Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, January 30, 2012

LF Hospital Nurses' Strike - PoliTRICKS


രാഷ്ട്രീയ ഗുണ്ടാകളെപ്പോലെ തെരുവുകളില്‍ക്കൂടി മുദ്രാ വാക്യം വിളിച്ചു  പ്രകടനം നടത്തിയ എറണാകുളം അതിരൂപതയിലെ പുരോഹിതരെയും കന്ന്യാസ്ത്രീകളെയും അങ്കമാലിക്കാര്‍ കൂകി നാറ്റിക്കുന്ന രംഗം കണ്ടപ്പോള്‍ ഒരു അങ്കമാലിക്കാരന്‍  എന്ന നിലയില്‍ വളരെ അഭിമാനം തോന്നി. അണിഞ്ഞിരിക്കുന്ന ലോഹക്ക് കളങ്കവും എറണാകുളം അതിരൂപതക്ക് നാണക്കേടും ഉണ്ടാക്കിയ ഈ പുരോഹിത  ഗുണ്ടാകളെ ചീമുട്ടയും ചെരുപ്പും എറിഞ്ഞു നാട്ടുകാര്‍ ഓടിക്കാതിരുന്നത് വലിയ കഷ്ടമായിപ്പോയി.

ചൂഷിതര്‍ക്കും, പീഡിതര്‍ക്കും, നിന്ദിതര്‍ക്കും  വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നവര്‍ എന്ന് വീമ്പിളക്കുന്ന നമ്മുടെ അര്‍പ്പിത വര്‍ഗം അവരുടെ ശേഷിച്ച സല്‍പ്പേരും അന്തസ്സും അങ്കമാലിച്ചന്തയില്‍ വിറ്റഴിക്കുന്ന ശോചനീയ  കാഴ്ചയാണ് ലോകം ഇവിടെ കണ്ടത്. അര്‍ഹമായ വേദനത്തിനു വേണ്ടി സമരം ചെയ്ത ധീര വനിതകളായ LF  ആശുപത്രിയിലെ നഴ്സ് സഹോദരികള്‍ക്കെതിരെ സിന്ദാബാദ് വിളിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഈ പൂവാലന്‍ വൈദീകരും അവര്‍ പറയുന്നത് കേട്ട് തെരുവില്‍ ഇറങ്ങിയ വിവരമില്ലാത്ത പൈങ്കിളി കന്ന്യാസ്ത്രീമാരും നമ്മുടെ സഭയുടെയും വിശ്വാസത്തിന്റെയും ആകമാന  മൂല്ല്യച്ച്യുതിയെ  ആണ്  സൂചിപ്പിക്കുന്നത്.

ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ.  കൂടുതല്‍ പിന്നാലെ.

അമേരിക്കന്‍ കാണാപ്പുറങ്ങള്‍ - സീറോമലബാറും ചട്ടക്കൂട്ടുകളും

സ്റ്റീഫന്‍ തോട്ടനാനി (ന്യൂയോര്‍ക്ക്)
Email: stepthotta@yahoo.com

ആപ്പിള്‍ മരച്ചുവട്ടില്‍ വിശ്രമിച്ചിരുന്ന ഐസക്‌ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ ആപ്പിള്‍ എന്തുകൊണ്ട് മുകളിലേക്ക് പോകാതെ താഴേക്ക് വീഴുന്നു എന്നു ചിന്തിക്കുവാനിടയായി. ആ ചിന്തകള്‍ ഭൂമിയുടെ ആകര്‍ഷണശക്തിയെ കണ്ടുപിടിക്കുന്നതിനുപകരിച്ചു. പിന്നീട് അതിന്റെ ചുവടുപിടിച്ച് മറ്റനേകം കണ്ടുപിടുത്തങ്ങള്‍ക്കും, മാനവരാശിയുടെ അഭ്യുന്നതിക്കും അത് ഉപകരിക്കുകയുണ്ടായി.

Saturday, January 28, 2012

കര്‍ത്താവേ, നീ കുര്ബാനയെന്ന യാന്ത്രികബലി സ്ഥാപിച്ച്വോ ഇല്ലയോ?

 By: സക്കറിയാസ് നെടുങ്കനാല്‍
(As published as a comment in Almaaya Shabdam) 

കര്‍ത്താവേ, നീ കുര്ബാനയെന്ന യാന്ത്രികബലി സ്ഥാപിച്ച്വോ ഇല്ലയോ? അതോ ഭക്തിമൂത്ത, തലയില്‍ ഒന്നും ഇല്ലാതിരുന്ന ചിലര്‍ കണ്ടുപിടിച്ച ഒരേര്‍പ്പാടാണോ ഇത്? ഏതായാലും കുര്‍ബാന എന്ന ഓര്‍മ്മയാചരണം ജീവിച്ചിരിക്കുന്നവര്‍ക്കായി ഉദ്ദേശിച്ചിരിക്കാം എന്നതില്‍ക്കവിഞ്ഞ്, അത് മരിച്ചവര്‍ക്ക് ആശ്വാസം കൊടുക്കുന്ന ഒരു മാജിക് ആണെന്ന്‌ പറയുന്നവരെയും അതിന് കാശ് വാങ്ങുന്നവരെയും നീ വച്ച് പൊറുപ്പിക്കുന്നതെന്തുകൊണ്ട്?

(മാര്‍ പള്ളിക്കാപറമ്പന്‍ ഒരിക്കല്‍ കോടതിയില്‍ മൊഴി കൊടുത്തു: "മരണാന്തര കര്‍മ്മങ്ങള്‍ കൊണ്ട് മരിച്ച ആളുടെ ആത്മാവിനു ഒരു ചുക്കും കിട്ടുകയില്ലെന്നു." കോടതി മുമ്പാകെ അദ്ദേഹം സത്യം പറഞ്ഞു. അല്ലെങ്കില്‍ അഴി എന്നെണ്ടി വന്നേനെ) - സീറോ മലബാര്‍ വോയ്സ്

