Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, August 24, 2009

പുരോഹിതരുടെ വികൃതികള്‍

By: മി. അനോനി മൗസ്

കഴിഞ്ഞ ഞായറിലെ 11 മണിയുടെ മലയാളം കുര്‍ബാനയില്‍ നമ്മുടെ വായനക്കാരില്‍ പലരും പങ്കുകൊണ്ടു കാണുമല്ലോ. അവര്‍ക്ക് എളുപ്പം മനസ്സിലാകും ഞങ്ങള്‍ ഈ എഴുതുന്നതിന്റെ പൊരുള്‍ എന്താണെന്ന്. ആ കുര്‍ബാനയില്‍ പങ്കുകൊള്ളാനുള്ള നിര്‍ഭാഗ്യം ഉണ്ടാകാതിരുന്ന ഭാഗ്യവാന്മാരായ ഇടവകക്കാര്‍ക്കായി ചെറിയൊരു വിവരണം തന്നു കൊള്ളട്ടെ.

കാര്‍മ്മികര്‍: മൂന്നു നാടോടികള്‍. ഒന്നു നമ്മുടെ പഴയ പന്തലാനി. കൂടാതെ മറ്റു രണ്ടു പേരും.
കുര്‍ബാന തുടങ്ങുന്നു. ഗായക സംഘം റെഡി. മോനിച്ചന്‍ തന്റെ പാട്ടുപെട്ടിയില്‍ നിന്നും "അന്നാ പെസഹാ.." എന്ന പ്രാരംഭ ഗാനം മൂളിച്ചു. പക്ഷെ പന്തലാനിയോ മറ്റു രണ്ടു പേരോ വായ് തുറക്കുന്നില്ല. വായില്‍ അമ്പഴങ്ങാ തള്ളിയ പോലെ പന്തലാനി മിഴിച്ചു നില്ക്കുന്നു. ഉടന്‍ നമ്മുടെ ഫാ ആന്റണി പിന്നണി ഗായകനായി മാറുന്നു. അദ്ദേഹം പിറകില്‍ നിന്നും അന്നാ പെസഹയും തുടര്‍ന്നുള്ള ഗാനങ്ങളും പാടുന്നു.

അതോടെ സംഗതി ശുഭം എന്ന് വിചാരിച്ചവര്‍ക്ക് തെറ്റിപ്പോയി.

സര്‍വാധിപനാം കര്‍ത്താവേ എന്ന പാട്ടു തുടങ്ങി. സഹായി ചരട് വലിച്ചു ശീല പൊക്കി. അതോടെ ദേ, തുടങ്ങുന്നു ഉച്ചഭാഷിണി കൂകാന്‍ . ഒന്നര ലക്ഷത്തിന്റെ സൌണ്ട് സിസ് റ്റമല്ലെ. അതിന്റെ ഗമ അത് കാണിക്കാതിരിക്കുമോ. ഒന്നിനോടൊന്നു ഉച്ചത്തില്‍ അവന്‍ തന്റെ കാറല്‍ തുടര്‍ന്ന് കൊണ്ടിരുന്നു. മറുത കൂടിയ പോലെ. മൈക്ക് സെറ്റ് കാരന്‍ അവിടെ ഒട്ടു ഇല്ല താനും. സംഗതി പന്തിയല്ല എന്ന് മനസ്സിലാക്കിയ ആന്റണിയച്ചന്‍ പിന്നണി ഗായക സ്ഥാനം വിട്ടിട്ടു നേരെ ബാല്‍ക്കണിയിലോട്ട് വിട്ടു. എലിവാണം വിട്ട പോലെ. കൂവല്‍ തല്‍ക്കാലം നിന്നു. പിന്നണി പാടാന്‍ ഫാ. ആന്റണി ഇല്ലാതിരുന്നതുകൊണ്ട്‌ പിന്നീട് വന്ന പല ഗാനങ്ങള്‍ക്കും പകരം കാര്‍മ്മികള്‍ പ്രാര്‍ത്ഥന ചൊല്ലി ഒപ്പിച്ചു തള്ളി വിട്ടു.

അതോടെ സംഗതി ശുഭം എന്ന് വിചാരിച്ചവര്‍ക്ക് തെറ്റിപ്പോയി.

