Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, January 6, 2011

"ഗാര്‍ഫീല്‍ഡിലെ വെള്ളയടിച്ച കുഴിമാടങ്ങള്‍" - ഒരു നിഷ്പക്ഷ അന്വേഷണം.

Dr. Kochappi

By Dr.Kochappi S.S.L.C.,Ph.D.

Duplicate Thantha of Kochappi
ഇക്കഴിഞ്ഞ X 'mas eve നു അടിച്ചു പൂക്കുറ്റി ആയി നിലത്തു കിടന്നു പാമ്പ് ഇഴയുന്നത് പോലെ ഇഴഞ്ഞതിന് , എന്നെ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുക ആണെന്നും മറ്റും എന്റെ സെക്രട്ടറി ,കുഞ്ഞാപ്പി എന്ന കുഞ്ഞ് കഴുവേറി മറ്റെ ഷൌണ്ട് കാരുടെ സഹായത്താല്‍ പ്രചരിപ്പിക്കുന്നെന്ന് ഞാനറിഞ്ഞു. പക്ഷേ പ്രതികരിക്കാന്‍ നിവൃത്തിയില്ലാതായിപ്പോയി.
എന്റെ വാലറ്റും cell ഫോണും drivers ലൈസെന്‍സും അടങ്ങുന്ന ജായ്ക്കറ്റുമായി തല തിരിഞ്ഞവന്‍ അന്ന് ശോശാമ്മയെ കണ്ടു പേടിച്ചോടിയിട്ടു ഇത് വരെ പൊങ്ങിയില്ല. വീട്ടില്‍ എനിക്കു സ്വന്തമായി computer ഇല്ല. ഇളയ കൊച്ചിന്റെ ഒരെണ്ണം ഉള്ളത്,ഞാന്‍ ബ്ലോഗ്‌ എഴുതാതിരിക്കാന്‍ എരുമ ശോശാമ്മ password ഇട്ടു പൂട്ടി വച്ചിരിക്കയാണ്. പണ്ട് ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ laptop ഉപയോഗിച്ചിരുന്നു. അവന്‍ ഒരു ക്ലാവര്‍ വാദി ആയതിനാല്‍ ഇപ്പോള്‍ തരാറില്ല. എന്നതിനാല്‍ രണ്ടു മൈല്‍ അകലെയുള്ള New York Public ലൈബ്രറിയില്‍ നിന്നാണ് ഞാന്‍ സാധാരണ blog എഴുതുന്നത്. തണുപ്പും സ്നോയും കാരണം നടന്നു പോകാനും പറ്റില്ല. അവസാനം ഷൌണ്ട് കാരന്‍ എന്റെ duplicate തന്തയെ കളത്തില്‍ ഇറക്കും എന്നു വീമ്പ് അടിച്ചപ്പോള്‍ ഞാന്‍ രണ്ടും കല്‍പ്പിച്ച് തണുപ്പിനെ വക വെയ്ക്കാതെ വലിച്ചു നീട്ടി നടന്നു ലൈബ്രറിയില്‍ എത്തിയപ്പോള്‍ കയ്യില്‍ ID ഇല്ല. വാലറ്റ് കൈവശം ഇല്ലല്ലോ. പിന്നെ കൌണ്ടറില്‍ ഇരുന്ന കൊച്ചു വെളുമ്പി പെണ്ണിന് എന്നോടു കാരുണ്യം തോന്നിയത് കൊണ്ട് രക്ഷ പെട്ടു. വല്ലപ്പോഴും അവള്‍ക്ക് dunkin donut ല്‍ നിന്നും ഒരു കാപ്പി വാങ്ങിച്ചു കൊടുക്കുന്നതാണെ.

പിന്നെ ഷൌണ്ടുകാരന്‍ രംഗത്ത് ഇറക്കിയിരിക്കുന്ന എന്റെ തന്ത എന്ന വ്യാജ തന്ത ,പണ്ട് ഞങ്ങളുടെ വീട്ടില്‍ റബ്ബര്‍ tap ചെയ്തിരുന്ന പുറംപോക്കില്‍ അവറാന്‍ എന്ന മാര്‍ഗ വാസിയാണ്( converted christian ). എന്റെ original തന്ത എന്നു ഞാന്‍ വിശ്വസിക്കുന്ന ആള് മരിച്ചു മണ്ണടിക്കാവില്‍ കുടിയേറിയിട്ടു വര്ഷം പത്തായി. ഇനി അമ്മയോട് ചോദിക്കാമെന്ന് വച്ചാല്‍ , അമ്മക്ക് , വെളിവും വെള്ളിയാഴ്ച്ചയും ഒന്നുമില്ലാതെ കിടപ്പായിട്ട് വര്ഷം നാല് കഴിഞ്ഞു. . നിങ്ങള്‍ എന്റെ ഫോട്ടോ ബ്ലോഗില്‍ കണ്ടത് അല്ലേ ? ഒരു മാര്‍ഗ വാസി look ഉണ്ടോ എനിക്ക്? ബ്ലോഗ് ചേട്ടന്മാര്‍ എന്റെ ഫോട്ടോ ഒന്നു കൂടി പ്രസിദ്ധീകരിക്കുമോ? പറ്റുമെങ്കില്‍ എന്റെ വ്യാജ തന്തയുടെയും.

