- പ്രിയ കുഞ്ഞിത്തായിച്ചാ, ഞാന്‍ ഇപ്പോള്‍ ഒരു വിഷമ സന്ധിയിലാണ്. താന്‍ ആ പുഞ്ചിരി അച്ചന്റെ എഴുത്ത് വായിച്ചില്ലെ? ഒള്ളതാടോ. എടോ തനിക്കറിയാമോ, ഗ്രീന്‍ കാര്‍ഡ് കിട്ടിയെന്നും പറഞ്ഞു ഇവിടത്തെ ബിഷപ്പിന്‍റെം നാട്ടിലെ ബിഷപ്പിന്‍റെം കത്തൊന്നുമില്ലാതെ ചാടിപ്പുറപ്പെട്ടതാ ഡോളര്‍ ഒണ്ടാക്കാന്‍ . അങ്ങേരുടെ കാര്യം വളരെ കഷ്ടത്തിലാ. അങ്ങേര്‍ പെങ്ങളുടെ വീട്ടില്‍ നിന്നും താമസിയാതെ പുറത്താകുമെന്ന തോന്നണെ. വന്നു ഒരാഴ്ചത്തേക്ക്, പെങ്ങളുടെ ഹൈസ്കൂളില്‍ പഠിക്കുന്ന മോനുണ്ടല്ലോ , ആ കാതു കുത്തി കഞ്ചാവടിച്ചു നടക്കുന്ന കൊഴ പറിയന്‍, അവന്റെ മുറിയിലായിരുന്നു കിടപ്പ്. അവന്‍ ലിവിങ് റൂമില്‍ സോഫായിലും. അന്ന് തൊട്ടേ ചെറുക്കന് മുറുമുറുപ്പ് തുടങ്ങിയതാ. പിന്നെ അവന് നടുവേദന ആണെന്ന് നുണയും കൂടി പറഞ്ഞപ്പോള്‍ അളിയന്‍ ഇടപെട്ടു. ആ ചെറുക്കന് പാതിരാത്രീല്‍ കമ്പ്യൂട്ടറില്‍ കേറി ഫേസ് ബുക്കിലും യൂട്യൂബിലും അടല്‍റ്റു സൈറ്റിലും ഒക്കെ ഇരിക്കാന്‍ വേണ്ടിയിട്ട. അതോടുകൂടി പുഞ്ചിരീനെ ബേസുമെന്‍റില്‍ ബോയിലര്‍ റൂമിന്റെ അടുത്തുള്ള കുടുസ്സ് മുറിയിലേക്ക് മാറ്റി. കാറ്റും വെളിച്ചവും കേറാത്ത ആ മുറിയില്‍ കിടന്നു പാവത്തിന് വലിവും പിടിച്ചു. എല്ലാ ദിവസവും പെങ്ങള്‍ക്ക് ഡബിള്‍ ഷിഫ്റ്റ് ആണ്. ചെറുക്കനാണെങ്കില്‍ നേരെ നോക്കിയാല്‍ അങ്കിള്‍ എന്നാണ് പോകുന്നതെന്ന ഒരേ ചോദ്യവും. അളിയന്‍ ഏത് നേരവും ദുര്‍മുഖവും കാട്ടി മൌന വൃതവും. ഇടക്കിടക്കൊക്കെ നടന്നു എന്റെ വീട്ടില്‍ വരും.