ആദ്യമായി ചില സ്ഥിതിവിവരക്കണക്കുകള്‍
- ക്രിസ്മസ്സിന്റെ ചടങ്ങുകളില്‍ ഇന്നലെ കൈക്കുഞ്ഞുങ്ങള്‍ ഒഴികെ ഏകദേശം 1368 പേര് പങ്കെടുത്തു. പള്ളിയുടെ പ്രധാനകവാടത്തില്‍ ഞങ്ങള്‍ രഹസ്യമായി വച്ചിരുന്ന counter ല്‍ നിന്നാണ് ഈ വിവരം കിട്ടിയത്. പള്ളിയുടെ അകവും ബാല്‍ക്കണിയും ചാള അടക്കിയ പോലെ ജനങ്ങളായിരുന്നു.
- 337 കാറുകള്‍ ഉണ്ടായിരുന്നു. 209 പാര്‍ക്കിംഗ് സ്പോട്ടുകളില്‍ 20 ഓളം മഞ്ഞുമൂടിയിരുന്നത് കൊണ്ട് ഉപയോഗശൂന്യമായിരുന്നു. ഉപയോഗ യോഗ്യമായിരുന്നത് വെറും 189 സ്പോട്ടുകള്‍ മാത്രം. അതായത് ബാക്കി 148 ഓളംകാറുകള് പാര്‍ക്കിന്ഗ് ലോട്ടില്‍ നിയമവിരുധമായോ, അല്ലെങ്കില്‍ സ്ട്രീറ്റ്കളിലോ ആയിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. വെരി ഗുഡ് ഫോര്‍ എ ബ്രാന്‍ഡ് ന്യൂ ചര്‍ച്ച്! പൊതുജനങ്ങള്‍ക്കു ഇത് വളരെ വളരെ സൌകര്യ പ്രദമായിരുന്നു!
കണ്ടതും കേട്ടതും
ഹൈ ഹീല്‍ അണിഞ്ഞു വന്ന പല തരുണീമണികളും പള്ളിയകത്ത് കൊക്ക് വെള്ളത്തില്‍ നടക്കുന്ന പോലെയാണ് നടക്കുന്നത് കണ്ടത്. ഐസില്‍ നടക്കുന്നതിലും സൂക്ഷിച്ചാണ് അവര്‍ ഗ്രാനൈറ്റ് നിലത്ത് മന്നം മന്നം നടവച്ച് നീങ്ങിയിരുന്നത്. പലരും തെന്നുന്നത് ഈ ലേഖകന്‍ കണ്ടു. കുണ്ടിയടിച്ചു ഇപ്പോള്‍ നിലം പതിക്കുമെന്ന് പലതവണ വിചാരിച്ചു, അല്ല, കുറ്റബോധത്തോടെ സമ്മദിക്കട്ടെ, ആശിച്ചു. ഒരമ്മിച്ചിയുടെ വടി തെന്നിപ്പോയി. മകളുടെ കയ്യില്‍ താങ്ങിയിരുന്നത് കൊണ്ട് വീണില്ല.
ജോജിയച്ചന് തന്റെ പ്രസംഗത്തില്‍ വളരെ മനസംയമനം പാലിച്ചു. എങ്കിലും ഒരു കുത്ത് ആര്‍ക്കോ കുത്താനും അദ്ദേഹം മറന്നില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു വാചകം ഉദ്ധരിക്കട്ടെ: "നമ്മുടെ സമൂഹത്തെ, ചിലര്‍ പല രീതിയിലും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, അങ്ങനെ ഭിന്നിക്കുന്ന സമൂഹത്തിലേക്ക് ഉണ്ണിയീശോ എങ്ങനെ കടന്നു വരും?" എത്ര ശക്തമായ, വാചാലമായ, പരിശുദ്ധ ആത്മാവാല്‍ പ്രചോതിതമായ വാക്കുകള്‍! എന്നാലും അങ്ങാടിയത്ത് പിതാവിനെ അള്‍ത്താരയില്‍ ഇരുത്തി, അങ്ങനെ മുഖത്തടിച്ചു ജോജിയച്ചന് അധിക്ഷേപിക്കരുതായിരുന്നു. കാരണം അങ്ങേരാനല്ലോ, ഈ ഭിന്നതയുടെ സൂത്രധാരനും, ശില്പിയും.
കുര്‍ബാനയുടെ ഒട്ടുമുക്കാ

പിറവിയുടെ സമയത്ത് കണ്ട കളര്‍ ലൈറ്റ് ഷോ ഗംഭീരമായി. കര്ട്ടന് തുറന്ന്, അള്‍ത്താരയുടെ മുകളിലുള്ള അഞ്ച് ആര്ച്ച്കള്ക്കകത്ത് ലൈറ്റുകള്‍ മാറി മാറി തെളിഞ്ഞത് നല്ല ഒരു നാടക സീനിന്റെ പ്രതീതിയുണര്‍ത്തി.