Any way നമുക്കിനി കാര്യത്തിലേക്ക് കടക്കാം. New Jersey ലെ ഗാര്‍ഫീല്‍ഡില്‍ ഉള്ള ഒന്നു രണ്ടു ബലിയാടുകള്‍ ബ്ലോഗിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിട്ട് നാലഞ്ചു നാളുകള്‍ ആയെന്നു തീയതികള്‍ സൂചിപ്പിക്കുന്നു. ഞാന്‍ ഇങ്ങിനെ വീട്ടില്‍ അണ്ടികളഞ്ഞ അണ്ണാനെപ്പോലെ വിഷാദ മൂകനായി ഇരിക്കുമ്പോള്‍, രണ്ടാം തീയതി ഞായറാഴ്ച രാവിലെ ദൈവം കൊണ്ട് വന്നത് പോലെ , എന്റെ ഒരു സുഹൃത്തായ കാപ്പിരി ഔസേപ്പ് വര്‍ത്തയും ആയി വന്നു.
"എടോ കൊച്ചാപ്പി, താന്‍ ഇത് എന്തൊരു ഇരിപ്പാ? ഇന്ന് ഗാര്‍ഫീല്‍ഡില്‍ , നമ്മുടെ ജോയി അച്ചന്റെ പള്ളിയില്‍ X 'mas & New Year celebtation ഉം വിവാഹം കഴിഞ്ഞു 25 വര്ഷം തികച്ച ദമ്പതികളെ ബഹുമാനിക്കുന്ന ചടങ്ങും ഒക്കെയാണ്. എന്റെ സുഹൃത്തും ആകൂട്ടത്തില്‍ ഉണ്ട്. നീ പോരുന്നോ"? സുഹൃത്തിന്റെ കാര്യം കേട്ടപ്പോള്‍ വേണ്ട എന്നു വിചാരിച്ചതാ, കാരണം അങ്ങേരുടെ സുഹൃത്ത് ചിക്കാഗോയുടെ പ്രേരണയാല്‍ ആഘോഷമായി ഗാര്‍ഫീല്‍ഡ് പള്ളിയില്‍ പെരുന്നാള്‍ നടത്തി ,ബലിയാടുകളുടെ മനസ്സില്‍ ക്ലാവര്‍ കുരിശ് സ്ഥാപിക്കാന്‍ പരിശ്രമം നടത്തിയ ആളാണെന്ന് ഞാന്‍ അറിഞ്ഞു. പെരുന്നാള്‍ നടത്താനുള്ള ചിലവ് പോലും ചിക്കാഗോയില്‍ നിന്നും കൊടുത്ത് പഹയനെ ബിനാമി ആക്കി വച്ചാണ് ആളുകളെ പറ്റിച്ചതെന്ന് കേട്ടിരുന്നു. അതിന്റെ ഭാഗം ആയിരുന്നു അത്രേ റാസ കൂര്‍ബ്ബാനയും , ക്ലാവര്‍ മുത്തിക്കലും. അന്ന് ക്ലാവര്‍ മുത്താന്‍ നിര്‍ബന്ധിതനായ ഒരു വ്യക്തി , പാപം കഴുകി കളയാന്‍ വീട്ടില്‍ പോയി രണ്ടു പ്രാവശ്യം കുളിച്ചെന്ന് പറയുന്നത് കേട്ടു. എന്നിരുന്നാലും കാപ്പിരി ഔസേപ്പ് വിളിച്ചപ്പോള്‍ മുന്പും പിന്പും നോക്കാതെ വണ്ടിയില്‍ ചാടിക്കേറി ഗാര്‍ഫീല്‍ഡില്‍ എത്തി. പത്ര ധര്‍മ്മം നിര്‍വഹിക്കണമല്ലോ.