സങ്കടം പറയാന്‍. ഒരു വൈദികന് ഈ നാട്ടില്‍ ഇത്ര വിലയില്ലാതായിപ്പോയോ എന്ന് ഞാന്‍ ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. അതേ വര്‍ഗ്ഗത്തില്‍പ്പെട്ട ഇവിടെ കാലുറച്ച മറ്റു അച്ചന്‍മാര്‍ക്കോ, എന്താ പവ്വറ്? എന്താ ഗമ? എന്താ ധിക്കാരം? ഇവരൊക്കെ ഇവിടെ വന്ന കാലത്ത് , സീറോ മലബാര്‍ ഉണ്ടാകുന്നതിന് മുന്‍പ്, എത്രയോ മലയാളികളുടെ അടുക്കളപ്പുറം നിരങ്ങിയിരിക്കുന്നു. എത്ര മലയാളികളുടെ വീട്ടില്‍ അന്തിയുറങ്ങിയിരിക്കുന്നു. അതെല്ലാം മറന്ന് പോയില്ലേ! പാലം കടക്കുവോളം നാരായണാ നാരായണാ. ഈ പുഞ്ചിരിയച്ചന്‍ വീട്ടില്‍ വരുന്നത് എന്റെ ഭാര്യ എരുമ ശോശാമ്മാക്കും എന്റെ രണ്ട് പെണ്‍മക്കള്‍ എരുമക്കുഞ്ഞുങ്ങള്‍ക്കും വലിയ കാര്യമാ. സത്യം പറയാമല്ലോ, എന്റെ ഇളയ മകള്‍ ആ കാന്താരി കുഞ്ഞെരുമ ഉണ്ടല്ലോ , അവളാ അച്ഛനു പുഞ്ചിരിയച്ചന്‍ എന്ന പേരിട്ടത്. അവള് പറയുന്നു അച്ഛന്‍ സോ ക്യൂട്ട് എന്ന്. മോന്തക്കുറ്റി നോക്കി ഒന്ന് കൊടുക്കാന്‍ ഓങ്ങിയതാ. അമ്മയ്ക്കും മക്കള്‍ക്കും വകതിരിവില്ലെങ്കില്‍ , ഞാന്‍ എങ്കിലും വകതിരിവ് കാണിക്കേണ്ടെ ? പക്ഷേ ഇയ്യിടെ ആയി അങ്ങേര്‍ കൂടെക്കൂടെ വീട്ടില്‍ വരുന്നു. നൈറ്റ് ജോലി കഴിഞ്ഞു പകല്‍ മുഴുവന്‍ ഉറങ്ങിയിരുന്ന എരുമ , ഇപ്പോള്‍ ഉറക്കമില്ലാതെ അച്ചന്റെ വരവും കാത്ത് ചക്കക്കുരു പോലെ കുത്തിയിരിക്കുന്നു. അത് കാരണം എന്റെ മുറുക്കാന്‍ കട റിയല്‍ എസ്റ്റേറ്റ് നേരത്തെ അടക്കേണ്ടി വരികയോ അല്ലെങ്കില്‍ ചിലപ്പോള്‍ തുറക്കാന്‍ പറ്റാതിരിക്കയോ ഒക്കെ ചെയ്യുന്നു. ഭാര്യക്കും പെണ്‍മക്കള്‍ക്കും കാവലിരിക്കാന്‍. വിശ്വസ്സിക്കാന്‍ കൊള്ളാത്ത വര്‍ഗ്ഗമല്ലേ? ശാന്തനും സൌമ്യശീലനും ഒക്കെ ആണെങ്കിലും അങ്ങേരുടെ പുഞ്ചിരി അത്ര ശരിയല്ല. ആരെയും മയക്കുന്ന പുഞ്ചിരി. വര്‍ഗ്ഗ സ്വഭാവം കാണിക്കാതിരിക്കുമോ? സെമിനാരീല്‍ എന്റെ ജൂനിയറായി പഠിച്ചതാ.എനിക്കറിയില്ലെ അവിടത്തെ തോന്ന്യാസങ്ങളൊക്കെ. പതിനെട്ടടവും വെട്ടടവും അഭ്യസിച്ചിട്ടാ അവിടന്നു പുറത്തിറങ്ങുന്നത്.