ക്രിസ്മസ് ചടങ്ങുകളില്‍ ഏറ്റവും പ്രധാനമായത്, കുര്‍ബാനയ്ക്ക് ശേഷമുള്ള വികാരിയച്ചന്റെ അറിയിപ്പുകളായിരുന്നു. 35 മിനിട്ടോളം അദ്ദേഹം അറിയിപ്പുകള്‍ക്കായി എടുത്തു. പൊതുജനങ്ങളെ സോപ്പിട്ടു സോപ്പിട്ടു അദ്ദേഹം ശ്വാസം മുട്ടിച്ചു. അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോള്‍ ഇതു രണ്ടാഴ്ച മുമ്പത്തെ ആന്റണിയച്ചന് തന്നെയോ എന്ന് സംശയിച്ചു പോയി. രണ്ടാഴ്ച മുമ്പ് പ്രസംഗ വേദിയില്‍ നിന്നും ഈറ്റപ്പുലിയെപ്പോലെ ചീറ്റിയലറിയ ആന്റണിയച്ചന് ചെമ്പരിയാടിനെപ്പോലെ ഇന്നലെ ജനങ്ങളെ നക്കിത്തോര്ത്തുകയായിരുന്നു. എല്ലാവരെയും പറ്റി നല്ലത് മാത്രം പറയാനുണ്ടായിരുന്ന അച്ഛന്, പക്ഷെ, ഞങ്ങളെ പ്പറ്റി മാത്രം ഒന്നും പറഞ്ഞില്ല. തിരക്കില്‍ മറന്നു പോയതായിരിക്കും!
ആന്റണിയച്ചന് ഇന്നലെ അള്‍ത്താരയില്‍ നിന്നും പുലമ്പിക്കൊണ്ടിരുന്ന നുണകള്‍ അദ്ദേഹം ശരിക്കും വിശ്വസിക്കുന്നുണ്ടോ? ഒരു പക്ഷെ ഉണ്ടാകാം. ഒരളവുവരെ നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍, നുണയന് തന്നെ തന്റെ നുണകള്‍ സത്യമാണെന്ന് വിശ്വസിക്കും. നമ്മുടെ പള്ളി കണ്ടിട്ട് അത്ഭുതം കൂറുന്ന കാണികള്‍! കര്‍ദിനാള്‍ വരെ ഞെട്ടിപ്പോയി! വര്‍ക്കി പിതാവ് കൊതി വിട്ടു! ഞങ്ങളുടെ അഭിപ്രായത്തില്‍ ആ വളയം കണ്ടിട്ട് ഞെട്ടാത്തവരുണ്ടാകില്ല. ഇടത്തും വലത്തും ഇരിക്കുന്ന രണ്ടു കുരിശുകള്‍ കണ്ടാല്‍ മാര്‍പ്പാപ്പപോലും കിടുങ്ങിപ്പോകും. അവിടെ കാണിച്ചു വച്ചിരിക്കുന്ന ബാലിശമായ പേക്കൂത്തുകള്‍ കണ്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കാത്ത മനുഷ്യരുണ്ടാകുമോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. പഴമൊഴി പറയും പോലെ, "നാണമില്ലാത്തവന്റെ ആസനത്തില്‍ ആല് മുളച്ചാല്‍ അതും അവനൊരു തണല്‍". ബ. ആന്റണിയച്ചാ, അച്ഛന് പറയുന്ന ഈ BS എല്ലാം വിശ്വസിക്കാന്‍ തക്ക മണ്ടന്മാരാണ് ഞങ്ങള്‍ എല്ലാവരും എന്ന് അങ്ങ് ശരിക്കും വിശ്വസിക്കുന്നുവോ?
പിന്നെ mortgage നെപ്പറ്റിയും മറ്റുമുള്ള കണക്ക് പറഞ്ഞത് കെട്ടു. ജനങ്ങള്‍ക്ക് കേള്‍ക്കേണ്ട കണക്കതല്ല. അവര്‍ക്ക് കേള്‍ക്കേണ്ടത് കിട്ടിയ പൈസ എങ്ങനെ ചെലവാക്കി എന്നതിന്റെ കണക്കാണ്. അത് പറയേണ്ട വേദിയും പള്ളിയല്ല. കൊട്ടക്കമ്മതിയല്ല, വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ജനങ്ങളെ ബോധിപ്പിക്കണം. ആവശ്യപ്പെടുന്നവര്‍ക്ക് അതിന്റെ കോപ്പി കൊടുക്കാനും അധികാരികള്‍ ബാധ്യസ്ഥരാണ്.