ബലിയാടുകളുടെ സ്വന്തം അല്ലെങ്കിലും മനോഹരമായ ഒരു പള്ളി. പണ്ട് ഇംഗ്ലീഷുകാര്‍ ,ഭാവിയില്‍ ഇവിടെ കുറെ സീറോ മലബാര്‍ ബലിയാടുകള്‍ വരും എന്നു മുന്‍കൂട്ടി കണ്ടു കൊണ്ട് നമ്മുടെ നാടന്‍ മാതൃകയില്‍ പണി തീര്‍ത്ത ശാന്ത സുന്ദരമായ നിര്‍മ്മിതി. ജോയി അച്ചന്‍ ഒരു തൂ വെള്ള ളോഹയും ധരിച്ചു ഉത്തരവാദപ്പെട്ട കുടുംബ നാഥനെപ്പോലെ പള്ളിയകത്ത് കൂടി കാര്യങ്ങള്‍ അന്വേഷിച്ചു ഉലാത്തുന്നു. ഒരു ദൈവിക തേജസ്‌ മുഖത്തു പ്രസരിക്കുന്നുണ്ടോ എന്ന് ഒരു നിമിഷം ഞാന്‍ സംശയിച്ചു. ഒരു പ്രത്യേക grace . അച്ചന്മാരായാല്‍ ഇങ്ങിനെ വേണം. മെത്രാന്‍ ആകാന്‍ പറ്റിയ മുഖ ലക്ഷണം. നമ്മുടെ മെത്രാന്‍ എന്റെ seminary mate ആണെങ്കിലും,....ഇല്ല ഞാന്‍ ഒന്നും പറയുന്നില്ല. മുഖം മനസിന്റെ കണ്ണാടി എന്ന് മാത്രം തല്‍ക്കാലം മനസിലാക്കുക....അതാ....പാട്ടുകാര്‍ നാലഞ്ചു പേര്‍ ഒരു ഉന്തു വണ്ടിയില്‍ കുറെ പെട്ടി പ്രമാണങ്ങളും മൈക്കും ,കുന്തോം കുറുവടിയും ഒക്കെ ആയി പ്രത്യക്ഷപെട്ടിട്ടു എന്ത് ചെയ്യണം എന്നറിയാതെ തലങ്ങും വിലങ്ങും പായുന്നു. ഭക്ത ജനങ്ങള്‍ നല്ല മോടിയില്‍ വസ്ത്രവും ധരിച്ചു സന്തോഷ ചിത്തരായി പള്ളിയിലേക്ക് ഒഴുകുന്നു. ചില അല്പന്മാരായ അച്ചായന്മാര്‍ കോട്ടും സൂട്ടും ഇട്ടു കണ്ഠ കൌപീനവും ധരിച്ചു തനി സായിപ്പിനെ പോലെ. കൂട്ടത്തില്‍ , ആസനം കോച്ചുന്ന തണുപ്പത്തും മുണ്ടുടുത്ത് , കള്ളിക്കളസവും ( ബെര്‍മുടാ അണ്ടര്‍ വയര്‍) ഇട്ട ഒരു ചേട്ടനേം കണ്ടു. എല്ലാം കൊണ്ടും ശാന്ത സുന്ദരവും ഭക്തി നിര്‍ഭരവും ആയ ഒരു അന്തരീക്ഷം. അപ്പോള്‍ കൊച്ചാപ്പിയുടെ മനസ്സില്‍ കൂടി കടന്നു പോയ ഒരു ഇടിമിന്നല്‍ ഇപ്രകാരം ആയിരുന്നു." മഠയന്‍മാരെ, നാളെ ഒരു നാളില്‍ ചിക്കാഗോ ഇവിടെ പിടി മുറുക്കുമ്പോള്‍ നിങ്ങളുടെ ശാന്തിയും സമാധാനവും സന്തോഷവും എല്ലാം എന്നെന്നേക്കുമായി പോയി മറയും .അതിനു വേണ്ടി തയ്യാറെടുക്കുക!"

കുര്‍ബ്ബാന തുടങ്ങി, ജോയി അച്ചനും പാട്ടുകാരും മത്സരിച്ചു തങ്ങളുടെ കഴിവുകള്‍ ശ്രുതി മധുരമായ നാദ പ്രവാഹത്തിലൂടെ ബലിയാടുകളുടെ കര്‍ണ്ണ പുടങ്ങളിലേക്ക് ചൊരിയുന്നു , സൌണ്ട് ഓപ്പറേറ്റര്‍ വിറളി പൂണ്ട് നില്‍ക്കുന്നു , പിന്നെ ഇരിക്കുന്നു , എന്തൊക്കെയോ തിരിക്കുന്നു , മറിക്കുന്നു. ഒരു കട്ടില്‍ കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ വെപ്രാളത്തില്‍ അയാള്‍ ഒന്ന് കിടക്കാന്‍ കൂടി ശ്രമിച്ചേനെ. ഏതായാലും എല്ലാം കൂടി പുറത്തേക്കു കേട്ടപ്പോള്‍ സ്വര്‍ഗ കവാടം തുറന്ന ഒരു പ്രതീതി. ...........പക്ഷെ!........കാഴ്ച്ചയില്‍ എന്തോ ഒരു പന്തികേട്‌ തോന്നിച്ചു...പിറകു വശത്തെ മേശയില്‍ ഇമ്മിണി വലിയ ഒരു ക്ലാവര്‍ കുരിശ്. മുന്‍വശത്തെ മേശയില്‍ അതിന്റെ സന്താനം എന്ന് തോന്നിക്കും വിധം മറ്റൊരു കുട്ടി ക്ലാവര്‍ ഗുലാന്‍. എന്റെ തൊട്ടടുത്തു നിന്ന അപരിചിതന്‍ പിറു പിറുക്കുന്നത് കേട്ടു. "ഇതെന്താ വലിയ ക്ലാവര്‍ പെറ്റോ? ഇന്നൊരു കുട്ടി ക്ലാവര്‍ കൂടിയുണ്ടല്ലോ!" ഞങ്ങളുടെ ഹെംസ്റ്റഡ് പള്ളിയില്‍ ക്ലാവര്‍ നാലഞ്ചു എണ്ണം വരും! ഇവിടെയും പെറ്റു പെരുകിക്കൊണ്ടിരിക്കുന്നു. പെരുന്നാള്‍ നല്‍കിയ നവോന്മേഷം! അപ്പോള്‍ ഒരു സംശയം ! അച്ചന്‍റെ പുരുഷത്വത്തില്‍ കുടുക്ക് ഇട്ടെന്നു മുന്‍ ബ്ലോഗര്‍ എഴുതിയത് ആരെ ഉദ്ദേശിച്ചാ ? മെത്രാനെയോ, അതോ നാട്ടുകൂട്ടം ചന്തക്കൂട്ടത്തിനെയോ ?

