Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, January 20, 2011

കടുപ്പനെപ്പറ്റി ദൈവത്തിന്‍റെ അടുത്ത പദ്ധതി എന്ത്?

ഫാ. കടുപ്പില്‍ സ്ഥലം വിടുകയാണെന്ന് അദ്ദേഹം പലയിടത്തും പ്രഖ്യാപിച്ചു. എന്നാല്‍ രൂപതാസ്ഥാനന്മായ  ചിക്കാഗോയില്‍ ഇതിനെപ്പറ്റി പ്രത്യേക അറിയിപ്പുകള്‍ ഒന്നും തന്നെ ഇതുവരെയുണ്ടായിട്ടില്ല.


പാതിരിമാരില്‍ കൌശലത്തില്‍ അഗ്രഗണ്യന്‍ കടുപ്പന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ തലമണ്ടയില്‍ ഇരിക്കുന്നത് എന്താണെന്ന് ഊഹിക്കാന്‍ തന്നെ പ്രയാസം. ചിക്കാഗോ കത്തീദ്രല്‍ പരിസരത്തു അദ്ദേഹത്തെ കണ്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. വികാരി ഫാ. തുണ്ടത്തിലുമായുള്ള ജ്ജഘടയാണ് അതിന് കാരണം. ഇന്ന് ചിക്കാഗോ ഇടവക അംഗം, അകാലത്തില്‍ നിര്യാതയായ സിസിലി പനക്കലിന്റെ ശവശംസ്കാര കര്‍മ്മ സമയം   മിന്നായം പോലെ അദ്ദേഹത്തെ ഒന്നു കണ്ടു.

തീയില്ലാതെ പുകയുണ്ടാകില്ല എന്നൊരു ചൊല്ലുണ്ടല്ലോ. ഫാ. കടുപ്പിലിനെപ്പറ്റി പല അഴിമതി ആരോപണങ്ങളും പലരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയെക്കുറിച്ച് നേരിട്ട് വിവരം ഉള്ള ആരുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അനധികൃതമായി സമ്പാതിച്ച പണം കൊണ്ടു അദ്ദേഹം തോട്ടം വാങ്ങിയിട്ടുണ്ടെന്നും  വലിയ വീട് വച്ചിട്ടുണ്ടെന്നും  കേട്ടു കേള്‍വിയുണ്ട്. ഇവയെപ്പറ്റി നേരിട്ടറിവുള്ള വായനക്കാരോട് വിശദ വിവരവുമായി മുമ്പോട്ട്‌ വരുവാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുകയാണ്. തോട്ടങ്ങള്‍ എവിടെയോക്കെയെന്നും, അവയുടെ സൈസും, അദ്ദേഹം പണിതീര്‍ത്ത വീട് കൃത്യം എവിടെയെന്നും, പറ്റുമെങ്കില്‍ അതിന്‍റെ ഫോട്ടോയും അയച്ചു തന്നാല്‍ വളരെ ഉപകാരമായിരിക്കും.

അമേരിക്കയിലെ പാവപ്പെട്ട സീറോ മലബാര്‍ വിശ്വാസികള്‍ വിയര്‍ത്തുണ്ടാക്കിയ പണം ഒരു പറ്റം കള്ളന്മാര്‍, അവര്‍ പുരോഹിതരായാലും, അപഹരിച്ചു കൊണ്ടു പോയി ധൂര്‍ത്തടിക്കുന്നത് കണ്ടിട്ടും  കണ്ടില്ല എന്ന് നടിക്കാന്‍ ഒരു സഭാ സ്നേഹിക്കും കഴിയില്ല. ആദര്‍ശ ധീരരായ അത്മായര്‍ ഇന്നല്ലെങ്കില്‍ നാളെ  അവ വെളിച്ചത്തു കൊണ്ടുവരും. അഭിഷിക്തരെ വെറുതെ വിടണമെന്നും, അവരെ ചോദ്യം ചെയ്‌താല്‍ ശാപം വാങ്ങിക്കെട്ടുമെന്നു ജനങ്ങള്‍ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കേരളത്തില്‍ പോലും ഇന്ന് ജനങ്ങള്‍ അത്‌ വിശ്വസിക്കുന്നില്ല.

ജനങ്ങളോടും വിശ്വാസികളോടും നീതി പുലര്‍ത്തുകയും അവരോടൊപ്പം തുറന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു രൂപതാ നേത്രുത്ത്വമാണ്  അമേരിക്കന്‍ വിശ്വാസികള്‍ക്ക്‌ വേണ്ടത്. 


4 comments:

Anonymous said...

In kerala we have the same father for not more than 3 years. Here they will not leave after 10 years.Why.he is in love with some one of the parish.

Anonymous said...

True father is yours
forever!

Anonymous said...

ഫാ. കടുപ്പില്‍

ഏതു പട്ടിക്കണ്ടന്‍ പറഞ്ഞാലും ശരി,
ബൈബിളില്‍ പറഞ്ഞിരിക്കുന്ന സംഗതികള്‍ അല്ലാതെ, സത്യമായിട്ടുള്ള രക്ഷയുടെ ചിഹ്നമായ ക്രൂശിത രൂപമല്ലാതെ ,

കണ്ട അണ്ടനും അടകോടനും,
ചെമ്മാനും ചെരുപ്പ് കുത്തിയും പറഞ്ഞുതന്ന
ക്ലാവരും ശീലയും ഈ രൂപതുയുടെ കീഴിലുള്ള ഒരു പള്ളിയില്‍ പോലും പ്രദര്‍ശിപ്പിക്കാനവില്ലെന്നു നാം ഉറപ്പു തരുന്നു.

Anonymous said...

കടുപ്പനെ കുറിച്ച് പലരും പലതും എഴുതി എന്നാല്‍ എന്റെ ഒരു സുകു‍ത്തിന്റെ അനുഭവം ഇവിടെ എഴുതുന്നു. കഴിഞ്ഞ വര്ഷം CCD coordinators ന്റെ conference ന് ചിക്കാഗോ യില്‍ പോയിരുന്നു. പതിവുപോലെ ഞാന്‍ എന്റെ friend ന്റെ വീട്ടില്‍ ആണ് stay ചെയ്തതു. ഞങ്ങള്‍ രാത്രി രണ്ടു large അടിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പണ്ട് പോകാറുള്ള Milma Booth ല്‍ പോയാലോ എന്ന് ചോതിച്ചു. അവന്‍ പറയുകയാണ് " മാഷേ ഞാന്‍ അതെല്ലാം നിര്‍ത്തി". നീ അടുത്തെങ്ങാനും ധ്യാനം കൂടാന്‍ പോയോ ? അതാണോ മനം മാറ്റത്തിനു കാരണം എന്ന് ഞാന്‍ ചോതിച്ച‍പ്പോള്‍ അവന്‍ പറഞ്ഞത് " കടുപ്പന്റെ കൂടെ നരകത്തില്‍ കിടക്കുന്നത് ഓര്‍ത്തപ്പോള്‍ ഇനി ഒരു പാപവും (sin) ചെയ്യില്ല എന്ന് തീരുമാനം എടുത്തു ". കടുപ്പന്‍ മൂലം ചിലര്കെല്ലാം പ്രയോചനം കിട്ടിയല്ലോ എന്ന് ഓര്‍ത്തു ഞാന്‍ ഗുഡ് നൈറ്റ്‌ പറഞ്ഞു കിടക്കാന്‍ പോയി.