Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 5, 2010

ഫാ. ശാശ്ശേരി - ചിക്കാഗോ രൂപതയുടെ രക്ഷകനോ, രക്തസാക്ഷിയോ?

കോപ്പേല്‍ പള്ളിയില്‍ ഇന്നത്തെ ദിവ്യബലി മദ്ധ്യേ ഫാ. ശാശേരില്‍ നടത്തിയ പ്രസംഗത്തില്‍ സീറോ  മലബാര്‍ വോയ്സ് ബ്ലോഗിനെ പറ്റി പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹം പല പരാമര്‍ശങ്ങളും  നടത്തി. ബ്ലോഗിനെ ഏതെങ്കിലും വിധത്തില്‍ അപലപിക്കുവാണോ തള്ളിപ്പറയുവാനോ  അദ്ദേഹം ശ്രമിച്ചില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
രണ്ടര വര്‍ഷങ്ങളോളമായി അമേരിക്കന്‍ സീറോ മലബാര്‍ രൂപതയില്‍ വോയ്സ് കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ബിഷപ്പിന്‍റെയും പല വൈദീകരുടെയും ഒട്ടേറെ  ചോട്ടാ അല്‍മായ നേതാക്കളുടെയും നിരവധി രാത്രികള്‍ കാളരാത്രികള്‍ ആക്കി മാറ്റാന്‍ കഴിവനുസരിച്ച്  ഞങ്ങള്‍ സഹായിച്ചിട്ടുണ്ട്. എങ്കിലും ഒട്ടകപക്ഷികളെപ്പോലെ അവര്‍ സ്വന്തം തലകള്‍ മണലില്‍ പൂഴുത്തുകയാണ് ചെയ്തിരുന്നത്. കണ്ണടച്ചു ഇരുട്ടാക്കി, ഈ ബ്ലോഗ്‌ എന്ന ഒരു സാധനം ഇല്ല എന്ന് നടിച്ചു, മൂഡ സ്വര്‍ഗത്തില്‍ വിരാജിക്കുകയാണ് അവര്‍ ചെയ്തു കൊണ്ടിരുന്നത്. എന്നാല്‍ ഫാ. ശാശ്ശേരി ഈ ബ്ലോഗ്‌ എന്ന യാഥാര്‍ത്യത്തെ അഭിമുഖീകരിക്കാനും, നമ്മുടെ സഭയില്‍ സംജാതമായിരിക്കുന്ന വിവാദങ്ങളുടെ  മൂലകാരണങ്ങളെപ്പറ്റി പഠിക്കാനും മനസ് വച്ചു എന്നത് അദ്ദേഹത്തിന്‍റെ പക്വമായ ചിന്താഗതിയെയും, വിശാലമനസ്കതയെയും, വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടാനുള്ള ചങ്കൂറ്റത്തെയും ആണ് തെളിയിക്കുന്നത്.

"സഭാധികാരികളുടെ പക്ഷത്തു നിന്നും തെറ്റുകള്‍ പറ്റിയിട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അത്‌ നേരിട്ട് അധികാരികളോട് സംസാരിച്ചു തീര്‍ക്കെണ്ടതല്ലേ? ശിശുപ്രായത്തിലുള്ള ഒന്നാണ്  നമ്മുടെ രൂപത. പുരോഹിതര്‍ പല തരക്കാരാണ്. പരാതികള്‍ ലോകം മുഴുവന്‍ അറിയത്തക്കവിധം പ്രസിദ്ധീകരിക്കുന്നത് കരണീയമല്ല. അത്‌ നമ്മുടെ സഭയെ അന്യമതസ്ഥരുടെ മുമ്പില്‍ പരിഹാസ പാത്രമാക്കും. ബിഷപ്‌ നമ്മുടെ പിതാവാണ്. നമ്മള്‍ അദ്ദേഹത്തെ അനുസരിക്കണം. ബ്ലോഗില്‍ നിങ്ങള്‍ അതും ഇതും എഴുതരുത്. ഒത്തിരി ജനങ്ങള്‍ അത്‌ വായിക്കുന്നുണ്ട്. ഒരു RSS കാരന്‍ പോലും അതിനെപ്പറ്റി ചോതിച്ചു. തട്ടുകള്‍ ഉണ്ടാകാം. പക്ഷെ അത്‌ നിങ്ങള്‍ക്ക് അച്ഛനോടോ പിതാവിനോടോ നേരിട്ട് ചോതിക്കാം. "  ഈ ലൈന്‍ ല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം.

അച്ഛന്‍ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ സത്യങ്ങള്‍ എന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. അച്ഛന്‍ ഒന്നു മനസ്സിലാക്കണം. ഞങ്ങള്‍ മതവിരോധികളല്ല. വൈദികനിന്ദ ചെയ്യുന്നവരുമല്ല. അള മുട്ടിയാല്‍ പിന്നെ എന്തു ചെയ്യും. അമേരിക്കന്‍ സീറോ മലബാര്‍ രൂപതയെ ഇത്ര രൂക്ഷമായി വിമര്‍ശിക്കുന്ന ഈ  പ്രസ്ഥാനത്തിന്  എന്തുകൊണ്ട് ഞങ്ങള്‍ രൂപം കൊടുത്തു ? എന്തു അടിസ്ഥാന കാരണങ്ങളാണ് ഞങ്ങളെ ഇവിടെ വരെ കൊണ്ടുവന്നെത്തിച്ചത്? നമ്മുടെ രൂപതയുടെ ഇപ്പോഴത്തെ അവസ്ഥയേയും  പ്രവര്‍ത്തനങ്ങളെയും പറ്റി തുറന്ന ഒരു സംവാദത്തിനും, പ്രശ്നപരിഹാര മാര്‍ഗങ്ങള്‍ ആരായാനും രൂപതാ നേതൃത്വം തയ്യാറാണോ. നമ്മുടെ ഇടവകകളില്‍ നടമാടുന്ന അഴിമതികള്‍ക്കു കടിഞ്ഞാണിടാന്‍ അധികാരികള്‍ തയ്യാറാണോ? നമ്മുടെ സമൂഹത്തില്‍ നമ്മുടെ ബിഷപ്‌ സൃഷ്ടിക്കുന്ന കുത്തിത്തിരുപ്പുകള്‍ക്കും പ്രശ്നങ്ങള്‍ക്കും എവിടെയാണ് അന്ത്യം? ചെയ്ത തെറ്റുകള്‍ ഇന്നും അങ്ങാടിയത്ത് ആവര്‍ത്തിക്കുകയല്ലേ? കോപ്പെലില്‍ ഇത്ര കൈപ്പുള്ള ഒരു അനുഭവം ഉണ്ടായിട്ടും ഇന്നും അതേ പ്രശ്നങ്ങള്‍ ഗാര്‍ ലാണ്ടിലും, മറ്റു പലയിടത്തും സൃഷ്ടിക്കാനുള്ള വിത്തുകളല്ലേ അദ്ദേഹം പാകിക്കൊണ്ടിരിക്കുന്നത്? ബിഷപ്‌ തെറ്റ് ചെയ്യുകയും, ഇപ്പോള്‍ തുടര്‍ന്നു ചെയ്തു കൊണ്ടിരിക്കുകയും  ചെയ്യുന്നു. പക്ഷെ അത്‌ നാല് പേര്‍ അറിയന്നതാണ് അധികാരികള്‍ക്ക് വിഷമം. ഫാ ശശേരിക്കറിയുമോ എന്നറിയില്ല.  സമാധാനത്തിലും ഒത്തൊരുമയിലും   സന്തോഷത്തിലും കഴിഞ്ഞിരുന്ന  ചിക്കാഗോ ഇടവകാ സമൂഹത്തെ ഒറ്റ രാത്രികൊണ്ട്‌ നശിപ്പിച്ചു നാമാവശേഷമാക്കിയ കാപാലികനാണ്  ബിഷപ്‌ അങ്ങാടിയത്ത്. അത്‌ തന്നെയാണ് അദ്ദേഹം കോപ്പെലിലും ചെയ്തത്. കുഞ്ഞാടുകളെ കൂട്ടിയിടുപ്പിച്ചു രസിപ്പിക്കുന്ന ക്രൂരന്‍ ഇടയനാണ് അദ്ദേഹം ‌. തന്‍റെ കുഞ്ഞാടുകളെ സ്നേഹ പൂര്‍വ്വം  പരിപാലിക്കെണ്ടതിനു  പകരം വെട്ടിനുറുക്കി ബിരിയാണിയാക്കുകയാണ് അദ്ദേഹം ചെയ്തത്.  സാമൂഹ്യ ദ്രോഹം ചെയ്തത് ബിഷപ്‌ അങ്ങാടിയത്താണ്. സഭാദ്രോഹം ചെയ്തത് ബിഷപ്‌ അങ്ങാടിയത്താണ്.  ഫാ. ശാശ്ശേരി ആലോചിക്കുകയും പഠിക്കുകയും ചെയ്യേണ്ട ചില സത്യങ്ങള്‍  ആണ് ഇത്.

