കൊപ്പേല്‍ സീറോ മലബാര്‍ മലയാളികളുടെ ചിരകാല സ്വപ്നമായ സ്വന്തം ദേവാലയത്തിന്റെ ശുശ്രൂഷ കര്‍മങ്ങളുടെ അനര്‍ഘനിമിഷങ്ങള്‍ താമസംവിനാ സമാഗതമാകുന്നു. ദേവാലയ വെഞ്ചരിപ്പിനു മുന്നോടിയായി പുതിയ ദേവാലയത്തില്‍ ബിഷപ്പ് അങ്ങാടിയത്തിന്റെ അംഗീകാരത്തോടെ ക്രൂശിത രൂപം സ്ഥാപിച്ചു കഴിഞ്ഞു.
നൂറു കണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് ക്രൂശിത രൂപം സ്ഥാപിതമായത്. എല്ലാം മറന്ന് ക്രൂശിത രൂപാനുകൂലികളും വിരുധരുമായ നല്ലൊരു ജനസഞ്ചയം പള്ളിയങ്കണത്തില്‍ തടിച്ചു കൂടിയിരുന്നു. കുരിശുരൂപ വിരുദ്ധരില്‍ പ്രമാണിയായ തോമാച്ചനെ സഹോദര തുല്യമായ സ്നേഹാശ്ലേഷണത്തോടെയാണ് പ്രവര്‍ത്തകര്‍ കുരിശു രൂപത്തിന് മുമ്പില്‍ നിറുത്തി ഫോട്ടോകള്‍ എടുത്തു ആചരിച്ചത്. പിശാചുക്കള്‍ക്ക് പോലും അസൂയ തോന്നത്തക്ക വിധം അപാരമായ സാഹോദര്യത്തിന്റെ മകുടോദാഹരണമാണ് കോപ്പെലിലെ സീറോ മലബാര്‍ മക്കള്‍ ലോകത്തിനു കാണിച്ചു കൊടുത്തത്.
വെമ്പുന്ന ഹൃദയങ്ങളുമായാണ് തങ്ങളുടെ ഇടയന്‍ ബിഷപ്പ് മാര്‍ അങ്ങാടിയത്തിന്റെ വരവിനായി കൊപ്പേല്‍ വിശ്വാസികള്‍ കാത്തിരിക്കുന്നത്. നാളെ വൈകിട്ട് ആഗതനാകുന്ന ബിഷപ്പിന് അവിസ്മരണീയമായ സ്വീകരണമാണ് അവര്‍ ഒരുക്കിയിരിക്കുന്നത്. മുത്തുക്കുട, ചെണ്ടമേളം, താലപ്പൊലി, എന്ന് വേണ്ട സര്‍വവിധ ആഘോഷസന്നാഹങ്ങളും അവര്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ തോമ കുരിശുനു പകരം ക്രൂശിത രൂപം സ്ഥാപിക്കുന്നതിന് തടസം നില്‍ക്കാതിരുന്ന മാര്‍ അങ്ങാടിയത്തിന്റെ തുറന്ന നിലപാട് ശ്ലാഘനീയം തന്നെ.
അമേരിക്കന്‍ സീറോ മലബാര്‍ സഭ ഇന്നുവരെ കാണാത്ത ആവേശോന്മേഷത്തോടെയാണ് കൊപ്പെലുകാര്‍ ഈ ശനിയാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കുന്നത്. ആ അപൂര്‍വ മുഹൂര്‍ത്തത്തിന് സാക്ഷികളാകുവാന്‍ ജനങ്ങള്‍ എല്ലാമുപേക്ഷിച്ചു കാത്തിരിക്കുകയാണ്. "ഞാന്‍ രണ്ടു മാസം മുമ്പേ അവധി ചോദിച്ചു മേടിച്ചു വച്ചിരിക്കുന്നതാണ്," മേരിക്കുട്ടി ഞങ്ങളോട് പറഞ്ഞു. I don't want to miss it for the whole world. My children too. This is history being made."
