Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, December 20, 2010

ഡോ കൊച്ചാപ്പിയുടെ മറുപടി

പ്രിയ ബ്ലോഗ് ചേട്ടന്‍മാരേ,
അയ്യോ തെറ്റിദ്ധരിച്ചു! തെറ്റിദ്ധരിച്ചു!....നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചു! കൊച്ചാപ്പി അങ്ങിനത്തെ ആളൊന്നും അല്ലാ കേട്ടോ. ചുമ്മാ നിസ്സാര കാര്യത്തിന് കൊതി കുത്തി മോന്തയും വീര്‍പ്പിച്ചു ഇരിക്കുന്നതു പെണ്ണുങ്ങളുടെ സ്വഭാവം അല്ലേ? ഷൌണ്ട്കാരന്‍ എന്നെ ആക്രമിച്ചെന്നോ അല്ലെങ്കില്‍ voice എന്നെ defend ചെയ്തില്ലെന്നോ ഒന്നും എനിക്കു പരാതിയില്ല. ആരോ ഒരു സുഹൃത്ത് ബുദ്ധി പൂര്‍വം ഊഹിച്ചതുപോലെ ഞാന്‍ എരുമയുടെയും മക്കളുടെയും കൂടെ X'mas shopping ല്‍ ആയിരുന്നു. ആ ഷൌണ്ട്കാരന് ‍എങ്ങിനെ എന്റെ secret കണ്ടു പിടിച്ചു എന്നറിയില്ല, അവര്‍ പറഞ്ഞത് പോലെ ഞാന്‍ മറ്റവനെ പൈന്‍റു രൂപത്തില്‍ bath room ലെ flush tank ല്‍ ആണ് സൂക്ഷിക്കുന്നത്. ഷൌണ്ടുകാരന്‍റെ ബ്ലോഗ് വായിച്ചതോടെ എരുമ ശോശാമ്മ ബാത്ത് റൂം raid ചെയ്തു എന്റെ കള്ള് എല്ലാം എടുത്തു കാട്ടില്‍ കളഞ്ഞു. ഇന്ന് വെറും പച്ച ആണ്. അത് കാരണം ചിന്ത വരുന്നില്ല.
മെത്രാന്‍ അച്ചന്‍റെ മലക്കം മറിച്ചിലിനെ പറ്റി എഴുതാന്‍ ഒത്തിരി ഉണ്ട്, പക്ഷേ തല്ക്കാലം അദ്ദേഹം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു വെള്ളക്കൊടി പൊക്കിയത് കൊണ്ട് നമ്മള്‍ ഒരു പ്രതിപക്ഷ ബഹുമാനം എന്ന നിലയില്‍ മിണ്ടാതിരിക്കുകയാവും ബുദ്ധി. വീണു കിടക്കുന്നവനെ ചവിട്ടുന്നത് ശരിയല്ലല്ലോ. ഒരു വ്യക്തി എന്ന നിലയിലും , നമ്മുടെ സഭയുടെ ഇവിടത്തെ അധികാരി എന്ന നിലയിലും അദേഹത്തോട് എനിക്കു ഒത്തിരി ബഹുമാനം ഉണ്ട്. പക്ഷേ അദേഹത്തിന്‍റെ നയങ്ങള്‍ അപ്പാടെ പാളി എന്നു സമ്മതിക്കാതിരിക്കാന്‍ തരമില്ല. കൂടെ കൂടിയിരിക്കുന്ന ശൈത്താന്‍മാര്‍ ആ തരം ആണല്ലോ.കാര്‍ഗില്‍ യുദ്ധത്തിന് മുന്പ് പാക്കിസ്ഥാന്‍കാര്‍ എടുത്ത നയം നമ്മുടെ പിതാവ് പിന്തുടരില്ല എന്നു സമാധാനിക്കാം. അഥവാ ആ വഴിക്കു നീങ്ങിയാല്‍ നമുക്ക് അന്നേരം നോക്കാം. പണ്ട് നമ്മുടെ കേരളത്തില്‍ sir CP യുടെ കാലഘട്ടത്തില്‍ ഒരു ചൊല്ലുണ്ടായിരുന്നു. കൈ നിറയെ പണവും മള്ളൂര്‍ ഗോവിന്ദപ്പിള്ളയും ഉണ്ടെങ്കില്‍ ആരെ വേണമെങ്കിലും കൊല്ലാം എന്ന്. മള്ളൂര്‍ ഗോവിന്ദപ്പിള്ള അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ criminal lawyer ആയിരുന്നു. എന്ന് പറഞ്ഞത് പോലെ സീറോ മലബാര്‍ വോയിസും കുറിക്കു കൊള്ളുന്ന കമന്‍റുകള്‍ എഴുതാന്‍ വായനക്കാരും ഉണ്ടെങ്കില്‍ ഏത് മദയാനയെയും തളയ്ക്കാന്‍ പറ്റും എന്ന് കോപ്പെലിലെ സംഭവ വികാസങ്ങളില്‍ നിന്നും മനസിലായില്ലേ? നിങ്ങള്‍ കോപ്പെലിലെ ചെറുപ്പക്കാര്‍ക്ക് കൊടുത്ത പിന്തുണ ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതി ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. ഇനിയും നിങ്ങളുടെ പിന്തുണയോടെ വെട്ടി നിരത്താന്‍ ചില പ്രദേശങ്ങള്‍ ഒക്കെ ഉണ്ട്. എല്ലാം ഞാന്‍ വഴിയേ വിവരിക്കാം. പള്ളികൃഷി എന്ന പേരും പറഞ്ഞു പാവങ്ങളെ കൊള്ളയടിക്കുന്ന ചില വെള്ളയടിച്ച (or കൊള്ളയടിക്കുന്ന)കുഴിമാടങ്ങള്‍ ഈ രാജ്യത്ത് വൈദീകരിലും അല്‍മായരിലും ധാരാളം ഉണ്ട്. അവരെ ഒക്കെ ഒന്നു ഒതുക്കേണ്ടത് ഇന്നിന്‍റെ ആവശ്യം ആയി മാറിയിരിക്കയാണ്. സീറോ മലബാര്‍ വോയിസ് അതിനു ശക്തമായ പിന്തുണ നല്കും എന്ന് എനിക്കു ഉറപ്പുണ്ട്.

