Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 19, 2010

കോപ്പേല്‍ കൌണ്ട് ഡൌണ്‍ - ന്യൂസ്‌ അപ്ഡേറ്റ്കള്‍

Sunday , Dec . 19 : 10:25 am: കോപ്പേല്‍  വി. അല്‍ഫോന്‍സാമ്മ ദേവാലയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം പൂര്‍ത്തിയായി.പള്ളിയുടെ നാല് കവാടങ്ങളിലും വിശുദ്ധ വെള്ളം തെളിച്ചു. ബലിപീഠം വിശുദ്ധ ജലം കൊണ്ടു കഴുകി പരിശുദ്ധമാക്കുന്ന ചടങ്ങു നടന്നുകൊണ്ടിരിക്കുന്നു. 


ബിഷപ്‌ അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ വിഡ്ഢി സംഘവും കോപ്പെലില്‍ പരിതാപകരമായി നാണം കെട്ടിരിക്കുകയാണ്. ഒരളവു വരെയെങ്കിലും അവരുടെ അന്തസ്സ് വീണ്ടെടുക്കണമെങ്കില്‍ നാടകീയ മായ എന്തെങ്കിലും കാര്യങ്ങള്‍ അവര്‍ ഉടന്‍ ചെയ്തെ പറ്റൂ. ഉദാഹരണം: കോപ്പേല്‍ മോഡല്‍ ഗാര്‍ലാണ്ടിലും ചിക്കാഗോയിലും ഉടന്‍ നടപ്പാക്കുക. അതിന് തയ്യാറാകാത്ത പക്ഷം നാട്ടിലേക്ക് കെട്ടു കെട്ടുവാന്‍ ബിഷപ്പും സംഘവും തയ്യാറാകേണ്ടി വന്നേക്കാം. 

കോപ്പെലില്‍ വേണ്ടാത്ത ക്ലാവരും ശീലയും ഞങ്ങള്‍ക്കും വേണ്ടാ എന്ന് മറ്റേതെങ്കിലും സമൂഹം ശടിച്ചാല്‍, പറ്റില്ല എന്നെങ്ങനെ പറയാന്‍ കഴിയും മാര്‍ അങ്ങാടിയത്തിന്? 


"കോപ്പെലില്‍ വേണ്ടാത്ത ക്ലാവര്‍ കുരിശും ശീലയും ഞങ്ങള്‍ക്കും വേണ്ടാ" എന്ന് അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ സമൂഹങ്ങളും ഇന്ന് ആര്‍ത്തു വിളിക്കുകയാണ്‌. ഇതിനു ചെവി കൊടുത്തില്ലെങ്കില്‍ സമാധാനമെന്തെന്നു ഇനി അങ്ങാടിയത്ത് അറിയില്ല. 

Sunday , Dec . 19 : 10:15 am : വി. കുര്‍ബാന നടന്നു കൊണ്ടിരിക്കുന്നു. ഈയവസരത്തില്‍ പള്ളിയില്‍ പോലീസിന്റെ സാന്നിധ്യത്തെപ്പറ്റി രണ്ട്‌ വാക്ക് പറയാതെ വയ്യ. ഈ വിശുദ്ധ വേദിയില്‍ പോലീസിനെ കടത്തിയതിനുള്ള ഏക ഉത്തരവാദി ബിഷപ്പല്ലാതെ മറ്റാരുമല്ല. സ്വന്തം അജഗണങ്ങളുടെ ഇടയിലേക്ക് കാവല്‍ പ്പട്ടാളത്തിന്‍റെ അകമ്പടിയില്ലാതെ ഇറങ്ങിച്ചെല്ലാന്‍  ഭയക്കുന്ന ഇടയന്‍ !  സ്ത്രീ ജനങ്ങളും കുഞ്ഞു കുട്ടികളും സന്നിഹിതരായിരിക്കുന്ന ഈ വിശുദ്ധ അങ്കണത്തിനു കളങ്കം ചാര്‍ത്തിയിരിക്കുകയാണ് ഭീരുക്കളായ ചിക്കാഗോ സംഘം. തന്‍റെ പിടിവാശിയും ദുര്‍ബുദ്ധിയും ഒന്നുകൊണ്ടു മാത്രം കോപ്പെലിലെ സമാധാനം എന്നന്നേക്കുമായി നശിപ്പിച്ച ഒരു വെറും നീചനായ മനുഷ്യനാണ് ബിഷപ്‌ അങ്ങാടിയത്ത്. 

