Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 10, 2010

ചിക്കാഗോയിലെ ഈസ്റ്റര്‍

കോപ്പെലിലെ തിരക്കില്‍ ചിക്കാഗോയെ അവഗണിച്ചോ എന്നൊരു സംശയം. ഈസ്റ്റര്‍ വിശേഷങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിച്ചില്ല. ബിഷപ്പും അദ്ദേഹത്തിന്റെ കൊണവദിയാരങ്ങളും തന്നെ കാരണം. ചിക്കാഗോയെ മറന്നു എന്ന് നിനച്ചു സന്തോഷിച്ചങ്ങനെ ഇരിക്കുകയായിരുന്നു വികാരിയച്ചനും വാല്യാക്കാരും. തെറ്റിപ്പോയി. വൈകിയ വേളയിലെങ്കിലും സംക്ഷിപ്തമായ ഒരു റിപ്പോര്‍ട്ട്‌ നല്‍കിയില്ലെങ്കില്‍ ചിക്കാഗോക്കാര്‍ പരിഭവിക്കും.


ഈസ്റ്ററിന് അള്‍ത്താരയില്‍ അരങ്ങേറിയ ഉയിര്‍പ്പ് നാടകം. അത് കണ്ടപ്പോള്‍ ടുട്ടുമോന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നടത്തിയ ചെറിയ ഒരു സ്കിറ്റ് ഓര്‍ത്തുപോകുന്നു. എത്രയോ ഭേതമായിരുന്നു അത്. എന്താണ് അള്‍ത്താരയില്‍ നമ്മുടെ വിവരമില്ലാത്തവര്‍ കാട്ടിക്കൂട്ടിയത്. ചീറ്റിപ്പോയ വാണം പോലെ ഇത്തിരി പുക. അടുപ്പിലിട്ട ചക്കക്കുരു പൊട്ടും പോലെ ഒന്ന് രണ്ട്‌ ചില്ലറ വെടി. മോളില്‍ കളറുലൈറ്റിന്റെ കളി. മോനിച്ചന്‍ കീ ബോര്‍ഡില്‍ നിന്നും ഭീകര മൂവിയുടെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ മൂന്ന് തവണ. എല്ലാം കൂടി കണ്ടപ്പോള്‍ ആകെ ഒരു ചമ്മല്‍. എന്നാലും മനുഷ്യരുടെ മുഖത്തു നോക്കി പ്രഹസനം തയ്യാറാക്കിയവരെ അടിമുടി സ്തുതിച്ചു വാഴ്ത്തി പ്പാടി ആരാധിക്കാന്‍ നമ്മുടെ വികാരിയച്ചന് ഒരു ചമ്മലും ഉണ്ടായില്ല!

നമ്മുടെ പള്ളിനെതാക്കന്മാരുടെ ശുഷ്കാന്തിയെ പറ്റി രണ്ട്‌ വാക്ക് പറഞ്ഞില്ലെങ്കില്‍ അവര്‍ക്കെന്തു തോന്നും? എന്തായിരുന്നു തച്ചിലിന്റെയും മറ്റു കാര്യാക്കാരുടെയും ശുഷ്ക്കാന്തി! പണ്ടൊക്കെ നമ്മുടെ നാട്ടില്‍ പള്ളിയില്‍ കൈക്കാരന്മാരുടെ പണി വല്ല തേങ്ങ ഇടിയിക്കലോ, പെരുന്നാളിന് പന്തലിടലോ ഒക്കെയാണ്. പണിക്കാരെക്കൊണ്ട് പണി എടുപ്പിക്കുകയും വേണ്ടി വന്നാല്‍ മുണ്ടുമടക്കി കുത്തി തൂമ്പ കയ്യിലെടുത്തു പണിതു കാണിച്ചു കൊടുക്കുകയും ചെയ്യുമായിരുന്ന പ്രാപ്തരായ വ്യക്തികളായിരുന്നു നമ്മുടെ കൈക്കാരന്മാര്‍. അതിപ്പോള്‍ പറഞ്ഞിട്ടെന്തു കാര്യം.