എന്തായാലും ഒന്ന് തിരക്കിയിട്ടു തന്നെ കാര്യം. പയ്യെ പള്ളിയുടെ മുന്‍പില്‍ ലോബിയില്‍ നിന്ന ചിലരുടെ അടുത്തേക്ക് നീങ്ങി. ആദ്യമായി അന്വേഷിച്ചത് നാട്ടുകൂട്ടം എന്ന ചന്ത കൂട്ടത്തിലെ ആളുകളെ ആണ്. ഒന്ന് രണ്ടു പേരോട് ആരാഞ്ഞപ്പോള്‍ , ആര്‍ക്കും അറിയില്ലെന്ന് പറഞ്ഞു. അങ്ങിനെ ഇരിക്കെ, കറുത്തു തടിച്ചു ഉയരം ഉള്ള ഒരാള്‍ അതിലെ വന്നു. നാട്ടുകൂട്ടത്തെ പറ്റി ചോദിച്ചപ്പോള്‍ "ആരാ" എന്നൊരു മറു ചോദ്യം. കൊച്ചാപ്പി ആണെന്ന് പറഞ്ഞപ്പോള്‍ , എന്നെ തുറിച്ചു നോക്കിയിട്ട് വെടി കൊണ്ട പന്നി പായും പോലെ അയാള്‍ മിന്നി മറഞ്ഞു. ആരോ പറഞ്ഞു അയാള്‍ പള്ളിയിലെ കൈക്കാരന്‍ ആണെന്ന്. പള്ളിയിലെ കൈക്കാരന്‍ എന്തിനു കൊച്ചാപ്പിയെ പേടിക്കണം? പ്രതീക്ഷ കൈവെടിഞ്ഞില്ല. ഒന്ന് രണ്ടു പേര്‍ ചിലരെ ഒക്കെ ചൂണ്ടി കാണിച്ചു. പക്ഷെ അടുത്തു ചെന്ന് വല്ലതും ചോദിക്കുമ്പോള്‍ മിണ്ടാതെ ഒരു തുറിച്ചു നോട്ടമാണ്. ഇവര്‍ ബ്ലോഗിലൂടെ എന്റെ ഫോട്ടോ കണ്ടു എന്നെ തിരിച്ചറിഞ്ഞെന്നു തോന്നുന്നു. ഇനി അവിടെ നില്‍ക്കുന്നത് പന്തി അല്ലെന്നു തോന്നി. തടി കേടാക്കണ്ടല്ലോ! ഒന്ന് മനസിലായി. നാട്ടുകൂട്ടം എന്നാ ചന്തക്കൂട്ടം അത്ര നിസ്സാരര്‍ അല്ലായെന്ന്. അല്ലെങ്കില്‍ പിന്നെ ഇപ്പോള്‍ പലപ്രാവശ്യം ആയി ആരൊക്കെയോ അവരെ കുറിച്ചു എഴുതുന്നു. എന്ന് വച്ചാല്‍ ആരൊക്കെയോ അവരെ പേടിക്കുന്നു എന്നര്‍ത്ഥം. ഇവരെ കുറിച്ചൊക്കെ എഴുതി സമയം കളയുന്ന നേരത്ത് അവിടെ പുതിയതായി പ്രത്യക്ഷപ്പെട്ടു വരുന്ന ക്ലാവര്‍ ഗുലാന്മാരെ പറ്റി എഴുതിയിരുന്നെങ്കില്‍!....

9 comments:

Anonymous said...

Its not always true. There are some who never wear those white gowns in public.

Anonymous said...

Dr.Kochappi ചേട്ടാ, കോപ്പലിലെ വര്‍ഗ്ഗീചായെന ഒരു മൂക്ക് കയറ് ഇടാതേ പറ്റുകയില്ല!


