Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, June 17, 2010

കൊച്ചാപ്പിയും കൂട്ടുകാരനും

ഡോ. കൊച്ചാപ്പി, ന്യൂ യോര്‍ക്ക്.
പ്രിയപ്പെട്ട കുഞ്ഞിത്തായിക്ക്
എടോ കുഞ്ഞിത്തായി , താന്‍ ആ കറിയാ മാപ്പിളക്കിട്ട് കൊടുത്ത ഗീര്‍വാണം ഇത്തിരി കട്ടിയായിപ്പോയി. ഒരു നല്ല ഉദേശത്തോടുകൂടി തന്റെ മകന്‍ ജോണിമോനെ ഉപദേശിക്കാന്‍ വന്ന ആ പരോപകാരിയെ ഇതുപോലെ കളിയാക്കി വിടേണ്ടായിരുന്നു.
ഒരു അച്ചന്‍ ആയാലുള്ള മെച്ചങ്ങളും അതിന് വേണ്ട കുറുക്ക് വഴികളും ഒക്കെ പറഞ്ഞുകൊടുത്ത കറിയാക്കുട്ടി എന്റെ അതേ ചിന്താഗതിക്കാരനാണെന്ന് തോന്നുന്നു. താന്‍ അയാളെ അറിയുമെങ്കില്‍ അയാളുടെ ഈമെയില്‍ അഡ്രസ്സ് ഒന്ന് സംഘടിപ്പിക്കാമോ . അഥവാ കറിയാക്കുട്ടി ഈ എഴുത്ത് വായിക്കയാണെങ്കില്‍ നേരിട്ടയച്ചോ.എന്റെ അഡ്രസ്സ് ,ഡോകൊച്ചാപ്പി@ഫീമെയില്‍.കോം എന്നാണ്. എന്റെ ഭാര്യ എരുമ ശോശാമ്മെടെ വിചാരം ഞാന്‍ ഫീമെയിലിന് മാത്രമേ ഈമെയില്‍ അയക്കൂന്നാ . അതൊന്നു തിരുത്തണമല്ലോ. ഏതായാലും കറിയാക്കുട്ടി , എന്റെ സുഹൃത്ത് കുഞ്ഞിത്തായിടെ പേരില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.

കുഞ്ഞിത്തായീ, ഇനി നമ്മുക്ക് വിശേഷങ്ങളിലേക്ക് കടക്കാം. നിങ്ങള്‍ അവിടെ പള്ളിയൊക്കെ മേടിച്ചു ആകെ ഗുലുമാലായി അല്ലേ? തുരുതുരെ ഫയറിങ്ങും, ഹയറിങ്ങും ,പിന്നെ കൂട്ടലും കിഴിക്കലും കണക്ക് പടിത്തോം പിടുത്തോം ഒക്കെ നടക്കാണെന്നു ഞാന്‍ വായിക്കാറുണ്ട്. എന്തിനാടാ മത്തായീ ഈ വേലിയേല്‍ ഇരിക്കണ പാമ്പിനെ എടുത്തു ഇന്‍ഡ്യന്‍ ടൈയുടെ ഉള്ളില്‍ വച്ച് കടി മേടിക്കണേ? ഒള്ള പാമ്പൊക്കെ പോരെ? അല്ലാ! അതുകൊണ്ട് ഉപകാരമൊന്നും ഇല്ലേ? ജോണിമോന്‍റെ കത്തില്‍ ഞാന്‍ ചിലതൊക്കെ വായിച്ചു. നീ വല്യ ഭക്തന്‍ കളിച്ചു നടന്നാലെ , സമുദായ സ്നേഹികളും ഉദ്ധാരകരും ചേര്‍ന്ന് നിന്നെ കളിപ്പിക്കും!

