"വീരപ്പനോടൊരു വാക്ക്" എന്ന ഞങ്ങളുടെ പോസ്റ്റിന് താങ്കള്‍ വിട്ടിരുന്ന കമ്മെന്റ് വായിച്ചു. നിങ്ങളുടെ സ്വന്തം പേര് വച്ചെഴുതിയത്തില്‍ അതിയായ സന്തോഷമുണ്ട്.
"ചക്കിന് വച്ചത് കൊക്കിന് കൊണ്ടു" എന്നൊരു ചൊല്ലുണ്ടല്ലോ. എന്ന് പറഞ്ഞ പോലെയാണ് ഇത്. സജിയെയോ കുടുംബത്തെയോ മനസാ-വാചാ-കര്‍മ്മണാ ഉന്നം വച്ചല്ല ഞങ്ങള്‍ ആ പോസ്റ്റ് എഴുതിയത്. നിങ്ങളെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുക എന്ന ഉദ്ദേശം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. സത്യത്തിന്‍ സജിയെ ഈ ലേഖകന്‍ വ്യക്തിപരമായി അറിയുകപോലും ഇല്ല. ഫാ. ആന്റണിയുടെ പ്രവര്‍ത്തികളെ ടാര്‍ഗെറ്റ് ചെയ്തുകൊണ്ടുള്ള ഒരു ലേഖനമായിരുന്നു അത്. പതിവിന് വിരുദ്ധമായി അങ്ങനെ ഒരു അനൌണ്‍സ്മെന്റ് ഉണ്ടായപ്പോള്‍ അതിനെ ഞങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. നിര്‍ഭാഗ്യവശാല്‍ സജിയും അതിന്റെ ഒരു ഭാഗമായിപ്പോയി എന്ന് മാത്രം. Wrong place at the wrong time.
ഈ സംഭവത്തോടനുബന്ധിച്ച് സജിക്കും കുടുംബത്തിനും ഉണ്ടായിട്ടുള്ള വിഷമത്തില്‍ ഞങ്ങള്‍ അത്യന്തം ഖേദിക്കുന്നു.
താങ്കളുടെ കൊമ്പന്‍ മീശ കൊള്ളാമെന്നു പലപ്പോഴും വിചാരിച്ചിട്ടുണ്ട്. (ഈ ലേഖകന്റെതാണെങ്കില്‍ വാടിയ കപ്പത്തണ്ട് പോലെ താഴോട്ടാണ്.) അതിന്റെ സ്പിരിട്ടിലാണ് താങ്കളെ ഞങ്ങള്‍ വീരപ്പന്‍ എന്ന് അഭിസംബോധന ചെയ്തത്. കൊച്ചാക്കാനോ അപ്പമാനിക്കാനോ അല്ല. അതുകൊണ്ട് സജി അത് ആ സ്പിരിറ്റില്‍ എടുക്കും എന്ന് വിശ്വസിക്കുന്നു.
കുഞ്ഞിന് എല്ലാ വിധ ആയുരാരോഗ്യങ്ങളും ആശംസിക്കുന്നു!
കൊമ്പന്‍ മീശ നീണാള്‍ വളരട്ടെ!
(സ്വന്തം പേര് വച്ചു വല്ലപ്പോഴും എഴുതുക. ഞങ്ങളടക്കമുള്ള ഈ ഇടവകയിലെ പരമ ഭീരുക്കള്‍ക്ക് ഒരു മാതൃകയാകട്ടെ.
പത്രാധിപര്‍ - സീറോ മലബാര്‍ വോയിസ്
No comments:
Post a Comment