വര്‍ഗ്ഗീച്ഛായന്‍ സ്വന്തമായി ശബളം തോന്നനോണം കോപ്പല് പളളിയുടെ പണം എഴുതി എടുക്കുന്നതിന് കണിഞ്ഞാണം ഇട്ടേ പറ്റു!

വര്‍ഗ്ഗീച്ഛായന്‍, ആഴ്ച്ചയില്‍ അഞ്ചാറ് മണിക്കൂര്‍ കോപ്പല് പളളിയ്ക്കുവേണ്ടി ജോലി ചെയുകയും ബാക്കിയുളള സമയങ്ങളില് വട്ടന്,പൊട്ടന്,ചട്ടന്,തലതെറിച്ച ഉരളിക്ക്,പാതീളവാസിക്ക്, ചേനതലയന്,കോഴിക്ക്,കരണ്ട് മിണിങ്ങിയ നക്കിക്ക് പാതസേവ ചെയാനാണോ ഫാ.വര്‍ഗ്ഗീ, കോപ്പല് പളളിയുടെ $3000.00 എഴുതിഎടുക്കുന്നത്!


ഇങ്ങനേ എഴുതിഎടുക്കുവാനാണോ ഫാ.വര്‍ഗ്ഗീ, കമ്മറ്റിയേ തേരഞ്ഞേടുക്കാത്തത്!

കോപ്പലിലെ ഫാ.വര്‍ഗ്ഗീക്ക് ഒറ്റക്ക് തിന്നാനല്ലേ,കമ്മറ്റിയേ തേരഞ്ഞേടുക്കാത്തത്!

ഫാ.വര്‍ഗ്ഗീ,ഒരു മാസം അഞ്ചൂറ് ഡോളറിന്‍റെ ജോലിപോലും കോപ്പല് പളളിയ്ക്കുവേണ്ടി ചെയാത്ത ഈ പാതിരി $3000.00 എഴുതിഎടുക്കുന്നതെന്തിന്?


ചിക്കാഗോയില്‍ നിന്ന് ശബളം പറ്റിയാലും,കോപ്പല് പളളിയുടെ പണം സ്വന്തമായി എഴുതിഎടുക്കുവാന്‍ ആര് അധികാരം കൊടുത്തു,ഫാ.വര്‍ഗ്ഗീസിന്!

Dr.Kochappi ചേട്ടാ, ഒന്ന് അന്നേഷിക്കാമോ!

Anonymous said...

Dr.Kochappi S.S.L.C.,Ph.D.

വീട്ടില്‍ Dr.Kochappi ചേട്ടന് സ്വന്തമായി computer ഇല്ലാത്തതുകൊണ്ട് നെഴ്സ്മാരായ ഞങ്ങളില്‍ പലവരും കൂടി പിരിവിട്ട് Dr.Kochappi ചേട്ടന് computer വാങ്ങിതരുവാനുളള പരിപാടിയാണ്.Dr.Kochappi ചേട്ടനേ, ശോശാമ്മചേടത്തി Kochappi ചേട്ടന് computer പോലും തോടുവാന്‍ അനുവതിച്ചില്ലങ്ങില്‍ പോലും Kochappi ചേട്ടന്‍റെ എഴുത്തിന് കുറവ് വരുന്ന കാരൃത്തില്‍ നെഴ്സ്മാരായ ഞങ്ങള്‍ക്ക് സഹിക്കുകയില്ല!
നെഴ്സ്മാരായ ഞങ്ങള്‍ക്ക് വായിക്കാന്‍ പറ്റുന്ന കാരൃങ്ങള്‍ Kochappi ചേട്ടനല്ലാതേ മറ്റ് ആരുണ്ട്!
നെഴ്സ്മാരായ ഞങ്ങളുടെ ഹരമാണ് Dr.Kochappi ചേട്ടന്‍!

Anonymous said...

Nurses who work overtime need to stay home and ask your hubbies to lead your house. Dont send them to the community with some traditional clothing.Alcohol abuse and wasting their time. Get them a job and you work less overtime.

Anonymous said...

"സീറോമലബറിന്‍റെ അധ:പനം"!


P.K.KURIEN എന്ന പേരിലുളള KURAUILANGAD എന്ന സ്ഥലത്തേ സാറ് മരിച്ചപ്പോള്‍, ക്ലാവാര്‍വാധിയായ ബിഷപ്പ് പളളിക്കാപറബന്‍റെയും അവിടുത്തേ വികാരിയും മരിച്ച ഈ ആളേ അടക്കുവാന്‍ ചെന്നില്ല! കാരണം: P.K.KURIEN ആണ്ട് കുബ്ബസാരം നടതാത്തതിനാല്‍!
P.K.കുരൃയനേ അടക്കിയതാര്?
ആല്‍മായര്‍! പളളിക്കാപറബന്‍ ദൈവത്തേ ആള്‍ത്താരയില്‍ നിന്ന് മാറ്റി ക്ലാവാര്‍ കുരിശിനേ ആള്‍ത്താരയില്‍ പ്രതീഷ്ടിക്കാന്‍ പളളിക്കാപറബന്‍ അങ്ങാടിക്ക് ഓടര്‍ കൊടുത്ത പളളിക്കാപറബനേയും ഓടര്‍ സീകരച്ച ബിഷപ്പ് അങ്ങാടിയത്തിനേയും കത്തോലിക്കാ സഭയില്‍ കീപ്പ് ചെയുന്നത് തേറ്റല്ലേ?


