Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, July 28, 2011

ഈ വട്ടന്‍ തോമയുടെ ഒരു വക്രബുദ്ധി!

തോമ വട്ടനാണെന്ന് ആരും സമ്മതിക്കും. പക്ഷെ അദ്ദേഹം ആളൊരു വക്രബുധിയല്ല എന്ന് ആരും പറയില്ല.

കൊപ്പെളില്‍ ഈ കുരിശു-ക്ലാവര്‍ കുരിശു വിവാദം വന്നതിനു ശേഷം എന്തൊക്കെ കോച്ചറാക്കൊള്ളികള്‍ ആണ് ഈ മനുഷ്യന്‍ ചെയ്തു കൂട്ടിയിരിക്കുന്നത്! 

നാരദപ്പണിയാണ്  ആശാന്റെ സ്ഥിരം ഹോബി. വെറുതെ മനുഷ്യരെ കുഴിയില്‍ കൊണ്ട് ചാടിച്ചിട്ട് മാറി നിന്ന് ചിരിക്കുക. എത്ര വേണം ഉദാഹരണം?

Tuesday, July 26, 2011

കുറെ അല്ലറ ചില്ലറ കാര്യങ്ങള്‍

 (വെറുതെ കിടന്നുറങ്ങുന്ന പട്ടിയുടെ കൂതിയില്‍ കൊലിട്ടു കുത്തി എഴുന്നേല്‍പ്പിച്ചു കടി മേടിക്കേണ്ട വല്ല കാര്യവുമുണ്ടോ ഫെയിത്ത് മണ്ടന്മാരെ? ഞങ്ങള്‍ക്ക് ഇനി എഴുതുവാന്‍ നുണയൊന്നും ബാക്കിയില്ല അത്രേ. അമേരിക്കയില്‍ സീറോ മലബാര്‍ രൂപതയും പള്ളികളും ഉള്ളിടത്തോളം കാലം വാര്‍ത്തകള്‍ക്ക് ക്ഷാമം ഒന്നും ഉണ്ടാകില്ല എന്നത് വെറും ഒരു സത്യം മാത്രം . ഭാര്യമാരും കൊച്ചും പട്ടിണിയാകാതെ വല്ലപ്പോഴും  മറ്റു പണിയെന്തെങ്കിലും ചെയ്യണമല്ലോ. അതോര്‍ത്തു ഒരു ചെറിയ ഇടവേള എടുത്തു. എന്നാല്‍ നിങ്ങള്‍ അതിനു സമ്മതിക്കില്ല. അതുകൊണ്ട്  ദാ പിടിച്ചോ മക്കളെ! നിങ്ങള്‍ക്ക് സമാധാനമാകട്ടെ. ബ്ലോഗ്‌ മാസ്റ്റര്‍ )

കൊപ്പേല്‍: സ്ഥലം മാറി പോകുന്ന ഫാ. വര്‍ഗീസിന് ഗിഫ്റ്റ് ആയി കൊപ്പേല്‍ പള്ളിക്കാര്‍ കൊടുത്ത 1000   ഡോളറിന്റെ കിഴി അദ്ദേഹം പള്ളിക്ക് തന്നെ തിരിച്ചു കൊടുത്തത്, അത് സദുദ്ദേശത്തോടെയാണെങ്കില്‍, ശ്ലാഘനീയം തന്നെ.  പക്ഷെ അത് സദുദ്ദേശത്തോടെയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. 

Saturday, July 23, 2011

ഗാര്‍ലണ്ടില്‍ ഇടവകാംഗങ്ങള്‍ ഇംഗ്ലീഷ് പള്ളിയിലേക്ക്:


ഗാര്‍ലണ്ട് പള്ളിയിലെ അതിക്രമങ്ങളില്‍ മനം മടുത്ത് ജനങ്ങള്‍ കൂട്ടത്തോടെ അടുത്തുള്ള ഇംഗ്ലീഷ് പള്ളികളില്‍ ചേരുന്നു. കഴിഞ്ഞ കുറച്ചു ഞായറാഴ്ചകളായുള്ള ജോജിയച്ചന്‍റെ ഭീഷണികളെയും കൊരോത്തെന്നു പറയുന്ന കാട്ടുകള്ളന്‍റെ ചായംപൂശലിലും മനം മടുത്താണ് പലരും സീറോ മലബാര്‍ ഇടവക ഉപേക്ഷിച്ചു സ്വന്തം വിശ്വാസ്സ സംരക്ഷണത്തിനായി ഇംഗ്ലീഷ് പള്ളികളില്‍ അഭയം തേടിയിരിക്കുന്നത്.

