Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, February 15, 2009

മരിച്ചത് നടരാജനോ അതോ നടേശനോ ?

ചിക്കാഗോയുടെ സ്വന്തം കലാകാരന്‍ മി. നടേശന്‍ പണിക്കര്‍ കാറപകടത്തില്‍ അതിദാരുണമായി അകാല ചരമം പ്രാപിച്ച വിവരം അമേരിക്കയില്‍ അറിയാത്തവര്‍ അധികം ഉണ്ടാകുമെന്ന് തോന്നുന്നില്ല. മികച്ച തബലിസ്റ്റ്, ചെണ്ട മേള വിദ്വാന്‍, മിമിക്രി ആര്‍ടിസ്റ്റ്, നൂറുകണക്കിന് ശിഷ്യര്‍ക്ക് ഗുരു എന്നീ നിലകളില്‍ ആരാധകരുടെ ഹൃദയങ്ങളില്‍ അസൂയാര്‍ഹമായ ഇടം നേടിയ വലിയൊരു കലാകാരനായിരുന്നു മിസ്റ്റര്‍ പണിക്കര്‍. സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാദമിയില്‍ തബല, ചെണ്ട അധ്യാപകനുമായിരുന്നു മരിക്കുമ്പോള്‍ അദ്ദേഹം.

എന്നിട്ടും ഈ മാന്യ വ്യക്തിയുടെ ചരമ അറിയിപ്പിന് അദ്ദേഹത്തിന്റെ പേരു പോലും നേരെ ഓര്‍ത്തിരിക്കാന്‍ നമ്മുടെ ബഹുമാന്യ വികാരി ഫാ. ആന്റണിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയുടെ അവസാനം അറിയിപ്പിനിടയ്ക്കും, മറ്റു പല പ്രധാന വേദികളിലും, നടേശന്‍ പണിക്കര്‍ എന്നതിന് പകരം "നടരാജന്‍" എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്തതായി ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു . സീറോ മലബാര്‍ സമൂഹവുമായി ഇത്ര അടുത്തിട പഴുകുന്ന ഒരു വ്യക്തിയുടെ ചരമ അറിയിപ്പിന് പോലും അദ്ദേഹത്തിന്റെ പേര് ഓര്‍ത്തിരിക്കാന്‍ അച്ചന് കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ തലയില്‍ കൂടി ഓടുന്നത് എന്താണ്. നിരുപദ്രവകാരിയായ പാവം നടേശനെ അച്ഛന്‍ നടരാജനാക്കിയെങ്കില്‍ ഈ ഇടവകയിലെ അംഗങ്ങളായ പാവപ്പെട്ട ഞങ്ങളുടെ ഗതി എന്താണ്?

കലാപ്രേമിയാണ്, സംഗീത പ്രേമിയാണ്‌ എന്നൊക്കെ പലപ്പോഴും നമ്മുടെ അച്ഛന്‍ അഭിമാനം കൊള്ളുന്നത്‌ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ വെറും പൊള്ളയായ വാക്കുകളായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. മി. നടേശന്‍ പണിക്കര്‍ ആരായിരുന്നു, അദ്ദേഹത്തിന്റെ വില എന്തായിരുന്നു, ഇതൊക്കെ അദ്ദേഹത്തിന്‌ ഒരുപക്ഷെ മനസ്സിലായത് ബുധനാഴ്ച വൈകിട്ട് മുതുകാരണവരെയും താങ്ങി നടേശന്റെ വേക്കിനു വന്നപ്പോഴായിരിക്കാം. മി. നടേശനെ അവസാനമായി കാണാന്‍ തടിച്ചു കൂടിയിരുന്ന വിവിധ മദസ്ഥരായ ജനസഞ്ചായത്തെ കണ്ടപ്പോള്‍ ഒരു പക്ഷെ അച്ചന് മനസ്സിലായിക്കാണും ഇത് മിസ്റ്റര്‍ നടേശന്‍ പണിക്കരാണ്, വെറും നടരാജനല്ല എന്ന്.

2 comments:

Anonymous said...

You are picking on achan for everything. I was at that mass. It was only a slip of tongue. Please give him a break.

Anonymous said...

hey syro voice,

yor are too slow with your news. not impartial either. You put nadesans death in the voice even though he is not our parish member. but you didnt not put scaria chennikkaras death in the voice. why? He helped our parish, parishners different ways. Poor man never looked for any leadership or anything. I think he should be recognized. We expect diplomacy from u Mr.VOICE.
Our church altara already cracked into two according to who's wish? Not gods wish. Anyway I heard something like that. Please go there and have a close look at it. Make sure you take your camera with you. Once again Keep everything up todate.
GOD HAS SPECIAL PALANS ABOUT YOU.
GOOD LUCK.