Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, January 30, 2011

ഫാ. കടുപ്പിലിനു വിട

പഴയ നിയമത്തില്‍ എവിടെയോ പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു: ലോകാവസാന കാലം പശുവും സിംഹവും ഒരേ പുല്‍ മേടയില്‍നിന്നു ഒരുമിച്ച് മേയുമെന്നു. ഫാ. കടുപ്പനും  ഫാ. തുണ്ടത്തിലും  ഇന്ന് 11 മണി കുര്‍ബാനയ്ക്ക് ഒരേ ബലി പീഠത്തില്‍! കടുപ്പന്റെ കലാശക്കുര്‍ബാന.

ഫാ. ആന്റണി ഫാ. കടുപ്പനേ വെറുതെ പൊക്കി പെരും നുണയോടെയാണ് ദിവ്യബലി തുടങ്ങിയത് തന്നെ. പ്രസംഗം കടുപ്പന്‍ . പതിവ് പോലെ സ്മൂത്ത്. ഇന്നെന്തോ കുറച്ചു നാളായി ഇല്ലാതിരുന്ന "പുരോഹിതര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന". കടുപ്പന് വേണ്ടിയായിരിക്കാം. കുര്‍ബാന കഴിഞ്ഞു യാത്രയയപ്പു സമ്മേളനം.

കച്ചറ മുഖ്യന്‍ ഡോ. പാച്ചു കുഞ്ചെറിയയായിരുന്നു എംസീ. ഫാ കടുപ്പന് പുറമേ ബിഷപ്‌, ഫാ. ആന്റണി, ഫാ. ശാശ്ശേരി, കൈക്കാരന്മാരായി ജോമോന്‍ ചിറയില്‍ , ഫെബിന്‍ എന്നവര്‍ ഹാജരായിരുന്നു. തക്കം കിട്ടുമ്പോളൊക്കെ ആന്റണിയച്ചനെ വാനോളം പുകഴ്ത്തുവാന്‍  ഡോ പാച്ചു മറന്നില്ല. അദ്ദേഹത്തിന്‍റെ ചില സാഹിത്യ പദപ്രയോഗങ്ങള്‍ സാദാ സീറോ മലബാറിക്കു  ദഹിക്കാവുന്നതിലധികമായിരുന്നു. ഈശ്വര പ്രാര്‍ത്ഥനയോടെ പരിപാടികള്‍ തുടങ്ങി.

Will Mar Angadiath Soon Become Victim No. 3?

– Tom Varkey
In the mid seventies, I set foot in America and soon found myself in the throes of settling down into the new culture of this country. One of the early lessons I learned while living in an apartment in Chicago was that if we are not careful, roaches can infest an apartment so very easily.

Saturday, January 29, 2011

വറുഗീസ് പാതിരിയുടെ ഒടുക്കത്തെ തമാശ

The American Syro-Malabar Laity has a lot to learn from the popular revolts in Tunisia and Egypt. There the citizenry spontaneously rose up against their despotic, oppressive and corrupt regimes. In Tunisia, the dictator fled the country with his life. In Egypt President Hosni Mubarek is wetting his pants even as we write. 

Do not forget, both the above regimes were "democratically elected." Except the elected were their friends and cronies who were slavishly loyal to the regimes rather than the citizens they claimed to represent.

Seems exactly like what is happening in our churches under Chicago Syro-Malabar Diocese.

കോപ്പേല്‍ പള്ളിയില്‍ പാരിഷ് കൌണ്‍സില്‍ ഇലക്ഷന്‍ എന്ന പേരില്‍ വികാരി ഫാ വര്‍ഗീസ്‌ നടത്തുന്ന പ്രഹസനം അദ്ദേഹത്തിന്‍റെ മറ്റൊരു വിഡ്ഢിത്തമാശയായി കണക്കാക്കാന്‍ കഴിയില്ല. ഗുരുതരമായ ശൈഷവാരിഷ്ടതകള്‍ തരണം ചെയ്ത കോപ്പേല്‍ പള്ളിയില്‍ വീണ്ടുമൊരു പൊട്ടിത്തെറിക്ക്‌ തിരി കൊളുത്താന്‍ ഈ വികാരിയെന്ന വിവരദോഷിയും അദ്ദേഹത്തിന് തലയിണ  മന്ത്രം ഓതിക്കൊടുക്കുന്ന ചില സഭാദ്രോഹികളും കൂടി ചട്ടവട്ടമിട്ടു കൊണ്ടിരിക്കുകയാണ്.

