Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, March 31, 2012

എലിയെ പിടിക്കാന്‍ കെണി വയ്ക്കാം, ക്ഷുദ്രജീവിയെ പിടിക്കാനോ?

ഈ ബ്ലോഗുകൊണ്ട് താന്‍ ആകെ  പൊറുതി മുട്ടി എന്നും ജീവിക്കാന്‍ തന്നെ  ഒരു ഗത്യന്തരമില്ലെന്നും ഫാ ശശ്ശേരി.

Friday, March 30, 2012

എളിമയുള്ള പിതാവ്

ബിജ്നോര്‍ രൂപതയില്‍ വികലാങ്കര്‍ക്കുള്ള ആശാദീപ് എന്ന സ്ഥാപനം സന്ദര്‍ശിച്ച സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരി അവിടുത്തെ ഒരു അന്തേവാസിയെ സൈക്കിളില്‍ വച്ച് തള്ളിക്കൊണ്ട് നടക്കുന്ന ഒരു ഫോട്ടോ കാണുവാന്‍ ഇടയായി. നമ്മുടെ സഭാതലവന്റെ  എളിമയുടെ തെളിവും ഉദാഹരണവും ആയി ചിലകൂട്ടരും PPO  ബ്ലോഗും അതിനെ ചൂണ്ടിക്കാട്ടി.

എളിമ തീരെയില്ലാത്ത ഒരു വ്യക്തിയാണ് മാര്‍ ആലഞ്ചേരി എന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ ഒരു മിനിറ്റ് ഒരു വികലാംഗനെ തള്ളി നടക്കുന്നതിന്റെ ഫോട്ടോ അദ്ദേഹത്തിന്‍റെ എളിമയുടെ തെളിവായി കാണിക്കുന്നതില്‍ ഞങ്ങള്‍ വലിയ കഴമ്പ് കാണുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ കുഞ്ഞുങ്ങളെ തിരഞ്ഞു പിടിച്ചു കെട്ടിപ്പിടിച്ചു ചുമ്പിക്കുന്നതിനു തുല്ല്യമായെ  ഞങ്ങള്‍ അതിനെ കാണുന്നുള്ളൂ. വെറും ഒരു പബ്ലിസിറ്റി സ്റ്റണ്ട്, അത്ര തന്നെ.

ഒരു മത മേലദ്ധ്യക്ഷന്‍ ഇങ്ങനെ ഒരു ഫോട്ടോ എടുത്തു പ്രസിദ്ധീകരിക്കുന്നതിന്റെ ഔചിത്യബോധത്തെയും  ഉദ്ദേശശുധിയേയും  തന്നെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.

Thursday, March 29, 2012

അള്‍ത്താര മറശീല വിരോധാഭാസം - വി.ഗ്രന്ഥം"

Author: George Katticaren
Editor: സോള്‍ & വിഷന്‍

ക്രിസ്തുവിന്റെ ജീവിതകാലത്ത്‌ ജെരുസലേം ദേവാലയമായിരുന്നു യഹൂദ ജനതയുടെ മതപരമായ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു. പഴയനിയമത്തിലെ ഉടമ്പടി അനുസരിച്ചു മോസസിന്റെ നിയമപ്രകാരം വളരെ വിശ്വസ്തയോടെ മതാനുഷ്ഠാനങ്ങള്‍ നടത്തിയിരുന്ന ഈ്‌ ആരാധനസ്ഥലത്തുതന്നെ യഹൂദര്‍ മൃഗബലിയും നടത്തിയിരുന്നു. പക്ഷെ ക്രിസ്തുവിന്റെ ആഗമനവും കുരിശുമരണവും ഉത്ഥാനവും വഴി സാദ്ധ്യമായത്‌ ഒരു പുതിയ ഉടമ്പടിയാണ്‌. പാപികളായ ജനതയുടെ പാപഭാരം ഏറ്റെടുത്തു പുതിയ യുഗത്തിലേക്കുള്ള വഴി യേശു തുര്രന്നുകാട്ടി. ഒരര്‍ത്ഥത്തില്‍ പഴയ ബലി അനുഷ്ഠാനങ്ങള്‍ പൊളിച്ചെഴുതി.

Wednesday, March 28, 2012

ചിക്കാഗോ അള്‍ത്താരവിരി വീണ്ടും വാര്‍ത്തയില്‍


A Chicago Parishioner said... 
 
ബ്ലോഗ്‌ മാസ്റ്റര്‍ ഈയിടെ പള്ളിയിലോന്നും വരാറില്ലേ? ചിക്കാഗോയിലെ നമ്മുടെ അള്‍ത്താര വിരിയെപ്പറ്റി ഒന്നും എഴുതിക്കണ്ടില്ല. രണ്ടുമൂന്നു ആഴ്ചകള്‍ ആയിട്ട് അള്‍ത്താര വിരി അടക്കുകയും തുറക്കുകയും ചെയ്യുന്നില്ല. Praise the Lord!
 
