Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, July 24, 2009

കാര്‍മ്മി അവതാളത്തില്‍, ബെന്നി രക്ഷക്ക്

കഴിഞ്ഞ ഞായറിലെ 11 മണിയുടെ മലയാളം കുര്‍ബാന. പ്രധാന കാര്‍മ്മികനും "സഹ"യും ദേശാടനക്കിളികള്‍. പ്രധാന കാര്‍മ്മി പണ്ടു നമ്മുടെ പഴയ പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ട്. അന്നദ്ദേഹം തെക്കു-വടക്കു ഉലാത്തിക്കൊണ്ടായിരുന്നു പ്രസംഗം. പ്രസംഗം എന്നുപറഞ്ഞാല്‍ പോര, തീപ്പൊരി പ്രസംഗം. അതോടെ അദ്ദേഹം ആന്റിമാരുടെയും, യൂത്തുകളുടെയും കണ്ണിലുണ്ണിയായി മാറി. അത് പഴയ പള്ളിയില്‍.

ഇത്തവണയും പ്രസംഗം അടി പൊളി. പക്ഷെ പഴയ പോലെ ഉലാത്താന്‍ പറ്റിയില്ല. പുതിയ പള്ളിയില്‍ ഉലാത്തിയാല്‍ തല തല്ലി താഴെ കിടക്കും. കാരണം ഉലാത്താനുള്ള ഇടം വേണ്ടേ!

വിഷയത്തിലേയ്ക്ക് കടക്കട്ടെ. കാലങ്ങളായി ഞങ്ങള്‍ക്ക് മനസ്സില്‍ തികട്ടിത്തികട്ടി വന്നിട്ടുള്ള ഒരു വിഷയമാണ്. നമ്മുടെ അച്ചന്മാര്‍ മിക്കവാറും തന്നെ ഉജ്ജ്വല വാഗ്മികളാണ്. ചിക്കാഗോയിലെ കാര്യം തന്നെ നോക്കാം. റോയി അച്ഛന്‍ - അദ്ദേഹം ആള് കുള്ളനാണെങ്കിലും ആ നാക്കിന്റെ നീളം കണ്ടാല്‍ ആരെങ്കിലും പറയുമോ? വാചകക്കസര്‍ത്തിന് മധ്യസ്ഥനായ ഒരു വിശുദ്ധനുണ്ടെങ്കില്‍ ആ വിശുദ്ധന്‍ റോയച്ചനെ വാരിക്കോരി അനുഗ്രഹിച്ചിട്ടുണ്ട്. കാള മൂത്രമൊഴിക്കും പോലെയല്ലേ അദ്ദേഹത്തിന്റെ വായില്‍ നിന്നും വാക്കുകള്‍, വാചകങ്ങള്‍, ഇങ്ങനെ ഇടതടവില്ലാതെ വീഴുന്നത്. ജോര്‍ജ്‌ അച്ഛനും വാക്ക് ധോരണി ഇല്ലാതില്ല. പക്ഷെ പകുതി മംഗ്ലീഷ് ആയിപ്പോയി. ആന്റണിയചനൊ? ഇടവകക്കാരെ തെറി പറയാന്‍ അദ്ദേഹത്തിന്‌ എന്തെങ്കിലും വാക്ക് ക്ഷാമാമുണ്ടോ? ഇല്ല. വേണ്ടിടത്തൊക്കെ ബൈബിള്‍ ഉദ്ധരിച്ച് ഇടവകക്കാരെ വിരട്ടി ഒതുക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് ഒന്നു വേറെ തന്നെ എന്ന് സമ്മദിക്കാതെ നിവര്‍ത്തിയില്ല. കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയര്‍പ്പിച്ച പൈങ്കിളി അച്ഛനും ആളൊരു ഉശിരന്‍ പ്രാസംഗികന്‍ തന്നെ. പുള്ളി ആഫ്രിക്കയില്‍ നിന്നും വന്നപാടെയാണ്. തുടങ്ങിയ പാടെ ആഫ്രിക്ക എന്ന് പറഞ്ഞപ്പോഴേ, പണ്ടു ആന്റണിയച്ചന്‍ പറഞ്ഞ ആഫ്രിക്കന്‍ ഞണ്ടിന്റെ ഓര്‍മ്മ വന്നു. അവനിപ്പോഴും വേദനയോടെ അവന്റെ തൊണ്ട് ഉരിഞ്ഞു കൊണ്ടിരിക്കുകയാണ്. ഔച്ച്! ഏതായാലും പ്രസംഗം കലക്കി, പക്ഷെ ബാബേല്‍ ഗോപുരത്തിലായിരുന്നത് കൊണ്ടുള്ള ഒരു കുറവ് മാത്രം.

