Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, December 18, 2010

കോപ്പേല്‍ ഒരുങ്ങുന്നു

അടുത്ത ഇരുപത്തിനാല്  മണിക്കൂറുകള്‍ കോപ്പേല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരിക്കും.

ബിഷപ്പ് മാര്‍ അങ്ങാടിയത്ത് 
പത്തൊന്‍പതാം തീയതി ഞായറാഴ്ച ഒമ്പത് മണിക്ക് തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് പള്ളിയുടെ കൂദാശാ കര്‍മ്മം നിര്‍വഹിക്കുന്നതാണ്. മാസങ്ങള്‍ നീണ്ട ധ്വന്തയുദ്ധത്തിന്‌ വിരാമമിട്ടുകൊണ്ട് മാര്‍ അങ്ങാടിയത്ത് കോപ്പെലിലെ പാവപ്പെട്ട വിശ്വാസികള്‍ക്ക് മുമ്പില്‍ വെള്ളക്കൊടി കാട്ടി കീഴടങ്ങുന്ന കാഴ്ചക്കാണ് അന്ന് ലോകം സാക്ഷിയാകാന്‍ പോകുന്നത്. അങ്ങാടിയത്തിന്‍റെ  ഇഷ്ട കുരിശായ ക്ലാവര്‍ കുരിശും അതിനെ മറക്കുന്ന ശീലയും കോപ്പെലില്‍ തൂങ്ങുകയില്ലെന്നു മനസ്സിലായ മാര്‍ അങ്ങാടിയത്ത് മറ്റു  ഗത്യന്തരമില്ലാതെ, ആടിയുലയുന്ന  തന്‍റെ തോപ്പിയേല്‍ ആഞ്ഞ്‌ പിടിച്ചു ക്രൂശിത രൂപത്തെ ആശ്ലേഷിക്കുന്ന കാഴ്ച അന്ന് ലോകം കാണും.


ബിഷപ്പിന്‍റെ തീവ്രവാദികളായ ചില  അനുയായികള്‍ പറയുന്നതനുസരിച്ച് ബിഷപ്‌ ക്രൂശിത രൂപത്തേല്‍ ഹോളി വാട്ടര്‍ തെളിക്കുകയില്ലത്ത്രെ! What cheap idiots for spreading this kind of nonsense! ബിഷപ്‌ വരും. വെഞ്ചരിക്കും. അത്‌ മനസ്സില്ലാ മനസ്സോടെയെങ്കിലും ആത്മാര്‍ത്ഥമായി തന്നെ വെഞ്ചരിക്കും.

കമ്മീഷനോട് വാഗ്ദാനം ചെയ്ത തനുസരിച്ചു കൊപ്പെലിനെ ഇടവകയായി മാര്‍ അങ്ങാടിയത്ത് പ്രഖ്യാപിക്കുമോ? ഫ്രിസ്കോ വാര്‍ഡ്‌ നെ കോപ്പേല്‍ ഇടവകയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം അന്നുണ്ടാകുമോ? കോപ്പെലിലെ വിശ്വാസികള്‍ ശ്വാസമടക്കി കാത്തിരിക്കുകയാണ്.

മാസങ്ങള്‍ നീണ്ടുനിന്ന വിവാദങ്ങള്‍ക്കിടക്കു ഒരു തവണ പോലും കോപ്പേല്‍ പള്ളി സന്ദര്‍ശിച്ചു പ്രശ്നങ്ങള്‍ വിലയിരുത്താന്‍ കൂട്ടാക്കാതിരുന്ന നമ്മുടെ ധീരന്‍ കടുപ്പന്‍ ബിഷപ്പിന്‍റെ ചൂട് പിടിച്ചു വെഞ്ചരിപ്പിനു എഴുന്നുള്ളുന്നുണ്ട്‌. അന്ന് സീനിയര്‍  ആന്‍ഡ്‌ ജൂനിയര്‍ മടത്തിപറമ്പില്‍ അച്ചന്മാരെ കോപ്പേല്‍ കാരുടെ മുമ്പില്‍ എറിഞ്ഞു കൊടുത്ത് ഗിനി പിഗ് ആക്കിയ ഈ വീരന്‍ എല്ലാം ശാന്തമായപ്പോള്‍ ദാ, തല പോക്കുന്നു. നാണം എന്നൊന്ന് തൊട്ടു തീണ്ടിയിട്ടില്ലാതെ ഇദ്ദേഹത്തെ കോപ്പേല്‍ കാര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നറിയില്ല.