P.K.കുരൃയന്‍റെ വീട്ടുകാര് കേസിന് പോയപ്പോള്‍, അന്നത്തേ ജെഡ്ജി ഇഴവ സീത്രി ആയിരുന്നു!P.K.കുരൃയന്‍, ഹെഡ്മാസ്റ്ററും, കോട്ടയത്തേ D.C.C.പ്രസിടന്‍റെും ആയിരുന്നു! ജെഡ്ജി ആയ ഇഴവ സീത്രി സീറോമലബറിന്‍റെ നിയമവശങ്ങള്‍ പഠിച്ച് വിധി എഴുതി!പളളിക്കാപറബനും,അവിടുത്തേ വികാരിയും ഓരോ ലക്ഷം രൂപ P.K.കുരൃയന്‍റെ കൊടുക്കേണ്ടിവന്നു! ആണ്ട് കുബ്ബസാരം നടതാത്ത P.K.കുരൃയനാണോ, അതോ ദൈവത്തേ ആള്‍ത്താരയില്‍ നിന്ന് മാറ്റി ക്ലാവാര്‍ കുരിശിനേ ആള്‍ത്താരയില്‍ പ്രതീഷ്ടിക്കുന്ന പളളിക്കാപറബനും, അങ്ങാടിയത്ത് പിതാവും,പവ്വത്തിലും അല്ലേ സീറോമലബറ് സഭയേ നശിപ്പിക്കുന്നത്!

Anonymous said...

Duplicate L.L.B.Kochappi, കോപ്പേല്‍ പളളിയുടെ Bankന്‍റെ തുറപ്പ്കുലാന്‍ ആര്?
കോപ്പേല്‍ പളളിയില്‍ കൈകാരന്‍ ഇല്ലാത്തത് എന്തുകൊണ്ട്?
കോപ്പേല്‍ പളളിയുടെ Bankന്‍റെ കളളന്‍മാര് ആര്?
എന്തുകൊണ്ട് ഫാ.വര്‍ഗ്ഗീസ് കളളന്‍മാരുടെ കൂടെ നിന്ന് കളളതരത്തിന് കൂട്ട് നില്‍ക്കുന്നു!
അച്ഛന്‍മാര്ക്ക് ചേര്‍ന്ന പണിയാണോ ഫാ.വര്‍ഗ്ഗീസ് ഓരോദിവസവും കോപ്പേല്‍ പളളിയിലെ ദൈവ വിസ്വാസിയായ ഇടവക ജെനങ്ങളോട് ചെയ്ത് കൂട്ടുന്നത്!
ഫാ.വര്‍ഗ്ഗീസ്, വട്ടന്‍ തോമയേപോലെ മറ്റോരു യൂദ്ധാസാണോ!
കോപ്പേല്‍ പളളിയില്‍ എന്തിനാണ് യൂദ്ധാസിനേപോലുളള വര്‍ഗ്ഗീസ് പാതിരി!

Anonymous said...

കോപ്പേല്‍ പളളി നശിപ്പിക്കാന്‍ കൂട്ട് നിക്കുന്ന കോപ്പലിലെ വര്‍ഗ്ഗീസ് പാതിരി,എന്തിനാണ് കോപ്പേലലില് കഴിഞ്ഞ് കൂടിയിരിക്കുന്നത്!ബ്ല,ബ്ല,ബ്ല പറയുവാന്‍ മറ്റോരിടം ഇല്ലേ

Anonymous said...