ക്നാനായ പള്ളികളും "അങ്ങാടി" പള്ളികളും



ഇന്ന് നോര്‍ത്ത് അമേരിക്കയില്‍ സീറോ മലബാര്‍ രൂപത നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണി ആണ് "കുരിശു യുദ്ധം" . പണ്ട് സഭയുടെ നേതൃത്വത്തില്‍ നടന്ന കുരിശു യുദ്ധമല്ല ഇവിടെ നടക്കുന്നത്. പിന്നെയോ ? ഇന്ന് സീറോ മലബാര്‍ സഭയുടെ മുഖ്യ അടയാളം ആയ മാര്‍ത്തോമ്മാ കുരിശിനെ ചൊല്ലിയുള വിവാദങ്ങള്‍ എല്ലാവര്ക്കും അറിവുള്ളതാണല്ലോ. കേരളത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പാരമ്പര്യങ്ങളെ കൂടുതല്‍ ആശ്ലേഷിക്കുന്ന ഒരു സഭാ സംവിധാനത്തിന് വേണ്ടി ശക്തമായ പിടിവലികള്‍ നടക്കുമ്പോള്‍ , അതിനു ബദലായി എറണാകുളം - അങ്കമാലി കേന്ദ്രീകരിച്ചു കൂടുതല്‍ ലത്തീന്‍ സമമായ സഭാ സംവിധാനം വേണം എന്ന ആവശ്യം ശക്തമായി ഉയര്‍ത്തിയിരിക്കുകയാണ്. ചുരുക്കത്തില്‍ കേരളത്തിലെ സഭ ഇന്ന് പാരമ്പര്യങ്ങളുടെ പേരില്‍ ഭിന്നിച്ചു നില്‍ക്കുകയാണ്. എന്നാല്‍ കേരളത്തിലെ എല്ലാ രൂപതകളി നിന്നും ഉള്ള വിശ്വാസികളെ ചേര്‍ത്ത് ഉണ്ടാക്കിയ ഷിക്കാഗോ സീറോ മലബാര്‍ രൂപത മെത്രാന്‍ ചങ്ങനാശ്ശേരി രൂപതയിലെ മുന്‍ വൈദികന്‍ ആയതിനാല്‍ , പാരമ്പര്യ വാദത്തെ മുറുകെ പിടിക്കുവാന്‍ ശ്രമിക്കുകയും തല്‍ഫലമായി വിശ്വാസികള്‍ പല ചേരികളില്‍ നിന്ന് കൊണ്ട് പരസ്പരം ചെളി വാരി എറിയുകയും ചെയ്യുന്ന അവസ്ഥാ വിശേഷത്തിലൂടെ കടന്നു പോവുകയാണ്.

സീറോ മലബാര്‍ കത്തീദ്രലില്‍ ഉള്‍പ്പെടെ ഇന്ന് അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ പള്ളികളിലും വന്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ നടപടി ആയിരുന്നു ദേവാലയ വിരി സ്ഥാപിക്കലും മാര്‍ത്തോമാ കുരിശു സ്ഥാപിക്കലും. എന്നാല്‍ എല്ലാ വിമര്‍ശങ്ങളെയും എല്ലാ പ്രധിക്ഷേധങ്ങളെയും അവഗണിച്ചു കൊണ്ട് രൂപതാ നേതൃത്വം , തങ്ങളുടെ എല്ലാ പള്ളികളിലും മാര്‍ത്തോമാ കുരിശും , കടും ചുവപ്പ് വിരിയും സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ ഇന്ന് വരെ ക്നാനായകാരുടെ പള്ളികളില്‍ , അധികാരം ഉണ്ടായിട്ടു പോലും , ഈ വക ഒരു കാര്യത്തിലും പിടിവാശിയോ നിര്‍ബന്ധ ബുദ്ധിയോ അങ്ങാടിയത്ത് പിതാവ് കാണിച്ചിട്ടില്ല. കോട്ടയം രൂപതയിലെ പള്ളികള്‍ക്ക് സമാനമായി മാര്‍ത്തോമാ കുരിശു , വിരി തുടങ്ങിയ കാര്യങ്ങളില്‍ മിതത്വം മാത്രമേ നമ്മുടെ ഇവിടുത്തെ പള്ളികളിലും പാളിചിട്ടുള്ളൂ. എന്നാല്‍ ഹൂസ്ടനിലെ നമ്മുടെ പള്ളിയുടെ അള്‍ത്താര തികച്ചും ഇവിടുത്തെ ലത്തീന്‍ പാളികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മാര്‍ത്തോമാ കുരിശു തീര്‍ത്തും ഇല്ലാതെ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പള്ളിയും അങ്ങാടിയത് പിതാവ് വെഞ്ചിരിച്ച പള്ളിയാണ് എന്ന് ഓര്‍ക്കണം.

Syro Malabar Church in Garland -TX
Knanaya Church in Houston
Knanaya Church in Maywood, CHicago
St.Marys Knanaya Church in Chicago
Dallas Knanaya Church
Atlanta Knanaya Church

അതായത് സീറോ മലബാര്‍ പള്ളികളില്‍ തന്റേതായ പിടിവാശികളും നിര്‍ബന്ധ ബുദ്ധിയും ലവലേശം കുറവില്ലാതെ നടപ്പില്‍ വരുത്തിയ പിതാവ് , ക്നാനായ പള്ളികളില്‍ കൂടുത സ്വാതത്ര്യം അനുവദിച്ചു തന്നിട്ടുണ്ട്. നമ്മുടെ പള്ളികള്‍ നമ്മുടെ പിതാക്കന്മാരുടെ രീതിയില്‍ തന്നെ നടത്തുവാനുള്ള സന്മനസ്സിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇത്. എന്നിട്ടും നമ്മുടെ ഈ വിവരദോഷികള്‍ അങ്ങാടി പള്ളി എന്ന് തന്നെ നമ്മുടെ പികളെ വിളിക്കും. വിളിക്കട്ടെ. എന്നിട്ട് ഇത് വരെയും പള്ളികള്‍ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായോ? വെറുതെ പത്രോസിന്റെ പാറക്കിട്ടു കടിച്ചു പാല് പോയത് മിച്ചം.
From North American KNA

Thursday, January 26, 2012

കല്‍ദായ വാദികള്‍ കാണുന്നതൊക്കെ ക്ലാവര്‍ കുരിശു!

ഈ കല്‍ദായ വാദികളുടെ കാര്യം തമാശതന്നെ. കര്‍ത്താവിന്റെ മൃത ശരീരം ഇല്ലാത്ത ഏതു കുരിശും മാര്‍ തോമാ കുരിശാണ് എന്നാണു ഈ മണ്ടന്മാരുടെ വിചാരം.

Wednesday, January 25, 2012

ഗാര്‍ലാണ്ടിലെ അങ്ങാടിപ്പള്ളി

ചിക്കാഗോ, ഗാര്‍ ലാന്ഡ് തുടങ്ങിയ നഗരങ്ങളിലെ സീറോ മലബാര്‍ പള്ളികളെ "അങ്ങാടി"പ്പള്ളികള്‍ എന്ന് ഏതോ ഒരു ബ്ലോഗില്‍ വിശേഷിപ്പിച്ചു കണ്ടു. മാനിക്കുരിശും അല്ത്താവിരിയും തൂക്കിയ വിചിത്രാകാരത്തിലുള്ള ആ പള്ളികള്‍ക്ക് അങ്ങാടിപ്പള്ളികള്‍ എന്നുള്ള വിശേഷണം തികച്ചും ചേരും.