അങ്ങനെ കുര്‍ബാന തകര്‍ത്ത് ചൊല്ലി, കലാശപ്പാട്ടിന്റെ സ്ഥാനത്ത്‌ വന്നു. അതോടെ ആശാന്റെ ആപ്പീസ് പൂട്ടി. അച്ഛന്റെ ആപ്പ്‌ തെറിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ! സമാപന ആശീര്‍വാദഗാനം പാടാന്‍ ആശാന് അറിയില്ല. അല്ലെങ്കില്‍ അതിനുള്ള ആസ്തിയില്ല. അള്‍ത്താരയില്‍ നിന്നും അദ്ദേഹം ഞെളി പിരി കൊണ്ട്, പെപ്പെപ്പേ, പെപ്പെപ്പേ വയ്ക്കുവാന്‍ തുടങ്ങി. ആ വൈക്ലബ്ബ്യം കണ്ടപ്പോള്‍ അള്‍ത്താരയില്‍ അദ്ദേഹം നമ്പര്‍ 2 തന്നെ കാഴ്ച വയ്ക്കുമോ എന്ന് തോന്നിപ്പോയി. സംഗതി അവതാളത്തിലായി എന്ന് മനസ്സിലാക്കിയ നമ്മുടെ ബെന്നി അവസരോചിതമായി ഇടപെട്ടു. കാര്‍മ്മികന്റെ ഭാഗം തന്മയത്തത്തോടെ പാടി പൂര്‍ത്തിയാക്കി.

ഞങ്ങള്‍ ഇതൊക്കെ പറയുന്നത് വേറൊരു കാര്യം ചോദിക്കാനാണ്. ഒരു വൈദികനെ വാര്‍ത്തെടുക്കാന്‍ പത്തു പന്ത്രണ്ടു വര്‍ഷം വേണം. അല്മായര്‍ ചില്ലറ പൈസയുമല്ല മുടക്കുന്നത്. ഇക്കാലമത്രയും അവര്‍ സെമ്മിനാരിയില്‍ എന്ത് ചെരച്ചു കൊണ്ടിരിക്കുകയാണ്? സാധാരണ കുര്‍ബാനയുടെ ഗാനങ്ങള്‍ പോലും മനുഷ്യനെയും ദൈവത്തെയും പേടിപ്പിക്കാതെ പാടാനുള്ള പരിശീലനം അവര്‍ക്ക് നേടിക്കൂടെ? സര്‍വ വേലത്തരങ്ങളും പഠിക്കുന്ന കൂട്ടത്തില്‍ ഇത്തിരി പരിശീലനം ഇതിലും? അവനവന്റെ കുലത്തൊഴില്‍ മാന്യമായി ചെയ്യാനുള്ള വിരുത് നേടേണ്ടത് സാമാന്യ ആവശ്യം മാത്രമല്ലേ. നമ്മുടെ അച്ചന്മാര്‍ അള്‍ത്താരയില്‍ നിന്നും ഒലിയിടുന്നതിലും നന്നായി ഒലിയിടുന്ന എത്രയോ സാധാരണ മനുഷ്യര്‍ നമ്മുടെ പള്ളിയിലുണ്ട്. എത്ര വര്‍ഷങ്ങളായി ഈ അച്ചന്മാര്‍ ഈ ഒരേ കുര്‍ബാന ഇട്ടു ചിരയ്ക്കുന്നു. ഒരു ചിമ്പന്‍സിയോ മുതുകുരങ്ങോ ആണെനെങ്കില്‍ പോലും ഇത്രയും പരിശീലനം കിട്ടിയാല്‍ ഇതിലും ഭേദമായി പാടിയേനെ. എന്നിട്ടും ഒരു മുഴുവന്‍ കുര്‍ബാന മാന്യമായി പാടി അര്‍പ്പിക്കാനുള്ള കഴിവില്ലെങ്കില്‍ ഇവര്‍ വേറെ വല്ല തൊഴിലിനും ഇറങ്ങി തിരിക്കണം. (ഞാനെന്തൊരു മണ്ടന്‍ ! അതിനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഈ പണിക്ക് അവര്‍ ഇറങ്ങിത്തിരിക്കുമായിരുന്നോ, അല്ലെ?) ദിവ്യ ബലിയാണ് ഇവര്‍ അര്‍പ്പിക്കുന്നത് എന്ന് സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ അല്‍പ്പം കൂടി മാന്യമായി അതര്‍പ്പിക്കാന്‍ അവര്‍ മിനക്കെട്ടേനെ.