അടുത്ത പാട്ടു വന്നു. മിശിഹാ കര്‍ത്താവിന്‍ ... എന്ന പാട്ടാണെന്ന് തോന്നുന്നു. പന്തലാനിയുടെ വായില്‍ പിന്നെയും അമ്പഴങ്ങ. അങ്ങേരോ മറ്റു രണ്ടു സഹ കാര്‍മ്മികരോ വാ തുറക്കുന്നില്ല. കുന്തം വിഴുങ്ങിയ പോലെ മിഴിച്ചങ്ങനെ നില്‍പ്പുണ്ട്‌ ഈ ത്രിമൂര്‍ത്തികള്‍. ഭക്ത ജനങ്ങള്‍ കൊയറിലെ ബെന്നിയുടെ നേരെ നോക്കുന്നു. മൂന്നു നാലാഴ്ച മുമ്പ് ഇതുപോലുള്ള ഒരു സാഹചര്യത്തില്‍ അവസരോചിതമായി ഇടപെട്ട് കാര്‍മ്മികന്റെ ഭാഗം പാടി മറ്റൊരച്ചന്റെ തടി ബെന്നി രക്ഷിച്ചിരുന്നു. എന്തുകൊണ്ടോ ഇത്തവണ അത് സംഭവിച്ചില്ല. പകരം അദ്ദേഹം സ്വര്‍ഗസ്ഥനായ പിതാവിനെ ധ്യാനിച്ചെന്ന പോലെ പള്ളിയുടെ ഉത്തരത്തേല്‍ കണ്ണും നട്ട് അങ്ങനെ നിന്നു. ഭക്തജനങ്ങള്‍ കാര്‍മ്മികരെ മിഴിച്ചു നോക്കുന്നു. കാര്‍മ്മികര്‍ പരസ്പരം കണ്ണും കലാശവും കാട്ടുന്നു. നീ പാടു, നീ പാടു എന്ന മട്ടില്‍. മലയാളം സിനിമയിലെ ലവ് സീന്‍ പോലെ. പൊതുജനം വീണ്ടും ബെന്നിയുടെ നേരെ നോക്കുന്നു. കൊയര്‍ ലീഡര്‍ കുഞ്ഞുമോന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ പരക്കം പായുന്നു. അദ്ദേഹത്തിന്റെ പ്രിയതമ സൂസന്‍ തന്റെ ഭര്‍ത്താവിനെ സ്നേഹമസൃണമായി കടാക്ഷിച്ചുകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ തെരുതെര ബാവായ്ക്കും പുത്രനും വയ്ക്കുന്നു. ഗായകന്‍ അനിയന്‍ ഇതൊന്നും കാണുകയും അറിയുകയും ചെയ്യുന്നില്ല എന്ന പോലെ നിര്‍വികാരനായി പാടു പുസ്തകത്തില്‍ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. പള്ളിയില്‍ നിറഞ്ഞ നിശ്ശബ്ദത. ഈ നാടകം ഇങ്ങനെ ഒരു രണ്ടു മൂന്നു മിനിറ്റ് തുടര്‍ന്നു.

ഇനി നമ്മുടെ വികാരിയച്ചനോട്‌ ഈ ഇടവകയിലെ ഒരംഗം എന്ന നിലയില്‍ ഈ അനോനി മൗസ് ഒന്നു ചോദിച്ചോട്ടെ. പതിവു പോലെ ചാടിക്കടിക്കരുത്.