വെച്ചരിപ്പ് കഴിച്ചു സാധാരണ പതിവുള്ള തുപോലെ അനുമോദന യോഗം ഒന്നും വേണ്ട എന്നാണ് ബ്ലാ ബ്ല യുടെ തീരുമാനം. അത്‌ മാര്‍ച്ച്‌ ല്‍ ഗാര്‍ലാന്‍ഡില്‍ നടത്താം എന്നാണ് അദ്ദേഹം പറയുന്നത് . എങ്കിലും ബിഷപ്പിന് TA ,  DA എന്നിവയില്‍ കുറവൊന്നുമില്ല. അദ്ദേഹത്തിന് 2000 ഡോളര്‍ പടിയും കൂടാതെ വണ്ടിക്കൂലിയും. കടുപ്പനും ഇനമനുസരിച്ച്‌ ഉള്ളത് കിട്ടും.

വൈകി വന്ന വാര്‍ത്ത

ഞായരാഴ്ചാ വെഞ്ചരിപ്പ്  കര്‍മ്മങ്ങള്‍ക്ക് ലോ ആന്‍ഡ്‌ ഓര്‍ഡര്‍ ഉറപ്പ് വരുത്തുവാന്‍ കോപ്പേല്‍ പോലീസിനെ ഏര്‍പ്പെടുത്തുവാന്‍ ഫാ. വര്‍ഗീസിനോട്‌ അഭ്യര്‍ത്ഥിചിട്ടുണ്ടെന്നു  തോമായോടടുത്ത കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞു. അതനുസരിച് അച്ഛന്‍ കോപ്പേല്‍ പോലീസിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ബിഷപ്പിന്‍റെ ശിങ്കിടികളില്‍ നിന്നും വികൃതികള്‍ ഒന്നും ഉണ്ടാകാത്തിടത്തോളം കാലം പോലീസ് കാവലിന്‍റെ  ആവശ്യം എന്തെന്ന് ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്നില്ല. എന്തെങ്കിലും ബുദ്ധിമോശം ബിഷപ്പിന്‍റെ വാലാട്ടികള്‍ നടത്തില്ല എന്നുറപ്പ് വരുത്തുവാന്‍ കോപ്പേല്‍ വിശ്വാസികള്‍ 24 /7   ജാഗരൂകരാണ്.

പള്ളി കര്‍മ്മങ്ങള്‍ക്ക് കാവലിനായി പോലീസിനെ ഏര്‍പ്പെടുത്തി എന്നറിഞ്ഞ കോപ്പേല്‍ നാട്ടുകാര്‍ ഒന്നാകെ ഇടഞ്ഞു. ഇത് സത്യമെങ്കില്‍ കരിങ്കൊടിയായിരിക്കും ബിഷപ്പിനെ സ്വാഗതം ചെയ്യാന്‍ പോകുന്നതെന്ന് ചില അത്മായനേതാക്കള്‍ ശപഥം ചെയ്തു. കൈക്കാരന്മാര്‍ ഈ വിവരം അപ്പോള്‍ തന്നെ ഫാ. ബ്ലാ ബ്ലായെ അറിയിച്ചു. ഇപ്പോള്‍ അദ്ദേഹം പറയുന്നത് പോലീസ് പള്ളി കോമ്പൌണ്ട് ല്‍ റോന്തു ചുറ്റുക  മാത്രമേ ചെയ്യൂ, പള്ളിയുടെ അകത്ത്‌ കയറില്ല എന്നൊക്കെയാണ്.

