Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, November 7, 2010

കോപ്പേല്‍ കമ്മീഷന്‍റെ അരുളപ്പാടുകള്‍

കോപ്പേല്‍ കമ്മീഷന്‍റെ കണ്ടെത്തലുകള്‍  ഇന്ന് വി. കുര്‍ബാനയ്ക്ക് ശേഷം കൂടിയ യോഗത്തില്‍ അവര്‍  പൊതുജനങ്ങളെ അറിയിച്ചു, ഇത് മിന്നം മിന്നമായാണ് ഒരു കമ്മീഷന്‍ അതിന്‍റെ നിഗമനം ഇങ്ങനെ അന്ന്വേഷണവിധേയമായ സമൂഹത്തിനു വെളിപ്പെടുത്തുന്നത്.


"എല്ലാവരും ആത്മസംയമനം പാലിക്കണം" എന്ന ഒരു മുന്നറിയിപ്പോടെയാണ് കമ്മീഷന്‍ അറിയിപ്പ് തുടങ്ങിയത്. ഈ ആത്മസംയമനം ക്ലാവര്‍ കുരിശിന്‍റെ കാര്യത്തില്‍  ബിഷപ്‌ അങ്ങാടിയത്ത് ആദ്യമേ ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ ഒരു കമ്മീഷന്‍റെ ആവശ്യം പോലും ഉണ്ടാകില്ലായിരുന്നു എന്നവര്‍ കണ്ടെത്തിയില്ല.

വളരെ പ്രമാദമായ പുതിയ സംഗതികള്‍ കമ്മീഷന്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, കോപ്പെലിലെ പ്രശ്നങ്ങള്‍ക്കു ഏറ്റവും സ്ഥായിയായ കാരണം തെറ്റിധാരണയും, പേര്‍ഷ്യന്‍ കുരിശിനെപ്പറ്റിയുള്ള ജനങ്ങളുടെ അജ്ഞതയും ആണെന്നാണ്‌. മാര്‍ തോമ കുരിശ് വച്ചാലേ പള്ളി വെഞ്ചരിക്കുകയുള്ളൂ എന്ന് നമ്മുടെ ബിഷപ്‌ ഒരിക്കലും പറഞ്ഞിട്ടില്ലത്രേ. പക്ഷെ മാര്‍ തോമ കുരിശ്  തൂക്കിയെന്നു കരുതി എന്താണ് ഒരു കുഴപ്പം എന്നാണവരുടെ ചോദ്യം.  തൂക്കിയാല്‍ കുഴപ്പമില്ലാത്ത പല സംഗതികളും പലയിടത്തും തൂങ്ങിക്കിടപ്പുണ്ട്. അതൊക്കെ അള്‍ത്താരയില്‍ തൂക്കുന്നതില്‍ അനൌചത്യമെന്തെങ്കിലും  ഉണ്ടോ എന്ന് ബ. കമ്മീഷന്‍ എടുത്തു പറഞ്ഞില്ല.

ഇപ്പോഴത്തെ രീതിയില്‍ മാര്‍ തോമാ കുരിശും ശീലയും തൂക്കാതെ തന്നെ പള്ളി വെഞ്ചരിക്കാന്‍ ബിഷപ്‌ തയ്യാറാണ് എന്ന കമ്മീഷന്‍റെ "കണ്ടെത്തല്‍" ഹാര്‍ദവമായ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്. എന്നാല്‍, ഒരു ലക്ഷം ഡോളര്‍ തന്നെ യെങ്കിലും പള്ളി ഖജനാവില്‍ വീണ ശേഷമേ ബിഷപ്‌ വിശുദ്ധ  വെള്ളം തെളിക്കൂ  എന്ന കമ്മീഷന്‍റെ അടുത്ത "കണ്ടെത്തല്‍" കേട്ടതോടെ ഹര്‍ഷാരവം ഒച്ചപ്പാടില്‍ മുങ്ങിപ്പോയി. എങ്കിലും ഒരു സാഹചര്യത്തിലും മാര്‍ത്തോമ കുരിശ് കോപ്പേല്‍ പള്ളിയില്‍ സ്ഥാപിക്കില്ല എന്ന് കമ്മീഷന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത് വളരെ സ്വാഗതാര്‍ഹമാണ്.

