Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, December 18, 2010

കോപ്പേല്‍ സൂചിമുനയില്‍

കോപ്പേല്‍ സീറോ മലബാര്‍ വിശ്വാസികളുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുവാന്‍ വെറും പന്ത്രണ്ടു മണിക്കൂറുകള്‍ മാത്രം ബാക്കി. കോപ്പേല്‍ സൂചിമുനയിലാണ്. ലോകം അവരെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു.
ബിഷപ്പും പരിവാരവും സ്ഥലത്ത് എത്തിക്കഴിഞ്ഞു. സീനിയര്‍ മടത്തിപ്പറമ്പില്‍  വെള്ളിയാഴ്ച തന്നെ കോപ്പെലില്‍ ലാന്‍ഡ്‌ ചെയ്തു. അദ്ദേഹം തന്‍റെ ഒരു ബന്ധുവിന്റെ വസതിയില്‍ ക്യാമ്പ്‌ ചെയ്യുന്നു എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ചാസലര്‍ ഫാ. കടുപ്പനും സ്ഥലത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം വൈകുന്നേരം പള്ളി സന്ദര്‍ശിച്ചു സിറ്റുവേഷന്‍ വിലയിരുത്തി. (അമേരിക്കന്‍ പ്രസിഡന്റ്‌ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ്, അഡ്വാന്‍സ്‌ ടീം എത്തി പ്രസിഡന്റ്‌ ന്‍റെ സുരക്ഷാ സന്നാഹങ്ങള്‍ ഉറപ്പ് വരുത്തുന്ന പതിവ് ഇവിടെ ഓര്‍ത്ത്‌ പോകുന്നു.) പള്ളി സന്ദര്‍ശനം കഴിഞ്ഞു അത്താഴത്തിനും അന്തിയുറക്കത്തിനുമായി അദ്ദേഹം ക്ലാവര്‍ രോഗി തോമായുടെ വീട്ടില്‍ എത്തിയിട്ടുണ്ട്. നമ്മുടെ പ്രിയപ്പെട്ട വിനോദിനിയാകട്ടെ ഈ രാത്രി ശയിക്കുക  AV ചേനത്തോമയോടോപ്പവും.

ബിഷപ്‌ അങ്ങാടിയത്ത് ഈ റിപ്പോര്‍ട്ട്‌ സമയത്ത് ഫാ. ബ്ലാ ബ്ലാ ക്കൊപ്പം rectory യില്‍ ഉണ്ട്. അന്തിയുറക്കം എവിടെയാണെന്ന് ക്ലിപ്തമായി പ്രവചിക്കുക അസാധ്യം. അര്‍ത്ഥരാത്രിയില്‍ വേഷം മാറി ഏതെങ്കിലും ക്ലാവര്‍ കുരിശ് രോഗിയുടെ ഭവനത്തിലെയ്ക്ക് പോകുവാന്‍ സാധ്യത കാണുന്നുണ്ട്. ഫാ. ബ്ലാ ബ്ലാ. ഉറക്കത്തില്‍ പിച്ചും പേയും പറയുമെന്ന് അദ്ദേഹത്തിന് ഭയമുണ്ട്. നാളത്തെ എടുത്താല്‍ പൊങ്ങാത്ത കര്‍മ്മങ്ങള്‍ക്ക് മുമ്പ് വിശ്രമം അത്യാവശ്യമാണ്.

ബിഷപ്പിന്റെയും പരിവാരത്തിന്റെയും നോട്ടം കണ്ടിട്ട് കോപ്പെല് കാര്‍ക്ക് ചില പന്തികേട്‌ പോലെ തോന്നുന്നുണ്ട്. ഈ കോമാളി സംഘം രാത്രി സമയം എന്തെങ്കിലും ബുദ്ധിമോശം ചെയ്തേക്കുമോ എന്ന് അവര്‍ സംശയിക്കുന്നു. അതിനാല്‍ തന്നെ ഒരു പത്തംഗ കാവല്‍ സംഘം എന്തിനും തയ്യാറായി പള്ളിപ്പരിസരത്ത് ഡ്യൂട്ടിയില്‍ ഉണ്ട്.

ഇത്രയും പ്രശ്നങ്ങളില്‍ക്കൂടി ഒക്കെ കടന്നു പോയിട്ടും വിവേകം എന്ന് പറയുന്ന ഒരു സാധനം ഇപ്പോഴും  നമ്മുടെ രൂപതാധികാരികള്‍ക്ക് കിട്ടിയിട്ടില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. വിവേകം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ ഈ സാഹചര്യത്തില്‍ അവര്‍ ഇങ്ങനെ ക്ലാവര്‍ രോഗികളുടെ വീടുകളില്‍ അന്തിയുറങ്ങാന്‍ തീരുമാനിക്കാതെ വല്ല ഹോട്ടലിലും തങ്ങിയേനെ. അത്‌ പോകട്ടെ.