Friday, July 22, 2011

To Coppel Friends: From a Friend in Chicago

Last 2 years, I am watching you friends. Your passion towards Crucifix is remarkable and remember-able. And may God bless you in your future journey too.

Thursday, July 21, 2011

ഫാ ശാശ്ശെരിക്ക് കൈവിഷം കൊടുക്കാനുള്ള ശ്രമമോ?

കൊപ്പേല്‍ പള്ളി വികാരിയായി നിയമിതനായ ചിക്കാഗോ അസിസ്റ്റന്റ്റ് വികാരി ഫാ. ശാശ്ശേരി അവിടെ ചാര്‍ജ് എടുക്കുവാന്‍ ആയി  ഇന്നലെ ചിക്കാഗോയില്‍ നിന്നും അങ്ങോട്ട്‌ തിരിച്ചിരിക്കുന്നു. കാറ് മാര്‍ഗം ടെക്സാസിന് തിരിച്ചിരിക്കുന്ന അദ്ദേഹത്തിനു കൂട്ടായി ഫാ വിനോദിനിയും, ദാല്ലാസ് രൂപതയില്‍ പെട്ട മികിനി ലത്തീന്‍ പള്ളി ഇടവകയില്‍ സേവനം ചെയ്യുന്ന ഫാ ജോസും ഉണ്ട്. ഫാ ശാശ്ശെരിക്ക് അകമ്പടി സേവിക്കാന്‍ പ്രത്യേകം പറന്നെത്തിയതാണ് മേല്‍പ്പറഞ്ഞ ഫാ. ജോസ്.

Tuesday, July 19, 2011

Thank you for your readership!

ഗാര്‍ലാന്‍ഡില്‍ അഥമ ശക്തികളുടെ തേര്‍വാഴ്ച

പൌരോഹിത്യ മര്യാദയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചു കൊണ്ട് ഗാര്‍ ലാന്‍ഡില്‍ ഫാ. ജോജി തന്‍റെ തന്നിഷ്ടം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ക്ലാവര്‍ കുരിശു ഭാഗത്തിന് ഭൂരിപക്ഷം കിട്ടും എന്ന ധൈര്യത്തില്‍ കൂടിയ പൊതുയോഗത്തില്‍ പൊരിഞ്ഞ തിരിച്ചടി അദ്ദേഹത്തിനു കിട്ടി. പുതിയ പള്ളിയുടെ അല്ത്താരയില്‍ ക്രൂസിഫിക്സ് മതി എന്ന് ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി. തോല്‍വി സമ്മതിക്കുവാന്‍  വിസമ്മതിച്ച ഫാ ജോജി തൊട്ടടുത്ത ഞായറാഴ്ച രണ്ടാമതൊരു പൊതുയോഗം കൂടി ജനങ്ങളെ പമ്പര വിഡ്ഢികളാക്കി. മാര്‍ത്തോമാ കുരിശു  മതി അല്ത്താരയില്‍  എന്ന സ്വന്തം തീരുമാനം അവിടെ വിളിച്ചു പറഞ്ഞ അദ്ദേഹത്തെ ജനങ്ങള്‍ കൂകിയോടിച്ച ദൃശ്യം അധികമാരും മറന്നു കാണാന്‍ സാധ്യതയില്ല.

Wednesday, July 13, 2011

കോപ്പെലിലെ കോപ്പന്മാരും മറ്റവര്‍ക്കു പറ്റിയ ഒരു പറ്റും

കോപ്പെലിലെ കുരിശു നാട്ടിയ കൊടിമരം

കോപ്പെലിലെ കോപ്പന്മാരെക്കൊണ്ട് വര്‍ഗീസച്ചന്‍ മടുത്തു.

