Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 25, 2011

പള്ളി പണിയാന്‍ മാത്രമല്ല, പട്ടക്കാരെ നേരെയാക്കാനും ഡോളറിനു കഴിയും

ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെയും, മലയാളി നേഴ്സുമാര്‍ക്ക് എതിരെയും വടക്കേ ഇന്ത്യയില്‍ എന്തെങ്കിലും ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ധാര്‍മിക രോഷം കൊള്ളുന്ന കേരളത്തിലെ നമ്മുടെ രൂപതാ മെത്രാന്മാര്‍, അമേരിക്കയില്‍ കുടിയേറി ജീവിക്കുന്ന അവരുടെ രൂപതയില്‍പ്പെട്ട അജഗണങ്ങളെ,  അവരുടെ സഹ മെത്രാനായ മാര്‍ അങ്ങാടിയത്ത് വിശ്വാസപരമായും, വൈകാരികമായും പീടിപ്പിക്കുമ്പോള്‍ അത് കണ്ടില്ല എന്ന് നടിക്കുന്നത് തികച്ചും അപലപനീയമാണ്.

ക്രൂശിതരൂപമാണ്‌ സത്യമായിട്ടൂള്ളത്‌ - ഒരു കെട്ടുകഥയുടെ ചുരളുകള്‍ അഴിയുന്നു!

Author: George Katticaren

ഇന്ന് പ്രവാസികളുടെ ഇടയില്‍ യുദ്ധസമാനമായ ചേരതിരിവു സ്റ്ഷ്ടിക്കുന്നത്‌ മാര്‍തോമ കുരിശാണ്‌. അവരുടെ ഇടയില്‍ 'താമരകുരിശ്‌' അഥവാ 'ക്ളാവര്‍കുരിശ്‌ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. കുടുംബങ്ങളില്‍ പോലും ഇതിന്റെ പേരില്‍ വാക്കുതര്‍ക്കം നടക്കുന്നുണ്ട്‌.

Saturday, December 24, 2011


Thursday, December 22, 2011

ഗാര്‍ ലാന്‍ഡില്‍ ലീക്ക്

ആദ്യത്തെ മഴയ്ക്ക് തന്നെ ഗാര്‍ലാണ്ടിലെ പുതിയെ പള്ളിയില്‍ വെള്ളച്ചോര്‍ച്ച ഉണ്ടായി എന്ന് കേട്ടു. മൂന്നര മില്ല്യന്റെ പള്ളിയായത് കൊണ്ട് വെള്ള ച്ചോര്‍ച്ച മാത്രമേ ഉണ്ടായുള്ളൂ. ചിക്കാഗോയിലെപ്പോലെ 11  മില്ല്യന്റെ ആയിരുന്നു എങ്കില്‍ വലിയ വെള്ളപ്പൊക്കം തന്നെ ഉണ്ടായേനെ.

ചിക്കാഗോയില്‍ അതാണ്‌ സംഭവിച്ചത്. അസ്സല്‍ വെള്ളപ്പൊക്കം. അതില്‍ ബേസ് മെന്റില്‍  ഇരുന്ന കാപ്പിക്കലം തൊട്ടു സര്‍വതും ഒലിച്ചു പോയി. പിന്നെ ആരൊക്കെയോ സംഭാവന ചെയ്താണ് കാപ്പിപ്പാത്രങ്ങള്‍ മേടിച്ചത്. കാപ്പിപ്പാത്രങ്ങള്‍ ഒലിച്ചു പോയി എന്ന വാര്‍ത്ത അന്ന് ഞങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അന്നത്തെ ഞങ്ങളുടെ അസ്ത്തെന്തിയായിരുന്ന ഫാ ശാശേരിക്ക് വലിയ ഫീലിംഗ് ആയിപ്പോയി.

ജോജോ കോട്ടക്കല്‍ ഒരു കല്‍ദായവാദിയോ?

