Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, December 29, 2010

വറുഗീസ് പാതിരിയുടെ വികൃതികള്‍ (additional material added at bottom)

കോപ്പെലില്‍ ഫാ വര്‍ഗീസ്‌ കൈക്കാരന്മാരുടെ ഒരു ചെറിയ യോഗം ഇന്ന് വൈകിട്ടത്തെക്ക് വിളിച്ചു കൂട്ടിയിരിക്കുന്നു. പഴയ കൈക്കാരന്മാരെയും വിളിച്ചിട്ടുണ്ട്. ശീല ഷിബുവിനെയും അച്ഛന്‍ മീറ്റിംഗ് ന്  വിളിചിട്ടുണ്ടെന്നാണ് അറിവ്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം എന്ന് ചോദിക്കും പോലെ കൈക്കാരന്മാരുടെ മീറ്റിങ്ങില്‍ ശീല ഷിബുവിന്‍റെ സാന്നിധ്യം മനസ്സിലാകുന്നില്ല.  അല്ല, മനസിലാകാതില്ല. അത്‌ തോമാക്ക് ഓശാരം പറയാന്‍ വേണ്ടി മാത്രമാണെന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്.


ഈ ശീല വീരന്‍ ഷിബു വടി കൊടുത്തു അടി മേടിച്ചേ അടങ്ങൂ. അവന്‍ പള്ളി വാങ്ങലിനൊടും ക്ലോസിംഗ് നോടും   ബന്ധപ്പെട്ടു കാട്ടിക്കൂട്ടിയ വേലത്തരങ്ങളുടെ ഭാണ്ട്ടക്കെട്ട് ഞങ്ങള്‍ അഴിച്ചു ജനങ്ങളുടെ പുറത്തിടും. അതിനുള്ള സമയം അടുത്ത് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അപ്പോള്‍ അവനു മനസിലാകും.

വറുഗീസ് പാതിരിയുടെ  പോക്ക്‌  ഒരുപ്പോക്കാന്. കോപ്പേല്‍ കുഞ്ഞാടുകളെ സമാധാനത്തില്‍ വിടാന്‍ ബിഷപ്പും കൂട്ടരും ഒരിക്കലും സമ്മതിക്കില്ല. ഗാര്‍ ലാന്‍ഡ്‌ പള്ളി വെഞ്ചരിപ്പ് വരെ യെങ്കിലും കോപ്പെലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നാലെ അവര്‍ക്ക് അവിടെ ശീല യും ക്ലാവര്‍ കുരിശും തൂക്കാന്‍ കഴിയൂ. കോപ്പെലില്‍ അധികാരികള്‍ വീണ്ടും  വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല.

കോപ്പേല്‍ ജനങ്ങള്‍ വികാരിയുടെ ഈ തന്തോന്നിത്തരത്തിനെതിരെ ഇരുന്നൂറോളം ഒപ്പുകള്‍ ശേഖരിച്ചു കഴിഞ്ഞു. നിയമനടപടികളും അവര്‍ ചിന്തിക്കുന്നുണ്ട്. ഫാ. വര്‍ഗീസിനും രൂപതാധികാരികള്‍ക്കും എതിരെ ഇപ്പോള്‍ തന്നെ നിയമ നടപടികള്‍ക്കുള്ള കടലാസുകള്‍ പോയിട്ടുണ്ടെന്ന് ചില കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞു.

ലക്ഷണം കണ്ടിട്ട് ഇത്  ഇവിടെയുന്നും കൊണ്ടു നില്‍ക്കുന്ന മട്ട്  കാണുന്നില്ല. ഇത്ര നാറിയിട്ടും ബിഷപ്പിന് മതിയായില്ല എന്നുള്ളതിന് തെളിവാണ് ഈ കാണുന്നത്. കോപ്പേല്‍ വിശ്വാസികള്‍ അവരുടെ ആരാധനാ സ്വാതന്ത്ര്യവും വിശ്വാസ  സ്വാതന്ത്ര്യവും അങ്ങാടിയത്തിന് അടിയറവു വയ്ക്കുമെന്ന് ലോകം വിശ്വസിക്കുന്നില്ല. അദ്ദേഹം അത്‌ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതങ്ങേരുടെ വിഡ്ഢിത്തരം.

വാല്‍ക്കഷ്ണം
തോമാക്ക് സപ്പോര്‍ട്ട് ആയി ഷിബു. ഷിബുവിന് സപ്പോര്‍ട്ട് ആയി തോമാ. എന്നാല്‍ ഇവര്‍ക്ക് ചില രഹസ്യമായ അജണ്ടകളുമുണ്ട്. അതിലൊന്ന്: ഇര്‍വിംഗ് ല്‍ ഇപ്പോള്‍ ഉള്ള രണ്ട്‌ യൂണിറ്റുകളെ ഏകോപിപ്പിച്ചു ഒന്നാക്കുക. അങ്ങനെ ഒരു ക്ലാവര്‍ വിരോധിയെ കളിയില്‍ നിന്നും പുറത്താക്കുക. കള്ളപ്പാതിരി അതിന് കൂട്ടും.

തോമ-ഷിബു-പാതിരി കൂട്ടുകെട്ടിന്‍റെ പ്ലാന്‍ നടപ്പായാല്‍ പാരിഷ് കൌണ്‍സിലില്‍  ഇലെക്റ്റ് ചെയ്യപ്പെട്ടതിലും കൂടുതല്‍ പേര്‍ നോമിനികള്‍ ആയി വന്നവരായിരിക്കും. അധികാരികളുടെ ആസനം നക്കി സുഖിപ്പിക്കുന്നവര്‍ എന്നതിലുപരി മറ്റു യോഗ്യതകള്‍ ഒന്നുമില്ലാത്ത ചെറ്റ നാറികള്‍ക്ക്‌ എന്തെങ്കിലും ഒരു സ്ഥാനത്തു കയറിപ്പറ്റാന്‍ എളുപ്പമാര്‍ഗവും ഇതാണ്.

ചിക്കാഗോയിലും മറ്റു പല സ്ഥലങ്ങളിലും വികാരിമാര്‍ ഇതുപോലുള്ള തരികിടകള്‍ കാണിക്കുവാനുള്ള സാധതകള്‍ ഞങ്ങള്‍ കാണുന്നുണ്ട്. തങ്ങളുടെ സ്വന്തം അജണ്ടകള്‍ കൌന്സിലുകളില്‍ പാസാക്കിയെടുത്തു ഇടവകകളില്‍ അടിചെല്‍പ്പിക്കാനല്ലെങ്കില്‍ ഈ നോമിനികളുടെ ആവശ്യം എന്ത്‌? അധികാരികളുടെ ഈ ദുര്‍ പ്രവണതയെ ഞങ്ങള്‍ അതി ശക്തമായി എതിര്‍ക്കും എന്നതില്‍ സംശയം വേണ്ട.

1 comment:

Anonymous said...

ShibuKUtta,

Are you going to play again?Do you hav any problems with any ward other than your frisco?

Venda mone Venda mone....

Thomma enthokke paranju thannu innathe meetinginu parayaan Kottappi?