ബിഷപ്‌ കോപ്പേല്‍ പ്രശനത്തെ പറ്റി ഒരു ചുക്കും ഇത് വരെ പഠിച്ചിട്ടില്ല എന്ന് കമ്മീഷന്‍ കണ്ടെത്തി അദ്ദേഹത്തെ അറിയിക്കാത്തതാണ് പ്രശ്നങ്ങളുടെ ആണിക്കല്ലെന്നു അദ്ദേഹത്തെ  ബോധ്യപ്പെടുത്താന്‍ കമ്മീഷന് കഴിഞ്ഞിട്ടില്ല. 6 മാസം കൊണ്ടു മില്ല്യന്‍ രണ്ട്‌  സമാഹരിച്ച കോപ്പേല്‍ പിള്ളേരോട് ഒരു ലക്ഷം സമാഹരിച്ചാല്‍ വെഞ്ചരിക്കാം എന്ന് പറയുന്നത് അവരോടു ബിഷപ്‌ കാണിക്കുന്ന അവഹേളനമല്ലെ?

പള്ളി വിശ്വാസികളുടെയാണ്. അതിന്‍റെ നടത്തിപ്പിനുള്ള പണം അവര്‍ കണ്ടെത്തും. ആവശ്യം വന്നാല്‍ അകമഴിഞ്ഞ് കൊടുക്കാന്‍ സത്മനസ്സുള്ളവരാണ് കൊപ്പെലുകാര്‍. വെഞ്ചരിപ്പ് നടത്തില്ല എന്ന് പറഞ്ഞു ഇക്കാര്യത്തില്‍ അവരെ ബ്ലാക്ക്‌ മെയില്‍ ചെയ്യേണ്ട കാര്യം ഉദിക്കുന്നില്ല.

മാര്‍ തോമാ കുരിശിനെപ്പറ്റി നമ്മുടെ ജനങ്ങള്‍ കൂടുതലായി പഠിക്കണം എന്ന ഒരു നിര്‍ദ്ദേശവും കമ്മീഷന്‍ മുമ്പോട്ട്‌ വച്ചു. ഈ കുരിശിനെ പ്പറ്റി ഒരു പ്രബന്ധം തന്നെ അവതരിപ്പിക്കാനുള്ള അവഗാഹ്യം അമേരിക്കയിലെ ജനങ്ങള്‍ ഇതിനോടകം നേടിക്കഴിഞ്ഞു എന്ന സത്യം ഇത് വരെ കമ്മീഷന്‍ മനസ്സിലാക്കാതിരുന്നത് അവര്‍ സമൂഹത്തില്‍ നിന്നും എത്ര ഒറ്റപ്പെട്ടു കഴിയുന്നവരാണ് എന്നാണ് സൂചിപ്പിക്കുന്നത്. ബിഷപ്പ് എത്ര പഠിപ്പിച്ചാലും പേര്‍ഷ്യന്‍ കുരിശ് മാര്‍ത്തോമ കുരിശാകില്ല. AD 650 - 700 ല്‍  തീര്‍ത്ത കല്‍ക്കുരിശു AD 52 ലെതാണെന്നു ആക്കി തീര്‍ക്കാന്‍ ഏത് കമ്മീഷന്‍ ശ്രമിച്ചാലും സാധ്യമല്ല.

അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ മണ്ടന്മാരല്ല. പ്രബുദ്ധരാണ്.  അവരുടെ  സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന പ്രസ്താവനകള്‍ ഇറക്കുന്ന കമ്മീഷന്‍റെ ഉദ്ദേശ ശുദ്ധിയെ അവര്‍ ചോദ്യം ചെയ്‌താല്‍ അവരെ തെറ്റ് പറയാന്‍ കഴിയില്ല.