യാഥാര്‍ത്യങ്ങള്‍ അക്സെപ്റ്റ് ചെയ്യുവാന്‍ ചിലര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. കഴിഞ്ഞ കൊപ്പേല്‍ പൊതുയോഗത്തില്‍ ഫാ ശാശ്ശേരി കോലോടിച്ചു ഇട്ടതാണ് ഇനി മേലാല്‍ അവിടെ ക്ലാവര്‍ കുരിശിന്റെയും ശീലയുടെയും പ്രശനം ഉണ്ടാകില്ലെന്ന്. നിവൃത്തിയില്ലാഞ്ഞത് കൊണ്ട് പറഞ്ഞതാണ്. പറഞ്ഞു നാവടങ്ങുന്നതിനു മുമ്പ് അതിനു തുരങ്കം വയ്ക്കാനുള്ള പണി ഇപ്രത്തുകൂടി വേണ്ടപ്പെട്ടവര്‍ തുടങ്ങുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

ഇപ്പോള്‍ ഇത് പറയാന്‍ കാരണം ഈയിടെ ഞങ്ങള്‍ക്ക് വരുന്ന ചില കമ്മെന്റ് കളും ന്യൂസ്‌  ടിപ്പുകളും ആണ്. ജോജോ കോട്ടക്കല്‍ കാലുമാറിയാത്രെ! അതെ, അദ്ദേഹം ക്ലാവര്‍ കുരിശിന്റെ ആളായി മാറിക്കഴിഞ്ഞു. മമ്മൂട്ടി മാമൂക്കോയ യായത്‌ പോലെ, ജോജോ കല്‍ദായ വട്ടനായി മാറിക്കഴിഞ്ഞു.

ഇതൊന്നും കേട്ടാല്‍ ഞങ്ങള്‍ ഞെട്ടില്ല എന്നത് വേറൊരു വേറൊരു സത്യം. ജോജോയെ അറിയാവുന്നവരും ഞെട്ടില്ല. പിന്നെ, ഇതിന്‍റെ പിന്നിലെ കളികള്‍ എന്താണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായും അറിയാം. കളിക്കുന്നവരെയും അറിയാം. എല്ലാം ഞങ്ങള്‍ താമസം വിനാ പുറത്തു കൊണ്ടുവരും.

നട്ടെല്ലില്ലാത്ത ചില ചാന്തു പൊട്ടുകളെപ്പോലെ  അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്നതല്ല ജോജോയുടെ സ്റ്റൈല്‍ എന്ന് ആദ്ദേഹത്തെ അടുത്തറിയാവുന്ന ഞങ്ങള്‍ക്കറിയാം. സഭാധികാരികള്‍ക്കും അത് നന്നായിട്ട് അറിയാം . ബിഷപ്പിന്റെയും മേജര്‍ ആര്‍ച് ബിഷപ്പിന്റെയും ആള്‍ക്കാരാനെന്നും പറഞ്ഞു അവരുടെ മോതിരവും ചപ്പി മുത്തി, കൂടെ  നിന്ന് ഫോട്ടോയും എടുത്തു നടക്കുന്ന കോന്തന്‍മാര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. അവരെല്ലാം തിരുമേനിമാരുടെ തീന്‍ മേശയിലെ തമാശക്കുള്ള വക മാത്രം.

പക്ഷെ ജോജോ കോട്ടക്കലിന്റെ വിഷയം വരുമ്പോള്‍ തിരുമേനിമാര്‍ ഉരുട്ടിയ  ഉരുള ഉരുട്ടിയയിടത്തു നിറുത്തും.

വിശദാംശങ്ങള്‍ പിന്നാലെ.



Maybe What Fr. Jojy Should Have Done Is not Lock Up the Church, But Do What Judas Did

 – By Tom Varkey

December 17, 2011 was a glorious day in Garland for the Crucifix because of the birth of ‘Occupy SMCC’ a movement that will go on until the lovers of the Crucifix take back the Syro-Malabar Church from the Claver maniacs.

Tuesday, December 20, 2011

ആരാണ് ഈ ആന്റണി മുത്തോലത്ത്?

 പൈത്യം ബ്ലോഗില്‍ വന്നത്:

നിഷ്പക്ഷം ആയി ഒരു വിലയിരുത്തല്‍ നടത്തിയാല്‍, ഏറ്റവും കൂടുതല്‍ ശ്രേധിക്കപ്പെട്ട പ്രസംഗം ബഹമാനപ്പെട്ട വികാരി ജനറല്‍ ആന്റണി മുത്തോലത്ത് അച്ചന്‍ നടത്തിയ സുപ്രധാന പ്രക്യപനം തന്നെ ആരുന്നു. രൂപതയിലെ മറ്റു സിറോ മലബാര്‍ പള്ളികള്‍ ഗാര്‍ ലാന്‍ഡ്‌  പള്ളിയുടെ മധുബഹ ഒരു മാതൃക ആക്കണം. വികാരി ജനറല്‍ നടത്തിയ വളരെ സുപ്രധാനം പരമായ ആ പ്രക്യാപനം  ഈ അവസരത്തില്‍ വളരെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. 

