Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, November 9, 2008

പത്തു മില്ല്യന്റെ പള്ളിയില്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല

ചക്കാഗോ സീറോ മലബാര്‍ ഇടവകക്കാര്‍ വെറും പൊട്ടന്മാരാണെന്നുള്ളതിനു സംശയം വേണ്ട.

സാമാന്യം കൊള്ളാമായിരുന്ന ഒരു പള്ളി നിലവില്‍ ഉണ്ടായിരുന്നിട്ടും അത് അറ്റകുറ്റപ്പണികള്‍ ചെയ്തു നന്നാക്കി എടുക്കാതെ അതിന്റെ പാര്‍ക്കിന്ഗ് ലോട്ടില്‍ പത്തു മില്ലന്‍ മുടക്കി വേറൊരു പള്ളി പണിതിരിക്കുന്നു. വലിയ ബ്രഹ്മാണ്ടമായ പള്ളിയായിരിക്കും, ക്രിസ്തുമസ് , ഈസ്റ്റര്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ പോലും എല്ലാവര്ക്കും ഒന്നിച്ചു ചടങ്ങുകളില്‍ സംബന്ധിക്കാനുള്ള ഇടം പുതിയ പള്ളിക്കുണ്ടാകും എന്നും മറ്റുമുള്ള പഞ്ചാര വാക്കുകള്‍ പറഞ്ഞ് അധികാരികളും നേതാക്കന്മാരും പൊതുജനങ്ങളെ പറ്റിച്ചു. എന്നിട്ട് ഉണ്ടാക്കിവച്ചിരിക്കുന്നതോ? പഴയ പള്ളിയുടെ അത്ര പോലും ഇടം പുതിയ പള്ളിക്കില്ല എന്നതാണ് സത്യം. വണ്ടികള്‍ പാര്‍ക്ക് ചെയ്യാന്‍ പണ്ടുണ്ടായിരുന്ന അത്രയും സൌകര്യവുമില്ല. ഇതിന് പരിഹാരമായി കള്ളക്കുറൂക്കന്മാരായ അധികാരികളും നേതാക്കളും കൂടി മെനഞ്ഞിരിക്കുന്ന തന്ത്രം കുര്ബാനകളുടെ എണ്ണം കൂട്ടി, അല്മായരെ ചിതറിക്കുക എന്നതാണ്. ജനങ്ങള്ക്ക് ഒന്നിച്ചു പങ്കു ചേരാന്‍ പറ്റിയ ഒരു പ്രധാന കുര്‍ബാന എന്നൊന്നില്ല. കുറച്ചു പേരെ 8 ന്റെ കുര്ബാനക്കും, കുറച്ചു പരെ 9:30 ന്റെ കുര്ബാനക്കും പിള്ളേര് സെറ്റിനെ 10:45 ന്റെ മംഗ്ലീഷ് കുര്ബാനക്കുമായി വീതിച്ചു പ്രശ്നത്തിന് പരിഹാരം കാണുക. ഇതൊന്നും പൊതുജനങ്ങള്ക്ക് മനസ്സിലാകുന്നില്ല എന്നാണു ഇവരുടെ വിചാരം.

ഒരു സാധാരണ ഞായറാഴ്ചയിലെ കാര്യം തന്നെ എടുക്കാം. ഒമ്പതരയുടെ കുര്‍ബാനയ്ക്ക് വണ്ടികള്‍ പാര്‍ക്ക് ചെയ്യുവാന്‍ ജനങ്ങള്‍ പെടുന്ന പാട് ! ഇന്നു ഞങ്ങള്‍ ഇക്കാര്യമൊന്നു സൂക്ഷിച്ചു വീക്ഷിച്ചു. ഞൊടിയിടകൊണ്ട് വണ്ടിയിടാനുള്ള ഇടം തീര്ന്നു. ജനങ്ങള്‍ പരക്കം പായുകയായിരുന്നു. അവസാനം ജനങ്ങള്‍ വണ്ടികള്‍ തലങ്ങും വിലങ്ങുമായി കണ്ടയിടങ്ങളില്‍ ഇടുകയായിരുന്നു. ഇക്കണക്കിനു മഞ്ഞു പെയ്യാന്‍ തുടങ്ങിയാലോ? ജനങ്ങള്‍ എന്ത് ചെയ്യും? ജനങ്ങളുടെ പത്തു മില്ലന്‍ പിടുങ്ങിയിട്ട് ഇതിന് സമാധാനം പറയാന്‍ ആരുമില്ലേ? ആരാണ് ഇതിനുത്തരവാദികള്‍? ഇതു ചോദിക്കാനുള്ള തന്റേടം പോലും നമ്മുടെ ആളുകള്‍ക്കില്ലാതെ പോയല്ലോ? ഇതൊരു കത്തീദ്രല്‍ പള്ളിയല്ല, ഭോഷന്മാര്‍ തീര്‍ത്ത ഒരു "വെള്ളാന"യാണ്.

ഒരു മുന്നറിയിപ്പ്: പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നു അധികാരികള്‍ ഇനി ദീര്‍ഘനാള്‍ സ്വപ്നം കാണേണ്ട. കാരണം ജനങ്ങള്‍ ഇളകി തുടങ്ങിയിട്ടുണ്ട്. മംഗ്ലീഷ് കുര്‍ബാനയുടെ സമയത്ത് മലയാളം കുര്‍ബാനയാക്കാന്‍ ജനങ്ങള്‍ നിവേദനം തയാറാക്കിക്കൊണ്ടിരിക്കുന്നതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. ബഹുഭൂരിപക്ഷം ഇടവകക്കാരും മലയാളത്തിനായിരിക്കണം പ്രാധാന്ന്യം എന്ന അഭിപ്രായക്കാരാണ്. ഭൂരി പക്ഷത്തിന്റെ അഭിപ്രായത്തെ മാനിക്കാന്‍ വികാരിയച്ചന്‍ നിര്‍ബന്ധിതനാകും.

