ഈ അടുത്ത കാലത്ത് ഒരു വായനക്കാരന്റെ comment വായിക്കുവാന്‍ ഇടയായി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഞങ്ങള്‍ തെറ്റുകളും, കുറ്റങ്ങളും, കുറവുകളും മാത്രം എടുത്ത് കാണിച്ച് എഴുതുന്നു. തിന്മായല്ലാതെ നന്മയൊന്നും ഒന്നിലും കാണുന്നില്ല.
ആലോചിച്ചു നോക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് മനസ്സിലായി. അതുകൊണ്ട് സമതുലനം പാലിക്കുവാനായി നല്ല കാര്യങ്ങളും എഴുതണമെന്നു ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എന്നാല്‍ ആലോചിച്ചിട്ട് ഒരു പോയിന്റ് കളും പിടി കിട്ടുന്നില്ല. ഇവിടെയാണ് നിങ്ങളുടെ സഹായം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്.
നിങ്ങളുടെ അഭിപ്രായത്തില്‍ ഞങ്ങള്‍ എഴുതെണ്ടാതായ കുറെ നല്ല പോയിന്റ് കള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ ദയവായി പെടുത്തുക. ആത്മാര്‍ഥമായി ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ തീര്‍ച്ചയായും അവയെ കുറിച്ചു എഴുതുമെന്നു ഉറപ്പു തരുന്നു. വെറുമൊരു മഞ്ഞപ്പത്രമാണ് വോയിസ് എന്ന ധാരണ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് തിരുത്തി ക്കുറിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.
No comments:
Post a Comment