Thursday, January 27, 2011

വീഡിയോയില്‍ കണ്ടതും കേട്ടതും സത്യത്തില്‍ നടന്നതും

ഡിസംബര്‍ 19 ന് ബിഷപ്‌ മാര്‍ അങ്ങാടിയത്ത കോപ്പേല്‍ പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ പല പ്രാവശ്യം കണ്ടു. അദ്ദേഹം പറഞ്ഞ വാക്കുകള്‍, നടത്തിയ പ്രസ്താവനകള്‍, അതീവ ശ്രദ്ധയോടെ കേട്ടു. അദ്ദേഹം നടത്തിയ  പ്രസ്താവനകളില്‍ ചുരുങ്ങിയത് ഒരെണ്ണം സത്യത്തിനു ഒട്ടും നിരക്കാത്തതാണ്.

ബിഷപ്പിന്‍റെ ഡിക്രീ 
"കോപ്പേല്‍ പള്ളിയുടെ അള്‍ത്താരയില്‍ മാര്‍ തോമാ കുരിശും വിരിയും തൂക്കണമെന്നു ഞാന്‍ ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല" എന്ന അര്‍ത്ഥത്തിലുള്ള ഒരു പ്രസ്താവനയാണ് സത്യവിരുദ്ധമായി ഞങ്ങള്‍ മനസ്സിലാക്കുന്നത്. അതിന് തെളിവായി ബിഷപ്‌ അങ്ങാടിയത്ത് ഫാ. സജിക്കും കോപ്പേല്‍ ഇടവകാംഗങ്ങള്‍ക്കുമായി അയച്ചതും, കോപ്പെലിലെ പൊട്ടിത്തെറിക്ക്‌ തിരി കൊളുത്തിയതുമായ കത്ത് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

സീറോ മലബാര്‍ മലയാളികള്‍ക്ക് സംഭവിച്ചതെന്ത്?

Dr. Kochappi
By Dr . Kochappi . S .S .L .C ., Ph .D .

കുറച്ചു ദിവസങ്ങളായി നമ്മുടെ പ്രിയപ്പെട്ട ബ്ലോഗില്‍ ഉരുത്തിരിയുന്ന സംഭവ വികാസങ്ങള്‍ വീക്ഷിക്കുന്ന തിരക്കില്‍ രണ്ടക്ഷരം കുറിക്കാന്‍ വിട്ടുപോയി. ഇന്ന് കുറിക്കാന്‍ വലിയ മൂഡ്‌ ഉണ്ടായിട്ടൊന്നുമല്ല, എങ്കിലും ആവശ്യം സൃഷ്ടിയുടെ മാതാവ് എന്ന ചൊല്ല് ഓര്‍ത്തപ്പോള്‍ എന്തെങ്കിലും കുറിക്കാമെന്നു കരുതി. വെറും പച്ച ആയതിനാല്‍ പുതിയ ideas ഒന്നും ഉരുത്തിരിയുമെന്നു ഞാന്‍ കരുതുന്നില്ല.

Sunday, January 23, 2011

ഫാ. വര്‍ഗീസ്‌ ഈ മാസത്തെ പുരോഹിത ശിരോമണി

ജനുവരി 31 ന് ഫാ. കടുപ്പന്‍ സ്ഥലം മാറുമെന്നുള്ള അറിയിപ്പ് ഇന്നത്തെ കുര്‍ബാനയ്ക്ക് ശേഷം ചിക്കാഗോ വികാരി ഫാ. ആന്റണി തുണ്ടത്തില്‍ നടത്തി. പാല രൂപതയില്‍ അപ്പസ്തോല പ്രവര്‍ത്തനം നടത്താനാണത്രേ  അദ്ദേഹം പോകുന്നത്. അദ്ദേഹം പോകുന്നതില്‍ ഏറെ സന്തോഷമുണ്ടെങ്കിലും അശേഷം  ദുഖമില്ല എന്ന സത്യം ഏറ്റു പറഞ്ഞു കൊള്ളട്ടെ.