2 comments:

Anonymous said...

"കോപ്പെലില്‍ വേണ്ടാത്ത ക്ലാവര്‍ കുരിശും ശീലയും ഞങ്ങള്‍ക്കും വേണ്ടാ"

ഡാളസിലെ ക്നാനായ പളളിയിലെ അള്‍ത്താരയുടെ പുറത്തേ ഭിത്തിയില്‍ എന്തിനാണ് ഈ ചീഞ്ഞ സാധനം കെട്ടിയിരിക്കുന്നത്!

Anonymous said...

ബഹുമാനപ്പെട്ട കൊച്ചാപ്പി ചേട്ടന്‍ S . S . L . C , PhD , അറിയുവാന്‍ , ഈ കോപ്പേല്‍ പള്ളിയില് ഇന്നലെ (19 -നു ) പോലീസ് വന്നിരുന്നു . അത് ചേട്ടനും കണ്ടുകാണുമല്ലോ . ആരാണ് പോലീസിനെ വിളിച്ചത് . നയന്‍ വന്‍ വന്‍ സൂപ്പെര്‍ ഗേള്‍ ആണോ , ഗേള്‍ പറഞ്ഞിട്ട് വല്ലവരും വിളിച്ചതാണോ . എന്തിനാണ് പോലീസിനെ വിളിച്ചത് . ആരെങ്കിലും ഇതിനെ പറ്റി ചേട്ടനുമായി സംസാരിച്ചോ . വിരോദം ഇല്ലങ്കില്‍ ഒരു explenation തരാമോ . സോറി എന്നെ പരിച്ചയപെടുത്തിയില്ല , നെടുമ്പാറ കടുവാ പത്ത്രോസിന്റെ ഭാര്യ ഇത്തിക്കന്നി റോസയാണ് ഞാന്‍ . replay തരണേ ചേട്ടാ . പത്ത്രോസ് ചെട്ടനില്ലാത്തപ്പോള്‍ ഞാന്‍ വിളിക്കാവേ . OK ചേട്ടാ.