ചിക്കാഗോ രൂപതാരാഷ്ട്രീയത്തിന്‍റെ കാര്യത്തില്‍  ഫാ. ശാശ്ശേരി ഒരു വെറും ശിശുവാണ്. അഴിമതിയുടെയും, മനുഷ്യവഞ്ചനയുടെയും, ഒറ്റു കൊടുക്കലിന്റെയും , കുതികാല്‍ വെട്ടിന്‍റെയും ഈറ്റില്ലമാണ് ചിക്കാഗോ എന്നദ്ദേഹം ഇനിയും മനസ്സിലാക്കിയിട്ടില്ല. ഏതു നിമിഷവും  പൊട്ടിത്തെറിക്കാവുന്ന ഒരു mine ഫീല്‍ഡ് ല്‍ക്കൂടിയാണ് അദ്ദേഹം ഇപ്പോള്‍ നടന്നു നീങ്ങുന്നത്‌.    ചെറുപ്പത്തിന്‍റെതായ ചോരത്തിളപ്പില്‍ ആ mine ഫീല്‍ഡില്‍ ക്കൂടി അദ്ദേഹം നിര്‍ഭയം  ചങ്ക് വിരിച്ചു മുന്നേറുന്നു. യുവത്വത്തിന്റെതായ  ആദര്‍ശധീരത്വം, അല്ലെങ്കില്‍ തന്റേടം എന്നുവേണമെങ്കില്‍ പറയാം. എന്നാല്‍ ഏത് ആദര്‍ശധീരനെയും ഒരു നാള്‍  കാലം കൈകാര്യം ചെയ്യും എന്നതാണ് ലോക നിയമം.

ഞങ്ങളുടെ യുദ്ധം തുടരും. അനീതിക്കും അന്ധവിശ്വാസത്തിനുമെതിരെ ഞങ്ങള്‍ തൂലിക ചലിപ്പിച്ചു കൊണ്ടേയിരിക്കും. അങ്ങാടിയത്തിന്റെ താമരച്ചെടികള്‍ ഞങ്ങള്‍ വേരോടെ പിഴുതെറിയും. ക്ലാവര്‍ കുരിശിനെതിരെ ഞങ്ങള്‍ കുരിശ് യുദ്ധം ചെയ്യും. അദ്ദേഹത്തിന്‍റെ ദുഷ്കൃത്യങ്ങള്‍ ഞങ്ങള്‍ ലോകം മുഴുവന്‍ പരത്തും. അദ്ദേഹത്തിന്‍റെ ഈ ഭീകര ഭരണത്തിനു അവസാന തിരശീല വീഴുന്നത് വരെ ഞങ്ങള്‍ ഈ പോരാട്ടം തുടരും.

ഫാ. ശശേരിയോടു ഒരു വാക്ക്. . ഇപ്പോളുള്ള, ഇന്നത്തെ സ്റ്റൈലില്‍ ഉള്ള ഒരു  ഫാ. ശാശേരിക്ക് ചിക്കാഗോയില്‍ ദീര്‍ഘയുസ്സില്ല. അനതിവിദൂരഭാവിയില്‍ അങ്ങ്  ചിക്കാഗോ രൂപതയുടെ രക്ഷകന്‍ , അല്ലെങ്കില്‍ രക്തസാക്ഷിയായി മാറും. അല്ലെങ്കില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ  മറ്റു വൈദികരെപ്പോലുള്ള ഒരു ശിഘണ്ടി.

മാര്‍ അങ്ങാടിയത്ത് അത്‌ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തിരിക്കും.

38 comments:

Anonymous said...

May be this priest have the capacity to accept the fact as it is.Looks like he is not going to be a priest who hear only some chicago pimps who live here in Dallas.

Let us wait and see.

Anonymous said...

I belong to the Syro Malabar and a member of the Chicago Diocese.


In the midst of criticism, the blog is really doing an extremely important mission work in USA. This blog helped us in good spiritual directions while the SMC-Diocese failed in her mission is USA. After the new cathedral, I rarely interface with the cathedral affairs and I never see any merit in doing so. The Chicago SMC-Diocese deviate the faithful from the main stream Catholics and they preach their own gospel for their own personal benefits and fame.


Very correct! “ചിക്കാഗോ രൂപതാരാഷ്ട്രീയ ചുറ്റുപാടില് ഫാ. ശാശ്ശേരി ഒരു ശിശുവാണ്. അഴിമതിയുടെയും, മനുഷ്യവഞ്ചനയുടെയും, ഒറ്റു കൊടുക്കലിന്റെയും , കുതികാല് വെട്ടിന്റെയും ഈറ്റില്ലമാണ് ചിക്കാഗോ എന്നദ്ദേഹം ഇനിയും മനസ്സിലാക്കിയിട്ടില്ല.”


I hope ഫാ. ശാശ്ശേരി definitely might have witnessed (or simply profess not) this during his last 6 months in USA. A couple of time my family noticed his deep rooted love toward the mother church and the faithful through his creative criticism during the Sunday homilies. I rally appreciated his openness during that time and even waited for 10 minutes in the Church to say a “Thank you” to him for his openness.


The only way to normalcy is by restoring the altar to its full holiness by removing the pagan cross and ugly viri from all churches. If He can do that he will be the real shepherd of SMC-USA. Who is responsible for all these mess? The Bishop (along with his biased and short sighted team) is 100% responsible.


Being a catholic I need to see only the crucifix as the prime icon in a catholic church.

Anonymous said...

അങ്ങാടിയത്ത്.

തന്റെ വ്യക്തിപരമായ വിശ്വാസം
വെറും തൊപ്പിയുടെയും വടിയുടെയും ബലത്തില്‍
അടിച്ച് ഏല്‍പ്പിക്കുകയാണ്

സത്യം ശാശേരിനോട് തുറന്നു പറയാമല്ലോ. ഞങ്ങള്‍ സഭാ വിരോധികളോ, പുരോഹിത വിരോധികളോ അല്ല. പ്രത്യുത, സഭാസ്നേഹികളാണ് എന്നതില്‍ അഭിമാനം കൊള്ളുന്നു.

