Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, August 16, 2009

ഹാര്‍ഡ്‌ ഡിസ്ക് വല്ലാതെ ചൂടാകുന്നു

സത്യം ഡിസ്കിനെ വല്ലാതെ അലട്ടുന്നു എന്ന് മനസ്സിലായി. പിന്നേയ്ക്ക് പിന്നാലെ മൂന്നു കമന്റ്സ് ആശാന്‍ എഴുതി വിട്ടു. തല്‍ക്കാലം അവ പ്രസിദ്ധീകരിക്കുന്നില്ല.

സത്യം കേള്‍ക്കുന്നത് ആര്‍ക്കും അത്ര സുഖിക്കുന്ന കാര്യമല്ല. പ്രത്യേകിച്ചും പുരോഹിതരുടെ പാദ സേവ നടത്തി സായൂച്ച്യം കൊള്ളുന്ന ഹാര്‍ഡ്‌ ഡിസ്കിനെപ്പോലുള്ളവര്‍ക്ക്. നിങ്ങളെപ്പോലുള്ള അന്ധര്‍ ഒരായുസ്സ് മുഴുവന്‍ ദൈവ തുല്യമായി പൊക്കിപ്പിടിച്ച് കൊണ്ടിരിക്കുന്ന വൈദികരില്‍ ചിലരെങ്കിലും സാധാരണ മനുഷ്യരെപ്പോലെ പിഴച്ചു പോകുന്നു എന്ന സത്യം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്.

ആര് കുറ്റ കൃത്യം ചെയ്താലും അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കണമെന്ന് വാദിക്കുന്നവരാണ് ഞങ്ങള്‍. പള്ളിക്ക് നാശ നഷ്ടം വരുത്തിയവര്‍ക്കെതിരെയും നിയമ നടപടികള്‍ എടുക്കണമായിരുന്നു. അധികാരികള്‍ എന്തുകൊണ്ടോ അന്ന് നടപടികള്‍ ഒന്നും എടുത്തില്ല. അതിന് കാരണം നിങ്ങള്‍ അധികാരികളോട് ആരായണം. അല്ലാതെ തരം താഴ്ന്ന ആരോപണങ്ങള്‍ നടത്തുകയല്ല ചെയ്യേണ്ടത്. അതുകൊണ്ട് നിങ്ങളുടെ വിഷം തീണ്ട പരാമര്‍ശങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല.

നിങ്ങള്‍ ഒരു പള്ളി insider ഉം അച്ഛന്റെ അരുമ സന്താനവും മിക്കവാറും ഒരു കരിസ്മാറ്റിക് തീവ്ര വാദിയുമാനെന്നുള്ളതിനു സംശയമില്ല. നിങ്ങളെപ്പോലുള്ള വിഷജീവികളാണ് നമ്മുടെ പുരോഹിതരെ നശിപ്പിക്കുന്നത്. അത് വഴി ഈ സമൂഹത്തെയും. ഹൃദയത്തില്‍ ഇത്ര മ്ലേച്ചമായ ചിന്തകളും വൈരാഗ്യവും അസൂയയും പേറി നടന്നിട്ട് ദൈവത്തിന്റെ സ്വന്തം ആള്‍ എന്ന് നടിച്ചു നടക്കുന്നതില്‍ എന്തര്‍ത്ഥം?

1 comment:

Anonymous said...

സത്യം കേള്‍ക്കുന്നത് ആര്‍ക്കും അത്ര സുഖിക്കുന്ന കാര്യമല്ല........
That is true. First let us hear what the hard disk said. he should have said some annoying truth