Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, June 17, 2010

പുഞ്ചിരിയച്ചന്റെ കത്ത്

മിശിഹായില്‍ പ്രിയ കുഞ്ഞുമക്കളെ,
എല്ലാവരും ഇവിടെ എഴുതുന്നത് കണ്ടതുകൊണ്ട് എഴുതുന്നതാണ് കേട്ടോ. മറ്റൊന്നും വിചാരിക്കരുത്. ഇത് കൊണ്ട് എന്തെങ്കിലും ഉപകാരം കിട്ടിയാല്‍ ദൈവത്തിന് സ്തുതിയായിരിക്കട്ടെ.

ഞാനൊരു അച്ചനാണ്. അച്ചന്‍മാര്‍ക്ക് ഇവിടെ എഴുതാമോ എന്നറിയത്തില്ല. തല്‍ക്കാലം പേര് വെളിപ്പെടുത്തുന്നില്ല. പിന്നെ ഇവിടെ അമേരിക്കയില്‍ വന്നപ്പോള്‍ ഒരു പേര് കിട്ടി. പുഞ്ചിരിയച്ചന്‍ ‍. ആരാ പേരിട്ടത് എന്ന് മാത്രം ചോദിക്കരുത്. ഞാന്‍ ആള് വളരെ സൌമ്യനാണ്. നന്നായി പുഞ്ചിരിക്കും. അതുകൊണ്ട് ആര്‍ക്കും ഒരു ദോഷവും ഇല്ലല്ലോ. അതല്ലേ അതിന്റെ ശരി?പരിചയപ്പെട്ടിടത്തോളം ആളുകള്‍ക്കെന്നെ ഇഷ്ടമായി.നമ്മള്‍ വെറുതെ അരകല്ലിന് കാറ്റ് പിടിച്ചതുപോലെ ഗൌരവം നടിച്ചിരുന്നിട്ടെന്ത് കാര്യം? വിശ്വാസികളോട് നമ്മള്‍ ഒരു പരിഗണന ഒക്കെ കാണിക്കണ്ടേ? രോഗികള്‍ക്കല്ലെ വൈദ്യനെക്കൊണ്ട് ആവശ്യം? അതുകൊണ്ട് ഞാന്‍ വിശ്വാസികളോടൊക്കെ വളരെ കാരുണ്യവും പരിഗണനയും കാണിക്കാറുണ്ട്. അതല്ലേ യേശുനാഥന്‍ നമ്മെ പഠിപ്പിച്ചത് ? എളിമപ്പെടാന്‍ . പക്ഷേ എന്തു പ്രയോജനം? ഭാഗ്യ ദേവത മാത്രം എന്നെ കടാക്ഷിച്ചില്ല. ഞാന്‍ ഇവിടെ അമേരിക്കയില്‍ വന്നിട്ട് ഒരു മാസമായി. നാട്ടില്‍ മലമ്പ്രദേശത്തുള്ള ഒരു കുഗ്രാമത്തില്‍ നിന്നാണ് ഇവിടെ എത്തി പറ്റിയത്. പെങ്ങള്‍ സ്പോണ്‍സര്‍ ചെയ്തതാ. ഗ്രീന്‍ കാര്‍ഡുണ്ട്. ഒരു പ്രയോജനവും ഇല്ല. മുട്ടാവുന്ന പള്ളികളില്‍ ഒക്കെ മുട്ടി. നാട്ടില്‍ നിന്നും അധികാരികള്‍ ശുപാര്‍ശ കത്ത് തന്നില്ല. തെറ്റ് എന്റെ കയ്യില്‍ ആണ്. അധികാരികള്‍ അനുവാദം തരുന്നതിന് മുന്‍പെ ഗ്രീന്‍ കാര്‍ഡ് വച്ച് തുള്ളിച്ചാടി ഇങ്ങ് പോന്നു. ശുപാര്‍ശ കത്തില്ലാത്തത് കാരണം അമേരിക്കന്‍ പള്ളീല്‍ അവര്‍ പിന്നീട് അറിയിക്കാമെന്ന് പറയുന്നു. സീറോ മലബാര്‍ പള്ളീല്‍ ചെന്നിട്ട് ഇരിക്കാന്‍ പോലും പറഞ്ഞില്ല. ഈ വ്യാജ ഡോക്ടര്‍ എന്നൊക്കെ പറയും പോലെ , ഒരു വ്യാജ അച്ചന്‍ ആയിട്ടാണെന്നെ അവര്‍ ട്രീറ്റ് ചെയ്തത്. സായിപ്പിന്റെ നാട്ടില്‍ വന്നപ്പോള്‍ മലയാളി അച്ചന്‍മാര്‍ക്ക് സായിപ്പിനെക്കാള്‍ ഗമ. എന്താ പറയുക? പിന്നെ ദോഷം പറയരുതല്ലോ. പെന്തക്കോസ്ത് പള്ളിക്കാര്‍ എന്നെ രണ്ട് കൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണ്. പക്ഷേ നമ്മുടെ വിശ്വാസം അതിന് അനുവദിക്കുക ഇല്ലല്ലോ. പണം ഉണ്ടാക്കല്‍ അല്ലല്ലോ വൈദിക വൃത്തി!