വര്‍ഷങ്ങള്‍ക്കു ശേഷം മനസമാധാനത്തോടെ ഒരു കുര്‍ബാന കാണാന്‍ പറ്റി. കഴിഞ്ഞ ആഴ്ച്ചകളില്‍ വിരി ഇടാഞ്ഞതുകൊണ്ട് ബിഷപ്പിനോ വികാരിയച്ചനോ, ഈശോ മിശിഹായ്ക്കോ എന്തെങ്കിലും സംഭവിച്ചോ? ഒന്നുമില്ല. അതേസമയം എന്നെപ്പോലെയുള്ള വിശ്വാസികള്‍ക്ക് ആത്മ സമാധാനവും സംതൃപ്തിയും കിട്ടി. 
 
ഇത് നല്ലൊരു തുടക്കമാണ്. ഇനിയും കൂടുതല്‍ മാറ്റങ്ങള്‍ നമ്മുടെ പള്ളിയില്‍ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. രണ്ടിലധികം വര്‍ഷങ്ങള്‍ ആയി കൊടുക്കാതെ മുടങ്ങിക്കിടക്കുന്ന പള്ളിക്കുടിശിഖ കൊടുത്ത് തീര്‍ത്താലോ എന്നാലോചിക്കുകയാണ്. 
 
എന്നെപ്പോലെയുള്ള വിശ്വാസികളുടെ വികാരങ്ങള്‍ മനസ്സിലാക്കി ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ എടുത്ത നമ്മുടെ ബ. വികാരി ഫാ ജോയിക്കും, VG ബ. ഫാ. ആന്റണിക്കും, ബിഷപ്‌ മാര്‍ അങ്ങാടിയത്തിനും ഹൃദയം നിറഞ്ഞ നന്ദി. 
 
ഞായറാഴ്ചകളില്‍ പള്ളിയില്‍ വരാറും ഉണ്ടായിരുന്നു, അള്‍ത്താര വിരി ഉപയോഗിക്കാതിരുന്നത് കാണുകയും ചെയ്തിരുന്നു.. പക്ഷെ അതിനെപ്പറ്റി എഴുതുന്നത്‌ അനുചിതമായി തോന്നിയത് കൊണ്ട് മാത്രം എഴുതിയില്ല. 

വിരി അടക്കുകയും തുറക്കുകയും ചെയ്യാതിരുന്നത് കണ്ടപ്പോള്‍ വളരെ ആശ്ചര്യവും സന്തോഷവും ഞങ്ങള്‍ക്കും തോന്നി എന്ന് സമ്മതിക്കുന്നു. ഇത് ഒരു പെര്‍മനെന്റ് സംഗതിയാണോ എന്ന് അറിഞ്ഞുകൂടാ. എന്തോ കേടു പറ്റിയിരിക്കു കയാണ് എന്നാണു പറയപ്പെടുന്നത്‌. എന്തായാലും ഈ കഴിഞ്ഞ ആഴ്ചകളില്‍ ഉപയോഗ്ക്കാതിരുന്ന പ്രസ്തുത വിരി നന്നാക്കി വീണ്ടും ഉപയോഗിക്കുവാന്‍ അധികാരികള്‍ വലിയ തിടുക്കം കാണിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. 
 
പതിനായിരക്കണക്കിനു ഡോളര്‍ ആണ് ചിക്കാഗോ ഇടവകക്കാര്‍ക്ക്  ഈ വിരികൊണ്ട് നഷ്ടം വന്നിട്ടുള്ളത്. സഭാധികാരികള്‍ക്കു നഷ്ടപ്പെട്ടതോ ആയിരങ്ങളുടെ സല്‍മനസ്സും.

Sunday, March 25, 2012

ഫാ ജോജിക്ക് ശനികാലം

മറ്റെല്ലാ രീതിയിലും വലിയൊരു വിജയം തന്നെയായിരുന്ന കൊപ്പേല്‍ ടാലന്റ് ഫെസ്റ്റില്‍ ചെറിയൊരു കല്ലുകടി ഉണ്ടായതായി വിവധ കമന്‍റ്  കളില്‍ നിന്നും വ്യക്തമായിരുന്നു. ഫെസ്റ്റിന്റെ വിജയത്തിന് വേണ്ടി യന്ജിച്ചവരെ ഫാ ശാശ്ശേരി പൊതുവേദിയില്‍ വച്ച് അഭിനന്ദിക്കുകയും തന്‍റെ നന്ദി അറിയിക്കുകയും ചെയ്തപ്പോള്‍ അതിഥികള്‍ക്ക് സുഭിക്ഷമായ ഭക്ഷണം പാകം ചെയ്യുവാന്‍ രാപ്പകല്‍ കഷ്ടപ്പെട്ടവരെ recognize ചെയ്യുന്നതില്‍ അദ്ദേഹം വീഴ്ച വരുത്തി. അതിലുള്ള രോഷം കൊപ്പെളിലെ ജനങ്ങള്‍ ഈ ബ്ലോഗില്‍ ക്കൂടി പ്രകടിപ്പിക്കുകയും ചെയ്തു. 

