളില്‍ പെട്ട തങ്ങളെ എത്ര മാത്രം ആശ്വസ്ഥമാക്കുന്നു എന്ന് അവര്‍ അദ്ദേഹത്തെ അറിയിച്ചു.  വളരെ നിരാശാജനകമായ പ്രതികരണമാണ് അവര്‍ക്ക് മേജര്‍ ആര്‍ച് ബിഷപ്പില്‍ നിന്നും കിട്ടിയത് എന്ന് പറയപ്പെടുന്നു. 

ചിക്കാഗോയില്‍ ഫാ ശാശ്ശേരി തന്‍റെ തനി നിറം കാണിച്ചു

മേജര്‍ ബിഷപ്‌ ആലഞ്ചേരി ചിക്കാഗോ സീറോ മലബാര്‍  രൂപതയിലെ വൈദീകരുമായി കൂടിയ യോഗത്തില്‍ ഫാ. ശാശ്ശേരി തന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി. സാക്ഷാല്‍  മാര്‍ പൌവത്തിലിനെ പോലും  ലജ്ജിതനാക്കുന്ന തരം ക്ലാവര്‍ കുരിശു സ്പിരിറ്റാണ് അദ്ദേഹം മാര്‍ ആലഞ്ചേരിക്ക് മുമ്പില്‍ അഭിനയിച്ചു കാണിച്ചത്.

Friday, October 28, 2011

മി. ടോം വര്‍ക്കിക്കെതിരെ കല്‍ദായവാദികളുടെ ആസൂത്രിതനീക്കം

മി. ടോം വര്‍ക്കിയെ അധിക്ഷേപിച്ചുകൊണ്ടുള്ള നൂറ്റി ഇരുപതിലധികം കമെന്റുകള്‍ ആണ് ഞങ്ങള്‍ ഒറ്റയടിക്ക് ചവറ്റുകൊട്ടയില്‍ എറിഞ്ഞത്. പ്രധാനമായും അദ്ദേഹത്തെ പന്തക്കുസ്താക്കാരനെന്നു വിളിച്ചു അധിക്ഷേപിച്ചു കൊണ്ടുള്ള മേല്‍പ്പറഞ്ഞ കമ്മെന്റുകള്‍  അദ്ദേഹത്തെ ലോകത്തിനു മുമ്പില്‍  മനപ്പൂര്‍വം താറടിച്ചു കാട്ടുവാനുള്ള ചില താല്‍പ്പരകക്ഷികളുടെ കണക്കുകൂട്ടിയുള്ള നീക്കത്തിന്റെ ഫലമായിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ്‌ ഞങ്ങള്‍ പ്രസ്തുത നടപടി കൈക്കൊണ്ടത്. 

വാക്കൊന്ന് , പ്രവൃത്തി മറ്റൊന്ന് - - ഒരു നിരൂപണ രചന

- വിഷണ്ണനായ നിരീക്ഷകന്‍

നാട്ടിലെ മൂന്നാം കിട രാഷ്ട്രീയക്കാരെ നാണിപ്പിക്കുന്ന വിധത്തിലാണ് ഇവിടത്തെ ചില നാലാം കിട ബ്ലോഗ്‌കാരുടെ പ്രസ്താവനയും പിന്നീടുള്ള പ്രവൃത്തികളും. വൈദീകരെയും വൈദീക മേലധ്യക്ഷന്മാരെയും സംരക്ഷിക്കും എന്ന് എഴുതിയതിനു തൊട്ടു പിന്നാലെ വൈദീകരെ പറ്റി തന്നെ മറ്റൊരു ആരോപണം.

Wednesday, October 26, 2011

പിപ്പിലാടന്റെ ഉരുളക്ക്‌ ടോമിന്റെ ഉപ്പേരി - Responses to Questions/Accusations of Pippiladan

-Tom Varkey

Once a listener of one of Billy Graham’s sermons got very mad at him for not agreeing to what he had believed. So he wrote a letter to Billy Graham which went something like this: Dear Dr. Graham, you don’t have a clue as to what you are saying and what you are believing. You are confused and what you say does not make any sense at all. You are none but another version of Anti-Christ. You are misleading the people and preaching against what Christianity stands for. You are … a Bloody Fool.