ഞങ്ങളെ കണ്ടു പടിക്ക്. വാങ്ങിക്കാന്‍ പള്ളി ഇല്ലാഞ്ഞിട്ടാണോ? ഫണ്ടില്ലാഞ്ഞിട്ടാണോ? മേടിപ്പിക്കൂല്ല. അത്ര തന്നെ. തൊമ്മന് മുറുകുമ്പോള്‍ ചാണ്ടിക്ക് അഴയും, ചാണ്ടിക്ക് മുറുകുമ്പോള്‍ തൊമ്മന് അഴയും. പത്ത് പന്ത്രണ്ട് കൊല്ലമായടാ ഉവ്വെ ഇവന്‍മാര്‍ പള്ളീ പള്ളീ എന്നും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ടു. ഇങ്ഗ്ലീഷ് കാരുടെ പള്ളി ഇവര്‍ക്ക് വേണ്ടല്ലോ. കമ്മീഷന്‍ കുറയില്ലേ. ജൂതപ്പള്ളി തന്നെ മതി. എന്നാലല്ലേ വല്ലതും തടയുകയുള്ളല്ലോ. അടിമുതല്‍ മുടി വരെ ഒപ്പീരാണെ. എന്നാല്‍ ഇതിന്റെ ഇടക്ക് ഞാനും ഒരു കളി കളിച്ചായിരുന്നു. എനിക്കും ഉണ്ടല്ലോ ഒരു മാടക്കട റിയല്‍ എസ്റ്റേറ്റ്. അതിന്റെ കെയറോഫില്‍ ഞാന്‍ കമ്മറ്റീല്‍ കേറിക്കൂടി ഒന്ന് പയറ്റി നോക്കി . പക്ഷേ ഏറ്റില്ല.വല്ലതും ചെറുതായിട്ട് ഒന്ന് ഒപ്പിക്കാമെന്ന് വിചാരിച്ചപ്പോള്‍ ബാക്കിയുള്ള കച്ചവടക്കാര്‍ കാലുവാരി. ഒരുകണക്കിന് നന്നായി. എതിരാളികള്‍ കളിയാക്കുന്നത്, കുറുക്കന് മുന്തിരിങ്ങാ പുളിക്കുമെന്ന് പറഞ്ഞാണ്. അവന്‍മാര്‍ക്കൊക്കെ ഞാന്‍ വച്ചിട്ടുണ്ട്.കമ്മറ്റീല്‍ എനിക്കുമുണ്ട് ഒരു ഗ്രൂപ്പ്. ഞാന്‍ ആരെക്കൊണ്ടും തീറ്റിക്കുകേല. പണ്ട് ജോണി മോന്‍റെ എഴുത്തില്‍ നിന്റെ ഭാര്യ പറഞ്ഞതായിട്ട് വന്ന കമന്‍റ് ഞാന്‍ വായിച്ചു. പട്ടിയോട്ടു തിന്നുകെമില്ല, പശുവിനെ കൊണ്ട് ഒട്ടു തീറ്റിക്കുകെമില്ല. എന്താടാ ഉവ്വെ കക്ഷിക്ക് വെളുമ്പനും ആയിട്ടേന്തോ ചുറ്റിക്കളി ഒക്കെ ഉണ്ടെന്ന് ജോണിമോന്‍ എഴുതിക്കണ്ടു. താന്‍ ഈ സാരോപദേശോം കൊണ്ടിരുന്നോ. അച്ചന്‍ ആകാന്‍ ഉള്ള ജോണിമോന്‍റെ അമ്മച്ചി (ഓ! മറന്ന്. ഇപ്പോള്‍ അമേരിക്കയില്‍ വന്നപ്പോള്‍ മമ്മി ആണല്ലോ അല്ലേ?) ഒളിച്ചോടിയെന്നെങ്ങാനും കേട്ടാല്‍ പിന്നെ സെമിനാരീല്‍ എടുക്കത്തില്ല. പിന്നെ തപാല്‍ വഴി പടിക്കേണ്ടി വരും അച്ചന്‍പണി. പറഞ്ഞേക്കാം.
സസ്നേഹം ഡോ. കൊച്ചാപ്പി 


