Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, March 16, 2009

ഫസ്റ്റ് ഇമ്പ്രഷന്‍, ഗുഡ് ഇമ്പ്രഷന്‍!

ഒടുവില്‍ അദ്ദേഹത്തെ നേരിട്ടു കണ്ടു. അച്ഛനെ. പുതിയ അച്ചന്‍, ഫാ. ജോന്‍സ്ടീയെ. പരിചയപ്പെട്ടു. ഹൃസ്വമായി സംസാരിക്കുകയും ചെയ്തു. ഇന്നലെ.

ആദ്യ ഇമ്പ്രഷന്‍: കൊള്ളാം. വളരെ സൌമ്യന്‍. വളരെ എളിയ മനുഷ്യന്‍. ആത്മ ചൈതന്യം ഉള്ളവനാണെന്ന് തോന്നുന്നു.

സാധാരണ ടൈപ്പ്, ഒരു തരം ഒരേ അച്ചില്‍ വാര്‍ത്തെടുത്ത, മുശടന്‍, മൂരാച്ചി മരപ്പട്ടിത്തലയന്‍ കത്തനാമ്മാരെപ്പോലെയല്ല അദ്ദേഹം . രക്തവും, മാംസവും, മജ്ജയുമുള്ള ഒരു നല്ല മനുഷ്യനാണെന്നു തോന്നുന്നു. തല്‍ക്കാലത്തെ കാര്യമാണ് പറയുന്നത്. പിന്നീടുള്ള കാര്യം ദൈവം തമ്പുരാനറിയാം. കാരണം ഏത് നല്ല അച്ഛനെയും അങ്ങാടിയത്തിന്റെ കയ്യില്‍ കിട്ടിയാല്‍ കുരങ്ങിന്‍റെ കയ്യില്‍ പൂമാല കിട്ടിയപോലെയാണല്ലോ! അങ്ങോര് ഈ പാവത്തിനെയും കരിക്കാട്ടിക്കളയുമോ എന്ന ഭയമാണ് ഈയുള്ളവന്.

ഏതായാലും ഒത്തിരി സൊള്ളാന്‍ പറ്റിയില്ല. കാരണം ആന്റണിയച്ചന്‍ തന്നെ. സംശയരോഗിയായ ഭര്‍ത്താവിനെപ്പോലെ അദ്ദേഹം അവിടെ നിന്നു വൈക്ലബ്യപ്പെട്ടു ഞെളിപിരി കൊള്ളുകയായിരുന്നു. കാണുന്നവരെല്ലാം അദ്ദേഹത്തിന്‌ പന്തക്കാരാണല്ലോ!

എങ്കിലും ഒരു കാര്യം പറയാതെ വയ്യ. ആ സംഗീത രോഗം ബാക്കിയുണ്ട് ഇഷ്ടന്. തല്‍ക്കാലം നമുക്കത് അവഗണിക്കാം. കാരണം നമ്മുടെ പള്ളിയില്‍ ഇപ്പോള്‍ അതില്ലാത്തത് ആരാ ഒരാളുള്ളത്? ആന്റണിയച്ചന്‍ തൊട്ട്, ആനിയമ്മ, അച്ചാമ്മ, സൂസമ്മ വരെ ഈ രോഗത്താല്‍ പീഡിതരാന്.

പിന്നെ, ജോന്‍സ്ടി അച്ചന് പാടാന്‍ ഇത്തിരി കഴിവ് കൂടുതലുണ്ടെന്ന കുറവേയുള്ളൂ!

1 comment:

Anonymous said...

"ഏതായാലും ഒത്തിരി സൊള്ളാന്‍ പറ്റിയില്ല. കാരണം ആന്റണിയച്ചന്‍ തന്നെ. സംശയരോഗിയായ ഭര്‍ത്താവിനെപ്പോലെ അദ്ദേഹം അവിടെ നിന്നു വൈക്ലബ്യപ്പെട്ടു ഞെളിപിരി കൊള്ളുകയായിരുന്നു."

Sounds like a woman wrote this! Are you a woman? Wow!!!