ഗാര്‍ ലാണ്ടിലെ  അങ്ങാടിപ്പള്ളിയുടെ അള്‍ത്താര
അങ്ങാടിപ്പള്ളികളില്‍ ഏറ്റവും നൂതനവും വിവാദപരവും ആയതു ഗാര്‍ ലാന്ഡ് പള്ളിയാണ്. സ്ത്രീധനം അങ്ങോട്ട്‌ കൊടുത്ത് വിരൂപയെ കെട്ടിയവന്റെ ഗതികേടാണ് അവിടത്തുകാര്‍ക്ക്. മില്ല്യനുകള്‍ മുടക്കി വിരൂപവും വിചിത്രവും ആയ അല്ത്താരയുള്ള ഒരു പള്ളിയുടെ മക്കളായി ഗാര്‍ലാണ്ടുകാര്‍. ഇനി മുതല്‍ കോറോത്ത് ഭ്രാന്തന്‍റെ കാര്‍ട്ടൂണ്‍ പടങ്ങളെ നോക്കി കര്‍ത്താവിനെ മനസ്സില്‍ ധ്യാനിക്കാന്‍ ആണ് അവരുടെ വിധി.
ഫാ. സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളിയുടെ അള്‍ത്താര 
ഫാ. ജോജി വളരെ കഷ്ടപ്പെട്ട്, മൂന്നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇങ്ങനെ  ഗാര്‍ ലാന്ഡ് അള്‍ത്താര അപരാധിച്ചു ഒരു അങ്ങാടിപ്പള്ളി പണി തീര്‍ത്തത്. ഇതിനിടക്ക് കൊപ്പെളില്‍ അങ്ങാടിപ്പള്ളിക്ക് പകരം കത്തോലിക്കാ പള്ളി പണിയാന്‍ ധൈര്യം കാണിച്ച ഫാ സജിയെ മാര്‍ അങ്ങാടി നാട് കടത്തി. ഫാ സജി ആയതു കൊണ്ട് അധികാരികളെ അനുസരിച്ച് നേരെ നാട്ടിലോട്ടു തിരിച്ചു പോയി. ഈ രൂപതയിലെ ചെറുപ്പക്കാരായ മറ്റേതെങ്കിലും അച്ചന്മാര്‍ ആയിരുന്നെങ്കില്‍ അവര്‍ ബിഷപ്പിനെ ഉടുപ്പ് പൊക്കി ക്കാട്ടിയിട്ടു പെണ്ണും കെട്ടി അമേരിക്കയില്‍ സുഖമായി   ജീവിച്ചേനെ എന്നാണു ഞങ്ങളുടെ അഭിപ്രായം. ഏതായാലും അദ്ദേഹം നാട്ടില്‍ പോയിട്ട് വെറുതെയിരുന്നില്ല. തരം കിട്ടുമ്പോള്‍ ഒക്കെ അങ്ങാടിയത്തിനിട്ടു പണി കൊടുക്കുന്നതിനോടൊപ്പം നല്ലൊന്നാന്തരം ഒരു പള്ളിയും അദ്ദേഹം പണി കഴിപ്പിച്ചു. 

കുടിയേറ്റ കര്‍ഷകര്‍ മാത്രം അംഗങ്ങള്‍ ആയുള്ള പാവപ്പെട്ട തന്‍റെ പുതിയ ഇടവകയില്‍ വളരെ മനോഹരമായ ഒരു ദേവാലയം ആണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പണി കഴിപ്പിക്കപ്പെട്ടത്. വെറും 9  മാസങ്ങളും 9  ദിവസങ്ങളും കൊണ്ട് അതിന്റെ നിര്‍മാണം പൂര്‍ത്തിയായി എന്ന് വിശ്വസിക്കാന്‍ പ്രയാസം. 

മലബാറിലെയും മാനന്ത വാടിയിലെയും പാവപ്പെട്ട കുടിയേറ്റ കര്‍ഷകര്‍ അമേരിക്കയിലെ പുകള്‍ പെറ്റ  സീറോ മലബാറികളെക്കാള്‍  എത്രയോ ഭേതം. കപ്പ കൃഷിക്കാരും റബര്‍ വെട്ടുകാരും ആയ അവര്‍ക്ക് മാന്യമായ ഒരു പള്ളി പണിയാന്‍ നമ്മെക്കാള്‍ അറിയാം. അവര്‍ക്ക് കമ്പ്യൂട്ടര്‍ ഇല്ല, CPA  മാര്‍ ഇല്ല, ഇമ്മിണി വലിയ ആര്‍ക്കിടെക്റ്റ് മാറും ഇല്ല. എങ്കിലും മനുഷ്യര്‍ക്ക്‌ ഭക്തിപുരസരം ഇരുന്നു പ്രാര്‍ഥിക്കാന്‍ ഉതകിയ ഒരു  ആരാധനാലയം പണി തീര്‍ക്കാന്‍ അവര്‍ മിടുക്കന്മാര്‍ തന്നെ. 

വാല്‍ക്കഷ്ണം: 

കല്ലുവെട്ടത്തില്‍ കുട്ടപ്പനെ ക്രിസ്തീയ ആചാരപ്രകാരം കബറടക്കാന്‍ വിസമ്മതിച്ച ഫാ. നരിക്കൊട്ടിലിനെ ആ ഇടവകയില്‍ നിന്നും സ്ഥലം മാറ്റാന്‍ തീരുമാനം. അദ്ദേഹത്തിന്‍റെ തടി കേടാകാതിരിക്കാന്‍ ഈ നീക്കം ഏറെ സഹായകരമായിരിക്കും എങ്കിലും ഇടവകക്കാരും മറ്റു സ്വതന്ത്ര അത്മായ സംഘടനകളും അതുകൊണ്ട് മാത്രം തൃപ്തിപ്പെടാന്‍ തയ്യാറല്ല. പരേതനായ കുട്ടപ്പന്റെ കുടുംബത്തോട് ഫാ നരിക്കൊട്ടില്‍ പരസ്യമായി ക്ഷമ ചോദിക്കുകയും അവര്‍ക്ക് ന്യായമായ നഷ്ട പരിഹാരം കൊടുക്കണം എന്നുമാണ് അവരുടെ ഡിമാന്റ്.  അതിനു അദ്ദേഹം തയ്യാറാകാത്ത പക്ഷം കോടതിയില്‍ വച്ച് കാണാം എന്നാണു അവരുടെ നിലപാട്. 