Tuesday, October 25, 2011

വിശുദ്ധ കുര്‍ബാന തന്നെ പ്രധാനം.

By: skylark

ഞാന്‍ മുന്‍പ് എഴുതിയ 'മാര്‍ തോമ കുരിശു വിശുദ്ധ കുര്ബാനയെക്കാളും വിശുധമോ ? എന്ന ലേഖനം വായിച്ചിട്ട് ഞാന്‍ മാ.തോ.കുരിശിന്റെ ആളാണോ അല്ലയോ എന്ന വിഷയത്തെ പറ്റി മാത്രം പലരും research നടത്തി കൊണ്ടിരിക്കുന്നു.

Monday, October 24, 2011

അച്ഛനെ കുര്‍ബാ ചൊല്ലാന്‍ പഠിപ്പിക്കുന്ന ശുശ്രൂ

ഇക്കഴിഞ്ഞ ഞായറാഴ്ച ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ  11  മണി കുര്‍ബാനയ്ക്ക് നടന്ന ഒരു ചെറിയ സംഭവം നമ്മുടെ സൊ-കോള്‍ഡ് ശുശ്രൂക്കളുടെ അഹമ്മതിത്തരത്തിനു ഒരുദാഹരണമായി ഇവിടെ വിവരിക്കുകയാണ്. 

Sunday, October 23, 2011

What is More Important than The Holy Eucharist?

 – Tom Varkey

I do compliment Skylark for his arguments to convince the readers of this blog that the Mar Thoma Cross is not in any way greater than the Holy Eucharist. After reading his article which is commendable, I am sure in the minds of many readers, this question must have come up: “Is there anything more important than the Holy Eucharist and if there is, what?”

വോയ്സ് ബ്ലോഗ്‌ ചില ക്ലാവര്‍രോഗികളെ വെറുതെ ആശിപ്പിച്ചു

ദീര്‍ഘകാലം കരയിലെ സുന്ദരിപ്പെണ്ണിന്റെ വായില്‍ നോക്കിനടന്നിട്ടും തിരിഞ്ഞു നോക്കാതിരുന്ന അവള്‍  ഒരു ദിനം മറ്റാരെയോ നോക്കി മന്ദഹസിച്ചപ്പോള്‍ അത് തനിക്കു നേരെയായിരുന്നു എന്ന് വിശ്വസിച്ചു ആത്മ നിര്‍വൃതിയടയുന്ന വിഡ്ഢിപ്പൂവാലനെപ്പോലെയാണ് മാര്‍ഗവാസി എന്ന ബ്ലോഗ്‌.

Saturday, October 22, 2011

മി. ടോം വര്‍ക്കിക്കൊരു മറുപടി

-ഗുരു പിപ്പിലാഥന്‍ 

ശ്രീമാന്‍ ടോം വര്‍ക്കിയെ നേരെയാക്കമെന്നോ , വചനം പഠിപ്പിക്കാമെന്നോ ഉള്ള വ്യാമോഹമോ അതിമോഹമോ എനിക്കില്ല.

Friday, October 21, 2011

മാര്‍ തോമ കുരിശു വിശുദ്ധ കുര്‍ബാനയെക്കാളും വിശുദ്ധമോ?

BY SKYLARK

ടെക്സാസിസില്‍ താമസിക്കുന്ന എന്റെ ഒരു സ്നേഹിതന്‍ ഒരിക്കല്‍ വിളിച്ചു പറഞ്ഞു, അദ്ദേഹത്തിന്റെ ചെറുപ്പം മുതല്‍ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന അപ്പന്‍ ആണെന്ന് പറഞ്ഞു ഒരാള്‍ ഒരിക്കല്‍ വീട്ടിലെത്തി.ചെറുപ്പത്തില്‍ അമ്മയെയും മക്കളെയും ഉപേക്ഷിച്ചു പോയ ആളാണ്‌. എന്റെ സ്നേഹിതന് ഇയാളെ കണ്ട ഓര്മ പോലും ഇല്ല. അമ്മ ആണെങ്കില്‍ മരിച്ചും പോയി. അയാളെ കണ്ടു പരിചയം ഉള്ളവര്‍ ആരും ഇല്ല താനും. എങ്കിലും അപ്പന്‍ ആകാം എന്ന വിശ്വാസത്തില്‍ അയാളെ കൂടെ താമസിപ്പിച്ചു . കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അപ്പന്‍ ആയി വന്ന ആള്‍ തന്റെ അധികാരം എടുക്കാന്‍ തുടങ്ങി. വീട്ടില്‍ വഴക്കായി. അധികം താമസിയാതെ അപ്പനെന്നും പറഞ്ഞു വലിഞ്ഞു കേറി വന്ന ആളെ വീട്ടില്‍ നിന്നും ഇറക്കി വിട്ടപ്പോള്‍ സമാധാനം ആയി.