ഈസ്റ്ററിന് ഞങ്ങളിങ്ങനെ മാറിനിന്നു വീക്ഷിക്കുകയായിരുന്നു. കൈക്കാരന്‍ തച്ചില്‍ പള്ളിയുടെ കിഴക്കേ ഓരം പിടിച്ച് ഒരിരുപത് തവണ എങ്കിലും അള്‍ത്താര ഭാഗത്തേക്ക് ഒരു കാര്യവുമില്ലാതെ ഉലാത്തി. പലതവണ സങ്കീര്ത്തിവരെ ആശാന്‍ വലിഞ്ഞു കേറി. എന്താണ് കാര്യമെന്ന് ചോദിച്ചാല്‍, എന്താ കാര്യം? കൈക്കാരന്‍ മാത്രമല്ല. മറ്റു കുട്ടിക്കൈക്കാരന്മാരും, മെമ്പറന്മാരും എല്ലാവരും ആസനത്തില്‍ നീറൂ കടിച്ചപോലെ പള്ളിയാകമാനം ഓടി നടക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഇവരുടെ പരാക്രമങ്ങള്‍ സൂക്ഷിച്ചു വീക്ഷിച്ചു. വളര ഗൌരവഭാവത്തോടെ വാണം വിട്ടപോലെ ഒരുത്തന്‍ പള്ളിയുടെ ഏറ്റം മുമ്പിലേക്ക് നടന്നു ചെന്ന് മറ്റൊരു മെമ്പന്റെ ചെവിയില്‍ മന്ത്രിക്കുന്നു. ഉടനെ രണ്ട്‌ പേരും കൂടി തിരിച്ച് പള്ളിയുടെ പിറകിലേക്ക്. പള്ളിയുടെ പല ദിശയിലും ആയി എല്ലാ പ്രമാണികളും ഇത് തന്നെ ആവര്‍ത്തിക്കുന്നു. എങ്കിലും തച്ചിലിന്റെ ഷോ ആയിരുന്നു ഏറ്റവും ഭേതം.

കുര്‍ബാന കൈക്കൊള്ളുന്ന സമയത്ത് നടക്കുന്ന സര്‍ക്കസ്സുകള്‍ വിസ്തരിക്കാതെ വയ്യ. കന്ന്യാ സ്ത്രീമാരും മല്‍പ്പാന്‍ മാരും തിരുവോസ്തിയുമായി നാല് വശത്തേക്കും പായുമ്പോള്‍ കല്യാണ പന്തലിലെ കാര്യസ്ത്യന്മാരുടെ മട്ടാണ് നമ്മുടെ നേതാക്കള്‍. കന്യാസ്ത്രീമാര്‍ക്ക് എസ്കോര്‍ട്ട് പോകുവാന്‍ ചിലര്‍ മുമ്പിട്ടിറങ്ങുന്നു. അങ്ങോട്ട്‌ പൊ, ഇങ്ങോട്ട് പൊ എന്നും പറഞ്ഞു കൈ കാട്ടി നിര്‍ദ്ദേശം കൊടുക്കാന്‍ മറ്റുള്ളവര്‍. ഇവരുടെ ശൌര്യം നമ്മുടെ പാര്‍ക്കിംഗ് ലോട്ടില്‍ ഒന്ന് കാട്ടിയിരുന്നെങ്കില്‍ മനുഷ്യര്‍ക്ക്‌ എന്തെങ്കിലും ഗുണമുണ്ടായേനെ.