മാര്‍ഗ്ഗ വാസികളുടെ ക്ലാവറും നീല യോഹന്നാനും

By Dr . Kochappi .S .S .L .C ., Ph .D .

എന്നെ പറ്റിയുള്ള, nurse സഹോദരിമാരുടെ നല്ല വാക്കുകള്‍ക്ക് നന്ദി. നിങ്ങള്‍ nurse മാരെല്ലാം കൂടി എന്നെ ഇങ്ങിനെ പ്രോല്‍സാഹിപ്പിച്ചാല്‍ ഞാന്‍ പൊങ്ങിപ്പൊങ്ങി വല്ല അറ്റ കയ്യും ചെയ്യും!..... പ്രായമായപ്പോള്‍ ഇത്തിരി വാതത്തിന്റെ ശല്യം ഒക്കെ ഉണ്ട്. പിന്നെ എനിക്കു കമ്പ്യൂട്ടര്‍ വാങ്ങിത്തന്നത് കുഞ്ഞാപ്പി ഒന്നുമല്ല കേട്ടോ! .......അപ്പോള്‍ ഞാന്‍ എഴുതിയത് ശരിക്കും വായിച്ചില്ലെ? .....

Friday, January 21, 2011

2011 - "ശതാപ്തി" വര്‍ഷമോ "സമാപ്തി" വര്‍ഷമോ?

2011 -നെ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 'ശതാപ്തി" വര്‍ഷമായി ബിഷപ്‌ അങ്ങാടിയത്ത് പ്രഖ്യാപിച്ചു. 2010 ക്രിസ്മസ് കര്‍മ്മങ്ങള്‍ക്ക് മധ്യേയാണ് ബിഷപ്‌ പ്രസ്തുത പ്രഖ്യാപനം നടത്തിയത്.

Thursday, January 20, 2011

ഡോ. കൊച്ചാപ്പിയുടെ അഭ്യര്‍ത്ഥന

ബഹുമാനപ്പെട്ട എല്ലാ സഹ ബ്ലോഗര്‍മാരോടും ഈ കൊച്ചാപ്പിയെന്ന കിഴവന് ഒരു അഭ്യര്‍ത്ഥന ഉണ്ട്.

നമ്മള്‍ ആരെയും വിധിക്കാന്‍ യോഗ്യരല്ല. വിധി നിര്‍ണ്ണയിക്കേണ്ടവന്‍ സര്‍വ ചരാചരങ്ങള്‍ക്കും അധിപനും, ഈ പ്രപഞ്ചത്തിന്റെ നായകനും സര്‍വ മഹത്വങ്ങള്‍ക്കും അര്‍ഹനും എന്നെന്നും സ്തുതിയും സ്തോത്രവും സമര്‍പ്പിക്കപ്പെടെണ്ടവനും ആയ കര്‍ത്താവീശോമിശിഹാ ആകുന്നു.

കടുപ്പനെപ്പറ്റി ദൈവത്തിന്‍റെ അടുത്ത പദ്ധതി എന്ത്?

ഫാ. കടുപ്പില്‍ സ്ഥലം വിടുകയാണെന്ന് അദ്ദേഹം പലയിടത്തും പ്രഖ്യാപിച്ചു. എന്നാല്‍ രൂപതാസ്ഥാനന്മായ  ചിക്കാഗോയില്‍ ഇതിനെപ്പറ്റി പ്രത്യേക അറിയിപ്പുകള്‍ ഒന്നും തന്നെ ഇതുവരെയുണ്ടായിട്ടില്ല.