ഇതിനിടക്ക്‌ വേറൊരു പുതിയ തരികിടയുമായി വന്നിരിക്കുകയാണ് വര്‍ഗീസച്ചന്‍. അള്‍ത്താരയില്‍ ഇപ്പോളുള്ള മാതാവിന്‍റെ ഒരു രൂപം മാറ്റി തോമാസ്ലീഹായുടെ രൂപം വയ്ക്കണമത്രേ. അത്‌ ഒട്ടകത്തിനു നില്‍ക്കാന്‍ ഇടം കൊടുക്കുമ്പോലെയാണ്  എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി കോപ്പേല്‍ പിള്ളേര്‍ക്കുണ്ട്. . ഇന്ന് തോമാസ്ലീഹായുടെ രൂപം വച്ചാല്‍ നാളെ അത്‌ മാറ്റി തോമാ കുരിശ് കെട്ടണം എന്ന് പറഞ്ഞു വരും ബിഷപ്പും കൂട്ടരും. 

എന്നാലും ഈ പോലീസ് സന്നാഹത്തിന്‍റെ  ആവശ്യം എന്താണെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. കോപ്പേല്‍ ജനങ്ങളെ ലോകരുടെ മുമ്പില്‍ അവഹേളിക്കാന്‍ മാത്രമേ അതുപകരിക്കൂ. അല്ലെങ്കില്‍ ജനങ്ങള്‍ കുപിതരാകാന്‍ കാരണമാകത്തക്ക എന്തെങ്കിലും നടപടി എടുക്കാന്‍ അധികാരികള്‍ക്ക് ഗൂഡാലോചനയുണ്ട്. വിശുദ്ധ കര്‍മ്മ സമയത്ത് പള്ളിയങ്കണത്തില്‍  പോലീസ് കയറിയാല്‍ ജനങ്ങള്‍ അത്‌ വെറുതെ നോക്കിയിരുന്നു കാണുകയില്ല എന്നാണ് അവര്‍ പറയുന്നത്.

19 comments:

Anonymous said...

ബിഷപ്പ് ണ്ടെ കയ്യിലെ വടി, കേരളത്തിലെ കത്തോലിക്കരുടെ ചിനഹം ആണോ !!!!!!!!!

Anonymous said...

ഒരു കൊച്ചു ബാലന്റെ സംശയം അവന്റെ അപ്പനോട്
____====_____=====_____====____


എന്തിനു താത , എല്ലാരും പള്ളിയില്‍
കുരിശുമായി വന്നിടുന്നു ?
മമ്മി ഇന്ന് സെറ്റ് സാരി പുതക്കുന്നില്ലേ ?
മുത്തുക്കുടയില്ലേ ബാന്റു കൊട്ടില്ലേ ?
ഒന്നുമില്ലേ ഇന്നീ പെരുന്നാളിന് ?


ഇല്ല മകനെ പെരുന്നാളല്ലാ , ഇന്ന് പള്ളി കൂദാശ ചെയ്യുവല്ലേ ?
ഇന്ന് കൊപ്പേല്‍ പള്ളി ബിഷപ്പ് കൂദാശ ചെയ്യാന്‍ തോന്നിയ ദിനം !

നിനക്കറിയില്ലേ , ഇന്ന് കോപ്പേല്‍ ജനം സന്തോഷിക്കും ദിനം!

എന്തുവാ DADDY ഇന്ന് ക്രിസ്മസ് ആണോ ഇത്ര സന്തോഷിക്കുവാന്‍ ?
എല്ലായിടത്തും പല നിറം ലൈറ്റ് കാണുന്നല്ലോ ?




പുല്‍കൂട്ടില്‍ കണ്ട പൊന്നുണ്ണി അല്ലെ ?
കുഞ്ഞിളം പൈതലല്ലേ ?
ഇന്ന് നമുക്ക് ക്രിസ് മസ് പോലെയല്ലേ ?


എങ്കില്‍ നമ്മുടെ കോപ്പേല്‍ പള്ളി വാങ്ങാന്‍ നമ്മോടു കൂടെ
ഊണും ഉറക്കവും ഇല്ലാതെ നടന്ന FR.SAJI എവിടെ ആണ് ഈ ക്രിസ്മസ്സിനു ?

അതെ ...., അച്ഛനിപ്പോള്‍ നാട്ടിലല്ലേ ?