എങ്കിലും ഈ കാര്മെഘങ്ങല്‍ക്കിടയിലും തിളങ്ങുന്ന  ഒരു വെള്ളി രേഖ ഞങ്ങള്‍ കാണുന്നുണ്ട്. കോപ്പേല്‍ തണുത്തു ശാന്തമാകാനുള്ള ലക്ഷണങ്ങള്‍ ഞങ്ങള്‍ കാണുന്നു. വൈകിയ വേളയിലെങ്കിലും ബിഷപ്പു വിവേക പൂര്‍വമായ ഒരു തീരുമാനത്തില്‍ ചെന്ന് നില്‍ക്കും എന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. അതിനോടൊപ്പം അമേരിക്ക എമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് അത്മായനേതൃത്വത്തിന്‍റെ ഉത്തമ മാതൃക കാണിച്ച് കൊടുക്കാന്‍ കോപ്പെലിലെ ധൈര്യശാലികളായ ചെരുപ്പക്കാര്‍ക്ക് കഴിയും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

25 comments:

Anonymous said...

There is no requirment for $100K for any other SMC churches in USA to bless the church.Then why this particular requirment here?.

Also commission report does not say anything with respect to church bank account.How we can again trust this guys after putting our hard earned money again?.

Liar's Enemy said...

Fools, fools, fools. Haven't you learned anything?

It is the commission that said, 'Mar Thoma cross will not be installed in Coppell church'.

Within a few days this commisssion will be de-commissioned. Once enough money is in the bank, this crooked Syro diocese will come and install Mar Thoma (aka claver) cross in Coppell church. They will say that, they never made any such promises, and that they are not responsible for promises made by a commission.

You want proof? Take a look at the remodeled altar in Florida church.

Anonymous said...

Why the commission made such a hurried visit to Coppell.could they find any solution,which can be amicably settled.Why we have to do a research on claver or so called cross.Commission,dont make us fools.BISHOP's hidden agenda wont work here.

He is trying to convince the Coppell parishoners that he is willing to compromise and BLESS the church.

Present demand,the bottom line,"MONEY".HIS PLAN IS TOBless GARLAND chuch with claver and thamara and the diving eagle.Then if you show him the money he may Come to bless our church.

Couple of doubts,
1}why this is only a mission?
2}why a senior most pastor here as mission director and draw higher salary than all other priests?
DIOCES TEACH SOMETHING ABOUT COST CUTTING TOO. DO NOT MAKE ALL KUNJADUKAL AS PAIPATTIKAL!!!!

Anonymous said...

Now you can see that money is more important to the bishop and his diocese.

If church and the faithfuls were important to the bishop he would have come and blessed the church.

Putting forward a demand for $100,000 in the bank shows he and his evil advisors are interested only in money. He may come when money is in the bank. But watch what happens in the Coppell church altar the night before he comes.

Bishop and his evil advisors were committing one evil act after another. They became extremely cruel in the past one year. You think they are going to abandon their evil ways overnight? Just like that?

You can fool some souls, but you ain't foolin me.

Anonymous said...

THESE TYPES OF TRICKS WONT WORK TO BRAINWASH THE COPPELL KUNJADUKAL.REMEMBER COMMISSION,"JUSTICE DELAYED IS JUSTICE DENIED".BE INDEPENDED,IMPARTIAL AND UNBIASED.If you cannot,yeah,u cannot,resign and get lost,instead of wasting our time.We all have job and business to DO.This is not our daily BREAD,DONT FLEX YOUR MUSSLE.

Anonymous said...