Monday, January 23, 2012

സഭാപരമായ കബറടക്കം വിശ്വാസിയുടെ അവകാശമോ വികാരിയുടെ ഔദാര്യമോ?

 ലിബിയയിലെ കശാപ്പുകാരന്‍ ഘദ്ദാഫിയെ അവിടുത്തെ ജനങ്ങള്‍ പട്ടിയെപ്പോലെ തല്ലിക്കൊന്നു. എങ്കിലും അധികാരികള്‍ അദ്ദേഹത്തെ മുസ്ലിം സമുദായാചാരങ്ങള്‍ അനുസരിച്ച് ഖബര്‍ അടക്കി. മരുഭൂമിയില്‍ ആണെങ്കിലും.

ഈ തലമുറ കണ്ട ഏറ്റവും വലിയ ഭീകരന്‍, ആയിരങ്ങളെ ഒറ്റയടിക്ക് ഭാസ്മമാക്കിയ ബിന്‍ ലാദന്‍. അവനും കിട്ടി മാന്യമായ ഒരു അവസാന യാത്രയയപ്പ്. മഹാ സമുദ്രത്തില്‍ ആണെങ്കിലും.

പാവപ്പെട്ടെ കല്ലുവെട്ടത്തില്‍ കുട്ടപ്പന്‍. അയാള്‍ നിന്ന നില്‍പ്പില്‍ കുഴഞ്ഞു വീണു മരിച്ചു. എന്തോ കടലാസ് പൂരിപ്പിച്ചു കൊടുക്കുന്നതില്‍ വീഴ്ചവരുത്തി എന്ന കൊടും പാപത്തിനു കണ്ണില്‍ ചോരയില്ലാത്ത ഒരു കള്ളപ്പാതിരി അദ്ദേഹത്തിനു ക്രിസ്ത്യാനിക്കൊത്ത കബര്‍ അടക്ക കര്‍മ്മം നിഷേധിച്ചു.

To Pakkaran from Soul and Vision

pakkaran said...
You need to fill out the paper works for the funeral. What the vicar did was absolutely right.This church is under palai dioceses, ramapuram forane….

Soul and Vision writes

Dear Pakkaran,

We assume you are a priest in disguise. The deceased Thomas Varkey deserves an ecclesiastical funeral as long a he was member of parish. It does not make any difference whether he was Dalit Christian or other Christian.

This has nothing to do with the computer / filling up computer forms or so. This kind of tactics to justify the misdeed will not help you or Fr. Michel Narikkatu.

The refusal by Vicar Fr. Michel Narikattu to give ecclesiastical funeral for him is very shameful act not only to SM Church but also to the whole of Christianity.

On receiving a grievance from his wife we have contacted the said vicar.
He came to the phone first. In the midst of our conversation he disconnected the phone.
Our good attempt was to convince him that there were lot of missionaries who were working for the betterment of human rights of the Dalits (Like Rani Maria , Sr.Valsa John, Dhaya Bhai and Swamiachan etc) and this isolated case can only help to degrade their great idealism.

This shameful act of Fr. Michel Narikattu deserves a world wide protest and the protest will continue.

Sunday, January 22, 2012

ഞങ്ങളെ ആരു സഹായിക്കും?

Posted in Almaya Shabdam by Mr. George Moolechalil


എന്റെ ഭര്‍ത്താവ് കല്ലുവെട്ടത്തു വീട്ടില്‍ കുട്ടപ്പന്‍ എന്നു വിളിക്കപ്പെടുന്ന തോമസ് വര്‍ക്കി (58), 2012 ജനുവരി 5ന് വൈകിട്ട് കുഴഞ്ഞുവീണ് മരിച്ചു. കാര്യപ്രാപ്തി കുറവായിരുന്ന അദ്ദേഹത്തിന് പണിക്കൂലിപോലും കൃത്യമായി വാങ്ങാനോ ചെലവഴിക്കാനോ അറിയുമായിരുന്നില്ല.. എന്റെ രണ്ട് കുട്ടികള്‍ക്കും ബുദ്ധിക്കുറവുണ്ട് . സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. താമസിക്കാന്‍ വീടുപോലുമില്ല. അങ്ങനെയിരിക്കെയാണ് അദ്ദേഹം മരണമടയുന്നത്.

അതിനാല്‍ അദ്ദേഹത്തിന്റെ സഹോദരനായ അഗസ്റ്റിന്റെ - അപ്പച്ചന്‍)  - വീട്ടിലാണ് സംസ്‌ക്കാരച്ചടങ്ങുകള്‍ നടത്താനായി തീരുമാനിച്ചത്. കുട്ടപ്പന്‍ കുഴഞ്ഞുവീണു മരിച്ചയുടനെ മൃതസംസ്‌കാരത്തിന് ആവശ്യമായ കര്‍മ്മങ്ങള്‍ നടത്തിത്തരണമെന്ന് ഞങ്ങളുടെ ഇടവക, മാനത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരിയായ ബഹു. മൈക്കിള്‍ നരിക്കാട്ടച്ചനോട് (949 641 4720) അപേക്ഷിച്ചു.
എന്നാല്‍, പള്ളിയില്‍നിന്നു ഏല്‍പ്പിച്ച കമ്പ്യൂട്ടര്‍ ഫാറം പൂരിപ്പിച്ചു നല്‍കിയില്ലെന്നു പറഞ്ഞ് സഭാപരമായ ചരമശുശ്രൂഷകള്‍ നല്‍കാന്‍ അച്ചന്‍ വിസമ്മതിച്ചു. ഭര്‍ത്താവിന്റെ സഹോദരനും ഞാനും കരഞ്ഞുപറഞ്ഞു. അച്ചന്‍ കനിഞ്ഞില്ല. ഞങ്ങള്‍ പലരെക്കൊണ്ട് പറയിച്ചെങ്കിലും അച്ചന്‍ സമ്മതിച്ചില്ല; കര്‍മങ്ങള്‍ ഒന്നും ചെയ്തില്ല.

