കൊപ്പേല്‍, ടെക്സാസ്: "ചെകുത്താന് കുരിശ് കണ്ടപോലെ" എന്ന് പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടേയുള്ളൂ. ഇന്നിപ്പോള്‍ അമേരിക്കയില്‍ അത് തന്നെ നടന്നിരിക്കുന്നു.
കോപ്പെലില്‍ സീറോ മലബാര്‍ വിശ്വാസികള്‍ പുതുതായി വാങ്ങിയ ദേവാലയത്തില്‍ അവര്‍ ഏകപക്ഷീയമായി ക്രൂശിത രൂപം സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് ചിക്കാഗോ ബിഷപ്പ് അദ്ദേഹത്തിന്റെ വെച്ചരിപ്പ് യാത്ര റദ്ദാക്കിയിരിക്കുന്നു എന്ന് പറയപ്പെടുന്നു. തന്റെ ഇഷ്ടകുരിശായ മാര്‍ത്തോമ കുരിശും അള്‍ത്താര വിരിയും തൂക്കാത്ത പക്ഷം താന്‍ വെഞ്ചരിക്കാന്‍ വരില്ല എന്ന ഭീഷണി മറ്റു പല സ്ഥലത്തും മെത്രാന് നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇങ്ങനെയുള്ള ഭീഷണികള്‍ക്ക് വഴങ്ങി പല ഇടവകക്കാരും മനസില്ലാമനസ്സോടെ തങ്ങളുടെ പള്ളികളില്‍ മാര്‍ത്തോമ കുരിശ് സ്ഥാപിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ഇതും അതുപോലുള്ള അദ്ദേഹത്തിന്റെ ഒരു ഭീഷണിയാണോ എന്ന് ഉറപ്പില്ല.
ഏതായാലും വ്യാഴാഴ്ച വൈകുന്നേരത്തോടെ കാട്ടുതീ പടരും പോലെയാണ് ബിഷപ്പ് വരില്ല എന്ന വാര്‍ത്ത പരന്നത്. ജനങ്ങള്‍ ബിഷപ്പിന്റെ ഈ നിലപാടില്‍ തികച്ചും രോഷാകുലരാനെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ. അദ്ദേഹത്തിനു ഇത്ര ചെറുതാകാന്‍ എങ്ങനെ കഴിയും എന്നാണ് പലരും ചോദിക്കുന്നത്. ഇത് ബിഷപ്പിന്റെയും കടുപ്പന്റെയും ഒരു ഓലപ്പാമ്പാണെന്ന് വിശ്വസിക്കുന്നവരും ഏറെയുണ്ട്.
ഓലപ്പാമ്പാനെങ്കിലും അല്ലെങ്കിലും കോപ്പെലിലെ ജനങ്ങള്‍ കുലുങ്ങില്ല എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. "ബിഷപ്പ് വന്നാലും ഇല്ലെങ്കിലും വെഞ്ചരിപ്പു കര്‍മ്മം നിശ്ചയിചിരുന്നപോലെ നടക്കും. ശനിയാഴ്ച കാലത്ത് ഒമ്പത് മണിക്ക്. വി. കുര്‍ബാനയും അര്‍പ്പിക്കപ്പെടും," ഒരു വിശ്വാസി ഞങ്ങളോട് പറഞ്ഞു.
"നഷ്ടപ്പെടാനുള്ളത് ബിഷപ്പിന് മാത്രം," താഴത്തെ സേവ്യര്‍ കൂട്ടിച്ചേര്‍ത്തു. "ബിഷപ്പ് വന്നു ഞങ്ങളുടെ പള്ളി കൂദാശ ചെയ്ത് ഞങ്ങളെ അനുഗ്രഹിക്കനമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിന് വേണ്ടി ധാരാളം തയ്യാറെടുപ്പുകളും നടത്തി. അദ്ദേഹം വന്നു സംബന്ധിക്കുന്നില്ലെങ്കില് അത് ദൈവഹിതം എന്ന് കണക്കാക്കും".
"അങ്ങൊരു വരുമെന്ന് കരുതി ഞാന്‍ അവധിയുമെടുത്തു," കരോട്ടെ ഏലമ്മ നിരാശയോടെ പറഞ്ഞു. "ഇനി ഇപ്പോള്‍ പിള്ളേരോട് എന്ത് ന്യായം പറയും? ബിഷപ്പിന് എങ്ങനെ ഇത് തന്റെ മക്കളോട് ചെയ്യാന്‍ കഴിഞ്ഞു?" ഏലമ്മ ഏങ്ങലടിച്ചു.