നാട് കടത്താന്‍... ചെയ്ത കുറ്റം എന്താണ് ?
അച്ഛന്റെ ആ കഥ എല്ലാം.. ചൊല്ലാമോ ?


തെറ്റു കുറ്റങ്ങള്‍ ഒന്നും അച്ചന്‍ ചെയ്തില്ലാ ..

സത്യമതെന്നാലും കള്ള സാക്ഷികള്‍ ചേര്‍ന്ന് .....!!

YEAH ,
വേഗം വാ മോനെ, നമ്മള്‍ ലേറ്റ് ആകും .

എന്താണ് താത ഈ പോലിസികാര് പള്ളിയില്കൂടി ഓടി നടക്കണത്‌ ?

അതെ , പുതിയ തിരുമേനിയുടെ മേനി നോക്കാന്‍ കൊപ്പേല്‍ പാതിരിയുടെ ഒരു ചിന്ന വേലയല്ലേ ?

കൊപ്പെലിലെ കൊപ്പെന്മാര്‍ക്ക് വേലകൊടുക്കാന്‍ വന്ന മൂത്ത വേലായുധ നല്ലേ ഞാന്‍ ?


ഞാന്‍ ആരാ മോന്‍ വേലായുധാ !!!!!

മോനെ ഈ അച്ഛനാണ് ലോകം കണ്ടതിലും വച്ച് ഏറ്റവും വലിയ വേലായുധന്‍ !!!!

മോനെ എന്റെ കൂടെ ഏറ്റുപാടൂ >>>>>> വേലായുധാ ഹരി ഹരോ !!!!

കൊച്ചു കടുപ്പന്‍ തിരുമേനിയെ ...ഹരി ഹരോ ഹരി ഹര !

കൊച്ചുവേലയുധനെ.. ഹരി ഹരോ ഹരി ഹര !


മൂത്ത വേലായുധനെ ...ഹരി ഹരോ ഹരി ഹര!!

Anonymous said...

എന്റെ പേര് തൊമ്മ.എന്റെ ഭാര്യയുടെ പേര് മറിയാമ്മ.പുതിയ അല്ത്താരയില്‍ ഒരു സൈഡില്‍ തോമസ്ലീഹയുടെയും അടുത്ത സൈഡില്‍ മാറിയതിന്റെയും ഫോട്ടോ വയ്ക്യനമെന്നു എനിക്യു ആഗ്രഹമുണ്ട്.അതുകൊണ്ട് അച്ഛന്‍ കൊറച്ചു കോഴി ഇറച്ചി തിന്നിട്ടു ഇതൊന്നു സെരിയാക്കി തന്നം.ഒരു മാറിയതിന്റെ ഫോട്ടോ എടുത്തു മാറ്റി അവിടെ ഒരു തോമാസ്ലീഹായുടെ ഫോട്ടോ വച്ച് തന്നം അച്ഛാ.ഞാന്‍ കൊറച്ചു കോഴി ഇറച്ചി കു‌ടി തിന്നാന്‍ തരാം.

ഇത് കേട്ട് ചിന്ന പെണ്ണിനും ഒരു ആശൈ !

ഒന്‍പതു ഒന്ന് ഒന്നിനും ഒരു ആശൈ !

ഞങ്ങളുടെ ഒരു രൂപം കൂടി അല്ത്താരയില്‍ വയ്ക്കാമോ FATHER ?


ഞങ്ങളും തരാം നല്ല കൊയിക്കാലും എല്ലാം എല്ലാം !!!

വസന്ത കാലേ സംപ്രപ്തെ കാക കാക ഹേ പിക പിക ഹേ

വസന്തകാലം വരുമ്പോള്‍ കാക്ക കരയുകയും കുയില്‍ കൂകുകയും ചെയ്യും !

അതാണിപ്പോള്‍ കടുപ്പന്‍ തിരുമേനിയും അജകളും പ്രജകളും KOPPELIL ചെയ്യുന്നത് !!!!

Anonymous said...

ക്ലി ക്ലി 2000 ഡോളര്‍ TA, DA ബിഷപ്പിന്


ബിഷപ്പിന് TA, DA 2000 ഡോളര്‍ പടിയും കൂടാതെ വണ്ടിക്കൂലിയും.