മരണാനന്തരകര്‍മ്മങ്ങള്‍കൊണ്ട് ആത്മാവിന് പ്രയോജനമുണ്ടാകുമെന്ന് തെളിവില്ലെന്ന് പാലാ മെത്രാന്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതായി കേള്‍ക്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് ഇതിലൊക്കെ വിശ്വാസമാണ്. മാത്രവുമല്ല,നാട്ടുനടപ്പും അതാണല്ലോ. മൃതദേഹം പള്ളിയില്‍ കൊണ്ടുചെന്നാലെങ്കിലും ശുശ്രൂഷ ചെയ്യുമെന്നു കരുതി, ആളുകള്‍ ശവമഞ്ചവുമായി പള്ളിയില്‍ ചെന്നപ്പോള്‍ പള്ളി അടച്ചിട്ടു; മൃതദേഹം പള്ളിയില്‍ പ്രവേശിപ്പിച്ചില്ല. സെമിത്തേരിയില്‍പോലും പ്രവേശിപ്പിക്കില്ലെന്ന നിലപാടു സ്വീകരിച്ചു. ആളുകള്‍ മൃതദേഹം പള്ളിവരാന്തയില്‍ വെച്ചിട്ടു പോകുമെന്ന ഘട്ടത്തിലാണ്, സെമിത്തേരിയുടെ ഗെയ്റ്റ് തുറക്കാന്‍ തയ്യാറായത്. എന്നിട്ടും അച്ചന്‍ തന്റെ കടമ നിര്‍വഹിച്ചില്ല.  മാത്രമല്ല മൃതദേഹത്തിനടുത്തേയ്ക്ക് എത്തിനോക്കിയതു പോലുമില്ല. കുട്ടപ്പനോട് വാല്‍സല്യമുണ്ടായിരുന്ന ഇടവകക്കാര്‍ പ്രാര്‍ഥനചൊല്ലി മൃതദേഹം സംസ്‌ക്കരിച്ചു.

ഞങ്ങള്‍ ഇപ്പോഴും അവശത അനുഭവിക്കുന്നവരാണ്. പക്ഷേ ഞങ്ങളെ അതിന്റെ പേരില്‍ അവഗണിക്കുന്നത് ശരിയാണോ? മറ്റാരും ചെയ്യാത്ത എന്തു മഹാപാപമാണ് കുട്ടപ്പന്‍ ചെയ്തത്? ഞങ്ങളെ ഇങ്ങനെ അവഹേളിക്കരുതേ എഴുത്തും വായനയും അറിയാത്ത കുട്ടപ്പന്‍ ഫാറം പൂരിപ്പിച്ചു നല്‍കുന്നതെങ്ങനെ

പാപികളെയല്ലേ പള്ളിയില്‍ സംസ്‌ക്കരിക്കില്ലെന്നു പറയുന്നത്? ആരോടും വഴക്കിനോ വക്കാണത്തിനോ പോകാത്ത കുട്ടപ്പന്‍ പാപിയാകുന്നതെങ്ങനെ? പാപികളോട് ക്ഷമിക്കുന്നതല്ലേ ദൈവസ്‌നേഹം? യേശു അങ്ങനെ ചെയ്‌തെന്നല്ലേ ബൈബിളില്‍ വായിക്കുന്നത്! പിന്നെന്തുകൊണ്ടാണ് അച്ചന്‍ ഞങ്ങളോട് ഇങ്ങനെ ചെയ്തത്? അറിവുള്ളവര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരൂ...

ഞങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടനാനുസൃതം കിട്ടുമായിരുന്ന സംവരണാനുകൂല്യം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കുന്നതാണോ തെറ്റ്? ക്രിസ്തുമതത്തില്‍ തുടരുന്നതാണോ തെറ്റ്? ഞങ്ങള്‍ ഇപ്പോഴും അവഗണിക്കപ്പെട്ടവരാണെന്നല്ലേ ഇതു കാണിക്കുന്നത്!

ദൈവവും നല്ലവരായ ഇടവകക്കാരും ഞങ്ങളോടൊപ്പമുണ്ടെന്നുള്ളതു മാത്രമാണ് ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത്. അതിനാല്‍ നിങ്ങളെല്ലാവരും ചേര്‍ന്ന് അച്ചനെക്കൊണ്ട് ഞങ്ങള്‍ക്കുണ്ടായ ഈ അവഹേളനത്തിന് പരിഹാരവും അതുമൂലമുണ്ടായ അപമാനത്തിനു പ്രതിവിധിയും ഉണ്ടാക്കണമെന്നും അങ്ങനെ നിരാശ്രയരായ ഞങ്ങളെ രക്ഷിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

കുട്ടപ്പന്റെ ഭാര്യ സിസിലി
മാനത്തൂര്‍,
ജനുവരി 9, 2012

Friday, January 20, 2012

The Parish Pastoral Council -creating a community

The following article was published In the Feb.2011 issue of Soul and Vision. The author is Prof. J.Srampickal SJ and he is professor at Pontifical Gregorian University, Rome.

Our parish priest is a very learned man. He knows everything. He tells us what to do and we just follow him, said an elderly lady.

Our parish priest is an autocrat. He doesn't want our opinions. He won't allow others to do anything, he fears others can mess up everything.

Thursday, January 19, 2012

ചിക്കാഗോയില്‍ പുതിയ അത്മായ സംഘടന

ചിക്കാഗോ: സീറോ മലബാര്‍ കാത്തോലിക് ലെയ്റ്റി ഓര്‍ഗനൈസേഷന്‍ (SMCLO ) എന്ന പേരില്‍ സീറോ മലബാര്‍ അത്മായരുടെ പുതിയ സംഘടനക്ക് ചിക്കാഗോയില്‍ തുടക്കമായി. ജനുവരി 15 ,  ഞായറാഴ്ച നൈല്സിലുള്ള ന്യൂ ചൈന ബഫെയില്‍ വച്ച് നടത്തപ്പെട്ട ഉത്ഘാടനച്ചടങ്ങില്‍ സ്ത്രീകള്‍ അടക്കം അറുപതില്‍ അധികം പേര്‍ പങ്കെടുത്തു. അമേരിക്കയിലെ ആദ്യത്തെ സ്വതന്ത്ര അത്മായ സംഘടനയായ കൊപ്പേല്‍ സെ.  അല്ഫോന്സ കാത്തോലിക് ഫൌണ്ടേഷന്‍ നെ പ്രതിനിധീകരിച്ചു മി. ടോം വര്‍ക്കി, പീറ്റര്‍ തോമസ്‌ എന്നിവര്‍ പങ്കെടുത്തു. ഗാര്‍ ലാന്‍ഡില്‍ നിന്നും വന്നിരുന്ന പ്രതിനിധിയുടെ പേര് അദ്ദേഹം ആവശ്യപ്പെത്തത് അനുസരിച്ച് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല. 