"എന്നാലും ഒരു ക്രൂശിത രൂപത്തെ എങ്ങനെ ഈ മനുഷ്യന് ഇത്ര വെറുക്കാന്‍ കഴിയും? മെത്രാന് പോകട്ടെ. ഇങ്ങോരൊരു ക്രിസ്ത്യാനിയാണോ?" പടിഞ്ഞാറേപറമ്പില്‍ പൈലിചെട്ടന് ചോദിച്ചു. "ഇയാളുടെ ഒരു തേങ്ങാക്കൊല താമാര കുരിശും ചീലയും. നാട്ടിലായിരുന്നെങ്കില്‍ കാട്ടിക്കൊടുത്തെനെ അയാളുടെ ചീല." ഒന്ന് രണ്ടു വിട്ടിരുന്ന പൈലി ചേട്ടന് കലി തുള്ളി. . " ഒന്ന് പതുക്കെ പറ അപ്പച്ചാ, അല്ലെങ്കി മിണ്ടാതിരി. മനുഷ്യര്‍ കേള്‍ക്കും. നാണക്കേടാകും. എനിക്ക് ആശുപത്രീല് തല കാണിക്കാനുള്ളതാ. " സെലീന മോള് പൈലി ചേട്ടനോട് ഉപദേശിച്ചു.
വ്യാഴാഴ്ച വൈകുന്നേരം വരെ ബിഷപ്പും സംഘവും എത്തിച്ചേരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. എന്നാല്‍ അള്‍ത്താരയില്‍ ക്രൂശിത രൂപം സ്ഥാപിച്ചതോടെ ബിഷപ്പിന്റെ നിലപാട് മാറി. തന്റെ ഇഷ്ട കുരിശായ ക്ലാവരും ശീലയും തൂക്കാതെ വെഞ്ചരിപ്പിനു താനില്ല എന്ന നിലപാടെടുക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പുതിയ പള്ളിയില്‍ ബലിയര്‍പ്പിക്കുന്നതിനെതിരെ ബിഷപ്പ് നടപടികളൊന്നും എടുത്തതായി അറിവില്ല. അങ്ങനെ അദ്ദേഹം ആജ്ഞ പുറപ്പെടുവിച്ചാലും കൊപ്പെലുകാര്‍ കുലുങ്ങാന്‍ തയ്യാറാകില്ല. കാരണം പള്ളി രൂപതയുടെ പേരിലാണ്. അതില്‍ കുര്‍ബാന അര്‍പ്പിക്കുവാന്‍ ബിഷപ്പ് അനുവദിച്ചില്ലെങ്കില്‍ പള്ളിയുടെ ബാക്കിയുള്ള mortgage രൂപത തന്നെ കൊടുക്കേണ്ടി വരും. കാരണം കൊപ്പെലുകാര്‍ ഉപയോഗമില്ലാത്ത ഒരു പള്ളിക്കുവേണ്ടി ഇനി പൈസ മുടക്കാന്‍ തയ്യാറാകില്ല.
കൊപ്പേല്‍ വിശ്വാസികളോട് ബിഷപ്പ് ചെയ്തിരിക്കുന്നത് കടുത്ത വഞ്ചനയാണ്. നേരിട്ടും കത്ത് മുഖേനയും, മഠത്തിപറമ്പില്‍ അച്ഛന് വഴിയും വെഞ്ചരിപ്പിനു താന്‍ വന്നിരിക്കുമെന്നു ബിഷപ്പ് ഉറപ്പ് നല്‍കിയതാണ്. എന്നിട്ട് ക്ലാവര്‍ കുരിശിന്റെയും ശീലയുടെയും കാര്യം പറഞ്ഞു പരിപാടിയില്‍ നിന്നും ഒഴിഞ്ഞു നില്ക്കുന്ന ബിഷപ്പ് ആരുടെ ആട്ടിടയനായി ആണ് വേഷം കെട്ടുന്നത്? ചെന്നായ് യെ കാണുമ്പോള്‍ ആട്ടും പട്ടത്തെ ഉപേക്ഷിച്ച് ഓടിപ്പോകുന്ന സ്നേഹമില്ലാത്ത ഇടയനെപ്പറ്റി വായിച്ചിട്ടുണ്ട്. എന്നാല്‍ തൂങ്ങപ്പെട്ട കുരിശ് രൂപത്തെ കണ്ട് വിരളി പിടിച്ച് ഓടിപ്പോകുന്ന വഞ്ചകനായ ഇടയനെപ്പറ്റി കേട്ടിട്ടുപോലുമില്ല.