Saturday, March 24, 2012

അവര്‍ക്ക് പോപ്പും കല്‍ദായന്‍

Papal Cross
ക്രൂസിഫിക്സ് വാദികളായ ഞങ്ങളുടെ ഏറ്റവും വലിയ സഹായം എന്ന് പറയുന്നത് ക്ലാവര്‍ വാദികളുടെ ബുദ്ധി ശൂന്യതയും വിവരക്കേടുമാണ്. തന്റെ ഏറ്റവും അടുത്ത അനുയായികളെപ്പോലും മാര്‍തോമാ കുരിശു അഥവാ ക്ലാവര്‍ കുരിശു എന്തെന്ന് പഠിപ്പിച്ചു മനസ്സിലാക്കിക്കൊടുക്കുന്നതില്‍ ബ. മാര്‍ അങ്ങാടിയത്ത ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.

ശൂന്ന്യമായ ഏതു കുരിശും മാര്‍ തോമാ കുരിശു ആണെന്നാണ്‌  ഈ ശുദ്ധ മണ്ടന്മാര്‍ ധരിച്ചു വച്ചിരിക്കുന്നത്. മാര്‍പ്പാപ്പ ശൂന്ന്യമായ കുരിശു കയ്യിലേന്തി പ്രദിക്ഷണം നടത്തുന്ന ഒരു ഫോട്ടോ കണ്ടതെ അദ്ദേഹവും അങ്ങാടിയത്തിന്‍റെ മാതൃക പിന്തുടര്‍ന്ന്  കല്‍ദായക്കാരനായി എന്നാണു അവര്‍ പറയുന്നത്. ആട്ടിന്‍ കാഷ്ടവും കൂര്‍ക്കക്കിഴങ്ങും തമ്മില്‍ തിരിച്ചു പറയാന്‍ കഴിയാത്ത ഇതുപോലുള്ള പമ്പര വിഡ്ഢികള്‍ ആണ് മാനിക്കുരിശു മാഹാത്മ്യവും പറഞ്ഞു കൊണ്ട് നടക്കുന്നത്.
Mani Cross

ക്രൂസിഫിക്സിന്റെ ഒരു പ്രതീകമാണ് വെറും കുരിശു. ദേവാലയങ്ങളുടെ മുഖവാരങ്ങളിലും കൊടി മരങ്ങളുടെ ഉച്ചിയിലും, അങ്ങാടിക്കവലകളിലും എന്നുവേണ്ട, മഞ്ഞും മഴയും വെയിലും  കൊള്ളാന്‍ സാധ്യതയുള്ള എല്ലായിടത്തും ആദി കാലം തൊട്ടേ നാട്ടിയിരുന്ന ഒന്നാണ് ശൂന്ന്യമായ കുരിശു. മിക്കവാറും കരിങ്കല്ലില്‍  കൊത്തിയിരുന്ന അവയില്‍ താമരപ്പൂവോ നെറുകയില്‍ ശീര്‍ഷാസനം നടത്തുന്ന പ്രാവോ ഉണ്ടായിരുന്നില്ല. താമരയോ തലകുത്തി അഭ്യാസം കളിക്കുന്ന പ്രാവോ ഇല്ലാത്ത ഒരു കുരിശും മാനിക്കുരിശായി ഞങ്ങള്‍ കണക്കാക്കുന്നില്ല.
BJP Cross

Kuravilangad Cro
അധികാരികള്‍ പറയുന്ന ഏതു അസംബന്ധവും കണ്ണുമടച്ചു വിശ്വസിക്കാന്‍ തയ്യാറുള്ള PPO  (pray , pay  and  obey) ക്കാരെപ്പോലും ക്ലാവര്‍ കുരിശു ശരിക്കും എന്താണെന്ന് പറഞ്ഞു പഠിപ്പിക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. മാര്‍ത്തോമാ കുരിശിനെപ്പറ്റി യുക്തിപരമായി വിശ്വാസികളെ ബോധവല്‍ക്കരിക്കാനും അധികാരികള്‍ക്ക് സാധിക്കുന്നില്ല. അല്ലെങ്കില്‍ എന്തുകൊണ്ട് ഇത്രയൊക്കെ വിവാദങ്ങള്‍ ഒക്കെ ഉണ്ടായിട്ടും മാര്‍ തോമാ കുരിശിനെയും, കല്‍ദായ വല്‍ക്കരണത്തെയും പറ്റി തുറന്ന ഒരു സംവാദത്തിനു അധികാരികള്‍ തയ്യാറാകുന്നില്ല? ഈ വിഷയത്തെപ്പറ്റി ദിവ്യബലി സമയത്ത് ഒന്ന് പ്രസംഗിക്കാന്‍ പോലും ഉള്ള ധൈര്യം അവര്‍ക്കില്ല. കാരണം അവര്‍ പറയുന്ന അസംബന്ധങ്ങളെ ആരെങ്കിലും ചോദ്യം ചെയ്‌താല്‍ അവര്‍ക്ക് ഉത്തരം മുട്ടിപ്പോകും എന്നവര്‍ക്ക് ശരിക്കും അറിയാം. ഒളിച്ചും പാത്തും ഉടായിപ്പില്‍ക്കൂടി വിശ്വാസികളെ കബളിപ്പിച്ചു പാതിരാത്രി കയറ്റിവക്കുന്ന ഒരു കുരിശും സത്യ കുരിശാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

