Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, June 8, 2009

അധികാരികള്‍ വിളമ്പുന്നത് നാറുന്ന ഗാര്‍ബേജ്

ഒരു പ്ലേറ്റ് നിറയെ ആവി പൊങ്ങുന്ന ചൂടന്‍ ഗാര്‍ബേജ് .

ഇതാണ് ആന്റണിയച്ചനും മറ്റധികാരികളും കൂടി സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ക്ക് കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി പാകപ്പെടുത്തി തന്നു കൊണ്ടിരിക്കുന്നത്.

തെല്ലും ജാളൃതയോ ചമ്മലോ ഇല്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി 11 മില്യണ്‍ ന്റെ പള്ളിക്കണക്ക് അവര്‍ നമുക്കു വിളമ്പി. അതിന് കേരളത്തിലെ മീന്‍ചന്തയുടെ നാറ്റം!

പള്ളി പണിയുടെ ആരംഭത്തിലെ അതിന് നാറ്റമുണ്ടായിരുന്നു. ഇപ്പോഴും അത് നാറുന്നു.

തുടക്കം മുതലേ അവര്‍ നമ്മെ തള്ളിത്തിരുകി തീറ്റിച്ചുകൊണ്ടിരുന്നത് നമുക്കു ഒരു പള്ളി വേണ്ടതിന്റെ ആവശ്യകതയെ പറ്റിയായിരുന്നു. കൊച്ചു കുട്ടിക്ക് കഷായം കൊടുക്കുമ്പോള്‍ അമ്മമാര്‍ പറയുമ്പോലെ, 'എത്ര നല്ല മധുരമുള്ള തേനാണ്' എന്നും പറഞ്ഞു കൊണ്ട്!

അച്ഛനും മെത്രാനും കൂടി ഈ നാറുന്ന ഭോജനം ആദ്യം നമ്മുടെ കുട്ടി നേതാക്കന്മാരെ തീറ്റിച്ചു. അവരുടെ ചീള നിറച്ചശേഷം അവര്‍ അത് ഈ സമൂഹത്തിന് മുഴുവന്‍ വിളമ്പി. ശൂല പിടിച്ച കുട്ടികളെപ്പോലെ അവര്‍ വച്ചു നീട്ടിയതെല്ലാം നമ്മുടെ സമൂഹവും വെട്ടി വിഴുങ്ങി. വയറു നിറയെ!

വയറ് കമ്പിക്കുമ്പോള്‍ ആണല്ലോ തിന്ന ഭക്ഷണത്തിന് എന്തോ പന്തികെടുണ്ടായിരുന്നു എന്ന് മനസ്സിലാകുന്നത്‌. അച്ഛനും ബിഷപ്പും അവരുടെ ദല്ലാളുമാരും കൂടി അതുവരെ വിളമ്പിയത് വെറും നാറുന്ന ഗാര്‍ബേജ് ആയിരുന്നെന്നു ജനങ്ങള്‍ക്ക്‌ മനസ്സിലായത് പള്ളി വെഞ്ചരിപ്പിന് ശേഷമാണ്. ഇപ്പോള്‍ ഉള്ള അംഗങ്ങള്‍ക്ക്‌ വേണ്ട സൌകര്യങ്ങള്‍ പോലും പുതിയ പള്ളിക്കില്ല. ഇരിക്കാന്‍ സ്ഥലമില്ല. CCD നടത്താന്‍ ക്ലാസ്സ്‌ മുറികളില്ല. വണ്ടിയിടാന്‍ ഇടമില്ല. പാര്‍ക്കിംഗ് ലോട്ടില്‍ പോലീസുകാരെ മുട്ടിയിട്ടു നടക്കാന്‍ വയ്യ.

ഇതിലേറെ വിചിത്രം ഇപ്പോഴും വികാരിയച്ചന്‍ നമ്മെ നാറുന്ന ഗാര്‍ബേജ് തീട്ടിക്കുവാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്!

നമ്മുടെ പള്ളിയുടെ ശില്പ സൌന്ദര്യം!
ശീമയിലെ താജ് മഹാളല്ലേ നമ്മുടെ പള്ളി!
മേസണരി അവാര്‍ഡ്‌!

അള്‍ത്താരയില്‍ കുറച്ചു കളര്‍ ലൈറ്റ് ഇട്ടാല്‍ അത് ശില്പ സൌന്ദര്യമായി എന്ന് അധികാരികള്‍ വിശ്വസിക്കുന്നെങ്കില്‍ അവര്‍ അഞ്ജര്‍. രണ്ടു കുരിശുള്ള അള്‍ത്താര! ലോകത്തിലെ ഏറ്റവും ugliest കര്‍ട്ടന്‍ . ഇതെല്ലാം എല്ലാ ഞായറാഴ്ചയും നേരിട്ടു കണ്ട് അമര്‍ഷം കടിച്ചമര്‍ത്തുന്ന ജനങ്ങളെ ഇനി തന്നെ എങ്കിലും തങ്ങളുടെ നാറിയ നുണകള്‍ തീറ്റിക്കാതിരിക്കാന്‍ അധികാരികള്‍ ശ്രമിച്ചാല്‍ കൊള്ളാം.

4 comments:

Anonymous said...

So sad . . . yet so true

Black Box said...

സീറോ മലബാര്‍ വോയ്സ് തെല്ലും ജാളൃതയോ ചമ്മലോ ഇല്ലാതെ ഒരു പ്ലേറ്റ് നിറയെ ആവി പൊങ്ങുന്ന ചൂടന്‍ ഗാര്‍ബേജ് സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ക്ക് കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി പാകപ്പെടുത്തി തന്നു കൊണ്ടിരിക്കുന്നത്. അവര്‍ അത് ഈ സമൂഹത്തിന് മുഴുവന്‍ വിളമ്പി. ശൂല പിടിച്ച കുട്ടികളെപ്പോലെ അവര്‍ വച്ചു നീട്ടിയതെല്ലാം നമ്മുടെ സമൂഹവും വെട്ടി വിഴുങ്ങി. വയറു നിറയെ! വയറ് കമ്പിക്കുമ്പോള്‍ ആണല്ലോ തിന്ന ഭക്ഷണത്തിന് എന്തോ പന്തികെടുണ്ടായിരുന്നു എന്ന് മനസ്സിലാകുന്നത്‌. ഇതിലേറെ വിചിത്രം ഇപ്പോഴും നമ്മെ നാറുന്ന ഗാര്‍ബേജ് തീട്ടിക്കുവാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്!

Anonymous said...

Check this out: Achen nominated three kaikarans, not two as he is supposed to.

http://www.syromalabarcathedralchicago.org/Pages/PCouncil.aspx

idivettu said...

ninne pokki alle