ഇത്തരുണത്തില്‍ ഒരു സത്യം ഞങ്ങള്‍ തുറന്നു പറയാം. സംഗീത വാസന കാര്യമായിട്ടൊന്നും ഇല്ലെങ്കിലും നമ്മുടെ ബഹുമാനപ്പെട്ട പിതാവ്‌ ഒരു പാട്ടു കുര്‍ബാന തരക്കേടില്ലാതെ പാടി ഒപ്പിക്കും. അത് അദ്ദേഹത്തിന്റെ ദിവ്യ ബലിയോടുള്ള ആദരവ്‌ ഒന്നു കൊണ്ടു മാത്രമാണ്‌. ഭക്ത ജനങ്ങളെ അലോസരപ്പെടുത്താതെ , ഭക്തി പുരസരം പിതാവ് പാട്ടു കുര്‍ബാന അര്‍പ്പിക്കുന്നതില്‍ പങ്കു കൊള്ളാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്. പലപ്പോഴും. ശരിയായ പരിശ്രമത്തിന്റെ ഫലമായാണ് പിതാവ്‌ ഈ കഴിവ്‌ നേടിയെടുത്തത്. നമ്മുടെ വികാരി ഫാ. ആന്റണിയും കുര്‍ബാനപ്പാട്ടിന്റെ കാര്യത്തില്‍ അത്ര മോശമല്ല. നമ്മുടെ പിതാവിനും വികാരി അച്ഛനും അതിനുള്ള കഴിവുണ്ടെങ്കില്‍ എന്ത് കൊണ്ടു നമ്മുടെ പൈകിളി പുരോഹിതര്‍ക്ക് അത് സാധിക്കുന്നില്ല?

അതുകൊണ്ട് പ്രിയ പുരോഹിതരെ, വാ കൊണ്ട് വെറുതെ ചവച്ചു, നാക്കിട്ടടിച്ചു മനുഷ്യരെ വെറും വിഡ്ഢി കളാക്കാതെ. അല്പസ്വല്പം സ്വന്തം തൊഴില്‍ അഭ്യസിക്കുക. ചില്ലറ അതുമിതുമൊക്കെ പാടാന്‍ കൂടി പരിശീലിക്കുക. അതില്‍ അല്പം കൂടി പ്രാവീണ്യം നേടുക. വലിയ കട്ടിയുള്ള പണിയൊന്നുമല്ലല്ലൊ. നാക്കിനല്‍പ്പം വിശ്രമം കൊടുത്തിട്ട് തൊണ്ടക്കല്‍പ്പം പരിശീലനം കൊടുക്കുക. കാരണം "ഇനി ഒരു ബലിയര്‍പ്പിക്കുവാന്‍ നമ്മള്‍ വരുമോ ഇല്ലയോ എന്ന് നമുക്കറിഞ്ഞു കൂടാ."

5 comments:

Anonymous said...

Good writing Mr. Editor but looks like you are just trying to find faults !! Hey - the priests are people too . Ente Makkale - Speak about real issues and don't mess with personalities, as it would hinder your veracity and credibility !

Anonymous said...

Yes.. Zero Mal Voice, Please Stop this type of 'Ammayimma pore'

Try to find real issues

A Really Scared Church Member said...

You are absolutely right. The priests have to be given some music training. Music is supposed to be an important part of our liturgy. It is a shame very few priests can sing the mass even minimum. You are also right when you say they are good speakers. If so why can't they work a little on their music. I think all of them including the bishop should join the cultural accademy with the children, so that they can learn a little sa ri ga ma.

Anonymous said...

........as it would hinder your veracity and credibility !....

ayye theeppanthamkaarkkku ethandokke illannu...kashttam

Anonymous said...

I second the author. I agree with him.