Wednesday, January 19, 2011

ജീവിതം - ആടിത്തീര്‍ക്കാന്‍ കഴിയാത്ത ഒരു നിഴല്‍ നാടകം.

By Dr . Kochappi S .S .L .C .,Ph .D .



ബഹുമാപ്പെട്ട ചാന്‍സലര്‍ അച്ചാ,
അങ്ങ് വലിയ സ്ഥാനം ഒഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു പോകുകയാണെന്ന് ബ്ലോഗു ദ്വാരാ എളിയ സഹപാഠി അറിഞ്ഞു. വളരെ ഖേദത്തോടുകൂടിയും അതിലേറെ സന്തോഷത്തോടുകൂടിയും വാര്‍ത്ത ഞാന്‍ ഹൃദ യാല്‍മനാ സ്വാഗതം ചെയ്തു. ഖേദം തോന്നിയതിനു പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി വളരെ പ്രതീക്ഷകളോട് കൂടി അമേരിക്കയില്‍ എത്തിയ അങ്ങ് ഇവിടെ ശത്രുക്കളെ മാ ത്രം സൃഷ്ടിച്ചു , ഒരൊറ്റ മിത്ര ത്തെ പോലും സമ്പാദിക്കാനാവാതെ അകാലത്തില്‍ വിടവാങ്ങുന്നല്ലോ ന്നോര്‍ത്ത്. സെമിനാരിയില്‍ വച്ചു ഞാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന മിടുക്കന്മാരില്‍ അഗ്രഗണ്യനായിരുന്നു അങ്ങ്.

Monday, January 17, 2011

Your Ecellency, We Will Never Bow In Front of Your Mar Thoma Cross

 – Tom Varkey

Dear Bishop Mar Angadiath, you seem to be in a deep slumber – shockingly oblivious of your awesome Christmas promise to us in Coppell on December 19, 2010 but also of things that are happening all around you.

Sunday, January 16, 2011

കോപ്പേല്‍ പള്ളിയില്‍ ഇന്ന് റെക്കോര്‍ഡ്‌ കളക്ഷന്‍

ഇന്ന് കോപ്പേല്‍ പള്ളയില്‍ റെക്കോര്‍ഡ്‌ കളക്ഷന്‍ !

ഫാ. ആന്റണിയുടെ ഇന്നത്തെ പ്രസംഗം കേട്ടവരെല്ലാം കൂട്ടത്തോടെ തല ചൊറിയുന്നു

ഇന്നത്തെ പ്രസംഗത്തിലും ചിക്കാഗോ വികാരി ഫാ. ആന്റണി തുണ്ടത്തില്‍ ആരുടെയോ കീഴ്നാഭിക്കിട്ടു തൊഴിച്ചു.

ഫാ. ജോജിക്ക് ജനങ്ങളുടെ ശക്തമായ മുന്നറിയിപ്പ്

ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ ക്ലാവര്‍ കുരിശും ശീലയും തൂക്കാനുള്ള ഗൂഡനീക്കങ്ങള്‍ക്കെതിരെ വികാരി ഫാ. ജോജിക്ക് ജനങ്ങളുടെ ശക്തിയായ മുന്നറിയിപ്പ്. തങ്ങള്‍ പുതുതായി പണിയുന്ന ദേവാലയത്തില്‍ തൂങ്ങപ്പെട്ട ക്രൂശിത രൂപമല്ലാതെ മറ്റു ഏതെങ്കിലും ചിഹ്ന്നങ്ങള്‍ പ്രതിഷ്ടിക്കാന്‍ അധികാരികള്‍ തുനിഞ്ഞാല്‍ അതിന്‍റെ പരിണിത ഫലം അചിന്തനീയമായിരിക്കുമെന്നു തുറന്ന ഭാഷയില്‍ അവര്‍ വികാരിയെ ബോധിപ്പിച്ചു.