ജേക്കബ്‌ അങ്ങാടി യെന്ന ഒരു കാട്ടുകള്ളന്‍ മെത്രാന്‍ എന്ന് സൊയം നടിച് ജനങ്ങളെ ബ്ലാക്ക്‌ മെയില്‍ ചെയ്യുന്നു . ആരും ഇല്ലെ ഈ നാറിയെ കൊക്കിനു പിടിച്ചു പുരംതല്ലാന്‍ . ഓ കഷ്ടം തന്നെ . ഒരു ലക്ഷം ഡോളര്‍ ബാങ്കില്‍ ഇട്ടാല്‍ മാത്രമേ കാട്ടുകള്ളന്‍ വരുകയുള്ളു എന്ന് ശാട്യം പിടിക്കുന്ന ഈ കള്ളന്‍ മറ്റെന്തോ മനസ്സില്‍ കണ്ടിട്ടാണ് എന്ന് വെക്തം . പച്ചവെള്ളതിപോലും ഇവനെ വിസുഅസിച്ച്ക്കൂടാ. ആദ്യം വെഞ്ചിരിപ്പ് , അത് കഴിഞ്ഞുമതി പണം ഇടാന്‍ .

pappy and appachen said...

Question: Do you know when you will see a dog's tail become straight?

Answer: When the dog is shamed.

But, as soon as the dog forgets the shame, its tail will be curved again, and it will challenge everyone to a fight.

Right now the diocese is saying it will straighten its tail if you throw them a nice and juicy beef stake.

Anonymous said...

കോപ്പേല്‍ പള്ളി കുതാശചെയുമ്പോള്‍ തീര്‍ച്ചയായും സജി അച്ഛനെ വിളിക്കണം . സജിഅച്ചന്റെ പരിശ്രമം ആണ് നമ്മുടെ കോപ്പേല്‍ പള്ളി എന്ന് എല്ലാവരും ഓര്‍ക്കണം .അത് മറക്കരുത് .

Anonymous said...

Post #8, You made an excellent point.

Syro diocese should invite Fr.Saji to Coppell church blessing, and make arrangements for him to get a visting visa.

Anonymous said...

You want $100,000 in bank before blessing our church?

1. Bishop and the curia apologize to Fr.Saji for firing him for installing crucifix on Coppell church altar.

2. Kaduppan apologize to Fr.Saji for spreading false rumors and making false financial allegations about Fr.Saji.

3. Apologize to Coppell parishners for putting them through hell for the past one year, promise that Mar Thoma / Claver cross will never be installed in Coppell church altar.

Then we will put $100,000 in the bank.

Anonymous said...

Why we need a blessing for $100K.

Anonymous said...

Don't give them any money. Let them come and bless the church if they want. What difference does it make? They are not here for the faithfuls. They are here to make money for themselves and for the Claver bishop Powethil.

Anonymous said...

Someone said few days ago that, Chicago diocese is moving every church's bank account under the control of the diocese.

Chicago diocese can't properly manage their own assets and money. Then why are they taking over bank accounts of every parish and mission in the diocese? This is like the parents robbing their little children's piggy bank (kudukka). Now it is very obvious that this Chicago diocese and the priests running it are real crooks and has absolutely NO shame.

Anonymous said...

How did the commission come up with that conclusion? I thought they came to figure out the reason for all the problems in Coppell.

Not having 100K in the bank is the reason bishop fired Fr. Saji? I believe there were 100K in the bank at the time bishop fired Fr.Saji. People were willing to donate money to cover the cost of removing the bath tub church altar.

Not having 100K in the bank is the reason Kiduppan went to Fr.Saji's diocese in Kearala and spread lies about Fr.Saji? What is the explanation for that?

a simple catholic said...

Thank you for the excellent service this blog is rendering to the syro malabar community. your coppell news coverage was excellent and fast. this is one of the major reasons of success of the community there. keep up the good work and god bless.

Anonymous said...