ആരാണ് ഈ വികാര്‍ ജനറല്‍ ആന്റണി മുത്തോലത്ത് എന്ന് എത്ര തലപുകഞ്ഞു ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പേര് പോലും നേരെ തരുവാന്‍ കഴിവില്ലാത്ത കുശവന്മാര്‍ ബ്ലോഗ്‌ നടത്തിയാല്‍ ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്.


ഏതായാലും മുകളില്‍ "പൈത്യം' പറഞ്ഞത് മൂന്നാല് വര്‍ഷങ്ങള്‍ ആയി ഞങ്ങളും കേള്‍ക്കുന്നു. ഒരിടക്ക് ഏത് അണ്ടന്‍ അടകോടന്‍ അച്ഛന്‍ ചിക്കാഗോയില്‍ വന്നു കുര്‍ബാന ചൊല്ലിയാലും അവര്‍ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: എത്ര മനോഹരമായ പള്ളി! എത്ര മനോഹരമായ അള്‍ത്താര! ഇനി ഗാര്‍ ലാണ്ടിലും കുറി നാളേക്ക് ഇത് തന്നെയായിരിക്കും എപ്പോഴും കേള്‍ക്കുന്ന പല്ലവി.


രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളും ഗാര്‍ ലാന്ഡ് പള്ളിയുടെ "മധു"ബഹ ഒരു മാതൃകയാക്കണം എന്നാണത്രേ ഈ സങ്കര വികാര്‍ ജനറല്‍ പറഞ്ഞത്. സങ്കരം എന്ന് പറയാന്‍ കാരണം: എബ്രാഹം മുത്തോലത്തും ആന്റണി തുണ്ടത്തിലും ഇണ ചേര്‍ന്നുണ്ടായ VG  ആയിരിക്കണമല്ലോ ആന്റണി മുത്തോലത്ത്. ഏതായാലും ഈ വികാര്‍ ജനറല്‍ ആരായാലും അദ്ദേഹം പറഞ്ഞതിനോട് ഒരളവു വരെ ഞങ്ങള്‍ യോചിക്കുന്നു. നമ്മുടെ എല്ലാ പള്ളികളിലെയും അല്ത്താരകള്‍ ഒരേ പോലെയിരിക്കണം. ചിക്കാഗോയില്‍ ഇടതു വശത്ത്‌ ക്രൂശിത രൂപം, വലതു വശത്ത്‌ ക്ലാവര്‍. ഗാര്‍ ലാന്‍ഡില്‍ മധ്യഭാഗത്ത്‌ ക്രൂശിത രൂപം. എന്തിനു ഈ രണ്ടാഴ്ച മുമ്പ് വെഞ്ചരിച്ച ബോസ്ട്ടന്‍ ദേവാലയത്തില്‍ പോലും ക്രൂസിഫിക്സ് ആണ് നടുക്ക്. ഈ രണ്ടിടത്തും ശീലയും ഇല്ല. ഇനി ഇപ്പോള്‍ നമ്മുടെ തന്നെ രൂപതയുടെ കീഴിലുള്ള ക്നാനായ സീറോ മലബാര്‍ പള്ളികളില്‍ ശീല പോയിട്ട്, കരയുന്ന കുഞ്ഞുങ്ങളെ പേടിപ്പിക്കാന്‍ ഒരു ചെറിയ ക്ലാവര്‍ കുരിശു പോലുമില്ല. ക്ലാവരും ശീലയും തൂക്കണം എന്ന് പറഞ്ഞു കൊണ്ട് ക്നാനായ പള്ളികളിലേക്ക്‌ ചെന്നാല്‍ ബിഷപ്‌ അങ്ങാടിയത്ത് വിവരം അറിയും. അതുകൊണ്ട് ക്നാനായ പള്ളി വെഞ്ചരിക്കുന്ന അവര്സരം വരുമ്പോള്‍ വലിയ മീനെ കണ്ട കൊക്കിനെപ്പോലെയാണ് മാര്‍ അങ്ങാടിയത്ത്. ക്ലാവര്‍ കുരിശും വേണ്ടാ, മയില്‍ തൊപ്പിയും വേണ്ട, ശീലയും വേണ്ട. കോട്ടയത്ത് നിന്നും വരുന്ന ക്നാനായ ബിഷപ്പ് മാരുടെ ഒപ്പം നിന്ന് പത്രത്തില്‍ ഒരു ഫോട്ടോ വന്നാല്‍ മതി.