Saturday, January 14, 2012

ചിക്കാഗോയില്‍ സീറോ മലബാര്‍ അല്‍മായരുടെ പുതിയ സ്വതന്ത്ര സംഘടന

ചിക്കാഗോ ആസ്ഥാനമാക്കി സീറോ മലബാര്‍ കാത്തലിക് ലെയ്റ്റി ഓര്‍ഗനൈസേഷന്‍ (ഓഫ് നോര്‍ത്ത് അമേരിക്ക) ( SMCLO) എന്ന പേരില്‍ അല്മായരുടെതായ പുതിയ ഒരു സ്വതന്ത്ര സംഘടന രൂപം കൊണ്ടിരിക്കുന്നു. ചിക്കാഗോ സീറോ മലബാര്‍ ഇടവകയിലെ ചില പ്രമുഖ അംഗങ്ങളുടെ മനസ്സില്‍ രൂപം കൊണ്ട പ്രസ്തുത  സംഘടിത പ്രസ്ഥാനത്തിന്‍റെ ഔദ്യോകിക ഉല്‍ഘാടനം ജാനുവരി 15 വൈകുന്നേരം 6  മണിക്ക് Des Plaines ല്‍ ഗോള്‍ഫ്  റോഡും  മില്‍വാക്കിയും കൂടുന്നിടത്ത്‌ സ്ഥിതി ചെയ്യുന്ന ന്യൂ ചൈന ബഫെ എന്ന banquet  ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്.

Friday, January 13, 2012

നേഴ്സുമാര്‍ ഓര്‍ക്കുക - പണം എന്നാല്‍ ചെകുത്താന്‍ തന്നെ

Dr. Skylark 
 
അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി അധികൃതരെ വിമര്‍ശിക്കുന്ന നമ്മള്‍ ഒരു സത്യം മറന്നു പോകുന്നു. അവര്‍ നേര്സുമാര്‍ക്ക് കൂലി കൊടുക്കാതിരുന്നത് അവര്‍ സാത്താന്റെ അടിമകള്‍ ആയി സ്വര്‍ഗത്തില്‍ പോകാത്ത ഒരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ആണ്. പണം എന്നാല്‍ ചെകുത്താന്‍ തന്നെ.

Irreverant and Outspoken

By: ബെര്‍ളി തോമസ്‌

അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയല്‍ പത്തു ദിവസമായി നടന്നുവന്ന നഴ്‍സുമാരരുടെ സമരം ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. മാനേജ്‍മെന്റിനു വേണ്ടി വാര്‍ത്തകള്‍ മുക്കിയ എല്ലാ മാധ്യമങ്ങള്‍ക്കും അഭിവാദ്യങ്ങള്‍. സമരം ഒത്തുതീര്‍ന്നത് മിനിമം വേതനം നടപ്പാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമ്മതിച്ചുകൊണ്ടാണെന്നിരിക്കെ മിനിമം വേതനത്തിനു മുകളില്‍ ശമ്പളം നല്‍കുന്നുണ്ടെന്ന് മാനേജ്‍‍മെന്റിലെ അച്ചന്മാര്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ ഏത് പള്ളിയില്‍ കുമ്പസാരിക്കും ? ആശുപത്രിയെ തകര്ക്കാനും തദ്വാരാ കത്തോലിക്കാസഭയെ ദുര്‍ബലപ്പെടുത്താനുമായിരുന്നു ഈ സമരമെങ്കില്‍ സമരക്കാരുടെ ആവശ്യത്തിന് എന്തിനു മാനേജ്‍മെന്റ് വഴങ്ങി ?

Thursday, January 12, 2012

Wednesday, January 11, 2012

കല്ദായവല്കളരണവുംസഭാധികാരകേന്ദ്രീകരണവും

Author: George Katticaren

എന്തുകൊണ്ടാണ്‌ അമേരിക്കയിലെ സീറോമലബാര്‍ ബിഷപ്പും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന പുരോഹിതരും കല്‍ദായവാദം അടിച്ചേല്‍പ്പിക്കുന്നത്‌?. ഭാരതത്തിനുപുറത്ത് സിറോമലബാര്‍‍ പ്രേഷിതത്തിനും ഭാംഗങ്ങളുടെ അജപാലനത്തിനും ഔദ്യോഗിക അനുവാദം ലഭിച്ച ഏക രാജ്യമാണ്‌ അമേരിക്ക. പക്ഷെ അജപാലത്തിനു പകരം സഭാരാഷ്ട്രിയലക്ഷ്യങ്ങള്‍നടപ്പിലാക്കുവാന്‍‍ കേരളത്തിലെ ഒരു വിഭാഗം ബിഷപ്പുമാര്‍‍ തിരിഞ്ഞെടുത്തത്‌ അമേരിക്കയെ പോലെയുള്ള പുറം രാജ്യങ്ങളാണ്‌.

Monday, January 9, 2012

കല്ലുകൊത്താനുണ്ടോ, അരകല്ലുകൊത്താനുണ്ടോ?

(ജയിംസ് ഐസക്, കുടമാളൂര്‍, Hosana March 2011)

പണ്ടൊക്കെ ഗ്രാമവീഥികളില്‍ പാണ്ടിക്കാരായ നാടോടി സ്ത്രീകള്‍ വിളിച്ചു പറഞ്ഞിരുന്നു- ''കല്ലുകൊത്താനുണ്ടോ, അരകല്ലുകൊത്താനുണ്ടോ---''. ''ചെമ്പു പാത്രങ്ങള്‍ ഈയം പൂശാനുണ്ടോ'' എന്നു ചോദിച്ചുകൊണ്ടു മറ്റു ചിലരും വന്നിരുന്നു. അക്കാലത്ത് അലൂമിനിയം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവകൊണ്ടുള്ള പാത്രങ്ങള്‍ ഇല്ലായിരുന്നു. മഴക്കാലമായാല്‍ കുട നന്നാക്കാനുണ്ടോ എന്ന ചോദ്യവുമായി ചിലര്‍ വരും. കാലം മാറി. ഇന്ന് ആരും അങ്ങനെ പ്രത്യേക സേവനം അന്വേഷിച്ചു കടന്നു വരാറില്ല. തെങ്ങുകയറാനുണ്ടോ എന്നുചോദിച്ചു വല്ലവരും വന്നാല്‍ നന്നായിരുന്നു. തേങ്ങ ഇടാന്‍ ആളില്ലാത്ത കാലമാണ് ഇപ്പോള്‍.