ഞാന്‍ ഈ കാര്യങ്ങള്‍ ഒക്കെ ഇവിടെ വിവരിക്കാന്‍ കാരണം, ഒരു മാസമായിട്ടു പെങ്ങളുടെ വീട്ടില്‍ വെറുതെ കുത്തിയിരിക്കുകയാണ്. നാട്ടില്‍ എന്റെ ഇടവകയില്‍ പയറു പോലെ ഓടിനടന്നു ദീവ്യ കാരുണ്യ പ്രവൃത്തികളും ജനസേവനവും നടത്തിയിട്ടുള്ള എനിക്ക് വെറുതെ ഇരുന്നിട്ട് ഒരു വല്ലായ്മ. എനിക്ക് കൊച്ചാപ്പി സാറിനെ അറിയാം. ഇവിടെ വച്ച് പരിചയപ്പെട്ടതാ. അത് വഴി കുഞ്ഞിത്തായി ചേട്ടനെയും മകന്‍ ജോണിമോനെയും പരിചയപ്പെട്ടിട്ടുണ്ട്. പിന്നെ ഇവിടെ എഴുതുന്ന പലരെയും പറ്റി കേട്ടിട്ടുണ്ട്. ആരെങ്കിലും മുന്‍കൈ എടുത്തു എനിക്കേതെങ്കിലും ഒരു പള്ളീല്‍ ഒരു മാസത്തേക്കെങ്കിലും ഒരു ജോലി തരപ്പെടുത്തി തരാമോ. കുറച്ചു ഡോളര്‍ ഞാനും ഉണ്ടാക്കട്ടെ .ആ ഒരൊറ്റ വിചാരം കൊണ്ട ബിഷപ്പിന്റെ അനുവാദം ഇല്ലാതെ ചാടി പുറപ്പെട്ടത്. അതിങ്ങനെ ഒരു പാര ആയി തീരുമെന്ന് ആരറിഞ്ഞു.നിങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ , അച്ചന്‍മാര്‍ക്ക് കൈ അയച്ചു സമ്മാനവും സംഭാവനയും ഒക്കെ കൊടുക്കുമെന്ന് കേട്ടിട്ടൊണ്‍ട്. എന്നെ ഒന്ന് പരിഗണിക്കണം. തിരിച്ചു പോകാന്‍ വണ്ടിക്കൂലിക്ക് കാശില്ലാത്തത് കൊണ്ടാണ്. പിന്നെ തിരിച്ചു ചെല്ലുമ്പോള്‍ ബിഷപ്പിന് എന്തെങ്കിലും കാണിക്കയും കൊടുക്കണം. അല്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ശിക്ഷണ നടപടിക്ക് വിധേയനാകേണ്ടി വരും. ഈ ഡോളറിന്റെ ഒരു പവ്വറെ! മലയാളി അച്ഛന്‍മാരുടെ അടുത്തു ചെന്നു കൈനീട്ടാന്‍ അഭിമാനം അനുവദിക്കുന്നില്ല. വര്‍ഗ്ഗ ബോധമില്ലാത്ത ഇടയന്‍മാര്‍. അവരുടെ കാര്യം ജയിച്ചു കഴിഞ്ഞപ്പോള്‍ വേറെ ആരെയും അടുപ്പിക്കില്ല . പിരിവ് കുറയുമല്ലോ. സ്വാര്‍ത്ഥ മോഹികള്‍.
എന്ന് കര്‍ത്താവില്‍, നിങ്ങളുടെ സ്വന്തം പുഞ്ചിരിയച്ചന്‍.