ഈ പുതിയ ദേവാലയത്തിന്റെ നിര്‍മാണം പല നേതാക്കളുടെയും അധികാരികളുടെയും ജീവിതത്തിലെ ഏറ്റവും വലിയ ഒരു വിജയമായിട്ടാണ് അവര്‍ കണക്കാക്കുന്നത്‌. എന്നാല്‍ അവരുടെ ഈ വിജയപ്പാച്ചിലില്‍ ബലി കഴിക്കപ്പെട്ടത്‌ പാവപ്പെട്ട ഈ ഇടവകയിലെ ജനങ്ങളുടെ ആവശ്യങ്ങളാണ്. പൊതുജനങ്ങളെ വെറും വിഡ്ഢികള്‍ ആക്കുകയാണ് അധികാരികള്‍ ചെയ്തത്. കൂടാതെ ജനങ്ങളുടെ വിശ്വാസത്തിനു അങ്ങാടിയത്ത് പിതാവ് തന്റെ നടപടികള്‍ കൊണ്ടുണ്ടാക്കിയിട്ടുള്ള ആഘാതം അളവില്ലാത്തതാണ്. ചുവന്ന കര്‍ട്ടനും പ്രാകൃത മരക്കുരിശും തൂക്കി, അദ്ദേഹം നമ്മെ വഴിതെറ്റിക്കുകയാണ്. ഒരു കാര്യം ഞങ്ങള്‍ ഊന്നിപ്പറയുന്നു: നെസ്തോറിയന്‍ പാഷണ്ഠതയിലേക്കാണ് ഈ അന്തിക്രിസ്തു നമ്മെ നയിക്കുന്നത്. ഇദ്ദേഹത്തിന്റെ ചെയ്തികളെ സീറോ മലബാര്‍ അധികാരികള്‍ ഒരു പ്രത്യേക കമ്മീഷന്‍ വച്ചു അന്ന്വേഷിക്കനമെന്നു വീണ്ടും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.

11 comments:

Anonymous said...

Our parking situation is a mess. I would like to see how the village of Bellwood permitted such a church to be built with limited parking spaces.

Anonymous said...

you are absolutely right...it is a surprise how the village permitted such a construction of church.

Anonymous said...

2008 X mas mass will be a mess. Bellwood police will be forced to send back 50% of the Angadiath's bhakthajanam home due to parking cruch. Papers have moved to new cook county attorny general, Belwood police commisioner..

Anonymous said...

We are doing very serious investigation on a wide range subjects. Believe us, this does not look pretty. People have to answer for their doings in US courts. Trust us: this community has been screwed big time. Our VOICE is going to scream for you!

Anonymous said...

We are all screwed. Last sunday we parked in the street. And we payed ten thousand dollars for this church.

Anonymous said...

Guys and hard working ladies, Do you know why Angadi went to Kerala again? its only 2 months he back from India. This time he went to establish that he wanted to participate St. Alphonsamma's event. But the fact is.....Cardinal Sandri from Rome is visiting Kerala...He has received the memmorandum from Chicago....Now Angadi wanted to establish his side before Kakkanad st.Thomas mount put forward their opinion....also Pallickaparamban got fear and shivering...while his 50th anniversary is going on...He invited Angadi to participate...Angadi said...no I can not come...then Pallickaparmban said...Jacob,...you have to utilise the fund you have...you get these opportunity once in life...if People pay the $$$$250 appeal this year increase this to $500 next year..."Have a Glorified priestly life Jacob, than ????????"....we have people in almost all Aramana...we will update you later...

Anonymous said...

Why do we have to pay another $250 for the diocese. So they can have another of so called presbitarium or whatever, for what ever, I don't know. Obama is elected president. But the economy is going down the drain. I am stopping all donations for some time. I cannot afford it, frankly. I am so tired of all this.

Anonymous said...

when people made suggestions before the new church was built, nobody listened.

When the original church was there, parking was tight. Now they built the new church in what used to be the parking lot, so of course, there is no space for parking.

Anonymous said...

i heard that they are planning on turning the original church into a recreation/athletic center ... guess who is going to be paying for it?!

Anonymous said...

"But I say unto you, that in this place is one greater than the temple."—Matthew 12:6.


The curtain and the claver cross are the proof of spiritual drain of the Bishop Angadiath and his priests. They need to pay huge price for these atrocities.


Our so-called Bishop is behind his already decayed pagan theology. If we support his theology fully then we are really going away from the true gospel and it is not good for our future generations. I saw him last week in a local Malayalam paper, presenting a plaque to the Chief Justice of India. Our Bishop cheated his own sheeps and our bishop he already violated the fundamental human right and fundamental law of this country. The Bishop has already lost his credibility as a spiritual head of our community.


The priests are looking for their survival.

I have seen disoriented liturgy in the new cathedral from the beginning. Our Chicago Bellwood church liturgy and Sunday mass is really a circus. Please tell me what we accomplished after the new cathedral. We have had a very good setup from the beginning. The church cheated all faithful and our church authorities divided the community.


"But I say unto you, that in this place is one greater than the temple."—Matthew 12:6.

GIS solutions said...

palliyil poyalalle kuzhappmuloo.nitoyoke aduthu english church onnumillee.enthinada eenariya syromalabar churchil pokunnathu .Bible eduthu vaikkada aaaneram kondu.