REMEMBER FOLKS,COPPEL CHURCH ACCOUNT IS NOT IN THE NAME OF PRESENT KAIKAREN AND ACHAN.SO THINK WHAT HAPPENDS IF YOU PUT MORE MONEY?.IT IS TIME TO CUT DOWN OUR ACHANS SALARY TOO.THERE IS NO REASON TO GIVE HIM $3000/MONTH.AT PRESENT WE NEED ONLY $25000/MONTH FOR THE SMOOTH RUNNING OF OUR CHURCH. SO DONT PUT MORE MONEY. OUR CHURCH WAS ALREADY BLESSED BY SAJI ACHAN.CONTINUE PRAYING TO ST.ALPHONSA.GOD WILL BE WITH US.

Anonymous said...

Ahh... why don't you teach us about the claver cross!!!

In the meantime, let me tell you these things. Some of the claver people are saying plain cross is more correct because "Jesus isn't on the Cross anymore, He is risen!". Well, we know that, and that is why we celebrate Easter.

If it is politically incorrect to display crucifix, then it is also wrong to portray a Nativity scene, since "Jesus isn't a baby anymore". It would also be wrong to artistically depict Him teaching or healing, or to portray any Gospel event in His earthly life, since "He's not on earth anymore".

It is wrong to argue that an empty cross signifies the Resurrection. Cross became empty when Jesus's body was taken down from the cross, and he was still dead. The empty tomb is a symbol of Resurrection, not the empty cross.

Anonymous said...

Why $25,000 per month? Isn't the mortgage payment $12,000 per month? How much is utility bill? (I'm talking about church's utility bill only). Add $3,000 for achan. That makes $15,000 total. What is the $10,000 for? Utility is $10,000 per month?

Anonymous said...

Diocese won't give correct account of their financial dealings. They are taking control of bank accounts of all churches. I woudn't trust them even with a penny.

Anonymous said...

കള്ളന്‍ കപ്പലില്‍ തന്നെ എന്ന ആപ്തവാക്യം പോലെയായി ഈ കമ്മീഷന്‍ . കള്ളന്‍ പറഞ്ഞുവിട്ട കമ്മീഷന്‍ കോപ്പെളില്‍ വന്നു തെളിവിടുപ്പ് നടത്തി വലിയകള്ളന്‍ അങ്ങടിക്ക് റിപ്പോര്‍ട്ട്‌ കൊടുത്തു . വലിയ കള്ളനും കമ്മീഷനും കൂടി ആലോചിച് മറ്റൊരു റിപ്പോര്‍ട്ട്‌ കൊണ്ട് കമ്മീഷന്‍ വീണ്ടും കോപ്പെളില്‍ വരുക കേട്ടിട്ട് തന്നെ അതിശയം തോന്നുന്നു . എല്ലാം ഒരു ഒത്തുകളി .

Anonymous said...

കള്ളന്‍ കപ്പലില്‍ തന്നെ എന്ന ആപ്തവാക്യം പോലെയായി ഈ കമ്മീഷന്‍ . കള്ളന്‍ പറഞ്ഞുവിട്ട കമ്മീഷന്‍ കോപ്പെളില്‍ വന്നു തെളിവിടുപ്പ് നടത്തി വലിയകള്ളന്‍ അങ്ങടിക്ക് റിപ്പോര്‍ട്ട്‌ കൊടുത്തു . വലിയ കള്ളനും കമ്മീഷനും കൂടി ആലോചിച് മറ്റൊരു റിപ്പോര്‍ട്ട്‌ കൊണ്ട് കമ്മീഷന്‍ വീണ്ടും കോപ്പെളില്‍ വരുക കേട്ടിട്ട് തന്നെ അതിശയം തോന്നുന്നു . എല്ലാം ഒരു ഒത്തുകളി . ഇപ്പോള്‍ മനസിലായില്ലേ അങ്ങാടിയുടെ ഒള്ളിളിരുപ്പ് . ഇവനെ ഒക്കെ പറഞ്ഞിട്ട് ഒരുകരിയവും ഇല്ല. വിത്തുഗുണം പത്ഗുണം, അല്ലാതെ എന്ത് പറയാന്‍ . ഒരു ലക്ഷം ഡോളര്‍ ബാങ്കിലിട്ടാല്‍ അത് അങ്ങാടി മുക്കും എന്നുറപ്പാണ്, അങ്ങനെ പല വളഞ്ഞവഴികളും അങ്ങേര്‍ കാണിക്കും . എന്ത് തൊട്ടിതരവും കാണിക്കാന്‍ മടിയില്ലാത്ത കല്ലതിരുമാളി ആണേ അങ്ങാടിഗുണ്ട്ട .