അധികാരത്തിമിര്‍പ്പില്‍ അന്ന്യായം കാട്ടിയ അങ്ങാടിയത്ത് ഇന്ന് ലോകത്തിന്റെ മുമ്പില്‍ അപമാനിതനാണ്. ഇത് ആധുനിക യുഗത്തിലെ ഒരു ദാവീദ്/ഗോലിയാത്ത് ധ്വന്ത യുദ്ധം തന്നെയായിരുന്നു. തന്‍റെ ചെങ്കോലും തൊപ്പിയും കാട്ടി വിരട്ടി  ഒരു ജനത്തെ അപ്പാടെ വഴി തെട്ടിക്കാമെന്നു ബിഷപ്‌ അങ്ങാടിയത്ത് സ്വപ്നം കണ്ടു. കോപ്പെലിലെ വിശ്വാസികള്‍ അദ്ദേഹത്തിന്‍റെ ആ സ്വപ്നം ഒരു  ഭീകര സ്വപ്നമാക്കി മാറ്റി. ആധുനിക കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ അങ്ങാടിയത്തിനെപ്പോലെ കുഞ്ഞാടുകളുടെ മുമ്പില്‍ അപമാനിതനായ ഒരിടയന്‍ ഉണ്ടായിട്ടില്ല, ഇനി ഒട്ടു ഉണ്ടാകുമെന്നും തോന്നുന്നില്ല. ചിക്കാഗോ സംഘം രക്തം ചോര്‍ന്നുപോയ മനുഷ്യ ശവങ്ങളെപ്പോലെ കോപ്പെലില്‍ കര്‍മ്മ ചേഷ്ടകള്‍ ചെയ്തു കൊണ്ടിരിക്കുന്നു. 

Sunday , Dec . 19 : 10:05 am: ചടങ്ങുകള്‍ക്ക് തുടക്കമായി. ചിക്കാഗോ സംഘത്തിനു പുറമേ, ദാല്ലാസ് ബിഷപ്പും, ഗാര്‍ലാന്‍ഡില്‍ നിന്നും ഫാ. ജോജിയും ഉള്‍പ്പടെ ഏറ്റു പേര്‍ സഹാകാര്‍മ്മികരായി ഉണ്ട്. മുന്‍ വികാരിമാരായ ഫാ. സഖറിയ, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. സജി എന്നിവരുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധേയമാണ്.
Sunday , Dec . 19 : 9 :55 am: koppel പള്ളിയില്‍ പോലീസിന്റെ തേര്‍വാഴ്ച. പള്ളിയുടെ നാര്‍തെക്സില്‍ ജനങ്ങളെ നിരീക്ഷിച്ചുകൊണ്ട് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. പരസ്പരം കുശലം  സംസാരിക്കുന്നവരുടെ അടുത്തേക്ക്‌ പോലീസ് സംശയ ദ്രിഷ്ടിയോടെ സമീപിക്കുന്നു. സങ്കീര്‍ത്തി  മുറിയില്‍ ബിഷപ്‌ തിരുവസ്ത്രങ്ങള്‍ അണി ഞ്ഞുകൊണ്ടിരിക്കുന്നു. അവിടെയും പോലീസ് തോക്കുമായി ബിഷപ്പിന് കാവലുണ്ട്.
 Sunday , Dec . 19 : 9 :40 am: വിശുദ്ധ കര്‍മ്മങ്ങള്‍ ആരംഭിക്കുവാന്‍ വെറും 20 മിനിറ്റ് മാത്രം ബാക്കി. ഭക്ത ജനങ്ങള്‍ എത്തിത്തുടങ്ങി. ദേവാലയത്തിന്റെ മുമ്പില്‍, പള്ളി കോമ്പൌണ്ട് ന് അകത്ത്‌  തന്നെ, കോപ്പേല്‍ പോലീസിന്റെ ഒരു SUV നിലയുറപ്പിച്ചിട്ടുണ്ട് . ബിഷപ്പും സംഘവും ഇതിനോടകം പള്ളിയകത്തുണ്ട്. പോലീസ് സംഘം ബിഷപ്പിന് കാവലായി എന്നപോലെ അദ്ദേഹത്തിന്‍റെ തൊട്ടടുത്തുണ്ട്. ദേവാലയത്തിനകത്ത് ഉള്ള പോലീസ് സാന്നിധ്യം ജനങ്ങള്‍ നിസ്സാരമായി കണക്കാക്കില്ല എന്നുറപ്പാണ്.  Sunday , Dec . 19 : 7 :30 am : അചിന്തനീയമായ അനിഷ്ട സംഭവങ്ങള്‍ ഒന്നും രാത്രി ഉണ്ടായില്ല. കൂദാശാ കര്‍മ്മങ്ങള്‍ക്ക് വെറും രണ്ട്‌ മണിക്കൂര്‍ മാത്രം ബാക്കി. ബിഷപ്പും അദ്ദേഹത്തിന്‍റെ സൈഡ് കിക്ക് കടുപ്പനും മാത്രമേ ചടങ്ങുകള്‍ക്ക് വരികയുള്ളൂ എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന  അറിവ്. എന്നാല്‍ മൊത്തം അരമനപ്പടയുടെ ആകസ്മികമായ പറന്നിറക്കം  ജനങ്ങളില്‍ ഉദ്വേഗം ജനിപ്പിച്ചിരിക്കുകയാണ്. ക്രമസമാധാനത്തിനു പോലീസ് പട സ്ഥലത്തുള്ളത് മുതലാക്കി ചടങ്ങുകള്‍ക്കിടയില്‍ എന്തെങ്കിലും വേലത്തരം ബിഷപ്പും സംഘവും അവരുടെ കോപ്പേല്‍ ടീം ശപ്പന്മാരും കൂടി ഒപ്പിക്കുമോ എന്നൊരു സംശയം പരക്കെയുണ്ട്. സ്നോയില്‍ വീണ ചുണ്ടെലിയെപ്പോലെ വിറയ്ക്കുന്ന കടുപ്പന് ആത്മധൈര്യം പകരാനാണ് പോലീസ് പട സന്നാഹം എന്ന് പറച്ചിലുണ്ട്. 