ഞങ്ങള്‍ യുദ്ധം ചെയ്യുന്നത് സഭാധികാരികളുടെ പൊതുജനവിരുദ്ധ നിലപാടുകള്‍ക്കും, നടപടികള്‍ക്കുമെതിരെയാണ്.

ചിക്കാഗോയിലെ സഭാധികാരികള്‍(മെത്രാനും കൂട്ടരും) സഭാനേതൃത്വ ഗൂണ്ടായിസമാണ് നടത്തുന്നത്.


ബഹുഭൂരിപക്ഷ ജനവികാരങ്ങളെ കാറ്റില്‍ പറത്തി, അതിന് പുല്ലിന്റെ പോലും വില വയ്ക്കാതെ, തന്റെ വ്യക്തിപരമായ വിശ്വാസം വെറും തൊപ്പിയുടെയും വടിയുടെയും ബലത്തില്‍ വിശ്വാസികളുടെമേല്‍ അടിച്ച് ഏല്‍പ്പിക്കുകയാണ് അങ്ങാടിയത്ത്.

അദ്ദേഹത്തെയും അദ്ദേഹത്തിന്‌ ഓശാന പാടുന്നവരെയും സഭാ-സമുദായ ദ്രോഹികളായി മാത്രമെ ഞങ്ങള്‍ കാണുന്നുള്ളൂ.

ഇന്നത്തെ സ്റ്റൈലില്‍ ഉള്ള ഒരു ഫാ. ശാശേരിക്ക് ചിക്കാഗോയില്‍ ദീര്‍ഘയുസ്സില്ല. അനതിവിദൂരഭാവിയില്‍ അദ്ദേഹം രക്തസാക്ഷിയായി മാറും. മാര്‍ അങ്ങാടിയത്ത് അത്‌ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തിരിക്കും.WAIT AND SEE ------>

Anonymous said...

++++++ എന്റെ കര്‍ത്താവേ ++++++


കര്‍ത്താവേ, ഞങ്ങളുടെ സഭാ നേതൃത്വം കാണിക്കുന്ന ഈ കടുംകയ്യില്‍ പാവപ്പെട്ട ഞങ്ങള്‍ക്ക് കയ്യില്ല എന്ന് നിനക്കറിയാമല്ലോ.

അങ്ങയുടെ പുരോഹിതര്‍ക്ക് നല്ല ബുദ്ധി കൊടുക്കേണമേ എന്ന ഞങ്ങളുടെ ആഴ്ചതോറുമുള്ള പ്രാര്‍ത്ഥന അങ്ങ് കൈക്കൊള്ളാത്തത് എന്തു കൊണ്ട്, എന്റെ കര്‍ത്താവേ.


നമ്മുടെ സമൂഹത്തില്‍ നമ്മുടെ ബിഷപ്‌ സൃഷ്ടിക്കുന്ന കുത്തിത്തിരുപ്പുകള്‍ക്കും പ്രശ്നങ്ങള്‍ക്കും എവിടെയാണ് അന്ത്യം?

ചെയ്ത തെറ്റുകള്‍ ഇന്നും അങ്ങാടിയത്ത് ആവര്‍ത്തിക്കുകയല്ലേ?

+++++++++++++++++++++++++++++

Anonymous said...

ബിഷപ്‌ അങ്ങാടിയത്ത് അര്‍ഹനാണോ?

ബിഷപ്പു മാര്‍ അങ്ങാടിയത്ത് അമേരിക്കന്‍ വിശ്വാസികളുടെ ശിരസ്സില്‍ വര്‍ഷങ്ങളായി താണ്ഡവ നൃത്തം ആടിക്കൊണ്ടിരിക്കുകയാണ്.

തന്‍റെ സ്വകാര്യ തത്വശാസ്ത്രങ്ങളും ദൈവ ശാസ്ത്രങ്ങളും, വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും, ആചാരങ്ങളും അനുഷ്ടാനങ്ങളും ഒരു ജനതതിയുടെ ശിരസ്സില്‍ നിര്‍ദയം അടിച്ചേല്‍പ്പിക്കുക എന്നത് തന്‍റെ ജീവിത ദൌത്യമായി അദ്ദേഹം തോളിലേറ്റിയിരിക്കുകയാണ്.

അതിനായി എന്തു മാര്‍ഗവും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാണ് എന്ന് കോപ്പെലിലെ സംഭവങ്ങള്‍ തെളിയിക്കുന്നു.

ഒരു എളിയ പുരോഹിതന്റെ മേല്‍ വ്യാജ ആരോപണങ്ങള്‍ നടത്താനോ, തന്‍റെ നിലപാടുകളോട് സഹകരിക്കാത്തവരെ നിലംപരിശാക്കാനോ തെല്ലുപോലും വൈമനസ്യം അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല.

തന്‍റെ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുവാന്‍ ഏത് അധമ മാര്‍ഗവും സ്വീകരിക്കുവാന്‍ നമ്മുടെ ബിഷപ്പു മടിച്ചിട്ടില്ല എന്നതിന് ഒരുത്തമ ഉദാഹരണമാണ് ഫാ. സജിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ്‌ ചെയ്ത്‌ അദ്ദേഹത്തിന്‍റെ പല സഹ പുരോഹിതരെയും കേരളത്തിലെ പല മത മേലധ്യക്ഷന്മാരെയും കേള്‍പ്പിച്ച സംഭവം.

കോപ്പെലില്‍ തന്നെ തന്‍റെ കൂലികളെ ഉപയോഗിച്ച് പ്രതിയോഗികളെ തളര്ത്തുവാനും തളക്കുവാനുള്ള ശ്രമങ്ങളാണ് ബിഷപ്പും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്.

സ്നേഹത്തിലും ഒരുമയിലും ഇക്കാല മത്രയും കഴിഞ്ഞിരുന്ന ഒരു ജനസമൂഹത്തെ തന്‍റെ സ്വാര്‍ത്ഥലാഭത്തിനായി പരസ്പരം തമ്മില്‍ അടിപ്പിച്ചു തുലക്കാനും അദ്ദേഹം അശേഷം മടിച്ചില്ല.

ഒരു ആത്മീയ ഗുരുവെന്ന പേരിന് തന്നെ അര്‍ഹനാണോ ബിഷപ്‌ അങ്ങാടിയത്ത് എന്ന ചോദ്യം അദ്ദേഹത്തിന്‍റെ ചെയ്തികള്‍ ജനങ്ങളില്‍ ഉദിപ്പിക്കുന്നു.

Anonymous said...

Ok Pakkaran

Anonymous said...

Hello Thorapan Sunny, Pottan Reji, Vattan Thoma, Kudiyan Saju, Chaana AV, Cheela Shibu, Gaayakan Johns, Paandichi Fij

നിങ്ങളും നിങ്ങളെപ്പോലെയുള്ള കീടങ്ങളുമാണ്‌ Coppell പള്ളിയെ ഈ പതനത്തില്‍ എത്തിച്ചിരിക്കുന്നത്.

പിന്നെ ഈ പള്ളി ചിലരുടെ തന്തമാര്‍ കണ്ട വകയായി കണക്കാക്കുന്നവര്‍ ഉണ്ടാകാം. അത് തല്‍ക്കാലം മനസ്സില്‍ തന്നെ വച്ചാല്‍ മതി. ഇത് ആരുടേയും അട്ടിപ്പേറല്ല.

ഈ ദേവാലയം ഈ ഇടവകയിലെ പാവപ്പെട്ടവരായ ഓരോ അംഗങ്ങളുടെയും വിയര്‍പ്പിന്റെ ഫലമാണ്. പൈസ എണ്ണി എണ്ണി കൊടുത്ത സാധാരണക്കാരുടെ.