മുങ്ങിച്ചാകാന്‍ തുടങ്ങുന്നവന്‍ കാണുന്ന ഏതു കച്ചിത്തുരുമ്പിനെയും കയറി പ്പിടിക്കുന്ന പോലെയാണ് കല്‍ദായ ഞരമ്പു രോഗികള്‍. പ്രാവും താമരയും ഇല്ലാത്ത വെറും കുരിശു സ്വീകാര്യമാണെന്ന് പറഞ്ഞത് കൊണ്ട്  ഞങ്ങളും കല്‍ദായ ചേരിയിലേക്ക് മാറുകയാണെന്ന് കണ്ടു ഇക്കൂട്ടര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടും.

ഉപ്പൂട്ടിക്കവല കൂടി പോകുന്ന എല്ലാവരും സരസമ്മയുടെ അവിടേക്കല്ല എന്നവര്‍ മനസ്സിലാക്കണം.

സാധാരണ വിശ്വാസികളോട് മാര്‍ തോമാ കുരിശിനെയും കല്‍ദായ വല്‍ക്കരണത്തെയും  പറ്റി പ്രസംഗിച്ചു നേടില്ല എന്ന് നമ്മുടെ അധികാരികള്‍ക്ക് ശരിക്കറിയാം. അതുകൊണ്ട് ഈ നമ്മുടെ തലമുറയെ അവര്‍ എഴുതി തള്ളുകയാണ്. അടുത്ത തലമുറയെ ചാക്കിട്ടു പിടിക്കുക എന്നതാണ് അവരുടെ പ്ലാന്‍. ആ ഉദ്ദേശം വച്ചാണ് നമ്മുടെ ഇടവകപ്പള്ളികളില്‍ കുഞ്ഞുങ്ങള്‍ക്കായി ഇംഗ്ലീഷ് കുര്‍ബാനകള്‍ തുടങ്ങിയിരിക്കുന്നത്. മാര്‍ത്തോമാ കുരിശിനെപ്പറ്റി ആണുങ്ങളോട് സംസാരിക്കാന്‍ മുട്ടിടിക്കുന്ന ഈ ഭീരുക്കള്‍ നമ്മുടെ കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് കിട്ടുന്ന അവസരങ്ങളില്‍ അവരുടെ  തലയിലേക്ക് അത് നിര്‍ബാധം  അടിച്ചു കയറ്റുകയാണ് . ഇളം തലമുറയെ അവരുടെ മാതാ പിതാക്കളില്‍ നിന്നും അകല്‍ത്തി  കല്‍ദായ ച്ചായയില്‍ വാര്‍ത്തെടുക്കുക എന്നതാണ് അവരുടെ പൈശാചിക തന്ത്രം. ഈ ഒരൊറ്റ ഉദ്ദേശം വച്ച് മാത്രമാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി പള്ളികളില്‍ ഇംഗ്ലീഷ് കുര്‍ബാനകള്‍ തുടങ്ങിയിരിക്കുന്നത് എന്ന് നമ്മുടെ മാതാപിതാക്കള്‍ ഓര്‍ത്താല്‍ കൊള്ളാം.



Tuesday, March 20, 2012

താമരകൂരിശ്ശു കെട്ടുകഥ- അപ്പോള്‍ മയിലുകളോ?

Author: George Katticaren, Editor, Soul and Vision

(From L to R, Cardinal Mar Alencherry- Abp.Mar Powethil- Bp.Mar Arackal)
 
കര്‍ത്താവിന്റെ ക്രൂശിതമരണവും ഉത്ഥാനവുമായിരിക്കണം ഒരു ക്രിസ്ത്യാനിയുടെ ജീവിതദര്‍ശനം. മനുഷ്യ നിര്‍മ്മിതമായ അടയാളങ്ങളിലും കഥകളിലും സത്യത്തിന്റെ അoശം തിരിച്ചറിയാന്‍ വിവേകമെന്നഗുണം ദൈവം നമ്മുക്കു തന്നിട്ടുണ്ട്.

Monday, March 19, 2012

സഭാദ്രോഹം ചെയ്യുന്നത് സഭാധികാരികള്‍ തന്നെ

ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് കഴിഞ്ഞയാഴ്ച നടത്തിയ കൊപ്പേല്‍ സന്ദര്‍ശനത്തെ ദൂര്‍ത്ത പുത്രരേ തേടിയുള്ള ഒരു യാത്രയായി PPO (Pray, Pay & Obey) ഗ്രൂപ്പിന്റെ ബ്ലോഗ്‌ വിശേഷിപ്പിച്ചത്‌ കണ്ടു. എന്നാല്‍ ധൂര്‍ത്തനായ ഒരു പിതാവ്, തെറ്റ് മനസ്സിലാക്കി, മക്കളുടെ കാരുണ്യം തേടി ചെന്നതാണ് എന്നാണു ഞങ്ങളുടെ ഭാഷ്യം.