കഴന്നെഴുന്നള്ളിപ്പിന്റെ പേരില്‍ കഴുത്തറക്കല്‍

ഈ വരുന്ന ഇരുപത്തി രണ്ടാം തീയതി ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍  ദേവാലയത്തില്‍ വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ കഴന്നെടുപ്പിനു ആളൊന്നുക്ക് അഞ്ചു ഡോളര്‍ ആണെന്ന് കേള്‍ക്കുന്നു. ഇത് സത്യമാണെങ്കില്‍ ആ പുണ്യവാന്റെ പേരില്‍ പകല്‍കൊള്ള നടത്തുകയാണ് നമ്മുടെ ഇടവകാ നേതൃത്വം.

Friday, January 6, 2012

മാര്‍ ആലഞ്ചേരി കര്‍ദ്ദീനാള്‍ പദവിയിലേക്ക്‌ ‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ മൂന്നാമത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആറാമത്തെ അധ്യക്ഷനുമായ ഡോ. മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കര്‍ദ്ദീനാള്‍ സ്‌ഥാനത്തേക്ക്‌ . ഫെബ്രുവരി 18ന്‌ വത്തിക്കാനില്‍ സ്‌ഥാനാരോഹണം നടക്കും. കര്‍ദ്ദീനാള്‍ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയും 10ാമത്തെ ഇന്ത്യാക്കാരനുമാണ്‌ മാര്‍ ആലഞ്ചേരി. പ്രഖ്യാപനം വത്തിക്കാനിലും സഭയിലെ കൊച്ചിയിലെ ആസ്‌ഥാനത്തും നടന്നു.

ഓരോ പദവിയും ഉത്തരവാദിത്വത്തെ മുന്നില്‍ കണ്ടാണ്‌ സ്വീകരിക്കുന്നതെന്ന്‌ മാര്‍ ആലഞ്ചേരി പറഞ്ഞു. തനിക്ക്‌ ലഭിച്ചത്‌ സീറോ മലബാര്‍ സഭയ്‌ക്കുള്ള അംഗീകാരമാണ്‌ . കര്‍ദ്ദീനാള്‍ തിരുസംഘം നല്‍കുന്ന ആലോചനകള്‍ സഭയുടെ നന്മയ്‌ക്കായി വിനിയോഗിക്കും. സത്യത്തിലും നീതിയിലും ജനങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

മേജര്‍ ആര്‍ച് ബിഷപ്പായി നിയമിതനായ ശേഷം വിവാദപരമായ പല നടപടികളും മാര്‍ ആലഞ്ചേരിയില്‍ നിന്നും ഉണ്ടായിരുന്നൂ. കല്‍ദായ വാദികള്‍ പാത്രിയര്‍ക്കീസ് എന്നുവരെ അദ്ദേഹത്തെ വിശേഷിപ്പിക്കുകയും, അദ്ദേഹം സ്വയം പാത്രിയര്‍ക്കീസ് ചമഞ്ഞു പലയിടങ്ങളിലും പല വേഷങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. കേരളത്തിലെ ഒട്ടു മുക്കാല്‍ പുരോഹിതന്മാരും  മെത്രാന്മാരും ഇക്കാര്യത്തില്‍ അദ്ദേഹത്തെ നിശിതമായി വിമര്‍ശിക്കുകയും, സംഗതികള്‍ വത്തിക്കാനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ബെല്ലും ബ്രേക്കുമില്ലാതെ മുന്നേറിക്കൊണ്ടിരുന്ന മാര്‍ ആലഞ്ചേരിക്ക് മൂക്ക് കയര്‍ ഇട്ടു വരുതിയില്‍ കൊണ്ടുവരുവാന്‍ വത്തിക്കാന്‍ കണ്ടു പിടിച്ച ഒരു തന്ത്രമാണ് ഈ കര്‍ദിനാള്‍ പട്ടം എന്നാണു കാര്യങ്ങള്‍ അറിയാവുന്ന ചില സഭാ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.

കര്‍ദിനാള്‍ പദവി കിട്ടുന്നതോടോത്തു ചില ചട്ടവട്ടങ്ങള്‍ ഒക്കെ അദ്ദേഹത്തിനു പാലിക്കേണ്ടിവരും. വാലന്‍ കുരിശും മറ്റു കോമാളി വേഷങ്ങളും കെട്ടി ഇനിമുതല്‍ അദ്ദേഹത്തിനു ഉലകം ചുറ്റി കറങ്ങി ത്തിരിയുവാന്‍ സാധ്യമല്ല. കര്‍ദിനാള്‍ എന്ന നിലയില്‍, മാര്‍പ്പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയതിനാല്‍ പാത്രിയര്‍ക്കീസ് സ്വപ്നം അദ്ദേഹത്തിനു കുറെ നാളത്തേക്കെങ്കിലും മറക്കേണ്ടി വരും.

Tuesday, January 3, 2012

ഗാര്‍ലാന്‍ഡില്‍ എന്തോ ചീഞ്ഞു നാറുന്നു!

ഗാര്‍ലാന്ഡ് ദേവാലയത്തിന്റെ നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നിട്ടുണ്ടെന്ന് ആണ് ജനസംസാരം. ചിക്കാഗോയിലെ അനുഭവം വച്ച് നോക്കിയാല്‍ തിരിമറി നടന്നിട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ.

Sunday, January 1, 2012

അരമനക്കും പള്ളിക്കും ഒരേ ഗതി: അധോഗതി?

സാമ്പത്തിക കാര്യത്തില്‍ ചിക്കാഗോ സീറോ മലബാര്‍ അരമനയുടെ ഗതി തന്നെയാണ് ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രലിനും: അധോഗതി.

അനോനിമസ് ആയി ഞങ്ങള്‍ക്ക് കിട്ടിയ ചില വിവരങ്ങള്‍ സത്യമാണെങ്കില്‍ കതീദ്രല്‍ പള്ളിയുടെ സാമ്പത്തികാവസ്ഥ വളരെ ഗുരുതരമാണ്. ബാങ്ക് വായ്പ തിരിച്ചടക്കുവാന്‍ പോലും അധികാരികള്‍ നന്നേ ബുദ്ധിമുട്ടുന്നതായി പറയപ്പെടുന്നു.

Do Any Body Care What We Say!!!!!


DeleteAnonymous pakkaran said... 
അത് മഹത്തായ കലാസൃഷ്ടിയാണെന്ന് പറയുവാന്‍ ഞങ്ങള്‍ തയ്യാറല്ല....
Do anybody care what you say!!!!
January 1, 2012 2:03 PM
 
Yes, Pakkaran. A lot of people care about what we say. A lot of laity and clergy care about what we say. Our bishop Mar Angadiyath, and our VG Fr Antony care very much what we say. Fr Shassheri, Fr Joji, and and a lot of priests care about what we say.
But they do not admit it.