അങ്ങാടിയത്തിന്റെയോ നിങ്ങളെപ്പോലുള്ള നികൃഷ്ടരുടെയോ തറവാട്ടു സ്വത്തല്ല.

യേശുക്രിസ്തു അടുത്ത ഞായറാഴ്ച നമ്മുടെ പള്ളിയില്‍ വരികയാണെങ്കില്‍ നിങ്ങളെപ്പോലെയുള്ളവരെയായിരിക്കും ചാട്ടവാറുകൊണ്ടു അടിച്ചിറക്കുക.

കണ്ണടച്ചു ഇരുട്ടാക്കി, മൂഡ സ്വര്‍ഗത്തില്‍ വിരാജിക്കുകയാണ് നിങ്ങള്‍

Anonymous said...

FR.Sassery spoke the truth today.

I BELIEVE YOU HAVE THE COURAGE TO LEAD THE COPPEL PEOPLE.

AT LEAST YOU HAVE REALISED THAT WE ARE NOT REAL കൊപ്പെന്മാര്‍ !!THANK YOU FOR THAT .

By the way first sunday you have acted little aukward .THAT IS OK.

Anonymous said...

Anonymous said...
May be this priest have the capacity to accept the fact as it is... Let us wait and see.
December 5, 2010 7:04 PM

====

Ask him how he feels about having a "crucifix only" altar in all syromalabar churches. Then you will know the real SARASSERY right away. No need to wait and see.

Anonymous said...

Anonymous said...
I belong to the Syro Malabar and a member of the Chicago Diocese....
even waited for 10 minutes in the Church to say a “Thank you” to him for his openness.
December 5, 2010 7:10 PM

==========

You got fooled, my friend. Its called being naive. You trusted him easily. You got fooled. Be more careful and vigilant next time.

Anonymous said...

നിങ്ങള്‍ കാണിച്ചു കൂട്ടുന്ന ഓരോ കോപ്രായങ്ങളും ഞങള്‍ പാടെ അനുസരിക്കണം എന്ന് ഏതു പിതാവ് പറഞ്ഞാലും നിങ്ങള്ക്ക് തെറ്റി ! We are not donkies to take all your mess or vizhuppu! അച്ചന്‍ പറഞ്ഞമാതിരി കോപ്പെലിലെ കഴുതകളും സംസ്സാരിക്കാന്‍ തുടങ്ങി എന്ന് മാത്രമേയുള്ളൂ .
അതില്‍ എന്താണിത്ര അതിശയോക്തി !

ഒരു അച്ഛനെ പെസ്സഹാ ദിവസ്സം fire
ചെയ്യുന്നത് എവിടുത്തെ ന്യായം ? ഒന്നും ചെയ്യാത്ത നിരപരാധി ആയ അച്ഛന്റെ മേല്‍ ഡോളര്‍ കട്ടു എന്ന കുറ്റം ചുമത്തി നാട്ടിലോട്ടു പാക്ക് ചെയ്യുന്നത് എവിടുത്തെ ന്യായം ? സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന ജനങ്ങളെ താമര കുരിശും പറഞ്ഞു തമ്മില്‍ അടുപ്പിക്കുന്നതാണോ നിങ്ങളുടെ പ്രേഷിത പ്രവര്‍ത്തനം ? ഇത്രയും പ്രേസ്സ്നാമുള്ള ഈ കുരിശിന്റെ മഹാല്മിയം എന്ത് ?
എന്തുകൊണ്ട് ഈ സാധനം ഉപേക്ഷിച്ചു കൂടാ ? നിന്റെ സഹോദ രന് ഇടര്ച്ചയുണ്ടാക്കുന്ന ഈ സാധനം വലിച്ചെറിയുക അല്ലാതെ ഇത് അല്ത്താരയില്‍ വച്ചില്ല എങ്കില്‍ ഞാന്‍ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും എന്ന വാശി യാണോ നമ്മളെ നല്ല ക്രിസ്ടിയാനി ആക്കുന്നത് ? ഇത് എന്ത് മാതൃക ?
ഈ സാധനം നമ്മളെ ക്രിസ്തുവിലേക്ക് എത്രമാത്രം അടുപ്പിക്കാന്‍ ഉപകരിച്ചു എന്ന് എന്തുകൊണ്ട് ചിന്തിക്കൂന്നില്ല നമ്മുടെ പുരോഹിത ശ്രേഷ്ട്ടര്‍ ?

ഈ സാധനം ആണോ നമ്മുടെ വിസ്വാസ്സതിന്റെ അടിത്തറ ? ഒന്ന് ആലോചിച്ചു മറുപടി തന്നാല്‍ വലിയ ഒരു ഉപകാരം ആയേനെ !

Anonymous said...

ക്രിസ്മസ് ഇനി നമ്മള്‍ക്ക് ആഘോഷിക്കാം നാളെ അതാ നമ്മുടെ വര്‍ക്കിച്ചായന്‍ വരുന്നു ഇനി ആരും വിഷമിക്കേണ്ടാ നാളെയാണ് നാളെയാണ് നാളെ !

നാളെ..നാളെ..നാളെ..നാളെയാണ് നാളെ !






എന്റെ ഉണ്ണി യേശു !

Anonymous said...

ഫാ. ശാശ്ശേരി, എത്രോ ശരി ശരി!

സീറോ മലബാര്‍ എന്ന സഭ നമ്മടെ സഭയാണ്.നമ്മള്‍ നമ്മളോട് തന്നേ മലന്ന് തുപ്പരുത്. ഫാ. ശാശ്ശേരി, പിതാവിന് നമ്മളുടെമേല്‍ കമന്ന് തുപ്പരുത് ശരിതോ, തേറ്റോ? കമന്ന് തുപ്പിയാലും, മലന്ന് തുപ്പിയാലും സംഭവെങ്ങള്‍ ഒന്ന് തന്നേ! പിതാവ് നല്ലത് ചെയ്താല്‍ ങ്ങള്‍ ഞങ്ങളും നല്ലത് ചെയും. സഭ അധികാരികള്‍ വേഷംകെട്ട് എടുത്താല്‍ ജനങ്ങള്‍ പ്രതീകരിക്കും.നേരിട്ട് സംസാരിച്ചാല്‍ പോരെ നാട്ടുകാരെ കേള്‍പ്പ്ക്കണോ എന്ന്. നേരിട്ട് സംസാരിച്ചതാ പിതാവിനോട്, അങ്ങാടിയിലെ ചുമട് തൊഴിലാളി മൊതലാളികളെ ഭരിക്കണ മാതിരിയല്ലേ പ്രതീകരിച്ചത്.പന്നേ ജനത്തിന് കണ്ട് നിക്കുവാന്‍ കണ്ട് നില്‍ക്കാന്‍ പറ്റോ, ഒന്ന് പറഞ്ഞ് മനസ്സിലാക്കിതരാമോ ഫാ. ശാശ്ശേരി!

Anonymous said...

നമ്മുടെ ശേരാശേരി അച്ഛന്‍ ബിഷപ്പ് അങ്ങാടിയുടെ ശേരാശേരി അഭ്യാസ്സങ്ങള്‍ കാണാന്‍ ഇരിക്കുന്നോള്ളൂ.ഈ കാവാലം അങ്ങാടി കുട്ടു കെട്ട് നിന്നാല്‍ മാത്രമേ അമേരിക്കയിലെ സിറോ മലബാര്‍ നന്നാവോള്ളൂ.

Anonymous said...

ഫാ ശശേരിക്കറിയുമോ


ബിഷപ്‌ തെറ്റ് ചെയ്യുകയും, ഇപ്പോള്‍ തുടര്‍ന്നു ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.