മാസങ്ങള്‍ നീണ്ട ധ്വന്തയുദ്ധത്തിന്‌ വിരാമമിട്ടുകൊണ്ട് മാര്‍ അങ്ങാടിയത്ത് കോപ്പെലിലെ പാവപ്പെട്ട വിശ്വാസികള്‍ക്ക് മുമ്പില്‍ വെള്ളക്കൊടി കാട്ടി കീഴടങ്ങുന്ന കാഴ്ചക്കാണ് ലോകം സാക്ഷിയാകാന്‍ പോകുന്നത്.

ക്ലി ക്ലി 2000 ഡോളര്‍ TA, DA ബിഷപ്പിന്


ക്ലാവര്‍ കുരിശും അതിനെ മറക്കുന്ന ശീലയും കോപ്പെലില്‍ തൂങ്ങുകയില്ലെന്നു മനസ്സിലായ മാര്‍ അങ്ങാടിയത്ത് മറ്റു ഗത്യന്തരമില്ലാതെ,

ആടിയുലയുന്ന തന്‍റെ തോപ്പിയേല്‍ ആഞ്ഞ്‌ പിടിച്ചു ക്രൂശിത രൂപത്തെ ആശ്ലേഷിക്കുന്ന കാഴ്ച ലോകം കാണും.

ക്ലി ക്ലി 2000 ഡോളര്‍ TA, DA ബിഷപ്പിന്

Anonymous said...

മലകടന്നൊരു പടിമുകളില്‍ സ്ഥിതി ചെയ്യും കൊപ്പേല്‍ പള്ളി സന്നിധി യില്‍ ഞാനിന്നു പോകവേ

തിരു വടിയും തലവടിയും ഏറ്റുവാങ്ങിയ തിരുമുഖം കാണുവാന് എത്തിയപ്പോള്‍

പോലീസും പട്ടാളവും റോന്തു ചുറ്റനു പാര്‍കിം ലോട്ടില്

എന്താണാവോ കുര്‍ബാനയും കാനനമേല്‍ ഇനിമുതല്‍
പോലീസെ ആണോ അച്ഛനെന്നു ഒര്തുപോയൊരു
കുഞാടിന്റാശ ആരോട് ചോല്ലുമിന്നു ????

ഇവരാണോ സീറോ മലബാറിന്‍ പുതിയ പാതിരിമാര്‍ എന്ന് ഞാന് ഓര്‍ത്തുപോയി !!

Anonymous said...

സീറോ മലബാര്‍ ചിക്കാഗോയുടെ കടുപ്പന്‍

ചാന്‍സെലര്‍ എന്നാല്‍ വെറും സെക്രട്ടറി ആണ് മക്കളെ

കടുപ്പന്‍ സീറോ മലബാര്‍ ചിക്കാഗോയുടെ സെക്രട്ടറി ആണ് , അങ്ങേരു വരട്ടെ അങ്ങേരുടെ ജോലി ചെയ്യട്ടെ, എന്താണന്നു അറിയണ്ടേ അയാളുടെ ശരിക്കും ഉള്ള ജോലി.

പിതാവിന്‍റെ വടി പിടിക്കാനും , തൊപ്പി എടുത്തു മാറ്റുവാനും വയ്ക്കുവാനും സുവിശേഷം വായ്കുമ്പോള്‍ ബൈബിള്‍ പിടിച്ചു കൊടുക്കുന്നതും സെക്രട്ടറി കടുപ്പന്റെ ജോലിയാണ്.

പിന്നെ കൂദാശ ചെയ്യാന്‍ കാശ് വേണമെന്ന് പറയുന്ന നാണം കേട്ടവന്മാരെ!!!!

പിതാവിന്റെ ജോലിയില്‍ പെടുന്ന കാര്യങ്ങളല്ലേ കൂദാശയും കുര്‍ബാനയും എല്ലാം, പിന്നെ എന്തിനാണ് കൊപ്പേല്‍ പള്ളി കൂദാശ ചെയ്യാന്‍ രണ്ടായിരം ഡോളര്‍ വേണമെന്ന് പറയുന്നത്.