ബോസ്റ്റനിലേക്ക് സ്ഥലം മാറിപ്പോകും മുമ്പ് തന്‍റെ സ്മരണക്കായി ക്ലാവര്‍ കുരിശുകൊണ്ട് എന്തെങ്കിലും ഒന്ന് ചെയ്തു വച്ചുകൊണ്ട് പോകണം എന്ന അദ്ദേഹത്തിന്‍റെ അവസാനത്തെ പ്ലാനും അവര്‍ പൊളിച്ചു.

സ്ഥിരമായി നാട്ടി ഉറപ്പിക്കാനിരുന്ന കൊടിമരത്തിന്‍റെ തുഞ്ചത്ത് തന്നെ ക്ലാവര്‍ കുരിശു നാട്ടി കൊപ്പന്മാരെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു  വര്‍ഗീസച്ചന്‍റെ പ്ലാന്‍.

Monday, July 11, 2011

ചിക്കാഗോയില്‍ CCD registration ഇന്‍റര്‍ നെറ്റില്‍ക്കൂടി മാത്രം - ജനങ്ങള്‍ രോഷാകുലര്‍

ചുരുങ്ങിയത് CCD യുടെ വിഷയത്തില്‍ എങ്കിലും ചിക്കാഗോ സീറോ മലബാര്‍ ഇടവക ഇരുപത്തിഎട്ടാം!!! നൂറ്റാണ്ടിലേക്ക് എത്തിയിരിക്കുന്നു. ഇനി മുതല്‍ അവിടെ കുട്ടികളുടെ CCD യിലേക്കുള്ള registratioon ഓണ്‍ ലൈനില്‍ ക്കൂടി മാത്രം.

ബിഷപ്പ് അങ്ങാടിയത്തിന്‍റെ അറിവിലേയ്ക്ക്

ഗാര്‍ ലാണ്ട് പള്ളിയില്‍ അച്ഛന്‍ എന്തൊക്കെയോ വേണ്ടാധീനങ്ങള്‍ കാണിക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്.

പിതാവ് ഒന്ന് കൂടെ പ്രാര്‍ത്ഥിച്ചു നല്ല ഒരു തീരുമാനം എടുക്കുക.

നാണം കെടുന്നത്‌ പിതാവും കുരിയായും ആയിരിക്കും.

Sunday, July 10, 2011

ഫാ ആലപ്പാട്ടിന്‍റെ ചിക്കാഗോയിലോട്ടുള്ള സ്ഥലം മാറ്റം ഉറപ്പ്‌. എന്നാല്‍ താമസം വന്നേക്കും - രൂപതാ വക്താവ്

"ഫാ ജോയ് ആലപ്പാട്ടിനെ ചിക്കാഗോ സീറോ മലബാര്‍ ഇടവക വികാരിയായി ബിഷപ്‌ അങ്ങാടിയത്ത് നിയമിച്ച തീരുമാനത്തിന് മാറ്റമില്ല, എന്നാല്‍ അദ്ദേഹം ചിക്കാഗോയില്‍  ചാര്‍ജ് എടുക്കുന്നതില്‍ അനിശ്ചിത കാലത്തെ താമസം വന്നേക്കും", സീറോ മലബാര്‍ വോയ്സില്‍ ഈയിടെ വന്ന വാര്‍ത്തയെ പരാമര്‍ശിച്ചു ഒരു രൂപതാ വക്താവ് പ്രസ്താവിച്ചു.

മണികള്‍ മുഴങ്ങുന്നതാര്‍ക്കു വേണ്ടി?

