ചിക്കാഗോ സീറോ മലബാര്‍ യുവാക്കള്‍ പ്രസിദ്ധീകരിക്കുന്ന "The Eye Witness" എന്ന ന്യൂസ് ലെറ്റര്‍ ഈ അടുത്ത കാലത്ത് വായിക്കാനിടയായി. അതില്‍ "The Lover of Youth" എന്ന പേരില്‍ നമ്മുടെ വികാരി ഫാ. ആന്റണി തുണ്ടത്തിലുമായി ആരോ പയ്യന്‍സ് നടത്തിയ ഒരു അഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. പത്ര ഭാഷയില്‍ പറഞ്ഞാല്‍ ഒരു "puff piece" എന്ന് വേണമെങ്കില്‍ പറയാം. അതായത് അദ്ദേഹത്തെ സോപ്പിട്ടു സുഖിപ്പിക്കുന്ന തരം ഒരഭിമുഖം. "The Lover of Youth" എന്ന തലക്കെട്ട് തന്നെ ഈ ലേഖകന്റെ ശ്രദ്ധ പിടിച്ചു പറ്റി എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പിന്നീടൊരു ഭാഗത്ത് "Lover of Children" എന്ന വിശേഷണവും ഫാ. ആന്റണിയെക്കുറിച്ച് നടത്തിയിരുന്നു.
അമേരിക്കന്‍ കത്തോലിക്ക സഭയില്‍ "Lover of Children, Lover of Youth" ഒക്കെ ആയിരുന്ന പല പുരോഹിതന്മാരും ജയിലില്‍ അടയ്ക്കപ്പെട്ട ഈ സാഹ ചര്യത്തില്‍ ഫാ. ആന്റണി എങ്ങനെ കുട്ടികളുടെയും യുവാക്കളുടെയും "Lover" ആയി ഇത്ര പരസ്യമായി വിലസുന്നു എന്ന് ഈ ലേഖകന്‍ അത്ഭുതപ്പെടാതിരുന്നില്ല. അപ്പോഴാണ് സായപ്പന്മാരായി ജനിച്ചവരാണെങ്കിലും "ഇംഗ്രീസ്" വ്യാകരണ ത്തിലുള്ള പ്രാവീണ്യം നമ്മുടെ കുമാരന്മാര്‍ക്ക് കമ്മിയാനെന്ന ചിന്ത പോയത്.
ഏതായാലും ഫാ. ആന്റണി "Lover of Children and Lover of Youth" ആയതല്ല ഈ ലേഖകന്റെ ഉദ്വേഗമുയര്‍ത്തിയത്. അദ്ദേഹത്തിന്റെ ചില സിദ്ധാന്തങ്ങളാണ്. നമ്മുടെ സീറോ മലബാര്‍ ഇടവകയുടെയും രൂപതയുടെയും ഭാവിയെ കുറിച്ച് ഫാ. ആന്റണിക്കും മറ്റു അധികാരികള്‍ക്കും ചില രഹസ്യ അജണ്ടകള്‍ ഉണ്ടെന്നുള്ളത് ഏവര്‍ക്കും രഹസ്യമായ പരസ്യമാണ്. ആ അജണ്ടകള്‍ ഊളാക്കത്തില്‍ നടപ്പിലാക്കാനുള്ള പല നീക്കങ്ങളും അവര്‍ നടത്തുന്നുണ്ടായിരുന്നു. അതിന്റെ ഒരു പ്രധാന ഭാഗമാണ് സമൂഹത്തിന്റെ മേല്‍ പരക്കെ അധികാരികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആംഗലേയവല്‍ക്കരണം. ഇതിന് തെളിവായി പ്രസ്തുത അഭിമുഖത്തില്‍ നിന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഇവിടെ ഉദ്ധരിക്കട്ടെ.
ചോദ്യം: Do you have any message for the youth?
ഫാ. ആന്റണി: This church if for you. I want more youth to come to the 9:30 English Mass. Now there are three Malayalam masses and one English mass. That will reverse in your lifetime. There will be a time when there will be three English masses and one Malayalam Mass. Everything I do is for the youth.....
ഇപ്പോള്‍ ഫാ. ആന്റണിയുടെ തനിനിറം നിങ്ങള്‍ കണ്ടല്ലോ. അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പ്. ചിക്കാഗോയിലെ സീറോ മലബാര്‍ വിശ്വാസികള്‍ കഴിഞ്ഞ മുപ്പതില്‍ പരം വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഈ സമൂഹത്തെ അപ്പാടെ തച്ചുടക്കുക എന്നുള്ളതാണ് ആന്റണി കത്തനാരുടെ ദൌത്യം! ഒരു സത്യം അദ്ദേഹം മറന്നു പോയി. അദ്ദേഹത്തെ ഇവിടെ നമ്മള്‍ നിയമിച്ചത് minister ചെയ്യാനാണ്, ഈ സമൂഹത്തെ പരിചരിക്കാനാണ് , അല്ലാതെ പരിവര്‍ത്തനം ചെയ്യാനല്ല. എന്നാല്‍ ഈ സമൂഹത്തെ തകര്‍ക്കാനുള്ള ഗൂഡാലോചന എത്രത്തോളം ആഴത്തില്‍ അധികാരികളുടെ മനസ്സില്‍ വെരൂന്നിയുട്ടുണ്ടെന്നു മുകളില്‍ ഉദ്ധരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും നമുക്കു മനസ്സിലാക്കാം.