ഗാര്‍ ലാണ്ടിലെ അള്‍ത്താര കണ്ടാല്‍ മൂത്രപ്പുരയില്‍ സിനിമ പോസ്റ്റര്‍ ഒട്ടിച്ച പോലെയുണ്ട് എന്നാണു ഗാര്‍ ലാണ്ടിലെ വലിയൊരു ക്ലാവര്‍ വാദി പറഞ്ഞത്. അതേതാണ്ട് സത്യവും ആണ്.

Monday, December 19, 2011

ഗാര്‍ലാന്ഡ് അള്‍ത്താര-കല്‍ദായ വാദികള്‍ക്ക് വരെ അസംതൃപ്തി

ഗാര്‍ലാണ്ടിലെ അള്‍ത്താരയുടെ കോലം കണ്ടിട്ട് കൊടി മൂത്ത കല്‍ദായ മൂപ്പന്മാര്‍ പോലും മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് എന്നാണു കേട്ട് കേള്‍വി. തത്തക്കൂട്‌ പോലുള്ള ചെറിയ ബലിവേദിയില്‍ ബിഷപ്പിനും ആറു VIP വൈദികര്‍ക്കും മാത്രം നില്‍ക്കാനുള്ള ഇടമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള അച്ഛന്മാര്‍ ബിഷപ്പിന്‍റെ  രണ്ടാം കുടിയിലെ മക്കളെപ്പോലെ  പുറത്തു നിന്നു. ഫാ. ബ്ലാ ബ്ലാ വര്‍ഗീസും ഫാ. മമ്മൂ...ട്ടി ..ക്കോയയും തഥൈവ.

Sunday, December 18, 2011

ഗാര്‍ലാണ്ടിലെ വിശ്വാസികളുടെ സഭാ സ്പിരിറ്റിന് ഒരു വയാഗ്രയുടെ മാത്രം ആയുസ്സ്

ഗാര്‍ലാന്ഡ് കല്‍ദായ ദേവാലയത്തിന്റെ കൂദാശ കഴിഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞു. എന്നിട്ടും അതിന്റെ അള്‍ത്താരയുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ ഉദ്ദേശവുമായി ചെന്ന ഞങ്ങളുടെ പ്രതിനിധിയെ പള്ളി പൂട്ടി അകത്തു കാവലിരുന്ന ചില ക്ലാവര്‍ കാപാലികര്‍ അകത്തു കയറാന്‍ സമ്മതിച്ചില്ല.

കല്‍‍ദായവല്‍‍‍ക്കരണവും സഭാധികാരകേന്ദ്രീകരണവും

Author: George Katticaren

ഈയടുത്തദിവസങ്ങളില്‍‍ നമ്മളേവരെയും വേദ
നിപ്പിച്ച ഒരു സംഭവമാണ്‌ സി.വത്സാ ജോണി
ന്‍റെ ദാരുണ കൊലപാതകം.

Saturday, December 17, 2011

ഗാര്‍ലാന്ഡ് വെഞ്ചരിപ്പു കഴിഞ്ഞു

ഒറ്റയാള്‍ സമരം- ടോം വര്‍ക്കി
ഒരു ശവശംസ്കാര കര്‍മ്മത്തിന്റെ ആഘോഷത്തിമിര്‍പ്പോടെ ഗാര്‍ലാന്ഡ് ദേവാലയത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം കഴിഞ്ഞു.  മുന്‍കൂട്ടി  പറഞ്ഞിരുന്ന പോലെ മി. ടോം വര്‍ക്കി സധൈര്യം ക്രൂശിത രൂപ വിശ്വാസികളുടെ പ്രതീകമായി പ്രകടനം നടത്തി.

പുതിയ പള്ളിയുടെ മുമ്പിലും പിറകിലും ക്ലാവര്‍ കുരിശുകള്‍ പാറിയിരുന്നു. ക്ലാവര്‍ കൊടിമരവും. അല്ത്താരയില്‍ മധ്യത്തിലായി തന്നെ ക്ലാവര്‍ കുരിശു. വിശുദ്ധ കുര്‍ബാനയിരിക്കുന്ന സക്രാരി ഒരു വശത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു.