ഇതുപോലുള്ള കള്ള കത്തനാരന്മാരുടെ കപട നാടകം കാണാന്‍ ഞായറാഴ്ചകളില്‍ ഞങ്ങള്‍ എന്തിന് കെട്ടിയെടുത്തു ഈ പള്ളിയിലേയ്ക്ക് വരണം? നിങ്ങളുടെ ബലിയര്‍പ്പണം ഇവിടുത്തെ പൊതുജനങ്ങള്‍ക്കൊരു embarassment ആണ്. വെറും ചീപ്പ്‌. ഇവിടുത്തെ ജനങ്ങള്‍ ഈ തേജോവധം അര്‍ഹിക്കുന്നില്ല. ഇവിടുത്തെ ജനങ്ങള്‍ ഞായറാഴ്ചകളില്‍ ദേവാലയത്തില്‍ വരുന്നതു ഭക്തി പുരസ്സരം വി. കുര്‍ബാനയില്‍ പങ്കു കൊള്ളാനാണ്‌. അച്ചന്മാരുടെ കോമാളിത്തരം കാണാനല്ല. നിങ്ങള്‍ നിങ്ങളുടെ പൌരോതിത്യത്തില്‍, യേശു ക്രിസ്തുവില്‍, വി. കുര്‍ബാനയില്‍, സത്യമായും വിശ്വസിക്കുന്നു എങ്കില്‍ ഇത്ര അവഹേളനാ പൂര്‍വ്വം ആ ബലിയര്‍പ്പിക്കുവാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?

ഡിയര്‍ ഫാ. ആന്റണി, ഈ ഇടവകയിലെ ജനങ്ങളുടെ വികാരിയായി നിങ്ങളെ നിയമിച്ചിരിക്കുന്നത് ഞായറാഴ്ചകളിലെങ്കിലും ഇടവകക്കാര്‍ക്കായി ഒരു ദിവ്യ ബലിയര്‍പ്പിക്കാനാണ്, അവരുടെ ആത്മീയ കാര്യങ്ങള്‍ നോക്കാനാണ്. ബലിപീഠം കണ്ട കത്തനാമ്മാര്‍ക്കെല്ലാം തോന്ന്യാസം വാടകക്ക് കൊടുത്തിട്ട് റിംഗ് മാസ്റ്റര്‍ നടിച്ചു നടക്കാനല്ല. നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ ഗൌരവതരമായ വീഴ്ച വരുത്തിയിരിക്കുന്നു.

ഭക്തി പുരസ്സരം ദിവ്യ ബലിയില്‍ പങ്കു കൊള്ളുക ഇടവക ജനങ്ങളുടെ അനിഷേധ്യമായ അവകാശമാണ്. അത് നിഷേധിക്കുന്ന പുരോഹിതനേതൃത്വത്തെ ഈ ഇടവകയില്‍ ജനങ്ങള്‍ക്ക്‌ വേണ്ടേ വേണ്ട.

Exclusive from ചര്‍ച്ച് മൗസ്:
തൂയ ട്യൂണ്‍ ഇട്ടു കിട്ടാഞ്ഞതിന്റെ അമര്‍ഷമാണ്‌ പന്തലാനി അള്‍ത്താരയില്‍ വച്ചു കാട്ടിക്കൂട്ടിയത് എന്ന് ഞങ്ങളുടെ ലേഖകന്‍ ചര്‍ച്ച് മൗസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

12 comments:

Anonymous said...

What is this Fr. Panthalany doing here in USA anyway. Does he not have a duty as a priest in Kerala? What is his business here. Just wondering.

kttan said...

To begin with, there is no Kurbana in the bible. Jesus or none of his disiples never said a mass. This Kurbana started some time AD 1200. It is some kind of a circus takinng place in most Syromalabar churches every Sunday by the name Kurbana. No need to go to church to to find Jesus read the New Testament that is all.
thnaks John K

Anonymous said...

എന്റെ വിനിതമായ അഭിപ്രായത്തില്‍ ഇതു ഗായകസങ്കത്തിന്റെ വിഴ്ചയാണ്.
പന്തലാനി അച്ചന്‍ പാടില്ല എന്ന് എല്ലാവര്ക്കും അറിയാം
അതുകൊണ്ട് ഗായകസങ്കം എന്തിനാണ് സംഗീതം കൊടുത്തത്.?

കുര്‍ബാനയില്‍ പ്രാര്‍ത്ഥനകളും ഉണ്ട്. സംഗീതം കൊടുക്കാതിരുന്നാല്‍ അച്ഛന്‍
പ്രാര്‍ത്ഥനയില്‍ തുടരും

Anonymous said...

I disagree with the above comment. I remember attending masses by Fr Pathalany in which he sang average. Average singing by priests for mass is OK. But he did not sing. That is not right. Even our bishop sings. Whatever anybody says, there was some issue on last Sunday mass.