"ഇത് ചില്ലറ കാര്യമല്ല." മറ്റൊരു തോമാച്ചന്‍ ഞങ്ങളോട് പറഞ്ഞു. "ഇത് ഞങ്ങളുടെ പള്ളിയാണ്. ഞങ്ങള്‍ വാങ്ങിച്ച പള്ളി. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി ഞങ്ങള്‍ നടത്തിയിരിക്കുന്ന ഏറ്റവും വലിയ investment ആണിത്. ക്രൂശിത രൂപം വച്ച ഞങ്ങളുടെ പള്ളിയെ മാര്‍ അങ്ങാടിയത്ത് ആശീര്‍വദിച്ച് ഞങ്ങളുടെ ഭാവി തലമുറയെ അനുഗ്രഹിക്കുന്നതില്‍ കൂടുതല്‍ ഞങ്ങളൊന്നും ആഗ്രഹിക്കുന്നില്ല."
എല്ലാം ശുഭമായി ഭാവിക്കണേ എന്ന പ്രാര്‍ത്ഥനയെ കൊപ്പെലുകാര്‍ക്കായി അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തിന് സമര്‍പ്പിക്കാനുള്ളൂ. അവരുടെ പ്രാര്‍ത്ഥനകളും ആശംസകളും ഇന്നും എന്നും കോപ്പ്ലുകാര്‍ക്കൊപ്പമുണ്ട്. അതോടൊപ്പം അവരുടെ ആത്മധൈര്യത്തിന്റെ, വിശ്വാസ തീക്ഷ്ണതയുടെ നാളം അമേരിക്കയിലെ സീറോ മലബാര്‍ ജനകോടികള്‍ കാണാനും അതില്‍ നിന്നും സ്വയം ഉത്തെജിതരാകാനും സര്‍വശക്തനായ ദൈവംതമ്പുരാന്‍ ഇടവരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
7 comments:
Bishop may won't come.There is chance for him to say that
' IF YOU KEEP CLAVAR CROSS AND SHEELA I WILL COME FOR BLESSING.OTHERWISE I WONT COME FOR IT'
What you guys will do if he tell like that?
People of faith have spoken, they put their faith into action and you Coppell brothers, you are really the GEMs of the Syro Malabar Community in USA. In Chicago, the church authorities really ditched the faithful.
St.Thomas Christian of India has had a unique identify from the beginning that is the deep rooted faith in the Lord and in Church. Here there is no question of majority or minority, whether we are from Palai, Chnaganacherry, Kottayam, Kothamangalam, Ernakulum or Trichure and beyond; when we profess Christ then we are actually lifting the holy cross and we are called to lift the Holy Cross through which salvation is brought to us by Our Lord Jesus Christ. If bishop hates our Holy Cross, then he is not among us, if he likes the darkness of marthoma cross then he is the part of the worldly God.
John condemns these people as “false prophets,” possessed by the spirit of the antichrist.
This is how you can recognize the Spirit of God: Every spirit that acknowledges that Jesus Christ has come in the flesh is from God, but every spirit that does not acknowledge Jesus is not from God. This is the spirit of the antichrist, which you have heard is coming and even now is already in the world. (1 John 4:2-3).
Be with Christ’s Cross that is really our Holy Cross at the ends of the world.
Is Bishop coming?There is a news that Bishop is not coming.
Can I wear coat?
I dont have a jubba and mundu.My wife dont have set saree either.We are confuced.
If every one will be in kerala dress then we will be in trouble.
Be with Christ’s Cross that is really our Holy Cross at the ends of the world.
I salute you sir.We stand with you coppell.You guys are model for all otherch in USA.I never seen people from pala,chenganasery,kottayam,ernakulam,trisur,kannur,thalasery etc stand together like this.Simply wonderfull.
We pray for you all.
VOICE,
cAN YOU POST SOME PHOTOS?
good job.
Sajii achen and his gang has mounted the crucifix, but what is the use. Only the people sitting in the front can see the cross. Anybody sitting on the far left side or far right side. cannot see the cross.
Saaji acha.. we all want to see the cross.. why are you hiding the crucifix from people. Are you scared of Bishop sending you back.
Break down the wall in the front and you will be a true hero.
Post a Comment