Pippiladan, You Are Seeing the Trees, But Missing the Forest

 – Tom Varkey

And as long as you support the Mar Thoma Cross, like all the other claver supporters, you will never be able to see the forest which stands for “the secret of the kingdom of God” (Mk. 4:11). To avoid being misunderstood as an arrogant brother, I must explain here an eternal truth not only for your benefit but also for the benefit of all the other claver addicts like His Excellency Bishop Powathil, His Excellency Mar Jacob Angadiath and others.

Thursday, October 20, 2011

പട്ടി കുരച്ചാല്‍ പടി തുറക്കുമോ?

ചന്ദ്രനെ നോക്കി കുറയ്ക്കുന്ന പട്ടിയെപ്പോലെയാണ് ഡോ കൊച്ചാപ്പി "പൈത്യം" എന്ന് വിശേഷിപ്പിച്ച മറ്റേ ബ്ലോഗ്‌. ഇപ്പോള്‍ അവര്‍ക്ക് കുരിശു വിഭ്രാന്തി കലശലായി പിടിച്ചിരിക്കുകയാണ്. 

കൊരോത്തിന്‍റെ മാസ്റ്റര്‍ പീസ്‌

ഗാര്‍ ലാന്ഡ് പള്ളിയിലെ വിചിത്രമായ അള്‍ത്താര. 
അള്‍ത്താരയുടെ ഇടതു വശത്ത്‌ കാണുന്ന ക്രൂസിഫിക്സിനു താഴെ സൂക്ഷിച്ചു നോക്കിയാല്‍ സക്രാരി കാണാം. നടുവില്‍ ആയി പ്രതിഷ്ടിച്ചിരിക്കുന്നത് ക്ലാവര്‍ കുരിശും അതിനു മുകളില്‍ ശവപ്പെട്ടിയുടെ മുകളില്‍ നിന്നും സ്വര്‍ഗത്തിലേക്ക് എത്തി വലിഞ്ഞു കയറുവാന്‍ ശ്രമിക്കുന്ന ക്രിസ്തുവിന്റെ പടം. കൊരോത്തിന്‍റെ  മാസ്റ്റര്‍ പീസ്‌. പന്ത്രണ്ടു സ്ലീഹന്മാരും, യൂദാസ് ഉള്‍പ്പടെ, ക്ലാവര്‍ കുരിശിനെ വന്ദിക്കുന്നു.

ക്രൈസ്തവ കലാ രൂപത്തിന്റെ  സംരക്ഷണത്തിനും, അതിന്‍റെ ഭാവിക്കും വേണ്ടി ഗാര്‍ ലാണ്ട് കാരോട് ഈ അപരാധം ചെയ്ത  കൊരോത്തിനെയും, അതിനു ചുക്കാന്‍ പിടിച്ച ശവപ്പെട്ടി ജോജിയെയും നാട് കടത്തണം എന്ന് ഞങ്ങള്‍ വേണ്ടപ്പെട്ട അധികൃതരോട്  അഭ്യര്‍ത്ഥിക്കുകയാണ്.

Wednesday, October 19, 2011

അരിസോണയിലെ കുഞ്ഞാടുകളുടെ തോളില്‍ എടുത്താല്‍ പൊങ്ങാത്ത നുഖം

"Now is not the "time" and "That" is not the place.


Our own  Major Archbishop, Beatitude Mar Alancherry said: "we are the church of Christ”.

വൈദീക വൃത്തി ഒരു തൊഴിലല്ല , മഹത്തായ ഒരു സങ്കല്‍പ്പവും സമര്‍പ്പിതമായ ജീവിതവും ആണ്

Dr .Kochappi SSLC , PhD .