Anonymous said...

ഹല്ലോ വര്‍ഗീസ് അച്ഛാ അല്ത്താരയില്‍ കയറിനിന്നു നുണ പറയുന്നത് ശെരിയാണോ . അങ്ങ് ഒന്നുംമല്ലങ്കില്‍ ഒരു പുരോഹിതനല്ലേ , കഷ്ട്ടം എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയാന്‍ എന്ത് യോകിതയാണ് അങ്ങേക്കുള്ളത് . ഇനിയെങ്കിലും നുണ പറയാതിരിക്കുക . പ്രായത്തെ മാനിചെങ്കിലും അങ്ങ് നുണ പറയരുത്. ഒരു നുണയന്‍ അച്ഛനെ ഞങ്ങള്ക് വേണ്ട . എന്തൊക്കെ ആണങ്കിലും അങ്ങ് ഒരു പുരോഹിതന്‍ അല്ലെ . കുറച്ചു ബ്ലാ ബ്ലാ ബ്ലാ വച്ചാലും നുണ പറയാതിരിക്കാന്‍ പ്രത്യേഹം ശ്രെധിക്കണം കേട്ടോ ബ്ലാ ബ്ലാ ബ്ലാ .

Anonymous said...

ഇന്ന് എന്താണോ വട്ടന്‍ തോമ ദുക്കിതനായ് കണ്ടു . എന്ത് പറ്റിയെന്നറിയില്ല , സാധ്യത്തില്‍ സങ്കടംവന്നു . സന്ന്യേ ഒട്ടു കണ്ടതുംമില്ല . ഇപ്പോള്‍ പിടികിട്ടി , സന്ന്യേ കാണാഞ്ഞിട്ടാണ് തോമ വിഴമിച്ചത് . ഇസ്പേട്, തോമക്ക് വളരെ ഇഷ്ട്ടപെട്ടോ ,ഓ ഗോഡ് അപ്പോള്‍ പൊട്ടന്‍ റെജിയുടെ കാര്യം അവതാളതിലായ് . ഈ തോമേ സമ്മതിച്ചു കൊടുക്കണം.

Anonymous said...

The engagement of the commissions by the SMC-Chicago proved that the diocese’s main focus is not for the real mission work in USA. The SMC-Chicago diocese turned into a money making mechanism and matches Jesus`s time Jerusalem devalayam.

Anonymous said...

Fr. Varghese you should not be going to Kerala at this time looks like you are running away from your responsibility of collecting the funds also the Bishop imposed this conditions on theses fools knowingly so that will be the excuse he can use for condemning the parishioners of coppell whoever gives money now will become fools. Let him come bless the church please dont budge from your stand, You should not compromise the stand that was taken.
The bishop has still not given in writing, He can later impose the marthoma cross and then say that the comission did tell him that the people of coppell will raise the money but did not suceed so he did not come for the blessing either way the Bishop stands to loose nothing its only the people of coppell going to loose face. sorry I dont want to fooled twice.
Just remeber that the bishop is the same person who told that firing Fr. Saji did not even cross his mind. Let the bishop give in writing then I will pay the balance of my pledge amount otherwise let the church go into foreclosure I rather go to an English or Anglican church where there is no Marthoma Cross or Curtain but sure to find peace that was lost since the Bishop came to Farmer's Branch.
Think twice before you shell out your hard earned money.
I would give it to some charity and let my children learn to love and not live in hatred.
Mathew