നേതാക്കന്മാരുടെ സ്വയം പ്രദര്‍ശന പ്രഹസനത്തെപ്പറ്റി പറയുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട കൊയര്‍ ലീഡര്‍ കുഞ്ഞുമോനെ ഞങ്ങള്‍ക്കു മെന്‍ഷന്‍ ചെയ്യാതിരിക്കാന്‍ പറ്റില്ല. എന്തോ ഭാഗ്യം കൊണ്ട്‌ സൌണ്ടും നന്നായി, പാട്ടും നന്നായി. അതോടെ മാസ്റ്റര്‍ക്ക് വെപ്രാളമായി. തനിക്കു ക്രെഡിറ്റ് കിട്ടാതെ പോയാലോ. പിന്നെ അത് പിടിച്ചെടുക്കാനുള്ള തീവ്രയത്നമായി അദ്ദേഹത്തിന്. തന്റെ സാന്നിധ്യം നാല് പേരെ ഒന്ന് കാണിക്കാന്‍ വേണ്ടിയല്ലേ നമ്മുടെ മുഖ്യന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ പാട്ടുകാര്‍ക്ക് മുമ്പില്‍ ചാടി നടന്നു കൊണ്ടിരുന്നത്? യാതൊരു കാര്യവുമില്ലാതെ അദ്ദേഹം അര്‍ത്ഥവൃത്താകൃതിയില്‍ ഇങ്ങനെ പരതി നടക്കുകയായിരുന്നു. പാടുകാരന്‍ . മത്തായിയും കോറസ് പാടുന്ന പെണ്‍കിടാങ്ങളും കീ ബോര്‍ഡ്‌കാരന്‍ മോനിച്ചനുമായി നിരന്തരം സമ്പര്‍ക്കത്തിലായിരുന്നു അദ്ദേഹം. ഇതിനിടെ പുറകിലെ നിരയില്‍ നിന്നും പാട്ട് പാടിക്കൊണ്ടിരുന്നവരെ അദ്ദേഹം ഏതായാലും വെറുതെ വിട്ടു. അതുകൊണ്ട് പരിപാടി നന്നായി എന്നുറപ്പായി.

, ഒരു കാര്യം പറയാന്‍ മറന്നു പോയേനെ. ചടങ്ങുകള്‍ക്കിടക്ക് ഒരു ചാപ്പല്‍ വെഞ്ചരിപ്പുണ്ടായിരുന്നു. ബിഷപ്പും വൈദീകരും ശുശ്രൂകളും എന്ന് അച്ഛന്‍ വിളിച്ച് പറഞ്ഞപ്പോള്‍, ബാ. കന്ന്യാസ്ത്രീകളും എന്ന് ബിഷപ്പ് തിരുത്തി പറഞ്ഞു കൊടുത്തു. അതെ, അങ്ങനെ എല്ലാവരും കൂടി പ്രദക്ഷിണമായി ചാപ്പലിലേക്ക്‌ തിരിച്ചു. (പത്തു പതിനഞ്ചു കന്ന്യാസ്ത്രീമാര്‍ ഉണ്ടായിരുന്നു. അടുത്ത കാലം വരെ മഷി ഇട്ടു നോക്കിയാല്‍ ഒരെണ്ണത്തിനെ കാണാന്‍ കിട്ടില്ലായിരുന്നു. പിന്നെ രണ്ട്‌ മൂന്നെന്നങ്ങളെ ഇടയ്ക്കു കാണാന്‍ തുടങ്ങി. ഇപ്പോള്‍ ആകട്ടെ കാന്യാസ്ത്രീമാരെ മുട്ടിയിട്ടു നടക്കാന്‍ വയ്യ, പള്ളിയില്‍.) ചാപ്പല്‍ വെഞ്ചരിപ്പു സമയം ജനങ്ങള്‍ പള്ളിയില്‍ തന്നെ കുത്തിയിരുന്നു. പിന്നെ അശരീരിയായാണ്‌ ബിഷപ്പിന്റെ ശബ്ദം ജനങ്ങള്‍ കെട്ടത്. thy kingdom come, jesus youth, തുടങ്ങിയവയില്‍ പെട്ട കരിസ്മാറ്റിക് കാര്‍ ഹല്ലെലുയ്യ വിളിച്ച് മറുഭാഷ പുലമ്പുമോ എന്നുവരെ ഈയുള്ളവന്‍ ചിന്തിച്ചുപോയി.