ഇക്കഴിഞ്ഞ സമ്മര്‍ കാലത്ത് , അതായത് ഒരു രണ്ടു മാസം മുന്നേ ന്യു യോര്‍ക്കിലുള്ള എന്റെ ഒരു പരിചയക്കാരനും , കാപ്പിരി ഔസേപ്പ് എന്ന് ഞാന്‍ വിളിക്കുന്നവനുമായ (യഥാര്‍ത്ഥ പേരല്ല ) എന്റെ ഒരു കൂട്ടുകാരന്റെ കൂടെ അപ്പ്‌ സ്റ്റേറ്റ് ല്‍ ഒരു സ്ഥലത്ത് ഒരു വൈദീകനെ പിക് ചെയ്യാന്‍ പോയി. കാപ്പിരിയുടെ ഭാര്യയുടെ ഒരു അടുത്ത ബന്ധു ആണത്രേ പ്രസ്തുത അച്ചന്‍ . നാട്ടില്‍ നിന്നും മൂന്നു മാസത്തെ വെക്കേഷന്‍ കവറേജിനു എത്തിയതാണ്.

മാര്‍ ആലഞ്ചേരി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പൈതൃകത്തില്‍  സീറോ മലബാര് സഭയെ പണിതുയര്‍ത്താന്‍  പരിശ്രമിക്കണമെന്നു ബനഡിക്ട് പതിനാറാമന് മാര്പാപ്പ ആഹ്വാനം ചെയ്തു.

Sunday, October 16, 2011

പിറകോട്ടു പോയി മുന്നേറാന്‍ ശ്രമിക്കുന്ന സീറോ മലബാര്‍ സഭ

മയില്‍ത്തോപ്പി  അണിഞ്ഞ മാര്‍ ആലഞ്ചേരി 
 
പിറകോട്ടു പോയി വളര്‍ന്നിട്ടുള്ള ഒരു പ്രസ്ഥാനവും ഇല്ല. എന്നാല്‍ സീറോ മലബാര്‍ നേതൃത്വം അത് മനസ്സിലാക്കുന്നില്ല. 

സ്വന്തം പാരമ്പര്യത്തിലേക്ക്‌ തിരിച്ചു പോകുക എന്ന പേരില്‍ കാല ചക്രം പിറകോട്ടു തിരിച്ചു സഭയെ മുമ്പോട്ട്‌ നയിക്കുക എന്ന വിരോധഭാസ പരമായ നയമാണ് സഭാ നേതാക്കള്‍ കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്.
കൈസ്തവ സഭയുടെ തന്നെ പഴക്കമാണ് സീറോ മലബാര്‍ സഭക്ക്. അതായത് ഇരുപതു നൂറ്റാണ്ടുകളുടെ ചരിത്രമാണ് അതിനു.  ഇരുപതു നൂറ്റാണ്ടുകളിലായി ഉരുത്തിരിഞ്ഞ ഒരു പാരമ്പര്യമാണ് നമ്മുടേത്‌.

Thursday, October 13, 2011

"പൈത്യം" ബ്ലോഗ്‌ മാര്‍ ആലഞ്ചേരിയെ പാത്രീയര്‍ക്കീസാക്കി

സീറോ മലബാര്‍ വോയ്സ് ബ്ലോഗിനെ "തെറി ബ്ലോഗ്‌" എന്ന് വിളിക്കുക എന്ന ഒരേ ഒരുദ്ദേശത്തോടെ അവതരിച്ചിരിക്കുന്ന ഒരു ബ്ലോഗ്‌ ഉണ്ട്. പ്രൊഫ. ഡോ. കൊച്ചാപ്പി SSLC , PhD "പൈത്യം" എന്ന് വളരെ ഔചിത്യപൂര്‍വം നാമകരണം ചെയ്ത പ്രസ്തുത ബ്ലോഗ്‌ ഇതാ ഇപ്പോള്‍ മാര്‍ ആലഞ്ചേരിയെ പാത്രീയര്‍ക്കീസായി അവരോധിച്ചിരിക്കുന്നു. 

Wednesday, October 12, 2011

പുത്തനച്ചി പുരപ്പുറം തൂക്കും , ഒത്തിരി തൂത്താല്‍ പുര പൊളിയും !

