Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, July 5, 2009

തിരുനാള്‍ കുര്‍ബാന മദ്ധ്യേ വൈദികന്‍ കുഴഞ്ഞു വീണു

ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ ദേവാലയത്തിലെ വി. തോമാസ്ലീഹായുടെ തിരുനാളിന്റെ ആഘോഷമായ ദിവ്യബലിക്ക് മദ്ധ്യേ വൈദീകന്‍ കുഴഞ്ഞു വീണത്‌ പരക്കെ സഭ്രീതി പരത്തി. ദീര്‍ഘ കാലം ചിക്കഗോക്കടുത്തുള്ള ഇന്‍ഡ്യാനയില്‍ സേവനം ചെയ്തു കൊണ്ടിരുന്ന ഫാ. ഐവാന്‍ ആണ് കുര്‍ബാന മദ്ധ്യേ കുഴഞ്ഞു വീണത്‌.

അമ്പരമനവരതം എന്ന ഗാനം കഴിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. അപ്രദീക്ഷിതമായി ബോധക്ഷയനായി നിലത്തു വീണ ബ. ഐവാനച്ചനെ എടുത്ത്‌ ബഞ്ചില്‍ കിടത്തുകയായിരുന്നു. കര്‍മ്മങ്ങള്‍ അതോടെ താല്‍ക്കാലികമായി നിറുത്തി. ജനങ്ങള്‍ സംഭ്രീതരായി, ആകാംക്ഷാഭരിതരായി, എന്നാല്‍ പ്രാര്‍ഥനാ നിരതരായി സ്വന്തം ഇരുപ്പടങ്ങളില്‍ ക്ഷമയോടെ ഇരുന്നു. ആന്റണിയച്ചന്‍ ഡോക്ടര്‍മാര്‍ക്കായി അനൌണ്‍സ് ചെയ്തു. Dr. ചെറിയാന്‍ , Dr. ഈനാസ് കൂടാതെ ഒരു പറ്റം നേഴ്സ് മാറും അപ്പോഴേക്കും ഐവാനച്ചനെ വളഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ അല്ലാത്തവരെ സംഭവ സ്ഥലത്ത് നിന്നും മാറ്റി നിറുത്തുവാന്‍ അധികാരികള്‍ ഏറെ കഷ്ടപ്പെട്ടു.

വളരെ ശക്തിയേറിയ ഒരു ഹാര്‍ട്ട്‌ അറ്റാക്ക് ആയിരുന്നു ഐവാനച്ചനെന്നു Dr. ചെറിയാന്‍ ഈ ലേഖകനോട് നേരിട്ട് പറഞ്ഞു. പള്‍സ്‌ നിന്നുപോയിരുന്നത്രേ. revive ചെയ്യേണ്ടി വന്നു അദ്ദേഹത്തെ. വിദഗ്ദ്ധര്‍ കിണഞ്ഞു പരിശ്രമിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്‌ ബോധം തിരിച്ചു കിട്ടി. അപ്പോഴേക്കും para medics ഉം എത്തി. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.

അപകട ഘട്ടം അദ്ദേഹം തരണം ചെയ്തിരിക്കുന്നു എന്നാണു ഞങ്ങള്‍ക്ക് അവസാനമായി കിട്ടിയ റിപ്പോര്‍ട്ട്.

No comments: