Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, February 27, 2012

ജോജിയച്ചനു അസൂയ, ശാശേരിക്ക് ഉറക്കമില്ലായ്മ, ജോയിയച്ചന്‍ മഹാ ജോളി

ഗാര്‍ലാണ്ട് പള്ളിയില്‍ വട്ടായിലച്ചന്‍റെ ധ്യാനം. ക്നാനായക്കാരും യാക്കൊബായക്കാരും, മാര്‍ തോമാക്കാരും, പന്താക്കോസ്തുകാരും എമ്പിടി. സാക്ഷാല്‍ ഗാര്‍ ലാന്ഡ് ഇടവകക്കാരാകട്ടെ  വിരളം. മറ്റു പള്ളികളിലെ  കുഞ്ഞാടുകളെ കൂട്ടത്തോടെ കണ്ടപ്പോള്‍ ജോജിയിടയനു അസൂയ.  അദ്ദേഹം അത് നേരിട്ട് പറയുകയും ചെയ്തു.  

Saturday, February 25, 2012

പുറം കടലില്‍ നടന്നത് അറുംകൊലയല്ല

പുറംകടലില്‍ വച്ച് രണ്ടു മുക്കുവര്‍ വെടി കൊണ്ട് മരിച്ചത് ആരെയും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. വള്ളം മുങ്ങിയോ, ചുഴലിക്കാറ്റില്‍ പെട്ടോ ആണവര്‍ മരിച്ചിരുന്നതെങ്കില്‍ ഇത്ര ഞെട്ടല്‍ ഉണ്ടാകില്ലായിരുന്നു.

ഏതു വിധത്തിലുള്ള മരണമാണെങ്കിലും മരണം എപ്പോഴും വലിയൊരു ട്രാജഡിയാണ്. മരിച്ചവന്റെ കുടുംബത്തിനു നികത്താന്‍ പറ്റാത്ത ഒരു തീരാ നഷ്ടവും.

Enrica  Lexi  
എന്‍ റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ വമ്പന്‍ എണ്ണക്കപ്പലും സെന്റ്‌ ആന്റണി എന്ന മീന്‍ വള്ളവും തമ്മില്‍ പുറം കടലില്‍ വച്ച് സംഗമിച്ച ആ നിര്‍ണ്ണായക നിമിഷങ്ങളില്‍ അരങ്ങേറിയ ദുരന്ത നാടകത്തിന്റെ വിശദാംശങ്ങള്‍ എന്തായിരിക്കാം? അവ എന്തായാലും ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ഭടന്മാര്‍ ജെലെസ്റ്റിന്‍, പിങ്കൂ എന്നീ നിര്‍ധന മുക്കുവരുടെ നേരെ തോക്ക് ചൂണ്ടി അവരുടെ ഉന്നം പരിശീലിക്കുകയാ യിരുന്നു എന്ന് തോന്നുന്നില്ല. അതി ദാരുണമായ ഒരു accident  ആയിട്ടെ നിഷ്പക്ഷമതികളായ ആര്‍ക്കും ഈ സംഭവത്തെ വിലയിരുത്താന്‍ ആകൂ.

രണ്ടോ മൂന്നു വര്‍ഷങ്ങള്‍ മുമ്പ് വരെ ചരക്കു കപ്പലുകളില്‍ സുരക്ഷാ സേനകള്‍ ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് കപ്പല്‍ കൊള്ളക്കാരുടെ ശല്ല്യം അസഹനീയമായി തീര്‍ന്നപ്പോള്‍ മാത്രം ആണ് കപ്പല്‍ കമ്പനികള്‍ സുരക്ഷാ സേനകളെ അഭയം പ്രാപിച്ചത്. അടുത്ത വന്‍ തിരയ്ക്ക് പിന്നില്‍ കപ്പല്‍ കൊള്ളക്കാരാകാം എന്ന ഭീതിയില്‍ കണ്ണും നട്ടിരിക്കുന്ന സുരക്ഷാ സേനയുടെ നോക്കിന്‍ മുനയില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട മീന്‍ വള്ളത്തെ അങ്ങനെ തെറ്റിദ്ധരിച്ചു അവര്‍ നിറയൊഴിച്ചു. കപ്പല്‍ക്കാര്‍ക്ക് ഭീഷണി തോന്നത്തക്ക തരത്തിലുള്ള എന്തെങ്കിലും നീക്കങ്ങള്‍ മീന്‍ വള്ളം നടത്തിയോ എന്നും നമുക്ക് അറിഞ്ഞുകൂടാ. ഏതായാലും A terrible human error and a tragic accident.