കൊപ്പേല്‍ ഒരനുഭവപാഠം മാത്രമാണ് അങ്ങാടിയത്തിന്. ഫ്ലോറിഡയിലും, ഫിലടെലഫിയയിലും, അരിസോണയിലും , എന്ന് വേണ്ട പുതിയ ദേവാലയം വരുന്ന ഏത് നഗരത്തിലും അങ്ങാടിയത്ത് നേരിടാന്‍ പോകുന്ന പ്രതിസന്ധി ഇത് തന്നെയാണ്. . അതുകൊണ്ട് ബിഷപ്പു ഇപ്പോഴെങ്കിലും കണ്ണ് തുറന്നാല്‍ നന്ന്. അങ്ങയുടെ പ്രാകൃത സംസ്കാരത്തിലേക്ക് തിരിച്ച് പോകുവാന്‍ പ്രബുദ്ധരായ സീറോ മലബാര്‍ മക്കള്‍ ആഗ്രഹിക്കുന്നില്ല. അങ്ങയുടെ കല്‍ദായ വല്‍ക്കരണ ചക്കടവണ്ടിയില് കയറുവാന്‍ സത്യവിശ്വാസികള്‍ കൂട്ടാക്കില്ല. അതുകൊണ്ട് കാലിവണ്ടിയുമായി അങ്ങ് കാല യവനികക്കുള്ളില്‍ മറയേണ്ട ഗതികേടു വരും.
ഏതായാലും ബിഷപ്പിന്റെ കല്ദായവല്ക്കരണ യാത്ര ഇതുവരെ വലിയ തടസ്സം കൂടാതെ ജൈത്രയാത്ര നടത്തി മുന്നേറുകയായിരുന്നു. എന്നാല്‍ ഇപ്പോളിതാ കോപ്പെലില്‍ അദ്ദേഹത്തിന്റെ ഈ യാത്രാവണ്ടി വലിയൊരു കട്ടറയില് വീണിരിക്കുന്നു. സാരമായ കേടില്ലാതെ ഈ കട്ടറയില്നിന്നും തന്റെ ഈ കല്‍ദായ വല്‍ക്കരണ തല്ലിപ്പൊളി വണ്ടി അദ്ദേഹം താനേ ഉന്തി കരകയറ്റുമോ എന്ന് കണ്ടറിയണം.
8 comments:
MY GOD....................ITS SO SO SO BAD
MY GOD....................ITS SO SO SO BAD
പിതാവേ ഒത്തിരി കാത്തിരുന്ന ഒരു നിമിഷമായിരുന്നു ഇത്.അങ്ങ് എന്തിനു ഞങ്ങളെ പറ്റിച്ചു?
क्या हुवा तेरा वादा?,ओ कसम ओ इराथा?
It is clear that the hierarchy will play its last trick to raise the Veil and "Claver" Cross in the altar. And we have some people ready to do that even in the last moment!!.
Everybody knows that the same trick was played in Chicago and the folks with no backbone succumbed to the Cheap Trick. It looks like Chicagoans' are just trying to be "YES" men before the hirearchy!!
lets wait and see .
All, can somebody clarify the official guidelines of Syro-Malabar church in Kerala on the St.Thomas Cross / Thamara Kurisu and on the curtain? Let us leave the interpretations as interpretations. I would like to know the Syro-Malabar church's officially accepted rules for its churches. Once I know this, I would be in a better position to judge who is violating this. Let us get down to the facts first and leave the filthy words for later.
In India, Claver Cross is also known as BJP Cross, Lotus is their trade mark.
congratulations dear Coppel syros.you stood strong,you will be our leader.Philadelphia is losing ground.we are the most vulnerable!!Yes womans!!!not even men.women's forum and achan decide the future here.
God bless syro.
Post a Comment