- അപ്പോള്‍ കുഞ്ഞിത്തായിച്ചന്‍ എനിക്കൊരു ഉപകാരം ചെയ്യണം. നിങ്ങളുടെ പള്ളിയില്‍ അച്ചനെ ഫയറു ചെയ്തെന്നോ പള്ളി ജപ്തി ചെയ്യാന്‍ പോകുവാണെന്നോ ഒക്കെ കേട്ടു. ഇതെന്തു പണിയാടെ, മാഫിയാ ബിസ്സിനസ്സോ? നിങ്ങള്‍ കയ്യിലിരുന്നതും, ക്രെഡിറ്റ് കാര്‍ഡില്‍ എടുത്തതും , കടം മേടിച്ചതുമായ പണം കൊണ്ട് കെട്ടിപ്പൊക്കിയ പള്ളി , മറ്റു ചിലര്‍ ചേര്‍ന്ന് വിറ്റു പണം കീശയില്‍ ആക്കുന്നോ ? ഇതെന്താ വെള്ളരിക്ക പട്ടണമോ? ഞാന്‍ ഒരു ഉപായം പറഞ്ഞു തരട്ടെ? ഈ പുഞ്ചിരിയച്ചനെ നിങ്ങളുടെ പള്ളിയില്‍ വികാരി ആക്കാന്‍ ശുപാര്‍ശ ചെയ്യൂ. താന്‍ കുഞ്ഞാടുകളുടെ കൂടെ ആണെന്ന് എനിക്കറിയാം. എന്തു ഫലം ? 250 കുഞ്ഞാടുകള്‍ ഒരു വശത്ത്, രണ്ടോ മൂന്നോ ചെന്നായ്ക്കളും (ക്രൂരന്‍മാര്‍), ഒന്ന് രണ്ട് കണ്ടാ മൃഗങ്ങളും (തൊലിക്കട്ടി), മൂന്ന് നാല് കഴുതപ്പുലികളും (നാണം കെട്ടവര്‍) മറുവശത്ത്. എന്നിട്ട് ആര് ജയിക്കുന്നു? വന്യ മൃഗങ്ങള്‍! അപ്പോള്‍ നീ ആരുടെ കൂടെ കൂടണം? വന്യ മൃഗങ്ങളുടെ കൂടെ . അവര്‍ നിന്നെ കൂടെ കൂട്ടത്തില്ലെന്ന് അറിയാം. കാരണം നീ സത്യ സന്ധനാണല്ലോ. എടോ കളി പഠിക്കണം! നീ സെമിനാരീ പോയിട്ടുണ്ടോ? ഇല്ല. പക്ഷേ ഞാന്‍ പോയിട്ടുണ്ട്. കളിയും പഠിച്ചിട്ടുണ്ട്. എന്നാല്‍ നിന്നെ കളിക്കാന്‍ പഠിപ്പിക്കാം. നിനക്കു ചീട്ട് കളി അറിയില്ലെ? 28 കളി? ക്ളാവര്‍ ഗുലാനെ എടുത്തു ആസിനെ എല്ലാം വെട്ടണം. എന്നിട്ടും വന്യ മൃഗങ്ങള്‍ കൂടെ കൂട്ടുന്നില്ലെങ്കില്‍ ശീല ഗുലാനെ ഇറക്കി കളിക്കണം. എന്നിട്ട് ശീല കൊണ്ട് ആസിനെ എല്ലാം മൂടണം. ഈ സമയത്ത് വന്യമൃഗങ്ങള്‍ നിന്നെ കൂടെ കൂട്ടും. അപ്പോള്‍ അവരെക്കൊണ്ട് ശുപാര്‍ശ ചെയ്യിക്കണം. പുഞ്ചിരി അച്ചന്‍ വന്നാല്‍ , പുഞ്ചിരിയിലൂടെ കുഞ്ഞാടുകളുടെ മനസ്സിലെ കാലുഷ്യം എല്ലാം അകറ്റി , പണപ്പിരിവ് ഉഷാറാക്കും എന്ന് മേലാളന്‍മാരോട് പറയിക്കണം. അങ്ങിനെ ഈ പുഞ്ചിരിയെന്ന കാലില്‍ ചുറ്റിയ പാമ്പിനെ ഒന്ന് ഒഴിവാക്കിത്താടാ കുഞ്ഞിത്തായി. നിനക്കു നൂറു പുണ്യം കിട്ടും! എന്ന് നിന്റെ കളിത്തോഴന്‍ ഡോ. കൊച്ചാപ്പി . S.S.L.C., Ph.D.