ചാപ്പലില്‍ ചടങ്ങ് നീണ്ടതോടെ അശരീരി നിലച്ചു. ജനങ്ങള്‍ ശ്വാസം പിടിച്ചങ്ങനെ ഇരുന്നു. പിന്നെ ജനങ്ങള്‍ മൈക്കില്‍ കൂടി അശരീരിയായി കെട്ടത് എന്തോ വലിയ ശബ്ദ കോലാഹലങ്ങളും അതുവരെ കേട്ടിട്ടില്ലാത്തതരം അപസ്വരങ്ങളും മറ്റു ശബ്ദങ്ങളുമായിരുന്നു. ശുശ്രൂക്കൂട്ടവും കന്യാസ്ത്രീ വൃന്ദവും തമ്മില്‍ വല്ല മല്‍പ്പിടുത്തവും നടക്കുകയാണോ എന്ന് ജനങ്ങള്‍ ഭയന്നു. പിതാവ് മണി തൂക്കിയ ധൂപക്കുറ്റി ആഞ്ഞു വീശിക്കൊണ്ട് ഹാനാന്‍ വെള്ളം തെളിച്ചപ്പോള്‍ ഉണ്ടായ ശബ്ദമാണെന്ന് തച്ചില്‍ ആംഗ്യം കാട്ടി വ്യക്തമാക്കിയപ്പോള്‍ ജനങ്ങളുടെ ശ്വാസം നേരെ വീണു. താമസിയാതെ ബിഷപ്പും പരിവാരങ്ങളും പള്ളിയില്‍ തിരിച്ചെത്തി, വി. കുര്‍ബാന തുടര്‍ന്നു.

ഏത് ഭാഷയിലാണ് ബിഷപ്പ് കുര്‍ബാന അര്‍പ്പിച്ചതെന്നു പൊതുജനങ്ങള്‍ക്കിടയില്‍ ഒരു വലിയ ചോദ്യ ചിഹ്നമായി ഇപ്പോഴും അവശേഷിക്കുന്നു.

12 comments:

Chacko Pala said...

Very good report.But one question.

Changanchery ,Kanjirappally and Palai diocese bulletins prevent any drama or skits as part of Easter Vigil.You can serach the bulletin on Chry website.How come
Chicago have a drama in the Alter?.

Do you guys have the new Kurisu thudacha Vellam in the good friday?.What kind of Cross used?.

Anonymous said...

Garland Church member's request:

As Bishop is planning to close down Coppell church, We have tickets for stage program with Kavya Madavan, Dileep etc for our new big church construction.

Please take tickets valued at $250, $500 to make us lot of money to build a bigger church than Coppell church.

Bishop is always siding with us due to personnel relations/secrets with some of his old buddies at our church.

So we will close down Coppell and make our church a lot bigger, please help us by purchasing tickets, for us Claver cross and sheela are ok, who cares about crucifix or Jesus, our Bishop is bigger than Jesus.

Praise our Bishop!!!!

Anonymous said...

We are pleading to the pope:

"Do the right thing, for once. Please. The whole world is watching. I'm watching. And if you want any chance at saving the Syro Malabar Catholic Church you need to do something and you need to do it now."

Discipline our Syro Malabar Diocese of Chicago Bishop, tell him to do what you want every catholic to follow, Crucifix in the altar only, Mass is all about Jesus.

Anonymous said...

Hello Web Master,

Could you please let us see the Nithiay Aradhana chapel photo of the inside of Syro Malabar Cathedral in Chicago?

Anonymous said...

Dear blog author
Can you pls publish a contact email id on your homepage? A lot of supporters want to contact your group with some help.

Anonymous said...

I can pay more than that for kayva madhavan. Not for a syro mal bar church. GOD bless.

Anonymous said...

Your report is very funny, full of satire!

Anonymous said...

Bisopeeeee!!

കാലിഫോര്‍ണിയ വികാരി, സ്വന്തം ഇടവകക്കാരെ പറ്റിച്ചു 26000 ഡോളറോളം നാട്ടിലെ സ്വന്തം അക്കൌന്റ് ലേക്ക് അടിച്ചു മാറ്റി.

