കഴിഞ്ഞ ഞായറാഴ്ച പന്തക്കുസ്ഥ പെരുന്നാല്ലായിരുന്നുവല്ലോ.
ജോണ്‍സ്റ്റീ അച്ഛന്‍ ഓവര്‍ ടൈം പേ പോലുമില്ലാതെ ഡബിള്‍ ഡ്യൂട്ടി യായിരുന്നു. എട്ടിന്റെയും പതിനൊന്നിന്റെയും കുര്‍ബാനയ്ക്ക് കാര്‍മ്മികന്‍ അദ്ദേഹം തന്നെ.
ആധുനിക യുഗത്തിലെ ബാബേല്‍ ഗോപുരമാണ് നമ്മുടെ ദേവാലയമെന്നറിയാം. അച്ചന്മാര്‍ പറയുന്നതോ, പ്രാര്‍ത്ഥിക്കുന്നതോ, പാടുന്നതോ വിശ്വാസികള്‍ക്ക് മനസ്സിലാകുക അസാധ്യം. എങ്കിലും കുറെ പേരെങ്കിലും ജോണ്‍സ്റ്റീ അച്ഛന്റെ അന്നത്തെ പ്രസംഗം ശ്രദ്ധിച്ചു ശ്രവിച്ചുവെന്ന് വിശ്വസിക്കുന്നു. രണ്ടു കുര്‍ബാനക്കും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ തീം ഒന്നു തന്നെയായിരുന്നു- നമ്മുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ അസാന്നിധ്യം കൊണ്ടുണ്ടാകുന്ന കുറവുകള്‍.
ജോണ്‍സ്റ്റീ അച്ഛന്റെ പാട്ടും കേട്ട് കണ്ണുമടച്ച് ദിവാ സ്വപനം കണ്ടുകൊണ്ടിരുന്ന ആന്റിമാറും, മുന്‍ ബഞ്ചിലിരിക്കുന്ന ആന്റിമാരുടെ തരിശു ഭൂമിയില്‍ കണ്ണും നട്ട് വാ പൊളിച്ചിരുന്ന നമ്മുടെ ആവറേജ് ചേട്ടന്മാരും അദ്ദേഹത്തിന്റെ പ്രസംഗം ശരിക്കും ശ്രദ്ധിച്ചിരിക്കാന്‍ സാധ്യതയില്ല. അവരുടെ അറിവിലേക്കായി അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ സാരം:
"ഒരു മഹാരാജാവ് വലിയൊരു ദേവാലയം പണിയുന്നു..... ഇതിലേയ്ക്കായി വിദേശങ്ങളില്‍ നിന്നും കൊത്തുപണികള്‍ ചെയ്ത സ്തൂപങ്ങള്‍ കൊണ്ടുവരുന്നു... വര്‍ണ്ണ ശബളാഭമായ ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നു...മനോഹരമായ കൊത്തുപണികള്‍ കൊണ്ട് നിറയ്ക്കുന്നു.... അങ്ങനെ ബാഹ്യമായി പരമാവധി മനോഹരമായി ആ രാജാവ് ആ ദേവാലയം പണി തീര്‍ക്കുന്നു.
പക്ഷെ!
പക്ഷെ, ആ ദേവാലയത്തിന് ഒരു ചൈതന്യവുമില്ല. മാന്യതയില്ല. ഐശ്വര്യമില്ല. ഐക്യമില്ല. ദൈവ സാന്നിധ്യമില്ല!!!!!
കാരണം? കാരണം രാജാവിന്റെയും മറ്റ് കാര്യാക്കാരുടെയും അധര്‍മ്മങ്ങളും, ദുഷ്കര്‍മ്മങ്ങളും, സ്വാര്‍ത്ഥ താല്പര്യങ്ങളും മൂലം അവിടെ പരിശുധാത്മാവിന്റെ സാന്നിധ്യമുണ്ടായില്ല. സ്വന്തം പ്രകീര്‍ത്തിക്കും, പേരിനും വേണ്ടി മാത്രമാണ് അയാളത് പണി തീര്‍ത്തത്. അതുമൂലം ആ ദേവാലയത്തില്‍ ഉണ്ടായിരുന്നത് അനൈക്ക്യവും അസമാധാനവും മാത്രം.....പരിശുധാത്മാവിന്റെ സാനിധ്യമുണ്ടാകാതെ ഐക്യവും, സമാധാനവും, ഐശ്വര്യവും, സന്തോഷവും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകില്ല."
നമ്മുടെ ബിഷപ്പും, ആന്റണി കത്തനാരും, കടുപ്പനും കോര്‍ കമ്മിറ്റിയുമൊക്കെ അദ്ദേഹത്തിന്റെ ഈ പ്രസംഗമൊന്നു കേട്ടിരുന്നെങ്കില്‍!
4 comments:
This Anthony Kathanaar naatikkaan thudangiyittu kurae naalaayee. Valla vazykkum erangi poyikoodae? Vaziyonnum illengil poyi pennu kettu. Naatukare enthinu vazithettikkunnu?
Last week I saw the church for the first time. Good building.
Now Pinarai Vijayan is subject to prosecution. Is there any relationship between Fr. A. Thundathil and Pinarai. I believe so. Both beileive same philosophy and apply same strategy. Thundathl also behave like Pinarai Vijayan. Both irrespect values and principles, but are concerened about money and power. Difference is only the feild- Politics and Church( reliegion). I hope seething the fate his leader, Thudalthil will resign from this parish. It is better for him to work some mission like in Arfica at least at Ujjain. But his love for the material world may not allow him to involve in active missionary life. Poor people, it is their fate to bear such people either in politics or in church.
Why cant all the registered members of the church(or should we call it something else!) opt for an open poll on a NEW church or atleast a NEW beginning!.
Taking St Emily Mass from Jan2009(vishamam undu!).
Post a Comment