സ്വ. ന്യൂ  ജേഴ്സി  ലേഖകന്‍ 
കടുവയെ കിടുവ പിടിച്ചു എന്ന് കേട്ടിട്ടേ ഉള്ളൂ ! ഇപ്പോള്‍ അത് ശരിക്കും അനുഭവപ്പെട്ടു തുടങ്ങി. ഞാന്‍ പറഞ്ഞു വരുന്നത് ഇപ്പോള്‍ ന്യു ജേഴ്സി ഗാര്‍ഫീല്‍ഡ് മിഷനിലെ അഭൂത പൂര്‍വമായ കാഴ്ചകളും അത്ഭുത പൂര്‍ണ്ണമായ വ്യതിയാനങ്ങളും ആണ്.

കൊച്ചാപ്പിയും പൈത്യം ബ്ലോഗും!

By Dr. Kochappi SSLC ., PhD

കൊച്ചാപ്പി വയസ്സാം കാലത്ത് ഒരു ഉദ്യമത്തിന് ഇറങ്ങി പുറപ്പെട്ടു വയറു നിറച്ചു കിട്ടി.പരിഭവം ഒന്നും ഇല്ല.കാര്യം വളരെ നിസ്സാരം . ഒത്തിരി നാള് കൂടി വോയിസ്‌ ബ്ലോഗില്‍ ഒന്നെഴുതി . അതിന് എന്നെ ചീത്ത വിളിച്ചത് മുഴുവന്‍ ഇല നക്കി പട്ടികളുടെ കിറി നക്കി പട്ടികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചില മൂന്നാം കിട ബ്ലോഗുകാരും.

Tuesday, October 11, 2011

ഗാര്‍ലണ്ട് പള്ളി വെഞ്ചരിപ്പ്‌: പൌവത്തില്‍ വരുന്നെന്ന് പറയാന്‍ ജോജിയച്ചനു പേടി

 സ്വ. ഗാര്‍ലാന്ഡ് ലേഖകന്‍
ഡിസംബറില്‍ നടക്കാന്‍ പോകുന്ന ഗാര്‍ലണ്ട് പള്ളിവെഞ്ചരിപ്പിനു ലോകത്തിലെ ഏറ്റവും വലിയ കല്‍ദായ ഭീകരന്‍ മാര്‍ പൌവത്തില്‍ വരുന്ന കാര്യം ജനങ്ങളോട് പറയാന്‍ ശവപ്പെട്ടി ജോജിക്ക് പേടി.

Monday, October 10, 2011

ക്ലാവര്‍ രൂപത്തെ കുരിശ് എന്ന് വിളിച്ചു കുരിശിനെ അധിക്ഷേപിക്കരുത് - ഫാ ശാശ്ശേരി

കൊപ്പേല്‍ വികാരി ഫാ ശാശ്ശേരി ഇന്നലെ നടത്തി എന്ന് പറയുന്ന ഒരു പ്രഖ്യാപനം അവിടുത്തുകാരെ ആകെ ബേജാറാക്കിയിരിക്കുകയാണ്. ക്ലാവര്‍ കുരിശു എന്ന് പള്ളിപ്പരിസരത്ത് ആരും കുരിശിനെ വിളിച്ചു അധിക്ഷേപിക്കരുത്  എന്ന അദ്ദേഹത്തിന്‍റെ അനുശ്വാസനമാണ് അവരെ ഇളക്കിയത്. 

മാര്‍ ആലഞ്ചേരി യുടെ പ്രസംഗം വികാരോജ്ജ്വലം - കല്‍ദായപക്ഷത്തിനു പ്രദീക്ഷക്ക് വകയില്ല

ചിക്കാഗോ രൂപതാ സന്ദര്‍ശനത്തിനായി ഇവിടെ എത്തിയിരിക്കുന്ന സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പ്മാര്‍ ആലഞ്ചേരി ഇന്ന് രാവിലെ പത്തു മണിക്ക് ബെല്‍ വുഡ്  സീറോ മലബാര്‍ കത്തീദ്രളില്‍ അര്‍പ്പിച്ച ദിവ്യ ബലിയുടെ മദ്ധ്യേ നടത്തിയ  പ്രസംഗം, ശിഥിലമായിരിക്കുന്ന അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തിനു ഒട്ടേറെ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന ഒന്നായിരുന്നു. ആദ്യം കുഞ്ഞുങ്ങള്‍ക്കായി ഇംഗ്ലീഷ് ല്‍ തുടങ്ങിയ പ്രസംഗം, മുതിര്‍ന്നവര്‍ക്കായി മലയാളത്തിലേക്ക് മാറ്റിയതോടെ അദ്ദേഹം ഗൌരവമായ വിഷയത്തിലേക്ക് കടന്നു.