പക്ഷെ അത്‌ നാല് പേര്‍ അറിയുന്നതാണ് അധികാരികള്‍ക്ക് വിഷമം.

ഒരു അച്ഛനെ പെസ്സഹാ ദിവസ്സം fire
ചെയ്യുന്നത് എവിടുത്തെ ന്യായം?

ഒന്നും ചെയ്യാത്ത നിരപരാധി ആയ അച്ഛന്റെ മേല്‍ ഡോളര്‍ കട്ടു എന്ന കുറ്റം ചുമത്തി നാട്ടിലോട്ടു പാക്ക് ചെയ്യുന്നത് എവിടുത്തെ ന്യായം?

സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന ജനങ്ങളെ താമര കുരിശും പറഞ്ഞു തമ്മില്‍ അടുപ്പിക്കുന്നതാണോ നിങ്ങളുടെ പ്രേഷിത പ്രവര്‍ത്തനം ?

ഇത്രയും പ്രേസ്സ്നമുള്ള ഈ കുരിശിന്റെ മഹാല്മിയം എന്ത് ?

എന്തുകൊണ്ട് ഈ claver സാധനം ഉപേക്ഷിച്ചു കൂടാ ?

നിന്റെ സഹോദരന് ഇടര്ച്ചയുണ്ടാക്കുന്ന ഈ താമര സാധനം വലിച്ചെറിയുക.

അല്ലാതെ ഇത് (താമര)അല്ത്താരയില്‍ വച്ചില്ല എങ്കില്‍ ഞാന്‍ (BISHOP angaadi) നിങ്ങളെ ഒരു പാഠം പഠിപ്പിക്കും എന്ന വാശിയാണോ നമ്മളെ നല്ല ക്രിസ്തിയാനി ആക്കുന്നത് ?

ഇത് എന്ത് മാതൃക ? ? ? ? ? ? ? ? ?

Anonymous said...

ഫാ. ശാശ്ശേരി, നിങ്ങള്‍ ഒരു ശിശുവാണ് !!!!!

Bishop കാണിച്ചു കൂട്ടുന്ന ഓരോ കോപ്രായങ്ങളും ഞങള്‍ പാടെ അനുസരിക്കണം എന്ന് ഏതു പിതാവ് പറഞ്ഞാലും നിങ്ങള്ക്ക് തെറ്റി !


മെത്രാനും കൂട്ടരും വ്യക്തിപരമായ വിശ്വാസം വിശ്വാസികളുടെമേല്‍ അടിച്ച് ഏല്‍പ്പിക്കുകയാണ്

എന്നെക്കാള്‍ വലിയവന്‍ ആരുമില്ലായെന്നു കരുതരുത്.

ഞാനാണ് ഏറ്റവും ചെറിയവനെന്നു കരുതി സ്വയം എളിമപ്പെട്ടു ജീവിക്കുക.

അപ്പോള്‍ തമ്പുരാന്‍ കര്‍ത്താവ്‌ സ്വയം ഉയര്‍ത്തി കൊളളും .


ഫാ. ശാശേരിക്ക് നല്ല ബുദ്ധി കൊടുക്കേണമേ

Anonymous said...

http://www.youtube.com/watch?v=oZN_LnW09IU&feature=player_embedded


SEE THIS LINK.IF THIS KUTTAPPAN AND KULLAN GET PERMISSION TO GET MARRIED AND AT THE SAME TIME TO BE A PRIEST THEN HALF OF THIS PROBLEM WILL BE SOLVED.

Anonymous said...

Have you noticed that the SMC leaders hate us for socializing with any other fellows with out their presence?

They want to be our social and public life guards. Oh yeah we are children of you and not of god with some guiding values and principles as written in the Bible! Why you say everything we do with out you is "drinking" and "womanizing"? Why do you use homilies to talk about this and not preaching Gospel as it is written?

What do you think about that hidden agenda in your words and actions?

ഫാ. ശാശ്ശേരി answer my question and share your thoughts please.

Anonymous said...

ഇന്നാണല്ലോ നമ്മുടെ വര്‍ഗീസച്ചായന്‍ വരുന്നദിവസം . ഡിസംബര്‍ 6 ന് വരുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത് . അതിനു മാറ്റമില്ലെന്ന് കരുതുന്നു . എന്താണേലും കുറച്ചു ഭക്ഷണം ഒണ്ടാക്കി കൊടുക്കണമല്ലോ . ചിക്കനാണ് അങ്ങേര്‍ക്കു പ്രിയം . കൊറച്ചു ചിക്കന്‍ കറിയും ചപ്പാത്തിയും തന്നെയാകട്ടെ , അതാണെങ്കില്‍ മൂപ്പിലാണ് വലിയ ഇഷ്ടവുമാണ് . ചിക്കന്‍റെ ഏത് ഭാഹമാണ് വാങ്ങേണ്ടത് എന്നാണ് സംശയം , ബ്രെസ്റ്റ് വേണോ , തൊട വേണോ എന്നുള്ളതാണ് പ്രശ്നം . ഏതായാലും രണ്ടും വാങ്ങാം , ഇത്രയും ദൂരം യാത്ര ചെയ്തു വരുന്നതല്ലേ നമ്മളായിട്ട് കുറെച്ചെന്നു വേണ്ട . ഒരു സംശയമേ ഒള്ളു , ഇത്രയും കഷ്ടപെട്ടു ഒണ്ടാക്കി കൊണ്ടുചെല്ലുംബോള്‍ ചില ഒരുംബിട്ടവളുംമാര് (ആന്‍റി മാര്) നേരത്തെ പൊക്കിപ്പിടിച്ചുകൊണ്ട് വന്നുകാണും അവിടെ , അല്ലെങ്കില്‍ വീട്ടിലോട്ടു ക്ഷണിച്ചു കാണും . വര്‍ഗീസച്ചായന്‍ എന്നേ പറ്റി എന്ത് കരുതുമോ ആവോ . എന്‍റെ കഷ്ടപ്പാട് ഇവളുമാര് ഒണ്ടോ അറിയുന്നു . നശൂലങ്ങലെകൊണ്ട് മടുത്തു ഞാന്‍ . വര്‍ഗീസച്ചായന്‍ നമ്മുടെയെല്ലാവരുടെയും അച്ചായനല്ലയോ . ഇവളുമാര്‍ക്ക് തീറെഴുതി കിട്ടിയോ അല്ലപിന്നെ .

Anonymous said...

ആന്റണി ക്കാണോ ബിശ്പ്മാര്‍ക്കാണോ സത്യ സന്തത എന്ന കാര്യത്തില്‍ ഒരു അഭിപ്രായ സര്‍വേ നടത്തിയാല്‍ 99 o/o ജനങ്ങള്‍ ആന്റണി ആണ്
സത്യസന്തന്‍ എന്ന് വിധി എഴുതും!!!

This is from todays mangalam news paper!
so ആരും മോശമല്ല !!!!

Anonymous said...