കടുപ്പനും എന്തിനാണ് ഡോളര്‍ വേണമെന്ന് പറയുന്നത്, പോയി വല്ല ജോലിയും ചെയ്യരുതോ തനിക്കൊക്കെ, നാണമില്ലേ തെണ്ടാന്‍.

Anonymous said...

congrats to Tommy, the opponent of super bishop meleppuram for being the trusted and tested trustee of philadelphia church. hats off to our leader of courage and wisdom !!!
philadehia voice

Anonymous said...

"Super Bishop" What is that?

Anonymous said...

To all dear pazham vishungikal in Coppell:

എന്നാലും ഈ പോലീസ് സന്നാഹത്തിന്‍റെ ആവശ്യം എന്താണെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.

You will know on Sunday, at the time of Consecration.

അല്ലെങ്കില്‍ ജനങ്ങള്‍ കുപിതരാകാന്‍ കാരണമാകത്തക്ക എന്തെങ്കിലും നടപടി എടുക്കാന്‍ അധികാരികള്‍ക്ക് ഗൂഡാലോചനയുണ്ട്.

You guessed it!
I don't want to write it here, and give them ideas if what I suspect is not their real plan.

Stupid is what stupid does. It doesn't matter how much time passes, how disgraced they are, or how many stupid things they do.

Be prepared for a big disappointment on sunday, and endless sundays of reminding of that disappointment. Then you will see the reason for calling police for this Sunday's service!!!

Ha ha ha.
Police protection for Sunday service!!!
Only in a Syro Malabar church!!!

Anonymous said...

KADUPPAN THEMMADI IS THE ROOT CAUSE OF ALL PROBLEMS HERE.HE IS THE MOST SHAMELESS MAN IN THE WORLD.

HOW IS HIS NEW WEB SITE DOING?THEMMADI!REAL THEMMADI!

Anonymous said...

It is a real tragedy and shame for the leaders to call police in advance for the church blessing.What happened to the so called retreat preacher kappiri kaduppan?

This is what he is capable of.This double standard attitude of policing and retreat both don't go well.

What was the necessity of blessing it again?It can happen only here.All pity!

Anonymous said...

കോപ്പേല്‍ ഒരുങ്ങുന്നു , എന്നുതൊടങ്ങുന്ന ആ അദ്ധ്യായം വായിച്ചപ്പോള്‍ ഒരുകാര്യം പിടികിട്ടി . അദിശയം തോന്നുന്നു അങ്ങാടിയിലെ പിതാവിന്‍റെ നില്‍പ്പ് കണ്ടിട്ട് . പരുന്തു കൊത്തിയ ഒരുതൊപ്പി , 24 മണിക്കൂര്‍ പോലും ആയസില്ലാത്ത ഒരു കൂണ്‌മോട്ടുപോലെ ( mashroom ) തലയില്‍ , കൈയില്‍ p എന്നെഴുതിയ ഒരു നീളമുള്ള P വടി . ആ തൊപ്പിയില്‍ കുറച്ചു മരയിലകള്‍ കൂടി വച്ചിരുന്നെങ്കില്‍ കാട്ടാളന്മാരുടെ ദൈവമായ മൂപ്പന്‍ ആണന്നോ , മലദൈവമാനെന്നോ മനശിലാക്കാമായിരുന്നു . തോമാശ്ലീഹായുടെ കൈല് കുന്ദം ആയിരുന്നല്ലോ , പിന്നെ എങ്ങനെവന്നു ഈ പീ വടി . എന്‍റെ മനുഷ്യനെ നിങ്ങള്‍ക്ക് യാതൊരു വിവരവുമില്ലേ . തോമാശ്ലീഹായുടെ കുന്ദം കുത്തി കുത്തി മുനയോടിഞ്ഞു . ആ കുന്ദം ഇപ്പോഴും കൈലുണ്ട് , പുറത്തുകാട്ടാന്‍ കൊള്ളില്ല . അത് ഞങ്ങള് സ്രീകള്‍ക്ക് അറിയത്തൊള്ളൂ . ചുമ്മാ അതും മിതും ചോദിച്ചു സമയം കളയല്ലേ . ആട്ടെ മനുഷ്യ നിങ്ങടെ കുന്ദം എന്തിനുകൊള്ളാം , അതുപോലയാണ് ഇതും . എടി ഭയങ്കരി നീ മോശമില്ലല്ലോ . എനിക്ക് ഒന്നേ പറയാനുള്ളൂ , അതുപോലൊരു പീ വടി നമ്മുടെ വര്‍ഗീസചായനും ഒന്ടായിരുന്നെന്ക്കില്‍ ആന്ടിമാരുടെ നികളം അങ്ങേരു ഒരുപരിതിവരെ ശമനം കൊടുക്കുമായിരുന്നു . ബ്ലാ ബ്ലാ ബ്ലീ ബ്ലീ ബ്ലും ബ്ലും .