വെടി വച്ച പുക കെട്ടടങ്ങും മുമ്പ് നമ്മുടെ മേജര്‍ ആര്‍ച് ബിഷപ്പ്, പുതുതായി കാര്‍ഡിനല്‍ ആയി ഉയര്‍ത്തപ്പെട്ടു റോമില്‍ ഉണ്ടായിരുന്ന, മാര്‍ ആലഞ്ചേരി മേല്കീഴു നോക്കാതെ പ്രശ്നത്തിലേക്ക് എടുത്തു ചാടി. കാര്‍ഡിനല്‍ ആയതോടെ നയതന്ത്രജ്ഞനും ആയി എന്ന ഉത്മാദത്തില്‍ ആകാം അദ്ദേഹം അത് ചെയ്തത്. ലോക സ്റ്റേജില്‍ ഹീറോ ആകാന്‍ കിട്ടിയ അവസരം അദ്ദേഹം ഒട്ടും പാഴാക്കിയില്ല. Ajenzia  Fides എന്ന വാര്‍ത്താ ഏജന്‍സി ക്ക് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വിടുവായത്തരങ്ങള്‍ ഇരുത്തം വരാത്ത ഒരു നേതാവിന്റെ എടുത്തു ചാട്ടമായിട്ടെ ഞങ്ങള്‍ കാണുന്നുള്ളൂ. എന്നാല്‍ Ajenzia  Fides  പറഞ്ഞത് മുഴുവന്‍ പച്ച ക്കള്ളവും കാര്‍ഡിനല്‍ നെ കരി തേച്ചു കാണിക്കുവാന്‍ കരുതിക്കൂട്ടി ചില താല്‍പ്പര കക്ഷികള്‍ ഒപ്പിച്ച പണിയും ആണെന്ന് അദ്ദേഹവും കൂട്ടരും പറയുമ്പോള്‍ ആരാണ് യഥാര്‍ഥത്തില്‍ കള്ളം പറയുന്നത് എന്ന് വ്യക്തമാണ്.
ഈ അനുഭവത്തില്‍ നിന്നും മാര്‍ ആലന്ചെരിയും അതുപോലെ തന്നെ നമ്മുടെ മറ്റു സഭാതലവന്മാരും പഠിക്കേണ്ട ഒരു പാഠമുണ്ട്‌. അതായത് മേലാല്‍ വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെട്ടു സ്വന്തം വാല് മുറിക്കരുത്.  ആത്മീയവും ധാര്‍മ്മികവുമായ കാര്യങ്ങളില്‍ അവര്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുക തന്നെ വേണം. ഇവയുമായി ബന്ധപ്പെട്ടതല്ലാത്ത ലോക കാര്യങ്ങളും രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കുവാന്‍ പരിചയ സമ്പന്നരായ നയ തന്ത്രജ്ഞര്‍ നമുക്കുണ്ട്. അല്ലെങ്കില്‍ നിയമവും കോടതികളും ഉണ്ട്. അവരുടെ ജോലി അവര്‍ ചെയ്യട്ടെ. 

വാല്‍ക്കഷ്ണം: വെടി കൊണ്ട് മരിച്ച ജെലസ്റ്റിന്‍റെ മൃത ശരീരം കുഴിയില്‍ വച്ചു അവസാനത്തെ തൂമ്പ മണ്ണിട്ട്‌ ഉറപ്പിക്കുന്നതിനു മുമ്പേ അദ്ദേഹത്തിന്‍റെ ഭാര്യ ഇറ്റലിക്കാരില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് കൊടുത്തിരിക്കുന്നു. അതിനെപ്പറ്റി പിന്നീട്. 