Sunday, June 20, 2010
കൊച്ചാപ്പിയുടെ കാലില്‍ ചുറ്റിയ പാമ്പ്
Subscribe to:
Post Comments (Atom)
5 comments:
ക്ളാവര്‍ ഗുലാനെ എടുത്തു ആസിനെ എല്ലാം വെട്ടണം. എന്നിട്ടും വന്യ മൃഗങ്ങള്‍ കൂടെ കൂട്ടുന്നില്ലെങ്കില്‍ ശീല ഗുലാനെ ഇറക്കി കളിക്കണം. എന്നിട്ട് ശീല കൊണ്ട് ആസിനെ എല്ലാം മൂടണം.
കൊച്ചാപ്പി ചേട്ടാ , ഇടക്കിടക്ക് ശീല പൊക്കി നോക്കാന്‍ പറയണം, ആസുകള്‍ അവിടെത്തന്നെ ഉണ്ടോ എന്ന് അറിയണ്ടേ?
ഈ ശീല ഗുലാന്‍ എന്താ? ആടുതനോ(hearts jack) , അതോ ഇസ്പ്പേഡോ(spade jack)? ആടുതന്‍ ആകാനാണ് വഴി. ശീല ഗുലാനെ ഇറക്കി കളിക്കുന്നത് സൂക്ഷിച്ചു വേണം, കാരണം അത് വച്ച് കളിച്ച പലര്‍ക്കും പൊള്ളല്‍ പറ്റിയിട്ടുണ്ട്.
SMC work in America is what?
It is obvious that injustice was done to Fr. Saji, by our Satanic Claver adoring bishop Angadiath.
Bishop can ask the ass kissers to make another oomakathu and send to everyone again.
Bishop please send another letter saying you are not against crucifix again.
Clean up in Chicago Cathedral
Bishop remove the dirty claver cross
and your purple underwear from the
Holy altar of the church/cathedral,
Urekka.. Urekka..
This may the only solution, why don't SMC try this instead of pulling the Coppell church down with SMC itself, and Mar Angadiath loosing his job also?.
സജി അച്ഛന് എതിരായി കളിച്ച
എല്ലാവന്മാരെയും Coppell പള്ളിയുടെ ഭരണ
കാര്യങ്ങളില്‍ നിന്നും 5 വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തുക"
പവെത്തില്‍ ശ്രേഷ്ടന്‍ ഇതു വരെ ചെയ്ത കാര്യങ്ങള്‍
സീറോ മലബാര്‍ കത്തോലിക്കരെ എക്കുമെനിക്കള്‍ പ്രസ്ഥാനത്തിന്റെ പേരും പറഞ്ഞു നശിപ്പിക്കുന്ന പവെത്തില്‍ ശ്രേഷ്ടന് എത്ര നന്ദി പറഞ്ഞാലും തീരില്ല.
കര്‍ദിനാള്‍ സ്ഥാനം കിട്ടാഞ്ഞതിന്റെ പേരില്‍ കത്തോലിക്കരെ അന്ട്യോക്യയിലെ കല്‍ദായ സഭക്ക് അടിയറവു വച്ച നായാണീ പവെത്തില്‍ കാപാലന്‍.
ഏഴു കൂദാശകളില്‍ രണ്ടെണ്ണം ( പ്രഥമ കുര്‍ബാന സീകരണവും സ്ത്യരലെപനവും ) വേണ്ടാന്ന് വെക്കാന്‍ ഇയാള്‍ കൂടു നിന്നു.