Friday, October 7, 2011

പ്രതിനിധി സംഘങ്ങള്‍ എത്തിത്തുടങ്ങി

ചിക്കാഗോ രൂപതാ സന്ദര്‍ശനത്തിനു എത്തിയിട്ടുള്ള സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരിയെ മുഖം കാണിക്കുവാന്‍ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ സ്ഥലത്തെത്തിത്തുടങ്ങി എന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.

ഫാ ആന്റണി ടീവീയില്‍, ശാലോം അദ്ദേഹത്തെ മണിയടിക്കുന്നു

അമേരിക്കന്‍ സീറോ മലബാര്‍ സഭാ നേതൃത്ത്വത്തെ സോപ്പിടുന്നതിന്റെ ഭാഗമായി ശാലോം ടീവി  VG ഫാ ആന്റണിയുമായി നടത്തിയ അഭിമുഖം ഇന്നലെ ഇന്നലെ പ്രക്ഷേപണം  ചെയ്തു. ഇനി ഒരു പുനപ്രക്ഷേപണം കൂടി ഉണ്ടാകും എന്ന് പറയപ്പെടുന്നു.

ഇത് വിഗ്രഹാരാധനയല്ലേ?


 

ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ  പ്രതീകമെന്നോ അടയാളമെന്നോ, ചിഹന്നമെന്നോ ഒക്കെ വിശേഷിപ്പിച്ചു വിശ്വാസികളെ വഴി തെറ്റിക്കുവാന്‍ ചില സഭാധികാരികള്‍ ഉപയോഗിക്കുന്ന വിചിത്ര രൂപത്തിലുള്ള മാനിയെക്കന്‍ കുരിശിനു മുമ്പില്‍ മുട്ടുകുത്തി ആരാധിക്കുന്നത്  വിഗ്രഹാരാധനയില്‍ കുറഞ്ഞ ഒന്നുമല്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വിശുദ്ധ സക്രാരിയില്‍ എഴുന്നള്ളിച്ചു വച്ചിരിക്കുന്ന തിരുവോസ്തിക്ക് മുമ്പിലല്ലാതെ ഏതോ വിവരദോഷി കൊത്തിയുണ്ടാക്കിയ വിച്ത്ര വസ്തുവിന്റെ മുമ്പില്‍ മുട്ടുകള്‍ കുത്തി പ്രാര്‍ഥിക്കുക എന്നത് വിശ്വാസികളെ മനപ്പൂര്‍വം വഴിതെറ്റിക്കുവാന്‍ വേണ്ടി മാത്രമാണ്.

കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്നു വന്ന ആര്‍ക്കും പരമ പുച്ഛത്തോടെ മാത്രമേ ഇതുപോലുള്ള വിവരദോഷം കാണിക്കുന്ന ആത്മീയ നേതാക്കളെ നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ. ദൈവശാസ്ത്രപരമായി എന്തടിസ്ഥാനത്തില്‍ ആണ് മുകളില്‍ കാണുന്ന വിലക്കുറഞ്ഞ, പരിഹാസ്യമായ രംഗങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല.
 
അതുപോലെ തന്നെ നമ്മുടെ ദേവാലയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഒന്നാണ് നിലവിളക്ക്. വൈക്കീ പീടിക പറയുന്നതനുസരിച്ച് ശിവ ലിംഗത്തിന്റെ പ്രതീകമാണ് നില വിലക്ക്. അങ്ങനെ ശിവലിംഗത്തിന്റെ പ്രതീകമായ നിലവിളക്കിന്റെ തുഞ്ചത്ത് ഒരു മാണിക്കുരിശുകൂടി പിടിപ്പിച്ചാല്‍ അതെങ്ങനെ നമ്മുടെ ദേവാലയങ്ങളില്‍ പ്രതിഷ്ടിക്കപ്പെടുവാന്‍ അര്‍ഹത നേടും?