അടുത്ത പാസ്റ്ററല്‍ കൌണ്സിലില് മല്‍സരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ട യോഗ്യതകളെപ്പറ്റി അച്ഛന് വിവരിച്ചത് വളരെ കൌതുകകരമായി. "പള്ളിയോടും അധികാരികളോടും സഹകരിച്ചു നില്ക്കുന്നവര് മാത്രം മുമ്പോട്ട് വന്നാല്‍ മതി. പള്ളിയുടെയും ഇടവകയുടെയും വികസന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ അവര്‍ റെഡി യായിരിക്കണം. അധികാരികളെ അനുസരിക്കുന്നവര്‍ മാത്രം മതി. അല്ലാത്തവര്‍ വേണ്ട." നാട്ടിലെ നാറിയ രാഷ്ട്രീയക്കാര്‍ പോലും ഇത്രയും തുറന്നു പറയില്ല. ഇതിന്റെ അര്‍ത്ഥം എന്താണ്? അധികാരികള്‍ക്ക് വേണ്ടത് ഒരു റബ്ബര്‍ സ്റ്റാമ്പ് മാത്രം. അവരുടെ പ്രഷ്ടഭാഗം താങ്ങി നില്‍ക്കുന്നവരെ മതി. "ഇടവകയുടെ വികസന പ്രവര്‍ത്തനങ്ങള്‍" എന്ന് കേള്‍ക്കുമ്പോള്‍ ഭയമാകുന്നു. അടുത്ത പള്ളിയുടെ കാര്യമാണോ? പഴയ പള്ളി ഇടിച്ചു പൊളിച്ചു കളഞ്ഞു, പരിഷ് ഹാള്‍ പണിയാനുള്ള പ്ലാന്‍ ആണോ? കര്‍ത്താവേ, കഴിയുമെങ്കില്‍ ഈ കയ്പുള്ള കാസാ എന്നില്‍ നിന്നും എടുത്ത് മാറ്റേണമേ!
അച്ഛന് പറഞ്ഞ കണക്കുകള്‍ കേട്ടതില്‍ നിന്നും തല്ക്കാലം നമ്മള് ഓക്കേയാണ്. വായ്പ അടയ്ക്കാന്‍ ഇപ്പോള്‍ പ്രശ്നമില്ല. 29000 mortgage payment. പക്ഷെ ഒരു 750,000 ലൈന്‍ ഓഫ് ക്രെഡിറ്റ്. അത് മൂന്നു കൊല്ലം കൊണ്ടു കൊടുത്താല്‍ മതി! 22000 parish pay വരവുണ്ട്. പിന്നെ പത്തിരുപതിനായിരം ഡോളര്‍ ഞായറാഴ്ച പിരിവ്. എന്താ മോശം! ഇക്കണക്കിന് പോയാല്‍ എല്ലാവര്ക്കും ആനുപാതികമായ ഒരു refund പ്രദീക്ഷിക്കാമല്ലോ!
ഓ, പിന്നെ ഒരു പ്രത്യക ന്യൂസ്. സത്യമാണോ എന്നറിയില്ല. എന്തെങ്കിലും സാമ്പത്തിക പ്രതിസന്ധി പള്ളിക്ക് ഭാവിയില്‍ നേരിടേണ്ടി വന്നാല്‍ അതിന് പരിഹാരമായി ഒരു നിര്‍ദ്ദേശം പാസ്റ്റരല്‍ കമ്മിറ്റിയില്‍ വന്നിട്ടുണ്ട്. അതായത് ഇനിയുള്ള ഞായരാഴ്ച്ചകളിലെ പിരിവ് കൊണ്ട് മുഴുവന്‍ ലോട്ടറി ടിക്കെറ്റ് വാങ്ങുക. എന്നെങ്കിലും മെഗാ മില്യണ്‍ അടിക്കാതിരിക്കില്ല എന്നാണ് CPA മാരുടെ കണക്കുകൂട്ടല്‍! ഞങ്ങളെപ്പോലെയുള്ള വിമര്‍ശകരുടെ വായ അടപ്പിക്കാന്‍ ഇതു മാത്രമാണത്രേ ഒരു പോംവഴി! പള്ളിയുടെ tax id യുടെ ഉപയോഗം എല്ലാവര്ക്കും ഉപയോഗിക്കാം എന്ന് നിയമം ഭേദഗതി വരുത്തി, ഉപഭോക്താക്കളായ നമ്മള് tax ഇനത്തില്‍ ലാഭിക്കുന്ന 10% പള്ളിക്ക് സംഭാവന ചെയ്യാനുളള ഒരു നിര്‍ദ്ദേശം ഞങ്ങളുടെ ഒരു വായനക്കാരന് വിന്‍സില്‍ നിന്നും വന്നതും പള്ളിക്കമ്മിറ്റിയുടെ ഗൌരവതരമായ പരിഗണനയിലാണ്. സൊ, ദെയര്‍ ഈസ് നോ റീസണ്‍ വൈ വീ ക്യനോട്ട് ഹാവ് എ മെറി ക്രിസ്ത്മസ്!