Friday, January 14, 2011

അന്ധനെ വഴിയോരത്ത് ഉപേക്ഷിച്ച വഴികാട്ടിപ്പട്ടി - കടുപ്പന്‍

അന്ധനായ അങ്ങാടിയത്ത് പിതാവിനെ വഴിയോരത്ത്  ഉപേക്ഷിച്ച് സ്റ്റാന്റ് വിടുന്ന വഴികാട്ടിപ്പട്ടിയാണ്  കടുപ്പന്‍ .
അല്ലെങ്കില്‍ മുങ്ങുന്ന വള്ളത്തില്‍ നിന്നും സ്വന്തം തടി രക്ഷിക്കാന്‍ ചാടി രക്ഷ പെടുന്ന സ്വാര്‍ത്ഥന്‍ . അതുമല്ലെങ്കില്‍ കുടുങ്ങിയ വലയില്‍ നിന്നും തലയൂരി രക്ഷ പെടാന്‍ ശ്രമിക്കുന്ന കൌശലക്കാരന്‍ .

Thursday, January 13, 2011

It Is Official - ഫാ കടുപ്പന്‍ വിട വാങ്ങുന്നു

താന്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ സേവനം മതിയാക്കി നാട്ടിലേക്കു തിരിച്ചു പോകുവാന്‍ തീരുമാനിച്ചിരിക്കുന്നതായി ഇന്ന് രാവിലെ വി. കുര്‍ബാന സമയം ഫാ. കടുപ്പില്‍ ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ വച്ചു പ്രഖ്യാപിച്ചു. ഇതോടെ മാസങ്ങള്‍ നീടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

Wednesday, January 12, 2011

ഫാ. റോയ് കടുപ്പന്‍ ഔട്ട്‌?

Fr. Roy Kaduppil
ചിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ. റോയ് കടുപ്പന് ഉടനെ സ്ഥാനചലനമുണ്ടാകുമെന്ന ഒരു സംസാരം കുറെ നാളായി അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. സ്ഥിരീകരിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഞങ്ങള്‍ അതിനെപ്പറ്റി മൌനം പാലിക്കുകയായിരുന്നു.

Saturday, January 8, 2011

മി. ടോം വര്‍ക്കി vs ബിഷപ്‌ അങ്ങാടിയത്ത്

നാളെ, ഞായറാഴ്ച, അമേരിക്കന്‍ സീറോ മലബാര്‍ രൂപതയെയും വിശ്വാസികളെയും സംബന്ധിച്ചിടത്തോളം വലിയ ഒരു വഴിത്തിരിവിന്റെ ദിവസമാകാം. ജീസസ് ആര്‍മി തലവന്‍ മി. ടോം വര്‍ക്കി ഗാര്‍ലാന്‍ഡ്‌ ഇടവക വികാരിക്ക് തങ്ങളുടെ പുതിയ ദേവാലയത്തില്‍ ക്രൂശിത രൂപമേ പ്രതിഷ്ടിക്കൂ എന്ന പ്രഖ്യാപനം നാളെ നടത്തിയിരിക്കണം എന്നുള്ള അന്ത്യശാസനം കൊടുത്തിരിക്കുകയാണ്. ആ പ്രഖ്യാപനം നാളെ ഉണ്ടായില്ലെങ്കില്‍ നിയമ വഴിക്ക് നീങ്ങും എന്നാണ് മി. വര്‍ക്കിയുടെ ഭീഷണി.