-George Mathew, Tampa, FL

അമേരിക്കയിലെ ക്നാനായ പള്ളികളില്‍ കൂട്ട അടിയാണ്. സ•നസ്സുള്ളവര്‍ക്കിടയിലല്ലേ സമാധാനമുണ്ടാകൂ. ഒരു വശത്ത് സംഘടന അഥവാ എന്‍ഡോഗമി വേണമെന്നു മാത്രം വാദിക്കുന്നവര്‍. (ഈ സംഘടനക്കാര്‍ ശുദ്ധ ക്നാനായ്ക്കാര്‍ക്ക് മാത്രമേ അംഗത്വം നല്‍കൂ). മറുവശത്ത് ബ. മുത്തോലത്തച്ചന്റെ നേതൃത്വത്തില്‍ പള്ളി പക്ഷക്കാര്‍. ഇവര്‍ ക്നാനായ പള്ളിക്കാരാണെന്നവകാശപ്പെടുന്നുണ്ടെങ്കിലും റോമിന്റെ ശാസനമനുസരിച്ച് ഈ ക്നാനായ പള്ളികള്‍ ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴിലുള്ള സീറൊ-മലബാര്‍ റീത്തില്‍ പെടുന്ന ചിക്കാഗൊ രൂപതയുടെ കീഴില്‍ വരുന്നവയും, കോട്ടയം രൂപതയ്ക്കൊ അതിന്റെ മെത്രാനൊ യാതൊരു അധികാരവും ഇല്ലത്തവയുമാകുന്നു.

ഫാ. ജോയ് ആലപ്പാട്ട് , വിവര ദോഷികള്‍ക്കും മ്ലേച്ചന്മാര്‍ക്കും തട്ടിക്കളിക്കാനുള്ള പന്തല്ല!

സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍
ഗാര്‍ഫീല്‍ഡ്, ന്യു ജേഴ്സി

കുറച്ചു നാളുകളായി സീറോ മലബാര്‍ വോയിസില്‍ മുഖ്യ കോളങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ഒരു കഥാപാത്രമായി മാറിയിരിക്കുന്നു, ഫാ. ജോയ് ആലപ്പാട്ട്. കോപ്പെലിലെ പ്രമാദമായ വിഷയങ്ങളില്‍ നിന്നും തലയൂരാന്‍ ബിഷപ്പിനെ സഹായിക്കാന്‍ ഒരു കമ്മീഷണര്‍ എന്ന വിഡ്ഢി വേഷം കെട്ടിയതോടെ ആണ് അദ്ദേഹം ആഗോള ശ്രദ്ധ പിടിച്ചു പറ്റാന്‍ തുടങ്ങിയത്. അതോടെ അദ്ദേഹത്തിന്‍റെ കഷ്ടകാലവും തുടങ്ങി എന്ന് ഇടവക ജനങ്ങള്‍ വിശ്വസിക്കുന്നു.

Saturday, July 9, 2011

SM Voice Is Misinformed About Fr. Joy Alappaat Story

By A Reader From Garfield

"It has been reported by reliable sources that the transfer of Fr. Joy Alappattu as the new vicar of St. Thomas Cathedral, Chicago, has been cancelled."
First of all, the author of this article has been misguided and misinformed about the current status of Fr. Joy Alappat in America.

Friday, July 8, 2011

Game Changer - Fr. Joy Alappattu Not Going To Be The New Chicago Vicar

It has been reported by reliable sources that the transfer of Fr. Joy Alappattu as the new vicar of St. Thomas Cathedral, Chicago, has been cancelled.

Tuesday, July 5, 2011

Anonymous Letter Making Rounds in the US

(This is an exact copy of an e-mail that appeared in my personal inbox.  We are publishing it for the benefit of our readers. Syro Malabar Voice is not responsible for its contents, although we agree with most of the points raised in it. - Blogmaster) 

If what is written below has any truth in it - we are not the only ones facing these issues

-----Original Message-----
From: Save Syro Malabar <savesyromalabarforum@gmail.com>


> To: savesyromalabarforum <savesyromalabarforum@gmail.com>
Sent: Sun, Jul 3, 2011 8:50 am
Subject: Abuse at Syro Malabar Church


An apology from Save Syromalabar forum  to syormalabar cathoics of America. For Fr. Antony Thundathil’s(our  appointed VG) for his non canonical/pastoral and anti- catholic/syro Malabar activities and working against teachings of Church/Synod decisions

>  Abuse at Church- Financial, property, resource


1.The parish councils is hijacked by few people for their personal interest. It is continuing for almost last 10 years. You see, the same members or their spouses/siblings, children/parents or grand parents of certain families on rotation basis continuing in parish councils. Or few people are nominated with out any qualification.  No new members. Most of His pastoral administrations were against diocesan policies, bishops/synod/ Holy see’s directives, and biblical/church teachings. Since you don’t know what these parameters, no issues. If any one knows it and questions,He knows  know how to deal, those are out now from Church and its premises. The qualification to become a member of parish councils, to drink, should have history of penvanihban, pay childcare, pay money etc.