  

Thursday, February 23, 2012

ചികിത്സ രോഗത്തെക്കാര്‍ മാരകം - മുഖപ്രസംഗം

"ഞാന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി ഇക്കാര്യത്തില്‍ വളരെ അടുത്തു ബന്ധപ്പെട്ടിട്ടുണ്ട്, ബന്ധപ്പെട്ടുകൊണ്ട് തന്നെയിരിക്കും. പ്രശ്നങ്ങള്‍ ശാന്തമാക്കുവാന്‍ അവര്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും നമ്മുടെ ടൂറിസം മന്ത്രി, കത്തോലിക്കനായ മി. K .V . തോമസ്‌. അദ്ദേഹം എന്റെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുക്കുകയും പോപ്പും പുതിയ കര്‍ദിനാള്‍ മാരും  കൂടി അര്‍പ്പിച്ച സമൂഹബലിയില്‍ പങ്കു കൊള്ളുകയും കൂടി ചെയ്ത വ്യക്തിയാണ്. വളരെ ജനസമ്മതനും, കേന്ത്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വളരെ സ്വാധീനവും ഉള്ള ഒരു വ്യക്തിയാണ് അദ്ദേഹം. തന്നാല്‍ കഴിയുന്നത്‌ എല്ലാം ചെയ്യാം എന്ന് അദ്ദേഹം എനിക്ക് വാക്ക് തന്നിട്ടുണ്ട്. വരും നാളുകളിലും ഇന്ത്യന്‍ അധികാരികളുമായി ഞാന്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കും എന്ന് ഉറപ്പു തരുന്നു."

"കത്തോലിക്കരായ രണ്ടു മീന്‍പിടുത്തക്കാര്‍ കൊല്ലപ്പെട്ടത് അതി ദാരുണമായ ഒരു സംഭവമാണ്. ഞാന്‍ ഉടനെതന്നെ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി ബന്ധപ്പെട്ടു. എടുത്തുചാടി ഒന്നും ചെയ്യരുത് എന്ന് ഞാന്‍ അവരോടു ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ ചില പാകപ്പിഴകള്‍ ഒക്കെ യുണ്ട്. കാരണം മീന്‍ പിടുത്തക്കാര്‍ കപ്പല്‍ കൊള്ളക്കാരാനെന്നാണ് അവര്‍ ധരിച്ചത്. പക്ഷെ പ്രശ്നം അതല്ല: "പാശ്ചാത്യ ശക്തികള്‍" "അമേരിക്കന്‍ മേല്‍ക്കോയ്മ" തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചു പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ അവസരം രാഷ്ട്രീയമായി മുതലെടുക്കും എന്നതാണ്."

പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ മാധ്യമ വിഭാഗമായ "Agenzia Fides" ഉം ആയി  നടത്തിയ മുഖാഭിമുഖത്തില്‍ മാര്‍ ആലഞ്ചേരി നടത്തിയ പ്രസ്താവനയുടെ സ്വതന്ത്ര വിവര്‍ത്തനമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കേരളത്തില്‍ വന്‍വിവാദം സൃഷ്ടിച്ചതോടെ Agenzia  Fides പ്രസ്തുത അഭിമുഖം നീക്കം ചെയ്തു. അതില്‍ ആശ്ചര്യത്തിന് വകയില്ല.

മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ മാര്‍ ആലഞ്ചേരി നടത്തിയതാണോ? അല്ലെങ്കില്‍ ആരാണ് പ്രസ്തുത വാര്‍ത്താ ഏജന്‍സിക്ക് മന്ത്രി തോമസിനെപ്പറ്റിയും മറ്റും ഇത്ര കൃത്യവും വിശദവുമായ വിവരങ്ങള്‍  കൊടുത്തത്? ഈ കള്ളക്കഥ കെട്ടിച്ചമച്ചത് ആര്? വാര്‍ത്താ ഏജന്‍സി ലേഖകന്റെ വെറും ഭാവനയില്‍ ഉരുത്തിരിഞ്ഞ ഒന്നായിരുന്നോ ഇത്?

Agenzia  Fides എന്ന അതിവിശ്വസ്തമായ ഒരു വാര്‍ത്താ കേന്ദ്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ട്‌ വെറും കള്ളക്കഥയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. നിഷ്പക്ഷമതികളായ ആരും അത് വിശ്വസിക്കുമെന്നും ഞങ്ങള്‍ക്ക് തോന്നുന്നില്ല. മത മേലധ്യക്ഷന്മാര്‍ രാഷ്ട്രീയ കാര്യങ്ങളിലും,  പലപ്പോഴും കുറ്റവാളികളെ രക്ഷിക്കുന്നതിനുപോലും തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നത് കേരളത്തില്‍ കേട്ട് കേള്‍വിയില്ലാത്ത കാര്യം ഒന്നുമല്ല. അതുകൊണ്ട് മാര്‍ ആലഞ്ചേരി കേരളത്തിലെ മന്ത്രിമാരുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടു എങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നും ഞങ്ങള്‍ കാണുന്നില്ല.