6 comments:

Anonymous said...

Anyone know what is really this satanic claver cross?

Why is nobody saying why this thing to be in altar except few saying it is the law of powethil and supporters?

Lot of families with Jacobite and Malankara Reeth relation in our Syro Malabar Diocese and they should definitely will have no problem with this so called Claver cross, they are used seeing this because their christian faith is based on that Cross.

Reji's wife is Jacobite, Shibu's wife is Malankara and so on if you analyze all of these Claver supporters, they are confused about everything and says both Crucifix and Claver are Ok to them, can't blame them as their partners definitely have a say in what these husbands do anyways.

Inter marriages to other denominations is hurting true Catholic faith and people are compromising their true beliefs to satisfy their partner from other denominations of Christianity over the Crucifix's significance in Catholic church.


But remember if you are a true Catholic, you can have only Crucifix in the altar.

True Catholics faith only recognizes the Crucifix worthy to be in the altar at all times, this is the law of Pope not Powethil's.

Symbol cross should have a place in the church, but certainly not in the altar to worship.
IF everybody try to please their family members (Reji & Shibbu)
What about Fr.Zacaria? His sister married a PATEL so we should allowed Hindu Temple & Puja in the church? What about if someone married a Muslim we should also please them allowing HALF MOON & STAR in the church?

Anonymous said...

Dear "Punchiriyachan":

The readers are intelligent enough to know that you are not real!!. But, it sure adds to the entertaintment side of the blog. This light humour is better than barking at each other with foul languages. I have to admit that what you have described has some factual value.Good luck to your "job" search !!

Anonymous said...

Nanamille thanikku!!!! mattullavarude kettiyolu marude history anveshichu pokan!!!!!!!!!
Thante bharya catholikka kudumpathil janichittu entha karyam.....Paradhooshanavum paranju nadannu narakathil pokan ready ayittu irikkukayalle!!!!!!!! Bharya overtime cheythu undakkunna $$$$vum thinnu pani onnum edukkathe jeevikkan nanamille.....
Mattoru paniyum illenkil njan ente yardil pani tharaam!!!!!!!!!!

Anonymous said...

SARIYAYA VIAWASAMILLATHE, PALLIYILUM POKATHE,PAZHAYA KUDUMPA MAHIMAYUM PARANJU NADAKKUNNA KURACHU HRN MARUDE JELPANANGAL ANNU EE BLOGIL MUZHUVAN....

Anonymous said...

Uncle Achen,

Mummy is going to get mad at you today. If she read this, she will be humiliated in front of all other nurses. She always says, she belongs to a very rich family and here you are telling all the truth.

She may forgive you this time, because you did not publish your name.

Mummy told us that if she bring you here, you may become the next bishop. Now, you are struggling here.

I am not telling any one about you, but make sure you split with me ... what you get. I could use some pocket money during the summer break.

Anonymous said...

While it is disgusting to read your letter, I have a question to ask priests like you. Why did you become a priest? We have been taught that priesthood is not a job,but a divine calling to evangelize the world by witnessing Christ.You and priests like you are a disgrace for our community.. Do not expect any help from bishop Angadiath or priests that surround him. They are corrupted. While I sympathize with your current situation, I urge you to go back to India instead of whining..