

9.5 മില്യണ്‍ (95 ലക്ഷം) ഡോളര്‍ ചെലവ് ചെയ്തു ചിക്കാഗോയില്‍ ഞങ്ങള്‍ പണി തീര്‍ത്ത മനോഹരമായ പുതിയ ദേവാലയത്തിന്‍റെ മദ്ബഹ മതഭ്രാന്ത് കയറിയ ഞങ്ങളുടെ മെത്രാന്‍ മാര്‍ അങ്ങാടിയത്ത് അപരാധിച്ചിരിക്കുന്നത് കണ്ടാലും. അഖില ലോക കത്തോലിക്കാ സഭക്ക് തന്നെ അപമാനമായ മെത്രാന്‍റെ ഈ നടപടിയെ ശക്തിയായി അപലപിക്കുവാന്‍ ലോക മേമ്പാടുമുള്ള സഭാ സ്നേഹികളായ എല്ലാ സഹോദരരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാന്. ഞങ്ങളുടെ പിതാവിന്‍റെ തല നേരെയാക്കി നേര്‍വഴിക്ക് തിരിക്കുവാനും, അതുവഴി ലോകമെമ്പാടുമുള്ള മനുഷ്യരുടെ പരിഹാസത്തില്‍ നിന്നും ഞങ്ങള്‍ ചിക്കാഗോക്കാരെ രക്ഷിക്കുവാനും നിങ്ങളുടെ മുട്ടിപ്പായ പ്രാര്‍ഥനക്കും ശക്തിയായ പ്രതികരണത്തിനും മാത്രമെ കഴിയൂ. ഈ കാഴ്ച കണ്ടാല്‍ ഞെട്ടാത്ത മനുഷ്യരോ തകരാത്ത ഹൃദയങ്ങളൊ കരയാത്ത ദൈവങ്ങളോ എവിടെ?