പോലീസ് സ്ഥലത്തുണ്ട് എന്ന കാരണം പറഞ്ഞു ജനങ്ങള്‍ ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കരുതെന്ന് അത്മായ നേതാകള്‍ അഭ്യര്‍ത്ഥിക്കുന്നു. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകില്ല എന്നവര്‍ ഉറപ്പ് തരുന്നു. ഇന്നത്തെ കര്‍മ്മങ്ങളില്‍ എല്ലാവരും ഭക്തിപൂര്‍വ്വം പങ്കുകൊണ്ടു കോപ്പേല്‍ ഇടവകയുടെ ഐക്യവും സ്നേഹവും ലോകത്തിനു 
കാണിച്ച്  കൊടുക്കണമെന്ന് അവര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. 
11:40 p.m.: കോപ്പേല്‍ പള്ളിയും വികാരിയുടെ വാസസ്ഥലവും സന്നദ്ധസേവ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.  വട്ടന്‍തോമയും ചേനത്തോമയും ഈ പാതിരാത്രി സമയം ഫാ. വര്‍ഗീസിന്റെ മുറിയിലിരുന്നു ബിഷപ്പുമായി എന്തോ ഗൂഡാലോചനയില്‍ ആണ്. ഇതില്‍ എന്തോ പന്തികേട്‌ നിരീക്ഷകര്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്.

10 comments:

Anonymous said...

"Bishop will do the church consecration as it is"

This is what was promised by the inquiry commission and agreed by Bishop, if anything going to happen against this we don't know how to trust this Bishop and the inquiry commission anymore.....

If any thing changes in altar or inside our church, it will be clear violation of what the inquiry commission promised our congregation.

Anonymous said...

ആര്‍ത്തിരമ്പുന്ന ധാര്‍മിക രോഷം!!!!!!!!!!!!

അനുഭവത്തില്‍ നിന്നും പാഠം പഠിക്കുന്ന ഒരു വ്യക്തിയായി ഞങ്ങള്‍ ബിഷപ്‌ അങ്ങാടിയത്തിനെ കാണുന്നില്ല.