We usually do not boast. Reason is, that is not the intention of this blog. But if you are an impartial reader of this blog, you must be aware of the impact we have made. You must have have heard about the rantings and ravings of Fr Shassheri at the last Presbyteriam, at general body meetings and regular sermons. You must have heard about the computer illiterate Fr. Vadana, making a fool of himself in front of all the assembled priests. If you are an insider you know how how much our authorities fret about what we say. If you know none of these, well Pakkaran, we have to say you are comatose.

Nothing personal, Mr. Pakkaran. But how can supposedly educated people like you justify the crudeness and crookedness of our church authorities? Why is it hard you you and your ilk, to admit the Chicago Syro-Malabar Diocese is, as of now, an utter failure? Why do you turn a blind eye towards the arrogance and mismanagement of our religious leaders? Why do you turn a blind eye towards Bishop Angadiyath's autocratic rule that has destroyed the unity and faith of this community?

It is high time people like you who support and appease a religious despot like Mar Angadiyath, realize you are at the same level as the few who supported and propped up traitorous dictators like Qaddafi and Saddam Hussein. And they paid dearly for it with their necks!

Mahatma Gandhi once famously said: For an oppressor to succeed he needs the support of some from among the oppressed. Nothing could be truer!

ഗാര്‍ലാണ്ടിലെ അള്‍ത്താര - ദൈവനിന്ദ

പരമാവധി വിട്ടു വീഴ്ച്ചാമനോഭാവത്തോടെ ഞങ്ങള്‍ വിശകലനം ചെയ്തു. എന്നിട്ടും  വളരെ തരം താഴ്ന്ന ഒന്നായിട്ടെ ഗാര്‍ലാന്ഡ് ദേവാലയത്തിന്റെ അല്ത്താരയെ വിശേഷിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയൂ.

പറയൂ: എന്താണിത്?
കമ്മ്യൂണിസ്റ്റ് ചുവപ്പിലുള്ള, കുറെ ചായം തേച്ചു വച്ചാല്‍ അത് മഹത്തായ കലാസൃഷ്ടിയാണെന്ന് പറയുവാന്‍ ഞങ്ങള്‍ തയ്യാറല്ല. ദൈവശാസ്ത്ര പരമായോ, സുവിഷേശാധിഷ്ടിതമാല്ലാത്തതോ ആയ, ചില വ്യക്തികളുടെ വികട മനസ്സുകളില്‍ മാത്രം തെളിഞ്ഞ, വികലമായ കുറെ രൂപങ്ങള്‍ വരച്ചു വച്ചാല്‍ അവ വണക്കയോഗ്യമാകുമെന്നും  ഞങ്ങള്‍ വിശ്വസിക്കുന്നില്ല

നിഷ്പക്ഷരായ ആരും സമ്മതിക്കും. പരിഹാസ്യവും അത്യന്തം വിലക്കുറഞ്ഞതും ആയ രംഗങ്ങള്‍ ആണ് ഗാര്‍ ലാണ്ട് പള്ളിയുടെ അല്ത്താരയില്‍ ചിത്രീകരിച്ചു വച്ചിരിക്കുന്നത് എന്ന്.  അള്‍ത്താരയുടെ ഏറ്റവും പരമോന്നത സ്ഥാനത്തു പഹ്ലവി ലിപി സൌകര്യപൂര്‍വ്വം തുടച്ചു മാറ്റി വെടുപ്പാക്കിയ പേര്‍ഷ്യന്‍ കുരിശു സ്ഥാപിക്കാന്‍ ദൈവശാസ്ത്ര പരമായും, ചരിത്ര പരമായും എന്ത് ന്യായീകരനമാണ് കല്‍ദായമത്തു പിടിച്ച നമ്മുടെ  സഭാധികാരികള്‍ക്കു നല്‍കാനുള്ളത്? ശവപ്പെട്ടിയുടെ പുറത്തു കര്‍ത്താവ് കയറി നില്‍ക്കുന്ന ആ രംഗം തികച്ചും ബാലിശവും,അങ്ങേയറ്റം ലോ ക്ലാസ്സും ആയിട്ടെ ഞങ്ങള്‍ക്ക് കണക്കാക്കാന്‍ പറ്റുന്നുള്ളൂ. വിശ്വാസികളെ തങ്ങളുടെ  പ്രഷ്ട ഭാഗം പ്രദര്‍ശിപ്പിച്ചു സായൂജ്യ മടയുന്ന നമ്മുടെ സഭാധികാരികള്‍ പ്രസിദ്ധീകരണത്തിനുള്ള പരസ്യ ചിത്രങ്ങളില്‍ ജനങ്ങള്‍ക്ക്‌ അഭിമുഖമായി നില്‍ക്കുന്നതിനു കാരണം എന്താണാവോ? വിശുദ്ധ സക്രാരി എവിടെ? അതെ, ഏതൊരു കത്തോലിക്കാ ദേവാലയത്തിലും കര്‍ത്താവിന്റെ തിരു ശരീരം എന്ന് വിശ്വസിക്കപ്പെടുന്ന തിരുവോസ്തി സൂക്ഷിച്ചിരിക്കുന്ന വി. സക്രാരി ഗാര്‍ ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ എവിടെ? സക്രാരിക്ക് പകരം അള്‍ത്താരയുടെ  പരമോന്നത സ്ഥാനത്തു വിവാദ പരമായ പേര്‍ഷ്യന്‍ കുരിശു സ്ഥാപിച്ചിരിക്കുന്നത് ദൈവനിന്ദയും സത്യ വിശ്വാസി കള്‍ക്കെതിരെയുള്ള വെല്ലുവിളിയും ആണ്.

സീറോ മലബാര്‍ കത്തോലിക്കാ സഭയെ ഹൈ ജാക്ക് ചെയ്യുക എന്ന ഏക ഉദ്ദേശത്തോടെ ചിക്കാഗോ രൂപതാധികാരികള്‍ വിശ്വാസികളെ വഴി തെറ്റിക്കുകയാണ്. റോമിന്‍റെ അധീനത്തില്‍ നിന്നും നമ്മുടെ സഭയെ അടര്‍ത്തി തങ്ങളുടേതായ സ്വന്തം സഭകള്‍ ഉണ്ടാക്കി, അതിന്‍റെ പരമാധികാരികള്‍ ആയി വാഴുക എന്ന സ്വപ്നമാണ് അവരുടെ ഈ നീക്കങ്ങള്‍ക്ക്‌ മുമ്പില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.