ആഗയാ ആഗയാ ബ്ലാ ബ്ലാ ആഗയാ , നോ അച്ഛന്‍ , നോ കരോല്‍ , ആഗയാ ആഗയാ ബ്ലാ ബ്ലാ പാതിരി ആഗയാ , നോ പിക്കിനിക്ക് നോ നോ പിക്കിനിക്ക് . ആഗയാ ആഗയാ ബ്ലൂം ബ്ലൂം ആഗയാ , നോ കോഴിക്കാല്‍ നോ ബ്രെസ്റ്റ് നോ തോട . ആഗയാ ആഗയാ വര്‍ഗീസ്‌ പാതിരി ആഗയാ , നോ കരോല്‍ നോ കോഴിക്കറി നോ ബ്രെസ്റ്റ് & തോട . താമര ആണേ സത്യം ഒന്നുംവേണ്ട ഈ കോപ്പെളിലെ കോപ്പെന്മാര്‍ക്ക് . ആ ഹാ കളിക്കണോ എന്നോട് , എന്നാല്‍ അതൊന്നു കണ്ടിട്ടുതന്നെ കാര്യം . അല്ലെ ശേശേരി , അതുമതിയച്ചോ

Anonymous said...

The blog is now the biggest enemy of clergy who are not even sincere to their call. Keep doing the preaching through this blog and people who read this will ultimately be happy when they see there are still some people who believe and write to make the right things happen for our church. Wrong doers will be unhappy and pay the ultimate price.

Anonymous said...

None could accept the wickedness of the Chicago SMC-diocese. The Syro Malabar church in USA has committed the biggest sin against God and they cheated the faithful also. The Bishop is not worthy to be called us our shepherd. I hope at least few of our good priests should standup against the bishop and diviate the bishop from his wrong doing.

The Chicago diocese and the priests in Bellwood-cathedral/diocese HQ are the real parasites of the Syro Malabar community. They are the real black mark of the Indian Christians in USA.


Please restore the crucifix and remove the pagan mar-thoma/Manichean cross from all the churches and restore peace.

Anonymous said...

ആന്റണി ക്കാണോ ബിശ്പ്മാര്‍ക്കാണോ സത്യ സന്തത എന്ന കാര്യത്തില്‍ ഒരു അഭിപ്രായ സര്‍വേ നടത്തിയാല്‍ 99 o/o ജനങ്ങള്‍ ആന്റണി ആണ്
സത്യസന്തന്‍ എന്ന് വിധി എഴുതും!!!

This is from todays mangalam news paper!
so ആരും മോശമല്ല !!!!

കോപ്പലിലെ ക്രസ്തൃനികളായ ജനങ്ങള്‍ക്കാണോ, അങ്ങാടിയത്ത് പിതാവിനാണോ സത്യ സന്തത എന്ന കാര്യത്തില്‍ ഒരു അഭിപ്രായ സര്‍വേ നടത്തിയാല്‍ പോപ്പ് പറയും 100 o/o കോപ്പലിലെ ക്രസ്തൃനികളായ ജനങ്ങള്‍ക്കാണ് സത്യ സന്തത, അങ്ങാടിയത്ത് പിതാവ് ഒരു നുണയനും നിഷേധി എന്നും പോപ്പ് വിധി പറയും.

Anonymous said...

The best cunning man in coppell is Shibu from Frisco.You need to look at him second time.Sheela Shibu.Yes!

Anonymous said...

The best cunning man in coppell is Shibu from Frisco.You need to look at him second time.Sheela Shibu.Yes!

Anonymous said...

The best cunning man in coppell is Shibu from Frisco.You need to look at him second time.Sheela Shibu.Yes!

YES, WITHOUT A DOUBBT YOU CAN SAY IT AGAIN .

Anonymous said...

എന്തൊരു മണം ഹ ഹ കൊപ്പെലിലെ കോയി തുടയും കോയി ബൂബ്സ് ഉം ! എല്ലാം നല്ല ലാഭത്തില്‍ കിട്ടി . വര്‍ക്കിച്ചായ നു കണ്ടപ്പോളേ നല്ല സന്തോയം ആയി . ജോലി കഴിഞ്ഞു വന്ന ഉടനെ ഡോള്ലി പൊതിയുമായി ഓടി അച്ചന്റെ വീട്ടിലേക്കു എത്ര നാളായി ഒരു നോക്ക് കണ്ടിട്ട് നമ്മുടെ സന്ത്യദേവി യും തെറ്റിയും വരും മുന്‍പേ എനിക്ക് കൊടുക്കണം ഒന്നുമല്ലേലും എന്റെ കോന്തന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കണ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം പോലെ അല്ലെ !

എന്തായാലും ക്ഷീണം കാരണം കുറച്ചേ കഴിചോള്ളൂ ബാക്കി മുഴുവന്‍ ഫ്രിഡ്ജ്‌ ഇല്‍ അടിച്ചു കയറ്റി . ഇനി കുറെ ദിവസത്തേക്ക് സമാധാനമായി .
കോന്തി കൊന്തനോട് : കരോളിനു പോകുമോ ആവോ ? പോകാനും വയ്യാ പോകാതിരിക്കാനും വയ്യാ ! എന്ത് ചെയ്താലും രേക്ഷയില്ല ! അന്നേ ഞാന്‍ പറഞ്ഞതല്ലേ ഈ കുതികാല്‍ വെട്ടി പണിക്കൊന്നും പോകണ്ടാന്നു ? ഇപ്പോള്‍ ആള്‍ക്കാരുടെ മുഖത്ത് ഒളിച്ചും പാത്തും വേണം നോക്കാന്‍ ! ചേട്ടാ എനിക്ക് പേടിയാകുന്നു നാണമാകുന്നു കൂടെയുണ്ടായിരുന്നവന്‍ പാതാളത്തില്‍ ഒളിച്ചു വേറെ ഒരുത്തന്‍ നുണപറഞ്ഞു എവിടെക്കോ നാട് വിട്ടു പിന്നെ വേറൊരുത്തന്‍ മുഴുവന്‍ സമയവും കാറിലും വാനിലും യൂദാസിന്റെ കൂടെ ചേട്ടന്‍ തന്നെ എല്ലാം ഇനി എങ്ങനെ തന്നെ ചെയ്യും കുറെ അണികളെ കൂടെ നമ്മുടെ കൂടെ ചേര്‍ക്കൂ അല്ലെങ്കില്‍ ചെര്‍പ്പിക്കൂ ചേട്ടാ പോന്നു ചേട്ടാ ഇതൊന്നും വേണ്ടൈരുന്നൂ!!

Anonymous said...

ആ കള്ളന്‍ ഷിബു കയ്യും കെട്ടി കുനിജു കുനിജു നടന്നപ്പോഴേ എനിക്ക് തോന്നി അവനൊരു കള്ളനാണെന്ന്

ഇവനെയൊക്കെ പള്ളിയുടെ ഒരു postion.
നിലും ഒരുകാലത്തും അടുപ്പിക്കരുത്‌ . VERY CUNNING FOX.
The best cunning man in coppell is Shibu from Frisco.You need to look at him second time.Sheela Shibu.Yes!

Anonymous said...