സുഹൃത്തുക്കളെ,
ഞാന്‍ കൊച്ചാപ്പി ചേട്ടന്റെ ഒരു അടുത്ത സുഹൃത്തും പള്ളിക്കമ്മറ്റിയിലെ സഹപ്രവര്‍ത്തകനും ബിസ്സിനസ്സിലെ എതിരാളിയും പേര് വെളിപ്പെടുത്താനാഗ്രഹിയ്ക്കാത്തവനുമായ ഒരു കുഞ്ഞാടാകുന്നു. ഈ കൊച്ചാപ്പിചേട്ടന്‍ ഉണ്ടല്ലോ ഒരു വന്‍ ഫ്രോഡാ. ഇപ്പോള്‍ കംപ്യൂട്ടറിന്റെ മുന്‍പില്‍ ഇരുന്നു ഒരു എഴുത്ത് പടച്ചു വിടുന്നത് കണ്ടിട്ടാണ് ഇത് ഞാന്‍ എഴുതുന്നത്. എങ്ങിനെ പള്ളി മേടിയ്ക്കാനാ? കമ്മീഷന്റെ പകുതി മുക്കാലും അയാള്‍ക്ക് വേണമെന്ന് വച്ചാല്‍ ഞങ്ങള്‍ സമ്മതിക്കുമോ? ഞാനുള്‍പ്പെടെയുള്ള മറ്റു കച്ചവടക്കാര്‍ പിന്നെ എന്തിനാ കമ്മറ്റീല്‍ ഇരിക്കുന്നത്? ചെരയ്ക്കാനൊ? അത്യാഗ്രഹം ആര്‍ക്കും കൊള്ളില്ലാ . കമ്മീഷന്റെ പേരിലുള്ള കമ്മറ്റിയിലെ കടിപിടിയൊക്കെ വിശ്വാസികള്‍ എന്ന കോവര്‍ കഴുതകള്‍ മനസ്സിലാക്കി. ഇനി അവന്‍മാര്‍ വല്ലതും തരുമോ? വിവരം വേണം. ഒരു ഡോക്ടര്‍ വന്നിരിക്കുന്നു. ഡോക്ടറും അല്ല എഞ്ചിനീയരുമല്ല .വെറും S.S.L.C., Ph.D. അതും വടക്കേ ഇന്ത്യയില്‍ ഏതോ പ്രൊഫസ്സരുടെ വീട്ടില്‍ ചട്ടി കഴുകാന്‍ നിന്നപ്പോള്‍ മോട്ടിച്ച സര്‍ടിഫിക്കറ്റ. പണ്ടുകാലത്ത് വന്ന വിവരമില്ലാത്ത മലയാളികളെ ആരെയോ കാണിച്ച് വിശ്വസ്സിപ്പിച്ചു. ഇപ്പോള്‍ ആരെയും കാണിക്കില്ല. വട്ടന്‍ കൊച്ചാപ്പി, പൊട്ടന്‍ കൊച്ചാപ്പി , തൊരപ്പന്‍ കൊച്ചാപ്പി, കള്ളുകുടിയന്‍ കൊച്ചാപ്പി , ചാണത്തലയന്‍ കൊച്ചാപ്പി, അങ്കിള്‍ കൊച്ചാപ്പി എന്നൊക്കെ അല്ലാതെ , ഡോ. കൊച്ചാപ്പി എന്ന് ആരും വിളിക്കാറില്ല. കള്ളും പെണ്ണും ആണ് പ്രധാന വീക്നെസ്സുകള്‍. അടുത്ത കൈക്കാരനാകാന്‍ അച്ചന്റെ കാലും തിരുമ്മി നടപ്പാ. ഈ കമ്മറ്റീല്‍ തന്നെ അച്ചന്റെ നോമിനേഷനാ.
കമ്മറ്റിയോഗത്തില്‍ വച്ച് പറഞ്ഞ വിവരക്കേട് കേട്ടാല്‍ , ഓ! എന്റെ ദൈവമേ! ഭാര്യ പന്തിക്കൂസല്ലെ?.ആ ഓര്‍മ വച്ച് പള്ളീല്‍ ക്ളാവരും വേണ്ട ശീലേം വേണ്ട തൂങ്ങപ്പെട്ട രൂപം പോലും വേണ്ട എന്നൊരു കീച്ചു കീച്ചി. ദാണ്‍ടെ കിടക്കണ് ചട്ടീം കലവും! അവസാനം വീണത് വിദ്യ ആക്കി ഇപ്പോള്‍ ക്ളാവറില്‍ ഉറച്ച് നില്ക്കുന്നു. സ്ഥാനം കിട്ടാന്‍.
പ്രിയ കുഞ്ഞ് മത്തായി ചേട്ടാ, ഈ കിഴങ്ങന്‍റെ ഉപദേശം കേട്ട് ജോണിമോനെ അച്ചന്‍ ആകാന്‍ വിടല്ലേ. അവന് ദൈവ വിളി ഉണ്ടെങ്കില്‍ പോട്ടെ. ഒരു മാതൃകാ വൈദികനാകാന്‍. അല്ലാതെ അച്ചനായിട്ട്, വക്കീല്‍ പരീക്ഷെം പാസായി ഇവിടെ വന്നിട്ട് എന്തിനാ. ആള്‍ക്കാരുടെ മേല്‍ മെക്കിട്ടു കേറാനോ? ഇനി അതൊന്നും നടപ്പില്ല. അടി വസ്ത്രത്തില്‍ പെടുക്കുകയും അപ്പി ഇടുകയും ഒക്കെ ചെയ്യുന്ന കാലം പോയി. കുഞ്ഞാടുകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ചെറിയ പരിഗണന കൊടുത്താല്‍ അവരില്‍ നിന്നും വലിയ ബഹുമാനം തിരിച്ചു കിട്ടും. അല്ലാതെ ഈ തൂമ്പ കാണിക്കുന്നതുപോലെ എല്ലാം തന്റെ അടുത്തേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചാല്‍ , തൂമ്പാക്കൈ ഒടിയും. തൂമ്പാക്കൈക്കൊന്നും പഴയ ബലമില്ലെന്നെ!!!