ഒരു പാവം കുഞ്ഞാട് എഴുതുന്നതെന്തെന്നാല്‍ .....


വോയിസ് ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്ന ഞാന്‍ ഇതെഴുതുന്നത് ഒരു പ്രതിഷേധം അറിയിക്കാനാണ്. താങ്കള്‍ ഒരു ബിഷപ്പിനെ തെറി പറഞ്ഞു എന്ന് വേറൊരു ഉത്തരവാദിതപ്പെട്ട ബ്ലോഗ്‌ ആരോപിക്കുന്നു. അവരുടെ ബ്ലോഗില്‍ നിന്നും കടമെടുത്തു പറയട്ടെ. "സാവൂള്‍, സാവൂള്‍ നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത് എന്നുള്ള അശരീരി വോയിസ്‌ ബ്ലോഗില്‍ എഴുതുന്ന തെറി കുട്ടന്മാരുടെ ഉറക്കം കെടുത്തും". ഇത് വായിച്ചപ്പോളാണ് എനിക്ക് മനസിലായത്, താങ്കള്‍ തെറി പറഞ്ഞു എന്ന് പറയുന്ന ബഹു:ബിഷപ്പ് യേശു തന്നെ ആണെന്ന്. അല്ലാതെ യേശു സവുളിനോട് ചോദിച്ച കാര്യം ഇപ്പോള്‍ ഉറക്കത്തില്‍ വേറൊരാള്‍ക്ക് ചോദിക്കാന്‍ സാധിക്കുകയില്ലല്ലോ? ഞാനും ചിലതൊക്കെ പലപ്പോഴും വോയിസില്‍ എഴുതിയിട്ടുണ്ട്. അതെല്ലാം തെറി ആയിരുന്നെന്നും ഇപ്പോഴാണ്‌ മനസിലായത്. ഞാന്‍ നരകത്തില്‍ പോകുമോ എന്നോര്‍ത്ത് പേടി തോന്നുന്നു. ബഹുമാന്യനായ കണ്ണൂക്കടനെപ്പറ്റി നിങ്ങള്‍ അറിയാത്ത മറ്റൊരു കാര്യവും ആ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്. അതായതു, "റോമിലെ ഓറിയെന്റല്‍ കലാലയത്തില്‍ നിന്നും ലിട്ടര്‍ജിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ, മൈനര്‍ സെമിനാരിയില്‍ റെക്ടര്‍ ആയി വര്‍ഷങ്ങള്‍ സേവനം അനുഷ്ടിച്ച ബഹുമാന്യന്‍ അയ പോളി കണ്ണൂക്കാടന്‍ പിതാവിനെയും......" മേല്‍പടി സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് എടുക്കുന്നവര്‍ എല്ലാം യേശുവിന്റെ സ്വന്തം അളാകുമെന്നും അവര്‍ക്കൊന്നും യാതൊരു തെറ്റും ചെയ്യാന്‍ സാധിക്കുകയില്ലെന്നും നിങ്ങള്‍ അറിയേണ്ടിയത് ആയിരുന്നു. അദ്ദേഹത്തിന് മേല്‍പടി ഡോക്ടറേറ്റ് ഉള്ള കാര്യം എനിക്കും അറിവില്ലായിരുന്നു. കേരളത്തില്‍ നിന്നും ഡോക്ടറേറ്റ് എടുക്കാഞ്ഞത് അദ്ദേഹത്തിന് മിനിമം മാര്‍ക്ക് കിട്ടാത്തതിനാല്‍ ആയിരുന്നെന്നു നിങ്ങള്‍ പറഞ്ഞേക്കാം. അത് അസൂയ മൂലമെന്നെ ഞാന്‍ പറയൂ. അടുത്തതായി വേറൊരു കാര്യം. ഒരു CMI വൈദികനെ നിങ്ങള്‍ പീടിപ്പിച്ചിട്ടു അതെല്ലാം ആ പാവം ബിഷപ്പിന്റെ തലയില്‍ കെട്ടി വെച്ചു. ആ ബിഷപ്പിനും ആ ബ്ലോഗിനും യാതൊരു അഭിഷിക്തനായ വൈദികനെയും പീഡിപ്പിക്കാന്‍ പറ്റുകയില്ല. ആ ബ്ലോഗു തന്നെ അഭിഷിക്തരായ അച്ചന്മാരെയും ബിഷപ്പുമാരെയും സംരക്ഷിക്കുന്നതിനു വേണ്ടിയിട്ട് ആണ്. ഈ കാര്യത്തില്‍ ആ ബിഷപ്പും ആ ബ്ലോഗും പറയുന്നത് ആണ് ഞാന്‍ വിശ്വസിക്കുക. എന്തെന്നാല്‍ അവര്‍ ഒരിക്കലും കള്ളം പറയുകയില്ല. എന്റെ തലയില്‍ മാമോദീസ വെള്ളം വീണ അടയാളം ആ ബിഷപ്പെങ്ങാനും മായിച്ചു കളഞ്ഞാലോ? ഞാന്‍ എന്തായാലും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞു. ഇനി ബഹു: കന്നൂക്കാടന്‍ പിതാവിനെ കാണുമ്പോള്‍ അധെഹത്തിനെ കൊണ്ട് എന്റെ തലയില്‍ ചവിട്ടിപ്പിച്ചു അനുഗ്രഹം വാങ്ങണം. പാപ പരിഹാരത്തിനായി അഞ്ഞൂറ് ഡോളര്‍ കൊടുക്കുകയും ചെയ്യും. ഇനി ഏതൊരു ബ്ലോഗിലും ബിഷപ്പ് പറയുന്ന തിരു വചനങ്ങള്‍ മാത്രമേ ഞാന്‍ എഴുതുക ഉള്ളു. (ചില മണ്ടന്മാരായ ബിഷപ്പുമാരെ എങ്കിലും നാട്ടുകാരില്‍ നിന്നും തെറി കേള്‍പ്പിക്കുന്നത് അവരുടെ ശിങ്കിടികള്‍ എന്ന് പറഞ്ഞു നടക്കുന്ന വിഡ്ഢികളായ ചില ബ്ലോഗുകാര്‍ ആണെന്ന് ഒരു ഗുണപാഠം കൂടി ഇതിലുണ്ട്)