പുതിയ പള്ളിയുടെ അള്‍ത്താര കാണുവാനുള്ള ഭ്യാഗ്യം ഈ ലേഖകന് ലഭിച്ചില്ല. വെഞ്ചരിപ്പു കഴിഞ്ഞു അനുമോദന സമ്മേളനം നടന്നു കൊണ്ടിരുന്ന സമയം അള്‍ത്താരയുടെ ഒരു നല്ല ഫോട്ടോ എടുക്കാമല്ലോ എന്ന് കരുതി ചെന്നു. പക്ഷെ പള്ളി പൂട്ടി, അകത്തു ക്ലാവര്‍ കുരിശിനു കാവലായി  മൂന്നാല് കാലമാടന്മാര്‍ കുത്തിയിരിക്കുന്നു. ആര്‍ക്കും അകത്തു പ്രവേശനം ഇല്ല എന്ന് പറഞ്ഞു.

എത്രനാള്‍ ഇവര്‍ ഈ ക്ലാവര്‍ കുരിശള്ത്താര വിശ്വാസികളില്‍ നിന്നും മാലോകരില്‍ നിന്നും മറച്ചു വയ്ക്കും എന്ന് കാണണം.

ഗാര്‍ലാന്ഡ് ദേവാലയം - സീറോ മലബാര്‍ സഭക്ക് അപമാനം

ഇന്ന് കൂദാശ ചെയ്യപ്പെടാന്‍ പോകുന്ന ഗാര്‍ ലാന്ഡ് ദേവാലയം ആഗോള സീറോ മലബാര്‍ സഭക്ക് തേച്ചു മാറ്റാന്‍ പറ്റാത്ത ഒരു അപമാനം തന്നെയാണ്. കല്‍ദായ വല്‍ക്കരണം എന്ന പേരില്‍ കത്തോലിക്കാ വിശ്വാസത്തെയും സീറോ മലബാര്‍ വിശ്വാസികളുടെ ആചാരങ്ങളെയും തലമേല്‍ മറിച്ചു അധികാര മത്ത പിടിച്ച ഒരു ന്യൂനപക്ഷം സഭാധികാരികള്‍ നേടിയെടുത്ത പൊള്ളയായ വിജയത്തിന്റെ പ്രതീകമാണ് ഗാര്‍ ലാന്ഡ് ദേവാലയം.

കൂദാശ കര്‍മ്മങ്ങള്‍ നടക്കും. അധികാരികള്‍ അവരുടെ വിജയത്തില്‍ അഭിമാനിക്കും. പക്ഷെ ആത്മാക്കളെ നേടുന്നതില്‍ അവര്‍ പരാജയപ്പെടും. ആയിരങ്ങളുടെ കണ്ണുനീര്‍ വൃഥാവിലാകില്ല. എല്ലാം കേള്‍ക്കുന്ന ദൈവം സഭാ അധികാരികളുടെ വേഷം കെട്ടിയിരിക്കുന്ന പൈശാചിക ശക്തികളെ പരാജയ പ്പെടുത്തും.

Wednesday, December 14, 2011

പതിനേഴാം തീയതി ഗാര്‍ലാണ്ടിനു കരിദിനം

അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ ഒന്നടങ്കം കരിദിനമായി ആചരിക്കേണ്ട ഒന്നാണ് ഈ വരുന്ന പതിനേഴാം തീയതി.

പഴയ ചിക്കാഗോ അള്‍ത്താര
ഗാര്‍ ലാണ്ടിലെ അള്‍ത്താര
ഒരു വന്‍ഭൂരിപക്ഷം സഭാവിശ്വാസികളുടെ വികാരത്തെ ചവിട്ടി മെതിച്ചു കൊണ്ട് ബിഷപ്പ് മാര്‍ അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ  പിന്താങ്ങികളായ  ഫാ ജോജിയും  ന്യൂനപക്ഷമായ ഒരു പറ്റം സ്വാര്‍ത്ഥലാഭാക്കാരും കൂടി സീറോ മലബാര്‍ സഭയെ ലോകരുടെ മുമ്പില്‍ പരിഹാസ പാത്രമാക്കുന്ന ശോചനീയമായ  രംഗമാണ് അന്ന് ഗാര്ലാണ്ടില്‍ അരങ്ങേറാന്‍ പോകുന്നത്. ബിഷപ്‌ അങ്ങാടിയത്തും ഫാ ജോജിയും അവരുടെ അധികാരത്തിമിര്‍പ്പും മുഷ്ക്കും തന്റേടവും മാത്രം ഉരുക്ക് മുഷ്ടികളായി പ്രയോഗിച്ചു അവിടുത്തെ സത്യ വിശ്വാസികളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. കല്‍ദായ പാരമ്പര്യം എന്ന പേരില്‍ ഫാ ജോജിയും അദ്ദേഹത്തിന്‍റെ കൂട്ടാളി കൊരോത്തും കൂടി ഗാര്‍ ലാന്ഡ് ദേവാലയത്തിന്റെ അല്ത്താരയില്‍ വരച്ചു വച്ചിരിക്കുന്ന അഭാസത്തരങ്ങള്‍ക്ക് സാക്ഷിയാകാന്‍ അന്ന് ഒരു പക്ഷെ ലോകമെമ്പാടുമുള്ള സഭാ വിശ്വാസികള്‍ക്ക് കഴിഞ്ഞേക്കാം.
ഗാര്‍ ലാന്ഡ് അള്‍ത്താര മറ്റൊരു ദൃശ്യം