Anonymous said...

I am also supporting 'Otta Kurbana' instead of 'Pattu Kurbana'.
Pattu Kurbana is only for special occations only. But in our church, everyone wants to show their singing talent. So we have pattu kurbana every day even weekdays too. The people simple standing and dreaming in the church, instead of praying. So otta kurbana is the best choice, so that everyone can participate in prayers instead of listening the horrible music from our great orchastra

Thamaashakkaran said...

if xavier edakkunnath and nadaykkappadam can sing , anybody can sing......

Dineshan said...

ചില ദിനേശചിന്തകള്‍ ......ദിനെശകാര്യാലയത്ത്തില്‍ നിന്നും......

കഴിഞ്ഞ ആഴ്ച്ച സുവിശേഷം വ്യാഖ്യാനം ചെയ്ത ഒരു വൈദികന്റെ പ്രസംഗം ഒന്നു വിശകലനം ചെയ്യുകയാണ് ഇവിടെ.....ഈ അച്ച്ചെന്‍ ഒരു സുപ്രീം കോടതി വക്കീലാനെന്നാണ് അറിവ്..കഥ ഇങ്ങിനെ....
സന്ധ്യ പ്രാര്‍ത്ഥന സമയത്ത് അച്ച്ചെന്റെ അമ്മ പശുവിന്റെയും കോഴിയുടെയും കാര്യങ്ങള്‍ ഇടയ്ക്ക് പറയും.. വക്കീലച്ച്ച്ചന്‍ ഒരിക്കല്‍ അമ്മയോട് ചോദിച്ചു " അമ്മച്ചി കുരിശ്ശ് വരയ്ക്കുന്ന സമയത്ത് പശുവിന്റെയും കോഴിയുടെയും കാര്യം പറയുന്നതു തെറ്റല്ലേ......" അമ്മച്ചി സ്നേഹപൂര്വ്വം മൊഴിഞ്ഞു..." മോനേ വക്കീലച്ച്ചാ.... ഈ പശുവിലും കൊഴിയിലുമൊക്കെ ദൈവം ഉണ്ട് ..അതുകൊണ് അതൊക്കെ കുരിശു വരയ്ക്കുമ്പോള്‍ ചര്‍ച്ച ചെയ്യുന്നത് തെറ്റല്ല!!!!!!!!!!!!!!!!!!!!
പിന്നീട് വക്കീല്‍ അച്ചന്റെ ആധ്മഗതം..." ദൈവശാസ്ത്രം പഠിച്ച എന്നിക്ക് ഇതു മനസിലായില്ലല്ലോ ...പ്രായമായ അമ്മച്ചി എത്ര ശ്രേഷ്ട്ട " ....മോനേ ഗുനെഷ....ഇനി നിനക്കു കുടുംബസമേധം കുരിശു വരയ്ക്കാന്‍ ഇരിക്കുമ്പോള്‍ അടിച്ച ഹെനെസ്സിയുടെയും നേഴ്സ് ഭാര്യ ചെയ്യുന്ന ഓവര്‍ടൈം കണക്കുകളും പ്രാര്‍ത്ത്തിക്കുമ്പോള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്....കാരണം...ഹെന്നെസിയിലും ഓവര്‍ ടൈമിലും ദൈവം ഉണ്ട് ....വകീലച്ചോ സ്തോത്രം കേട്ടോ........

a priest from kerala said...

Otta kurbana every Sunday is not right. Otta kurbana (simple mass) on weekdays. Pattu kurbana (high mass) on sundays. Aghoshamaya pattu kurbana (solemn high mass) on special feast days. That is the tradition.

Anonymous said...