നമ്മുടെ സീറോ മലബാര്‍ കത്തോലിക്ക സഭക്ക് നഷ്ടങ്ങള്‍ മാത്രമേ ഈ എക്കുമെനിക്കള്‍ പ്രസ്ഥാനത്തിന്റെ പേരില്‍ ഇയാള്‍ നേടിത്തന്നിട്ടുള്ളൂ.
നമ്മുടെ കുര്‍ബാന ക്രമങ്ങള്‍ പോലും കല്‍ദായ സഭക്ക് ഉള്ളത് പോലെയാക്കാന്‍ ഈ മനുഷന്‍ ശ്രമിക്കുകയും ഒരു പരിതി വരെ വിജയിക്കുകയും ചെയ്തു.
കത്തോലിക വിശ്വാസങ്ങളുടെ, അല്ത്താരയില്‍ പ്രഥമ സ്ഥാനമുള്ള ക്രൂശിത രൂപത്തെ പോലും ഇയാള്‍ മാര്‍ത്തോമ കുരിശു എന്ന് പറയപ്പെടുന്ന മാനിക്കാന്‍ കുരിശിനാല്‍ കരിതേച്ചു കാണിക്കുന്നു, ഇതും കല്ധായവല്‍കരന്തിന്റെ ഭാഗം തന്നെ.
ചുരുക്കം ചില രൂപതകളില്‍ ഉള്ള ബിഷപ് മാരെ വച്ച് പല കള്ളത്തരങ്ങളും പറഞ്ഞു ജനങ്ങളെ പേടിപിച്ച് ക്ലാവര്‍ കുരിശു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
കല്‍ദായ സഭയിലെ ചീല പോലെ, എല്ലാ പള്ളികളിലും നിര്‍ബന്ദിച്ചു ഇടീപിക്കുവാന്‍ നിരന്തരം ശ്രമിക്കുന്നു ഇയാള്‍ ഒരു മാനസിക രോഗി ആണോ എന്ന് പോലും നമ്മള്‍ വിശ്വാസികള്‍ കരുതേണ്ടിയിരിക്കുന്നു.
സ്വന്തം എന്ന് കരുതേണ്ട കാതോലിക സഭയെ, പ്രോട്ടസ്ടന്റ്റ് സഭയുടെ ഭാഗമായ അന്ട്യോക്യയിലെ കല്‍ദായ സഭക്ക് അടിയറവു വെക്കുന്ന ഇയാള്‍ക് കത്തോലിക്കന്‍ എന്ന് വിളിക്കപെടാനോ വത്തിക്കാനില്‍ പോപ്പിന്റെ അനുയായി എന്ന് കരുതാനോ യാതൊരു യോഗ്യതയും ഇല്ല എന്ന് നമ്മള്‍ സീറോ മലബാര്‍ കത്തോലിക്കര്‍ പറഞ്ഞു കോടെക്കെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സീറോ മലബാര്‍ കത്തോലിക്ക സഭയുടെ തന്നെ നാശത്തിനു കാരണക്കാര്‍ എന്ന് കരുതാവുന്ന കല്‍ദായ വല്കരന്മാരെ നമ്മുടെ സഭയില്‍ നിന്നു പുറതാക്കുകുകയോ ഇവര്‍ സ്വയം കല്‍ദായ പ്രോടസ്ടന്റ്റ് സഭയില്‍ ചേരുകയോ ചെയ്‌താല്‍ നമ്മുടെ സീറോ മലബാര്‍ കത്തോലിക്ക സഭ ഇനിയും പ്രശ്നങ്ങള്‍ കൂടാതെ വളരും എന്ന് തന്നെ നമുക്ക് കരുതാം, അതിനായി നമ്മുടെ കര്‍ത്താവിന്റെ ക്രൂശിത രൂപത്തെ മനസില്‍ കണ്ടു കൊണ്ട് പ്രാര്‍ത്ഥിക്കാം, കര്‍ത്താവായ യേശു നമ്മുടെ സഭയെ കാത്തു രക്ഷിക്കുവെന്നു നമുക്ക് സമാതാനിക്കാം.
Post a Comment