6 comments:
mone gunesha,
ninte comment kalakki...This is absolutely what i felt yesterday. I think your article relected the feelings of the majority of parishoners...you should stick to this kind of article...kalakki mone...
Thoppi vachcha mootha kaththanaar irikkumbol anthony kaththannarkku pathappikkaathe pattumo...allengil pani pokum mone...Now we understood why vicari was barking for couple of sundays...pani poyilla ennu ee adutha divasam aanu aashaan manasilakkiyathu...keralathile tharam thaana raashtreeyakaarude karanam marichil poleyaayi vicariyude soap innale...good job vicariacha...ari kaashu achanu orikkallum muttilla...
Mone gunesha...couple of time I had difference of opinion with you...but this article....absolutely amazing...thanks from dineshan and family and friends...vicari iniyengilum kannu thurakkatte ennu prarthikkam...to be honest with you..ippol vicariye kaanumbol sahathaapam aanu ketto..jeevikkan vendi marikkan nadakkunna vicari...once again congratuations and "keep it up". It is a good thing that the old parish council members will be out the door by next month. Unfortunately vicari is looking for some rubber stamps so he can be a "madhayaana". althaarayill kayari ninnulla ee velluviliundalo...that is not good...
Joji achan"s sermon was amazing too..he tried to say something which antony achan was not able to..look like he have backbone...why cant he be the next vicar??????
//ധൂമക്കുറ്റിയും കിലുക്കിക്കൊണ്ട് അള്‍ത്താരയില്‍ വെളിച്ചപ്പാടിനെപ്പോലെ നെട്ടോട്ടം ഓടുന്നത് കുഞ്ഞുങ്ങള്‍ക്ക് കൌതുകകരമായ കാഴ്ചയായിരുന്നു. ചങ്ങലയുടെ ശബ്ദം മൈക്കില്‍ കൂടി കേട്ടപ്പോള്‍ പണ്ട് കൊച്ചു കേരളത്തില്‍ നാട്ടിന് പുറത്തു കൂടി ഇടക്കാലിട്ട കൊമ്പനാന നടന്നു പോകുന്ന രംഗം ഓര്‍മ്മ വന്നു.//
hahaha
A Church ward member said
What Would Jesus Do?
Just after yesterday’s HOLY THIRU PPIRAVY, I saw darkness and then I saw Angadiath Bishops’ purple underwear skate though the circus rings before the X’mas Vigil mass. We need some more LED style ladies to perform dance in the church during the mass along with dhoopakutty chattan’s performance and other priestly clowns. From where this idiot got courage to do this types of unholy things in the church.
There are so many talented priests and Bishops in India. Why Chicago Syro Malabar Church dumped with these all priestly wastes for us in USA. The real enemies of our community are the so called disgraced Bishop Angadiath, Fr. Kaduppil (an opportunist and he exhausted with his old stocks), and the Senior Vicar Antony. May be Fr. Antony is looking for a Vicar General Post. Once, Fr. Antony lifted the Bishop Angadiath unto the level of Jesus during a Sunday homily. If you replay the old tapes you could definitely witness this fact.
We need a new BISHOP and a new administration for our common good.
To Rev. Fr. Antony,
What Would Jesus do?
The VEIL and the BLACK WOOD (claver cross, the carpenters waste wood) in the altar is a disgrace to the community and to the Chicago Syro Malabar Diocese. As our pastor, Fr. Antony needs to take action to remove the tent setup from the holy place first. Let him show his leadership first in our church Altar. The youth are going out of the community because the Chicago Syro church teachings are against the Holy Catholic Church. They publicly taught against Latin Church and at same time their priests are begging and clinging for a priestly job in Latin diocese. They have already spoiled our community.
New poll please: should parents have a say in their children's CCD education and/or selection of the DRE? Yes, No, or Don't care either way
Based on the results of the ongoing poll on this website, it looks like the people of our church are tired of the chevalier attitude and decisions of the so-called parish leaders.
Whoever made that decision to force children in CCD to attend Qurbana separate from their families is causing division in the Church.
Matthew 18:6 "But whoso shall offend one of these little ones which believe in me, it were better for him that a millstone were hanged about his neck, and that he were drowned in the depth of the sea."
Post a Comment