കൊച്ചാപ്പി സാറും അദ്ദേഹത്തിന് കത്തെഴുതിയ ആളും വായിച്ചറിയുവാന്‍

കൊച്ചാപ്പി സാറ് എഴുതുന്ന പല വളിപ്പുകളും വായിച്ചു enjoy ചെയ്യുന്ന New Jersey യിലെ ഗാര്ഫീല്ട് പള്ളിയിലെ ഒരു നവാഗതന്‍ ആണ് ഞാന്‍ . സാറിനെ New York ലെ പള്ളിയില്‍ നിന്നും മഹറോന്‍ ചൊല്ലിയോ? ഇപ്പോള്‍ New York കോളത്തില്‍ ഒന്നും എഴുതി കാണുന്നില്ല. കൊച്ചാപ്പി സാര്‍ ഞങ്ങളുടെ പള്ളിയില്‍ വന്നു ചില നിരീക്ഷണങ്ങള്‍ ഒക്കെ നടത്തിയതില്‍ സന്തോഷം. ഒന്ന് പറഞ്ഞു കൊള്ളട്ടെ. സാറിന്റെ നിരീക്ഷണം 10 % പോലും സത്യത്തോട് നീതി പുലര്‍ത്തി എന്ന് എനിക്ക് തോന്നുന്നില്ല. സാറ് പലതും കണ്ടില്ല. എന്ത് പറ്റി? നാട്ടുകൂട്ടം കാര് കണ്ണുരുട്ടിയപ്പോള്‍ പേടിച്ചു മുങ്ങിക്കളഞ്ഞോ? ആനയെ പേടിച്ചാല്‍ പോരെ ,പിണ്ടത്തിനെ പേടിക്കണോ?

Friday, January 7, 2011

പ്രിയപ്പെട്ട കൊച്ചാപ്പിച്ചേട്ടന്‍ വായിച്ചറിയുവാന്‍

കൊച്ചാപ്പിചേട്ടന്‍ ഗാഫീല്ട് പള്ളിയില്‍ വന്നിരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. നേരിട്ട് കാണാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു. വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ഹാര്ദവമായി സികരിചെനെ. ഗാര്ഫില്ടിലെ നാട്ടുകൂട്ടം പ്രത്യക്ഷത്തില്‍ നല്ലവരും പരോക്ഷത്തില്‍ കാപാലികരുമാണ്. അതോകൊണ്ടാനല്ലോ അവര്‍ സെന്റ്‌ തോമസ്‌ അസ്സോസ്സിയേഷന്‍ എന്നപേരില്‍ പള്ളി കമ്മിറ്റിയില്‍ കയറിക്കൂടിയിരിക്കുന്നതും പക്ഷെ വെളിയില്‍ നാട്ടുകൂട്ടം എന്നപേരില്‍ സ്വോരിയ വിഹാരം നടത്തുന്നതും. ജോയി അച്ഛനോഴിച് അവരെ ആര്‍ക്കുംതന്നെ ഒരു പേടിയുമില്ല. അതുകൊണ്ടാണല്ലോ അവര്‍ കാണിക്കുന്ന കൊള്ളരുതയ്മകളെല്ലാം കണ്ടില്ല എന്ന് അച്ഛന്‍ നടിക്കുന്നത്.

Thursday, January 6, 2011

"ഗാര്‍ഫീല്‍ഡിലെ വെള്ളയടിച്ച കുഴിമാടങ്ങള്‍" - ഒരു നിഷ്പക്ഷ അന്വേഷണം.

Dr. Kochappi

By Dr.Kochappi S.S.L.C.,Ph.D.

Duplicate Thantha of Kochappi
ഇക്കഴിഞ്ഞ X 'mas eve നു അടിച്ചു പൂക്കുറ്റി ആയി നിലത്തു കിടന്നു പാമ്പ് ഇഴയുന്നത് പോലെ ഇഴഞ്ഞതിന് , എന്നെ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുക ആണെന്നും മറ്റും എന്റെ സെക്രട്ടറി ,കുഞ്ഞാപ്പി എന്ന കുഞ്ഞ് കഴുവേറി മറ്റെ ഷൌണ്ട് കാരുടെ സഹായത്താല്‍ പ്രചരിപ്പിക്കുന്നെന്ന് ഞാനറിഞ്ഞു. പക്ഷേ പ്രതികരിക്കാന്‍ നിവൃത്തിയില്ലാതായിപ്പോയി.

Tuesday, January 4, 2011

It is David against Goliath in Garland; and the Winner is … David (Jesus), of Course (updated)

 – Tom Varkey


The long awaited time is finally here. It is show time in Garland. The sling is ready, the stones have been carefully selected; and David is thrilled to get to the fighting floor. It is going to be more exciting than even the Super Bowl 2011 going to be held in neighboring Arlington, Texas, just a dozen or two miles away from Garland. Put it in another way, the waiting game is just about over. The crusaders for the Crucifix are fast approaching the fighting floor. Unless the Bishop exercises his prudence and steps up to his plate to do the wise thing, the Diocese is going to be a big time loser.

