Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 20, 2009

സിസ്റ്റര്‍ അഭയ കേസ്‌ - നാര്‍കോ ടെസ്റ്റ്‌

കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റര്‍ അഭയ കേസിലെ മുഖ്യ പ്രതികളുടെ നാര്‍കോ പരിശോധനയുടെ വീഡിയോ ഈയിടെ പുറത്തിറങ്ങിയതായി നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ. പ്രിതികളില്‍ ചിലര്‍ പരിശോധനയില്‍ വ്യക്തമായി കുറ്റം സമ്മദിക്കുന്നതു താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പ്രസ്‌ ചെയ്‌താല്‍ നിങ്ങള്ക്ക് നേരിട്ടു കാണാം.

ഫാ. കോട്ടൂര്‍ Narco Test

ഫാ പൂതൃക്കയില്‍ Narco Test

സിസ്റ്റര്‍ സെഫി Narco Test part 1

സിസ്റ്റര്‍ സെഫി Narco Test part 2

സിസ്റ്റര്‍ അഭയയുടെ ദാരുണ മരണത്തില്‍ കയ്യുണ്ടെന്നു സംശയിക്കുന്നവരെ സംരക്ഷിക്കുവാന്‍ 17 വര്‍ഷങ്ങളായി കേരള കത്തോലിക്കാ സഭ കിണഞ്ഞു പരിശ്രമിക്കുന്നു. നിരപരാധിയായ, അബലയായ, ലൈംഗീക കിരാതരുടെ ബലിയാടായ അഭയയെ കത്തോലിക്കാ സഭ തഴഞ്ഞു. അവരെ ചെന്നായ്ക്കള്‍ ക്കെറിഞ്ഞു കൊടുത്തിട്ട് സഭ ആ ചെന്നായ്ക്കളെ സംരക്ഷിക്കുന്നു.

കേരളത്തിലെ സ്വതന്ത്രമായി ചിന്തിക്കുന്ന, ആത്മാഭിമാനമുള്ള, സഭയെ സ്നേഹിക്കുന്ന ഓരോ കാത്തോലിക്കര്‍ക്കും സഭാ നേതൃത്വത്തിന്റെ ഈ നിലപടൊരു നാണക്കേടാണ്.

കര്‍ത്താവേ, ഞങ്ങളുടെ സഭാ നേതൃത്വം കാണിക്കുന്ന ഈ കടുംകയ്യില്‍ പാവപ്പെട്ട ഞങ്ങള്‍ക്ക് കയ്യില്ല എന്ന് നിനക്കറിയാമല്ലോ. സിസ്റ്റര്‍ അഭയയുടെ കൊലപാതികികളെ കണ്ടുപിടിച്ചു നീതി ന്യായ കോടതിയെ അഭിമുഖീകരിക്കാന്‍ അവിടന്ന് ഇടവരുത്തെനമേ. അങ്ങയുടെ പുരോഹിതര്‍ക്ക് നല്ല ബുദ്ധി കൊടുക്കേണമേ എന്ന ഞങ്ങളുടെ ആഴ്ചതോറുമുള്ള പ്രാര്‍ത്ഥന അങ്ങ് കൈക്കൊള്ളാത്തത് എന്തു കൊണ്ട്, എന്റെ കര്‍ത്താവേ.

3 comments:

Nasiyansan said...

അഭയാ കേസിലെ നാര്‍കോ സിഡികള്‍ ആദ്യ കാഴ്ചയില്‍ തന്നെ നിഷ്പക്ഷനായ ഏതൊരാളിലും നിരവധി സംശയങ്ങള്‍ ജനിപ്പിച്ചാല്‍ അതിശയിക്കാനില്ല. ജസ്റീസ് കെ.ഹേമയുടെ നിരീക്ഷണം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. ഈ സിഡികള്‍ ഇത്രയും ജനശ്രദ്ധ നേടിയ ഒരു അന്വേഷണത്തിന്റെ അടിസ്ഥാനശിലയാക്കി മാറ്റാന്‍ സിബിഐയെപ്പോലെ ഉത്തരവാദിത്വപ്പെട്ട ഒരു ഏജന്‍സിക്ക് എങ്ങനെ കഴിഞ്ഞുവെന്ന് അദ്ഭുതപ്പെട്ടുപോകും.

ഇനി ചാനലുകളിലൂടെ പുറത്തായ നാര്‍കോ സിഡി ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം. പരിശോധയ്ക്കിടെ അവശരാകുന്ന കുറ്റാരോപിതര്‍ പല ചോദ്യങ്ങളും മനസിലാക്കാന്‍ കഴിയാതെ എന്തെങ്കിലും മറുപടി നല്‍കുന്നതിനായി മൂളുകയും ഞരങ്ങുകയും മാത്രമാണ് പലപ്പോഴും ചെയ്യുന്നത്. അവ്യക്തമായ ഈ ഞരങ്ങലുകളും മൂളലുകളും എങ്ങനെ തെളിവുകളിലേക്കു നയിക്കും?. ഇതിനൊപ്പമാണ് സിഡികളിലെ വ്യാപക എഡിറ്റിംഗ്. സിഡിയിലെ ദൃശ്യങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും പല ഭാഗത്തും തുടര്‍ച്ച നഷ്ടപ്പെട്ടി രിക്കുന്നു. പരിശോധനയ്ക്കായി അബോധാവസ്ഥയിലാകുന്നതിന് മുമ്പ് ചോദ്യകര്‍ത്താവ് കുറ്റാരോപിതരുമായി സംസാരിക്കുന്നത് വളരെ വ്യക്തമാണ്. ഈ സമയത്ത് അഭയയുടെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും ഇവരോടു ചോദിക്കുന്നില്ലെന്നുള്ളതും ശ്രദ്ധേയം. എന്നാല്‍, മറ്റു പല കാര്യങ്ങളും സംസാരിക്കുന്നുണ്ടുതാനും. കുറ്റാരോപിതരുടെ ഈ വ്യക്തമായ സംസാരം എഡിറ്റ് ചെയ്ത് അബോധാവസ്ഥയിലായതിനു ശേഷമുള്ള ഇവരുടെ അവ്യക്തമായ സംസാരത്തിനിടയില്‍ കയറ്റിയെന്ന സംശയമാണ് സിഡി നിരീക്ഷിക്കുന്ന ആര്‍ക്കും തോന്നാവുന്നത്. ഇതിനുവേണ്ടിയാണോ ആദ്യമേ പൊതുവായി പല കാര്യങ്ങളും ചോദിച്ചതെന്നു ആരെങ്കിലും സംശയിച്ചാല്‍ മറുപടി പറയാനാകുമോ ?.

Nasiyansan said...

ഇത് approve ചെയ്തു താ എന്നിട്ട് ബാക്കി ഇടാം

Anonymous said...

Why "Nasiyansan" is so interested in protecting the bad guys?