Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, February 15, 2009

ഊപ്സ് ... സെലെക്ഷന്‍ അസാധുവാക്കി

മിഡ് വെസ്റ്റ് വാര്‍ഡിലെ ജനങ്ങള്‍ പതിനൊന്ന് സ്ഥാനാര്ത്തികളില്‍ നിന്നും വളരെ കഷ്ടപ്പെട്ട് സെലെക്റ്റ് ചെയ്ത സെബാസ്റ്റൃന്റെ സെലെക്ഷന്‍ വികാരിയച്ചന്‍ നിഷ്കരുണം അസാധുവാക്കി. ആശാന്‍ രണ്ടു കൊല്ലമായി പള്ളിക്ക് വേണ്ട പദസാരം കൊടുത്തിട്ടില്ല എന്നുള്ളത് സത്യം തന്നെ. പക്ഷെ പുറത്താക്കലിന് ഇതാണ് കാരണം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ആള്‍ അധികാരികള്‍ക്ക് അഭികാമ്യനല്ലായിരുന്നു അത്ര തന്നെ. വേണ്ടപ്പെട്ടവനായിരുന്നെങ്കില്‍ പൈസക്കാര്യത്തിനു അച്ഛന്‍ എന്തെങ്കിലും പരിഹാരമുണ്ടാക്കിയേനെ. പള്ളിക്കമ്മിറ്റിയില്‍ അതുമിതും പറയാന്‍ സാധ്യതയുള്ളവരെ വേണ്ട അത്ര തന്നെ. തിരുവായ്ക്ക് എതിര്‍വായുണ്ടാകരുത് എന്നെ അച്ഛന്‌ നിര്‍ബന്ധമാണ്‌.

vincent de paul ലെ സെലെക്ഷനും അച്ഛന്‍ പെന്റിങ്ങില്‍ വച്ചിരിക്കയാണ്. സ്ഥാനാര്‍ഥികള്‍ പോള്‍ പറമ്പിയും ജോയച്ചന്‍ പുതുക്കുളവുമാകുമ്പോള്‍ അച്ഛന്റെ ഈ നടപടിക്ക് പിന്നിലെ രഹസ്യം മനസ്സിലാക്കാം. ആറു മാസത്തേക്ക് സെലെക്ഷന്‍ നീട്ടി വച്ചിരിക്കയാണെന്നാണ് അറിവ്. അപ്പോഴേക്കും അധികാരികള്‍ക്ക് അഭികാമ്യനായ ഒരുത്തനെ സംഘടനയില്‍ വളര്‍ത്തിയെടുത്ത് , സ്ഥാനാര്‍ഥിയാക്കി, സെലെക്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് അച്ഛന്റെ കണക്കുകൂട്ടല്‍.

ഇതിനിടക്ക്‌, ജോഷി വല്ലിക്കളവും ചാന്ദുപൊട്ടും തമ്മിലുള്ള ദ്വന്ദയുദ്ധം എത്രത്തോളമായെന്നു ഒരറിവുമില്ല. ഇതിനൊരറുതി കാണാതെ അമറുന്ന അമ്മായി അടങ്ങുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

2 comments:

Anonymous said...

What's up guys? I don't see that many comments anymore, looks like people are losing interest in this subject. Good luck to you all!

Anonymous said...

'Amarunna Ammayee'. Congratulations I like this usage......