സത്യത്തില്‍ ഇന്ന് കത്തോലിക്ക സഭക്ക് സംഭവിച്ചത് എന്ത് , നമ്മളെല്ലാവരും വളരെയതികം ചിന്തികേണ്ടിരിക്കുന്നു . മറ്റു മതങ്ങളുടെ ആക്രമണം കൊണ്ടോ , ക്രിസ്തു വിശ്വാസത്തിലുള്ള മറ്റു ഏതങ്കിലും സഭകളുടെ സമ്മര്‍ദം കൊണ്ടോ അല്ലെന്നു തീര്‍ത്തു പറയുവാന്‍ ബുധ്യമുട്ടാണ് . ഒരു പരിതിവരെ ചിലപ്പോള്‍ ശരിയായിരിക്കാം . ഇതിനൊക്കെ കാരണം നമ്മുടെ സഭയില്‍നിന്നു തന്നെ പൊങ്ങിവന്ന അഭിപ്രായ വ്യത്യാസങ്ങളാണ് . ഇല്ലാത്ത ഒന്നിന്‍റെ പുറകെ പോകുന്നതും , 100 % വും സത്യമെന്ന് കരുതിയിരുന്ന ക്രുശിതരൂപത്തെ പള്ളിയുടെ അള്‍ത്താരയില്‍ നിന്നും എടുത്തുമാറ്റി , പൂജ്യ വസ്ത്രങ്ങളായ കാപ്പ , ഉറാല തൊടങ്ങിയവയില്‍ മുദ്രണം ചെയ്തുവന്നിരുന്ന വി . കുരിശുരൂപത്തെ തുടച്ചുമാറ്റി പകരം സ്ഥാനത്ത്‌ പവലിയന്‍ ( ക്ലാവര്‍ ക്രോസ് , മനിക്കേയന്‍ ,താമര ) എന്ന ഒരു പേര്‍ഷ്യന്‍ നിര്‍മ്മിതമായ അസംസ്കൃത വസ്തു സ്ഥാപിച്ചു പള്ളിയും പള്ളി പരിസരവും മലിനപ്പെടുത്തി വിശ്വാസികളുടെ വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ചു കുറച്ചു സഭാ മേലധികാരികല്‍ സഭയില്‍ താണ്ഡവ നിര്‍ത്തം ആടിക്കൊണ്ടിരിക്കുന്നു . നമ്മളെല്ലാവരും എപ്പോഴും കൈയില്‍ എടുത്തു വായിക്കുന്ന വി . ബൈബിളില്‍ പോലും ഈ വൃത്യകെട്ട ചിന്നം സ്ഥാനം പിടിച്ചിരിക്കുന്നു . പാലാ , കാഞ്ഞിര പിള്ളി , ചെങ്ങനാശേരി തൊടങ്ങിയടത്തുള്ള ബിഷപ്മാര്‍ ആണ് ഈ തോന്നിവാസത്തിനു ചുക്കാന്‍ പിടിക്കുന്നത്‌ . പുറം തിരിഞ്ഞു നിന്ന് വിശുത ബലി അര്‍പ്പിക്കുക ,പട്ടി മുള്ളാന്‍ നില്‍ക്കുന്നമാതിരി ഒറ്റക്കാലില്‍ നിന്നുള്ള സമാദാനം കൊടുക്കല്‍ , എന്തെല്ലാം അശ്ലീലങ്ങള്‍ , സഹിക്ക വയ്യാ . എന്‍റെകര്‍ത്താവേ എന്‍റെ ദൈവമേ .

Anonymous said...

എല്ലാം ചീഞ്ഞു നാറി . എന്നാലും ഞാന്‍ ഒന്നും അറിഞ്ഞില്ല ദേവനാരായണ എന്നപോലെയാണ് അച്ചന്മാര്‍ നടക്കുന്നത് . മാനസിക രോഗി കളുടെ കാര്യം നോക്ക് . ഒരിക്കലും അവര്‍ അവരുടെ അവസ്ഥ തിരിച്ചറിയുന്നില്ല !

Anonymous said...

രണ്ടുപല്ലില്ലാത്ത കാവാലവും ഗാര്‍ലാണ്ടുകാരുടെ പൊന്നോമന പുത്രനെന്നു സ്വയം അഹങ്കരിക്കുന്ന തോമസ്കുട്ടിച്ചായന്‍ എന്നുമുതലാണ് നിങ്ങളുടെ എല്ലാം എല്ലാമായി തീര്‍ന്നത് . താമര ക്രോസ്സും , ശീലയും തൂക്കുന്നത്‌ വരെ കാണുമായിരിക്കും . കാവാലത്തിന്റെ രണ്ടുപല്ല് ആരുകൊണ്ടുപോയ് , അതുപോലെ തോമസ്കുട്ടിയുടെയും . പൊട്ടന്മാരായ ഗാര്‍ലാണ്ട് വിഡ്ഢികളെ അവരുരണ്ടും അളിയന്മാരെപോലെയാണ് . നമ്മുടെ അല്ല അവരുടെ താമര ശീല പോലെ ഒറ്റകെട്ടാണ് . അങ്ങോട്ടും ഇങ്ങോട്ടും മാറ്റകച്ചവടമാണ് . രാത്രിയില്‍ തിരിച്ചറിയുവാനുള്ള അടയാളമാന്നത് . വിത്തുഗുണം പത്തുഗുണം . എല്ലാത്തിനും ഒരു മറവേണമല്ലോ അതിനായി കൈ കാരന്മാരായി സ്ഥാനം ഏറ്റു എന്നേയുള്ളു . കണ്ടു പടിക്ക് എല്ലാവരും . ജീന്‍സ് കുട്ടന്‍ പിന്താങ്ങാന്‍ ഒന്ടങ്കില്‍ പിന്നെ ആരെ പേടിക്കാനാ . ശിവ ശിവ . ഇവന്റെയൊക്കെ ഒരു യോഗം .

Anonymous said...

ഹല്ലോ വര്‍ഗീസചായോ നാട്ടില്‍നിന്നു വന്നോ , ഇച്ചിരി കോഴീന്റെ കറിയും ചപ്പാത്തിയും ഉണ്ടായിരുന്നു തരാന്‍ വേണ്ടി വിളിച്ചതാ . എപ്പോള്‍ എത്തി , യാത്രയൊക്കെ സുഹമായിരുന്നോ . തോടയും ബ്രെസ്റ്റും എല്ലാംക്കൂടി ഒന്നിച്ചിട്ട് വെച്ചതാ കുഴപ്പമില്ലല്ലോ അല്ലെ . ഞാനിതാ എത്തി . എനിക്കുമുമ്പേ ആരും വരല്ലേ ദൈവമേ . ആ കുരുത്തംകെട്ട ആന്റി മാര് പൊക്കികൊണ്ട് വരുന്നതിനുമുമ്പേ എത്തണം .അല്ലെന്ക്കില്‍ എന്‍റെ പണി പാഴാകും .

Anonymous said...

ആ കള്ളന്‍ ശീലയുളള ഷി പൂ..... കയ്യും കെട്ടി കുനിജു കുനിജു നടന്നപ്പോഴേ എനിക്ക് തോന്നി അവനൊരു കള്ളനാണെന്ന്

ഇവനെയൊക്കെ പള്ളിയുടെ ഒരു postion.
നിലും ഒരുകാലത്തും അടുപ്പിക്കരുത്‌ .

അച്ചായന്‍ ഇട്ട ഇരട്ട പേര് നല്ല പേര് ശീല ഷി പൂ..... റ്

Anonymous said...

The worst thing to fear is fear itself. Chicago diocese and team is trying to create fear and we are not fearful of you and your character assassination.Its backfiring at you now.

Anonymous said...

എല്ലാം ചീഞ്ഞു നാറി . എന്നാലും ഞാന്‍ ഒന്നും അറിഞ്ഞില്ല ദേവനാരായണ എന്നപോലെയാണ് അച്ചന്മാര്‍ നടക്കുന്നത് . മാനസിക രോഗി കളുടെ കാര്യം നോക്ക് . ഒരിക്കലും അവര്‍ അവരുടെ അവസ്ഥ തിരിച്ചറിയുന്നില്ല !