അനോനിയായിയ ഒരു സുഹൃത്ത്

8 comments:

Anonymous said...

Learn from people in the northwest USA. Chicago field workers went there also to check out if they can extend their empire to that part of USA. But those folks were educated and could understand the consequence of what happens when Kaala lifts up his tail. they simply wined and dined the big priest who was visiting exchanged pleasantries and send him on his way. These kind of syromalabar voice malabar nonsense flourishes only in health care dominated communities. Chicago is exploiting the uneducated communities.Long time ago missions were established in uneducated tribal areas . Chicago is trying the same technique in USA.

Anonymous said...

If bishop is not against installing crucifix on the altar, then why did he fire Fr. Saji for installing crucifix on the altar or coppell church?

Bishop said Fr. Saji was fired for financial corruption. Show us all the transactions from January 2010 until now. Post it on the notice board, so that we can all see it ourselves.

Anonymous said...

എടോ position AV & Kilavan Joy

എന്തിനാടോ ഈ വേലിയേല്‍ ഇരിക്കണ പാമ്പിനെ എടുത്തു ഇന്‍ഡ്യന്‍ ടൈയുടെ ഉള്ളില്‍ വച്ച് കടി മേടിക്കണേ? ഒള്ള പാമ്പൊക്കെ പോരെ? അല്ലാ! അതുകൊണ്ട് ഉപകാരമൊന്നും ഇല്ലേ?

Anonymous said...

നമ്മുടെ പിതാവായ അങ്ങാടിക്ക് പകയാണ്, മനസ് നിറച്ചും പക, സജി അച്ഛനോടുള്ള പക, ഇപ്പോള്‍ ആ പക മൂത്ത് മൂത്ത് അങ്ങേര്‍ക്കു വട്ടായിരിക്കുന്നു.

പള്ളിയില്‍ മക്കളെ വിടുകയോ വേദപാഠം പഠിപ്പിക്കുകയോ ചെയ്യാത്ത കുറ അവസരവാദികളെ (കോട്ടും സൂട്ടും കഴുത്തില്‍ ഇറുകിയ കൌപീനവും കെട്ടി നടക്കുന്നവന്മാരെ) വിട്ടു എല്ലാവരെയും വീടുകളില്‍ ചെന്ന് വിരുട്ടുകയാണ് എപ്പോള്‍ ബിഷപ്പ് ചെയ്യന്നത്.

ബിഷപ്പ് ഒരു കാര്യം മനസിലാക്കുക .. കൊപ്പെല്‍ പള്ളിയിലെ പ്രശ്നങ്ങള്‍ എല്ലാം തീരാന്‍ ഒരു വഴിയുണ്ട് ....

ഒരു ദിക്രി അയുക്കക.. ഇത്രയും കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതി ...

ഒന്ന് . കോപ്പെല്‍ പള്ളിയില്‍ അള്‍ത്താരയില്‍
ഒരു മാറ്റവും വരുത്തില്ല

രണ്ടു. സജി അച്ഛന് എതിരായി അങ്ങ്
ആരോപിച്ച സാമ്പത്തിക ക്രമക്കേടുകള്‍
തെറ്റായിരുന്നു

മൂന്നു . ഇനിയും പള്ളിയിലെ പൊതുവായ
കാരിയങ്ങള്‍ ചെയ്യുന്നതിന് മുന്പായി,
എല്ലവരുടേയും ഭാകത്തുനിന്നും
അഭിപ്രായം കേള്‍ക്കും,അല്ലാതെ എപ്പോയും
അരമനയില്‍ ഫോണ്‍ വിളിച്ചു
പറയുന്നവരുടെ മാത്രം വാക്കുകള്‍ കേട്ട്
മണ്ടത്തരങ്ങള്‍ ചെയ്യില്ല.