രണ്ടാം ലേഖനം വായിക്കാന്‍ നിയുക്തരയിരിക്കുന്ന ആന്റി മാരുടെ ശ്രദ്ധയ്ക്ക്‌ :


കഴിഞ്ഞ കുറെ ഞായറാഴ്ചകളില്‍ നിന്നും പറയുന്നതാണ്‌ , അച്ഛന്റെ പ്രാര്‍ത്ഥന കഴിയണം
അന്റീസ് അവരുടെ ആസനം ഒന്ന് അനക്കാന്‍ . പിന്നെ പള്ളിയുടെ ഏതാണ്ട് നടുക്ക് നിന്നും ആന നട നടന്നു നടന്നു വരും ലേഖനം വായിക്കാന്‍.പിന്നെ വന്നാലോ വായിക്കണ്ട ഭാഗം തപ്പി പിടിക്കണം . പിന്നെ തുറന്നു വായിക്കണ്ട ഭാഗം തപ്പിയെടുത്തു , പിന്നെ അച്ഛന്റെ നേരെ ഒരു തലകുത്തും കഴിഞ്ഞു ലേഖനം വായന തുടങ്ങുമ്പോള്‍ ഏതാണ്ട് ഒരു മൂന്ന് മിനിറ്റ് കഴിയും . സൊ ചേച്ചിമാര്‍ ഇതില് ഏതെങ്കിലും ഒന്ന് ചെയ്താല്‍ വലിയ ഉപകാരം ആയിരുന്നു
ഒന്ന്) വായിക്കുന്ന ചെചിമാര് അല്തരയുടെ അടുത്ത് ഇരിക്കുക
രണ്ടു) അച്ഛന്‍ ആദ്യത്തെ ലേഖനം വായന കഴിയുന്ന ഭാഗത്ത് ചൊല്ലുന്ന പ്രാര്‍ത്ഥന തുടങ്ങുമ്പോള്‍ ആന നട തുടങ്ങുക
മൂന്നു) അല്ലെങ്കില്‍ വായന മുന്ഭാഗത്ത് ഇരിപ്പുരപ്പിച്ചിട്ടുള്ള ചേച്ചിമാര്‍ക്ക് കൈമാറുക

ഇത് ഏതെങ്കിലും ഒന്ന് ചെയ്താല്‍ വലിയ ഉപകാരം ആയിരുന്നു.

Anonymous said...

ഒരു ചിക്കാഗോ നിവാസി ആണെങ്കിലും ഈ അടുത്ത കാലത്താണ് ഈ ബ്ലോഗ്‌ വായിക്കാന്‍ ഇടയായത്.
മുന്‍ ലക്കങ്ങള്‍ വായിച്ചു. വളരെ അധികം പുരോഗമിച്ചിരിക്കുന്നു. എടുപ്പും മറ്റും എല്ലാം നന്നായി വരുന്നു.
മുന്‍ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഭാഷയും രിതിയും എല്ലാം മാറി വരുന്നു.
ഇതു എഴുതുന്ന ആളുകള്‍ കഴിവുള്ളവര്‍ തന്നെ.

കഴിയുന്നതും വ്യക്തികളെ തേജോവധം ചെയ്യാതെ ഇരിക്കുക. ഉദാഹരണമായി നാടോടി അച്ചന്മാര്‍ എന്നാ പ്രയോഗം നന്നായി. ആ വന്ന അച്ചന്മാരുടെ പേരുകള്‍ ഉപയോഗിക്കഞ്ഞത്
വളരെ നല്ലെത്.
ആശയ പരമായ സംവാദം, സംഖര്‍ഷം നല്ലതാണു.
അവ എല്ലാവരുടെയും വളര്‍ച്ചക്ക്‌ ഉതകും.
ഉടനെ മാറ്റങ്ങള്‍ ഉണ്ടായില്ല എങ്കിലും മാറ്റങ്ങള്‍ അനിവാര്യമാണ്. അവ സംഭവിക്കും.

Anonymous said...

We have a good choir. If anybody destroyed it, the responsibility rests with the vicar. We have excellent singers, in this we are lucky. Especially female singers are real professional. Then we have Benny and Aniyan.We even used to have children singing. We do not see them anymore.

First of all people have to realize, as Syro Malabar voice said many many times, our mike system is a waste of money. It is no good. Fr. Antony has to get his priorites right. He is too worldly to pay attention to spiritual and liturgical matters. This is my humble openion.

A wellwisher said...

Criticisms and suggestions are great.
But the language needs to be Polite. It is not an option, but a necessity.
Otherwise great criticisms go unheeded, and the very purpose of the blog is thwarted.