അതുകൊണ്ട് തന്നെ കോപ്പെലിലെ അനുഭവങ്ങള്‍ കണക്കിലെടുത്ത് വേണ്ട മാറ്റങ്ങള്‍ സ്വമനസ്സാ അദ്ദേഹം നടപ്പാക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

ചിക്കാഗോ സീറോ മലബാര്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ആര്‍ത്തിരമ്പുന്ന ധാര്‍മിക രോഷം ചിറ പൊട്ടിയൊഴുകാന്‍ താമസമേറെയില്ല.

കോപ്പെലില്‍ അദ്ദേഹത്തിന് പറ്റിയത് ഒരു പരാജയമായിരുന്നെങ്കില്‍, ചിക്കാഗോയില്‍ സംഭവിക്കാന്‍ പോകുന്നത് അദ്ദേഹത്തിന്‍റെ സര്‍വനാശമായിരിക്കും.

Anonymous said...

Stupid or what ?

Diocese lavishly spent 760K + 140K = 900,000 to purchase office building.

Sold this building back for $275,00.

Solid loss of 900,000 - 275,00= $625,000.

Seems like some people made some money out of it,,,,,,


They (our SMC curia)lost $625,000 of our money, they should all resign or get lost asap.

Anonymous said...

ഈ രാത്രി കോപ്പേല്‍ ഇടവക്കാരെ സംബധിച്ചിടത്തോളം ഒരു കാള രാത്രിയാണ്. എന്തൊക്കെ യാണ് സംഭവിക്കുക എന്നു ആര്‍ക്കും അറിയില്ല. ചിലപ്പോള്‍ പാതിരായുടെ പതിനൊന്നാം യാമത്തില്‍ ആരും അറിയാതെ ക്ലാവരും ശീലയും ഗോപ്യമായി തൂക്കിയേക്കാം. കുണാപ്പന്‍ സ്ഥലത്തെ ഏതോ വേശ്യാലയത്തില്‍ ക്യാമ്പ് ചെയ്യുന്നു എന്നു റിപ്പോര്‍ട് കിട്ടിയ സ്ഥിതിക്ക് എന്തും പ്രതീക്ഷിക്കാം. ഇനി ബാക്കി എല്ലാം വേശ്യ പറയുംപോലെ ആയിരിക്കും പള്ളിയിലെ നടപടികള്‍! വേശ്യ എന്നു പറയുമ്പോള്‍ അത് ആണ്‍ വേശ്യയും ആകാം പെണ്‍ വേശ്യയും ആകാം . ഇതില്‍ ഏതാണ് കുണപ്പന് താല്പ്പര്യം എന്ന പോലിരിക്കും. ഏതായാലും ജാഗ്രതൈ! കോപ്പേല്‍ മക്കള്‍ ജീവന്‍ കൊടുത്തും തങ്ങളുടെ ശപഥം നിറവേറ്റും എന്നു പുറം ലോകം വിശ്വസിക്കട്ടെ.

Anonymous said...