Anonymous said...

വര്‍ഗീസചായന്‍ നാട്ടില്‍പോയിട്ടു ആരെയൊക്കെ ക്ഷെനിച്ചു കുടാശകര്‍മത്തിനു , ആരും ഒന്നും പറഞ്ഞുകേട്ടില്ല . അതയോ അപ്പന്‍ ചന്തക്കുപോയാല്‍ പൂക്കെന്നു വരും എന്നുപറഞ്ഞതുപോലെ , ഒരുമാതിരി പട്ടി ചന്തക്കു പോയതുപോലെ ഇങ്ങോട്ട് കെട്ടിയിടുത്തോ . എന്തിനാണ് അങ്ങേരു പോലീസിനെ ഏര്‍പ്പാടാക്കിയത് , ജനങ്ങളെ പേടിച്ചിട്ടാണോ . എന്തിനാണ് 2000 ഡോളര്‍ നീല കുര്‍ക്കനു കൊടുക്കാം എന്നുപറഞ്ഞത്‌ . കടുപ്പനും കൊടുക്കാമെന്നു പറഞ്ഞോ . നമ്മള്‍ പിരിച്ചുണ്ടാക്കിയ പണം അങ്ങനെ വാരി വല്ലവനും കൊടുക്കാന്‍ ഇവനാര് . അവരവരുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ പണംവേണോ . ബ്ലാക് ബ്ലാക് കുര്‍ബാന ചെല്ലിയാല്‍മതി . വെല്ല്യ വെല്ല്യ കാര്യങ്ങളില്‍ ഇടപെടണ്ട , അതിനുപറ്റിയ പിള്ളേര് കോപ്പേല്‍ പള്ളിയിലുണ്ട് . കിട്ടുന്ന കോഴിയുടെയോ താറാവിന്റെയോ കാലോ , തുടയോ , ബ്രെസ്ടോ തിന്നു മരിയാതക്ക് ഇരുന്നു കൊള്ളണം . അല്ലങ്കില്‍ കുറുക്കന്‍ നീലക്കുഴിയില്‍ ചാടിയതുപോലെ മുക്കി കയറ്റി പറഞ്ഞുവിടും . താമരകുളം പള്ളിക്ക് പുറകില്‍ ഭദ്രമായി സൂക്ഷിചിട്ടുണ്ടേ , മറക്കണ്ടാ . മനസിലായോ ബ്ലാക്കൂ ബ്ലാക്കൂ . നാളെയെന്ക്കിലും ഒരുവിശുത്തബെലി അര്‍പ്പിക്കാന്‍ തക്കവണ്ണം യെഴുനുള്ളിയാല്‍ കൊള്ളാം . കേട്ടോ ബ്ലാക്കൂ . അതുകഴിഞ്ഞ് തിന്നാം കോഴിക്കാലും ബ്രെസ്റ്റും തൊടയൊക്കെ .

Anonymous said...

IT IS A GREAT TRADITTON OF CHICAGO TO PRESENT COPPELL WITH SURPRISE GIFT ON CHRISTMAS AND EASTER.FOR LAST EASTER IT WAS THE "FIRING OF A NOBLE PRIEST".IT WAS DELIVERED VIA COURRIER. THIS TIME THE X'MAS GIFT IS BROUGHT BY BISHOP AND CRONIES UNDER POLICE ESCORT FOR A NOMINAL FEE OF $2000/,TA.,DA., AND UPPER CLASS TRANSPORTATION COMFORT,FOR HOW MANY?????
THE GIFT COULD BE BIG AND HEAVY.
WHAT WILL BE FOR NEXT EASTER?ANY WAY LET US CONTINUE THE FUND RAISING AND THE "PIRIVU" WITHOUT ANY DELAY.