പാരമ്പര്യം എന്ന പേരില്‍ അങ്ങാടിയത്തും കൂട്ടരും അമേരിക്കയില്‍ കാട്ടിക്കൂട്ടിയ പല പേക്കൂത്തുകളും അവര്‍ക്ക് പിന്നീട് പാരയായി മാറിയ ചരിത്രമുണ്ട്. അതിലൊന്നാണ് ചിക്കാഗോ കത്തീദ്രല്‍ ദേവാലയത്തില്‍ പടുത്തുയര്‍ത്തിയ സര്‍ക്കസ്സു കൂടാരം. പത്രങ്ങളിലും ടീവീയിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന അള്‍ത്താരയുടെ സീനുകളില്‍ നിന്നും മുകളില്‍ പറഞ്ഞ ശീലയുടെയും അത് തൂക്കിയിരുന്ന വളയത്തിന്റെയും ഭാഗം ഒഴിവാക്കുവാന്‍ അന്നത്തെക്കാലത്ത്  അധികാരികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നാണം കേട്ട് മരങ്ങു തിരിയാന്‍ പറ്റാതെ വന്നപ്പോള്‍ അവയൊക്കെ എടുത്തു മാറ്റിയത് ഈയടുത്ത കാലത്തെ ചരിത്രം.

ചിക്കാഗോയിലെ വളയത്തെയും ശീലയെലും തോല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് ഗാര്‍ ലാന്ഡ് അല്ത്താരയില്‍ പടച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പതിനേഴാം തീയതി വെഞ്ചരിപ്പിനു അള്‍ത്താരയുടെ പൂര്‍ണ്ണ ദൃശ്യം ജനങ്ങള്‍ക്ക്‌ കാണാന്‍ സാധിക്കുമോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഇപ്പോള്‍ തന്നെ പള്ളിക്ക് വേണ്ടി പണം മുടക്കിയ പലര്‍ക്കും അള്‍ത്താര കാണാന്‍ ഇതുവരെ ഭാഗ്യം ഉണ്ടായിട്ടില്ല എന്ന് പറയപ്പെടുന്നു.

To Be a King in My Kingdom Will You Be My Witness in Garland?

– Tom Varkey

" And now a most personal note to my dearest and most precious friends of the Crucifix: Please come out in droves to Garland. I don’t care how you get here, by flight, car, limo, Santa’s sleigh, whatever. But be in line at 9:00 AM sharp. See ya’ll in front of the church on Saturday, December 17, 2011. Our Agenda: Occupy SMCC and take it back for King Jesus by putting on a spectacular show in Garland – Tom Varkey, Your fellow soldier in the battle for the Crucifix, our glorious trophy for all eternity."



Joe, a farmer from the countryside one day visited his cousin Mike, a businessman in New York City. He was taken aback by the breath-taking scenes of the magnificent skyscrapers in the City as they went for an evening walk that evening. Mike was bragging about the City and how wonderful his job as a broker was and how much money he was making.

Saturday, December 10, 2011

സ്വാമിയച്ചന്‍ - ഫ്‌ളാഷ് ന്യൂസ്.