കോപേല്‍ പള്ളിയില്‍ ഈ വരുന്ന ഞായറാഴ്ച നടക്കാന്‍ പോകുന്ന വെഞ്ചിരിപ്പ് കര്‍മങ്ങള്‍ നടതപെടുക പോലീസിന്റെ അകമ്പടിയോടു കൂടെ ആയിരിക്കും എന്ന് അച്ചന്‍ കൈകാരന്മാരെ വിളിച്ചു അറിയിച്ചു.ഇതൊരു നല്ല കീഴ്വഴകമായി ഇവിടത്തെ ജെനം എടുക്കും എന്ന് ഈ ബ്ലോഗു ചിന്തിക്യുന്നില്ല.കാതോലിക സഭയെയും ബിഷപിനെയും സപ്പോര്‍ട്ട് ചെയ്യുന്നുന്ടെങ്ങിലും ഇത്തരം തരാം താണ പെരിപാടികള്‍ ഒരു കാരണവശാലും ഞങ്ങളുടെ അഭിപ്രായത്തിനു യോചിക്യുന്നതല്ല.
ഇവിടെ ഞങ്ങള്‍ ചിന്തിക്യുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്.
1 . സമാതാനമായി പോകുന്ന ഈ അവസരത്തില്‍ എന്തിനു ഇപ്പോള്‍ പോലീസിനെ വിളിച്ചു ജെനങ്ങളെ പ്രകൊപിപ്പിക്യുന്നു?
2 .ഇത് പിതാവ് പറഞ്ഞിട്ടാണോ ഈ അച്ഛന്‍ ചെയ്യുന്നത്?അതോ ആരുടെ എങ്കിലും പ്രലോഭനത്തിന് വഴങ്ങി പോലീസിനെ വിളിചിരിക്യുന്നതാണോ?
3 .പോലീസിനെ ട്രാഫിക് കണ്ട്രോള്‍ ചെയ്യാന്‍ മാത്രം വിളിച്ചിട്ട് ആരോ പറഞ്ഞതനുസരിച്ച് അച്ഛന്‍ ഇട്ട ഒരു നമ്പര്‍ ആണോ ഇത്? എങ്കില്‍ അത് ചെയ്യിപ്പിച്ചവന്റെ ആഗ്രഹം ഇത് കുലമാകനമെന്നല്ലേ?
4 .അഥവാ police പള്ളി അകത്തു ഉണ്ടെങ്കില്‍ അതിന്റെ അര്‍ഥം ഈ പിതാവിന് ഇവിടത്തെ ജെനങ്ങളെ പേടിയനെന്നണോ?പൊലിസ് ഈ വെഞ്ചിരിപ്പ് നടക്കുമ്പോള്‍ പള്ളിയില്‍ ഉണ്ടെങ്കില്‍ ജെനങ്ങള്‍ അതില്‍ പങ്കെടുക്കുമോ?
5 .ആരാണ് ഈ വക ജെനങ്ങളെ ബിഷപില്‍ നിന്നും സഭ അതികാരികളില്‍ നിന്നും അകറ്റുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ അച്ഛനെ ഗൈഡ് ചെയ്യുന്നത്?അയാളെ വാച്ച് ചെയ്യണം.അയാളുടെ ലക്‌ഷ്യം സെരിയല്ല.

മുകളില്‍ കൊടുത്തിരിക്കുന്ന ഭാഗങ്ങള്‍ sound ല്‍ നിന്നും അതേപടി copy ചെയ്തതാണ് .ഇനി sound തന്നെ നേരിട്ട് voice ല്‍ എഴുതിയ കമന്‍റ് വായിക്കൂ! എന്തൊരു അന്തരം!..അപ്പോള്‍ ഈ sound രണ്ടു വള്ളത്തിലും കാല് ചവുട്ടിയിട്ടുണ്ടോ? അതോ രണ്ടു കൂട്ടരുടെയും കയ്യടി വാങ്ങാന്‍ അവസരത്തിനൊത്തു ഓന്ത് നിറം മാറുന്നത് പോലെ നിറം മാറുന്നതോ? voice ല്‍ എഴുതിയ ഭാഗം ശ്രദ്ധിക്കുക...
Syro Malabar Sound said...
ഇവിടെ പള്ളിയില്‍ പോലീസ് വന്നാല്‍ എന്താണ് കുഴപ്പം?അതിനെ നിങ്ങള്‍ എന്തിനിത്ര ഭയപെടനം?
December 18, 2010 7:42 AM