നമ്മുടെ കൊപ്പെലിലെ വര്‍ക്കിചായനെ നോക്ക് എല്ലാ കള്ളതരത്തിനും കൂടുനിന്നു ! എന്ത് വേലയും കാണിച്ചു നമ്മളെ ചിരിച്ചുകാണിക്കും !പുള്ളിയുടെ മാസപടി കിട്ടാനുള്ളത് തന്നെ എല്ലാ മാസവും എഴുതി എടുക്കും! എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ ഇവിടെ ? ഒരു ദിവസം ഒരു കുര്‍ബാന ചെല്ലും! കഷ്ട്ടിച്ചു ഒരു മണിക്കൂര്‍ ജോലി! ആകെ ഒരു മുപ്പതു മണിക്കൂര്‍ ജോലി ഒരു മാസം ശമ്പളംഡോളര്‍ മൂവായിരതിലതികം ! എന്തെങ്കിലും എക്സ്ട്രാ ചെയ്‌താല്‍ കിമ്പളം! ഒരു സീറോ അച്ചന്റെ ഒരു മണിക്കൂര്‍ സേവനത്തിനു കുറഞ്ഞത്‌ ഡോളര്‍ 100.

ഒരു നേഴ്സ് ഒരു മണിക്കൂര്‍ തലകുത്തി മറിഞ്ഞു പണി ചെയ്‌താല്‍ കിട്ടുന്നത് എന്താണന്നു ഞാന്‍ പറഞ്ഞു മനസിലാക്കേണ്ട ആവസിയമില്ല ..എന്നിട്ട് ഞായറാഴ്ച പള്ളിയില്‍ അല്പം ശാന്തിയും സമാധാനവും തേടി വരുമ്പോള്‍നോക്കുന്നിടത്തെല്ലാം മെത്രാന്റെ വക തെമ്മാടി കുരിശു! അത് നോക്കി ഭ്രാന്തു പിടിക്കും! പോരാഞ്ഞിട്ട് അച്ഛന്റെ താമര കുരിശിന്റെ മേന്മ പറച്ചിലും! കുറെ അവസര വാദികളുടെ കൂതാട്ടവും പല്ല് ഇളിയും !

പാട്ടുകാരുടെയും മൈക്ക് സെറ്റുകാരുടെയും ആഞ്ഞുള്ള അലറലുംഅപസ്വരവും! എവെന്മാര് എന്തിനാണ് ആ പെട്ടകത്തില്‍ ഇതുപോലെ തള്ളി കേറി നില്‍ക്കുന്നത് എന്ത് കാണിക്കാനാണ് ! ആ പാവം ditroit
varghese ചേട്ടന്റെ പാട്ട് മാത്രം മതി ഒരു നല്ല ഞായറാഴ്ച ക്ക് ! സമാധാനവും ശാന്തവും ഭക്തിയും കാതിനു ഇമ്പവും ! ഇനിയെങ്കിലും കുറെ പേര് അതില്‍ നിന്നും മാറി നിലക്ക് പ്ളീസ് !!!!

Anonymous said...

ഒരാള്‍ പള്ളിയില്‍ പോകുന്നത് സമാധാനം ശാന്തി സന്തോഷം ഇത്യാതി ഗുണങ്ങള്‍ ക്ക് വേണ്ടി ! എന്നാല്‍ ഇപ്പോള്‍ നമുക്ക് കിട്ടുന്നതോ ? പോയതിലും കഷ്ടമായി തിരിച്ചു പോരേണ്ട ഗതികേടാണ് മിക്കപോഴും കിട്ടുക !അച്ഛന് ആകെ പറയാനുള്ളത് ഡോളര്‍ കണക്കു മാത്രം ! ഈ മുകളില്‍ പറഞ്ഞ കാരിയങ്ങള്‍ക്ക് അല്പം മുന്‍‌തൂക്കം കൊടുത്താല്‍ ഡോളറിനെ പറ്റി ഇത്രയും പറയേണ്ട ആവശ്യം ഉണ്ടോ അതോ ഉണ്ടൈട്ടുണ്ടോ കോപ്പെലില്‍ ! ഒരു നല്ല അച്ഛനെ ഓടിക്കാന്‍ മെത്രാന്‍ , garland church fr.joji fr.zach, fr.vinod ,fr.kaduppan ഇത്രയും വ്യ്ദീക ശ്രേഷ്ട്ടന്‍ മാരും കുറെ കള്ളന്മാരും കൂട്ട് നിന്നു! പക്ഷെ ഇവര്‍ എല്ലാവരും ഇവിടെ ഒന്നിച്ചു കുര്‍ബാന ചൊല്ലിയാലും ആ പഴയ ദിവ്യാനുഭൂതി ഉണ്ടാക്കാന്‍ പറ്റൂല്ല എന്ന് നാം കണ്ടുകൊണ്ടേ ഇരിക്കുന്നു ! താണ നിലത്തെ വേര് ഓടൂ !

Bishop, you still have'nt forgive FR.Saji!!!!

തന്റെ സഹോദരനോട് ക്ഷമിക്കാന്‍ പറ്റുന്നില്ല എങ്കില്‍ എന്ത് മാതൃകയാണ് അങ്ങ് ഞങ്ങളെ കാണിക്കുകയും പഠിപ്പിക്കുയുംചെയ്യുന്നത് !

ഇതെല്ലാം ഈ കൊപ്പേല്‍ പള്ളിയുടെ ബ്ലാക്ക് മാര്‍ക്ക് ആയി ചരിത്രം എഴുതപെടുകയും ഞങ്ങളും ഞങ്ങളുടെ കുട്ടികള്‍ വരെ അതിനു സാക്ഷികള്‍ ആകുകയും ചെയുന്നു !!!

Anonymous said...

കൊപ്പെലിലെ ആന്റിമാര് അച്ഛനെ തീറ്റിച്ചു ഒരു പരുവത്തിലാക്കി . പാവം ആന്റി മാറ് മൂന്നാഴ്ച കാണാണ്ട് മടുത്തു പോയി ഇപ്പോളാ ആന്റി മാറ് ശ്വാസം നേരെ വിട്ടത് .മറ്റത് ഒരുമാതിരി കോയി നെല്ല് തിന്ന മാതിരി കഴുത് ഇട്ടു പിരിക്കലായിരുന്നു എന്തായാലും ആ കോയി കറി അങ്ങേര്‍ക്കു നന്നായി ഇഷ്.. ഇഷ് ..ഇഷ്ടപ്പെട്ടു !


എന്റെ കുഞ്ഞു ഉണ്ണീശോയെ അങ്ങേരെ കാത്തു കൊള്ലെനെ , കരോളിനു പോകേണ്ടതാ ! എടീ ആദ്യമായിട്ടാ അങ്ങേരു പല വീടും കാണാന്‍ പോണത് എന്ത് ചെയ്യാം കയ്യിലിരുപ്പേ അല്ലാതെ എന്ത് പറയാന്‍ ! കേട്ടിയോന്മാരുമായ് എന്നും വഴക്കാ , പുള്ളിക്കും അല്പം താമര പ്രേമം ഇവിടെ വന്നതില്‍ പിന്നെ ! വെറുതെ Fr.Saji
യോട് പുള്ളിയുടെ ഒരു സ്നേഹം അത്രയേ ഉള്ളൂ ! എല്ലാം ഒരു ജാതിയും ഒരു വര്‍ഘവും ഒക്കെ തന്നെ പക്ഷെ ഒന്നിന് ഒന്നിനെ കണ്ടുകൂടാ ! എല്ലാം നമ്മള് ഇവിടെ കണ്ടതല്ലേ ! ഓ ഞാന്‍ വിചാരിച്ചൂ അചെന്മാര് കുഴപ്പമില്ലാന്ന് ! അണ്ടിയോട്‌ അടുക്കുംപോളല്ലേ പലതും അറിയുന്നെ ! മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് അറിയാതെ ഒര്തുപൊകുന്നൂ ..ഒരു ക്രിസ്ടി ആനികള് പോലും !!!!