കഴിഞ്ഞ പത്തുദിവസമായി തലോല്‍ പള്ളിപ്രശ്‌നത്തില്‍ നടന്നുവരുന്ന സ്വാമിയച്ചന്റെ അനിശ്ചിതകാല നിരാഹാരം വിജയകരമായി പരിസമാപിച്ചു. സീറോ-മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി സി. എം. ഐ. സഭയുടെ പ്രയോര്‍ ജനറാള്‍ക്ക് രണ്ടു മാസത്തിനകം തലോര്‍ ആശ്രമ ഇടവക പുനഃസ്ഥാപിക്കാമെന്ന് എഴുതിനല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നിരാഹാരം പിന്‍വലിച്ചത്.
പ്രയോര്‍ ജനറാള്‍ നേരിട്ട് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാണ് സ്വാമിയച്ചനെ വിവരമറിയിച്ചത്. ആശുപത്രിയില്‍നിന്ന് തലോരിലെത്തിയ സ്വാമിയച്ചന്‍ നാരങ്ങാനീര് കഴിച്ച് ഉപവാസം അവസാനിപ്പിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പ് രണ്ടു മാസത്തിനകം വാക്കുപാലിക്കാത്തപക്ഷം നിരാഹാരം പുനരാരംഭിക്കുമെന്ന് സ്വാമിയച്ചന്‍ പ്രസ്താവിച്ചു.

Friday, December 9, 2011

ഗാര്‍ലന്‍ഡിലെ സീറോ മലബാര്‍ കല്‍ദായ അമ്പലത്തിന്‍റെ പ്രതിഷ്ഠ ഡിസ. 17 ന്!!

 സ്വ. ഗാര്‍ ലാന്‍ഡ് ലേഖകന്‍

ശവപ്പെട്ടി ജോജി, കുപ്രസിദ്ധ കല്‍ദായ ഭീകരന്‍ പൌവത്തിലിന്‍റെ നിര്‍ദ്ദേശ പ്രകാരം മണ്ണുണ്ണി അങ്ങാടിക്കുവേണ്ടി ഗാര്‍ലണ്ടില്‍ ജനങ്ങളുടെ പൈസ പറ്റിച്ചെടുത്ത് നിര്‍മ്മിച്ച കല്‍ദായ അമ്പലത്തിന്‍റെ പ്രതിഷ്ഠ ഈ 17 ന് ആര്‍ഭാടപൂര്‍വം കൊണ്ടാടുന്നതാണ്.

അങ്ങാടിയില്‍ തോറ്റതിന്

ബൈ: ഇപ്പന്‍ 

ഇപ്പന്റപ്പന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു പിശുക്കനായിരുന്നു. പക്ഷെ പള്ളിപ്പെരുന്നാളുകള്‍ ഏറ്റെടുത്തു കഴിക്കുന്ന കാര്യത്തിലും മെത്രാന്മാര്‍ക്കു പിരിവുകൊടുക്കുന്ന കാര്യത്തിലും ധാരാളിയായിരുന്നു. അപ്പന്റെ പിശുക്ക് ചില കാര്യങ്ങളില്‍ ഇപ്പനു പകര്‍ന്നു കിട്ടിയിട്ടുണ്ട്.

Wednesday, December 7, 2011

പല ദേശം, പല വേഷം

തലയില്‍ മയില്‍ത്തൊപ്പിയില്ല, ക്ലാവര്‍ വടിയില്ല, കയ്യില്‍ ചിന്ന ക്ലാവര്‍ കുരിശും ചുവന്ന വാലന്‍ ശീലയുമില്ല, കാഞ്ഞൂരില്‍ നല്ല പിള്ളയായി വേഷം കെട്ടിയ മാര്‍ ആലഞ്ചേരി. കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട രൂപം കണ്ടു പേടിച്ച അദ്ദേഹത്തിന്‍റെ തലയ്ക്കു മാര്‍ അങ്ങാടിയത്ത് കൈവച്ചു പ്രാര്‍ത്ഥിക്കെണ്ടിവരും.

കോപ്പെലിലെ കല്‍ദായ കപടര്‍

ചെയ്ത കുറ്റങ്ങള്‍ പൊതുയോഗത്തില്‍ ഏറ്റുപറയുകയും, മാപ്പ് ചോദിക്കുകയും, "കൊപ്പേല്‍ പള്ളിയില്‍ സമാധാനത്തിന്റെ, ശാന്തിയുടെ പിറവി ത്തിരുന്നാള്‍" ആണെന്ന് കൊട്ടിഘോഷിക്കുകയും ചെയ്ത അതെ കല്‍ദായ തരികിടകള്‍ നേരെ വീട്ടില്‍ ചെന്ന് നടന്നതിനു ഘടകവിരുധമായ, കല്ലുവച്ച നുണകള്‍ തന്നെ സ്വന്തം കുടുംബവക ബ്ലോഗില്‍ തട്ടിവിട്ടിരിക്കുന്നു. ഇവരുടെയൊക്കെ വാക്കിലും  ക്ഷമാ യാചനയിലും എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്നു മനസ്സിലാക്കണമെങ്കില്‍ പൊതുയോഗത്തിന്റെ ഓഡിയോ ടേപ്പില്‍ നിന്നും ഒരു പതിനഞ്ചു മിനിട്ട് കേട്ടാല്‍ മതി. ഈ കല്ലുവച്ച നുണയന്മാരും, നാണം കേട്ട കപടരും ആണ് വോയ്സിനെ മോറല്‍ പഠിപ്പിക്കാന്‍ വരുന്നത്!