Anonymous said...

വീട്ടിലെ കാരണവര്‍ക്ക്‌, സൊന്തം വീട്ടില്‍ കയറാന്‍, പോലീസ് സഹായം വേണ്ടിവന്നു. അതാണ് കോപ്പേല്‍ പള്ളിയില്‍ നാളെ നടക്കാന്‍ പോകുന്നത്.ഇത്രയും നാണം കെട്ട കാരണവര് സിറോ മലബാര്‍ ചരിത്രെത്തില്‍ ഉണ്ടായി കാണുകയില്ല!!!!!

Anonymous said...

ഇവിടെ പള്ളിയില്‍ പോലീസ് വന്നാല്‍ എന്താണ് കുഴപ്പം?അതിനെ നിങ്ങള്‍ എന്തിനിത്ര ഭയപെടനം?

ഭയപെടെണ്ട മകനെ മകളെ ഞാന്‍ കള്ളസാക്ഷി പറയുമല്ലോ!
അതാണ്‌ പേടി !
ഞാന്‍ നിങ്ങളുടെ varghese പാതിരിയല്ലേ ?
എനിക്കെന്റെ ബോസിനെ സ്നേഹിക്കണ്ടേ ?
ആരെന്നെ എതിര്‍ത്താലും കൊപ്പേല്‍ ഞാന്‍ കുളമാക്കിയില്ലേ ?
ഞാന്‍ ഒരു പാഠം നിങ്ങളെ പഠിപ്പിക്കാന്‍ വന്ന പാതിരിയല്ലേ ?
വേരുക്കരുതെ....മകനെ മകളെ ഞാന്‍ എന്റെ പണി ഒന്ന് ചെയ്തോട്ടെ!!!!

Tom Varkey said...

A Day of Celebration … A Day of Victory for the Crucifix – Tom Varkey
Tomorrow is a day of joyful celebration and a day of victory for our Savior who went to the Cross for our salvation and the salvation of all humanity. We have many reasons to celebrate tomorrow and let us do just that. It shouldn’t be a day for calling anybody a loser or to mock or humiliate anybody. It is a day that should be spent in the spirit of prayer, praying for our Syro-Malabar Church, our Bishop and all our fellow brothers and sisters in Christ. We the faithful in Coppell, no doubt, fought a good fight to have the Crucifix in our sanctuary and we succeeded. But we have to realize that it is Jesus who gave us the victory. Remember “the battle belongs to the LORD” (1 Sam. 17:47) and He will give us many more victories as we continue our battles going forward including the one soon to follow in Garland.
Tomorrow we should celebrate the way we stood as one group and fought and won. At the same time, we have to be also thankful to our Bishop for agreeing to consecrate the church and made this celebration possible tomorrow as a great Christmas gift for our St. Alphonsa Catholic Community. Like most of you, I am also greatly disappointed with his decision to inform the police. But let us give him the benefit of doubt and not read too much into this decision. On the other hand, if our Bishop has any hidden agenda through this action, I am sure it is going to be a great disappointment for him as was the calling of Police by his supporters on the day of our September General Body meeting on September 19th. We fight for a righteous cause and our “help comes from the LORD, the Maker of heaven and earth. He will not let our foot slip …” (Ps. 121:2-3). Merry Christmas and a Happy New Year, everyone and let us celebrate in a big way tomorrow as our beloved church is being consecrated to our Savior by our beloved Bishop Mar Jacob Angadiath.

Syro Malabar Sound said...

where is your kochappi?

we don't see him anymore.

is he still writing?

Anonymous said...

Last year I gave money to Syro church. This year I decided to give $15,000 to other charities. Yes, all $15,000 of it.

This Syro church is getting worse everyday. It needs to be cleaned from top to bottom. After that, I need to see them do real charity work. I believe that day is many many years away. But only after seeing them do real charity work, that I will consider giving them financial assistance.