ഞങ്ങളെ സംബന്ധിച്ചിടത്തോളം മാര്‍ ആലഞ്ചേരി മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ നടത്തിയോ ഇല്ലയോ എന്നുള്ളതല്ല പ്രധാന വിഷയം. അദ്ദേഹവും അദ്ദേഹത്തിന്‍റെ പ്രതിനിധികളും ജനങ്ങളോട് കള്ളം പറഞ്ഞോ ഇല്ലയോ എന്നതാണ്. വിശ്വസനീയമായ ഒരു വിശദീകരണവുമായി അധികാരികള്‍ മുമ്പോട്ട്‌ വരാത്തിടത്തോളം കാലം മാര്‍ ആലഞ്ചേരി സ്വന്തം കാലിലേക്ക് തന്നെ വെടിവച്ചിട്ടു ജനങ്ങളോട് കള്ളം പറയുന്നു എന്ന് തന്നെ വേണം വിശ്വസിക്കുവാന്‍.

കാര്‍ഡിനല്‍ പദവി കിട്ടി മണിക്കൂറുകള്‍ക്കകം ഇത്രയും വിവാദം ശ്രിഷ്ടിച്ച മാര്‍ ആലഞ്ചേരി ചുരുങ്ങിയ പക്ഷം അപക്വനായ ഒരു നേതാവാണെന്ന് സ്വയം തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഭാവി ഭരണശൈലിയുടെ ഒരു മുഖവുരയായും ഞങ്ങള്‍ ഇത് കണക്കാക്കുന്നു.




Wednesday, February 22, 2012

He Said It...Or Did He?

“I am and will remain in close contact with the Catholic ministers of Kerala and I hope that they will help to pacify the situation. In particular, I trust in the work of the Tourism Minister, the Catholic KV Thomas, who participated in the consistory in Rome in past days and attended the mass with the Holy Father and the new cardinals: he is a man of great moral stature and of significant influence, both in the local and central government, and he assured me his maximum effort. I guarantee, in the next few days, my constant involvement with the Indian authorities on the matter”. - Cardinal Mar Alancheri

“I learned the story of the Catholic fishermen killed: it is very sad. I immediately contacted the Catholic ministers of Kerala urging the government not to act precipitately. In the episode, of course, there were errors, since the fishermen were mistaken for pirates. But the point is another: it seems that the opposition party wants to take advantage of the situation and exploit the case for electoral reasons, speaking of ‘Western powers’ or the ‘will of American dominance’. - Cardinal Mar Alancheri

(As reported by Agenzia Fides,  Information service of the Pontifical Mission Societies since 1927.)

However, the spokesperson of Alencherry’s Syro Malabar Church , Fr. Thelakkatt , has denied any such remarks by the cardinal. He said that Italian news agency, which has reportedly carried the statement, would have twisted it. The cardinal also didn’t speak to any Catholic ministers on this, he said.








Tuesday, February 21, 2012

പണ്ടൊക്കെ സാത്താല്‍ കൊമ്പും വാലും വച്ച്, ഇപ്പോളാകട്ടെ ജീന്‍സും ഇട്ട് - ഫാ ശാശ്ശേരി

പണ്ടൊക്കെ സാത്താന്‍ കൊമ്പും വാലും വാച്ചായിരുന്നു, എങ്കില്‍ ഇപ്പോള്‍ അവര്‍ ജീന്‍സും ഇട്ടാണ് നമ്മുടെ ഇടയില്‍ വിലസുന്നത് എന്ന് ഫാ ശാശ്ശേരി. അങ്ങനെ ജീന്‍സ് അണിഞ്ഞ സാത്താന്മാരില്‍ വചനം പ്രസംഗിക്കുന്നവര്‍ പോലും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഞായറാഴ്ച പ്രസംഗത്തിലാണ് ഫാ ശാശ്ശേരി പാന്‍റ്സ് ധാരികളായ സാത്താന്മാരുടെ വിളയാട്ടത്തെപ്പറ്റി തന്റെ കുഞ്ഞാടുകളെ ഓര്‍മ്മപ്പെടുത്തിയത്‌. 