Monday, July 4, 2011

സീറോ മലബാര്‍ കത്തീദ്രല്‍ അള്‍ത്താര പുതിയ രൂപത്തിലും ഭാവത്തിലും

പുതിയ അള്‍ത്താര  വിരി
ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ പള്ളിയുടെ അള്‍ത്താര സജ്ജീകരണം വിശ്വാസികള്‍ക്ക് ഒരു കണ്ണില്‍ കരടായിരുന്നു എന്നുപറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. അല്ത്താരക്ക് മുകളില്‍ തൂക്കിയിരുന്ന വളഞ്ഞ റെയില്‍ ഉം അതില്‍ തൂക്കിയിരുന്ന ചുവന്ന വിരിയും  എന്ത് സഭാ പാരമ്പര്യത്തെ ന്യായീകരിച്ചായിരുന്നു എങ്കിലും അവ അങ്ങേയറ്റം അഭംഗികരവും, ഒരു വിശുദ്ധ സ്ഥലത്തിനു നിരക്കാത്തതുമായിരുന്നു.  

Sunday, July 3, 2011

തിരുനാള്‍ സമാപിച്ചു

ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ ദേവാലയത്തിലെ വിശുദ്ധ മാര്‍ തോമാ ശ്ലീഹായുടെ തിരുനാളിന് സമാപനമായി. 

ഇന്ന് വൈകിട്ട് നാല് മണിക്ക് ചിക്കാഗോ സീറോ മലബാര്‍ ബിഷപ്‌ മാര്‍ ജേക്കബ് ആങ്ങാടിയത്തിന്റെ മുഖ്യ കാര്‍മ്മികത്ത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹ ബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. സെന്‍റ് ലൂയീസ് രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. മുണ്ടാടന്‍ വചന പ്രഘോഷണം നടത്തി. നമ്മുട ദേവാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ലത്തീന്‍ രൂപതയില്‍ ജോലി ചെയ്യുന്നതോ, ലെത്തീന്‍ സന്ന്യാസ സഭയില്‍ പെട്ടതോ ആയ ഒരു പുരോഹിതന് ഇങ്ങനെ ഒരവസരം ലഭിക്കുന്നതെന്നത് ശ്രദ്ധാര്‍ഹമാണ്.
  
പുതിയതായി റി ഡിസൈന്‍ ചെയ്ത അള്‍ത്താര പലരും ആദ്യമായി കാണുന്നത് ഇന്നാണ്. കണ്ണില്‍ കരടു പോലെ ഇക്കാലമത്രയും അല്ത്താരക്ക് മുമ്പില്‍ തൂങ്ങിക്കിടന്ന ചുവന്ന കര്‍ട്ടന്‍ പോയിക്കണ്ടതില്‍   പലരും ആശ്വാസം പ്രകടിപ്പിച്ചു.