കൊപ്പെളിലെ പൊതുയോഗത്തിന്റെ സത്യമായ റിപ്പോര്‍ട്ട്‌ ഞങ്ങള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് സത്യവിരുദ്ധമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവിടുത്തെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു. കള്ളന്മാര്‍ കുറ്റം ഏറ്റു പറഞ്ഞു. റെക്കോര്‍ഡ്‌ തിരുത്തിയതും, രേഖകള്‍ മുക്കിയതും സത്യമാണെന്ന് സ്ഥാപിക്കപ്പെട്ടു. ക്രൂശിത രൂപത്തെ തൊട്ടു കളിക്കില്ല എന്ന് പരസ്യമായ  പ്രഖ്യാപനം വീണ്ടും നടത്തി. ഞങ്ങള്‍ക്ക് ഇതൊക്കെ  മതി. ഇനി ഞങ്ങളുടെ പീരങ്കികള്‍ മറ്റു ദിശകളിലേക്ക് ഞങ്ങള്‍ തിരിക്കുകയാണ്. എന്ന് വച്ച് ഭാവിയില്‍ ശീല തൂക്കിയും പൊക്കിയും വേലത്തരം ചെയ്യാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ ഇതേ പീരങ്കി നേരെ അങ്ങോട്ട്‌ വീണ്ടും തിരിക്കാന്‍ ഞങ്ങള്‍ക്ക് അശേഷം സമയം വേണ്ട എന്ന് വേണ്ടപ്പെട്ടവര്‍ ഓര്‍ത്തിരുന്നാല്‍ കൊള്ളാം.

തല്‍ക്കാലത്തേക്ക് ഞങ്ങളുടെ കൊപ്പേല്‍ ലേഖകനെ ഗാര്‍ലാണ്ടിലേക്ക് മാറ്റി നിയമിക്കുകയാണ്.

കോപ്പെലിലെത് ക്രൂസിഫിക്സിന്റെയും സത്യവിശ്വാസികളുടെയും വന്‍ വിജയമായിരുന്നു എന്ന് ഞങ്ങളുടെ ലേഖനം വായിക്കുന്ന ഏത്  നിഷ്പക്ഷമതികള്‍ക്കും മനസ്സിലാകും.

Monday, December 5, 2011

കൊപ്പേല്‍ പൊതുയോഗം - വിശദമായ അവലോകനം/റിപ്പോര്‍ട്ട്‌ ഉടനെ

കൊപ്പേല്‍ പള്ളിയില്‍ ഇന്നലെ നടന്ന പൊതുയോഗത്തില്‍ പരിശുധാത്മാവിന്റെ കൃപാവരം നിറഞ്ഞു നിന്ന് എന്ന് വേണം പറയുവാന്‍.

Sunday, December 4, 2011

കൊപ്പേല്‍ ഇടവക സീറോ മലബാര്‍ സഭക്ക് മാതൃക

അമേരിക്കയിലെ ചിക്കാഗോ രൂപതയില്‍പ്പെട്ട കൊപ്പേലിലെ വി.  അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള  ഇടവക ലോക സീറോ മലബാര്‍ കത്തോലിക്കാ സഭക്ക് ഒരുത്തമമാതൃകയാകുന്നു.
വിശദ വിവരങ്ങള്‍ പിന്നാലെ.\

Saturday, December 3, 2011

പൊതുയോഗം കൊപ്പെളില്‍ നാളെ

കൊപ്പെളില്‍ നാളെ പൊതുയോഗമാണ്. നേരത്തെ അറിയാതിരുന്നിട്ടല്ലാ ഞങ്ങള്‍ ഇതുവരെ ഒന്നും എഴുതാതിരുന്നത്. മുന്‍കൂട്ടി ഒന്നും എഴുതുന്നില്ല എന്ന് തീരുമാനിച്ചു. ഞങ്ങള്‍ ആയിട്ട് പ്രശ്നങ്ങള്‍ ഒന്നും സൃഷ്ടിച്ചു എന്ന് വരുത്തെണ്ടല്ലോ എന്ന് കരുതി.