കൊച്ചാപ്പിചേട്ടന്‍ ഗാഫീല്ട് പള്ളിയില്‍ വന്നിരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. നേരിട്ട് കാണാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു. വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ഹാര്ദവമായി സികരിചെനെ. ഗാര്ഫില്ടിലെ നാട്ടുകൂട്ടം പ്രത്യക്ഷത്തില്‍ നല്ലവരും പരോക്ഷത്തില്‍ കാപാലികരുമാണ്. അതോകൊണ്ടാനല്ലോ അവര്‍ സെന്റ്‌ തോമസ്‌ അസ്സോസ്സിയേഷന്‍ എന്നപേരില്‍ പള്ളി കമ്മിറ്റിയില്‍ കയറിക്കൂടിയിരിക്കുന്നതും പക്ഷെ വെളിയില്‍ നാട്ടുകൂട്ടം എന്നപേരില്‍ സ്വോരിയ വിഹാരം നടത്തുന്നതും. ജോയി അച്ഛനോഴിച് അവരെ ആര്‍ക്കുംതന്നെ ഒരു പേടിയുമില്ല. അതുകൊണ്ടാണല്ലോ അവര്‍ കാണിക്കുന്ന കൊള്ളരുതയ്മകളെല്ലാം കണ്ടില്ല എന്ന് അച്ഛന്‍ നടിക്കുന്നത്. അവര്‍ക്ക് വളരെ നല്ല രീതിയില്‍ നടക്കുന്ന ഈ പള്ളിയെ ഒരു മൂന്നാംകിട അസ്സോസ്സിയേഷന്‍ പോലെ ആക്കണം. ഉദാഹരണത്തിന് ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ക്രിസ്മസ്സിന്റെയും പുതുവല്‍സരത്തിന്റെയും ആഘോഷങ്ങള്‍ ഒന്നായികൊണ്ടാടിയപ്പോള്‍, സണ്‍‌ഡേ സ്കൂള്‍ പിള്ളേരും, പള്ളിയിലെ മറ്റു സംഘടനകളും എല്ലാവരും തന്നെ അവസരോചിതമായി ക്രിസ്മസ്സിനനുസരിച്ച പരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ സെന്റ്‌ തോമസ്‌ അസ്സോസ്സിയേഷന്റെ പേരില്‍ കുറെ കൌമാരപ്രായക്കാരായ പെണ്പിള്ളാരെ സ്റെജില്‍ കേറ്റി അവരുടെ കുണ്ടികളും മുലകളും കുലുക്കി പഞ്ജാബി ഡാന്‍സ് കളിപ്പിച്ചു. ഇതൊരു ചെറിയ ഉദാഹരണം മാത്രം. അച്ഛന്‍ ഇവരെ സപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടുമാത്രം പോത്ജനങ്ങള്‍ മിണ്ടാതിരിക്കുന്നു അത്രമാത്രം. ജോയി അച്ഛനും നാട്ടുകൂട്ടവും പരസ്പരപൂരകങ്ങളായി നില്‍ക്കുന്നിടത്തോളം ഈ സ്ഥിതി വിശേഷത്തിനു മാറ്റം ഉണ്ടാവില്ല. അതവിടെ നില്‍ക്കട്ടെ.

വ്യക്തിപരമായി നോക്കുമ്പോള്‍ ജോയി അച്ഛന്‍ വളരെ നല്ല ഒരു വ്യക്തിയും വൈദീകനുമാണ്. ഇയിടെയായി അദ്ദേഹത്തിന് വളരെയേറെ ആത്മീയ ഉണര്‍വ് വന്നിട്ടുണ്ട്. നല്ല ബുദ്ധിമാനുമാണദ്ദേഹം. പക്ഷെ അദ്ദേഹം കൂടുതല്‍ നന്നായി പെരുമാറുമ്പോള്‍ അതിന്റെ പിന്നില്‍ എന്തെങ്കിലും വേറെ ഉദ്ദേശമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു - ചില പഴയ അനുഭവങ്ങള്‍ മൂലം. 2003 ല്‍ നടന്ന സീറോമലബാര്‍ രൂപതാ കണ്‍വെന്‍ഷന്റെ സമയത്ത് കൊചാപ്പിചെട്ടന്‍ ഇവിടയുണ്ടയിരുന്നോ എന്നറിയില്ല. ചമ്പക്കുളംകാരന്റെ നേതൃത്വത്തില്‍ അന്നത്തെ സെന്റ്‌ തോമസ്‌ അസ്സോസ്സിയേഷന്‍ അഥവാ ഇന്നത്തെ നാട്ടുകൂട്ടം ഗുണ്ടായിസം നടത്തി ആ കണ്‍വെന്‍ഷന്‍ പിടിച്ചെടുത്തപ്പോള്‍ ഒരുപറ്റം കുടുംബങ്ങള്‍ അതില്‍ പങ്കെടുക്കില്ല എന്ന് വാശിപിടിച്ചു മാറിനിന്നു. അവരില്‍ ചിലര്‍ക്ക് ചില അപ്രധാന കമ്മിറ്റികളില്‍ സ്ഥാനം തരപ്പെടുത്തികൊടുത്തും, ചിലരുടെ വീടുകളില്‍ നിത്യസന്ദര്‍ശകനായി കൊന്തയര്‍പ്പിച്ചും ജോയി അച്ഛന്‍ പ്രസ്സ്നാക്കാരെ ഒതുക്കി. ആ കണ്‍വെന്‍ഷന്റെ മുമ്പുള്ള ഒന്നര വര്ഷം അച്ഛനും സുഹൃത്തുകളും (നാട്ടുകൂട്ടം) അടിച്ചുപൊളിച്ചു. കണ്‍വെന്‍ഷന്‍ കഴിഞ്ഞപ്പോള്‍ മിച്ചം വന്ന കാശ് കണികാണാന്‍ പോലും കിട്ടിയില്ല.