ഫാ. ആന്റണിക്ക് മലയാളം വര്‍ജ്ജ്യമാണത്രെ. മൂന്ന് ഇംഗ്ലീഷ് കുര്‍ബാനയാണത്രെ അദ്ദേഹത്തിന്റെ സ്വപനം! എത്ര മലയാളികള്‍, എത്ര മാതാപിതാക്കള്‍ ഇതിനോട് യോചിക്കുണ്ട്? പേരിനെങ്കിലും ആശ്രമ ജീവിതം തിരഞ്ഞെടുത്തിരിക്കുന്ന ഫാ. ആന്റണിക്ക്, മാതാപിതാക്കളുടെ അധികാരങ്ങളില്‍ കൈ കടത്തെണ്ട ആവശ്യമെന്ത്? ഇവിടുത്തെ കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണമെന്ന് അവരുടെ മാതാ പിതാക്കള്‍ക്കറിയാം. ഫാ. ആന്റണി അത്രയ്ക്ക് വലിയൊരു lover of children ആണെങ്കില്‍ ഇപ്പോഴും വൈകിയിട്ടില്ല. കുപ്പായം ഊരി പെണ്ണ് കെട്ട്. എന്നിട്ടുണ്ടാകുന്ന chindrens നെ ഇഷ്ടം പോലെ വളര്‍ത്ത്. തല്‍ക്കാലം ഇവിടുത്തെ മാതാപിതാക്കളുടെ അധികാരത്തില്‍, അവകാശത്തില്‍ കൈ കടത്തരുത്. ജന്മം കൊടുക്കാനാറിയാമെങ്കില്‍ പോറ്റാനുമറിയാം ഇവിടുത്തെ ജനങ്ങള്‍ക്ക്. അതിന് കത്തനാന്മാരുടെ ശിപാര്‍ശ വേണ്ട. നിങ്ങള്‍ കോലിട്ട് നശിപ്പിക്കാതിരുന്നാല്‍ മതി.
ഫാ. ആന്റണിയെ ഇവിടെ വികാരിയായി നിയമിച്ചിരിക്കുന്നത്, ഞങ്ങളെ ഭരിക്കാനല്ല. സേവിക്കാനാണ്. അതുകൊണ്ട് ഞങ്ങളെ മതിയാകുവോളം സേവിക്കുക. ഭരിക്കേണ്ട. ഇതൊരു മുന്നറിയിപ്പാണ്. ഈ സമൂഹത്തിന്റെമേല്‍ കുരിശു യുദ്ധത്തിനാണ് ഫാ. ആന്റണി കച്ച കെട്ടുന്നതെങ്കില്‍ ഞങ്ങളും അരക്കച്ച മുറുക്കി കെട്ടേണ്ടി വരും. ഓര്‍മ്മയിരിക്കട്ടെ.
4 comments:
//മാതാപിതാക്കളുടെ അധികാരങ്ങളില്‍ കൈ കടത്തെണ്ട ആവശ്യമെന്ത്? ഇവിടുത്തെ കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണമെന്ന് അവരുടെ മാതാ പിതാക്കള്‍ക്കറിയാം. ഫാ. ആന്റണി അത്രയ്ക്ക് വലിയൊരു lover of children ആണെങ്കില്‍ ഇപ്പോഴും വൈകിയിട്ടില്ല. കുപ്പായം ഊരി പെണ്ണ് കെട്ട്. എന്നിട്ടുണ്ടാകുന്ന chindrens നെ ഇഷ്ടം പോലെ വള//
good one :)
Who is this idiot 'author'?
Come to the day light, instead of hiding in Dark, you son of darkness
To the anonymous idiot above:
What makes you so mad, my friend? The truth hurts?
So let me ask you, how come you are also hiding in darkness? Aren't you man enough to identify yourself, you sissy?
The church is for believers, not for those who exhibit themselves before others for their vested interest and businesses. You guys are belongs to those who come to church and get benefit without spending or sacrificing anything. Please stop this BS and come forward and raise your opinion in public(pothuyogam)
Critisicing a priest of Bishop will spoil your family. Prey for them instead and point out their mistake in pothuyogam.
Post a Comment