വോയിസ്‌ സത്യത്തിന് വേണ്ടി ശബ്ദിക്കുന്നു

ഒരു വ്യക്തിക്കോ, അല്ലെങ്കില്‍ ചുരുക്കും ചില വ്യക്തികള്‍ ഉള്‍പ്പെട്ട ചെറിയ ഒരു പ്രസ്ഥാനത്തിനോ സമൂഹത്തില്‍ സ്ഥായിയായ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയുമോ?

Saturday, March 17, 2012

ധാരണ-തെറ്റിധാരണ

ചിലര്‍ക്കൊരു ധാരണയുണ്ട്. വായനക്കാരുടെ കമ്മെന്റുകള്‍, അല്ലെങ്കില്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടാണ്‌ ഞങ്ങള്‍ ഓരോന്ന് പോസ്റ്റ്‌ ചെയ്യുന്നതെന്ന്. അതൊരു തെറ്റിധാരണയാണ്.

താമരക്കുരിശു വെറും കെട്ടുകഥ


Author: George Katticaren, Editor, Soul and Vision.



സിറോമലബാര്‍ സഭ 2011-2012 പ്രേഷിതവര്‍ഷമായി പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളായി തോമാസ്ളീഹായുടെ പൈത്റ്കത്തില്‍ വിശ്വസിക്കുന്നവരാണ്‌ കേരളത്തിലെ സിറോമലബാര്‍ വിശ്വാസികള്‍.. തെളിവുകളുടെ അഭാവത്താല്‍ ചരിത്രകാരന്മാര്‍ പല ഘട്ടങ്ങളായി പല വിവാദങ്ങള്‍ സൃഷ്ട്ടിച്ചുവേങ്കിലും തോമാസ്ളീഹാ കേരളത്തില്‍ വന്നുവേന്നുള്ള നമ്മുടെ വിശ്വാസത്തെ ആര്‍ക്കും അപകടപ്പെടുത്തുവാന്‍ പറ്റിയിട്ടിയില്ല. പലപ്പോഴും കേള്‍ക്കുന്ന ഒരു പല്ലവി: നമ്മള്‍ തോമാസ്ളീഹായുടെ ആള്‍ക്കാരാണ്‌.

Friday, March 16, 2012

നമ്മുടെ സഭാധികാരികള്‍ക്കു എന്ത് പറ്റി?

തണ്ടിന്‍റെയും മുഷ്ക്കിന്‍റെയും അധികാരത്തിമിര്‍പ്പിന്‍റെയും ലജ്ജിപ്പിക്കുന്ന കഥകളുടെ കര്‍ത്താക്കളായി ഒട്ടു മുക്കാലും സീറോ മലബാര്‍ സഭാധികാരികള്‍  മാറിയിരിക്കുകയാണ്. നിസ്സഹായരും നിര്‍ധനരും നിരുപദ്രവകാരികളുമായ വിശ്വാസികളുടെ മേല്‍ കേരളത്തിലെ ചില മെത്രാന്മാരും വൈദീകരും കുതിര കയറുകയും മൃത ശരീരങ്ങളെ പാഠം പഠിപ്പിക്കുവാന്‍ ശ്രമിക്കുകയും  ചെയ്യുമ്പോള്‍ തന്‍റെ കല്‍ദായ ബീജം പാകുവാന്‍  അമേരിക്കന്‍ വിശ്വാസികളെ നിര്‍ദാക്ഷിണ്യം കൂട്ടബലാല്‍സംഗം ചെയ്യുകയാണ് ചിക്കാഗോ രൂപതാ ബിഷപ്‌ മാര്‍ അങ്ങാടിയത്ത്.