ഇന്ന് രാത്രി രണ്ട്‌ തോമാമാരുടെയും വീടുകളിലും എണ്ണിപ്പെറുക്കി കരച്ചിലും പല്ല് ഞെരിച്ചിലും ഉണ്ടാകും. കൈവിട്ടു പോയിക്കൊണ്ടിരിക്കുന്ന കല്‍ദായ സ്വര്‍ഗ്ഗരാജ്യത്തെ ഓര്‍ത്ത്‌ വിനോദിനിയും കടുപ്പനും ചങ്കത്തടിച്ചു കരയും. ബിഷപ്‌ അങ്ങാടിയത്തിന് ഇതൊരു കാളരാത്രിയായിരിക്കും. അദ്ദേഹത്തിന്‍റെ കല്‍ദായ സ്വപ്നം ഒരു ദുര്‍ സ്വപ്നമായി ഈ രാത്രിയില്‍ മാറും. തന്‍റെ മനക്കൊട്ടകളുടെ മതിലുകള്‍ തകര്‍ന്നു നിലം പതിക്കുന്നത് അദ്ദേഹം മനസ്സില്‍ കാണും.

മാര്‍ അങ്ങാടിയത്തിന്‍റെ തകര്‍ച്ചയുടെ നാഴികമണി. അതിന്‍റെ സൂചികള്‍ നാളെ 9 മണിക്ക് ചലിക്കുവാന്‍ തുടങ്ങും.

4 comments:

Anonymous said...

സീറോ മലബാര്‍ ചിക്കാഗോയുടെ കടുപ്പന്‍

ചാന്‍സെലര്‍ എന്നാല്‍ വെറും സെക്രട്ടറി ആണ് മക്കളെ

കടുപ്പന്‍ സീറോ മലബാര്‍ ചിക്കാഗോയുടെ സെക്രട്ടറി ആണ് , അങ്ങേരു വരട്ടെ അങ്ങേരുടെ ജോലി ചെയ്യട്ടെ, എന്താണന്നു അറിയണ്ടേ അയാളുടെ ശരിക്കും ഉള്ള ജോലി.

പിതാവിന്‍റെ വടി പിടിക്കാനും , തൊപ്പി എടുത്തു മാറ്റുവാനും വയ്ക്കുവാനും സുവിശേഷം വായ്കുമ്പോള്‍ ബൈബിള്‍ പിടിച്ചു കൊടുക്കുന്നതും സെക്രട്ടറി കടുപ്പന്റെ ജോലിയാണ്.

Anonymous said...

അങ്ങാടിയിലെ പിതാവിന്‍റെ നില്‍പ്പ് കണ്ടിട്ട് പരുന്തു കൊത്തിയ ഒരുതൊപ്പി, 24 മണിക്കൂര്‍ പോലും ആയസില്ലാത്ത ഒരു കൂണ്‌മോട്ടുപോലെ( mushroom) തലയില്‍, കൈയില്‍ p എന്നെഴുതിയ ഒരു നീളമുള്ള P വടി.

ആ തൊപ്പിയില്‍ കുറച്ചു മരയിലകള്‍ കൂടി വച്ചിരുന്നെങ്കില്‍

കാട്ടാളന്മാരുടെ ദൈവമായ മൂപ്പന്‍ ആണന്നോ,

മലദൈവമാനെന്നോ മനശിലാക്കാമായിരുന്നു .

ഈ ആളിനെ എങ്ങിനെ വിസ്വസ്സിക്കും ?

Anonymous said...

മണ്ടനായ മെത്രാനും മെത്രാന്റെ ആസനം താങ്ങി പൊക്കിപ്പിടിച്ചിരിക്കുന്ന പൊട്ടന്‍മാരും

Syro Malabar purchased the office building for 760K on 06/07/2006.

A catholic church’s building – Do we own taxes? paid another 140K on Taxes for this building


Berkeley City bought back the building for 275K

See the latest Berkely Mayor’s Letter at http://www.berkeley.il.us/MayorsLetter.htm

മണ്ടനായ മെത്രാനും മെത്രാന്റെ ആസനം താങ്ങി പൊക്കിപ്പിടിച്ചിരിക്കുന്ന പൊട്ടന്‍മാരും

Anonymous said...

പിതാവിന്റെ ജോലിയില്‍ പെടുന്ന കാര്യങ്ങളല്ലേ കൂദാശയും കുര്‍ബാനയും എല്ലാം,

പിന്നെ എന്തിനാണ് കൊപ്പേല്‍ പള്ളി കൂദാശ ചെയ്യാന്‍ രണ്ടായിരം ഡോളര്‍ വേണമെന്ന് പറയുന്നത്.