കഴിഞ്ഞ വര്‍ഷത്തെ പെരുന്നാള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ജോയി അച്ഛന് റാസകുര്‍ബാന ഒരു weakness ആയി മാറിയിരിക്കുകയാണ്. പെരുന്നാള്‍ റാസ കുര്‍ബാനയില്‍ പെരുന്തോട്ടം തിരുമേനി പോതുജനങ്ങളെകൊണ്ട് മാര്‍ത്തോമാ കുരിശു മുത്തിച്ചതിനെപ്പറ്റി ഒരു ബ്ലോഗര്‍ എഴുതിയത് വായിച്ചു കാണുമല്ലോ. അതിനുശേഷം ഇപ്പോള്‍ രണ്ടുപ്രാവശ്യം ഇവിടെ റാസകുര്‍ബാന നടത്തി - ഇന്നലെയുമുണ്ടായിരുന്നു. രണ്ടുപ്രാവശ്യവും മാര്‍ത്തോമ കുരിശാണ് ഉപയോഗിച്ചത്. രണ്ടും നടത്തിയത് ഇടദിവസങ്ങളിലായതുകൊണ്ട് അധികം പേര്‍ക്ക് ഈ ദൈവനിന്ദയില്‍ പങ്കുകൊള്ളണ്ടിവന്നില്ല. ഇനി റാസകുര്‍ബാന അറിഞ്ഞിരിക്കുക എന്നുള്ളത് ബിഷപ്പ് ആകാനുള്ള ഒരു qualification വല്ലതുമാണോ? അതോ, റാസകുര്‍ബാന ഇടയ്ക്കിടെ നടത്തി, സാവധാനം മാര്‍ത്തോമ കുരിശിനെ ഇവിടെ സ്ഥാപിക്കാനുള്ള ഒരു ശ്രമം കൂടിയാണോ ഇത്? സംശയിക്കേണ്ടിയിരിക്കുന്നു... സംശയിക്കേണ്ടിയിരിക്കുന്നു.

കുര്‍ബ്ബാന സമയത്ത് രണ്ടു മേശയിലായി ചെറുതും വലുതുമായ രണ്ടു ക്ലാവര്‍ കുരിശുകള്‍ വച്ചിരുന്നത് കൊചാപ്പിചെട്ടന്‍ ശ്രദ്ധിച്ചല്ലോ. ഞങ്ങളാരും അതുനോക്കി വണങ്ങാറില്ല. കാരണം, സായിപ്പിന്റെ ഈ പള്ളിയിലെ അല്ത്താരയില്‍ തൂക്കിയിരിക്കുന്നത് രക്ഷയുടെ പ്രതീകമായ ക്രൂശിതരൂപമാണ്. അല്ത്താരയില്‍ തൂക്കിയിരിക്കുന്ന ആ വലിയ ക്രൂശിതരൂപത്തില്‍ നോക്കി മനമുരുകി പ്രാര്തിക്കുമ്പോള്‍ ഈ പേഗന്‍ സാധനങ്ങള്‍ ഞങ്ങളുടെ കണ്ണില്‍പെടാറില്ല. ഒരുകാലത്ത് ഈ പള്ളി ഞങ്ങളുടെ സ്വന്തമാകുന്ന കാലത്ത്, ഈ ക്രൂശിതരൂപം അവിടെനിന്നും മാറ്റാതിരുന്നാല്‍ മതിയായിരുന്നു. അങ്ങനെവന്നാല്‍ ഒരുമാതിരി തരക്കേടില്ലാതെ ഇപ്പോള്‍ നടന്നുപോകുന്ന ഈ പള്ളി അന്ന് കുട്ടിച്ചോറാകും. പ്രാര്‍ഥിക്കുക തന്നെ... " വിശുദ്ധ കുരിശിന്റെ അടയാളത്താലെ........"

Anonymous said...

അങ്ങാടിയത്ത് ബിഷോപ്പിന്‍റെ കൈയില്‍ നിന്നും T.S.A. International Airportല്‍ വച്ച് പിടികൂടിയ നീല യോഹനാന്നേ, Customs തിരികേ കൊടുത്തോ! Johnnie Walker BLUE Label എവിടെ!"നീല പോന്‍മാനായ യോഹനാന്‍!" നാട്ടിലേക്ക് എത്ര കടുത്തി!നാട്ടിലേക്ക് നീല യോഹനാന്നേ കൊണ്ടുപോയത്, കടുപ്പനേ രക്ഷിക്കാനോ or കടുപ്പനേ ശിക്ഷിക്കാനോ! പറയൂ.... അങ്ങാടിയത്ത് പിതാവേ!
ക്ലാവര്‍ രക്ഷപെടോ അതും സംശയമാണ് അല്ലയോ അങ്ങാടിയത്ത് പിതാവേ!