Monday, January 3, 2011

ഗാര്‍ലാന്‍ഡ്‌ - ജനങ്ങള്‍ക്ക്‌ പ്രതീക്ഷ, ജോജിയച്ചനു ആകാംക്ഷ

പ്രെയര്‍ ഹൌസോ, വെയര്‍ ഹൌസോ?
ഗാര്‍ലാന്‍ഡ്‌ പള്ളിയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് ജനങ്ങളില്‍ പ്രതീക്ഷയും  വികാരിയില്‍ ആകാംക്ഷയും വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി അവിടുത്തെ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നു.

Saturday, January 1, 2011

ബിഷപ്‌ അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ ആത്മീയ പുത്രന്മാരായ അച്ചന്മാരും വായിച്ചറിയുവാന്‍

ചിക്കാഗോയിലെ അങ്ങാടിയത്ത് പിതാവിനെയും  പിന്നെ അദ്ദേഹത്തിന്‍റെ ആത്മീയ പുത്രന്മാരായ അച്ഛന്മാരേയും  അമേരിക്കയില്‍ കഷ്ടപ്പെട്ട് കുടുംബ ജീവിതം നയിക്കുന്ന ഒരു പിതാവിന്റെ ചില അഭിപ്രായങ്ങള്‍ ഇതുവഴി അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു.

പൊതുജനങ്ങളുടെ പക്കല്‍ നിന്നും പണം വാങ്ങി സുഖലോലുപരായി കഴിയുന്ന നിങ്ങള്ക്ക് രാവും പകലും കഷ്ട്ടപ്പെട്ടു ജോലി ചെയ്തു കുടുംബ ജീവിതം നടത്തുന്നതിന്റെ ബുദ്ധിമുട്ട് അറിയില്ല. ഞങ്ങളുടെ മക്കളുടെ ഭാവിയെപ്പറ്റി ഞങ്ങള്‍ക്കുള്ള വേവലാതികളും നിങ്ങള്ക്ക് മനസ്സിലാവില്ല. എന്റെ മക്കള്‍ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ന്നു നല്ല മനുഷ്യരായി ജീവിക്കണം എന്നുള്ളതാണ് എന്റെ ആഗ്രഹം. അതിനായി എനിക്ക് കൈമുതലായുള്ളത് എന്റെ മാതാപിതാക്കള്‍ എന്നിലേക്ക്‌ പകര്‍ന്നു തന്ന ക്രിസ്തീയ വിശ്വാസവും, കുടാതെ അവരുടെ ജീവിതംവഴി കാണിച്ചുതന്ന നല്ല ഉദാഹരണങ്ങളും പിന്നെ ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ ജീവിത കാലത്തില്‍ നേടിയ അനുഭവസമ്പത്തുമാണ്. സീറോ മലബാര്‍ രൂപത അമേരിക്കയില്‍ സ്ഥാപിക്കപ്പെടുന്നതിനു വളരെ മുമ്പേ ഇവിടെയെത്തിയ ഞങ്ങള്‍ക്ക് വളരെ നല്ല രീതിയില്‍ ആത്മീയ വളര്‍ച്ച ഇവിടുത്തെ ഇംഗ്ലീഷ് പള്ളികളില്‍ നിന്നും ലഭിച്ചിരുന്നു. കൂടാതെ മാസത്തിലൊരിക്കല്‍ നടന്നിരുന്ന മലയാളം കുര്‍ബാനകളും, മറ്റു മലയാളി കൂട്ടായ്മ്മകളും ഞങ്ങള്‍ക്ക് നല്ല രീതിയിലുള്ള സാമൂഹിക ബന്ധങ്ങളും പുലര്തിക്കൊണ്ടുപോകുവാന്‍ ഞങ്ങളെ സഹായിച്ചു.