ഇന്നലെ പെയ്ത പുതുമഴക്ക് ഇന്ന് മുളച്ച വിഷക്കൂണു പോലെ പൊങ്ങി വന്ന sound നെ എങ്ങിനെ വിശ്വസിക്കും?ഇവര്‍ ആരുടെ കൂടെ ആണ്? അതോ ആരുടെയും കൂടെ അല്ലേ? വെറുതെ കയ്യടി വാങ്ങാന്‍ വേണ്ടി നേരംപോക്കിന് ഇറങ്ങിയതാണോ? അച്ചന്‍മാരേയും മെത്രാനെയും വിമര്‍ശിക്കരുത് എന്നു പറഞ്ഞു തുടക്കം ഇട്ട അവര്‍ ഇപ്പോള്‍ ,അവരാണ് വിമര്‍ശനത്തിന്റെ കാര്യത്തില്‍ മുന്പില്‍ നില്ക്കുന്നത് ! ചില സത്യങ്ങള്‍ ചൂണ്ടിക്കാണിച്ച കൊച്ചാപ്പി എന്ന കോമാളിയേ , എവിടെ നിന്നോ തെണ്ടി വന്ന ഒരു ഭിക്ഷക്കാരന്‍റെ ചിത്രം പ്രസിദ്ധീകരിച്ചു അയാളുടെ തന്ത എന്ന് വരുത്തി തീര്‍ത്ത്‌ വായ മൂടി...നാലാള്‍ കൂടിയാല്‍ ആടിനെ പട്ടി ആക്കാം എന്നതിന് മറ്റൊരു ഉദാഹരണം! വല്ലപ്പോഴും ഫലിത രൂപേണ എന്തെങ്കിലും വായിക്കാന്‍ കിട്ടിയിരുന്ന കൊച്ചാപ്പിയുടെ ലേഖനങ്ങള്‍ അന്യം നിന്നു പോയ മട്ടാണ്. voice നെ defend ചെയ്തു കൊച്ചാപ്പി എഴുതിയിട്ട് , കൊച്ചാപ്പിയെ sound പിച്ചിച്ചീന്തിയപ്പോള്‍ voice കമാന്നു ഒരക്ഷരം ഉരിയാടിയില്ലായെന്ന് കൊച്ചാപ്പിക്ക് പരാതിയുള്ളതായി കേട്ടു.ഇത്ര നിസ്സാര കാര്യത്തിന് കൊച്ചാപ്പി പിണങ്ങി ഇരിക്കേണ്ട ആവശ്യം ഒന്നും ഇല്ല. വീണ്ടും എഴുതണമെന്ന് ഒരു ആരാധകന്‍ എന്ന നിലയില്‍ അഭ്യര്‍ത്ഥിക്കുന്നു..

Anonymous said...

നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചോ? സൌണ്ട് കാര്‍ പെട്ടെന്ന് അവരുടെ logo താമര കുരിശില്‍ നിന്നും ക്രൂശിത രൂപത്തിലേക്ക് മാറ്റി. ഇത് മാനസാന്തരമോ അതോ പിള്ളേരുകളിയോ?

Anonymous said...

Left Over Koodasha.. What is the need for Re-Koodasha. Fr. Xavier & Fr. SAJY had done it.I Guess The SHOP don't want to be left behind.

Anonymous said...

വീട്ടിലെ കാരണവര്‍ക്ക്‌, സൊന്തം വീട്ടില്‍ കയറാന്‍, പോലീസ് സഹായം വേണ്ടിവന്നു. അതാണ് കോപ്പേല്‍ പള്ളിയില്‍ നാളെ നടക്കാന്‍ പോകുന്നത്.ഇത്രയും നാണം കെട്ട കാരണവര് സിറോ മലബാര്‍ ചരിത്രെത്തില്‍ ഉണ്ടായി കാണുകയില്ല!!!!!

Anonymous said...

Crucifixion relics stolen from 10th-century shrine in southern India


http://www.catholicsentinel.org/main.asp?SectionID=2&SubSectionID=34&ArticleID=13421

Anonymous said...

വിറയ്ക്കുന്ന കടുപ്പ

സ്നോയില്‍ വീണ ചുണ്ടെലിയെപ്പോലെ വിറയ്ക്കുന്ന കടുപ്പന് ആത്മധൈര്യം പകരാനാണ് പോലീസ്

പൊലിസ് ഈ വെഞ്ചിരിപ്പ് നടക്കുമ്പോള്‍ പള്ളിയില്‍, ആരാണ് ഈ വക ജെനങ്ങളെ ബിഷപില്‍ നിന്നും സഭ അതികാരികളില്‍ നിന്നും അകറ്റുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ അച്ഛനെ ഗൈഡ് ചെയ്യുന്നത്? അയാളെ വാച്ച് ചെയ്യണം.

അയാളുടെ (വട്ടന്‍തോമ) ലക്‌ഷ്യം സെരിയല്ല.

വട്ടന്‍തോമയും ചേനത്തോമയും ഈ പാതിരാത്രി സമയം ഫാ. വര്‍ഗീസിന്റെ മുറിയിലിരുന്നു ബിഷപ്പുമായി എന്തോ ഗൂഡാലോചനയില്‍ ആണ്