Thursday, March 15, 2012

ശവശരീരത്തിനോട് അനാദരവ്: പള്ളി വികാരിക്കും ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ കണ്ണൂക്കാടനും എതിരെ പോലീസ് കേസ്സെടുത്തു

ശവശരീരത്തിനോട് പകപോക്കി വിശ്വാസികളെ വരുതിയിലാക്കി നിര്‍വൃതികൊള്ളുകയും ശവസംസ്‌കാരത്തിന്റെ പേരില്‍ വില പേശി വിശ്വാസികളെ പീഡിപ്പിക്കുകയും, ശവം വിറ്റ് കാശാക്കുകയും ചെയ്യുന്ന കത്തോലിക്കാ സഭയുടെ പതിവ് രീതിക്ക് തിരിച്ചടി.

Monday, March 12, 2012

മരിച്ചടക്ക് നിഷേധിക്കുന്ന പുരോഹിതര്ക്കെ്തിരെ നടപടിയെടുക്കണം.

കടപ്പാട്: അത്മായാശബ്ദം 


സഭാപരമായ മരിച്ചടക്ക് നിഷേധിച്ചുകൊണ്ട് മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന പുരോഹിതര്ക്കെതിരെ ഒരു വര്ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 297 വകുപ്പുപ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്ന് ഇന്ന് കൊച്ചിയില്ചേര്ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നിര്വാ്ഹകസമിതി യോഗം ഒരു പ്രമേയത്തിലൂടെ കേരള സര്ക്കാ്രിനോടും പോലീസിനോടും ആവശ്യപ്പെട്ടു. ഏതാനും ആഴ്ചകള്ക്കുളള്ളില്‍ കേരളത്തിലുണ്ടായ രണ്ടു സംഭവങ്ങളാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്സിനലിന്റെ ആവശ്യത്തിന് കാരണമായത്.

Sunday, March 11, 2012

എന്‍റെ വീട്ടില്‍ കറന്റ് പോയാല്‍...

 ഹിന്ദു പുരാണത്തില്‍ ശിവ ലിംഗത്തിന്റെ പ്രതീകമായ നിലവിളക്ക്"

അപ്പൊ നിയൊക്കെ വീട്ടില്‍ മെഴുകുതിരി മാത്രെമേ കത്തിക്കാരുള്ള് അല്ലെ രാത്രിയില്‍ കറന്റ്‌ ഒക്കെ പോയാല്‍ അല്ലെ? നിന്ന്റെ ഒക്കെ മനസ്സില്‍ ആരാണാവോ ഇത്രേം വലിയ വിവര കേടു കുത്തി നിറച്ചു തരുന്നത്. നാട്ടില്‍ മത ഭേതമന്യ മിക്ക പരിപാടിക്കും നിലവിളക്ക് കത്തി കാരുണ്ടല്ലോ. നിനെക്കൊക്കെ ഏതേലും സ്റ്റേജില്‍ കേറാന്‍ അവസരം കിട്ടിയാല്‍ ഓടി നടന്നു കത്തിക്കും അല്ലോ നിലവിളക്കില്‍. സ്റ്റേജില്‍ കേറാന്‍ അവസരം കിട്ടിയാല്‍ ശിവന്റെ അന്റെ ആരുടെ ലിംഗം വേണേലും നീ പിടിച്ചോളും അല്ലെ.

അച്ഛന്മാര്‍ തെറ്റ് ചെയ്തെന്നിരിക്കും-അല്മായര്‍ അത് കുത്തിപ്പൊക്കരുത്: ബിഷപ്‌ അങ്ങാടിയത്ത്

അച്ചന്മാരും അധികാരികളും തെറ്റുകള്‍ ചെയ്തെന്നിരിക്കും. അതെല്ലാം അല്മായര്‍ ക്ഷമിക്കണം. അല്ലാതെ കുത്തിപ്പൊക്കുകയല്ല വേണ്ടത്. തന്റെ മുഖ്യ കാര്‍മ്മികത്ത്വത്തില്‍ കൊപ്പെളില്‍ ഇന്ന് രാവിലെ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ അദ്ദേഹം വിശ്വാസികളെ ഉല്‍ഭോദിപ്പിച്ചു. 

Friday, March 9, 2012

കൊപ്പെളില്‍ ഗുണ്ടാവിളയാട്ടമോ?