Sunday, February 19, 2012

ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ അരങ്ങേറിയത് താടക-പൂതന ദ്വന്തയുദ്ധം




ചിക്കാഗോ കത്തീദ്രല്‍ ദേവാലയത്തില്‍ ഇന്ന് രാവിലെ 11  മണിക്കുള്ള ദിവ്യബലിയില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്ക് വലിയൊരു താടക-പൂതന ദ്വന്തയുദ്ധത്തിനു സാക്ഷികളാകാന്‍ കഴിഞ്ഞു. ഗായകവേദിയില്‍ പ്രസ്തുത വനിതകള്‍ തൊണ്ടയഭ്യാസം നടത്തി ദേവാലയത്തില്‍ ആകമാനം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

കുറെ നാളുകളായി ഗായകസംഘത്തില്‍ തന്റെ സാന്നിധ്യം അറിയിക്കാതിരുന്ന താടക അതിനു പകരം വീട്ടിയെന്നോണം ഇന്ന് മതിയിളകിയ പിടിയാനയെപ്പോലെ അലറിപ്പാടി.  ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന പൂതന പിശാചു ബാധിതയെപ്പോലെ കര്‍ണ്ണ കഠോരമായി കീറിവിളിച്ചു.

പൂതന
താടക
ഉച്ചഭാഷിണിക്കാരന്  ഈ താടക-പൂതന യുദ്ധം നന്നേ പിടിച്ചു എന്നാണു ഞങ്ങള്‍ക്ക് തോന്നിയത്. കാരണം അദ്ദേഹം ഒച്ച ഒന്നിനൊന്നു കൂട്ടി വച്ച് കൊടുക്കുന്നുണ്ടായിരുന്നു എന്നാണു ഞങ്ങള്‍ക്ക് തോന്നിയത്. അതോ ഉച്ചഭാഷിണിക്കാരന്‍ ഒച്ച കുറക്കുന്നതനുസരിച്ചു ഈ താടക-പൂതനമാര്‍  ആഞ്ഞ്‌  കാച്ചി വിടുകയായിരുന്നോ എന്നും ഞങ്ങള്‍ക്ക് സംശയമുണ്ട്‌.

ഏതായാലും പള്ളി വികാരി ഫാ. ജോയിക്ക് കാത് കേള്‍ക്കാന്‍ വയ്യ എന്ന് വേണം ഇതില്‍ നിന്നും അനുമാനിക്കുവാന്‍. കത്തീദ്രല്‍ ഗായക സംഘത്തിന്റെ പാട്ടുകള്‍ ഇത്ര കാലം കേട്ട് അദ്ദേഹത്തിന്‍റെ ചെവി പദമായിപ്പോയതാണോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.

മേല്‍പ്പറഞ്ഞ താടകക്കും പൂതനക്കും ഇടയില്‍ കിടന്നു തിങ്ങുകയാണ് കൊയര്‍ ലീഡര്‍. കാരണം അദ്ദേഹം താടകയുടെ ഭര്‍ത്താവ് ആണ്. അദ്ദേഹം വായടക്കാന്‍ പറഞ്ഞാല്‍ താടക വക വയ്ക്കുമോ? സ്വന്തം ഭാര്യയായ താടകയുടെ വായടപ്പിക്കാന്‍ കഴിവില്ലാത്ത കൊശവന്‍ എങ്ങനെ പൂതനയുടെ വായടപ്പിക്കും?

കാത്  പദം ആണെങ്കിലും അല്ലെങ്കിലും വികാരിയച്ചനും മറ്റു അധികാരികള്‍ക്കും ഇതൊന്നും ഒരു പ്രശ്നമല്ല. ഗായക സംഘത്തില്‍ കിടന്നു ആരൊക്കെ കാറിക്കൂകിയാലും അവര്‍ക്കെന്തു ചേദം? ഈ പൂതനമാരെയും താടകമാരെയും അവരുടെ വാല്യക്കാരെയും എങ്ങനെയെങ്കിലും സുഖിപ്പിച്ചു അങ്ങ് മുമ്പോട്ട്‌ പോകണം. അത്രെയുളൂ അവര്‍ക്ക്.

എല്ലാം കാണാനും കേള്‍ക്കാനും സഹിക്കാനും കുഞ്ഞാടുകള്‍ ഉണ്ടല്ലോ!