ദിവ്യബലിക്ക് ശേഷം ലദീഞ്ഞും, രണ്ടു സെറ്റ് ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ തെരുവ് ചുറ്റിയുള്ള പ്രദക്ഷിണവും നടന്നു. മുത്തുക്കുടകളും കൊടികളും പിടിച്ചു സ്ത്രീ കളും കുട്ടികളും അടക്കം  നൂറു കണക്കിന് ജനങ്ങള്‍ നിര നിരയായി അണി നിരന്നു. വാളണ്ടിയര്‍മാരുടെ പേട്ടയായിരുന്നു പള്ളിയങ്കണത്തില്‍. മുന്തിയ ഫാഷനില്‍ ഡ്രസ്സ്‌ ചെയ്ത കൊച്ചമ്മമാരും മെഗാ ഫോണുമായി നെട്ടോട്ടം ഓടുന്നുണ്ടായിരുന്നു. എങ്കിലും ഏറ്റവും ഷൈന്‍ ചെയ്യാന്‍ തത്രപ്പെട്ടത്‌ ആണ്ട്രൂസ് തന്നെ എന്ന് സമ്മതിച്ചേ പറ്റൂ.  ഇടവകയിലെ ഓരോ  വാര്‍ഡുകളും അതാതു വാര്‍ഡുകാരുടെ മധ്യസ്ഥ പുണ്ണ്യവാളന്റെ രൂപക്കൂടുമായി പ്രദിക്ഷണത്തില്‍ പങ്കു കൊണ്ടു. പ്രദിക്ഷണ നിരയുടെ ഏറ്റവും പിറകിലായി, പുരോഹിതര്‍ക്ക് തൊട്ടു മുമ്പില്‍ കപ്പലിന്റെ രൂപ സാദ്രിശ്യത്തിലുള്ള ഒരു ഫ്ലോട്ട് ആയിരുന്നു. പാമരം കൊണ്ടും, പായകൊണ്ടും അലങ്കരിച്ചിരുന്ന ഈ കപ്പലിലായിരുന്നു തോമാ ശ്ലീഹായുടെ രൂപക്കൂട്. പള്ളിയങ്കണത്തിലെക്കുള്ള പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ആര്‍ച്ചിനു താഴെക്കൂടി കപ്പലിന് സുഗമമായി കടന്നു പോകുവാന്‍ പായ്മരത്തിന്റെ പൊക്കം വലിയ ഒരു തടസ്സമായത് പ്രദക്ഷിണം രണ്ടായി മുറിയുവാന്‍ കാരണമായി. 
പ്രദക്ഷിണം മടങ്ങിയെത്തിയതോടെ താഴെ സ്നേഹ വിരുന്നു ആരംഭിച്ചു. ഫ്രൈഡ് റൈസും മട്ടന്‍ കറിയുമായിരുന്നു വിഭവങ്ങള്‍. ഫ്രൈഡ് റൈസിന് എന്തോ പന്തി കേടുണ്ടായിരുന്നു.  മുട്ടന്‍ എല്ലും കഷ്ണങ്ങള്‍ ആയിരുന്നു എങ്കിലും രുചിയുടെ കാര്യത്തില്‍ മട്ടന്‍ സംഗതി കുഴപ്പ മില്ലായിരുന്നു. 

ചടങ്ങുകള്‍ക്ക് വികാരി ഫാ. ആന്റണി തുണ്ടത്തിലും ഫാ. മാത്യു ശാശ്ശെരിയും നേതൃത്ത്വം നല്‍കി. മി. ജോസ് ചാമക്കാലയായിരുന്നു പ്രസുദേന്തി.  

രാത്രി ഒമ്പതരയോടെ ആരംഭിച്ച കരി മരുന്ന് പ്രയോഗം തീര്‍ന്നതോടെ ഇക്കൊല്ലത്തെ തിരുനാള്‍ മംഗളകരമായി സമാപിച്ചു.

Friday, July 1, 2011

ചിക്കാഗോ തിരുനാളിന് തുടക്കമായി

ചിക്കാഗോ, ജൂലൈ 1 , വെള്ളിയാഴ്ച: ഇന്ന് വൈകിട്ട് 4 :30 നു ആരംഭിച്ച റാസക്കുര്‍ബാനയോടെ  ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ ദേവാലയത്തിലെ വിശുദ്ധ തോമാസ്ലീഹായുടെ തിരുനാളിന്   തുടക്കമായി. വികാരി ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യ കാര്‍മ്മികനായിരുന്നു. സഹകാര്‍മ്മികരായി ഫാ സാശ്ശെരിയും രൂപതയിലെ മറ്റു പുരോഹിതരും ഉണ്ടായിരുന്നു. ബിഷപ്‌ മാര്‍ അങ്ങാടിയത്ത് സന്നിഹിതന്‍ ആയിരുന്നു എങ്കിലും, വളരെ നീണ്ട ചടങ്ങായതു കൊണ്ടാകാം, അദ്ദേഹം  കാര്‍മ്മികത്വം വഹിച്ചില്ല.