കൊപ്പേല്‍ മുന്‍ വികാര്‍ ഫാ സജിയുടെ ഫോട്ടോ എടുത്തു മാറ്റാന്‍ വികാരി ഫാ ശാശേരിയുടെ ഒത്താശയില്‍ ചില കുബുദ്ധികള്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഒരു മുന്‍ കൈക്കാരനും ചില പാരിഷ് കൌണ്‍സില്‍ അംഗങ്ങളും കൂടി അത് തിരിച്ചു പിടിപ്പിക്കുന്ന രംഗം ചിലര്‍ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തി എന്ന് ചില വിശ്വസ്ത കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Thursday, March 8, 2012

കൊപ്പേല്‍ പള്ളിയില്‍ ഫാ സജിയുടെ ഫോട്ടോ എടുത്തുമാറ്റാന്‍ ശ്രമം

കൊപ്പേല്‍ പള്ളിയില്‍ സഭാധികാരികല്‍ക്കും മുന്‍ വികാരിമാര്‍ക്കും ഒപ്പം തൂക്കിയിരുന്ന ഫാ സജിയുടെ ഫോട്ടോ എടുത്തു നീക്കാന്‍ ചില കല്‍ദായ ക്ഷുദ്ര ജീവികള്‍ ശ്രമം നടത്തി. കൊപ്പേല്‍ ദേവാലയത്തിന്റെ സ്ഥാപകനും അതുകൊണ്ട് തന്നെ അവിടുത്തെ വിശ്വാസികള്‍ക്ക് പ്രിയപ്പെട്ടവനുമായ ഫാ സജിയുടെ ഫോട്ടോ ഇളക്കി മാറ്റാന്‍ ശ്രമം നടത്തിയതായി ഇന്നലെയാണ് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.

Monday, March 5, 2012

സീറോ മലബാര്‍ സഭക്ക് രണ്ടു പുതിയ മെത്രാന്മാര്‍ കൂടി

സീറോ മലബാര്‍ സഭക്ക് രണ്ടു പുതിയ മെത്രാന്മാര്‍ കൂടി. മോണ്‍. കുരിയാക്കോസ് ഭരണികുളങ്ങര, ഫാ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരാണ് മെത്രാന്‍ സ്ഥാനത്തേക്ക് പുതുതായി ഉയര്‍ത്തപ്പെട്ടവര്‍.

പുതുതായ നിയമിതരാകാന്‍ പോകുന്ന രണ്ടു മെത്രാന്മാരും എറണാകുളം - അങ്കമാലി അതിരൂപതാംഗങ്ങള്‍ ആണ്. അങ്കമാലി തുറവൂര്‍ സ്വദേശിയായ മോണ്‍. കുരിയാക്കോസ് ദീര്‍ഘകാലമായി UN  കാര്യാലയത്തില്‍ വത്തിക്കാന്‍ നയതന്ത്രാലയത്തില്‍ സേവനം ചെയ്തു വരുകയായിരുന്നു. ഇപ്പോള്‍ ജെര്‍മനിയില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹം ന്യൂ ഡല്‍ഹി സീറോ മലബാര്‍  രൂപതയുടെ മെത്രാന്‍ ആയി ആയിരിക്കും നിയമിതനാകുക.

ഇടപ്പള്ളി സ്വദേശിയായ ഫാ ജോസ്പുത്തന്‍വീട്ടില്‍ എറണാകുളം-അങ്കമാലി രൂപതയുടെ Pro -VG  ആയി സേവനം ചെയ്തു വരികയാണ്. മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച് ബിഷപ്‌ ആയതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവില്‍ തക്കലയിലെക്കായിരിക്കും അദ്ദേഹത്തിന്‍റെ നിയമനം എന്ന് പറയപ്പെടുന്നു. എന്നാല്‍ എറണാകുളത്തേക്ക് അദ്ദേഹത്തെ നിയമിച്ചിട്ടു അല്‍പ്പം കൂടി ഭരണ പരിചയം കൂടുതല്‍ ഉള്ള  മാര്‍ ഇടയന്ത്രത്തെയായിരിക്കും തക്കലയില്‍ നിയമിക്കുക എന്നും കേള്‍ക്കുന്നുണ്ട്.

ഏതായാലും അടുത്ത ഒന്ന് രണ്ടു ദിവസങ്ങള്‍ക്കകം പുതിയ മെത്രാന്മാരെയും അവരുടെ നിയമനങ്ങളെയും പറ്റിയുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Saturday, March 3, 2012

പള്ളി കൃഷി, ഡോളര്‍ കൊയ്ത്ത്

ലാസ് വേഗാസ്: 13 .
ലുയിവില്‍: 30.
നാഷ് വില്‍: 30 .
ക്ലീവ് ലാന്ഡ്: 25 .
സാന്‍ അന്റോണിയോ: 24 .

ബോറിംഗ് ആണെന്നറിയാം. എങ്കിലും....

Friday, March 2, 2012

ഓം...ഒളി ക്യാമറാഹീ ശാന്തീ:

PPO അതായത്, pray, pay and obey, ഗ്രൂപ്പില്‍ പെട്ട നപുംസഹങ്ങള്‍ക്ക് സ്വന്തം കിടപ്പറയില്‍പ്പോലും ഒളി ക്യാമറ വയ്ക്കാന്‍ സമ്മതമാണ്- മോണിട്ടര്‍ ചെയ്യുന്നത് അഭിഷിക്തര്‍ ആയ സഭാധികാരികള്‍ ആണെങ്കില്‍.