സ്കൈ ലാര്‍ക്ക് ചിലക്കുന്നു, വോയ്സ് മറുപടി പറയുന്നു

 Skylark  Said ...

"ചില മൂന്നാംകിട രാഷ്ട്രീയ കീടങ്ങളുടെ സൂപ്പര്‍ ഹീറോ ആണ് ഫാ ആന്റണി എന്ന് ഞങ്ങള്‍ക്കറിയാം.

Thursday, October 6, 2011

ഗാര്‍ലന്‍ഡ്‌ പള്ളിവെഞ്ചരിപ്പ്: മാര്‍ ആലന്‍ചേരി നിരസിച്ചു, പൌവത്തിലിനായ് ശ്രമം.

 സ്വ: ഗാര്‍ലാന്ഡ് ലേഖകന്‍
ഡിസംബറില്‍ നടത്തുവാന്‍ പ്ലാനിട്ടിരിക്കുന്ന ഗാര്‍ലന്‍ഡ്‌ പള്ളി വെഞ്ചരിപ്പിനായി മാര്‍ ആലന്‍ചേരിയെ കൊണ്ടുവരുവാനുള്ള ഗാര്‍ലണ്ട് ക്ലാവരുകാരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.

Monday, October 3, 2011

തന്നെപ്പറ്റിയുള്ള ഡോക്യുമെന്ററിയുടെ നിര്‍മ്മാണത്തെപ്പറ്റി ഫാ ആന്റണി സംസാരിക്കുന്നു



ഇതും  ഫേക് വീഡിയോ ആണെന്ന ആരോപണം അച്ഛന്‍റെ മണികളില്‍ നിന്നും  കേള്‍ക്കേണ്ടി വരില്ല എന്ന വിശ്വാസത്തോടെ ഇതാ ഞങ്ങള്‍ ഫാ ആന്റണി തന്‍റെ ഡോകുമെന്ററിയുടെ നിര്‍മ്മാണത്തെപ്പറ്റി സംസാരിക്കുന്ന വീഡിയോ അതേപടി പ്രസിദ്ധീകരിക്കുന്നു.

Sunday, October 2, 2011

കാളരാഗം, അവതാളം - മേത്രാസനാസ്ഥാനഗായഗന്‍റെ സ്തുതിഗീതം


രചന: കുഞ്ഞുമോന്‍ ഇല്ലിക്കല്‍
സംഗീതം: കുഞ്ഞുമോന്‍ ഇല്ലിക്കല്‍
പാടിയത്: കുഞ്ഞുമോന്‍ ഇല്ലിക്കല്‍ 
പാടാതിരുന്നത്‌: സൂസന്‍ ഇല്ലിക്കല്‍
നാറിയത് : കുഞ്ഞുമോന്‍ ഇല്ലിക്കല്‍  
രാഗം: കാള.
താളം: അവ.
സിനിമ: ഫാ ആന്റണിയെപ്പറ്റിയുള്ള  പൊങ്ങച്ചലഘുചിത്രം
സ്ക്രിപ്റ്റ്: ഡോ . കുഞ്ചു
സംഭാഷണം: അനോനിമസ്
പ്രോഡക്ഷന്‍: SCYM
  

  

ബിരിയാണി ചിന്തകള്‍

മറ്റിടവകകളിലെ കാര്യം ഞങ്ങള്‍ക്കറിയില്ല. ചിക്കാഗോ ഇടവകയില്‍ മിക്കാവാറും എല്ലാ ഞായറാഴകളിലും ഏതെങ്കിലും വിശുദ്ധന്റെയോ വിശുദ്ധയുടെയോ  തിരുനാള്‍ ആഘോഷമാണ്. തിരുനാളുകളുടെ ആധിക്ക്യം കൊണ്ട് ഇപ്പോള്‍ സാധാരണ ഞായര്‍ എന്ന് പറയുന്ന ഒന്നില്ല എന്നിടത്തെത്തിയിരിക്കുന്നു  കാര്യങ്ങള്‍. 

ഇന്ന് വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാള്‍ ആയിരുന്നു.