Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, September 19, 2009

ബേബി അനൌണ്‍സ്മെന്റ് ന്റെ പിന്നാമ്പുറങ്ങള്‍

അറിയിപ്പിന്റെ സമയത്ത് നവാഗത ശിശുക്കളെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുന്നത് ഒരു പുതുമതന്നെ യാണെന്ന് പറയാതിരിക്കാന്‍ വയ്യ.

വീരപ്പനെ ഒന്നു സുഖിപ്പിക്കാന്‍ വേണ്ടി, ബേബി വീരപ്പനെ പരിചയപ്പെടുത്താനെ അച്ചന് പ്ലാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ പരക്കെയുണ്ടായ പരിഹാസവും വിമര്‍ശനവും കണക്കിലെടുത്ത് അതൊരു പതിവു കാര്യമാണെന്ന് കാണിക്കാനാണ് അച്ഛന്റെ ശ്രമം. അതിനുവേണ്ടി അടുത്തയിടെ ജനിക്കാന്‍ പോകുന്ന പല കുഞ്ഞുങ്ങളെയും പള്ളിയില്‍ പൊക്കിക്കാട്ടാന്‍ അച്ഛന്‍ ശ്രമിക്കും. അതിനുള്ള ഒരു ശ്രമമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച കണ്ടത്. ഇവിടുത്തെ ജനങ്ങള്‍ വെറും വിഡ്ഢികളാ ണെന്നാണല്ലോ അച്ഛന്റെ വയ്പ്.

ഇപ്പോള്‍ തന്നെ നമ്മുടെ കുര്‍ബാനക്ക് മണിക്കൂര്‍ ഒന്നര എടുക്കുന്നു. പുരോഹിതര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന, രൂപതയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന, പിന്നെ കുടുംബ നവീകരണ കണ്‍വെന്‍ഷന്‍ പോലെയുള്ള മറ്റെന്തെങ്കിലും പ്രഹസനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന. പിന്നെ വെറുതെ അര്‍ത്ഥമില്ലാത്ത വിളിച്ചു ചൊല്ലലുകള്‍. ഇതിനൊക്കെ സമയം കാണുവാന്‍ വെട്ടിച്ചുരുക്കുന്നത് കുര്‍ബാന പ്രാര്‍ഥനകളും ഗാനങ്ങളുമാണ്.

ഈ വിളിച്ചു ചോല്ലലുകളുടെ രഹസ്യം മറ്റൊന്നുമല്ല. അച്ചന് ആളുകളെ സുഖിപ്പിക്കണം. ആരുടെ ഊരയില്‍ കടിച്ചുതൂങ്ങി ഇവിടെ ചടഞ്ഞു കൂടി കിടക്കാം എന്നാണു അച്ഛന്റെ ചിന്ത. അതിനുവേണ്ടി നിങ്ങളുടെ പട്ടിക്കൊരു കുഞ്ഞുണ്ടായാലും ആവശ്യപ്പെട്ടാല്‍ അദ്ദേഹം അത് പള്ളിയില്‍ വിളിച്ചു പറയും. അച്ഛന്‍ എടുക്കുന്ന ഏത് തീരുമാനങ്ങള്‍ക്ക് പിറകിലും ഒറ്റരു ഉദ്ദേശമേയുള്ളൂ. ഗതികേടിന്റെ കാലത്ത് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു കലാല്‍പ്പടയെ പടുത്തുയര്‍ത്തുക. അതായത് കേരള രാഷ്ട്രീയ ഭാഷയില്‍ പറഞ്ഞാല്‍ അണികളെ. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ യൂത്ത് പ്രേമം, പാരിഷ് കൌണ്‍സില്‍, കൈക്കാരന്മാര്‍, CCD അധ്യാപകര്‍, അല്‍മായ സംഘടന ഭാരവാഹികള്‍, വിവിധ കമ്മിറ്റികള്‍, കച്ചറ കമ്മിറ്റി .... ഇവയെല്ലാം വികാരിയച്ചന്റെ അണികള്‍ അല്ലാതെ മറ്റൊന്നുമല്ല. ഈ ഇടത്തെല്ലാം തനിക്ക് വേണ്ടവരെ മാത്രം നിയമിക്കാന്‍ അദ്ദേഹം ഇത്ര കഷ്ടപ്പെട്ടത് മറ്റോന്നിനുമല്ല. നിഷ്ഗുണരായ സ്ഥാനമോഹികളെ ഓരോ ഇടത്ത് അവരോധിച്ചു വച്ച്, അവര്‍ക്ക് ഷൈന്‍ ചെയ്യാന്‍ ഒരിടമുണ്ടാക്കികൊടുത്തു അവരുടെ ലോയല്‍റ്റി സമ്പാതിക്കുക. ഇതാണ് വികാരിയുടെ നയം.

വീണ്ടും ഞങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നു. വികാരിയുടെ ഇത്തരത്തിലുള്ള അഴിമതികള്‍ ഈ ഇടവകയുടെ സ്ഥായിയായ വളര്‍ച്ചയ്ക്കും ഭാവിക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഹാനികരമായിരിക്കും. ഇടയന്‍ തന്നെ ആടുകളെ വഴി തെറ്റിച്ചു നടത്തുകയാണ്. മനപ്പൂര്‍വം വഴി തെറ്റിക്കുകയാണ്.

4 comments:

Anonymous said...

voice is right on the money!

Anonymous said...

You make this as a wrong thing. We are having a baby and we were really thrilled to announce our baby in the church since many people do not know us and our family. It looks like you are ruining that.

I hate you voice.

Anonymous said...

Voice is absolutely right. Vicar is trying in many ways to stay here longer. Stay longer means more money in his pocket.

Anonymous said...

Voice is absolutely right. Vicar is trying in many ways to stay here longer. Stay longer means more money in his pocket. Money, money, money. Thats all !!!