വിഷമിക്കേണ്ട. തീയതി കൃത്യമായി തരാം. ഡിസംബര്‍ 12, 2006. 13000 ന്റെ രണ്ട്‌ ചെക്കുകള്‍.

ഓഡിറ്റര്‍ ആന്റി മിടുക്കിയായത്‌ കൊണ്ട്‌ അവര്‍ സംഗതി കണ്ട് പിടിച്ചു. മീറ്റിങ്ങായി, അന്ന്വേഷനമായി. അച്ഛന്‍ നടത്തിയതു അഴിമതിയാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു.

അന്നത്തെ കൈക്കാരന്‍ ചെക്കുകളുടെ കോപ്പി ഉള്‍പ്പടെ എല്ലാ തെളിവുകളും ഫെഡ് എക്സ് ആയി ബിഷപ്പിന് അയച്ചു കൊടുത്തു.

ആഴ്ചകള്‍ കാത്തിരുന്നു. ബിഷപ്പിന്റെ പക്ഷത്തുനിന്നും ഒരനക്കവുമുണ്ടായില്ല.

വീണ്ടും കാര്യങ്ങള്‍ വിശദീകരിച്ചു, രേഖകളും തെളിവുകളും ഉള്‍പ്പെടുത്തി വീണ്ടും ഒരു ഫെഡ് എക്സ് കൂടി അദ്ദേഹം ബിഷപ്പിന് വിട്ടു.

കൊല്ലം നാലായിട്ടും ബിഷപ്പിന്റെ അനക്കമൊന്നുമില്ല.

ഇതിനിടക്ക്‌ കൈക്കാരന്മാര്‍ ബിഷപ്പിനെ നേരിട്ട് കണ്ടും വിവരങ്ങള്‍ ബോധിപ്പിച്ചു.

എന്നിട്ടും ബിഷപ്പ് ഇത് വരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

Anonymous said...

Coppell News:

കള്ള അക്കൌന്റ് തുടങ്ങിയിതിന്റെ വിശദീകരണം ആവശ്യപ്പെട്ട ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും തോമ വഴുതി മാറിക്കൊണ്ടിരുന്നു.

തോമ വീക്കുമേടിക്കും എന്ന സാഹചര്യം വരെ വന്നു. ഏതായാലും തോമ തലയൂരി തല്‍ക്കാലം പിന്‍വാങ്ങിയിരിക്കുകയാണ്.

കൊപ്പേല്‍ ജനങ്ങള്‍ തോമയെയും ബിഷപ്പിനെയും വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല.

ഒരു നിരപരാധിയെ കഴുവിലേറ്റാന്‍ കള്ളക്കളി നടത്തിയവരെ പുറത്തു കൊണ്ടുവരുവാന്‍ തന്നെയാണ് അവരുടെ തീരുമാനം.

യഥാര്‍ത്ഥ കള്ളനാര്?

ബിഷപ്പോ, അതോ തോമായോ?

Anonymous said...

People it is our money!!!

Financial blunders like buying Chicago Diocese Office Building for $850,000 and selling back for $125,000 by our Chicago Administrators won't happen again.

Who has to pay for this loss of money?

We the people give money to maintain Dioceses and church, and if they are not doing that properly, they have no right in churches financial matters and we are not giving any more money to church, we can give this money to poor people back in kerala.

Anonymous said...

Fellow Chicago parishners:

Please pay attention to how much you give to our church, demand to know the church's financials.

Take interest in our church and it's money matters.

It is our church. We bought it, or built it, with our own money.

It is our church. If they don't have our money they can not do bad stuff like sheela in the circus tent altar.

Keep Bishop and binamies on watch list.

Anonymous said...

Seminary drop-outs/kick-outs:

Why are u seminary kicked-outs have so much hatred towards priests, were u been abused, while in seminary?

Reji, 2thomas, josey do you belong to this catogary?

You guys don't want to follow the priests, but you want to lead them all the time.

You guys want to controll and manipulate every thing in the church.

This is why all these things happened/happening in our church, oh! man what a pity, don't you have any backbone guys.