നാല്. സജി അച്ഛന് എതിരായി കളിച്ച
എല്ലാവന്മാരെയും പള്ളിയുടെ ഭരണ
കാര്യങ്ങളില്‍ നിന്നും രണ്ടു വര്‍ഷത്തേക്ക്
മാറ്റി നിര്‍ത്തുക,രേജിമോന്‍ ക്യ്കാരന്‍
ആയാല്‍ ഇനിയും പള്ളിയില്‍ ആള്‍കാര്‍
ഇടുന്ന പയ്സാ വീണ്ടും കുറയും
എന്നോര്‍കുക.

ഇത്രയും കാരിയങ്ങള്‍ എശുതി അറിയിച്ചാല്‍ എല്ലാവരും അവരുടെതായ ഓഹരി പള്ളിയില്‍ കാണിക്കയായി ഇടും.

സമാതാനത്തിന്റെ നാളുകള്‍ എല്ലാവര്ക്കും ഒണ്ടാവാന്‍ കര്‍ത്താവിനോടു നമക്ക് അപേഷിക്കാം

Anonymous said...

Priyapetta Rejimone dinesha

Reji's wife is Knanaya Jacobite, Shibu's wife is Syro-Malankara and so on if you analyze all of these Claver supporters, they are confused about everything and says both Crucifix and Claver are OK to them, can't blame them as their partners definitely have a say in what these husbands do anyways.

Inter marriages to other denominations is hurting true Catholic faith and people are compromising their true beliefs to satisfy their partner from other denominations of Christianity over the Crucifix's significance in Catholic church.


But remember if you are a true Catholic, you can have only Crucifix in the altar.

True Catholics faith only recognizes the Crucifix worthy to be in the altar at all times, this is the law of Pope not Powethil's.

Symbol cross should have a place in the church (on any table top, on vest of any priest or their undergarments etc), but certainly not in the altar to worship.

IF everybody try to please their family members (Reji & Shibbu)
What about Fr.Zacaria?

Zac sister married a PATEL so we should allow Hindu Temple & Puja in the church? What about Sivalingam in the church?

What about if someone married a Muslim we should also please them allowing HALF MOON & STAR in the church?

Anonymous said...

Beware faithful!!!!!!!!

സ്നേഹമുള്ള നാട്ടുകാരേ നിങ്ങള്‍ വഞ്ചിതരാകരുത്‌ കോപ്പലിലെ അനുഭവം നിങ്ങള്ക്ക് ഉണ്ടാകാതിരുക്കുവാന്‍ മുട്ടിപ്പായി പ്രാര്ഥിക്കുക

സീറോ മലബാര്‍ ഗുണ്ടകള്‍, ഉണ്ടകള്‍, പോക്ക്രികള്‍, വഞ്ചകര്‍, പണക്കൊതിയന്മാര്‍, സ്ഥാനമോഹികള്‍ പിമ്പുകള്‍, പെണ്ണൂണികള്‍ ഇവരെ കൂട്ടുപിടിച്ച് Bishopന്റെ സഹായത്തോടെ സാധാരണക്കാരെ വഞ്ചിച്ച്‌ ഒരോ പുതിയ ഇടവകയും ഒരറവുശാലക്ക് പറ്റിയ സ്ഥലമാക്കി മാറ്റും.

Liar's Enemy said...

Fr. Saji was fired for installing crucifix on the altar. Everything was cool between the bishop and Fr. Saji until that time.

Some people, who tried to cheat St.Aplhonsa church got caught by Fr.Saji, and for that reason they wanted Fr.Saji uprooted from Coppell. So, they got their revenge by lying to the bishop and getting him to fire Fr.Saji. They used false financial allegations as their weapon.

Anonymous said...

Answer us please bishop if you can?

Bishop you have no problem with crucifix only altar in the following Syro Malabar churches:

1.Houston
2.Florida
3.Philadelphia
4.Chicago Knanaya Church
5.Mesquite Knanaya Church
6.Detroit (Varghese achan’s old church)

So why are you still insisting to have this Claver Cross in Coppell Alter?

Is it because few people from our Coppell church misguided you?

Our Chicago Diocese people are listening to the few people calling in to complain about the priest who is not doing what these “frequent callers to the Bishop’s house wants”.

Instead of finding facts about exactly what is going in the church, they take some action and end up in trouble; the majority of faithful in our Dioceses are fed up with these actions by Bishop’s house.

It is time Bishop, you need to realize the fact that, you need to represent the entire congregation not just “the few frequent callers to Bishop House”.

And you are the Bishop for all Diocese people from all southern and northern parts of Kerala.